സ്നേഹസൂര്യൻ : ഭാഗം 10

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

ഒരു ദിവസം രാത്രി ഞാൻ മാളിയേക്കൽ തറവാട്ടിലേക്ക് ചെന്നു. അവൾ മാത്രമേ പുറത്തേക്കു വരൂ എന്നനിക്കറിയാം... കാരണം അന്ന് വീണതിൽ പിന്നെ ഒരു ജീവഛവമായിട്ട് കട്ടിൽ തന്നെയാണ് മാധവൻ നായർ... ഞാൻ ചെന്ന് വാതിലിൽ മുട്ടി... വാതിൽ തുറന്ന ജാനകി എന്നെ കണ്ട് ആദ്യമൊന്നു പതുങ്ങി... എന്നാൽ പെട്ടെന്നു തന്നെ അവൾ ചോദിച്ചു ✨✨✨✨✨✨✨✨✨ "എന്താ പ്രഭാകരാ ഈ രാത്രിയിൽ.... " "അച്ഛനെ കാണാൻ വന്നതാണ് ഞാൻ.... ഒന്നു കണ്ടോട്ടെ... " "ഈ രാത്രിയിലാണോ അച്ഛനെ കാണാൻ വരുന്നത്... നാളെ പകൽ വന്നു കണ്ടോളൂ..". "ഞാനൊന്ന് കണ്ടോട്ടെ... ഏതായാലും വന്നതല്ലേ... " "നിനക്കെന്താ പറഞ്ഞത് മനസ്സിലാവില്ലേ.... ഇവിടെ വേറെയാരുമില്ല... പ്രഭാകരൻ ഇപ്പോൾ പോകാൻനോക്ക്.... " എന്നാൽ പ്രഭാകരൻ തന്റെ തനി സ്വരൂപമെടുത്തു. "അങ്ങനെയങ്ങ് പോകാൻ പറ്റുമോ കൊച്ചേ....പ്രഭാകരൻ ഒരുകാര്യം മനസ്സിൽ നിനച്ചാൽ അത് നടത്തിയിട്ടേ പിന്നെയൊരു മടക്കമുള്ളൂ... ഒരുപാട് നാളായുള്ള ആഗ്രഹമാണ് നിന്നെയൊന്ന് സ്വന്തമാക്കണമെന്നത്....

അതിനിടയിൽ മറ്റൊരുത്തൻ വന്ന് നിന്റെ മനസ്സിൽകയറിക്കൂടി.... എന്നിട്ട് ഒരു കൊച്ചിനെ തന്നിട്ട് നാടുവിട്ടു..." "സൂക്ഷിച്ചു സംസാരിക്കണം.. ദാമു എന്നെ ഉപേക്ഷിച്ചു പോയതല്ല... അവൻ കാത്തിരിക്കാൻ എന്നോട് പറഞ്ഞിട്ടാണ് പോയത്.... അവൻ വരും അവനുള്ളതാണ് ഞാൻ... എനിക്കവനും... " "അങ്ങനെ പറഞ്ഞാലെങ്ങനെയാണ്.. ഞാനൊരുപാട് മോഹിച്ചതല്ലേ.... ഈ പ്രഭാകരൻ ആശിച്ചതൊന്നും തടത്താതെ നിന്നിട്ടില്ല.. " "അതും പറഞ്ഞ് അയാൾ അവളുടെ കയ്യിൽ പിടിച്ചു... അവൾ കുതറി അയാളെ പിടിച്ചുതള്ളി വാതിലടക്കാൻ നോക്കി...അയാൾ വാതിലിൽ പിടിച്ചു അകത്തേക്കു തള്ളി.... ആ തള്ളിൽ അവൾ തെറിച്ചു വീണു... അകത്തേക്കു കയറിയ പ്രഭാകരൻ വാതിലടച്ചു കുറ്റിയിട്ടു... അവൾ വീണിടത്തുനിന്ന് എഴുന്നേറ്റ് വാതിൽ തുറക്കാൻ ഓടി വന്നിരുന്നു.... അയാളവളെ പിടിച്ചുവെച്ചു. അവൾ വീണ്ടും കുതറി...പ്രഭാകരൻ പിടി വിട്ടില്ല... അവൾ ഉറക്കെയലറിവിളിച്ചു... പ്രഭാകരനവളുടെ വായപൊത്തി... അപ്പോഴേക്കും അയാളുടെ മനസ്സിലെ സിംഹമുണർന്നിരുന്നു.. അവൾ അയാളുടെ കൈക്ക് കടിച്ചു...

പ്രഭാകരൻ രണ്ടു കയ്യുമായി അവളുടെ വായും മൂക്കുംകൂടി അമർത്തിപ്പിടിച്ചു... അവൾ വീണ്ടും കുതറിക്കൊണ്ടിരുന്നു... എപ്പോഴോ അവളുടെ പിടച്ചിൽ കുറഞ്ഞുവന്നു... അവളുടെ ശരീരം കുഴഞ്ഞു.. എന്നിട്ടു അയാൾ ആ പിടി വിട്ടില്ല.... ഏറെ നേരംകഴിഞ്ഞാണ് പിടിയയച്ചത്.... അപ്പോൾ അവൾ താഴേക്ക് ഈർന്നുവീണു... വായയിൽ നിന്നും മൂക്കിൽ നിന്നും ചോരവരുന്നുണ്ടായിരുന്നു... അയാളവളെ മുഖത്തു തട്ടിനോക്കി... അനക്കമില്ല... അവളുടെ മൂക്കിൽ കൈവച്ചു നോക്കി... തീർന്നിരിക്കുന്നു.... പ്രഭാകരൻ പേടിച്ച് പിന്നോട്ടു നിന്നു.... വേഗം വാതിൽ തുറന്ന് പുറത്തേക്കിറങ്ങി... " "അവൾ മരിച്ചിരിക്കുന്നു.. അല്ല താൻ കൊന്നിരിക്കുന്നു... ഇനിയെന്തുചെയ്യും..." പെട്ടന്ന് അയാളുടെ മനസ്സിൽ തന്റെ ക്രിമിനൽ ബുദ്ധിയുണർന്നു... അയാൾ ചുറ്റുമൊന്ന് നോക്കി... ആരുമില്ല... പ്രഭാകരൻ നേരെ കിണറിനടുത്തേക്ക് നടന്നു... വെള്ളം കോരുവാനുപയോഗിക്കുന്ന കയർ കയ്യിലെടുത്ത് അകത്തേക്ക് നടന്നു... ജാനകീയെ വലിച്ച് കൊണ്ട് ഒരു മുറിയിലേക്ക് ചെന്നു... കയറിന്റെ ഒരറ്റം അവളുടെ കഴുത്തിൽ കെട്ടി...

മറ്റേ അറ്റം വീടിന്റെ വിട്ടത്തിൽ ചുറ്റി അവിടെയുണ്ടായിരുന്ന മേശ വലിച്ചിട്ടു അതിനു മുകളിൽ കയറി കയറിന്റെ തല വളരെ പണിപ്പെട്ട് വലിച്ചു..... ജാനകിയുടെ ശരീരം ആ കയറിൽ തൂങ്ങിയാടി... അയാൾ കയർ വിട്ടത്തിൽ ചുറ്റിക്കെട്ടി.... ഒറ്റനോട്ടത്തിൽ അത് ആത്മഹത്യയെന്നേ ആരും പറയൂ എന്നയാൾക്ക് ബോധ്യമുണ്ടായിരുന്നു... അയാൾ താഴെയിറങ്ങി പുറത്തേക്കുള്ള വാതിൽ ഉള്ളിൽ നിന്ന് കുറ്റിയിട്ട് പുറത്തേക്കുള്ള ലൈറ്റ് ഓഫ് ചെയ്ത് അടുക്കളയിലെത്തി... അവിടെനിന്ന് ജനൽവഴി കഴുക്കോൽ തൂങ്ങി ഓട് നീക്കി പുറത്തേക്ക് ഇറങ്ങി. ഇറങ്ങുമ്പോൾ ഓട് പഴയപോലെ വയ്ക്കാനും അയാൾ മറന്നില്ല... " ✨✨✨✨✨✨✨✨✨ "പുറത്തിറങ്ങിയ ഞാൻ ചുറ്റുമൊന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തി മെല്ലെ നടന്നു..." പ്രഭാകരൻ പറയുന്നത് കേട്ട് അരുണൻ സ്തംഭിച്ചു നിൽക്കുകയായിരുന്നു... അയാൾ തുടർന്നു... പിറ്റേ ദിവസം ജാനകിയുടെ മരണവാർത്തയറിഞ്ഞാണ് ആ നാടുണർന്നത്... വെളുപ്പിന് രാമൻ വന്ന് വാതിൽ തട്ടിയിട്ടും തുറക്കാതിരുന്നപ്പോൾ അയാൾ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയതാണ്...

പോലീസും നാട്ടുകാരും അതൊരു ആത്മഹത്യയാണെന്ന നിഗമനത്തിലെത്തി,.. അവളുടെ മരണവാർത്തയറിഞ്ഞ് മാധവൻനായർ ഹൃദയം പൊട്ടി മരിച്ചു.... കുറച്ചു നാളുകൾക്കു ശേഷം ഞാൻ ലക്ഷ്മിയുമായി ആ വീട്ടിലെത്തി... മാധവൻ നായരുടെ സഹോദരന്റെ മകളാണ് താനെന്ന് ഗിരിജ അവളെ പരിജയപ്പെടുത്തി... അതു സത്യമാണ്... മാധവൻ നായരുടെ സഹോദരൻ മരിച്ചുപോയ ശ്രീധരൻ നായരുടെ മകളാണ് ലക്ഷ്മി... തന്നോടുള്ള ഇഷ്ടത്തെ തുടർന്ന് കൂടെ ഇറങ്ങി വന്നതാണ് അവൾ... ഞാൻ ഈ കൊലനടത്തിയതോ കെട്ടിതൂക്കയതൊന്നും അവൾക്കറിയില്ല... ഏകദേശം ഒരു വർഷം കഴിഞ്ഞാണ് ഞാൻ ആ ഞെട്ടിക്കുന്ന സത്യമറിഞ്ഞത്... മാളിയേക്കൽ വീടിന് മറ്റൊരു അവകാശിയുണ്ടെന്ന്... ഒരു ദിവസം കള്ള്ഷാപ്പിൽ ആ വയറ്റാട്ടിയുടെ കെട്ട്യോനിൽ നിന്ന് അറിയാതെ ആ സത്യം എന്നോട് പറഞ്ഞു...ജാനകിയുടെ കുഞ്ഞ് ജീവിച്ചിരുപ്പുണ്ടെന്ന കാര്യം ഞാൻ അയാളെയും കൂട്ടി അവരുടെ മകളുടെ വീട്ടിൽ പോയി... കുഞ്ഞിനെ വേണമെന്നാവിശ്യപ്പെട്ടു.. ആദ്യമൊന്നും വഴങ്ങിയില്ലെങ്കിലും എന്റെ ഭീഷണിക്കുമുമ്പിൽ അവർ വഴങ്ങി... ഈ കാര്യം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും പറഞ്ഞു.... "

"എന്നാൽ അതേ പ്രായത്തിൽ ഒരു മകൻ എനിക്കുണ്ടായിരുന്നു അവനെ കുഞ്ഞുങ്ങളില്ലാത്ത ലക്ഷ്മിയുടെ സഹോദരന്റെയടുത്ത് താമസിപ്പിച്ചു... അവിടെ വളർന്നു വലുതായി ഇപ്പോൾ ഗൾഫിൽ ജോലിചെയ്യുന്നു.... " "അന്ന് ഞങ്ങൾ ഏറ്റെടുത്ത് വളർത്തിയ ദാമോദരന്റേയും ജാനകിയും മകനാണ് നീ... ഇന്ന് ഞാനനുഭവിക്കുന്ന കണക്കില്ലാത്ത സ്വത്തിനവകാശി..." "അപ്പോൾ നിങ്ങൾ എന്നെ ചതിക്കുകയായിരുന്നല്ലേ... എന്റെ അമ്മയെ നിങ്ങൾ കൊന്നു. ഇല്ലാ നിങ്ങൾക്ക് മാപ്പില്ല... കൊല്ലും ഞാൻ നിങ്ങളെ..." അരുണൻ അയാളുടെ കഴുത്തിന് കുത്തിപ്പിടിച്ച് ചുമരിലേക്കമർത്തി.... ഒരുനിമിഷം അയാളിൽ നിന്ന് എന്തോ ഒരുശബ്ദം പുറത്തേക്കു വന്നു.. പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. പ്രഭാകരൻ കാൽമുട്ടുകൊണ്ട് അരുണന്റെ നാഭിക്കു തൊഴിച്ചു... "അമ്മേ... " അരുണൻ അയാളുടെ കഴുത്തിലെ പിടിവിട്ട് നിലത്ത് കുനിഞ്ഞിരുന്നുപോയി... അതേസമയം പ്രഭാകരൻ അരുണന്റെ പെട്ടന്നുള്ള ആക്രമത്തിൽ തെറിച്ചുപോയ തോക്കെടുത്ത് അവനു നേരെ ചൂണ്ടി നീ എന്ത് കരുതി നായെ... ഞാനൊരു മറ്റവനാണെന്നോ... ഏതൊരു കളിക്കിറങ്ങിയാലും അവിടെ ജയം മാത്രം കണ്ടിട്ടേ തിരിച്ചൊരു മടക്കമുണ്ടാവുള്ളൂ.... ഇപ്പോൾ എല്ലാകാര്യവും നിനക്കറിയാം..

അത് എനിക്ക് വലിയൊരു ക്ഷീണമാണ്... ഇവിടെ എനിക്ക് തോറ്റുകൂടാ... ഒരുതവണ തോറ്റാൽ പിന്നെ തിരിച്ചൊരു വരവുണ്ടാകില്ലെന്നെനിക്കറിയാം... ജയിക്കണം എനിക്ക്. അതിന് നീയുണ്ടാവരുത്... എങ്കിൽ കൊല്ലെടോ.... നല്ല തന്തയ്ക്ക് പിറന്നവനാണെങ്കിൽ എന്നെ ഷൂട്ട്ചെയ്യ്....എന്റെ അമ്മയെ കൊന്ന ആ കൈകൾ കൊണ്ടുതന്നെ എന്നെ കൊല്ല്... അങ്ങനെ നീ രക്ഷപ്പെടുമെങ്കിൽ രക്ഷപ്പെട്... എന്തേ തന്നെ കൈ വിറക്കുന്നുണ്ടോ..... എന്നാൽ അടുത്ത നിമിഷം അവനുനേരെ വെടിയുതിർത്തു... എന്നാൽ പെട്ടെന്നായിരുന്നു അരുണന്റെ മിന്നൽ വേഗത്തിലുള്ള തിരിച്ചാക്രമണം. മുന്നിലേക്കുരുണ്ട് വലതുകാൽ വീശി പ്രഭാകരന്റെ വാരിയെല്ല്നോക്കി ഒറ്റച്ചവിട്ടായിരുന്നു. പ്രതീക്ഷിക്കാതെ കിട്ടിയ തൊഴിയിൽ അയാൾ കട്ടിലിലേക്ക് മറിഞ്ഞുവീണു. ഉന്നം തെറ്റിയ വെടിയുണ്ട അലമാറിയുടെ ചില്ല് തുളച്ചകത്തു കയറി. കയ്യിലുണ്ടായിരുന്ന തോക്ക് നിലത്തു വീണിരുന്നു. പ്രഭാകരൻ ചാടിയെഴുന്നേക്കുന്ന സമയത്തേക്ക് തോക്ക് അരുണൻ എടുത്തിരുന്നു... അവൻ അയാൾക്കു നേരെ ചൂണ്ടി...

അപ്പോൾ അകത്തെ ശബ്ദം കേട്ട് ലക്ഷ്മി ഓടിയെത്തി..തന്റെ ഭർത്താവിനു നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന അരുണനെ കണ്ട് അവർ ഞെട്ടി... "മോനേ...അരുത്.... അദ്ദേഹത്തെ ഒന്നും ചെയ്യരുത്... " അവർ കരഞ്ഞുകൊണ്ട് പറഞ്ഞു "മോനോ... ആരുടെ മോൻ... ഇനിയെന്നെ അങ്ങനെ വിളിച്ചാൽ ആ നാവ് ഞാൻ പിഴിതെടുക്കും.." പെട്ടന്ന് അവൻ ലക്ഷ്മിയുടെ നേരെ തോക്കുമായി തിരിഞ്ഞു... എന്നിട്ട് പ്രഭാകരനെ നോക്കി... "ഒരിക്കലെങ്കിലും ഉറ്റവരുടെ വേർപാട് നീയുമറിയണം... ഇവരെ ഞാനങ്ങ് പറഞ്ഞയക്കുകയാണ്.... ആദ്യം ഇവർ... പിന്നെ നിന്റെ വിദേശത്തുള്ള പുന്നാരമോൻ.... പിന്നെ നിന്റെ ഓരോ ഉറ്റവരേയും നിന്റെ മുന്നിലിട്ട് തീർക്കും ഞാൻ... ഇതെല്ലാംകണ്ട് ചങ്ക് പൊട്ടി മരിക്കണം നീ... " അവൻ ലക്ഷ്മിയുടെ നേരെ ചെന്നു.... "വേണ്ട വേണ്ട അവളെ ഒന്നും ചെയ്യല്ലേ...

നിന്റെ സ്വത്തെല്ലാം നിനക്ക് തിരിച്ചു തരാം പോരാത്തതിന് ഞാൻ സമ്പാദിച്ചുകൂട്ടിയതുമുഴുവനും തനിക്കു തരാം.... അവളെ വെറുതേ വിട്... " "നീ സമ്പാദിച്ചതോ.... എന്ത് സമ്പാദിച്ചത്... എന്റെ പണം കൊണ്ട് ഉണ്ടാക്കിയത് മുഴുവൻ എന്റേതാണ്,.. പിന്നെ എവിടെയാണ് നിന്റെ സമ്പാദ്യം... പടയെടോ... " അവൻ വീണ്ടും ലക്ഷ്മിയുടെ അടുത്തേക്ക് ചെന്ന് തോക്ക് അവരുടെ നെറ്റിയിൽ മുട്ടിച്ചു... "അവസാനമായി പ്രാർത്ഥിക്ക് ഇനി ഇതുപോലൊരു ജന്മം നൽകരുതെന്ന് പ്രാർത്ഥിക്ക്... ഇതുപോലെ ഒരുവന്റെ പാതിയായി ജീവിതം നൽകല്ലേന്ന് മനമുരുകി പ്രാർത്ഥിക്ക്... അരുണന്റെ വിരൽ കാഞ്ചിയിലമർന്നു... "നോാാ..." പ്രഭാകരൻ അലറി. എന്നാൽ.......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story