സ്നേഹദൂരം.....💜: ഭാഗം 59

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

 "എന്ത് നല്ല കൊച്ചായിരുന്നു .... ഈ കള്ളം ഒക്കെ നിന്നെ നിന്നെ പറയാൻ പഠിപ്പിച്ചതാരാണ് മോളെ..... ഹരിയേട്ടൻ ആണോ.....?? ചെറുചിരിയോടെ ശ്രീവിദ്യ ചോദിച്ചപ്പോൾ മറുപടി പറയാതെ തന്നെ അവളുടെ മുഖത്തുനിന്നും അതിനുള്ള ഉത്തരം അവൾ വായിച്ചെടുത്തു...... " എങ്കിലും പെണ്ണ് കെട്ടുമ്പോൾ ഓരോ മനുഷ്യനും മാറുന്നത്തെ...... ഇത്രയും ഗൗരവം ഒക്കെ ആയിട്ട് നടന്ന മനുഷ്യൻ ഇപ്പോൾ ഭാര്യയുടെ പിന്നിൽ നിന്നും മാറില്ല എന്ന് പറഞ്ഞാൽ മതിയല്ലോ..... ചെറു ചിരിയോടെ അവൾ പറഞ്ഞു..... " ഒന്ന് പോ ചേച്ചി..... " ദേ നാണംകൊണ്ട് തുടുത്തല്ലോ പെണ്ണ്....... എനിക്ക് സന്തോഷമായി, നിങ്ങളിങ്ങനെ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി...... നിറഞ്ഞ മനസോടെ അവൾ പറഞ്ഞു ...

അന്നത്തെ രാത്രി സമാധാനത്തോടെ ആയിരുന്നു ജാനകി ഉറങ്ങിയത്...... നാളെ ഈ സമയത്ത് അവൻറെ കരവലയങ്ങളിൽ ആയിരിക്കും വിശ്രമിക്കുന്നത് എന്ന് പൂർണ ബോധത്തോടുകൂടി...... പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ ജോലികൾക്ക് എല്ലാം ഒരു തിടുക്കം ഉണ്ടായിരുന്നു ജാനകിക്ക്....... ക്ഷീണം അവളെ ബാധിച്ചിരുന്നില്ല....... ഒരുപക്ഷേ എല്ലാ പ്രവാസികളുടെയും ഭാര്യമാർ ഇത്തരം വേദനകൾ അനുഭവിക്കുന്നുണ്ടാക്കാം എന്ന് തോന്നിയിരുന്നു....... എണ്ണികൂട്ടി എടുത്തു വരുന്ന മൂന്ന് രണ്ടോ മൂന്നോ മാസങ്ങൾ....... അതിനിടയിൽ ബന്ധു സന്ദർശനവും മറ്റുമായി പകുതിയിൽ അധികം സമയവും പോകുമ്പോൾ, പാതിയേ അടുത്ത് കിട്ടാതെ വിഷമിക്കുന്ന എത്രയോ പെണ്മനസുകൾ ഉണ്ടായിരിക്കാം...

പാതിയുടെ സാന്നിധ്യം അരികിൽ കൊതിക്കുന്ന എത്രയോ മനസുകൾ...... പലപ്പോഴും അവരുടെ സ്വപ്നങ്ങൾ മുകളിൽ പലരും ഒരു പ്രതിസന്ധിയായി വരാറുണ്ടായിരിക്കാം...... ഇങ്ങനെ ഒളിച്ചു കിട്ടുന്ന ചില സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കാൻ പ്രവാസികളുടെ ഭാര്യമാർക്ക് അല്ലാതെ മറ്റാർക്കാണ് ഭാഗ്യം ലഭിക്കുന്നത്....... വൈകുന്നേരത്തോടെ രണ്ടുപേരും അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങിയിരുന്നു...... യാത്രയിലുടനീളം എന്ത് സംസാരിക്കണം എന്നറിയാതെ സുഖകരമായ ഒരു മൗനമായിരുന്നു ഇരുവർക്കും പങ്കുവയ്ക്കാൻ ഉണ്ടായിരുന്നത്....... 🎶ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ പ്രണയമേ അരികിൽ വന്നു നീ ഒരു സുഖമറവിയിൽ ഉരുകുകയാണെൻ ഹൃദയമേ വെറുതേ നിന്നു ഞാൻ തോഴീ ഒരു നോവുപോലെരിയുന്നിതാ തിരി...

ഏതോ കിനാവിൽ നിറയുന്നിതെൻ മിഴീ മറന്നു ഞാനിന്നെന്നെയും പ്രിയേ ഒഴുകി അലകളിൽ ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ പ്രണയമേ അരികിൽ വന്നു നീ ഒരു സുഖമറവിയിൽ ഉരുകുകയാണെൻ ഹൃദയമേ വെറുതേ നിന്നു ഞാൻ🎶 സ്റ്റീരിയോയിൽ നിന്ന് ഉണർന്ന ഗാനം അവനെ ഒരു കാമുകൻ ആക്കി.... ഏറെ പ്രണയത്തോടെ ഉള്ളിൽ ഉണർന്ന മധുരവികാരങ്ങളുടെ അകമ്പടിയോടെ അവൻ അവളെ നോക്കി.....ആ മുഖത്തും സായാഹ്നസൂര്യൻ നിറച്ചാർത്തുകൾ നൽകിയിരുന്നു...... പുറത്തുനിന്ന് ഭക്ഷണവും കഴിച്ച് ആയിരുന്നു അവർ വീട്ടിലെത്തിയത്...... രണ്ടു മൂന്നു ദിവസങ്ങൾക്കു ശേഷം വീട്ടിലേക്ക് വന്നപ്പോൾ രണ്ടുപേർക്കും സമാധാനം തോന്നിയിരുന്നു.......

അല്ലെങ്കിലും എവിടെപ്പോയാലും തിരികെ വീട്ടിൽ എത്തുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണ്..... വീട് തുറന്ന് അകത്തേക്ക് കയറിയപ്പോൾ ഒരു ഏകാന്തത തോന്നി, അമ്മയും അച്ഛനുമില്ലാതെ വീട് അങ്ങനെ ചിന്തിക്കാൻപോലും ജാനകിക്ക് സാധിച്ചിരുന്നില്ല....... ഇത്രയും നാൾ കൊണ്ട് ഈ വീട്ടിൽനിന്നും നേടിയെടുത്തത് യഥാർത്ഥ ബന്ധങ്ങൾ തന്നെയായിരുന്നു........ ഒരിക്കലും മരുമകളായി അമ്മയൊ അച്ഛനോ കണ്ടിട്ടില്ല.....ഒരു വേർതിരിവില്ലാതെ പോലെ തന്നെയാണ് തന്നെയും എല്ലാവരും കണ്ടിരുന്നത്....... അതുകൊണ്ടുതന്നെ അവരുടെ ഒന്നും ചെറിയൊരു അഭാവം പോലും തനിക്ക് സഹിക്കാൻ കഴിയില്ല........

വീട്ടിലേക്ക് വന്നു കയറിയപ്പോൾ തന്നെ സുഗന്ധി വിളിച്ചിരുന്നു, കുറെ നേരം അവിടുത്തെ വിശേഷങ്ങൾ എല്ലാം പറയുകയും തിരിച്ചുവന്ന് വിശേഷങ്ങൾ അവൾ പറയുകയും ചെയ്തു...... " അച്ഛനെയും അമ്മയെയും പിരിഞ്ഞിട്ട് എന്തോ ഒരു വിഷമം..... അവന്റെ മുഖത്തേക്ക് നോക്കി അവൾ അത് പറഞ്ഞപ്പോൾ അവളെ ഒറ്റ വലിയ്യ്ക്ക് തന്നെ അവളെ നെഞ്ചോട് ചേർത്തു കൊണ്ട് ചോദിച്ചു...... " ഞാനില്ലേ......?? സന്തോഷം പൂർവ്വം അവൾ ആ നെഞ്ചിൽ ചാഞ്ഞു ..... " ഒന്ന് സ്വസ്ഥമായിട്ട് കാണട്ടെ ഞാൻ എന്റെ മോളെ..... അവളെ തന്നിൽ നിന്നും അകറ്റി അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ശ്രീഹരി പറഞ്ഞപ്പോൾ അവളുടെ മുഖം ചുവന്നു തുടുക്കാൻ തുടങ്ങി......

" ഞാനൊന്ന് നിന്നെ കാണട്ടെ എന്ന് പറഞ്ഞതിനാണോ ജാനകി നീ ഇങ്ങനെ ചുവപ്പിച്ച് വെച്ചിരിക്കുന്നത്..... ഇത് കാണുമ്പോൾ തന്നെ എൻറെ കൺട്രോൾ പോകുന്നു...... നീ വെറുതെ മനുഷ്യനെ കൊണ്ട് അതിക്രമം ഒന്നും കാണിപ്പിക്കല്ലേ.......!! ചുമ്മാ എൻറെ കണ്ട്രോൾ കളയല്ലേ കൊച്ചേ .... അവളെ തന്റെ നെഞ്ചോട് ചേർത്തു നിർത്തി ഒരു രഹസ്യം പോലെ അവൻ കഴിഞ്ഞപ്പോഴേക്കും, അവളുടെ ഒരു ചെറുപുഞ്ചിരിയാൽ നിറഞ്ഞ അവൻറെ നെഞ്ചോട് ചേർന്നിരുന്നു...... " ആകെ വിയർത്തു ഇരിക്കാഡി പെണ്ണേ...... " ഈ വിയർപ്പ് എനിക്കിഷ്ടമാണ് ശ്രീയേട്ടാ....... " എങ്കിലേ ഞാൻ പോയി കുളിച്ചിട്ട് വരാം......വന്നിട്ട് നന്നായെന്ന് വിയർക്കാം.....

ഒരു രഹസ്യം പോലെ അവളുടെ കാതിൽ കുസൃതിയോടെ മൊഴിഞ്ഞപ്പോൾ ആ പെണ്ണിൻറെ കവിൾ രണ്ടും ചുവന്നു തുടങ്ങി..... ചെറുചിരിയോടെ വീട്ടിലെ ബാക്കി കാര്യങ്ങളൊക്കെ ജാനകി ചെയ്തിരുന്നു........ കുറേ ദിവസമായി തറവാട്ടിലേക്ക് പോയിട്ട്, അതുകൊണ്ട് തന്നെ പൊടിയും മറ്റും ആയി ഒതുക്കി പറക്കാൻ ഒരുപാട് ഉണ്ടായിരുന്നു........... അപ്പോഴേക്കും ശ്രീഹരിയും കുളികഴിഞ്ഞു വന്നു...... അവനും കൂടി എല്ലാത്തിനും........ ആ സമയം കൊണ്ട് ജാനകി കുളിയൊക്കെ കഴിഞ്ഞു വന്നപ്പോഴേക്കും വീട് അടിപൊളിയാക്കി ഇട്ടിരുന്നു ശ്രീഹരി....... അല്ലെങ്കിലും എല്ലാ കാര്യങ്ങളും ചിട്ടയോടെ ചെയ്യാൻ അവന് ഒരു പ്രത്യേക കഴിവുണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു......

" നിനക്കൊരു പാസ്പോർട്ട് എടുക്കണം..... " അതെന്തിനാ ഏട്ടാ...... ആവശ്യം വന്നാലോ.....? " ചിലപ്പോൾ നിൻറെ കോഴ്സ് കഴിയുമ്പോൾ എൻറെ അടുത്തേക്ക് കൊണ്ടുപോകാൻ പറ്റിയാലോ........ അവിടെ നല്ലൊരു ജോലി ഒക്കെ ആക്കിയാൽ നമുക്ക് പിന്നെ ഇങ്ങനെ അകന്ന് താമസിക്കണ്ടല്ലോ..... " എനിക്കും അകന്ന് താമസിക്കണ്ടാന്ന് ആണ് ഏട്ടാ ആഗ്രഹം...... പക്ഷേ നമ്മുടെ നാട് വിട്ടു എങ്ങും പോയി താമസിക്കാൻ എനിക്ക് ഇഷ്ട്ടം അല്ല..... ശ്രീയേട്ടനും അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കുന്നത് ആണ് എനിക്കിഷ്ടം....... ഇവരെ ആരെയും പിരിയുന്ന കാര്യം പോലും എനിക്ക് ഓർക്കാൻ കഴിയില്ല.... " അപ്പോൾ എന്നെ പിരിയാൻ പറ്റുമോ.....?? നീ ഇല്ലാതെ ഒരു നിമിഷം പോലും പറ്റാത്ത അവസ്ഥയിലാണ് ഞാനിപ്പോൾ........

എത്രയും പെട്ടെന്ന് നിൻറെ കോഴ്സ് കഴിഞ്ഞിട്ട് വേണം നിന്നെ എൻറെ അരികിലേക്ക് കൊണ്ടുപോകാനുള്ള പരിപാടികൾ ആണ് ഞാനിപ്പോ വിചാരിക്കുന്നത്....... " ഇവരൊക്കെ എൻറെ പ്രാണൻ ആണെങ്കിൽ, ആ പ്രാണന് ശ്വാസം നൽകുന്നത് ശ്രീയേട്ടൻ അല്ലേ.....? ഏട്ടൻ ഇല്ലാതെ ഞാൻ ഉണ്ടോ......? ഏട്ടൻ അരികിൽ ഉണ്ടാകുന്നതിലും വലുതായി എനിക്ക് മറ്റൊന്നും ഇല്ല........ എങ്കിലും ആഗ്രഹം പറഞ്ഞെന്നേയുള്ളൂ, എൻറെ ആഗ്രഹം ഇവിടെത്തന്നെ നിൽക്കണം എന്നാണ്...... പക്ഷേ അത് സാധിക്കും എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ....... എങ്കിലും ഒരു ജീവിതം ഇനി വയ്യ, ഈ പോക്കിൽ തന്നെ പാസ്പോർട്ടും ശരിയാക്കണം........ ഞാൻ വിചാരിക്കുന്നത്...... " ഇപ്പോഴേ പോകുന്ന കാര്യം പറഞ്ഞു എന്നെ വിഷമിപ്പിക്കല്ലേ ഏട്ടാ.....

തറവാട്ടിലെ വിശേഷങ്ങളൊക്കെ ശ്രീയേട്ടന് അറിയണ്ടേ...? എല്ലാരും എന്നോട് എന്തൊക്കെ കാര്യങ്ങൾ ചോദിച്ചു എന്നറിയാമോ..... ഏട്ടൻ എന്നെ വഴക്കു പറയുമോ....? ദേഷ്യം ഉണ്ടോ....? അങ്ങനെ കുറെ ചോദ്യങ്ങൾ ചോദിച്ചു...... എല്ലാത്തിനും മറുപടി പറഞ്ഞു ഞാൻ ഒരു വഴിയായി...... ഇതൊക്കെ ഏട്ടനോട് പറയാൻ എത്ര ദിവസം കൊണ്ട് ചിന്തിക്കുക ആണെന്നോ........ " ഇപ്പോൾ തത്കാലം നീ ഒന്നും പറയണ്ട...... മനുഷ്യൻ കുറെ ദിവസം കൂടി സ്വന്തം ഭാര്യയേ അടുത്തു കണ്ട സന്തോഷത്തിലാണ്...... അപ്പോഴാണ് പാതിരാത്രിക്ക് അവടെ വിശേഷങ്ങൾ...... വേറെ എന്തെല്ലാം കാര്യങ്ങൾ ഉണ്ട് നമുക്ക് സംസാരിക്കാനും പറയാനും.......

അതിമനോഹരമായ പ്രണയത്തിൻറെ ഈ ഒരു രാത്രി വെറുതേ നീ വിശേഷങ്ങൾ പറഞ്ഞു കുളം ആക്കരുത്....... അവളുടെ കൈകളിൽ ചുണ്ട് ചേർത്തവൻ പറഞ്ഞു.... അവളുടെ മൂക്കിൽ ഒന്ന് മൂക്ക് കൊണ്ട് ഉരസി...... അവളെ വാരി കയ്യിലേക്ക് എടുത്തു കൊണ്ട് ആണ് മുറിയിലേക്ക് നടന്നിരുന്നത്......പുറത്ത് അപ്പോഴും ഒരു മഴ പെയ്തു തുടങ്ങിയിരുന്നു......... പെട്ടെന്ന് ജാനകി അവൻറെ മൂക്കിൽ ഒന്ന് വലിച്ചു വിട്ടു....... അവന്റെ മുഖത്തേക്ക് നോക്കി ഏറെ പ്രണയത്തോട് ചോദിച്ചു...... " നമുക്കൊന്ന് മഴ നനഞ്ഞാലോ ശ്രീയേട്ടാ...... " നിനക്ക് അത്രയ്ക്ക് ഇഷ്ടാണോ മഴ...... എപ്പോഴും പറയുന്നുണ്ടല്ലോ........ " എനിക്ക് ഒറ്റയ്ക്ക് നനയാൻ ഇഷ്ടമല്ല...... പക്ഷേ ഏട്ടനോടൊപ്പം നനയാൻ എനിക്കിഷ്ടമാണ്......

ആ മഴയുടെ കുളിര് പോലും ഞാൻ അറിയുന്നില്ല...... ഏട്ടന് അരികിൽ ഉണ്ടെങ്കിൽ മറ്റൊന്നും ഞാൻ അറിയില്ല........ ഈ നെഞ്ചിൽ ഇങ്ങനെ ചേർന്നു ആർത്തലച്ചു പെയ്യുന്ന മഴ ആസ്വദിക്കണം എന്ന് എനിക്ക് വലിയ ആഗ്രഹം ആണ്.... " എങ്കിൽ പിന്നെ ആ ആഗ്രഹം ആയിട്ട് നടന്നില്ല എന്ന് വേണ്ട..... ബാൽക്കണിയിലേക്ക് ഇറങ്ങിയപ്പോഴേക്കും മഴയുടെ സംഹാരതാണ്ഡവം തുടങ്ങിക്കഴിഞ്ഞിരുന്നു...... മണ്ണിൻറെ മാറിലേക്ക് അവളെ തളർത്തുവാനായി പെയ്യുന്ന മഴത്തുള്ളികൾ, ആവോളം ആസ്വദിച്ച് നിൽക്കുന്ന ജാനകി..... അവളുടെ മുഖഭാവം അതിൽ വിരിയുന്ന കൗതുകം, അതെല്ലാം അവനിലെ കാമുകനെ ഉന്മാദത്തിൻറെ കൊടുമുടിയിലേക്ക് ആണ് കൊണ്ടുചെന്ന് എത്തിച്ചേരുന്നത്......

മുഖത്തിന്റെ തുമ്പിലും ചെന്നിയിലും അധരങ്ങളിലും എല്ലാം പറ്റിയിരിക്കുന്ന നേർത്ത മഴത്തുള്ളികൾ...... മുടിയിലെ വക്കച്ചിലിന്റെ ഇടയിലൂടെ ഒഴുകി പടരുന്ന സിന്ദൂരം...... അത് അവളുടെ നെറ്റിലൂടെ കവിളുകളെ ചുംബിച്ചു ഒഴുകുകയാണ്...... ആ സിന്ദൂരവർണ്ണത്തെ തന്റെ കൈകുമ്പിളിൽ പെട്ടെന്ന് പൊതിഞ്ഞു പിടിച്ചു ശ്രീഹരി... ഒഴുകി പടർന്നു തുടങ്ങിയ സിന്ദൂരം അവൻ തന്നെ അവൻറെ വലം കൈയ്യാൽ അവളിൽ നിന്നും ഒപ്പി....... പിന്നെ മെല്ലെ ആ കൈകൾ അവളുടെ കഴുത്തിൽ ചിത്രപ്പണികൾ തീർത്തു........ ആ തണുപ്പിലും ശരീരങ്ങൾ ചൂട് പിടിക്കാൻ തുടങ്ങി, പ്രണയത്തിൻറെ എല്ലാ ഭാവങ്ങളും നിറഞ്ഞ ഒരു ചുംബനം.......മിഴികൾ തമ്മിൽ കോർത്തു നിന്ന നിമിഷങ്ങൾ.....

ഒരു നിമിഷം അപ്രതീക്ഷിതമായി കാലിലെ പെരുവിരലിൽ ഉയർന്നുപൊങ്ങി ശ്രീഹരിയുടെ ചുണ്ടിൽ ഒരു നേർത്ത ചുംബനം നൽകിയിരുന്നു ജാനകി...... പിന്നീട് ശ്രീഹരിയെ പോലും ഞെട്ടിച്ചുകൊണ്ട് അവന്റെ അധരങ്ങൾ അവൾ സ്വന്തമാക്കി.......... ഒരു നിമിഷം അവളുടെ ആ പ്രവർത്തിയിൽ ഒരു കൗതുകം തോന്നിയെങ്കിലും അതിലും അത്‌ അവനെ വിസ്മയിപ്പിക്കുകയാണ് ചെയ്തത്........ അത്രമേൽ പ്രണയത്തോടെ ആദ്യമായാണ് അവൾ തന്റെ അരികിലേക്ക് എത്തുന്നത്..... ഇടുപ്പിൽ അമർന്ന കരങ്ങൾ അവളെ തന്നോട് ചേർത്തു നിർത്തി....... സ്ഥാനം തെറ്റി കിടന്ന ചുരിദാർ ടോപ്പിലൂടെ ശ്രീഹരിയുടെ കൈകൾ അവളുടെ അണിവയറിൽ എത്തി...... കൈകൾ ചിത്രപണികൾ തീർത്തപ്പോൾ ഒരു നിമിഷം അവനോട് ചേർന്ന് പോയിരുന്നു അവൾ..... അവന്റെ നെഞ്ചിൽ ചേർന്ന് ഒരു പ്രാവിനെ പോലെ......

അപ്പോഴേക്കും കാമുകൻ ഉണർന്നു തുടങ്ങിയിരുന്നു...... ആവേശത്തോടെ അവളുടെ മുഖത്ത് ഒരു ചുംബനപെയ്ത് തന്നെ നടത്തിയവൻ.... ശരീരത്തിൽ അലയുന്ന അവൻറെ കൈകൾ സ്ഥാനം മാറി തുടങ്ങിയപ്പോൾ ഒരു നിമിഷം അവൾക്ക് ബോധം വന്നത്....... തങ്ങൾ നിൽക്കുന്നത് ബാൽക്കണിയിൽ ആണെന്ന് ഒരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ, ആ മനസ്സ് അറിഞ്ഞതുപോലെ അവൾ മുറിയിലേക്ക് നടന്നു..... . ഹാങ്ങറിൽ ഇട്ടിരുന്ന ടർക്കിയെടുത്ത് അവൻ തന്നെയാണ് ഒരു കൊച്ചു കുഞ്ഞിന്റെ കൗതുകത്തോടെ അവളുടെ തലയും മുഖവും എല്ലാം തുടച്ചു കൊടുത്തത്....... അപ്പോഴും കൗതുകം മാത്രം നൽകുന്ന മിഴികൾ അവളിൽ നിന്നും അടർന്നു മാറാൻ മടിച്ചുനിന്നു...... "

നനഞ്ഞ ഒക്കെ മാറ്...... പ്രണയം മാത്രം തിളങ്ങിനിൽക്കുന്ന അവൻറെ ആ കണ്ണുകൾ നേരിടാൻ ശക്തി ഇല്ലാതെ പെട്ടന്ന് അവൾ കബോർഡിൽനിന്നും വസ്ത്രങ്ങളും എടുത്ത് ബാത്ത്റൂമിലേക്ക് ഓടി........ തിരികെ വന്നപ്പോഴും അവൾക്ക് അവനെ നോക്കുവാൻ ഒരു മടി തോന്നിയിരുന്നു...... " ഇതുവരെയായിട്ടും നിന്റെ നാണം മാറിയില്ലേ......? ഒരു ചിരി മാത്രമായിരുന്നു അതിന് അവളുടെ ചുണ്ടിൽ നിന്നും വന്ന മറുപടി...... " ഈ നാണം ഞാൻ മുമ്പേ കവർന്നതല്ലേ....... പിന്നെ എന്തിനാ വീണ്ടും ഇങ്ങനെ എന്നെ നോക്കാൻ ഒരു മടി...... " എനിക്ക് എന്നും ഒരു പുതുമയാണ് ശ്രീയേട്ടൻ.... " എനിക്കും നിൻറെ സ്നേഹം ഒരു പുതുമയാണ്.......

ഒന്നും പ്രതീക്ഷിക്കാതെ ഒരു ആഗ്രഹങ്ങളില്ലാതെ ഒരാൾക്ക് ഇത്രയും മറ്റൊരാളെ സ്നേഹിക്കാൻ കഴിയുമോ....? വെറും ഒരു ചപല്യം എന്ന് മാത്രമേ ഞാൻ കരുതിയിരുന്നുള്ളൂ.......പക്ഷേ നിൻറെ കണ്ണുകളിൽ എനിക്ക് മനസ്സിലാകുന്നുണ്ട് എന്നെ നീ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന്..... എൻറെ സാന്നിധ്യത്തിന് അപ്പുറം മറ്റൊന്നും നീ ആഗ്രഹിച്ചിരുന്നില്ല എന്ന്....... " ഇതുവരെ അങ്ങനെ ഉണ്ടായിരുന്നുള്ളൂ....... പക്ഷേ ഇപ്പോൾ ഞാനും എന്തൊക്കെയോ ആഗ്രഹിക്കുന്നുണ്ട് ചേട്ടാ...... " എന്ത്......??? ഒരു കുസൃതിയോടെ അവളുടെ മുഖം ചൂണ്ട് വിരലാൽ ഉയർത്തി അവൻ ചോദിച്ചപ്പോൾ, ആ മുഖത്ത് നാണത്തിന്റെ അലയൊലികൾ വീണത് അവനും മനസ്സിലായിരുന്നു........ "

ഏട്ടന്റെ കണ്ണിൽ എന്നോടുള്ള പ്രണയം, ആ പ്രണയത്തിൽ അലിഞ്ഞു ഏട്ടന്റെ സ്വന്തമായി എന്നും ഈ നെഞ്ചിൽ ചേർന്ന് തളർന്നു കിടക്കാൻ...... കുറച്ചു നേരം അവളെ തന്നെ നോക്കിയിരുന്നവൻ അവളെ തന്റെ നെഞ്ചോടുചേർത്തു...... പിന്നീട് ചുംബനങ്ങൾ മത്സരിക്കവേ അവൻ ലൈറ്റ് കൈയ്യെത്തിച്ചു ഓഫ് ചെയ്തു..... അവന്റെ പ്രണയം സ്വീകരിക്കാൻ അവൾ തയ്യാറായി.....രാത്രിമുല്ലയെ ചുംബിച്ചുണർത്തി എത്തിയ കാറ്റിന്റെ ഇരടികൾ അവരുടെ സീൽകാരങ്ങളിൽ അലിഞ്ഞു..... മറ തീർത്തവ ഓരോന്നും തനുവിൽ നിന്ന് അകന്നുപോകെ ശരീരം പുതുവികാരങ്ങൾക്ക് അടിമപ്പെട്ടു പോയി..... രാവിന്റെ ഏതോ ഒരു യാമത്തിൽ അവനായി മാത്രം തുടിക്കുന്ന ആ നെഞ്ചിലേക്ക് അവൻ തളർന്നു വീണു.... തന്നെ പൂർണ്ണനാക്കിയവളുടെ നെറുകയിൽ ഒരു ചുംബനം നൽകി, ആ കൈകൾ കോർത്തു അവളെ നെഞ്ചിൽ ചേർത്ത് കിടന്നു..... കാത്തിരിക്കു....❤️

ഇനി റൊമാൻസ് എനിക്ക് അറിയില്ല......😄😄ഇതാണ് എന്റെ മാക്സിമം 😄😄 പിന്നെ ഇവിടെ ശ്രീഹരിക്ക് ഒരുപാട് ഫാൻസ് ഉണ്ടെന്ന് അറിഞ്ഞു ചിലർ ibiyil വന്നു പറയാറുണ്ട് ശ്രീഹരിയെ ഇഷ്ട്ടം ആണ് ഒരുപാട് എന്ന്.... കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ഈ അവസരത്തിൽ തുറന്നു പറയാം എന്ന് കരുതി 100% ശ്രീഹരി എന്റെ ഭർത്രു തന്നെ ആണ്.....😄ടിയാനെ നായകൻ ആകാം എന്ന് ഓർത്തപ്പോൾ ഇത്രയും ഫാൻസ്‌ ഉണ്ടാകും എന്ന് ഓർത്തില്ല... ഈ കഥയ്ക്ക് ഞങ്ങളുടെ ലൈഫ് ആയി ബന്ധം ഉണ്ട് കെട്ടോ, complete അല്ല കുറച്ച്....😄 ചില similarities ഒക്കെ... ഞങ്ങൾ തമ്മിൽ 9 age ഡിഫറെൻസ് ഉണ്ട്.. എനിക്ക് കുറച്ചു പക്വത കുറവുണ്ട് ആൾ അതൊക്കെ maintain ചെയ്യുന്നു അങ്ങനെ ഒക്കെ....😄2k വിട്ട് കളിയില്ലാട്ടോ....😁........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story