സ്നേഹദൂരം.....💜: ഭാഗം 62

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

തയ്യാറായി വന്നപ്പോഴേക്കും ഹരി ബാക്കി സാധനങ്ങൾ എടുത്തു വെക്കുന്ന തിരക്കിലായിരുന്നു.., ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു..... "എന്റെ സാധനങ്ങൾ ഒന്നും പാക്ക് ചെയ്തിട്ടില്ലല്ലോ, " അതൊക്കെ ഞാൻ എടുത്തു വച്ചിട്ടുണ്ട്...... ഇന്നലെ ഞാൻ നിന്നെ ഇവിടെ നിന്ന് ഓടിച്ചത് അതിനല്ലേ.... അച്ഛനും അമ്മയും ഒക്കെ വലിയ വിഷമത്തിൽ ഇരിക്കുന്നത്.... നീ പോകുന്നതിനു എല്ലാവരെയും ഒന്ന് ആശ്വസിപ്പിക്ക്... പിന്നെ ഇത്‌ ഇട്ടോ, നിനക്ക് ഇടാൻ വേണ്ടി ഞാൻ വാങ്ങിയത് ആണ്..... ഒരു കവർ കൈയ്യിൽ കൊടുത്ത് അവന് പറഞ്ഞു.... അവൾ അത്‌ തുറന്നു നോക്കി ശേഷം അവന്റെ മുഖത്തേക്ക് നോക്കി.... " ഇതൊന്നും എനിക്ക് ചേരില്ല ഏട്ടാ.... " അത്‌ ഇട്ടാൽ അല്ലേ അറിയൂ....

അവൻ ഒരുപാട് നിർബന്ധിച്ചപ്പോൾ അതുമായി ബാത്‌റൂമിൽ കയറി റെഡി ആയി വന്നു.... " താഴെ ചെന്ന് എല്ലാരോടും യാത്ര പറ, അപ്പോഴേക്കും ഞാൻ ബാഗ് എടുത്തിട്ട് വരാം...... അവൻ അതും പറഞ്ഞ് അവളുടെ കവിളിൽ ഒന്ന് തഴുകിയപ്പോൾ അവൾക്ക് വലിയ സമാധാനം തോന്നിയിരുന്നു..... ശ്രീഹരിയോടൊപ്പം മൂന്നു മാസങ്ങൾ കൂടി, അത്‌ അവളിൽ നിറച്ചത് വലിയ സന്തോഷമായിരുന്നു....... താഴെ എത്തിയപ്പോൾ എല്ലാവരും ഉണർന്നിരിക്കുണ്ട്.....സാധാരണ 10 മണിക്ക് എഴുന്നേൽക്കുന്ന ശ്രീവിദ്യ പോലും ഇരിപ്പുണ്ട്...... എല്ലാവരുടെയും മുഖത്ത് വേദനയാണ്, ആ കാര്യം അവൾ അറിഞ്ഞു എന്ന് മനസ്സിലായതും സുഗന്ധി അവളുടെ അരികിലേക്ക് വന്നു..... "

പരിചയമില്ലാത്ത സ്ഥലത്ത് സൂക്ഷിച്ചോണം, അവന് പോയി കഴിഞ്ഞു വെളിയിൽ ഒന്നും ഇറങ്ങാൻ പോകണ്ട കേട്ടോ....... ഫോണിലേക്ക് സമയം കിട്ടുമ്പോളൊക്കെ വിളിക്കണം, പിന്നെ നിനക്ക് ഒറ്റയ്ക്ക് നിന്ന് ഒന്നും പരിചയം ഇല്ലന്ന് എനിക്കറിയാം, അടുത്ത ഫ്ലാറ്റിലൊക്കെ സുഹൃത്തുക്കൾ ഉണ്ടെന്ന് ആണ് അവൻ പറഞ്ഞത്, അവരോട് ആരോടെങ്കിലും ആയി എപ്പോഴും നല്ലൊരു സൗഹൃദത്തിൽ ഇരിക്കണം...... ഇന്നലെ ഒന്നും അമ്മയ്ക്ക് പറയാൻ പറ്റിയില്ല, എല്ലാരും കൂടെ നിന്നോട് ഒന്നും പറയരുത് എന്ന് പറഞ്ഞു എന്റെ പുറകെ ആയിരുന്നു....... അതുകൊണ്ട് പറയാഞ്ഞത്.......എങ്കിലും സൂക്ഷിച്ച് ഒക്കെ അവിടെ നിൽക്കണം, മൂന്നുമാസം നിന്നെ ഒറ്റയ്ക്ക് അങ്ങോട്ട് വിടാൻ സത്യം പറഞ്ഞാൽ എനിക്ക് ധൈര്യം ഇല്ല..... ഒരു പക്വതയില്ലാത്ത പെൺകൊച്ചിനെ ഒറ്റയ്ക്ക് മുറിയിലാക്കി എങ്ങനെ ആണ് അവന് ജോലിക്ക് പോകുന്നത്......?

സുഗന്ധി തന്റെ മനസിലെ വിഷമങ്ങൾ നിരത്തി.... " അതൊക്കെ അവിടെ ചെല്ലുമ്പോൾ അങ്ങ് മനസ്സിലാക്കിക്കൊള്ളും...... ഇതൊക്കെ അറിയാതെ എത്രയോ പേർ അവിടെ പോകുന്നത്.....? അമ്മയുടെ വർത്തമാനം കേട്ടാൽ തോന്നും എല്ലാരും എല്ലാ സ്ഥലവും അറിഞ്ഞിട്ടാണ് പോകുന്നത് എന്ന്..... അങ്ങനെയൊക്കെ ഓരോരുത്തരുടെ ജീവിക്കുന്നത്.....? അല്ലാതെ എല്ലാവരും ഇതൊക്കെ മനസ്സിലാക്കിയിട്ടാണ് അങ്ങോട്ട് പോകുന്നത്...... ശ്രീദേവ് പറഞ്ഞപ്പോഴും സുഗന്ധിക്ക് വേദന സഹിക്കാൻ പറ്റുന്നില്ലായിരുന്നു........ " നീ എന്താ ഇങ്ങനെ.....?? അവർ സന്തോഷത്തോടെ ഇറങ്ങുമ്പോൾ ഇങ്ങനെ കരഞ്ഞുകൊണ്ടാണ് യാത്ര പറയേണ്ടത്.....? സേതു ചോദിച്ചു.... " സന്തോഷം കൊണ്ട് കരഞ്ഞതാ, കാണാതിരിക്കാൻ ഒരു വിഷമം മാത്രമേ ഉള്ളൂ..... അവർ പോകുന്നത് എനിക്കും സന്തോഷം തന്നെയാണ്, സുഗന്ധി ചിരിക്കാൻ ശ്രെമിച്ചു.... അപ്പോഴേക്കും ജാനകി കരഞ്ഞു പോയി....

" നിന്നോട് പറയരുതെന്ന് ഏട്ടൻ നേരത്തെ പറഞ്ഞിരുന്നു..... ഇല്ലെങ്കിൽ നമുക്ക് നല്ലൊരു വമ്പൻ ഷോപ്പിംഗ് ഒക്കെ നടത്തി പോകായിരുന്നു, ശ്രീവിദ്യ അടുക്കൽ വന്ന് പറഞ്ഞപ്പോഴും അവൾ പുഞ്ചിരിക്കുക മാത്രമേ ചെയ്തിരുന്നുള്ളു...... അപ്പോഴേക്കും ബാഗുമായി ശ്രീഹരി താഴേക്ക് ഇറങ്ങി വന്നിരുന്നു, വൈറ്റ് കളർ ഷർട്ടും നീല ജീൻസും ആയിരുന്നു അവൻറെ വേഷം...... ജാനകിയും ശ്രീഹരി നിർബന്ധിച്ചത് കൊണ്ട് വൈറ്റ് കളർ ഉള്ള ഷർട്ട് തന്നെയാണ് ഇട്ടത്, അതിനു ചേർന്ന നീല ജീൻസും..... (നമ്മുടെ കവർപിക്ചർ ) മുടി വെറുതെ അഴിച്ചിട്ട് ഉണ്ടായിരുന്നു...... അവൾ പൊതുവേ ജീൻസിനോട് താൽപര്യമില്ലാത്ത ആളാണ്..... പിന്നെ ശ്രീഹരി നിർബന്ധിച്ചത് കൊണ്ടാണ് അവൾ അത്‌ ഇട്ടത് തന്നെ.......

എല്ലാവരോടും യാത്ര പറഞ്ഞ് വികാരം നിറഞ്ഞ കുറെ നിമിഷങ്ങൾക്ക് ശേഷം ആണ് കാറിലേക്ക് കയറിയത്..... ശ്രീദേവ് ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്....... എയർപോർട്ടിലേക്ക് എത്തിയപ്പോൾ ശ്രീദേവിനോടും യാത്ര പറഞ്ഞു...... ശ്രീഹരി അവനെ ഒന്ന് ചേർത്തുപിടിച്ചു, അതിനുശേഷം ജാനകിയുടെ കൈകളിലേക്ക് പിടിച്ച് എയർപോർട്ട് ഉള്ളിലേക്ക് കയറി പോയിരുന്നു....... എല്ലാ വട്ടവും പോകുമ്പോഴുള്ള ദുഃഖം മനസ്സിലുണ്ടെങ്കിലും ഈ വട്ടം ഏറ്റവും പ്രിയപ്പെട്ടവൾ ഒപ്പം ഉണ്ടല്ലോ എന്നുള്ള ഒരു സന്തോഷം ശ്രീഹരിയിലും നിറഞ്ഞുനിന്നിരുന്നു....... എയർപോർട്ടിന്റെ ഉള്ളിൽ കുറേസമയം ഇരുന്നതിനു ശേഷമാണ് അകത്തേക്ക് കയറിയത്....

ഈ കാര്യങ്ങളൊക്കെ ജാനകിക്ക് പുതിയതായിരുന്നു, അതുകൊണ്ടുതന്നെ അതിന്റെ ഒരു വെപ്രാളം അവളിൽ മുന്നിട്ടു നിന്നിരുന്നു....... പക്ഷെ എല്ലാത്തിനും അവൾക്കൊപ്പം ഒരു കൈത്താങ്ങ് പോലെ ശ്രീഹരി ഉണ്ടായിരുന്നു, ഫ്ലൈറ്റിലേക്ക് കയറിയപ്പോഴും ഇരുന്നപ്പോഴും എല്ലാം പറഞ്ഞുകൊടുത്തൂ കൊണ്ട്.... ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തപ്പോഴും എല്ലാം ജാനകിയിൽ ഒരു പരിഭ്രമവും നിറഞ്ഞു..... അത് ശ്രീഹരിയുടെ കൈകളിലെ മുറികിയുള്ള പിടുത്തത്തിൽ അവന് മനസിലായി..... ആദ്യമായി ഫ്ലൈറ്റിൽ കയറി എല്ലാം ബുദ്ധിമുട്ടുകളും അവൾക്ക് ഉണ്ടായിരുന്നു........ പക്ഷേ ഓരോ നിർദ്ദേശങ്ങളും അവൾക്ക് പറഞ്ഞു കൊടുത്തു കൊണ്ട് അരികിൽ തന്നെ അവൻ ഉണ്ടായിരുന്നു......

മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിൽ ഫ്ലൈറ്റ് എയർപോർട്ടിലേക്ക് എത്തിയപ്പോഴും ലാൻഡ് ചെയ്തപ്പോഴും ശ്രീഹരിയുടെ കൈകളിൽ അവൾ മുറുകെ പിടിച്ചിരുന്നു..... ഫ്ലൈറ്റ് എയർപോർട്ട് പുറത്തേക്ക് വരുമ്പോൾ കണ്ടിരുന്നു അവനെ കാത്തു നിൽക്കുന്ന കുറെ സുഹൃത്തുക്കൾ, ആദ്യമായി ശ്രീഹരി ഓടിച്ചെന്ന് സലീമിനെ ചേർത്തുപിടിച്ച് അവൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു....... വളരെ സൗഹൃദപരമായി ഏറെ നാളത്തെ പരിചയം ഉള്ളതുപോലെ തന്നെയായിരുന്നു സലിം സംസാരിച്ചിരുന്നത്, സലീമിന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞിരുന്നു...... അവരവിടെ നേഴ്സ് ആണ്......

അവരുടെ ഫ്ലാറ്റിലേക്ക് ചെന്നതിന് ശേഷം അവരുടെ അരികിൽ തൊട്ട് അടുത്ത ഫ്ലാറ്റ് തന്നെയാണ് ശ്രീഹരിക്കും ജാനകിക്കും തയ്യാറാക്കിയിരിക്കുന്നത് എന്നും പറഞ്ഞിരുന്നു.... അതുകൊണ്ട് ഭക്ഷണം എല്ലാം അവിടെ നിന്നായിരുന്നു, തലയിൽ തട്ടം ഇട്ട ഒരു പെൺകുട്ടി പെട്ടെന്നുതന്നെ ഇറങ്ങിവന്നു...... ഏറെ പരിചയമുള്ളവരെ പോലെയായിരുന്നു സഫ്നയും സംസാരിച്ചിരുന്നത്...... ഹരിയിൽ നിന്നും തന്നെ പറ്റി കൂടുതൽ അറിഞ്ഞിട്ടുണ്ട് എന്നും ഒരുപാട് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞ് അടുത്ത സുഹൃത്തിനെ പോലെ തന്നെ ചേർത്തു നിർത്തി.... അവർക്കെല്ലാം ശ്രീഹരി എത്ര പ്രിയപ്പെട്ടവൻ ആണ് എന്ന് അവൾ അറിഞ്ഞു....

ജാനകി ശ്രെദ്ധിച്ചത് കുട്ടി കുറുമ്പിയായ ഒന്നരവയസ്സുകാരി പാത്തുനെ ആയിരുന്നു...... പുതിയ വളരെ പെട്ടെന്ന് തന്നെ ജാനകിയുമായി അവൾ ഇണങ്ങിയിരുന്നു....... രണ്ടുപേർക്കും ഭക്ഷണമെല്ലാം നൽകിയതിനു ശേഷമാണ് തിരികെ ഫ്ലാറ്റിലേക്ക് അയച്ചത്....... ചെന്നുകയറിയത് ശ്രീഹരി അവളെ തന്നോട് ചേർത്തു പിടിച്ചു..... " സന്തോഷമായോ.....?? അവളുടെ കാതോരം ഇക്കിളികൂട്ടി അവൻ ചോദിച്ചപ്പോൾ ഒരു പ്രാവ് പോലെ അവൻറെ നെഞ്ചിലേക്ക് കുറുകിരുന്നവൾ.... " എന്റെ സന്തോഷം മുഴുവൻ ഇവിടെയാണ് ഏട്ടാ..... ഈ നെഞ്ചിനുള്ളിൽ..... കൊഞ്ചലോടെ അവനെ ചുറ്റി പിടിച്ചുകൊണ്ട് അവളത് പറഞ്ഞപ്പോൾ അവൻ അവളെ ചുംബനങ്ങളാൽ മൂടി തുടങ്ങിയിരുന്നു, "

ഇന്നലെ രാത്രി ഞാൻ ശ്രെദ്ധിച്ചില്ല എന്ന് ആരോ പരാതി പറയുന്നത് കെട്ടു, ഇപ്പോൾ ആ പരാതി അങ്ങ് മാറ്റാൻ പോവാ.... മീശയുടെ ഇടം ഭാഗത്തു കടിച്ചു അവളെ ഒന്ന് നോക്കി കുസൃതിയോടവൻ പറഞ്ഞു.... കുങ്കുമവർണ്ണം നിറഞ്ഞ ആ മുഖത്ത് പിന്നീട് പല ഭാവങ്ങളും അവൻ വിരിയിച്ചു... അതിൽ പ്രണയവും, രതിയും എല്ലാം നിറഞ്ഞു നിന്നു.... ഉടലുകൾ പരസ്പരം പങ്കുവച്ചു തനു തളർന്നു ഇരുവരും ആ എസിയുടെ തണുപ്പിൽ പരസ്പരം പുണർന്നു കിടന്നു.... ഒരാഴ്ച കൊണ്ട് കുറേ സ്ഥലങ്ങളിൽ അവൻ അവളെ കൊണ്ടുപോയി, ഉത്സവപറമ്പിൽ കാഴ്ചകൾ കൗതുകം നൽകിയ ഒരു കുട്ടിയെ പോലെ ആ നഗരത്തിന്റെ സൗന്ദര്യം അവൾ ആസ്വദിച്ചു... മോഹം തോന്നിയത് ഒക്കെ അവൾക്ക് വാങ്ങി നൽകി,

അവൾക്ക് പരിചിതമല്ലാത്ത മനോഹര സ്ഥലങ്ങൾ എല്ലാം അവൻ കൊണ്ടുപോയി ... ഒരാഴ്ച കഴിഞ്ഞു എല്ലാ ദിവസവും രാവിലെ ശ്രീഹരി ഡ്യൂട്ടിക്ക് പോയി കഴിഞ്ഞാൽ സഫ്നയും പാത്തുവും ആണ് ജാനകിയുടെ കൂട്ട്..... അവരുമായി നന്നായി തന്നെ ജനകീ ഇണങ്ങി.... നാട്ടിലേക്ക് വിളിച്ച് ഓരോരുത്തരേയും പ്രത്യേകം വിശേഷങ്ങൾ ചോദിക്കുവാനും ജാനകി മറന്നിരുന്നില്ല..... ഇതിനിടയിൽ ശ്രീവിദ്യയുടെ രാഹുൽ പെണ്ണ് ചോദിച്ചു എന്ന് അറിഞ്ഞു.... ആ ഒരു വിവരം പറഞ്ഞു കൊണ്ട് സേതു ശ്രീഹരിയെ വിളിക്കുകയും ചെയ്തിരുന്നു...... നല്ല ബന്ധമാണെങ്കിൽ അത് ആലോചിക്കാൻ ആയിരുന്നു ശ്രീഹരി പറഞ്ഞിരുന്നത്...... അതോടെ വിദ്യയ്ക്കും സമാധാനമായി.....

ജാനകിക്കും ഒരു വലിയ ആശ്വാസം തന്നെ ആയിരുന്നു........ ജാനകിയുടെ വക ആണ് പാത്തുവിന് കുറുക്ക് കൊടുക്കുന്നതും ഉറക്കവും എല്ലാം, ഇത് എല്ലാം ജാനകിയുടെ ഡ്യൂട്ടി ആയിരുന്നു...... കൂടുതൽ സമയവും പാത്തു ജാനകിയുടെ വീട്ടിലായിരുന്നു......വെള്ളിയാഴ്ചകളിൽ അവളേം കൊണ്ട് ഹരിക്ക് ഒരു യാത്ര പതിവ് ആയി.... മൂന്ന് മാസങ്ങൾ ശരവേഗത്തിൽ കടന്നു..... തിരികെ പോകാനുള്ള സമയവും അതിക്രമിച്ചു കൊണ്ടിരിക്കുന്നു, അതിനിടയിലെപ്പോഴോ അവൻറെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു കൊണ്ടാണ് അവൾ പറഞ്ഞത്... " ശ്രീയേട്ടാ, പാത്തുനെ ഒത്തിരി മിസ്സ്‌ ചെയ്യും ഞാൻ..... നമുക്കും വേണം അതുപോലൊരു മോളെ, എനിക്ക് അവളെ കണ്ടിട്ട് കൊതിയായിട്ട് പാടില്ല.....

അവനോട് പറഞ്ഞപ്പോൾ അവൻ അവളുടെ മുഖഭാവം കാണാൻ വേണ്ടി അവളുടെ മുഖത്തേക്ക് തന്നെ ഒന്ന് നോക്കി...... ചെറിയ ചിരിയോടെ അവന് മുഖം നൽകാതെ അവൾ തിരിഞ്ഞു കിടന്നു..... " എന്താ പറഞ്ഞത് ഒന്നുംകൂടി പറഞ്ഞെ.... അവൻ ചെറു കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.... " നമുക്ക് അതുപോലെ ഒരു മോൾ വേണം എന്ന്.... " ആദ്യം നിൻറെ കുട്ടികളി മാറട്ടെ..... എന്നിട്ട് ആലോചിക്കാം അതൊക്കെ..... " ശ്രീയേട്ടാ..... എനിക്ക് എന്താണെങ്കിലും വേണം..... കൊച്ചുകുട്ടികളെപ്പോലെ അവൾ വാശിപിടിച്ചപ്പോൾ ശ്രീഹരിക്ക് ചിരി വന്നിരുന്നു...... അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു... " അതൊക്കെ ശ്രീയേട്ടൻ സമയമാകുമ്പോൾ എന്റെ മോൾക്ക് താന്നോളം,

അതൊന്നും ഓർത്ത് എൻറെ മോള് ടെൻഷനടിക്കേണ്ട...... ആ കാര്യത്തിൽ ഒന്നും നമുക്ക് ഒരു പിശക്കും ഇല്ലെടി, ഒന്നോ രണ്ടോ മൂന്നോ ആയിക്കോട്ടെ....പക്ഷെ ഇപ്പോഴേ അധ്വാനിച്ചു തുടങ്ങണം. ചെറുചിരിയോടെ അവളെ കൊണ്ട് ഒന്ന് കട്ടിലിലേക്ക് മറിഞ്ഞു കൊണ്ട് അവൻ പറഞ്ഞപ്പോൾ, അവളുടെ ചൊടിയിൽ കുങ്കുമ വർണ്ണം വിടർന്നിരുന്നു...... അങ്ങനെ മൂന്നു മാസം കുവൈറ്റ് ജീവിതം അവസാനിച്ച പിറ്റേന്ന് ജാനകി പോകാനായി തയ്യാറെടുക്കുകയായിരുന്നു...... മുഖത്ത് ഒരു ചെറിയ വേദന നിലനിൽക്കുന്നുണ്ടെങ്കിലും, 10 ദിവസത്തേക്ക് നിൽക്കാനായി ശ്രീഹരി എത്തുന്നുണ്ട് എന്നത് ഒരു സമാധാനം നിറക്കുന്ന കാര്യം തന്നെയാണ്...... അതുകൊണ്ട് തന്നെ സന്തോഷപൂർവ്വം ആയിരുന്നു യാത്രയ്ക്ക് വേണ്ടി തയ്യാറെടുത്തത്...... എല്ലാവരെയും കാണാമല്ലോ എന്ന് സന്തോഷം മറ്റൊരു വശത്ത്.......

അവിടെനിന്നും വീണ്ടും കേരളത്തിൻറെ മണ്ണിലേക്ക് എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ തന്നെ അവരെ സ്വീകരിക്കുവാൻ എല്ലാവരും ഉണ്ടായിരുന്നു...... ഓടിവന്നു അവളെ കെട്ടിപ്പിടിച്ച് കുറേസമയം കരയുകയായിരുന്നു സുഗന്ധി..... സന്തോഷം കൊണ്ടായിരുന്നു ആ കണ്ണുനീർ എന്നവൾക്കറിയാമായിരുന്നു..... " നീ കുറച്ചുകൂടി നിറം വച്ചു, തടിച്ചു ശ്രീവിദ്യയുടെ കമൻറ് കേട്ടപ്പോൾ ശ്രീഹരി ഷർട്ടിന്റെ കോളർ ഉയർത്തി അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.... " അതിൻറെ ക്രെഡിറ്റ് നിൻറെ ചേട്ടനാണ്, അവിടെ എത്തി ഞാൻ കഴിപ്പിക്കുകയായിരുന്നു..... ഇവൾ ഒരു വക കഴിക്കില്ല, ഞാൻ ഡ്യൂട്ടിക്ക് പോയി കഴിഞ്ഞാൽ ചോക്ലേറ്റ് ഫ്രൂട്ട്സ് മാത്രം കഴിക്കും, പിന്നെ ഒരു വിധത്തിൽ അലാറം വെച്ച് ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത്..... എന്ത് ഒരു മടി ആണെന്നറിയൊ ഭക്ഷണം കഴിക്കാൻ.....

അവളെപ്പറ്റി അവൻ വാചാലനായപ്പോൾ എല്ലാവരുടെയും മുഖത്ത് വളരെയധികം സന്തോഷം നിറഞ്ഞിരുന്നു..... തിരികെ വീട്ടിലേക്ക് വന്നപ്പോഴും ആ സന്തോഷം എല്ലാവരിലും നിറഞ്ഞുനിന്നു..... ആ സന്തോഷത്തിന്റെ ഇടയിലായിരുന്നു സേതു പറഞ്ഞത്... " ഹരികുട്ടാ ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വേണ്ടി ഇരിക്കുകയായിരുന്നു..... നമ്മുടെ ആ രാജന്റെ കട കൊടുക്കാൻ പോവാ....... അവർ എല്ലാവരും ഇവിടെ നിന്ന് പോവാണ്...... ആർക്കെങ്കിലും കിട്ടുന്ന വിലക്ക് കൊടുക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്....... നിനക്ക് വേണോ എന്ന് എന്നോട് ചോദിച്ചു....... ഇനിയിപ്പോ കല്യാണമൊക്കെ കഴിഞ്ഞു ഇനി അവിടെ നിൽക്കുന്നത് ശരിയല്ല മോനെ....

ഇവിടെ തന്നെ എന്തെങ്കിലും തുടങ്ങുന്നത് അല്ലേ നല്ലത്..... ഞാൻ നിന്നോട് സംസാരിച്ചിട്ട് പറയാം എന്ന് ആണ് പറഞ്ഞത്.... " അത്രയും വലിയ ടൗണിലെ കച്ചവടം നടക്കുന്ന ഒരു കട വാങ്ങാനുള്ള ആസ്തി ഒക്കെ നമുക്ക് ഉണ്ടോ അച്ഛാ....? ശ്രീഹരി പറഞ്ഞു... " നിൻറെ കയ്യിൽ നീക്കിയിരിപ്പ് വല്ലതും ഉണ്ടെങ്കിൽ നീ എടുക്ക്, പോരാത്തതിന് ദേവൻ പറയുന്നത് നമുക്ക് വീടും കൂടി ലോൺ വയ്ക്കാം എന്ന്... " അതൊന്നും വേണ്ട, പിന്നീട് അതു എടുക്കാൻ പറ്റിയില്ലെങ്കിൽ എന്ത് ചെയ്യും.....? തുണിക്കടകളിൽ ഒക്കെ അത്ര വലിയ ലാഭം നമുക്ക് പ്രതീക്ഷിക്കാൻ പറ്റില്ല, പിന്നെ എൻറെ കയ്യിൽ കുറച്ച് കാശ് ഇരിപ്പുണ്ട്.... ഞാൻ വീട് വയ്ക്കണം എന്ന് കരുതി സൂക്ഷിച്ചു വച്ചതാണ്......

അതിൽ തികയുന്നത് ആണെങ്കിൽ നമുക്ക് നോക്കാം, ഞാൻ അയാളോടെ ഒന്ന് സംസാരിക്കട്ടെ...... എന്തെങ്കിലുമൊരു കാര്യം നാട്ടിൽ തന്നെ ചെയ്യുന്നത് ഞാനും ആലോചിച്ചത് ആയിരുന്നു...... " എങ്കിൽ പിന്നെ നാളെ തന്നെ രാജനോട് സംസാരിക്കു.... ഏട്ടന്റെ കയ്യിലുള്ള എത്രയാണെന്ന് വെച്ചാൽ അത് കൊടുത്ത് അഡ്വാൻസ് കൊടുക്ക്..... ബാക്കി ഞാൻ സംഘടിപിക്കാം ....... വീട് വെക്കുന്ന കാര്യം ഒന്നും ചിന്തിക്കുക പോലും വേണ്ട....... ഈ വീട് പിന്നെ ആർക്കാണ്...... ശ്രീദേവ് ചോദിച്ചപ്പോൾ അത്ഭുതത്തോടെ ശ്രീഹരി അവന്റെ മുഖത്തേക്ക് നോക്കി.... " ഈ വീട് നിനക്ക്, അങ്ങനെയല്ലേ നാട്ടുനടപ്പ്...... " നാട്ടുനടപ്പ് അങ്ങനെ ആയിരിക്കും പക്ഷേ അത് നമ്മുടെ വീട്ടിലെ വേണം എന്ന് ഇല്ലല്ലോ.....

ഈ വീട് ഹരിയേട്ടന് ഉള്ളതാ...... ഈ വീടിൻറെ ഓരോ ചുവരിലും ഹരിയേട്ടന്റെ വിയർപ്പ് ഉള്ളത് ആണ് ... ഞാൻ ഇത് സ്വന്തം ആക്കില്ല.... ഇന്ന് എനിക്ക് മറ്റുള്ളവർക്ക് മുൻപിൽ മാന്യമായ തൊഴിൽ ഉണ്ടെങ്കിൽ അതെനിക്ക് നേടിത്തന്നത് എൻറെ ഹരിയേട്ടൻ അല്ലേ......? ആ പ്രൊഫഷൻ വെച്ച് എനിക്ക് സ്വന്തമായി വീട് വയ്ക്കാൻ സാധിക്കും, അതുകൊണ്ട് ഈ വീട് എനിക്കാണെന്നും ഹരിയേട്ടൻ കരുതണ്ട...... ഞാൻ വേറെ വീട് വെച്ചോളാം, ഈ വീട് എന്നും എൻറെ ഹരിയേട്ടന് തന്നെയാണ്...... ഇവിടെ ഹരിയേട്ടനും അച്ഛനുമമ്മയും നമ്മൾ എല്ലാവരും ഇങ്ങനെ സന്തോഷത്തോടെ കഴിയണം..... അല്ലാതെ ഞാൻ ഒരിക്കലും ഈ വീടിനെ പറ്റി ഒന്നും സ്വപ്നം പോലും കണ്ടിട്ടില്ല......

എന്റെ ഏറ്റവും വലിയ സ്വപ്നം ഹരിയേട്ടൻ സാധിച്ചു തന്നത് ആണ്... ഒരു ഡോക്ടർ ആകാൻ പറ്റുമെന്ന് ജീവിതത്തിൽ പ്രതീക്ഷിച്ചതല്ല...... എനിക്കും വിദ്യക്കും, വേണ്ടി ഹരിയേട്ടൻ വിദ്യാഭ്യാസം പോലും ഉപേക്ഷിച്ചു...... ഇത്രയും വർഷം ഞങ്ങൾക്ക് വേണ്ടി ഏതോ ഒരു നാട്ടിൽ കിടന്ന് ഹരിയേട്ടൻ കഷ്ടപ്പെട്ടു, മതി ഹരിയേട്ടാ, ഇനി അച്ഛനും അമ്മയ്ക്കും ഹരിയേട്ടന്റെ സാന്നിധ്യം വേണം..... പിന്നെ ജാനിക്കും, അതിലെല്ലാമുപരി ഇനി എൻറെ ഹരിയേട്ടൻ, ഹരിയേട്ടന് വേണ്ടി ജീവിച്ചു തുടങ്ങണം...... അത്‌ എനിക്ക് കാണണം, നല്ലൊരു ആശുപത്രിയിൽ എനിക്ക് നല്ലൊരു ജോലി കിട്ടിയാൽ പിറ്റേന്നുതന്നെ ഹരി ഏട്ടനോട് ഗൾഫിൽ നിന്ന് തിരികെ വരണം എന്ന് പറയണം എന്നാണ് ഞാൻ ആഗ്രഹിച്ചത്, ഇപ്പൊ ഇങ്ങനെ ആയത് നന്നായി..... ഇനി ഹരിയേട്ടൻ തിരികെ പോകണ്ട......!! ദേവൻ അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ശ്രീഹരിയുടെ കണ്ണുകളും കലങ്ങി ചുവന്നിരുന്നു.................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story