സ്നേഹസൂര്യൻ : ഭാഗം 12

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

സൂര്യാ എന്റെ ബുള്ളറ്റ് ആൽത്തറക്കു പിന്നിലാണ് നിർത്തിയിട്ടത്..... അതെടുക്കണം... ഞാനിപ്പോൾ വരാം... " അരുണൻ പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ സൂര്യൻ തടഞ്ഞു നീയിപ്പോൾ പുറത്തേക്കൊന്നും പോകേണ്ട.... വണ്ടി ഞാനെടുത്തുവരാം... ആ ചാവിയിങ്ങ് താ.... അരുണൻ ചാവിയെടുത്തുകൊടുത്തു സൂര്യൻ വണ്ടിയെടുക്കാൻ പോയി... അരുണൻ ഉമ്മറത്തുള്ള കസേരയിലിരുന്നു... അല്പസമയത്തിനു ശേഷം സൂര്യൻ ബുള്ളറ്റുമായി തിരിച്ചുവന്നു... "തനിക്ക് അകത്ത് കയറി ഇരുന്നൂടായിരുന്നോ അരുണാ... " പുറത്ത് നിൽക്കുന്ന അരുണനെ കണ്ട് സൂര്യൻ ചോദിച്ചു... അരുണൻ അതിനൊന്നു ചിരിച്ചു..... "വാ... " സൂര്യൻ അരുണനേയും കൂട്ടി അകത്തേക്കു കയറി ♾️♾️♾️♾️♾️♾️♾️♾️♾️ പ്രഭാകരൻ ഈ സമയം മാളിയേക്കൽ വീടിന്റെ ബാൽക്കണിയിൽ ഇരുന്ന് എന്തോ വലിയ ആലോചനയിലായിരുന്നു...

അപ്പോഴാണ് മുറ്റത്ത് ഒരു ബൈക്ക് വന്ന് നിന്നത്..അതിൽ നിന്ന് ഒരാൾ ഇറങ്ങി. മാർക്കോസ്... ആ നാട്ടിലെ ഏറ്റവും വലിയ ചട്ടമ്പിയാണ് മാർക്കോസ്... പണം കിട്ടിയാൽ ആർക്കുവേണ്ടി എന്തു പണിയുമെടുക്കുന്ന മൃഗം.ആ നാട്ടിൽ എന്നല്ല കേരളത്തിലെ അങ്ങിങ്ങുളള പല മുതലാളിമാരുടേയും രാഷ്ട്രീയക്കാരുടേയും തുറുപ്പുചീട്ടാണ് ഇയാൾ. നാലഞ്ചു തവണ പിടിക്കപ്പെട്ടെങ്കിലും പല രാഷ്ടീയ ഉന്നതന്മാരുടേയും സ്വാധീനം കൊണ്ട് പെട്ടെന്നുതന്നെ പുറത്തിറങ്ങി ... മാർക്കോസിനെ കണ്ട് പ്രഭാകരൻ പെട്ടന്ന് താഴേക്കു വന്ന് ഡോർ തുറന്നു... മാർക്കോസ് അയാൾക്കു നേരെ കൈ കൂപ്പി... ഒരു അമ്പത് വയസ്സിനടുത്ത് പ്രായം വരും... അത്യാവിശ്യം പൊക്കവും അതിനനുസരിച്ചുള്ള തടിയും.. ചീകിയൊതുക്കാതെ അലസമായിട്ട് ഇട്ടിരിക്കുന്ന ചെമ്പൻമുടിയും മീശയും... കണ്ടാൽ ഒരു തെരുവു റൌഡിയെപ്പോലെ തോന്നും... കറുത്ത ജീൻസിന്റെ ഷർട്ടും പാന്റുമാണ് വേഷം... മാർക്കോസേ നമുക്ക് അപ്പുറത്തേക്ക് മാറി സംസാരിക്കാം... പുള്ളിക്കാരി ഉറങ്ങിയിട്ടുണ്ടാവില്ല.... പ്രഭാകരൻ അകത്തേക്കൊന്ന് നോക്കിയിട്ട് പറഞ്ഞു...

അവർ അപ്പുറത്തുളള ഔട്ട്ഹൗസ്സിലേക്ക് നടന്നു... "എന്താ മുതലാളി എന്നെ കാണണമെന്ന് പറഞ്ഞത്... " മാർക്കോസ് പ്രഭാകരനോട് ചോദിച്ചു "പറയാം... അതിനുമുമ്പ് നമ്മൾ ഇപ്പോൾ സംസാരിക്കുന്ന കാര്യം ഞാനും നീയുമൊഴിച്ച് ഒരു പുച്ചക്കുട്ടിപോലും അറിയരുതു്.." "മുതലാളീ... ഈ മാർക്കോസ് ഈ പണി തുടങ്ങിയത് ഇന്നോ ഇന്നലെയും അല്ല....കാലം ഒരുപാടായി... ഇതിനിടെ പല വമ്പൻമാർക്ക് വേണ്ടി പല പണിയും നടത്തിയിട്ടുണ്ട്.... ഇതുവരെ ന്റെ നാവിൽനിന്ന് ഒരുത്തനും ഒന്നും അറിഞ്ഞിട്ടില്ല.... ഇനിയത് അറിയുകയുമില്ല.... മുതലാളി ദൈര്യമായിട്ട് പറഞ്ഞോളൂ എന്താണ് വേണ്ടതെന്ന്.... " മാർക്കോസ് മീശ പിരിച്ചുകൊണ്ട് പറഞ്ഞു. "പറയാം...അതിനുമുമ്പ് നിനക്ക് കുടിക്കാൻ....? "മ്... ആവാം..... " പ്രഭാകരൻ ഷെൽഫ് നിന്ന് ഒരു കപ്പിയും രണ്ട് ഗ്ലാസുമെടുത്ത് മാർക്കോലിനുമുമ്പിൽവച്ചു.. കുപ്പി തുറന്ന് രണ്ട്ഗ്ലാസിലും ഓരോ ലാർജ് വീതം ഒഴിച്ചു. അതിൽ ഒരുഗ്ലാസെടുത്ത് മാർക്കോസിന് കൊടുത്തു... " മുതലാളി ഇതുവരെ കാര്യം പറഞ്ഞില്ല.. "

കയ്യിലെ മദ്യം ഒറ്റവലിക്കകത്താക്കിയതിനുശേഷം മാർക്കോസ് ചോദിച്ചു. "എനിക്ക് വേണ്ടി ഒരാളെ നീ തീർക്കണം... " പ്രഭാകരൻ മാർക്കോസിന്റെ കയ്യിലുള്ള ഒഴിഞ്ഞ ഗ്രാസിലേക്ക് വീണ്ടും മദ്യമൊഴിച്ചുകൊണ്ട് പറഞ്ഞു... "ആരെയാണ്... " "വേറെയാരെയുമല്ല. എന്റെ മകനെ തന്നെയാണ്... " "മകനേയോ....? " മാർക്കോസ് ഒരു നിമിഷം സംശയിച്ചു നിന്നു... "അതെ.... മകനെത്തന്നെ.... എന്താ നിനക്ക് പറ്റില്ലേ.." പ്രഭാകരൻ മാർക്കോസിനെ സൂക്ഷിച്ചു നോക്കി.. "മുതലാളി അത്....? " "നിനക്ക് പറ്റില്ലെങ്കിൽ പറയ്... എനിക്ക് മറ്റാരെയെങ്കിലും നോക്കണം... " "മുതലാളി... എന്നെ ഒരാൾ ഒരുകാര്യം പറഞ്ഞേൽപ്പിച്ചാൽ അത് നടത്തിട്ടേ പിന്നെ അവരുടെ മുന്നിൽ മുഖം കാണിക്കുകയുള്ളൂ....അത് സ്വന്തം അച്ഛനെയാണെങ്കിൽ പോലും.... വിശ്വസിച്ച് പണിയേൽപ്പിച്ചവരോട് ഒരിക്കലും നന്ദികേട് കാണിക്കില്ല ഈ മാർക്കോസ്... എനിക്ക് പണമാണ് വേണ്ടത്. അത് കിട്ടിയാൽ എന്ത് പണിയും ചെയ്യും... " മാർക്കോസ് രണ്ടാമത്തെ പെഗ്ഗും വലിച്ചുകുടിച്ചു "അത് തന്നെയാണ് എനിക്കും വേണ്ടത്.... ആട്ടെ എത്രയാണ് നിന്റെ റൈറ്റ്..? "

"അത് മുതലാളി തീരുമാനിച്ചാൽമതി... " "നിനക്ക് ഒരു അഞ്ചുലക്ഷം രൂപയങ്ങു തരാം... ആദ്യം ഒരു ലക്ഷം അഡ്വാൻസ്.... എന്തു പറയുന്നു...? " അനുമതി മൊതലാളീ.... ആദ്യം മകന്റെ ഫോട്ടോ ഒന്നു കാണണം...എനിക്കവനെ അറിയില്ല.... " "നീയിവിടെ നിൽക്ക്... " അത് പറഞ്ഞ് പ്രഭാകരൻ വീട്ടിനുള്ളിലേക്ക് പോയി... " കുറച്ചു കഴിഞ്ഞ് ഒരു പൊതിയും ഒരു ഫോട്ടോയുമായി വന്നു.. "ഇതാണ് ആള്..... " പ്രഭാകരൻ ഫോട്ടോ അയാൾക്ക് കൊടുത്തു.. ആ ഫോട്ടോയിലേക്ക് മാർക്കോസ് നോക്കി... ഇതാ.. ഒരുലക്ഷം രൂപയുണ്ട്... ബാക്കി അവനെ തീർത്തതിനുശേഷം.... പ്രഭാകരൻ പറഞ്ഞു തന്റെ ഗ്ലാസിലേക്ക് ഒരു ലാർജുകൂടി ഒഴിച്ച് അത് ഒറ്റവലിക്കകത്താക്കിയതിനുശേഷം പണവും ഫോട്ടോയുമെടുത്ത് പോകാൻ തിരിഞ്ഞു... അപ്പോൾ മുതലാളി രാത്രി യാത്രയില്ല... ഇവനെ തീർത്തിട്ടേ. ഇനി നമ്മൾ തമ്മിൽ കാണൂ.. അതും പറഞ്ഞ് മാർക്കോസ് പുറത്തേക്കിറങ്ങി. തന്റെ ബൈക്കുമെടുത്ത് പോയി... പ്രഭാകരൻ ഒന്നു നിശ്വസിച്ചു ♾️♾️♾️♾️♾️♾️♾️♾️♾️ പിറ്റേദിവസം രാവിലെ അരുണനെ അവൻ കിടക്കുന്ന മുറിയിൽചെന്നു സൂര്യൻ വിളിച്ചു...

"ഹലോ.. അരുണൻ... എഴുന്നേൽക്കുന്നില്ലേ. സമയം ഒരുപാടായി.... താൻ വരുന്നോ അമ്പലത്തിലേക്ക്. ഒന്ന് തൊഴുത് വരാടോ... " "അയ്യോ... സമയമൊരുപാടായോ..." അരുണൻ തന്റെ മുബൈലെടുത്ത് സമയം നോക്കി.. ഏഴുമണി കഴിഞ്ഞിരിക്കുന്നു... അവൻ ചാടിയെഴുന്നേറ്റു "ഇന്നലെ രാത്രി ഉറക്കം വരാതെ ഓരോന്നാലോചിച്ച് കിടന്നു... പുലർച്ച എപ്പോഴോ ആണ് ഒന്നുറങ്ങിയത്... " അവൻ ബെഡ്ഷീറ്റ് മടക്കിവെക്കുന്നതിനിടയിൽ പറഞ്ഞു "എനിക്കു തോന്നി ഉറങ്ങിയിരിക്കില്ലായെന്ന്... അതുകൊണ്ടാണ് വിളിക്കാതിരുന്നത്... താൻ പെട്ടന്നു വാ... അമ്പലത്തിൽ ചെന്ന് തൊഴുതിറങ്ങിയിട്ട് വേണം നാരായണേട്ടന്റെ കടയിൽ പോകാൻ... രാവിലത്തെ എന്റെ ചായ സ്ഥിരമായി അവിടുന്നാണ്.... ഉച്ചയ്ക്ക് എവിടെയാണെന്നുവച്ചാൽ അവിടെ നിന്നു കഴിക്കും... രാത്രി മാത്രം ഉണ്ടാക്കി കഴിക്കും... " അരുണൻ ചിരിച്ചുകൊണ്ട് ബാത്രൂമിലേക്ക് കയറി. പല്ല്തേപ്പും കുളിയും കഴിഞ്ഞ് അരുണൻ പുറത്തിറങ്ങി ബാഗിൽ നിന്ന് ഒരു മുണ്ടും ഷർട്ടുമെടുത്തിട്ടു.. കണ്ണാടിയിൽ നോക്കി മുടി ചീകികൊണ്ടിരുന്നപ്പോഴാണ് സൂര്യൻ മുറിയിലേക്ക് വന്നത്...

"കഴിഞ്ഞില്ലേ സമയം പോകുന്നു...." അരുണൻ സൂര്യനെ നോക്കി ചിരിച്ചു... "താൻ ജോഗിങ്ങിന് പോകാറില്ലേ... " സൂര്യൻ ചോദിച്ചു. "പോകാറുണ്ട്... നീയോ..? " "ദാ.. ഇന്നുവരെ മുടങ്ങാതെ പോയിക്കൊണ്ടിരിക്കുന്നു... " നീയെപ്പോഴാണ് ജോലിക്ക് പോകുന്നത്... അരുണൻ അവനോട് ചോദിച്ചു.... "ഇന്ന് ഞാനങ്ങ് ലീവെടുത്തു.. നമുക്ക് കുറച്ച് കാര്യം അറിയേണ്ടതല്ലേ... " അരുണൻ അതു പറഞ്ഞ സൂര്യന്റെ മുഖത്തേക്കു തോന്നി,... "ഞാൻ കാരണം നിനക്ക് ഒരുപാട് ബുദ്ധിമുട്ടായല്ലേ.. " "ബുദ്ധിമുട്ടോ...എനിക്കോ....ഇങ്ങനെയെന്തെങ്കിലും സഹായം ചെയ്യുമ്പോഴല്ലേ മനുഷ്യൻ മനുഷ്യനാകുന്നത്... " അതുകേട്ട് അരുണന്റെ മുഖം വാടി... സൂര്യനത് തിരിച്ചറിഞ്ഞു "തന്നെ ഉദ്ദേശിച്ച് പറഞ്ഞതല്ലാട്ടോ... പൊതുവേയുളള കാര്യം പറഞ്ഞതാണ്.... ഏതായാലും താൻ വാ... " അതുപറഞ്ഞ് സൂര്യൻ പുറത്തേക്ക് നടന്നു അമ്പലത്തിൽ തൊഴുത് മടങ്ങി നാരായണേട്ടന്റെ ചായക്കടയിലേക്ക് അവർ നടന്നു ♾️♾️♾️♾️♾️♾️♾️♾️♾️ കോളേജിലേക്ക് പോകുന്നതിനു വേണ്ടി തയ്യാറെടുക്കുയാണ് സ്നേഹ . "ചേച്ചീ വണ്ടി കഴുകിയിട്ടുണ്ട്.... "

നിവേദ്യയാണ്.. സൂര്യൻ പറഞ്ഞതനുസരിച്ച് ഇന്നുമുതൽ വണ്ടിയെടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നുസ്നേഹ... നിവേദ്യയോട് വണ്ടി കഴുകാൻ പറഞ്ഞിരുന്നു അവൾ.,. സ്നേഹ ബാഗുമായി പുറത്തേക്കു വന്നു... അവൾ വണ്ടിയൊന്ന് നോക്കി.. എത്ര ദിവസമായി ഇതൊന്ന് കൈകൊണ്ട് തൊട്ടിട്ട്.. അവൾ അച്ഛനെ മനസ്സിൽ വിചാരിച്ചു... വണ്ടി സ്റ്റാർട്ട് ചെയ്തു.. അഞ്ചാറ് തവണയെങ്കിലും കിക്കറടിച്ചിട്ടാണ് സ്റ്റാർട്ടായത്... "ഈശ്വരാ... വണ്ടി പോകുന്ന വഴിയിൽ പണിയുണ്ടാക്കരുതേ... ഒരുപാട് ദിവസം എടുക്കാത്തതിലുള്ള പിണക്കം കാട്ടല്ലേ... " അവൾ വണ്ടിയെടുക്കുന്നിടയിൽ പറഞ്ഞു... അവൾ നാരായണന്റെ ചായക്കടക്കു സമീപമെത്തിയപ്പോൾ അവിടേക്കു കയറുന്ന സൂര്യനേയും അരുണനേയും കണ്ടു... അവൾ വണ്ടി നിർത്തി.. അരുണൻ അവളെ കണ്ടിരുന്നു... അവൻ അവളുടെ അടുത്തേക്കു ചെന്നു... അവന്റെ വരവുകണ്ട സ്നേഹ വണ്ടിയെടുക്കാനൊരുങ്ങി..... "സ്നേഹാ ഒന്നു നിന്നേ... " പെട്ടന്ന് അരുണൻ അവളെ വിളിച്ചു.... അപ്പോഴാണ് സൂര്യൻ അവളെ കണ്ടത്.... സ്നേഹയെ നോക്കി സൂര്യനൊന്ന് ചിരിച്ചു..കൈകൊണ്ട് നിൽക്കാനും പറഞ്ഞു... അവൾ എന്തുചെയ്യണമെന്നറിയാതെ നിന്നു.... അപ്പോഴേക്കും അവർ രണ്ടുപേരും അവളുടെ അടുത്തെത്തിയിരുന്നു.,.

"സ്നേഹാ എനിക്കു നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്... " "എനിക്കൊന്നും കേൾക്കാനില്ല.... എന്നെ വെറുതേ വിട്ടേയ്ക്ക്... " അവൾ മുഖം തിരിച്ച് പറഞ്ഞു.... "കേൾക്കണം സ്നേഹാ.... " സൂര്യനായിരുന്നു അത് പറഞ്ഞത്" അവൾ സൂര്യനേയും അരുണനേയും മാറിമാറി നോക്കി "ആദ്യം ഞങ്ങൾക്കറിയേണ്ടത് തന്റെ അച്ഛന്റെ അനിയൻ ഒരാളുണ്ടായിരുന്നല്ലോ.... ഒരു ദാമോദരൻ... " സൂര്യൻ അവളോട് ചോദിച്ചു "ഉണ്ടായിരുന്നു... എന്റെ കൊച്ചച്ഛൻ.... " അവൾ പറഞ്ഞു "അദ്ദേഹം മരണപ്പെട്ടത് എവിടെ നിന്നാണ്... അതായത് ഈ നാട്ടിൽ നിന്നോ അതോ മറ്റെവിടെയെങ്കിലും നിന്നോ...? " "കൊച്ചച്ഛനും ചെറിയമ്മയും ഉണ്ണിമോനുംകൂടി കൊച്ചമ്മയുടെ വീട്ടിൽ നിന്ന് വരുകയായിരുന്നു.. കാരാത്തോട് കഴിഞ്ഞുള്ള വളവിൽവെച്ച് ഒരു ലോറി പുറകിൽ ഇടിക്കുകയായിരുന്നു... ചെറിയമ്മയും ഉണ്ണിമോനും അവിടുന്നു തന്നെ തൽക്ഷണം മരിച്ചു..

. കൊച്ചച്ഛൻ രണ്ടു ദിവസം കഴിഞ്ഞാണ് മരിച്ചത്... " "ഈ കാരാതോടിനടുത്തുളള വളവിലല്ലേ നിന്റെ അച്ഛനും ആക്സിഡന്റ് പറ്റിയത്..." അരുണനാണ് അതു ചോദിച്ചത്... "അതെ... " അവൾ അരുണനെ ഒന്ന് നോക്കിയതിനുശേഷമാണ് മറുപടി പറഞ്ഞത്.... സൂര്യനും അരുണനും മുഖത്തോട് മുഖം നോക്കി "എന്താണ് ഇങ്ങനെയൊരു ചോദ്യം... " അവൾ സംശയത്തോടെ അവരെ രണ്ടുപേരെയും നോക്കി "ഒന്നുമില്ല... താൻ പൊയ്ക്കോ നേരം വൈകിക്കേണ്ടാ... പിന്നെ ഞങ്ങൾ വൈകീട്ട് വീട്ടിലേക്ക് വരുന്നുണ്ട് അമ്മയോട് പറയോണ്ടു... " "പറയാം... " അവൾ വണ്ടിയെടുത്തു.. കുറച്ചു മുന്നോട്ടെടുത്ത് അവൾ തിരിഞ്ഞുനോക്കി.... അവർ രണ്ടുപേരും ചായക്കടയിലേക്ക് കയറുന്നത് കണ്ടു.. "ഇയാൾക്കെന്തിന്റെ കേടാണ്... ആ കോന്തനേയും താങ്ങി നടക്കുന്നു... മാത്രമല്ല അയാളെയും കൂട്ടി വീട്ടിലേക്ക് വരുന്നെന്ന്... എന്തിന്...? ഒരു പിടിയും കിട്ടുന്നില്ലല്ലോ... ആ എന്തെങ്കിലുമാകട്ടെ.... ആലോചിച്ച് തല പുണ്ണാക്കേണ്ട...വൈകീട്ടറിയാല്ലോ "".......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story