സ്നേഹസൂര്യൻ : ഭാഗം 13

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

അവൾ വണ്ടിയെടുത്തു.. കുറച്ചു മുന്നോട്ടെടുത്ത് അവൾ തിരിഞ്ഞുനോക്കി.... അവർ രണ്ടുപേരും ചായക്കടയിലേക്ക് കയറുന്നത് കണ്ടു.. "ഇയാൾക്കെന്തിന്റെ കേടാണ്... ആ കോന്തനേയും താങ്ങി നടക്കുന്നു... മാത്രമല്ല അയാളെയും കൂട്ടി വീട്ടിലേക്ക് വരുന്നെന്ന്... എന്തിന്...? ഒരു പിടിയും കിട്ടുന്നില്ലല്ലോ... ആ എന്തെങ്കിലുമാകട്ടെ.... ആലോചിച്ച് തല പുണ്ണാക്കേണ്ട...വൈകീട്ടറിയാല്ലോ "" ഈ സമയം ചായക്കടയിലേക്ക് കയറിയ അവർ ഒഴിഞ്ഞു കിടക്കുന്ന ഒരു ബെഞ്ചിലിരുന്നു.. "വേലായുധേട്ടാ പതിവ് വന്നോട്ടെ... " സൂര്യൻ പറഞ്ഞു അയാൾ അവന് പുട്ടും കടലയും കൊടുത്തു... "മോനെന്താണ് വേണ്ടത്... " അയാൾ അരുണനെ നോക്കി ചോദിച്ചു.... "ഇതു തന്നെ പോന്നോട്ടെ വേലായുധേട്ടാ.,.. " അയാൾ അവനും അതുതന്നെ കൊടുത്തു.. "രണ്ടുപേർക്കും ചായതന്നെയല്ലെ എടുക്കേണ്ടത്...."

വേലായുധൻ അവരോടായി ചോദിച്ചു "അതെ.. " ചായ കുടിച്ച് അരുണൻ പണംകൊടുത്ത് പുറത്തേക്കിറങ്ങി... സൂര്യൻ വേലായുധന്റെ അടുത്തേക്ക് ചെന്നു. വേലായുധേട്ടാ.... ചേട്ടനോട് ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു.... "എന്താണ് കുഞ്ഞേ.... " "ചേട്ടനൊന്ന് പുറത്തേക്ക് വരൂ... " ചായക്കടയിലിരിക്കുന്നവരെ നോക്കി വേലായിധനോട് പറഞ്ഞുകൊണ്ട് സൂര്യൻ പുറത്തേക്കിറങ്ങി.. അയാൾ സൂര്യന്റെ കൂടെ പുറത്തേക്കിറങ്ങി.... "എന്താണ് മോനെ.... " "വേലായുധേട്ടാ ഞങ്ങൾക്ക് കുറച്ചു കാര്യങ്ങളറിയണം... കുറച്ച് പഴയ കാര്യങ്ങളാണ്.... " മോൻ ചോദിക്ക്... എനിക്കറിയാവുന്നതാണെങ്കിൽ പറയാം... ചേട്ടനറിയാവുന്ന കാര്യമാണ്.... പണ്ട് മാളിയേക്കൽ തറവാട്ടിൽ താമസിച്ചിരുന്നവർ ആരായിരുന്നു... അരുണനാണ് അത് ചോദിച്ചത്... "എന്താ മോനെ ഇപ്പോൾ ഇങ്ങനെ ചൊദിക്കാൻ കാരണം... " വേലായുധൻ സംശയത്തിൽ ചോദിച്ചു.. കാര്യമുണ്ടെന്ന് കൂട്ടിക്കോളൂ... അവിടുത്തെ മാധവൻ നായരുടെ മകൾ ജാനകി മരിച്ചതെങ്ങനെയാണ്... സൂര്യനാണത് ചോദിച്ചത്..

"നി.. നിങ്ങൾക്കെങ്ങിനെ അവരെ അറിയാം...." വേലായുധന്റെ കണ്ണുകൾ ചെറിതായി "അതൊക്ക അറിയാം.... അതുപോട്ടെ.... ഈ ജാനകിക്ക് പാലത്തറ തറവാട്ടിലെ ദാമോദരനിൽ ജനിച്ച ഒരുകുഞ്ഞുണ്ടായിരുന്നല്ലോ... ആ കുഞ്ഞ് ഇപ്പോൾ എവിടേയാണ്...." വേലായുധനൊന്ന് ഞെട്ടി. "എന്താ.... എന്താ ചോദിച്ചത്..." "നിങ്ങളുടെ കയ്യിൽനിന്ന് മാളിയേക്കൽ പ്രഭാകരൻ എന്ന എന്റെ അച്ഛൻ കൊണ്ടുപോയ കുട്ടിയെ പറ്റിയാണ് ചോദിച്ചത്... " അരുണനാണത് ചോദിച്ചത്... " അയാൾ വീണ്ടുമൊന്ന് ഞെട്ടി "മോനെ ഞാൻ..." അയാൾ അരുണനെ ദയനീയമായി നോക്കി... എല്ലാം ഞങ്ങൾക്കറിയാം വേലായുധേട്ടാ... പ്രഭാകരൻ മുതലാളി കൊല്ലാൻ വേണ്ടി ആ കുഞ്ഞിനെ നിങ്ങളുടെ ഭാര്യാ മാതാവിനെ ഏൽപ്പിച്ചതും... ആ പിഞ്ചു കുഞ്ഞിനെ കൊല്ലാൻ കഴിയാതെ അതുവരെ കുട്ടികളില്ലാത്ത നിങ്ങളെ അവർ ഏൽപ്പിച്ചതും., ആ കുഞ്ഞിനെ നിങ്ങൾ സ്വന്തം കുഞ്ഞായി വളർത്തിയതും, ഒരുവർഷം കഴിഞ്ഞ് ആ കുഞ്ഞ് ജീവനോടെയുണ്ടെന്നറിഞ്ഞ് പ്രഭാകരൻ മുതലാളി വന്ന് കൊണ്ടുപോയതുമെല്ലാം...

ഞങ്ങൾ അറിഞ്ഞുതന്നെയാണ് വന്നത്.... എന്നാൽ ഞങ്ങൾക്കറിയേണ്ടത് അതല്ല... ആ ജാനകിതമ്പുരാട്ടി മരിച്ചത് എങ്ങനെയെന്നാണ്... അത് വേലായുധേട്ടന് അറിയാമോ.. സൂര്യൻ ചോദിച്ചു. അത് ഒരു ആത്മഹത്യ യായിരുന്നു മോനെ... "എന്നാരുപറഞ്ഞു.... ഒരു കൊലപാതകമായിക്കൂടെ അതി... " "അല്ല മോനെ.... താൻ കാരണം അച്ഛന് ഇങ്ങനെയൊരു അവസ്ഥയുണ്ടായല്ലോ എന്നതോർത്ത് ചെയ്തതാണ് തമ്പ്രാട്ടി... " "അതിന് അവരുടെ അച്ഛനെന്തായിന്നു പ്രശ്നം..." സൂര്യൻ വീണ്ടും ചോദിച്ചു "അവർ പിഴച്ചുപോയതറിഞ്ഞ് വീണുപോയതായിരുന്നു അദ്ദേഹം... അതിൽ തമ്പ്രാട്ടിക്ക് നല്ല വിഷമമുണ്ടായുന്നു... " "മ്.. അതൊക്കെപോട്ടെ.. ആ കുഞ്ഞിപ്പോൾ എവിടെയുണ്ടെന്ന് നിങ്ങൾക്കറിയോ... " അരുണൻ സൂര്യനെ നോക്കിയാണ് അത് ചോദിച്ചത്... "അത്... അതുപറയാനുള്ള അനുവാദം എനിക്കില്ല. ഇത്രയും തന്നെ സംസാരിച്ചത് അയാളറിഞ്ഞാൽ... മക്കൾ പോയാട്ടെ എനിക്കു കടയിൽ ആളുകൾ കാത്തു നിൽക്കുന്നു... " വേലായുധൻ കടയിലേക്ക് നടന്നു വേലായുധേട്ടൻ ഒന്നു നിന്നേ..."

സൂര്യൻ അയാളുടെ അടുത്തേക്ക് നടന്നു അന്ന് പ്രഭാകരൻ മുതലാളി കൊണ്ടുപോയ ആ കുഞ്ഞ് ഈ നിൽക്കുന്ന അരുണനല്ലേ.. എല്ലാം അറിഞ്ഞിട്ടു തന്നെയാണ് ഞങ്ങൾ വന്നത്.. ഇപ്പോൾ ഇവന്റെ അവസ്ഥയെന്താണെന്നറിയുമോ... " സൂര്യൻ എല്ലാ കാര്യവും അയാളോട് പറഞ്ഞു. എല്ലാം കേട്ട് വേലായുധൻ സ്തംഭിച്ചുനിന്നു "മോനെ അപ്പോൾ..." അയാൾ കേട്ടത് വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു. അതെ വേലായുധേട്ടാ.... തമ്പുരാട്ടിയെ കൊന്നത് അയാൾ തന്നെയാണ്... വേലായുധേട്ടൻ ഇതെല്ലാം അറിഞ്ഞ കാര്യം പുറത്തറയരുത്... പിന്നെ ഇന്ന് ഉച്ചക്ക് അയാൾ നിങ്ങളെ കാണാൻ വരും... അതുകൊണ്ട് ഒന്ന് സൂക്ഷിക്കണം... ശെരി മോനെ... എന്നാൽ ഞാൻ... "പൊയ്ക്കോളൂ ... പിന്നെ കാണാം" സൂര്യനും അരുണനും അവിടെനിന്നും വീട്ടിലേക്ക് നടന്നു.... "ഇനി നമുക്ക് പാലത്തറയിൽ നിന്നുള്ള ചില വിവരങ്ങൾ കൂടി അറിയാനുണ്ട്....

അതുകഴിഞ്ഞ് ചില കാര്യങ്ങൾ ആസൂത്രണം ചെയ്യാനുണ്ട്... സൂര്യൻ നടക്കുന്നതിനിടയിൽ പറഞ്ഞു. "ഉം.. " ആദ്യം എനിക്ക് എന്റെ വണ്ടി അവിടുന്നെടുക്കണം അതിൽ ചില ഫയലുകളുണ്ട്... അത് ചിലപ്പോൾ നമുക്ക് ഉപകാരപ്പെട്ടേയ്ക്കാം.... " "എന്നാൽ ഇന്നുതന്നെ എടുക്കാം... ഞാനുംകൂടി വരാം.... " സൂര്യൻ അവനെ നോക്കി പറഞ്ഞു... എന്നാൽ വരാനിരിക്കുന്ന അപകടമറിയാതെ അവർ നടന്നു.. ♾️♾️♾️♾️♾️♾️♾️♾️♾️ അന്ന് വൈകീട്ട് സ്നേഹ വീട്ടിലെത്തിയപ്പോൾ കിടക്കയിൽ ചാരിയിരിക്കുകയാണ് ശ്രീദേവി... സൂര്യനേർപ്പാടാക്കി തന്ന പുതിയ ആയുർവേദ ഡോക്ടറുടെ ചികിത്സയിലാണ് ഇപ്പോഴവർ. നല്ല മാറ്റം കണ്ടു തുടങ്ങിയിരുക്കുന്നു അവർക്ക്. കിടക്കയിൽ നിന്ന് പതുക്കെ എഴുന്നേറ്റിരിക്കും... "അമ്മേ.... ആരെങ്കിലും വന്നിരുന്നോ...? " "ഇല്ലല്ലോ മോളെ... എന്താ ആരെങ്കിലും വരുമെന്ന് പറഞ്ഞിരുന്നോ...? " ശ്രീദേവി ചോദിച്ചു...

സൂര്യേട്ടൻ വരുമെന്ന് പറഞ്ഞിരുന്നു... ഇല്ല ഇതുവരെ വന്നിട്ടില്ല... ഇപ്പോൾ വരുമായിരിക്കും... പറഞ്ഞു നിർത്തിയതും ഒരു സ്കോർപ്പിയോ മുറ്റത്തു വന്നുനിന്നു... അതിൽ നിന്ന് സൂര്യനും അരുണനും ഇറങ്ങി... അവരെ കണ്ടതും സ്നേഹ സൂര്യനടുത്തേക്ക് ചെന്നു... എന്നാൽ സ്നേഹ തന്നെ മൈന്റ് ചെയ്യുന്നില്ലെന്ന് അരുണൻ മനസ്സിലാക്കി..... അതിനവൻ പ്രശ്നമാക്കിയില്ല... അവർ നേരെ ഉമ്മറത്തേക്കു കയറി. "അമ്മക്കിപ്പോൾ എങ്ങനെയുണ്ട് സ്നേഹാ..." സൂര്യൻ ചോദിച്ചു.. "ഒരുപാട് മാറ്റമുണ്ടിപ്പോൾ... അമ്മ സ്വയമിപ്പോൾ എഴുന്നേറ്റിരിക്കും.... " "ആഹാ... എന്നാൽ അമ്മയെയൊന്ന് കാണണമല്ലോ... വാ അരുണാ... " സൂര്യൻ അരുണനേയും വിളിച്ച് ശ്രീദേവി കിടക്കുന്ന മുറിയിലേക്ക് നടന്നു.... "അമ്മ എഴുന്നേറ്റിരിക്കുമെന്ന് സ്നേഹ പറഞ്ഞറിഞ്ഞു... നല്ലമാറ്റമുണ്ടല്ലേ... " സൂര്യൻ അവരുടെയടുത്ത് വന്നിരുന്നു അരുണൻ അവിടെ നിന്നതേയുള്ളൂ... "കുറവുണ്ട് മോനേ... ഇനി എന്റെ ഈ ജന്മത്തിൽ ഇവിടെയിങ്ങനെ ഇരുക്കുമെന്ന് കരുതിയതേയല്ല... ഇപ്പോൾ മനസ്സിനുമൊരു ദൈര്യം വന്നിരിക്കുന്നു.."

അവർ പ്രതീക്ഷയോടെ പറഞ്ഞു. അപ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന അരുണനെ കണ്ടത് "അല്ലാ... മോനെന്താ അവിടെ നിൽക്കുന്നത്... ഇവിടെ വന്നിരിന്നോളൂ.... " അവർ അവനോട് പറഞ്ഞു അരുണൻ അവിടെയുള്ള മറ്റൊരു കസേരയിൽ ഇരുന്നു.. "അമ്മയ്ക്ക് ആളെ മനസ്സിലായോ..." സൂര്യൻ അരുണനെ നോക്കി ശ്രീദേവിയോട് ചോദിച്ചു... "ഇല്ല... നിക്കങ്ങോട്ട് ഓർമ്മ കിട്ടണില്ല്യാ... എവിടെയോ കണ്ടതുപോലെ... " അവർ അരുണനെ നോക്കി പറഞ്ഞു "അത് പറയാം.. അതിമുമ്പ് കുറച്ചു കാര്യങ്ങൾ അമ്മയോട് ചോദിച്ചറിയാനുണ്ട്...." "എന്താണ് മോനെ... " ശ്രീധേവിയമ്മ ചോദിച്ചു അപ്പോഴേക്കും കയ്യിൽ രണ്ടു ഗ്ലാസ് ചായയുമായി നിവേദ്യ മുറിയിലേക്ക് വന്നു.... പുറകേ പലഹാരവുമായി സ്നേഹയും.... അവരത് മേശപ്പുറത്ത് വെച്ചു.. നിവേദ്യ ചായ രണ്ടുപേർക്കും കൊടുത്തു "രാഘവേട്ടനെവിടെ..." "സൂര്യൻ ചോദിച്ചു..." "രാഘവൻ പുറത്തേക്ക് പോയതാണ്. അങ്ങേര് പോയതിൽപ്പിന്നെ എല്ലാ കാര്യവും അയാളാണ് ചെയ്യുന്നത്... അയാളുള്ളതാണ് ഇന്ന് ഞങ്ങൾക്ക് ഏക ആശ്രയം... "

ശ്രീദേവി ഒരു നിശ്വാസത്തോടെ പറഞ്ഞു "എന്നാൽ ഇനി ഞങ്ങൾ വന്ന കാര്യം പറയാം... " സൂര്യൻ സ്നേഹയെ നോക്കി ചിരിച്ചാണ് പറഞ്ഞത്.. "ഈശ്വരാ.... എന്താണിയാൾ പറയാൻ വരുന്നത്... "സ്നേഹ പരിഭ്രമത്തോടെ ചിന്തിച്ചു അമ്മയുടെ ശരിക്കുള്ള സ്ഥലം എവിടേയാണ്.... സൂര്യൻ ചോദിച്ചു "മറനാട്ടുകര... സ്നേഹയുടെ കോളേജ് കഴിഞ്ഞ് കുറച്ചു മുന്നോട്ടു പോകണം... എന്താണ് മോനേ... " "നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര വർഷമായി... " സൂര്യൻ വീണ്ടും ചോദിച്ചു.. "ഇരുപത്തൊന്ന് വർഷം... " "അപ്പോൾ ഇരുപത്തൊന്നു വർഷമായിട്ടുള്ള ബന്ധം മാത്രമേ ഈ വീടുമായിട്ടുള്ളൂ അല്ലേ... " "അല്ല മോനെ ഞാൻ ജനിച്ചതു തന്നെ ഈ വീട്ടിലാണ്... അദ്ദേഹത്തിന്റെ അച്ഛന്റെ അനിയത്തിയുടെ മകളാണ് ഞാൻ... ചുരുക്കിപ്പറഞ്ഞാൽ മുറപ്പെണ്ണ്... " "അപ്പോൾ അമ്മയ്ക്ക് ഒരു ഇരുപത്തെട്ട് വർഷം മുൻപ് ഈ വീട്ടിൽ നടന്ന എല്ലാ കാര്യവും അറിയാമായിരിക്കുമല്ലേ" "മനസ്സിലായില്ല... മോനെന്താണ് ഉദ്ദേശിക്കുന്നത്... " ശ്രീദേവിയമ്മ സംശയത്തോടെ അവനോട് ചോദിച്ചു......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story