സ്നേഹദൂരം.....💜: ഭാഗം 61

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

ആ ചെറിയ കട്ടിലിൽ അവൾക്കൊപ്പം ഞെരുങ്ങി കിടന്നു കൊണ്ട് ഒന്നുചേർന്ന് അവളുടെ മുഖത്തേക്ക് ആർദ്രമായി നോക്കി....... ആ നോട്ടത്തിൽ പ്രണയവും കരുതലും വാത്സല്യവും എല്ലാം കലർന്നിരുന്നു, ജാനകി ആഗ്രഹിച്ച സംരക്ഷണ കവചമായി തന്നെ അവന്റെ കരങ്ങൾ അവൾക്ക് ഒരു കവചം തീർത്തിരുന്നു...... " ഇഞ്ചക്ഷൻ ഒക്കെ എടുത്ത് അല്ലേ നല്ല ക്ഷീണം കാണും..... നീ ഉറങ്ങിക്കോ....... " ഏട്ടൻ ഉറങ്ങുന്നില്ലേ.... " നീ അരികിൽ ഉണ്ടെങ്കിൽ എനിക്ക് ഉറക്കം വരാൻ ബുദ്ധിമുട്ടാണ് മോളെ..... ചിരിയോട് അത് പറഞ്ഞു അവളുടെ തോളുകളിൽ നിദ്രയുടെ ഒരു സംഗീതം കൈവിരലുകളാൽ അവൻ രചിച്ചിരുന്നു...... പുലരുവോളം ആ കരങ്ങൾ അവളുടെ തോളിൽ താളം പിടിച്ചിരുന്നു......

സുരക്ഷിതത്വത്തിന്റെ വാത്സല്യത്തിന്റെ മനോഹരമായ ഒരു താളം...... ജാനകി എന്ന ജീവിതനൗകയിലൂടെ തൻറെ ജീവിതം സഞ്ചാരിക്കുന്നത് അവൻ മനസ്സിലാക്കിയിരുന്നു..... അവളെ ചുറ്റിക്കറങ്ങുകയാണ് ഇപ്പോൾ ശ്രീഹരി എന്ന ജീവിതചക്രം...... ഒരിക്കലും അതിന് ഒരു മാറ്റവും ഉണ്ടാകില്ല എന്ന് അവന് ഉറപ്പായിരുന്നു....... അത്രമേൽ പ്രാണനിൽ അലിഞ്ഞു ചേർന്നു പോയി ..... അവളൊരു മറയില്ലാതെ അവളുടെ മനസ്സിലുള്ള പ്രണയം മുഴുവൻ തനിക്ക് വേണ്ടി പകർന്നു നൽകുന്നുണ്ട്....... അവളില്ലാതെ താൻ ഇല്ല എന്നും അവൾ ഇല്ലായ്മയിൽ താൻ ഉരുക്കി പോകുമെന്നും അവൻ മനസ്സിലാക്കി തുടങ്ങുകയായിരുന്നു....... പിറ്റേന്നുതന്നെ ജാനകിയ്ക്ക് ഭേദമായിരുന്നു.......

തിരികെ വീട്ടിലേക്ക് എത്തിയപ്പോഴും സുഗന്ധി അവളെ ശുശ്രൂഷിക്കാൻ മുന്നിൽത്തന്നെ നിന്നു.......അല്ലെങ്കിലും ദിവസങ്ങൾക്ക് ശരവേഗം പോകാൻ ഒരു പ്രത്യേകതയാണ്, പ്രിയപ്പെട്ട അരികിലുള്ളപ്പോൾ...... അത്‌ തന്നെയായിരുന്നു....... ദിവസങ്ങൾ നീണ്ടു പോകും തോറും അവളുടെ വ്യാകുലത കൂടി കൊണ്ടുവന്നു........ ഇതിനിടയിൽ കോളേജ് തുറന്നു, കോളേജിലേക്ക് പോവുകയും സ്ഥിരം കാര്യങ്ങളെല്ലാം ഏർപ്പെടുകയും എല്ലാം അവൾ ചെയ്യുന്നുണ്ടായിരുന്നു........ എല്ലാദിവസവും അവളെ കോളേജിൽ കൊണ്ടു പോകുന്നതും തിരികെ കൊണ്ടുവരുന്നത് എല്ലാം ഹരി തന്നെയായിരുന്നു......... വളരെ സന്തോഷത്തോടെ ആ ജോലി അവൻ ഏറ്റെടുത്തിരുന്നു.......

ഇടയിലുള്ള ചെറിയ അവധികളിൽ അവളെ അത്യാവശ്യം സ്ഥലങ്ങളിലൊക്കെ അവൻ കൊണ്ടുപോയിരുന്നു......... സ്നേഹം മുഴുവൻ നൽകി ഒരു കുടുംബവും, പ്രണയവും വാത്സല്ല്യവും പകർന്നു നൽകുന്ന ഒരു ഭർത്താവും, അതിനപ്പുറം മറ്റൊന്നും വേണ്ട എന്ന് അവൾക്കും തോന്നിയിരുന്നു....... ഇതിനിടയിൽ രണ്ടാളും മാത്രമായി രണ്ടുദിവസം പോയി ജാനകിയുടെ വീട്ടിലും നിന്നിരുന്നു...... അവിടെ നിന്നും തിരികെ വന്ന രാത്രിയിൽ ഉറക്കമില്ലാതെ കണ്ണുകൾ തൂങ്ങിക്കൊണ്ട് അസൈൻമെൻറ് എഴുതുന്നതിനിടയിൽ ആണ് ശ്രീഹരി അവളെ തന്നെ നോക്കിയത്... ഉറക്കം കൺപോളകളെ തഴുകി പോവുകയാണ്....... എങ്കിലും ചെയ്യുന്ന ജോലി തീർക്കുവാൻ വേണ്ടി ആത്മാർത്ഥമായി എഴുതുകയാണ്......

ആ അവസ്ഥ കണ്ടപ്പോൾ അവന് പാവം തോന്നി........ " നിനക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ അത് അടച്ച് വെച്ചിട്ട് കിടക്ക് ജാനി....... എന്നിട്ട് നാളെ എഴുതാൻ നോക്കാം....... " സമയം ഇല്ല ഏട്ടാ..... ഒരുപാടുണ്ട് എഴുതാൻ...... അത്ര പെട്ടെന്നൊന്നും തീരില്ല, എഴുതി തുടങ്ങി പോലും ഇല്ല..... ഞാൻ ഇത് എല്ലാം ശരിയാക്കി വെച്ചതേയുള്ളൂ....... " തുടങ്ങിയില്ലെങ്കിൽ ഞാൻ എഴുതാടി..... " ഒരുപാടുണ്ട് ഏട്ടൻ ഉറങ്ങാൻ പറ്റില്ല.... മാത്രമല്ല ഞാൻ പിന്നെ എഴുതുമ്പോൾ ഹാൻഡ് റൈറ്റിങ് ചേഞ്ച് വരില്ലേ.....? അതും പ്രശ്നമാകും......ഏട്ടൻ കിടന്നോ...... ഞാൻ തീർത്ത് കിടന്നോളാം...... ഇപ്പോൾ തന്നെ സമയം 11 മുക്കാൽ ആയി, ഇനി എപ്പോൾ തീർത്തിട്ട് കിടക്കാൻ ആണ്...... കോളേജിൽ പോയി ക്ലാസ് അറ്റൻഡ് ചെയ്യേണ്ടതല്ലേ......?

" വേണ്ട ശ്രീയേട്ടന്റെ ഉറക്കം പോകും..... " പോയാലെന്താ എനിക്ക് നാളെ പകൽ വേറെ പരിപാടി ഒന്നുമില്ലല്ലോ..... നിന്നെ കോളേജിൽ കൊണ്ടുപോയി വിട്ടു കഴിഞ്ഞാൽ എനിക്ക് ഇവിടെ കിടക്കാല്ലോ....... സമയമുണ്ടല്ലോ, നീ അങ്ങനെ ആണോ....? നാളെ കോളേജിൽ പോയി ഉറക്കം തൂങ്ങും...... " ഞാൻ എഴുതി തീർത്തോളാം.... " ഞാൻ പറയുന്നത് കേൾക്ക് പെണ്ണേ, പിന്നീട് അവളുടെ മറുപടിക്ക് ഒന്നും കാത്തു നിൽക്കാതെ അവൾ തയ്യാറാക്കിവെച്ച പേപ്പറും ബുക്കുമായി അവൻ നേരെ ബാൽക്കണിയിലേക്ക് ഇറങ്ങി...... ഇറങ്ങുന്നതിനു മുൻപ് ലൈറ്റ് ഓഫ് ചെയ്യുവാനും മറന്നിരുന്നില്ല......അതിനു മുൻപേ ഇരുകണ്ണുകളും അവളെ ഒന്ന് ചിമ്മി കാണിച്ചു....... ഏറെ പ്രണയത്തോടെ.....

അതിനുമപ്പുറം കരുതലോടെയുള്ള ഒരു സംരക്ഷണം...... എഴുതി കഴിഞ്ഞു ശ്രീഹരി വന്നപ്പോഴേക്കും സമയം രണ്ടേമുക്കാൽ അടുത്തിരുന്നു...... സുഖമായി കിടന്നുറങ്ങുന്നവളെ നോക്കി ഒരു കരുതലോടെ പുതപ്പ് അവളുടെ ശരീരത്തിലേക്ക് വലിച്ചിട്ടു..... അതിനുശേഷമാണ് അവൻ ഉറങ്ങാനായി കിടന്നത്, കാലത്ത് ജാനകി ഉണരുമ്പോൾ തന്നെ കണ്ടിരുന്നു നല്ല ഉറക്കത്തിലാണ് ശ്രീഹരി......അവനെ വിളിക്കണ്ട എന്ന് കരുതിയാണ് അവൾ എഴുന്നേറ്റത്...... നോക്കിയപ്പോൾ മേശപ്പുറത്ത് വൃത്തിയായി പേപ്പറുകൾ അടുക്കി വെച്ചിട്ടുണ്ട്....... നോക്കിയപ്പോൾ നല്ല വടിവൊത്ത അക്ഷരത്തിൽ മനോഹരമായ രീതിയിൽ എല്ലാം എഴുതി തീർത്തിട്ടുണ്ട് അവൻ...... അവൾക്ക് ഒരു നിമിഷം അവനോട് വേദന തോന്നിയിരുന്നു.....

കഷ്ടപ്പെട്ട് ജോലി ചെയ്തിട്ട് കുറച്ച് നാൾ സന്തോഷത്തോടെ നാട്ടിൽ നിൽക്കാൻ വരുന്നവനാണ്........ അവനെ താൻ വീണ്ടും കഷ്ടപ്പെടുത്തി എന്നൊരു വേദന അവൾക്ക് തോന്നിയിരുന്നു........ പിന്നീട് ബാക്കി ഒരുക്കങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ജാനകി കഴിഞ്ഞപ്പോഴാണ് ശ്രീഹരി ഉണർന്നത്....... " ഇത്ര പെട്ടെന്ന് റെഡിയായോ.....? ഞാൻ വേഗം പോയി കുളിച്ചിട്ട് വരാം..... " വേണ്ട ഏട്ടൻ എഴുനേൽക്കണ്ട...... ഇന്ന് ഞാൻ ദേവേട്ടന്റെ കൂടെ പോയികോളാം....... ഇവിടെ ഉണ്ടല്ലോ എന്നെ കൊണ്ടു വിടാം എന്ന് പറഞ്ഞിട്ടുണ്ട്..... ഏട്ടൻ ഇവിടെ കിടന്നു സമാധാനമായി ഉറങ്ങൂ....... " ഞാൻ വരാടി എനിക്ക് ക്ഷീണം ഒന്നുമില്ല...... " സാരമില്ല ശ്രീയേട്ടൻ കിടന്നുറങ്ങിക്കോ......

ഞാൻ ദേവേട്ടനോട് പറഞ്ഞു പോയി..... റെഡി ആവാനും പോയി...... കുറച്ചുനേരം കൂടെ ശ്രീയേട്ടൻ കിടന്നോ....... അതും പറഞ്ഞു തിരികെ പോകാൻ തുടങ്ങിയവൾ പെട്ടെന്ന് റൂമിലേക്ക് കയറി വന്നു അവൻറെ മുഖം പിടിച്ച് താഴ്ത്തി ആ കവിളിൽ അമർത്തി ഒരു ചുംബനം നൽകി........ചെറുചിരിയോടെ അവനോട് യാത്രയും പറഞ്ഞു ഇറങ്ങി പോകുന്നവളെ കണ്ടപ്പോൾ അവന്റെ ചൊടിയിലും ഒരു പുഞ്ചിരി നിറഞ്ഞിരുന്നു...... സന്തോഷവും സമാധാനവും പ്രണയവും പങ്കുവെക്കലും എല്ലാം നിറഞ്ഞ ദിവസങ്ങൾ അതിൻറെ വേഗത്തിൽ പാഞ്ഞു കൊണ്ടിരുന്നു....... ജാനകിയുടെ പാസ്പോർട്ട്‌ ഒക്കെ അവൻ ശരി ആക്കി...... ഇതിനിടയിൽ ശ്രീഹരിക്ക് തിരികെ പോകാനുള്ള സമയം അടുക്കുന്നുണ്ടായിരുന്നു.......

എന്നാൽ എല്ലാ വർഷത്തെയും പോലെ ഉള്ള ഒരു വേദന അവൻറെ മുഖത്ത് കാണാഞ്ഞപ്പോൾ ജാനകിക്ക് ഒരു സങ്കടം തോന്നിയിരുന്നു...... "ചേട്ടന് ഒരു വിഷമം ഇല്ലേ പോകുന്നത്.....?? " എന്തു വിഷമം പോയല്ലേ പറ്റു... .. " എനിക്ക് ആണെങ്കിൽ എനിക്ക് നാളെ കൊണ്ട് പരീക്ഷ തീരുക ആണ്.... കോളേജ് അടക്കും, പിന്നെ ഞാൻ ഇവിടെ വെറുതെ ഇരിക്കുകയാണ്...... ഇനി ഇപ്പം ഇത്രയും ഓർമ്മകളുമായി എനിക്ക് സഹിക്കാൻ പോലും പറ്റുന്നില്ല ശ്രീയേട്ടാ...... അപ്പോൾ നീ വെറുതെ ഇരിക്കണ്ട, ഒരു കാര്യം ചെയ്യണം ബികോം കഴിഞ്ഞല്ലോ അതിനെ പറ്റിയ എന്തെങ്കിലും ഒരു കോഴ്സ് ചെയ്യുക.... അപ്പോൾ വെറുതെ ഇരിക്കേണ്ടി വരില്ലല്ലോ....... " ശ്രീയേട്ടന് ഒരു വിഷമവും തോന്നുന്നില്ലേ.....?? എന്നെ വിട്ടു പോകുന്നതിന്..... "

എല്ലാ പ്രാവശ്യവും തോന്നുന്നത് അല്ലേ... അത് സ്വാഭാവികം ആയിട്ടുള്ള കാര്യം അല്ലേ...... അതിനിപ്പോ വിഷമിച്ചിട്ട് എന്ത് കിട്ടാനാ...... വിഷമിച്ചാലും പോയല്ലേ പറ്റൂ..... നിസാരമായി പറയുന്നവനെ കണ്ടപ്പോൾ ചെറിയൊരു വേദന തോന്നിയിരുന്നു....... " നാളെ നമുക്ക് നിൻറെ വീട്ടിലേക്ക് പോണം, ഇപ്പോൾ നീ അമ്മയുടെ അടുത്തു ചെന്ന് എന്തെങ്കിലും ഒക്കെ ആഹാരം ഉണ്ടാക്കാൻ പഠിക്കാൻ നോക്ക്..... വെറുതെ ഇരിക്കുന്ന സമയം ഈ സമയത്തൊക്കെ അത്‌ ചെയ്യാൻ പഠിക്കണം, നമ്മൾ ഒറ്റയ്ക്ക് ആകുമ്പോൾ അത്‌ ഉപകാരം ആകും.... " അതൊക്കെ എനിക്ക് അറിയാം.... അറിയാത്തത് ഞാൻ പടിച്ചോളാം...... ചേട്ടൻ പോയാലും ഇഷ്ടംപോലെ സമയം ഇല്ലെ...... പക്ഷേ മറ്റെന്നാൾ മുതൽ ഇങ്ങനെ ഇരിക്കാൻ പറ്റില്ലല്ലോ....... "

അത് സാരമില്ല നീ പോയി പഠിക്കാൻ നോക്ക്....... ഞാൻ പറഞ്ഞിട്ടുണ്ട് നിന്നെ കുറെ കാര്യങ്ങൾ പഠിപ്പിച്ചു തരണം എന്ന്........ അവളെ അടുക്കളയിലേക്ക് പറഞ്ഞുവിടാൻ അവൻ പറഞ്ഞു...... പെട്ടെന്നുള്ള അവൻറെ അകൽച്ച അവൾക്ക് അത്ര മനസ്സിലായിരുന്നില്ല, എങ്കിലും അത് അവളിൽ വല്ലാത്തൊരു വേദന നിറച്ചിരുന്നു....... സുഗന്ധിയോടൊപ്പം നിന്ന് കുറെ കാര്യങ്ങളൊക്കെ ചെയ്യാൻ പഠിക്കുന്നുണ്ടായിരുന്നു....... എങ്കിലും മനസ്സ് മറ്റെവിടെയോ ആയിരുന്നു, ഏട്ടൻ തന്നോട് കാണിക്കുന്ന ചെറിയൊരു അകൽച്ച പോലും തനിക്ക് സഹിക്കാൻ പറ്റില്ലയിരുന്നു.........

പിറ്റേദിവസം പഴയത് പോലെ തിരക്കുകളിൽ എല്ലാവരും പെട്ടു ശ്രീഹരിക്ക് കൊണ്ടുപോകാനുള്ള ഓരോ സാധനങ്ങൾ ആയി ഉണ്ടാക്കുന്ന തിരക്കിലായിരുന്നു സുഗന്ധി, ശ്രീവിദ്യയും, ജാനകി...... ഇതിനിടയിൽ എല്ലാ മുഖങ്ങളിലും അത്ര വിഷമം ഇല്ല എന്ന് തോന്നിയിരുന്നു, പക്ഷെ തനിക്ക് അങ്ങനെ ചിന്തിക്കാൻപോലും കഴിയില്ല....... ഇനി പോയാൽ ഒരു വർഷം നീണ്ട വിരഹം, ചിന്തിക്കാൻ പോലും സാധിക്കാത്തത് ആണെന്ന് തോന്നിയിരുന്നു....... ശ്രീഹരി ആണെങ്കിൽ പായ്ക്കിങ്ങിന് തന്നെ കൂട്ടിയിട്ട് പോലുമില്ല....... കഴിഞ്ഞ വട്ടം ഒരുമിച്ചായിരുന്നു പാക്കിംഗ് ഒക്കെ ചെയ്തിരുന്നത്...... ഈ വട്ടം എല്ലാം തന്നെ ചെയ്തോളാം എന്ന് പറഞ്ഞ് ശ്രീഹരി തന്നെ ഇവിടേക്ക് തള്ളിവിടുകയായിരുന്നു.......

അതോടെ എല്ലാംകൊണ്ടും ഒറ്റപ്പെട്ടതുപോലെ തോന്നിയിരുന്നു ജാനകിക്ക്........ അന്ന് രാത്രി ഭക്ഷണം കഴിച്ചപ്പോഴും ആരും വലുതായി ഒന്നും സംസാരിച്ചില്ല, എല്ലാവർക്കും ശ്രീഹരി പോകുന്ന വേദനയായിരിക്കും എന്നോർത്ത് ജാനകി ആരോടും പ്രത്യേകിച്ച് ഒന്നും ചോദിച്ചില്ല........ ശ്രീവിദ്യയും യാത്രപറഞ്ഞ് മുറിയിലേക്ക് കയറിയപ്പോഴേക്കും ശ്രീഹരി കട്ടിലേക്ക് കിടന്നു കഴിഞ്ഞിരുന്നു.......... അവന് എന്തുപറ്റി എന്നായിരുന്നു അവളുടെ മനസ്സിലെ ആശങ്ക മുഴുവൻ...... " ഏട്ടൻ ഉറങ്ങിയോ.... " മ്മ്.... ഉറക്കം വരുന്നു..... നാളെ വെളുപ്പിന് എഴുന്നേൽക്കണ്ടത് അല്ലേ.....? നാലു മണിയാവുമ്പോൾ എഴുന്നേൽക്കണം, 9 മണിക്ക് ആണ് ഫ്‌ളൈറ്റ്.....

അതുകൊണ്ട് കിടക്കാൻ നോക്ക്, അത് പറഞ്ഞവൻ കൈയ്യെത്തിച്ച് ലൈറ്റ് ഓഫ് ചെയ്തപ്പോൾ ജാനകിക്ക് കരച്ചിൽ തികട്ടി വന്നിരുന്നു....... സാധാരണ പോകുന്ന ദിവസം ശ്രീഹരി ഇങ്ങനെ ആയിരുന്നില്ല, തന്നെ ഏറെ പ്രണയത്തിൽ മൂടി തന്നോടൊപ്പം ചേർന്ന്...... ആ ഓർമ്മപോലും അവളെ വേദനിപ്പിക്കാൻ തുടങ്ങി.... എന്താണ് പെട്ടെന്നുള്ള തന്നോടുള്ള അവഗണനയുടെ അർത്ഥം..... അത്‌ മനസ്സിലാക്കാൻ പോലും അവൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല....... 21 വയസ്സ് ഉണ്ടെന്ന് പറഞ്ഞാലും ആ നിമിഷം അവൾ വീണ്ടും ആ പഴയ 19കാരി യിലേക്ക് പോയത് പോലെ തോന്നി..... ശ്രീഹരിയുടെ അകൽച്ച അവളെ തളർത്താൻ തുടങ്ങി......

അറിയാതെ മിഴി കോണിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി തുടങ്ങുമ്പോഴേക്കും അപ്പുറത്ത് കിടക്കുന്ന ആളിൽ നിന്നും നിശ്വാസങ്ങൾ ഉയർന്നു....... അവൻ ഉറങ്ങി എന്ന് അവൾക്ക് മനസ്സിലായിരുന്നു, കുറേസമയം ചിന്തിച്ചു കിടന്നെങ്കിലും എപ്പോഴോ അവളും നിദ്രയെ പുൽകി, നാലുമണിക്ക് അലാറം അടിച്ചപ്പോൾ ആദ്യം ജാനകിയാണ് ഉയർന്നത്..... അതിന് പിന്നാലെ തന്നെ ശ്രീഹരിയും ഉണർന്നിരുന്നു....... എഴുന്നേറ്റ് അവളെ ഒന്നു നോക്കി പുഞ്ചിരിച്ച് കുളിമുറിയിലേക്ക് പോയപ്പോഴും സങ്കടം അവൾക്ക് സഹിക്കാൻ സാധിക്കുന്നില്ല....... ഇനി കുറച്ചു നിമിഷങ്ങൾ കൂടിയേ ഉള്ളൂ ശ്രീയേട്ടൻ തനിക്ക് ഒപ്പം, ആ ഒരു ഓർമ്മ തന്നെ അവളെ വല്ലാതെ ഉലച്ചു കളഞ്ഞിരുന്നു........

കുളികഴിഞ്ഞ് തിരികെയെത്തിയ ശ്രീഹരി റെഡി ആവുന്നതിനിടയിലും അവളോട് ഒന്നും സംസാരിച്ചിരുന്നില്ല....... പൊട്ടിക്കരയണം എന്ന് അവൾക്ക് തോന്നിയിരുന്നു, അവളുടെ മാറുന്ന മുഖഭാവങ്ങൾ കണ്ടുകൊണ്ടാണ് തിരിഞ്ഞു നിന്നുകൊണ്ട് ശ്രീഹരി പറഞ്ഞത്..... " നീ പോയി കുളിച്ചെ ജാനി...... " ചേട്ടൻ എന്താ എന്നോട് മിണ്ടാത്തെ..... ആരു പറഞ്ഞു മിണ്ടുന്നില്ല എന്ന്...... " എന്നോട് മിണ്ടുന്നില്ലല്ലോ, "പോടീ.... ഞാൻ മിണ്ടുന്നുണ്ടല്ലോ.. " അങ്ങനെയല്ല ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ...... പോകുന്ന സമയം പോലും ചേട്ടൻ എന്നെ ഒന്ന് നോക്കുക പോലും ഇല്ലല്ലോ...... എന്തുപറ്റി ശ്രീയേട്ടാ എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് ഉണ്ടായൊ....? അത്രയും പറഞ്ഞപ്പോഴേക്കും അവൾ ഇടറി തുടങ്ങിയിരുന്നു.....

കണ്ണുകളിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകിയപ്പോൾ ശ്രീഹരി അമ്പരന്നുപോയി..... പെട്ടെന്ന് അവൻ അവളെ തന്നോട് ചേർത്തു നിർത്തി..... ആ കണ്ണുനീർ തുടച്ചു കളഞ്ഞു.... " അയ്യേ എന്താ ഇത്..... ഏട്ടൻ നിന്നെ ഒന്ന് പറ്റിക്കാൻ വേണ്ടി അല്ലേ....? നീ ഇങ്ങനെ കൊച്ചുകുട്ടികളെ പോലെ ആവില്ലേ, നീ വേഗം പോയി കുളിച്ചിട്ട് വായോ, നമുക്ക് പോകണ്ടേ..... " നമുക്കോ.....??? മനസ്സിലാവാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി.... " നമ്മുക്ക് തന്നെ, നമുക്ക് രണ്ടു പേർക്കും ഇന്ന് രാവിലെ ഒമ്പത് മണിയുടെ ഫ്ലൈറ്റിന് കുവൈറ്റിന് പോവാൻ ഉള്ളത് അല്ലേ.....,? അവന്റെ വാക്കുകൾ കേൾക്കെ അവൾ ഞെട്ടി തരിച്ചു നിന്നു...... " അത്‌ കൊണ്ടല്ലേ ഞാൻ നിന്നോട് നേരത്തെ കിടന്നുറങ്ങാൻ പറഞ്ഞത്.....

അവൻ പറഞ്ഞ കാര്യത്തിൽ വിശ്വാസം വരാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി..... " സത്യം ആണോ ചേട്ടാ..... അതിനല്ലേ ഞാൻ നിന്നെയും കൊണ്ട് പാസ്സ്പോർട്ട് ഓക്കേ ആക്കാൻ പോയത്...... നിനക്ക് ഒരു സർപ്രൈസ് തരാം എന്ന് വിചാരിച്ച് ഞാൻ പറയാതെ ഇരുന്നത്....... ഇവിടെ എല്ലാവർക്കും അറിയാം അച്ഛനും അമ്മയ്ക്കും വിദ്യയ്ക്കും ദേവനും എല്ലാവർക്കുമറിയാം..... അവരൊടോക്കെ ഞാൻ പറഞ്ഞിരുന്നു, നിന്നോട് കാര്യം പറയണ്ടാന്നു, ഞാൻ പറഞ്ഞില്ലേ എനിക്ക് ഇനി നീ ഇല്ലാതെ പറ്റില്ല എന്ന്..... " സത്യായിട്ടും ഉള്ള കാര്യം ആണോ....? " പിന്നല്ലാതെ...... ഈ കാര്യം ഞാൻ നിന്നോട് സംസാരിക്കുമോ...... ഇനി വിശ്വാസമില്ലെങ്കിൽ ഇത് നോക്ക്.....

ബാഗ് തുറന്നു ടിക്കറ്റെടുത്ത് അവരുടെ കൈകളിലേക്ക് വച്ചുകൊടുത്തു, ഒരു നിമിഷം അവിശ്വസനീയതയോടെ അവനെ നോക്കി, ആ സന്തോഷം നിറഞ്ഞ കണ്ണുകൾ അവളുടെ മുഖത്തേക്ക് നോക്കി ആ മനസ്സ് അറിഞ്ഞത് പോലെ പറഞ്ഞു... " ഇത് പറഞ്ഞിരുന്നെങ്കിൽ ഈ സന്തോഷം കാണാൻ പറ്റുമായിരുന്നൊ.... ഒരുപാട് നാൾ ഒന്നുല്ല, മൂന്ന് മാസം, അത്‌ കഴിഞ്ഞ് ഞാൻ നിന്നെ തിരികെ കൊണ്ടുവിടാൻ ആയിട്ട് വരുന്നുണ്ട്....... എന്നിട്ട് ഞാൻ തിരികെ പോകും..... സ്ഥിരമായി നിന്നെ കൂടെ കൊണ്ടുപോവാൻ മാത്രം ശമ്പളം ഒന്നും അവിടെ എനിക്ക് ആയിട്ടില്ല...... എങ്കിലും ഒരു മൂന്ന്മാസം കൂടി നിൻറെ കൂടെ ഉണ്ടാവും, അപ്പോഴേക്കും നിനക്കും പിജി അഡ്മിഷൻ എടുക്കാം..... " മൂന്ന് മാസം കൂടെ എനിക്ക് ശ്രീയേട്ടനെ കാണല്ലോ...... അതുമതി ഞാൻ പെട്ടെന്ന് പോയി ഒരുങ്ങി വരാമേ..... അതും പറഞ്ഞു കൊണ്ട് അവൾ ഉത്സാഹത്തോടെ ബാത്റൂമിന്റെ ഉള്ളിലേക്ക് കയറിയപ്പോൾ അവൻറെ മുഖവും വിടർന്നിരുന്നു.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story