സ്നേഹസൂര്യൻ : ഭാഗം 11

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

അവൻ വീണ്ടും ലക്ഷ്മിയുടെ അടുത്തുചെന്ന് തോക്കവരുടെ നെറ്റിയിൽ മുട്ടിച്ചു... "അവസാനമായി പ്രാർത്ഥിയ്ക്ക് ഇനി ഇതുപോലൊരു ജന്മം നൽകരുതെന്ന് പ്രാർത്ഥിയ്ക്ക്... ഇതുപോലെ ഒരുവന്റെ പാതിയായി ജീവിതം നൽകല്ലേന്ന് മനമുരുകി പ്രാർത്ഥിക്ക്... അരുണന്റെ വിരൽ കാഞ്ചിയിലമർന്നു... "നോാാ..." പ്രഭാകരൻ അലറി. എന്നാൽ ഒരു നിമിഷം അവൻ കാഞ്ചിയിലമർന്ന വിരൽ മാറ്റി... " നിങ്ങളെ കൊല്ലാനെനിക്കുവയ്യ... ഒന്നുമില്ലെങ്കിലും ഓർമ്മവച്ച നാൾതൊട്ട് ഞാൻ അമ്മേയെന്ന് വിളിച്ചവരല്ലേ നിങ്ങൾ.. അമ്മയായി കരുതിയതല്ലേ നിങ്ങളെ... എന്നെ ഒരുപാട് ഊട്ടിയതല്ലേ ഈ കൈകൾ... എത്ര ദുഷ്ടയാണെങ്കിലും കഴിഞ്ഞ കാര്യങ്ങൾ മറക്കുന്നവനല്ല ഈ അരുണൻ..." അവൻ മുഖം പൊത്തി കരഞ്ഞു... കുറച്ചു നേരമങ്ങനെയിരുന്നതിനുശേഷം അവൻ എഴുന്നേറ്റു "നിങ്ങളെ ഞാൻ വിടില്ല... " അവൻ പ്രഭാകരനുനേരെ തിരിഞ്ഞു "അതിസമർത്ഥനാണ് നിങ്ങൾ.. നിങ്ങളുടെ ജയത്തിനുവേണ്ടി ആരേയും എന്തും ചെയ്യാൻ മടിക്കാത്തവൻ.... അവസാനം എന്റെ അനിയത്തിയെത്തന്നെ എന്നെക്കൊണ്ട്.....

നിങ്ങളുടെ വാക്കുകേട്ട് ഞാനവളെ വിവാഹം ചെയ്തിരുന്നെങ്കിൽ ഈശ്വരാ.... ഇനി നിങ്ങൾ ആരേയും ഇതുപോലെ ചതിക്കരുത്... " അവൻ അയാൾക്കു നേരെ തോക്ക് ചൂണ്ടി.... "വേണ്ട നിങ്ങളെ കൊന്നാൽ അതിന് അർത്ഥമില്ല... നിങ്ങൾ നരകിക്കണം... ഇല്ലെങ്കിൽ നരകിപ്പിക്കും ഞാൻ.... " അവൻ അവിടെയുള്ള ഫ്ലവറിനുനേരെ ഉണ്ട തീരുന്നതുവരെ വെടിയുതിർത്തു.. അവസാനം തോക്ക് അയാൾക്കുമുന്നിലേക്കിട്ടു. " ഇപ്പോൾ ഞാൻ പോകുന്നു... തിരിച്ചുവരുംഞാൻ.... അന്ന് രണ്ടെണ്ണത്തിനേയും ഇവിടെ കാണരുത്.... കണ്ടാൽ നമ്മളിൽ ഒരാളെ ബാക്കിയുണ്ടാകുള്ളൂ... അറിയാലോ എന്നെ... " അത്രയും പറഞ്ഞ് അരുണൻ തന്റെ മുറിയിലേക്ക് നടന്നു. ആവിശ്യത്തിന് കുറച്ച് ഡ്രസ്സെടുത്ത് പുറത്തേക്കിറങ്ങി തന്റെ ബുള്ളറ്റിൻ പുറത്തേക്കു പോയി എന്നാൽ അവൻ പോകുന്നതും നോക്കി പകയോടെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു പ്രഭാകരൻ. നീയെവിടെവരെ പോകുമെന്ന് എനിക്കറിയാം.... നിന്റെ ദിനം അടുത്തു അരുണാ... അയാൾ പെട്ടന്നകത്തേക്കുപോയി ♾️♾️♾️♾️♾️♾️♾️♾️♾️

അന്ന് ഏറെ വൈകിയാണ് സൂര്യൻ താൻ താമസിക്കുന്ന വീട്ടിലെത്തിയത്.. ബൈക്ക് നിർത്തി അവൻ ഉമ്മറത്തേക്കു കയറി ലൈറ്റിട്ടു. വാതിൽ തുറക്കുവാൻ ചെന്ന അവന്റെ ശ്രദ്ധ പെട്ടന്നാണ് അവിടെയിട്ട കസേരയിലേക്ക് നീങ്ങിയത്.. ഒരു നിമിഷം അവനൊന്നു പകച്ചു... കസേരയിൽ കാൽ മടക്കി മട്ടിന്മേൽ തലവെച്ച് ഇരിക്കുന്ന ഒരാൾ... "ആ. ആരാണ്...? " അവൻ ചോദിച്ചു... ഇരിക്കുന്നയാൾ മുഖമുയർത്തി... അരുണനായിരുന്നു അത്... "അരുണാ നീ.... നീയെന്താണിവിടെ.,. അരുണനൊന്നും മിണ്ടിയില്ല. സൂര്യൻ അവന്റെ അടുത്തേക്ക് ചെന്നു. അരുണൻ മെല്ലെ കസേരയിൽ നിന്ന് എഴുന്നേറ്റു... പെട്ടന്നവൻ കണ്ണുതുടച്ചു.. സൂര്യന് കാര്യം മനസ്സിലായില്ല... "എന്തു പറ്റീ അരുണാ... നീയെന്തിനാണ് കണ്ണുതുടച്ചത്... നീ കരയുകയായിരുന്നോ.. എന്തിനാണ് നുനക്ക് പറ്റിയത്... " അരുണൻ അവനുനേരെ തിരിഞ്ഞു.. ഞാൻ... ഞാൻ ജനിച്ചു വളർന്ന നാടാണിത്.. നീയോ.. കുറച്ചു മാസങ്ങൾക്കു മുമ്പ് വന്നതാണിവിടെ... എന്നാൽ എനിക്കിവിടെ സ്നേഹത്തോടെ സംസാരിക്കാൻ...

എന്നോട് സ്നേഹത്തോടെ പെരുമാറാൻ ഈ നാട്ടിലാരുമില്ല... എന്നാൽ നിന്റെ കാര്യമങ്ങനെയല്ല... എല്ലാവരും സ്നേഹത്തോടെ പെരുമാറുന്നു... നീ തിരിച്ചും.... " അവനൊന്ന് നിർത്തി സൂര്യനെ നോക്കി... "എല്ലാം എന്റെ തെറ്റു തന്നെയാണ്.,... എനിക്ക് പണമുണ്ടെന്ന അഹങ്കാരമായിരുന്നു .... അതുകൊണ്ട് എന്തും നേടാമെന്നുള്ള വിചാരമായിരുന്നു... എന്നാൽ ഇന്നെനിക്ക് മനസ്സിലായി പണമല്ല... എല്ലാവരുടേയും സ്നേഹമാണ് വലുതെന്ന്.... ഇന്ന് ഈ നാട്ടിൽ സൂര്യനോളം എന്നെ മനസ്സിലാക്കാൻ വേറാരുമില്ല എന്നൊരു തോന്നൽ മനസ്സിൽ വന്നതുകൊണ്ടാണ് നിന്റെയടുത്തേക്ക് വന്നത്. അത് തനിക്കൊരു ബുദ്ധിമുട്ടാകുമെന്ന് എനിക്കറിയാം..... " എന്നാലിപ്പോൾ മറ്റാരേക്കാളും എനിക്ക് വിശ്വാസം നിന്നെയാണ് " നീ വന്ന കാര്യം ഇനിയും പറഞ്ഞില്ല..... "പറയാനാണെങ്കിൽ ഒരുപാടുണ്ട്... അതിനുമുമ്പ് നിന്നോട് മാപ്പ് പറയണമെനിക്ക്.... " "എന്തിന്....,?" "പറയാം... ആദ്യം എനിക്ക് കുറച്ച് വെള്ളം വേണം... സൂര്യൻ അവനെ ശെരിക്കൊന്ന് നോക്കിയ ശേഷം വാതിൽ തുറന്നകത്തുകയറി ഫ്രിഡ്ജിൽ നിന്ന് ഒരുകുപ്പി വെള്ളമെടുത്ത് അവനു കൊടുത്തു. ആ കുപ്പിയിലെ വെള്ളം പകുതിയിലേറെ അവൻ കുടിച്ചു... "

"നിയെങ്ങെനെ ചതിച്ചെന്നാണ് പറഞ്ഞുവരുന്നത്... സൂര്യൻ അരുണനെ അടിമുടിയൊന്ന് നോക്കി ചോദിച്ചു.... " "പറയാം... ഞാൻ പറയുന്നത് മുഴുവൻ കേട്ടതിനുശേഷം മാത്രമേ നീ പ്രതികരിക്കാവൂ..." അരുണൻ സൂര്യനെ ദയനീയമായി നോക്കിക്കൊണ്ടാണത് പറഞ്ഞത്... "താനാദ്യം കാര്യം പറയെടോ... " "എന്റെ ഓർമ്മവച്ച കാലം തൊട്ട് അവിടെ വരുന്ന പട്ടിണിപ്പാവങ്ങളോട് പണത്തിന്റെയും പലിശയുടേയും കണക്ക് കേട്ടുകൊണ്ടാണ് വളർന്നത്... അതാകാം എന്റെ ജീവിതവും താളം തെറ്റിയത്.... പണത്തിനോടുള്ള ആർത്തി എന്റെ പഠനത്തെ വരെ ബാധിച്ചു... ഡിഗ്രി വരെ പഠിച്ചു.... എന്നാൽ തുടർന്ന് പഠിക്കാൻ മുതിർന്നില്ല.... ആരും അതിന് പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നതാണ് സത്യം... പിന്നീട് പണമുണ്ടാക്കാനുള്ള ആർത്തി പല ചീത്ത കൂട്ടുകെട്ടിലും ചെന്നെത്തിച്ചു.... അവസാനം ചെന്നെത്തിയത് ഒരു ചീത്ത സ്ത്രീയുടെ അടുത്തായിരുന്നു.... അവർ പെൺകുട്ടികളെ വലിയ വലിയ മുതലാളിമാർക്ക് എത്തിച്ചു കൊടുക്കുന്ന ബിസിനസ്സ് നടത്തുന്നവരായിരുന്നു... അവർക്ക് പെൺകുട്ടികളെ വലയെറിഞ്ഞ് വീഴ്ത്തി എത്തിച്ചു കൊടുക്കുക എന്നതായിരുന്നു എന്റെ ദൌത്യം... ആദ്യത്തെ പരീക്ഷണത്തിൽതന്നെ പിടിക്കപ്പെട്ടു.... കൂടെയുള്ളവർ എന്നെ ഒറ്റിക്കൊടുക്കുകയാരുന്നു....

എന്നാൽ ആ സ്തീയെന്നെ ജാമ്യത്തിലിറക്കി... ഈ വിവരമറിഞ്ഞ വീട്ടുകാർ എന്നെ നാടുകടത്തി... ചെന്നൈയിലെ ഒരു കമ്പിനിയിൽ ജോലിമേടിച്ചുതന്നു.... അതിനുശേഷം അവിടെയായിരുന്നു എന്റെ ജീവിതം ...വർഷത്തിൽ ഒന്നോ രണ്ടോ തവണ നാട്ടിൽ വരും.... അങ്ങനെയിരിക്കുമ്പോഴാണ് മേനോനങ്ങുന്നുമായി എന്തൊ പ്രശ്നമുള്ളതായി വീട്ടുകാർ പറഞ്ഞത്... അദ്ദേഹത്തെ കൊല്ലാൻവരെ പ്ലാനിട്ടു... അവസാനം തമ്പിമുതലാളിയുമായി നടക്കേണ്ട ഡീലിലും അദ്ദേഹമിടപെട്ടു എന്നു വന്നപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല..... കൊല്ലാൻതന്നെ തീരുമാനിച്ചു... എന്നാൽ ഞങ്ങൾക്കു മുന്നേ ആരോ ആ കൃത്യം നിർവഹിച്ചു... അദ്ദേഹം കൊല്ലപ്പെട്ടു.... അദ്ദേഹത്തോടുള്ള പകയാണ് പിന്നീട് സ്നേഹയോട് കാണിച്ചത്... പന്നെ തോന്നി അവളോട് സ്നേഹം നടിച്ച് സ്വന്തമാക്കണമെന്ന്... കണക്കില്ലാത്ത സ്വത്തിനുടമയാണല്ലോ അവൾ.... അവളെ സ്വന്തമാക്കിയാൽ അവളുടെ അമ്മയേയും അനിയത്തിയേയും തീർത്താൽ പിന്നെ മറ്റൊരു അവകാശിയില്ലല്ലോ...

കുറച്ചുകാലം കഴിഞ്ഞാൽ അവളെ ഇല്ലാതാക്കാം.. പിന്നെ സ്വത്തെല്ലാം മാളിയേക്കൽ തറവാടിന്റെ സ്വന്തം.... ഇത് എന്റെ ബുദ്ധിയായിരുന്നില്ല... അച്ഛൻ പറഞ്ഞെന്നെ മയക്കിയെടുത്തു എന്നു വേണമെങ്കിൽ പറയാം.... പക്ഷേ ഇന്ന് ഞാനതിന്റെ എല്ലാ വശവും മനസ്സിലാക്കി... " അവൻ വീണ്ടും അവിടെയുള്ള കസേരയിൽ ഇരുന്നു "എന്താണ് നീ മനസ്സിലാക്കിയത്... " സൂര്യൻ അവനെ തന്നെ ഇമവെട്ടാതെ നോക്കി നിന്നുകൊണ്ട് ചോദിച്ചു. പിന്നീട് ഇന്നു നടന്ന കാര്യമുൾപ്പെടെ എല്ലാം അവനോട് പറഞ്ഞു... എന്നാൽ എല്ലാം കേട്ട സൂര്യൻ ആകെ തരിച്ചിരിക്കുകയായിരുന്നു... "നീ വീണ്ടും പുതിയ നമ്പറുമായി വന്നതാണോ...? " ഒരിക്കലുമല്ല.. ഞാൻ ഈ പറഞ്ഞതെല്ലാം സത്യമാണ്... എന്നെ വിശ്വസിക്കണം.... " എങ്ങനെ വിശ്വസിക്കും..... അഥവാ വിശ്വസിച്ചാൽ തന്നെ അയാൾ നിന്നോട് പറഞ്ഞത് സത്യമാണെന്നെന്താണ് ഉറപ്പ്...മരിച്ചുപോയ ദാമോദരൻ സാറും, ജാനകിയുമാണ് നിന്റെ മാതാപിതാക്കളെന്നതിന് എന്താണ് തെളിവ്.... ആ വയറ്റാട്ടിയാണെങ്കിൽ ഇന്ന് ജീവിച്ചിരിപ്പുണ്ടാകാൻ സാധ്യതയില്ല അവരുടെ മകനാണെങ്കിൽ ആരാണെന്നറിയില്ല...

പിന്നെയെങ്ങനെ കണ്ടുപിടിക്കും......" സൂര്യൻ സംശയത്തോടെ അരുണനോട് ചോദിച്ചു. അതെനിക്കറിയില്ല... പക്ഷേ ഒന്നുണ്ട്.... ഞാൻ അയാളുടെ മകനല്ല എന്ന സത്യം... അരുണൻ നിസ്സഹായതയോടെ അവനെ നോക്കി.. സൂര്യൻ ഒരു നിമിഷം ആലോചിച്ചു. "നീ പറയുന്നത് സത്യമാണെങ്കിൽ അയാളുതന്നെ അതിന് തെളിവ് തരണം... ഇന്നിപ്പോൾ ഇതറിയന്ന ആൾ അയാൾ മാത്രമാണ്.... പിന്നെ ജീവിച്ചിരിപ്പുണ്ടെങ്കിൽ ആ വയറ്റാട്ടിയുടെ മകളും അവരുടെ ഭർത്താവും.... അതുതന്നെ ആരാണെന്ന് നിന്റെ അച്ഛനെന്നു പറയുന്ന പ്രഭാകരന് മാത്രമേ പറ്റൂ.... പിന്നെ ഒരു വഴിയുണ്ട് കുറച്ച് ചീപ്പ് പരിപാടിയാണ്.... എന്നാലും ഇതറിയാൻ അതു മാത്രമാണ് വഴി.... " ഒന്നും മനസ്സിലാവാതെ അരുണൻ സൂര്യനെ നോക്കി "ഏതായാലും താൻ പ്രഭാകരന്റെ നമ്പറൊന്ന് പറയൂ... " "എന്തിന്....അയാളോട് ചോദിക്കാനോ... ? " "അല്ല... ചെറിയൊരു പരീക്ഷണം നടത്തിനോക്കാം.... എത്രത്തോളം വിജയിക്കുമെന്ന് പറയാൻ പറ്റില്ല... എന്നാലും നമുക്കൊന്ന് നോക്കാം... " അരുണൻ നമ്പർ പറഞ്ഞുകൊടുത്തു.. ആ നമ്പറിലേക്ക് സൂര്യൻ കോൾ ചെയ്തു..

"ഹലോ..." മറുതലയ്ക്കൽ പ്രഭാകരന്റെ ശബ്ദം സൂര്യൻ തന്റെ ശബ്ദം മാറ്റി കുറച്ച് പ്രായംചെന്ന ഒരാളുടെ ശബ്ദത്തിൽ സംസാരിച്ചു... "ഹലോ... മുതലാളീ എന്നെ മനസ്സിലായോ... " "ഇല്ല ആരാണ്...? " "എന്നെയങ്ങനെ മറക്കാൻ പറ്റില്ലല്ലോ നിങ്ങൾക്ക്... " "നീയാരാണെന്ന് പറയെടോ...? " പ്രഭാകരന്റെ ശബ്ദമുയർന്നു.. "പണ്ട് നിങ്ങളൊരു കൊച്ചിനെ കൊല്ലാൻ കൊടുത്തയച്ചത് ഓർക്കുന്നുണ്ടോ.... ആ കുഞ്ഞിനെ ഒരു കൊല്ലത്തോളം നോക്കി വളർത്തിയ വയറ്റാട്ടിയുടെ മരുമകനെ അറിയാവോ...?" "വേലായുധൻ... " പ്രഭാകരൻ ഒന്ന് പകച്ചു "അതേ വേലായുധൻ തന്നെ... അപ്പോ ന്നെ താൻ മറന്നിട്ടില്ല.... എന്താടാ നിനക്കു വേണ്ടത്... " "എനിക്കൊന്നും വേണ്ട... ഒരു കാര്യമറിഞ്ഞു ... അതൊന്നു ചോദിക്കാനാണ് വിളിച്ചത്.... നേരിട്ട് വരാനുള്ള ദൈര്യമെനിക്കില്ല... അതുകൊണ്ടാണ് വിളിച്ചത്... " "മ് ..എന്താണ്...? " "അന്ന് ഇവിടെനിന്ന് കൊണ്ടുപോയ കൊച്ചിനെ ഇന്ന് നിങ്ങൾ പടിയിറക്കിവിട്ടെന്ന് കേട്ടല്ലോ... അവനെ ഞാൻ കണ്ടിരുന്നു" പ്രഭാകരനൊന്ന് ഞെട്ടി.. "അവൻ നിന്നോട് എന്താണ് പറഞ്ഞത്.... "

പ്രഭാകരൻ അക്ഷരമായി ചോദിച്ചു. "ഇന്നുണ്ടായ എല്ലാ കാര്യവും പറഞ്ഞു... " "എന്നിട്ട് നീയെന്തെങ്കിലും പറഞ്ഞോ... " ഇല്ല... ഒന്നും പറഞ്ഞിട്ടില്ല... "നോക്ക് അന്ന് ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ.....നീയാണ് അന്ന് അവനെ കൊല്ലാതെ വളത്തിയതെന്ന് അവനറിഞ്ഞാൽ ... മാത്രമല്ല പയകാര്യങ്ങൾ നിന്റെ നാവിൽനിന്ന് പുറമെയാരെങ്കിലും അറിഞ്ഞാൽ പിന്നെ അറിയാതെ എന്നെ.... നിന്നെയും നിന്റെ കുടുംബത്തേയും ശേഷക്രിയ ചെയ്യാൻപോലും ഒരുപിടി ചാരം വരെ കിട്ടാത്ത രീതിയിൽ തീർത്തുകളയും ഞാൻ... പറഞ്ഞേക്കാം.... " "ഇല്ല മുതലാളി ന്റെ നാവിൽനിന്ന് ഇത് പുറത്ത് പോവില്ല.... സത്യം.... " "ഉം... എന്നാൽ നിനക്ക് നന്ന്.... പിന്നെ നിന്നെയൊന്ന് എനിക്ക് കാണണം അത്യാവിശ്യമായിട്ട്.... നാളെ ഉച്ചയ്ക്ക് ഞാൻ നിന്റെ ചായക്കടയിലേക്ക് വരാം ...." "ആയിക്കോട്ടെ മുതലാളീ... " പ്രഭാകരൻ കോൾ കട്ട്ചെയ്തു... "അപ്പോൾ നീ പറഞ്ഞതത്രയും ശെരിയാണല്ലേ... നമ്മുടെ വേലായുധേട്ടനാണ് ആള്.... ഏത് നമ്മുടെ ചായക്കട നടത്തുന്ന... "അതുതന്നെ... രാവിലെ നമുക്കയാളെ ഒന്ന് കാണണം..." സൂര്യൻ മറുപടി പറഞ്ഞു. അപ്പോൾ അച്ഛനായിരിക്കുമോ... പണ്ട് ദാമോദരൻസാറിനേയും ഭാര്യയേയും കുട്ടിയേയും കൊന്നത്..." പെട്ടന്നെന്തോ ഓർത്തതുപോലെ സൂര്യൻ ചോദിച്ചു "അതെനിക്കറിയില്ല...

ഏഴെട്ടു വർഷമായില്ലേ അത് നടന്നിട്ട്... " "ആ നമുക്കു കണ്ടുപിടിക്കാം.... ആ താനെന്തെങ്കിലും കഴിച്ചോ...?" സൂര്യൻ അരുണനോട് ചോദിച്ചു... "ഇല്ല... നിന്നെകണ്ട് ഇത്രയും പറയണമെന്ന് തോന്നി.. അതാണ് നീ വരുന്നതുവരെ കാത്തുനിന്നത്. സിറ്റിയിൽ എനിക്കൊരു റുമുണ്ട്... ലീവിനു വന്നാൽ അധികസമയവും ഞാനവിടെയാകും കഴിയുന്നത്... പോകുന്ന വഴി എന്തെങ്കിലും കഴിക്കാം... " "ഇന്നിനി താനെവിടേക്കും പോകേണ്ട... ഇവിടെ കൂടാം... " "വേണ്ട സൂര്യാ... തനിക്കതൊരു ബിദ്ധിമുട്ടാകും... " "എന്റെ ബുദ്ധിമുട്ട് അവിടെ നിൽക്കട്ടെ... താനിപ്പോൾ അവിടേക്കു പോയത് ബുദ്ധിയല്ല... ആ പ്രഭാകരൻ വെറുതെയിരിക്കുമെന്ന് തോന്നുന്നുണ്ടോ.... തന്നെ അപായപ്പെടുത്താൻ പലവഴിയുമാലോചിക്കും... താൻ റൂമിലുണ്ടാകുമെന്ന് അയാൾക്കറിയാം...

എന്തായാലും ഇന്നിവിടെ നിന്നാൽ മതി ബാക്കി നമുക്ക് രാവിലെ ആലോചിക്കാം.... താൻ വന്നേ.,.. " സൂര്യൻ അരുണന്റെ കയ്യിൽ പിടിച്ച് വലിച്ചു. അപ്പോഴാണ് സൂര്യൻ പറയുന്നതിൽ കാര്യമുണ്ടെന്നത് അരുണൻ ആലോചിച്ചത് സൂര്യാ എന്റെ ബുള്ളറ്റ് ആൽത്തറക്കു പിന്നിലാണ് നിർത്തിയിട്ടത്..... അതെടുക്കണം... ഞാനിപ്പോൾ വരാം... " അരുണൻ പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ സൂര്യൻ തടഞ്ഞു നീയിപ്പോൾ പുറത്തേക്കൊന്നും പോകേണ്ട.... വണ്ടി ഞാനെടുത്തുവരാം... ആ ചാവിയിങ്ങ് താ.... അരുണൻ ചാവിയെടുത്തുകൊടുത്തു സൂര്യൻ വണ്ടിയെടുക്കാൻ പോയി... അരുണൻ ഉമ്മറത്തുള്ള കസേരയിലിരുന്നു........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story