സ്നേഹദൂരം.....💜: ഭാഗം 58

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

 ആകാശത്തെ കീറിമുറിച്ചുകൊണ്ട് ഭീമാകാരമായ ഒരു മിന്നൽ ഭൂമിയിലേക്ക് ഇറങ്ങി വന്നു, പ്രകാശത്തിൽ രണ്ടുപേരും അകന്നുമാറി...... ദീർഘനേരം നീണ്ടുനിന്നൊരു ചുംബനത്തിന് ആലസ്യത്തിൽ ഇരു മിഴികളും ക്ഷീണിതമായിരുന്നു..... " നമ്മളെ അമ്പലത്തിൽ അന്വേഷിക്കില്ലേ.....?? പെട്ടെന്ന് ഒരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു.... " അന്വേഷിക്കട്ടെ.....!!! ആ ചുംബനത്തിന്റെ ആലസ്യത്തിൽ അവൻ പറഞ്ഞു..... " ഇതും ഒരു രസമല്ലേ കുട്ടികൾ കോളേജ് കട്ട് ചെയ്തു സിനിമക്ക് പോകുന്നതുപോലെ ഒക്കെയുള്ള ഒരു കുഞ്ഞു രസം...... നിനക്ക് അടുത്താഴ്ച പരീക്ഷ കഴിഞ്ഞാ പിന്നെ അവധിയല്ലേ....? എനിക്ക് മൂന്ന് മാസം ലീവ് ഉണ്ട്, നിനക്ക് എവിടെയാ പോകേണ്ടത്.....?

നമുക്ക് എങ്ങോട്ടെങ്കിലും പോകാം .....കല്യാണം കഴിഞ്ഞു നിന്നെ ഞാൻ എങ്ങും കൊണ്ടു പോയിട്ടില്ലല്ലോ....... നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സ്ഥലം പറ......!! അവളുടെ മാറി കിടന്ന നേര്യത് ശരിക്ക് ഇട്ടു കൊടുത്ത് അവൻ ചോദിച്ചു.... " നമ്മുടെ മുറി..... അവൾക്ക് ഒട്ടും ആലോചിക്കേണ്ടിവന്നില്ല അവൻറെ ചോദ്യത്തിന് മറുപടി പറയാൻ...... അത്ഭുതമായിരുന്നു അവൻറെ മുഖത്തെ ഭാവം, മനസ്സിലാകാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കി...... അവനോട് ചേർന്നിരുന്നു അവൻറെ ഇടംകൈയിൽ തന്റെ വലം കൈ കോർത്തു കൊണ്ടാണ് അവൾ അതിനുള്ള മറുപടി പറഞ്ഞത്........ അതിനു സാക്ഷിയാവാൻ ആകാശത്തെ താരങ്ങളും ചന്ദ്രനും മാത്രം....... "

എന്റെ എല്ലാ സന്തോഷങ്ങളും വിടർന്നത് ആ മുറിയിലാണ്...... ഏട്ടൻ ആദ്യമായി എന്നെ പ്രണയത്തോടെ നോക്കിയത്, ഏട്ടൻ ഇല്ലാത്ത രാത്രികളിൽ ഞാൻ ഏറെ വേദനിച്ചത്, എന്തിന് ആദ്യമായി ഏട്ടനെന്നോട് പ്രണയം തോന്നുന്നത് പോലും നമ്മുടെ ആ മുറിയിലിരുന്നപ്പോൾ അല്ലേ ....? ആദ്യമായി സ്നേഹത്തിൽ ചേർത്ത് പിടിച്ചത്, ചുംബിച്ചത്, പ്രണയത്തിൻറെ എല്ലാ സമർപ്പണങ്ങളും എനിക്കായി തന്നത്, അങ്ങനെ ഓർത്തുവയ്ക്കാൻ ഒരുപാട് നല്ല നിമിഷങ്ങൾ ജീവിതത്തിലെ എല്ലാം ആ മുറിയിൽ വച്ചായിരുന്നു സമ്മാനിച്ചത്...... ഈ ലോകത്തിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഇത് അല്ലാതെ മറ്റു ഏതാ ഏട്ടാ.....?

എന്റെ സ്വർഗം അതാണ്..... മറുപടി ഒന്നും പറയാതെ അവൻ അവളുടെ മൂർദ്ധാവിൽ ഒന്ന് ചുംബിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ........ " എന്തിനാ മോളെ നീ എന്നെ സ്നേഹം കൊണ്ട് ഇങ്ങനെ തോല്പിക്കുന്നത്....?? അവന്റെ വാക്കുകൾ ഇടറി തുടങ്ങിയിരുന്നു..... " ശ്രീയേട്ടൻ എന്നെ ആണ് സ്നേഹത്താൽ തോല്പിക്കുന്നത്..... ഇപ്പൊൾ ഈ നിമിഷം എനിക്ക് ആഗ്രഹം തോന്നുന്നുണ്ട് ഏട്ടാ, അവിടേക്ക് പോകാൻ...... നമ്മുടെ മാത്രമായ ആ കൊച്ചു സ്വർഗ്ഗത്തിലേക്ക്, എന്നിട്ട് എൻറെ ഏട്ടന്റെ മാത്രം ആവാൻ...... " എങ്കിൽ ആരും കാണാതെ നമ്മുക്ക് ഒളിച്ചോടി പോയാലോ..... ചെറിയൊരു ചിരിയോടെ അവൻ അത് ചോദിച്ചപ്പോൾ കൂടുതൽ പ്രണയത്തോടെ അവന്റെ മുഖത്തോടെ അവൾ നോക്കി.....

ആ മിഴികൾ പോലും അവനെ തീവ്രമായി പ്രണയിച്ചിരുന്നു........ ഒരു നല്ല മഴ പെയ്തു തോർന്നിരുന്നു എങ്കിലും ആ വർഷത്തിന്റെ കുളിർ അവൾ അറിഞ്ഞിരുന്നില്ല...... അവൻറെ നെഞ്ചിലെ ചൂടിൽ ഇങ്ങനെ പറ്റിച്ചേർന്ന് ഇരിക്കുകയായിരുന്നു........ എത്രയോ ആഗ്രഹിച്ചതാണ് അവനോടൊപ്പം ഒരു മഴ കാണാൻ, അവളെ തൻറെ കരവലയത്തിൽ ചേർത്തുപിടിച്ച് ഒരു സുഖ അനുഭൂതിയിലായിരുന്നു അവനും......... " നമുക്ക് അമ്പലത്തിലേക്ക് പോകണ്ടെ ഏട്ടാ..... കുറേസമയം നമ്മളെ കാണാതിരിക്കുമ്പോൾ അവരെന്താ കരുതുക..... " ശരി എങ്കിൽ പോകാം, അവളുടെ തോളിൽ കയ്യിട്ടു കൊണ്ട് അവളെ ചേർത്തു പിടിച്ച് അവൻ നടന്നത്....... തിരികെ നടന്നതും ശ്രീഹരി പെട്ടന്ന് തന്നെ ആ ഊട് വഴിയിലൂടെ നടന്നു.....

ജാനകിക്ക് നന്നേ പരിചയ കുറവായിരുന്നു നടക്കാൻ...... നടക്കാൻ ഉള്ള ബുദ്ധിമുട്ട് കണ്ടപ്പോൾ പിന്നെ ശ്രീഹരി ഒന്നും നോക്കിയില്ല..... നന്നായി ഒന്ന് മുണ്ട് മടക്കി കുത്തി...... അതിനു ശേഷം അവളെ എടുത്ത് തോളിലിട്ടു...... ഒരു നിമിഷം അവൻറെ ആ പ്രവർത്തിയിൽ നന്നായി ഞെട്ടിപ്പോയിരുന്നു..... " ശ്രീയേട്ടാ..... എന്താ ഈ കാണിക്കുന്നേ..... ഞാൻ നടക്കാം..... " നീ നടക്കുന്നത് ഞാൻ കണ്ടതാണല്ലോ...... നീ ഇനി ഇവിടെ എങ്ങാനം തടഞ്ഞു വീണാലും ഞാൻ തന്നെ വേണ്ടി വരും എടുക്കാൻ....... അതിനുമുന്നേ എടുക്കുകയാണെങ്കിൽ കുഴപ്പമൊന്നുമില്ലല്ലോ, ചിരിയോടെ പറയുന്നവനോട്‌ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായതോടെ അവൾ അവനെ മുറുക്കെ പിടിച്ചിരുന്നു,

റോഡ് എത്തിയപ്പോൾ അവളെ അവൻ നിർത്തി, അമ്പലത്തിന്റെ അരികിലേക്ക് നടക്കുന്തോറും ജാനകിക്ക് ഹൃദയവേദന തോന്നി..... ഇനി എപ്പോഴാണ് ഏട്ടനോടൊപ്പം ഇത്രയും അടുത്ത്....... ഇവിടെ വന്നപ്പോൾ മുതൽ ശ്രീയേട്ടൻ തിരക്കിലാണ്, എല്ലാവരും കൂടി ഒന്ന് കാണാൻ പോലും വിടുന്നില്ല...... ഇനിയും ഒരുമിച്ച് ഇത്രയുമധികം കിട്ടില്ല എന്ന് ഉറപ്പായിരുന്നു..... നടന്നുനീങ്ങുന്നവന്റെ വലംകയ്യിൽ അവളുടെ കൈ പതിഞ്ഞപ്പോൾ, മനസ്സിലാകാതെ അവളുടെ മുഖത്തേക്ക് നോക്കി..... " ഇനി എപ്പോഴാ ശ്രീയേട്ടാ ഇതുപോലെ..... ശ്രീയേട്ടനെ കുറെ നേരം കാണാൻ പറ്റുന്നത്...... ഒരു കാമുകിയുടെ കൗതുകത്തോടെ ആയിരുന്നു അവളുടെ ആ ചോദ്യത്തെ അവൻ കേട്ടിരുന്നത്.....

ചെറുചിരിയോടെ മീശയുടെ ഇടതുഭാഗം നിന്നെ ഒന്ന് കടിച്ചു കൊണ്ട് അവളുടെ കാതിൽ ഒരു സ്വകാര്യം പോലെ പറഞ്ഞു..... " രണ്ടു ദിവസം കൂടി കഴിഞ്ഞാൽ നമ്മൾ ഇവിടുന്ന് പോകും, പിന്നെ ഞാൻ നിന്നെ വിശദമായി ഒന്നു കാണുന്നുണ്ട്...... കുസൃതിയോട് പറയുന്നവനെ നോക്കി കണ്ണുരുട്ടുമ്പോൾ പോലും ആ മുഖത്ത് കുങ്കുമ വർണ്ണം വിരിയുന്നത് അവൻ ഒരു കൗതുകത്തോടെ കണ്ടിരുന്നു...... " അമ്പലമുറ്റമാട്ടോ, ദൈവകോപം കിട്ടും.... അവൾ പറഞ്ഞു.... " ആ ശ്രീകോവിലിനുള്ളിൽ ഇരിക്കുന്ന കക്ഷി അത്ര മോശം ഒന്നും അല്ല, ലോകം കണ്ട ഏറ്റവും ബെസ്റ്റ് കാമുകനാ.... ചിരിയോടെ ശ്രീകോവിലിൽ പൂജമന്ത്രങ്ങൾക്ക് ഇടയിൽ ഇരിക്കുന്ന കൃഷ്‌ണരൂപത്തെ നോക്കി അവൻ പറഞ്ഞു...

ഉത്സവ പറമ്പിലൂടെ ഒരു കുട്ടിയുടെ കൗതുകത്തോടെ ആയിരുന്നു ശ്രീഹരിക്കൊപ്പം അവൾ നടന്ന് നീങ്ങിയിരുന്നത്...... മനസിൽ മുഴുവൻ ഓരോ ചിന്തകളിലും കയറി, അവൾക്ക് എന്താണ് വേണ്ടത് എന്ന് അറിയില്ലായിരുന്നു...... അവൻ സംരക്ഷണം തീർത്തു ഒപ്പം നടക്കുമ്പോൾ അവൾ ആസ്വദിക്കുകയായിരുന്നു പ്രണയത്തിൻറെ മനോഹരം നിറഞ്ഞ നിമിഷങ്ങൾ....... ഇപ്പോഴാണ് അവൻ തന്നെ പ്രണയിക്കുന്നത് എന്ന് അവൾക്ക് തോന്നിയിരുന്നു...... വിവാഹത്തിനു ശേഷമുള്ള പ്രണയമാണ് ഏറ്റവും മനോഹരം എന്ന് മനസ്സിലാക്കിയ നിമിഷങ്ങൾ...... ഉത്സവത്തിൻറെ ക്ഷീണവും ആലസ്യവും എല്ലാം കാരണം എല്ലാവരും നേരത്തെ തന്നെ തറവാട്ടിലേക്ക് വന്നിരുന്നു.......

സ്ത്രീജനങ്ങൾ എല്ലാം ഒന്ന് രണ്ടു മുറികളിലായി ഒതുങ്ങിയപ്പോൾ, പുരുഷന്മാരെല്ലാം തളത്തിലും തിണ്ണയിലും ഒക്കെയായി തങ്ങളുടെ സ്ഥാനമുറപ്പിച്ചു....... എന്നാൽ രണ്ട് മനസുകൾക്ക് മാത്രം ഉറക്കമില്ലാത്ത രാത്രിയായിരുന്നു...പരസ്പരം രണ്ടുപേരും ആ സാന്നിധ്യം ആഗ്രഹിച്ചിരുന്നു, തറവാട്ടിൽ വന്നതിനുശേഷം തലവെട്ടം ഒന്ന് കണ്ടെങ്കിൽ ആയി...... ഉത്സവത്തിന്റെ ആഘോഷങ്ങൾ എല്ലാം കഴിഞ്ഞതിനു ശേഷം രാവിലെതന്നെ അടുക്കള സജീവമായി, ആളുകൾ കൂടുതലുള്ളതുകൊണ്ട് ജോലികൾ പെട്ടെന്ന് തന്നെ തീരുന്നതു മനസ്സിലായി...... ചെറിയ അരിയലും സഹായങ്ങളും ഒക്കെയായി വിദ്യയും ജാനകിയും അരികിലുണ്ടായിരുന്നു......

ഇടയ്ക്ക് രണ്ടുമൂന്നു വട്ടം പറമ്പിലേക്ക് പോകുന്ന ശ്രീഹരി അവൾ കണ്ടിരുന്നു, അവൾ കാണാൻ വേണ്ടി ഒന്ന് കണ്ണിറുക്കി കാണിക്കാൻ അവൻ മറന്നിരുന്നില്ല..... ഇടയ്ക്കിടെ പ്രണയത്തോടെ എത്തുന്ന നോട്ടങ്ങൾ മാത്രമായിരുന്നു സന്തോഷം നൽകിയിരുന്നത്.......കാലത്ത് പറമ്പിൽ നിന്ന് പറിച്ചെടുത്ത നല്ല വെന്ത കാച്ചിലും തൊടിയിൽ നിന്ന് പറിച്ചെടുത്ത കാന്താരിമുളകും ഉള്ളിയും ചതച്ചു വെളിച്ചെണ്ണ ഒഴിച്ച നാടൻ ചമ്മന്തിയും ആയിരുന്നു പ്രാതൽ..... ഒപ്പം മോര് വെള്ളവും.... എല്ലാരും ഒരുമിച്ച് ഇരുന്ന് കഴിച്ചപ്പോൾ ഭക്ഷണത്തിന് രുചി കൂടി..... ജാനകിക്ക് അരികിലേക്ക് ഏറെ പ്രണയത്തോടെ ആ മിഴികൾ അപ്പോൾ എല്ലാം എത്തി.....

അതിമനോഹരമായി തന്നെ ഉത്സവം ഉത്സവം അവസാനിച്ച രാത്രി വലിയ ആഘോഷമായിരുന്നു തറവാട്ടിൽ....... ഉത്സവത്തിന്റെ ആഘോഷങ്ങൾ എല്ലാം കഴിഞ്ഞതിനു ശേഷം ഒരു ദിവസം കൂടി അവിടെ എല്ലാവരും നിന്നിരുന്നു, രാത്രിയിലും അടുക്കള സജീവമായിരുന്നു....... സ്ത്രീകൾ എല്ലാവരും ഓരോ വർത്തമാനങ്ങളും പാട്ടുമൊക്കെയായി അടുക്കളയിലെ ജോലികൾ കുറയ്ക്കുവാൻ ശ്രമിച്ചിരുന്നു, പുരുഷന്മാർ ആണെങ്കിൽ അപ്പുറത്തെ പല കലാപരിപാടികളിൽ ആണ്...... ഇടയ്ക്ക് ഒരു പാത്രം എടുക്കാൻ വേണ്ടി സ്ത്രീകളിൽ ആരോ ജനകിയെ ഓട്ടു പാത്രങ്ങൾ വെച്ചിരിക്കുന്ന മുറിയിലേക്ക് വച്ചു.....അവിടെ ചെന്ന് അതിൽ നിന്നും നല്ലൊരു ഉരുളി എടുത്ത് തിരികെ വരും വഴിയാണ് ഇടുപ്പിൽ ഒരു കരം മുറുകിയത് അവൾ അറിഞ്ഞിരുന്നത്, ഒരു നിമിഷം അവൾ ഭയന്നു പോയിരുന്നു....

ഇരുട്ടിൽ ആ തിളങ്ങുന്ന മിഴികൾ അവൾക്ക് പറഞ്ഞു കൊടുത്തു തന്റെ പ്രണയത്തിന്റെ ഉടയോൻ തന്നെയാണെന്ന്....... " ശ്രീയേട്ടാ ആരെങ്കിലും വരും..... അവൾ ഒരു താക്കീതോടെ അവന്റെ മുഖത്തേക്ക് നോക്കി..... " ഇവിടെ ആരും വരാൻ പോകുന്നില്ല...... അവളെ ആ ഭിത്തിയിലേക്ക് ചേർത്തുനിർത്തി കൊണ്ട് അവളുടെ കാതിൽ ഒരു രഹസ്യം പോലെ അവൻ പറഞ്ഞു, " അച്ഛനും അമ്മയൊക്കെ ഒരു പത്ത് ദിവസം കഴിഞ്ഞിട്ട് ഇനി ഇവിടുന്നു വരുന്നുള്ളൂ എന്ന്...... എനിക്ക് ആകപ്പാടെ മൂന്നുമാസം ഉള്ളു..... അതിൽ 10 ദിവസം നിന്നെ ഇങ്ങനെ ദൂരെ നിന്ന് കണ്ട് എനിക്ക് പറ്റില്ല....... നാളെ വൈകിട്ട് നമ്മൾ പോകും....... എൻറെ മോളെ ഞാൻ ഒന്ന് കണ്ണ് നിറച്ച് കണ്ടു പോലുമില്ല...... അവളുടെ മുടിയിഴകൾ വകഞ്ഞുമാറ്റി ആ കുഞ്ഞു മുഖത്തേക്ക് നോക്കി പറയുമ്പോൾ അവളുടെ കണ്ണുകളിൽ പ്രണയം തെളിഞ്ഞിരുന്നു...... " ഇതു പറയാനാണോ ഇപ്പോൾ ഇങ്ങോട്ട് വന്നത്.... "

പിന്നെ അല്ലാതെ..... ഇപ്പൊ നടന്ന ചർച്ചയാണ്, എൻറെ ഹൃദയം നിലച്ചു പോയി അത് കേട്ടപ്പോൾ...... നിനക്ക് കോളേജിൽ പോകണം എന്നോ മറ്റോ പറഞ്ഞാൽ മതി....... ഇല്ലെങ്കിൽ നമ്മളെ ഇവിടെ 10 ദിവസം പിടിച്ചുനിർത്തും, 10 ദിവസം പോയിട്ട് 10 സെക്കൻഡ് പോലും ഇനി നിന്നെ കാണാതെ എനിക്ക് പറ്റില്ല...... ഈ രണ്ടു ദിവസം ഞാൻ ഉറങ്ങിയിട്ടില്ല....... വന്നിട്ട് നാലഞ്ചു ദിവസമായി, ആരോടെങ്കിലും പറഞ്ഞാൽ മനസ്സിലാകുമോ എന്റെ കൊച്ചിന് എന്നെ ചേർന്ന് കിടന്നില്ല എങ്കിൽ ഉറങ്ങാൻ പറ്റില്ലെന്ന്..... പിന്നെ അവിടെ അമ്മാവന്മാരും ഞങ്ങൾ പിള്ളേരും എല്ലാം ചെറിയൊരു പരിപാടിയില..... അതിനിടയിൽ വന്ന് പറഞ്ഞാൽ ഞാൻ ഇനി കുടിച്ചിട്ട് പറയാന്ന് നീ തെറ്റിദ്ധരിച്ചാലോമ്മ്.....

അതാണ് അതിനു മുൻപേ വന്നത്...... " ശ്രീയേട്ടൻ കുടിക്കാൻ പോവാണോ...... അവളുടെ മിഴികളിൽ പരിഭവം നിറഞ്ഞു..... " ഒരു അല്പം.... വല്ലപ്പോഴും അല്ലേ ഉള്ളൂ..... എപ്പോഴെങ്കിലും എന്നെ മദ്യപിച്ച് നീ കണ്ടിട്ട് ഉണ്ടോ....? " പൊയ്ക്കോ ഞാൻ പറഞ്ഞ പോലെ അമ്മയോട് പറഞ്ഞാൽ മതി...... നേരത്തെ ഭക്ഷണം കഴിച്ചിട്ട് കിടന്നോ..... എന്നെ നോക്കാൻ ഒന്നും നിൽക്കണ്ട...... ഞാൻ കിടക്കാൻ ഒരുപാട് സമയം വൈകും, നീ കിടന്നോ..... " ഉം... ഒന്ന് മൂളി പോകാൻ തുടങ്ങുന്നവളുടെ കൈയ്യിൽ പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്തവൻ....... " എങ്ങോട്ടടി ഈ ഓട്ടം...... അങ്ങനെയങ് പോയാലോ...... നാളെ രാവിലെ വരെ എനിക്ക് ഓർക്കണ്ടേ...... ഇന്ന് രാത്രി എനിക്ക് ഉറങ്ങണ്ടേ.....? അതിന് എന്തെങ്കിലും തന്നിട്ട് പോടീ.....!!

അങ്ങേയറ്റം പ്രണയ ഭാവത്തോടെ പറയുന്നവന്റെ മുഖഭാവം അവൾക്ക് അന്യം ആയിരുന്നു...... അവന്റെ മുഖത്തേക്ക് നോക്കി പെരുവിരലിൽ ഒന്ന് ഉയർന്നുപോയി ഒരു ചുംബനം നൽകിയിരുന്നു അവൾ..... അവളെ തന്നോട് ചേർത്തു നിർത്തി ആ ചുണ്ടിൽ ഒന്ന് അമർത്തി ഒരു ചുംബനവും ഒപ്പം ചെറിയ രീതിയിൽ നൊമ്പരമുണർത്തുന്ന ഒരു ദന്തങ്ങൾ കൊണ്ടുള്ള ഒരു പ്രഹരവും ആയിരുന്നു അവൻ നൽകിയത്...... " ആഹ്... ശ്രീയേട്ടാ..... അവന്റെ കൈയ്യിൽ ഒന്ന് പിച്ചി അവൾ .... " വേദനിച്ചടി.... " വേദനിക്കട്ടെ... അവൾ ചൊടിച്ചു...അവളുടെ മുഖത്തേക്ക് നോക്കി ഒരു ചിരിയോടെ കവിളിൽ ഒന്ന് തഴുകി അവൻ പറഞ്ഞു... " പോ..... ഇല്ലേൽ എന്റെ കൈയ്യിൽ നിന്ന് പോകും......

മീശയിൽ ഒന്ന് കടിച്ചു കുസൃതിയോടെ പറഞ്ഞവനെ നോക്കി ഒന്ന് ചിരിച്ചവൾ ഓടി പോയി..... 💙 റിൻസി 💙 ഓരോ കാര്യങ്ങൾ ചെയ്യുന്നതിന് ഇടയിലെപ്പോഴോ സുഗന്ധി അവളോട് പറഞ്ഞു, കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞിട്ട് ഇവിടെ നിന്നും പോകാം എന്ന്.... ഇവിടെ ഒരുപാട് സ്ഥലങ്ങൾ ഒക്കെ കാണാൻ ഉണ്ടായെന്നും ഒരുപാട് നാൾ കൂടി വരുന്നതല്ലേ എന്നൊക്കെ ഈ നിമിഷം തന്നെയാണ് ഹരി പറഞ്ഞ കാര്യം പറയാൻ നല്ലത് എന്ന് തോന്നിയിരുന്നു..... സുഗാന്ധിയുടെ കള്ളം പറയുന്ന ഒരു വേദന ഉണ്ടായിരുന്നു, എങ്കിലും മനസ്സില്ലാമനസ്സോടെ തന്നെ സുഗന്ധിയുടെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു.... " എനിക്ക് ഒരു അസൈമെൻറ് ഉണ്ടായിരുന്നു മറ്റെന്നാൾ വെക്കേണ്ടത് ആണ് അമ്മേ,

നാളെ വൈകിട്ട് പോകണം..... " ആണോ എന്നാൽ നിനക്ക് നേരത്തെ പറയാൻ പാടില്ലാരുന്നോ......? ഒരു കാര്യം ചെയ്യാം നാളെ വൈകിട്ട് നീയും ഹരിയും കൂടെ പൊയ്ക്കോ..... ഞങ്ങൾ പുറകെ വരാം..... ഞാൻ ഹരിയോട് പറഞ്ഞോളാം.... നിഷ്കളങ്കമായി സുഗന്ധി അത് പറഞ്ഞപ്പോൾ അവൾക്ക് വേദന തോന്നിയിരുന്നുവെങ്കിലും, ഹരിയോടൊപ്പം ഉള്ള സുന്ദരനിമിഷങ്ങൾ ആലോചിച്ചപ്പോൾ അത് ഒരു നിർദോഷമായ കള്ളമാണെന്ന് അവൾക്ക് തോന്നിയിരുന്നു.... " കോളേജ് അടച്ച സമയത്ത് നിനക്ക് എവിടുന്നാ ഈ അസൈൻമേന്റ്റ്.... പോയതിനുശേഷം പിറകിൽ വന്ന് നിന്ന ശ്രീവിദ്യ ചോദിച്ചപ്പോൾ ജാനകി ഞെട്ടി പോയിരുന്നു..... അവളുടെ മുഖത്തേക്ക് നോക്കി കള്ളം പറയാൻ തോന്നിയില്ല അവൾക്ക്.... ഒരു കള്ളച്ചിരി ജാനകിയുടെ ചൊടിയിൽ വിരിഞ്ഞു...... അപ്പോൾ വിദ്യ മനസ്സുനിറഞ്ഞ ഒരു ചിരിയായിരുന്നു ഉണർന്നത്...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story