സ്നേഹസൂര്യൻ : ഭാഗം 16

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

 പെട്ടെന്നു നിവേദ്യ അരുണന്റെ കയ്യിൽ പിടിച്ചു "ഏട്ടാ.... ഇന്നലെ ഏട്ടൻ പോയതിനുശേഷം അമ്മ നല്ല കരച്ചിലായിരുന്നു... ഏട്ടന് അവിടെ വന്നു നിന്നൂടെ... " അവൾ കണ്ണീരോടെ അരുണനോട് പറഞ്ഞു.. "സമയമായിട്ടില്ല മോളേ... ഏട്ടൻ വരും എന്റെ കുട്ടികളേയും അമ്മയേയും കാണാൻ.... എന്നാൽ എന്റെ ലക്ഷ്യം നിറവേറട്ടെ... അതിനുശേഷം ഞാൻവരും എന്റെ കുട്ടികളുടെ ഏട്ടനായി ബാക്കിയുള്ള കാലം ആ വീട്ടിൽ കഴിയാൻ... ഇപ്പോൾ നിങ്ങൾ പൊയ്ക്കൊളൂ..." അതു പറഞ്ഞവൻ മുന്നോട്ടു നടന്നു... പുറകേ സൂര്യനും നടന്നു. ഒന്നും മനസ്സില്ലാതെ ആദി അന്തം വിട്ട് നിൽക്കുകയായിരുന്നു.... "എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടല്ലോ... ഒന്നും മനസ്സിലാകുന്നില്ല.... കണ്ടുപിടിക്കാം.... " അവൻ നിവേദ്യയെ വീണ്ടുമൊന്ന് തിരിഞ്ഞു നോക്കി... അവളും അവനെ നോക്കി നിൽക്കുകയായിരുന്നു... അവളെനോക്കി അവനൊന്നുചിരിച്ചു. അവളും ചിരിച്ചുകൊണ്ട് സ്നേഹയുടെ വഴിയേ നടന്നു. "എന്തുനല്ല ചന്തമാണ് ചേച്ചീ അയാൾക്ക്.... സൂര്യേട്ടനെപ്പോലെത്തന്നെ..."

വീട്ടിലേക്ക് നടക്കുന്നതിനിടയിൽ നിവേദ്യ സ്നേഹയോട് പറഞ്ഞു. "എന്താടീ നിന്നൊക്കൊരു ഇളക്കം... വേണ്ടട്ടോ..." സ്നേഹ ഒരു താക്കീതോടെ പറഞ്ഞു... "ഓ.. പിന്നേ... വല്ല്യ തമ്പുരാട്ടി വന്നിരിക്കുന്നു... പൂച്ച കണ്ണടച്ച് പാലുകുടിച്ചാൽ അറിയില്ലെന്നാണ് വിചാരം... ആ സൂര്യേട്ടനെ ചേച്ചിക്കിഷ്ടമാണെന്ന് എനിക്കറിയാം... എന്നിട്ടൊന്നുമറിയാത്ത മാലാഖയാവാൻ നോക്കുവാണ്...... അയാളുടെ അനിയനെ ഞാനുമൊന്ന് വളച്ചുനോക്കട്ടെ ചേച്ചീ... " നിവേദ്യ പറയുന്നത് കേട്ട് സ്നേഹയൊന്ന് പതറി.. എന്നാൽ അവൾ അവസാനം പറഞ്ഞ വാക്കു കേട്ടിട്ടു അവൾക്കു കലിവന്നു "മുട്ടേന്ന് വിരിഞ്ഞിട്ടില്ല അതിനുമുമ്പ് അവൾക്ക്..." സ്നേഹ അവളെ തല്ലുവാൻ വേണ്ടി മുന്നോട്ടുവന്നു. നിവേദ്യ സ്നേഹയെ നോക്കി ചിരിച്ചുകൊണ്ട് അവൾക്ക് മുന്നേയോടി.. ♾️♾️♾️♾️♾️♾️♾️♾️♾️ വേലായുധന്റെ ചായക്കടയിലേക്ക് നടക്കുന്നിടയിൽ ആദിയുടെ മനസ്സുമുഴുവൻ നിവേദ്യയായിരുന്നു... "എന്തുനല്ല സുന്ദരിയാണവൾ ആരുമൊന്ന് മോഹിക്കും... കൂടെയുള്ള അവളുടെ ചേച്ചിയും അവളെപ്പോലെത്തന്നെയാണ്....

ന്റെ ഏട്ടന് നല്ല ചേർച്ചയാണ്... അച്ഛനുമമ്മയോടും സംസാരിച്ചിട്ടു വേണം ഏട്ടനെക്കൊണ്ട് സമ്മതിക്കാൻ.., അല്ലാ.. ഇനി ഏട്ടന് അവരെ ആദ്യമേ ഇഷ്ടമായിരിക്കുമോ... കണ്ടുപിടിക്കണം.... " "എന്താടാ കുറേ നേരമായല്ലോ പിറുപിറുക്കുന്നതു്... കുറച്ചുനേരമായി ഞാൻ ശ്രദ്ധിക്കുന്നു..." സൂര്യന്റെ ചോദ്യം കേട്ട് അവൻ ഞെട്ടി... പിന്നെ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. "ആ. ചിലതുകണ്ട് ഞാൻ പേടിച്ചു.... അല്ലാ അരുണേട്ടാ ഞാനൊരു കാര്യം ചോദിക്കട്ടെ.. എന്റെ ഒരു ആഗ്രഹമാണ്... അരുണേട്ടനും ഏട്ടനും എന്നെ ഒന്നും ചെയ്യരുത് എന്നുറപ്പു തരണം..." അവൻ പറയുന്നതെന്താണെന്നു മനസ്സിലാവാതെ അവർ പരസ്പരം നോക്കി... "ന്റെ ഏട്ടന് നിങ്ങളുടെ സഹോദരിയെ കെട്ടിച്ചുകൊടുക്കോ.... നല്ല ചേർച്ചയാണ് ഇവര് തമ്മിൽ... ദൈവം അനുഗ്രഹിച്ച് പറഞ്ഞയച്ച ഗന്ധർവ്വനും മാലാഖയും പോലെയുണ്ട് അവരെ കാണാൻ.... ഇത് കേട്ട് സൂര്യൻ തലയിൽ കൈവെച്ചുപോയി.. എന്നാൽ അരുണൻ ഉറക്കെ ചിരിക്കുകയായിരുന്നു.. ആദി അരുണനേയും സൂര്യനേയും... മാറിമാറി നോക്കി ദയനീയമായി നിൽക്കുകയായിരുന്നു...

"ആദി നിനക്ക് കുറച്ച് കൂടുന്നുണ്ട്... ആരാണ് എന്താണ് എന്നൊന്നും ചിന്തിക്കാതെയുള്ള നിന്റെ ഈ സംസാരം ഇന്നത്തോടെ നിർത്തണം ഇല്ലെങ്കിൽ അറിയാലോ എന്നെ.... " സൂര്യൻ അവനുനേരെ രോക്ഷാകുലനായി.. ആദിയാകെ പേടിച്ചുപോയി "വിട് സൂര്യാ... അവൻ അവന്റെ ആഗ്രഹവും സങ്കൽപ്പവും പറഞ്ഞതല്ലേ... അതിന് നീയിങ്ങനെ ദേഷ്യപ്പെടണോ..." അരുണൻ സൂര്യനെ ആശ്വസിപ്പിച്ചു... "അതല്ല അരുണാ... ആരോട് എങ്ങനെ സംസാരിക്കണമെന്ന് അവനറിയില്ല... വലിയ കാര്യങ്ങളിൽ ചെന്ന് തലയിടും.... എത്ര പറഞ്ഞാലും ഇവന് മനസ്സിലാവില്ലെന്ന് വച്ചാൽ... ഇന്നുതന്നെ ഇവനെ നാട്ടിലേക്ക് പറഞ്ഞയക്കേണം.." സൂര്യന്റെ ക്ഷമ നശിച്ചിരുന്നു "ഹാ.. വിടെടോ... അവൻ കുട്ടിയല്ലേ... കുറച്ചു കഴിയുമ്പോൾ എല്ലാം ശരിയാകും.... പിന്നെ നീ വല്ല്യ പുള്ളിചമയണ്ടാ ട്ടോ... എനിക്കറിയാം നിനക്കവളെ ഇഷ്ടമാണെന്നത്....

തിരിച്ച് അവൾക്കും അതുണ്ട്... കുറച്ചായില്ലേ നിങ്ങളെ കാണാൻ തുടങ്ങിയിട്ട്... എല്ലാം സമയമാകുമ്പോൾ നടക്കുമെടോ..." അരുണൻ ചിരിച്ചുകൊണ്ട് പറഞ്ഞു.. "അതല്ല അരുണാ... " സൂര്യൻ നിന്നു പതറി "ഏതല്ലാ... ഇനി നിനക്ക് ഒരു നേരംപൊക്കായിട്ടാണോ അവളോടുള്ള അടുപ്പം.... " അരുണൻ സംശയനിഴലിൽ അവനോട് ചോദിച്ചു "അരുണാ.... ഒരിക്കലുമല്ല.... അവളെ ആദ്യം കണ്ടപ്പോൾത്തന്നെ എനിക്കവളെ ഇഷ്ടമായിരുന്നു.... അത് വെറുമൊരു ഇഷ്ടമായിട്ടല്ല.... ജീവിതകാലം മുഴുവൻ എന്റെ പാതിയായി കിട്ടാൻ ഞാനാഗ്രഹിച്ചു. അവളോട് പറഞ്ഞിട്ടുമുണ്ട്... എന്നാൽ നിങ്ങളറിയാത്ത ചില കാര്യങ്ങൾ എന്റെ ജീവിതത്തിലുണ്ട്..... ആദ്യമത് ചെയ്തുതീർക്കണം... ഞാനവിടെ വന്നത് വെറും ജോലിക്കായിട്ടല്ല....ചില ലക്ഷ്യവുമായാണ് വന്നത്... അതിപ്പോൾ നിന്നോടെന്നല്ല മറ്റാരോടും ഇപ്പോൾ പറയാൻ നിർവാഹമില്ല...അത് നിറവേറിയതിനുശേഷമേ എനിക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പറ്റൂ.... അത് എത്രകാലമെടുക്കും എന്നു പറയാൻ പറ്റില്ല.... അതുവരെ എന്നോട് ഇതിനെപ്പറ്റി പറയരുത്...

കുറെയൊക്കെ ഇവനും അറിയാം.... എന്നാൽ അവനുമത് ആരോടും പറയാനാവില്ല... " ആയിക്കോട്ടെ... നിങ്ങളുടെ ഇഷ്ടത്തിന് ശക്തിയുണ്ടെങ്കിൽ എല്ലാം പെട്ടന്ന് ശെരിയാകും... അതുവരെ അവൾ കാത്തിരിക്കും... എനിക്കുറപ്പുണ്ട്... എല്ലാം ശരിയാകും... അരുണൻ അവന്റെ പുറത്തു തട്ടി പറഞ്ഞു.. "അത് ശെരി.. അപ്പോ അങ്ങനെയൊരു കളി ഇതിനിടയിൽ നടക്കുന്നുണ്ടല്ലേ... ആരുമറിയാതെ മിണ്ടാപ്പൂച്ച കലമുടക്കുകയാണല്ലേ... എന്നിട്ടാണ് എന്റെ മെക്കട്ട് കയറാൻ വന്നത്.... രണ്ടിനേയും ശെരിയാക്കിത്തരാം... " ആദി മനസ്സിൽ ചിരിച്ചു "സൂര്യാ എനിക്കിന്ന് സിറ്റിവരെ പോവേണ്ടതുണ്ട്.. റൂമിൽ നിന്ന് കുറച്ച് സാധനങ്ങളെടുക്കണം പിന്നെ മറ്റന്നാളാണ് എനിക്ക് ചെന്നൈയിലേക്ക് പേകേണ്ടത്.... ഒരു തവണ ലീവ് നീട്ടിയതാണ്..... ഇനിപറ്റില്ല.... തൽകാലത്തേക്ക് ആ ജോലി വിട്ടാലോ എന്നാണാലോചിക്കുന്നത്.,.. ഈ സമയത്ത് ഇവിടെനിന്ന് വിട്ടുനിന്നാൽ അയാളെന്തൊക്കെ ചെയ്തുകൂട്ടുമെന്നറിയില്ല... അതുകൊണ്ട് ഞാനിവിടുന്ന് മാറുന്നത് ബുദ്ധിയില്ല... ഞങ്ങളുടെ MD നാട്ടിലുണ്ട് ...

അദ്ദേഹത്തെ കണ്ട് കാര്യമവതരിപ്പിച്ച്... തൽക്കാലത്തേക്കൊന്ന് മാറിയിരിക്കണം... " "അതിന് നിന്റെ MD സമ്മതിക്കുമോ... മാത്രമല്ല ആ ജോലിപോയാൽ മറ്റൊന്ന് ശരിയാക്കിയെടുക്കാൻ വലിയ പ്രയാസമാവില്ലേ... " സൂര്യൻ സംശയത്തോടെ ചോദിച്ചു "അങ്ങനെയങ്ങ് പോകുന്ന ജോലിയല്ലെടോ അത്....അയാൾ എന്റെയൊരു സുഹൃത്തും കൂടിയാണ്... കാര്യങ്ങൾ പറഞ്ഞാൽ അദ്ദേഹത്തിന് മനസ്സിലാവും. അദ്ദേഹമെന്നെ സഹായിക്കാതിരിക്കില്ല.... " "ഉം... എപ്പോഴാണ് പോകുന്നത്... " സൂര്യൻ ചോദിച്ചു "വീട്ടിലെത്തിയാൽ ഉടനെ പോകണം... " പോകുമ്പോൾ സൂക്ഷിക്കണം... ആ പ്രഭാകരൻ എന്താണ് പ്ലാൻ ചെയ്തത് എന്നറിയില്ലല്ലോ... സൂര്യൻ അവന് മുന്നറിയിപ്പ് കൊടുത്തു... അപ്പോഴേക്കും അവർ വേലായുധന്റെ ചായക്കടയിൽ എത്തിയിരുന്നു.... ♾️♾️♾️♾️♾️♾️♾️♾️♾️ "അമ്മച്ചീ... " നാൻസിയുടെ വിളി കേട്ടാണ് ആലീസ് അടുക്കളയിൽ നിന്ന് വന്നത്... ആലീസ് അവിടെയടുത്തുളള യൂ.പി സ്കൂൾ അധ്യാപികയാണ്.. അവരുടെ ഹസ്ബൻഡ് ഏലിയാസ് അതേ സ്കൂളിലെ ഒരു പ്യൂണായിരുന്നു.

പ്രേമവിവാഹമായിരുന്നു അവരുടേത് കോട്ടയം പാലായിലുള്ള ഒരു കത്തോലിക്കാ കുടുംബത്തിലെ കറിയാച്ചന്റേയും സാറാമയുടേയും മൂന്നു മക്കളിൽ ഇളയവൾ. എല്ലാവരുടേയും പൊന്നോമന. അവരുടെ തോട്ടക്കാരനായ മാത്തുകുട്ടിയുടെ മകൻ ഏലിയാസുമായി ആലീസ് ഇഷ്ടത്തിലായി . വിവരമറിഞ്ഞ കറിയാച്ചൻ തന്റെ ശിങ്കിടികളെക്കൊണ്ട് ഏലിയാസിനെ തല്ലിച്ചു.. ഇതറിഞ്ഞ ആലീസ് വീട്ടുകാരെ ഉപേക്ഷിച്ചു ഏലീയാസിന്റെ കൂടെ പോന്നു. എന്നാൽ അവിടേയും അവരെ ജീവിക്കാൻ കറിയാച്ചൻ സമ്മതിച്ചില്ല. അവസാനം അവർ അവിടെനിന്നു നാടുവിട്ട് ഇവിടെയെത്തി. എന്തുചെയ്യണമെന്നറിയാതെ നിന്ന അവരെ ഇവിടെയുള്ള സ്കൂൾ മാനേജർ നല്ലവനായ അബ്ദുള്ളഹാജി സഹായിച്ചു. അയാളുടെ സ്കൂളിൽ ഏലിയാസിന് പ്യൂണിന്റെ ജോലി ശെരിയാക്കിക്കൊടുത്തു. അങ്ങനെ അല്ലലില്ലാതെ ജീവിക്കുന്നതിനിടയിലാണ് അവർക്ക് നാൻസി ജനിക്കുന്നത്. അവൾ ജനിച്ച് ആറുമാസമായ സമയത്താണ് പെട്ടെന്നൊരു പനിവന്ന് ഏലിയാസ് മരിക്കുന്നത്...

പിന്നീട് ആലീസ് പല ജോലിക്കും പോയാണ് നാൻസിയെ വളർത്തിയത്. ഒരുദിവസം അബ്ദുളളഹാജി വന്ന് ആലീസിന്റെ സർട്ടിഫിക്കറ്റെല്ലാം വാങ്ങിച്ചുപോയി. കുറച്ചു ദിവസം കഴിഞ്ഞ് അവർ ഹാജിയാരുടെ സ്കൂളിൽ ടീച്ചറായിട്ട് ജോലി കിട്ടി.. അതിനുശേഷം ഇന്നുവരെ മകൾക്കുവേണ്ടി മാത്രം ജീവിച്ചു പോരുന്നു "എന്താണ് മോളേ... അമ്മച്ചിയെ വിളിച്ചോ... അവിടെയെത്തിയ ആലീസ് ചോദിച്ചു. "അമ്മച്ചീ എന്റെ വണ്ടീടെ ചാവി കാണുന്നില്ല... അമ്മച്ചി കണ്ടോ... " "ആ ഷെൽഫിൽ നോക്കിക്കേ... ഇന്നലെ രാത്രി അവിടെ കണ്ടതുപോലെ തോന്നി... " ആലീസ് പറഞ്ഞു.. നാൻസി ഷെൽഫിൽ നോക്കിയപ്പോൾ ചാവി അവിടെനിന്നും കിട്ടി "താങ്ക്സ് അമ്മച്ചീ... " നാൻസി ചിരിയോടെ പറഞ്ഞു "മോളെ എന്താണ് മേടിക്കാനുള്ളതെങ്കിൽ പെട്ടന്നു മേടിച്ചു വന്നേക്കണേ... " "വന്നേക്കാമെന്റെ പുന്നാര അമ്മച്ചീ... " അവൾ എആലീസിന്റെ നെറ്റിയിലൊരു ഉമ്മകൊടുത്ത് തന്റെ വണ്ടിയെടുത്ത് പോയി ഈ സമയത്ത് അരുൺ MDയുടെ അടുത്തുനിന്ന് റൂമിലേക്ക് തന്റെ ബുള്ളറ്റിൽ പോവുകയായിരുന്നു... കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു ടിപ്പർലോറി തന്റെ പുറകെ വരുന്നത് കണ്ടു അവൻ വണ്ടിയുടെ സ്പീഡ് കുറച്ച് ലോറിക്ക് പോകാനുള്ള സൈഡ് കൊടുത്തു എന്നാൽ ലോറി അരുണിന്റെ വണ്ടിയിൽ ചെന്നിടിച്ചു.. വണ്ടിയിൽ നിന്ന് അരുണൻ തെറിച്ചുവീണു.......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story