സ്നേഹസൂര്യൻ : ഭാഗം 1

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

"രാഘവാ... രാഘവോ"... "എന്താണങ്ങുന്നേ" "ആ.... നീ എവിടെ പോയിക്കിടക്കുവാ... ഒരാവിശ്യത്തിന് നോക്കിയാൽ കാണില്ലല്ലോ നിന്നെ..." ഞാൻ വടക്കേ പറമ്പിൽ തേങ്ങ പെറുക്കികൂട്ടിവെയ്ക്കുകയായിരുന്നു... " "ആ.. അതു പോട്ടെ, നീ വണ്ടിയിറക്ക് . ചന്തവരെയൊന്ന് പോകണം. കുറച്ച് പണം കിട്ടാനുണ്ട് നമ്മുടെ ഖാദറിന്റെ കയ്യിൽ നിന്ന്. അത് വാങ്ങണം... വേലായുധന് കുറച്ച് പണം കൊടുക്കണം അവൻെറ മകളുടെ കല്യാണമല്ലേ വരുന്നത്.... ചായക്കടയിൽ നിന്ന് എന്ത് വരുമാനമാണ് അവനുള്ളത്.... ഏറിയാൽ ആ കുടുംബം പട്ടിണിയില്ലാതെ പോകും....പിന്നെ സുന്ദരേശൻ തമ്പി കുറച്ചു പണം ചോദിച്ചിട്ടുണ്ട് കടമായിട്ട്... ആ പ്രഭാകരനിൽനിന്ന് വട്ടപലിശക്ക് കടം മേടിക്കാൻ നിന്നാതാണ്... അയാളുടെ വീടിന്റെ പണി നടക്കുകയാണല്ലോ... അതിനിടയിൽ അയാളുടെ ചെന്നൈയിലെ ബിസിനസ്സിലെന്തോ പ്രശ്നം" "ശരിയങ്ങുന്നേ... ഞാൻ കുപ്പായവും മുണ്ടുമൊന്ന് മാറ്റിയിട്ട് വരാം" "ഉം... " പാലത്തറ തറവാട്ടിലെ മൂത്ത കാരണവരാണ് ഗംഗാധരമേനോൻ. കണക്കില്ലാത്ത സ്വത്തിനുടമ അദ്ദേഹത്തിന് ഒരുസഹോദരിയും സഹോദരനുമുണ്ടായിരുന്നു എട്ടുവർഷം മുൻപ് അനിയൻ ദാമോദരനും ഭാര്യയും മകനും. ഒരാക്സിഡന്റിൽ മരണപ്പെട്ടു. മേനോന്റെ ഒരു വയസ്സ് ഇളയതായിരിക്കുന്ന അനിയത്തി സാവിത്രി. ഇരുപത്തെട്ടു വർഷം മുൻപ് ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ ഇറങ്ങിപ്പോയി. ഒരുപാട് അന്വേഷിച്ചു നിരാശയായിരുന്നു ഫലം. ഗംഗാധരമേനോന്റെ സഹധർമ്മിണിയാണ് ശ്രീദേവിയമ്മ. മോനോന്റെ അതേ സ്വഭാവം തന്നെയായിരുന്നു. ശ്രീദേവിയമ്മയ്ക്കും. ഇവർക്ക് രണ്ടു പെൺമക്കളാണ്. മൂത്തത് സ്നേഹയും, ഇളയവൾ നിവേദ്യയും. . സ്നേഹ ഡിഗ്രി സെക്കന്റീയറാണ്. നിവേദ്യ പ്ലസ്ടു വിദ്യാർത്ഥിയും. നാട്ടിലുള്ള എല്ലാവർക്കും ദൈവത്തെ പോലെയാണ് അല്ല ദൈവം തന്നെയാണ് അദ്ദേഹം. ആരെങ്കിലും ഏതു സമയത്തുവന്ന് എന്ത സഹായം ചോദിച്ചാലും ഒരു എതിർവാക്കുപോലും പറയാതെ ഏതു വിധത്തിലുമുള്ള സഹായവും ചെയ്തു കൊടുക്കും. ഗംഗാധരമേനോന് ഒരേ ഒരു ശത്രുമാത്രമേ മേലെക്കാവ് നാട്ടിലുള്ളൂ. അത് വട്ടപ്പലിശക്കാരനായ പ്രഭാകരനാണ്. ഗംഗാധരമേനോൻ എല്ലാവരേയും കൈയ്യയച്ച് സഹായിക്കുന്നത് കാരണം പ്രഭാകരന് തന്റെ പലിശ ബിസിനസ്സ് എല്ലായിപ്പോഴും തകർച്ചമാത്രമേയുണ്ടായിരുന്നുള്ളു. ഗംഗാധരമേനോന്റെ വിശ്വസ്ഥനും. മനസാക്ഷി സൂക്ഷിപ്പുകാരനും ഡ്രൈവറുമായിരുന്നു രാഘവൻ. ചെറുപ്പം മുതൽ അയാൾ ആ തറവാട്ടിലുണ്ട്. വിവാഹം വരെ കഴിക്കാതെ ആ കുടുംബത്തിനു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ് അയാൾ "പോവല്ലങ്ങുന്നേ?" "എ... എന്താ...? " എന്തോ ആലോചനയിലായിരുന്ന മേനോൻ രാഘവന്റെ പെട്ടന്നുള്ള ചോദ്യത്തിൽ ഒന്ന് ഞെട്ടി "ഖാദരിന്റെയടുത്തേക്ക് പോകണമെന്ന് പറഞ്ഞില്ലേ അങ്ങുന്ന്..." അ.. ആ പെട്ടന്ന് തന്നെ മേനോൻ കാറിൽ കയറിയിരുന്നു. രാഘവൻ വേഗം വണ്ടിയെടുത്തു. ♾️♾️♾️♾️♾️♾️♾️♾️♾️ ഇതേസമയം പലിശ പ്രഭാകരൻ തന്റെ വിശ്വസ്തനായ മുരളിയുമായി ബാറിലിരുന്ന് ചില കാര്യങ്ങൾ തീരുമാനത്തിലെത്താതെ ആകെ ദേഷ്യത്തിൽ വീണ്ടും വീണ്ടും കുടിക്കുയാണ്. ഒരുവിധത്തിലും ആ മേനോനെ തകർക്കാൻ പറ്റിയില്ലെങ്കിൽ. എന്നന്നേക്കുമായി അവനെയങ്ങ് പറഞ്ഞയക്കും. മാത്രമല്ല. ആ തറവാട് ഞാൻ കുളംതോണ്ടും. അവന്റെ പെൺപിറന്നോളെയും രണ്ട് കിളുന്ത് കുട്ടികളേയും പിച്ച തെണ്ടിക്കും. അവസാനം എന്റെ ഈ കാൽക്കീഴിൽ വീഴ്ത്തും ഞാനവരെ. ആ രണ്ടു തരുണീമണികണെ ഞാൻ... ഞാൻ മാറിമാറി.... ഹ...ഹ...ഹ...ഹ...ഹ..." "എടാ മുരളീ നിനക്കും കൂടാമെടാ കൂടെ..." പ്രഭാകരന്റെ കണ്ണിൽ അഗ്നി ജ്വലിക്കുകയായിരുന്നു. പെട്ടന്ന് ഫോൺ വന്ന മുരളി പുറത്തേക്ക് പോയി എന്നാൽ പ്രഭാകരൻ മേനോനെ എങ്ങനെ ഇല്ലാതാക്കാം എന്ന ചിന്തയിലായിരുന്നു "അവനെ എത്രയും പെട്ടന്ന് തീർത്തേക്കണം.... അല്ലെങ്കിൽ പിച്ചയെടുക്കേണ്ടി വരുന്നത് ഞാനാകും. നേരിട്ട് തീർത്താൽ ഞാനകത്തുപോകും..... ആ മാർക്കോസിനെ വിളിക്കണം..... അരുണൻ ഒരുപാടുനാളായി പറയുന്നതാണ് മേനോനെ തീർത്തുകളയാൻ..... അയാൾ എവിടെ വരെ പോകുമെന്ന് നോക്കുകയായിരുന്നു..... എന്നാൽ ഇനി കാത്തിരിക്കാൻ വയ്യ..... എന്റെ അടുത്തുവരുന്നവരെ അയാൾ പിൻതിരിപ്പിച്ച് അയാൾ അവർക്ക് വേണ്ടതും അതിനപ്പുറവും വെറുതെ കൊടുത്ത് സഹായിക്കുന്നു. ഇന്നലെ വന്ന വേലായുധന്റേയും മനസ്സു മാറ്റിച്ചു അയാൾ.... ഇന്നയാൾക്ക് വേണ്ട പണം കൊടുക്കാമെന്നേറ്റിരിക്കുന്കയാണ്..... എല്ലാവരുടേയും മുന്നിൽ ഞാൻ ഒരു വിലയുമില്ലാത്തവനാകുന്നു..... ഇല്ല അതു ഞാൻ സമ്മതിക്കില്ല. അയാളെ കൊല്ലും ഞാൻ.... ആ ഗംഗാധരമേനോനെ കൊല്ലും ഞാൻ" കഴിഞ്ഞ കാര്യങ്ങൾ ഓർത്തിരുന്ന പ്രഭാകരൻ അവസാനം പറഞ്ഞ വാക്ക് കുറച്ച് ഉച്ചത്തിൽ ആയിരുന്നു. പെട്ടന്ന് തൻെറ വായിൽ നിന്നു വന്ന വാക്കിനെ പറ്റി ഓർത്തു. അയാൾ അവിടെ മൊത്തം നോക്കി. ബാറിൽ വന്ന എല്ലാവരും തന്നെത്തന്നെ അന്ധാളിപ്പോടെ നോക്കി നിൽക്കുന്നു. പ്രഭാകരൻ ഒഴിച്ചുവെച്ച മദ്യം ഒറ്റവലിക്ക് അകത്താക്കി കുടിച്ച മദ്യത്തിന്റെ ബില്ല് കൊടുത്ത് പുറത്തേക്കിറങ്ങി. ആ സമയത്താണ് മുരളി തിരിച്ച് പ്രഭാകരന്റ അടുത്തേക്ക് വന്നത്. "മുതലാളി ആ മേനോൻ ചന്തയിലെ ഖാദറിന്റെ അടുത്തേക്കു പോകുന്നുണ്ട്". "എന്തിന്..." "അയാളുടെ കയ്യിൽ നിന്ന് പണം വേടിക്കാനാണ്. പിന്നെ മറ്റൊരു കാര്യം പറയാനുണ്ട്" "ഉം. എന്താണ്" സംശയത്തോടെ പ്രഭാകരൻ മുരളിയോട് ചോദിച്ചു "അത്... നമ്മളിന്ന് സുന്ദരൻ തമ്പിക്ക് പലിശയ്ക്ക് കൊടുക്കാമെന്നേറ്റ പണം വേണ്ടെന്ന്..... അയാൾക്ക് മേനോൻ പണം കൊടുക്കാമെന്ന് പറഞ്ഞുന്നെന്ന്...." "ഇല്ലാ......... ഇല്ല" "മുരളീ വണ്ടിയെടുക്ക്, ഇന്ന് ആ നായിന്റെ മോനെ ഞാൻ കൊല്ലും.... ഒരുപാട് നാളായി അവനവന്റെ കളത്തിൽ കയറി കളിക്കുന്നു.... ഇനിയതനുവദിക്കില്ല... " മുരളി പെട്ടന്ന് വണ്ടിയെടുത്തു. എന്നാൽ അവന്റെ മനസ്സിൽ അപ്പോഴൊരു പുഞ്ചിരി കളിയാടിയിരുന്നു ♾️♾️♾️♾️♾️♾️♾️♾️♾️ ഖാദറിന്റെ കയ്യിൽ നിന്ന് വാങ്ങിയ പണവുമായി വീട്ടിലേക്ക് വരുകയായിരുന്നു മേനോൻ. "അങ്ങന്നേ..." "എന്താ രാഘവാ" "ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ...."? "മുഖവുര വേണ്ട രാഘവാ... ഇന്നും ഇന്നലെയും കണ്ടുമുട്ടിയതല്ലല്ലോ നീയും ഞാനും... എന്തും നിനക്ക് ചോദിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ... താൻ ചോദിക്കെടോ..... " "വല്ല്യമ്പ്രാട്ടി ഏമാനെ പെറ്റ നാൾ തൊട്ട് അങ്ങയെ കാണുന്നതാണ് ഞാൻ.. എനിക്കന്ന് അന്ന് ആറു വയസ്സാണ്. ന്റെ പത്താം വയസ്സിൽ അച്ഛനും പതിമൂന്നാം വയസ്സിൽ അമ്മയും പോയി.... അന്നു മുതൽ എന്നെ കൂടപ്പിറപ്പുപോലെ നോക്കിയാണ് അങ്ങുന്ന് കണ്ടത്.... മകനെപ്പോലെ വല്ല്യങ്ങുന്നും വല്യമ്പ്രാട്ടിയും പൊന്നു പോലെ നോക്കി.. അന്നേ ഞാൻ എന്റെ താഴെയുള്ള അങ്ങയെ അങ്ങുന്നേ എന്നേ വിളിച്ചിട്ടുള്ളൂ.... അങ്ങനെ വിളിക്കരുതെന്ന് എല്ലാരും പറഞ്ഞിട്ടും. എന്റെ നാവിൽ അതേ വന്നിട്ടുള്ളൂ....വലുതായപ്പോൾ ഞാൻ പറഞ്ഞതാണ്. പറമ്പിലെ ഒരു മുലയിൽ ഒരു കുടില് കെട്ടി മാറാമെന്ന്. ആരും സമ്മതിച്ചില്ല. മാത്രമല്ല എന്റെ നിർബന്ധം സഹിക്കാതെയാണ് പത്തായപ്പുരയിൽ താമസ്സിക്കാനനുവദിച്ചത്. വല്ല്യങ്ങുന്നും വല്യമ്പ്രാട്ടിയും പോയപ്പോൾ ഏമാൻ എന്നെ പൊന്നു പോലെ നോക്കി. അന്നുമുതൽ അങ്ങുന്നിന്റെ നിഴലായി ഞാൻ കൂടെയുണ്ട്. എല്ലാ സുഖത്തിലും സന്തോഷത്തിലും കൂടെ നിന്നവനാണ് ഞാൻ.... അങ്ങുന്നിന്റെ മുഖം വാടിയാൽ എനിക്കതു മനസ്സിലാവും... " "അതിനിപ്പോൾ എന്താണ് ഉണ്ടായത് രാഘവാ".... ചന്തയിലേക്ക് വരുന്ന നേരത്ത് അങ്ങുന്ന് എന്തോ വലിയ ആലോചനയിലായിരിക്കുകയാണ്. ഞാൻ വിളിച്ചപ്പോൾ അങ്ങുന്ന് ഞെട്ടിയതും കണ്ടു.... കുറച്ചായി ഇതു കാണുന്നു... എന്താ അങ്ങുന്നേ എന്തെങ്കിലും പ്രശ്നമുണ്ടോ.... " "ആ.... കുറച്ചായി മനസ്സിന് വല്ലാത്തൊരു അസ്വസ്ഥതയാണ് രാഘവാ.... എന്റെ കാലം കഴിയാറായി എന്നൊരു തോന്നൽ.... മരിച്ചുപോയ വരെ സ്വപ്നം കാണുന്നു.... ചിന്തയിലെപ്പോഴും അവരുടെ കാര്യം മാത്രം വരുകയാണ്.... ഞാനില്ല്യാണ്ടായാൽ ന്റെ കുട്ട്യോൾക്കും ശ്രീദേവിക്കും പിന്നെ നിനക്കും ആരാണ് ഒരു തുണ എന്നതാണ് ന്റെ പേടി.... " അത്രയും പറഞ്ഞപ്പോഴേക്കും മേനോന്റെ ശബ്ദമിടറിയിരുന്നു... കണ്ണിൽ നിറഞ്ഞു വന്ന കണ്ണീര് അയാൾ തോളത്തിട്ട ഷാൾകൊണ്ട് തുടച്ചു രാഘവൻ പെട്ടന്ന് കാർ നിറുത്തി "അങ്ങുന്നേ.... ചങ്കിൽ കൊള്ളണ വർത്തമാനം പറയല്ലേ... അങ്ങുന്നില്ലെങ്കിൽ ഈ രാഘവനില്ല... അങ്ങേക്ക് ഒന്നും വരില്ല.... വരാൻ എന്റെ ജീവനുള്ളോടുത്തോളം കാലം സമ്മതിക്കില്ല ഞാൻ... " പിന്നെയൊരു കരച്ചിലായിരുന്നു രാഘവൻ "രാഘവാ.. തന്നെ വിഷമിപ്പിക്കാൻപറഞ്ഞില്ല ഞാൻ.,.. നമ്മളൊന്നുമല്ലെടോ എല്ലാം തീരുമാനിക്കുന്നത്..... മുകളിലുള്ളവൻ വിളിച്ചാൽ പോയല്ലേ പറ്റു... " "എവിടെപ്പോവാൻ.... അങ്ങുന്നിന് അതിനുമാത്രം പ്രായമൊന്നുമായില്ലല്ലോ... വെറുതെ ഓരോന്നും മനസ്സിലിട്ടു നടക്കേണ്ട...." "നീ വണ്ടിയെടുക്ക്, ആദ്യം വേലായുധൻെറ അടുത്തേക്ക് തന്നെയാവട്ടെ നമ്മുടെ പോക്ക്...." എന്നാൽ തനിക്കെതിരെ വരുന്ന അപകടം അറിയാതെ അയാൾ കാറിലിരുന്ന് രാഘവനോട് വേലായുധനും സുന്ദരേശൻ തമ്പിക്കും കൊടുക്കാമെന്നേറ്റ പണത്തിന്റെ കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. പെട്ടന്നാണ് അത് സംഭവിച്ചത്. കാറിന്റെ പുറകിൽ ഒരു ടിപ്പർലോറി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറ് നിയന്ത്രണം വിട്ട് അടുത്തുള്ള മരത്തിൽ ചെന്നിടിച്ചു. മേനോനും രാഘവനും ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചു വീണു. വീഴ്ചയിൽ മേനോന്റെ തല അവിടെ കിടന്നിരുന്ന കല്ലിൽ ചെന്നിടിച്ചു. തലപൊട്ടി ചോര വാർന്നൊഴുകി. എന്നാൽ ഇടിച്ച വാഹനം നിർക്കാതെ പെട്ടെന്നുതന്നെ അവിടെ നിന്നു പോയിരുന്നു......... തുടരും.....

Share this story