സ്നേഹസൂര്യൻ : ഭാഗം 17

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

  ഈ സമയത്ത് അരുൺ MDയുടെ അടുത്തുനിന്നും റൂമിലേക്ക് തന്റെ ബുള്ളറ്റിൽ പോവുകയായിരുന്നു... കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു ടിപ്പർലോറി തന്റെ പുറകെ വരുന്നത് കണ്ടു അവൻ വണ്ടി സ്പീഡ് കുറച്ച് ലോറിക്ക് പോകാനുള്ള സൈഡ് കൊടുത്തു എന്നാൽ ലോറി അരുണിന്റെ വണ്ടിയിൽ ചെന്നിടിച്ചു.. വണ്ടിയിൽ നിന്ന് അരുണൻ തെറിച്ചുവീണു. വീണതിന്റെ ആഘാതത്തിൽ നെറ്റി നിലത്തടിച്ചിരുന്നു. നെറ്റിപൊട്ടി ചോര ഒഴുകുകയായിരുന്നു.. പതിയെ അവന്റെ ബോധം മറഞ്ഞു. ഈ സമയം നാൻസി ടൌണിൽ നിന്ന് വീട്ടിലേക്ക് വരുകയായിരുന്നു... വരുന്ന വഴിക്ക് അവൾ കണ്ടു റോഡിനു സൈഡിലായി ഒരു ബുള്ളറ്റ് കിടക്കുന്നതും കുറച്ചപ്പുറത്തായി ഒരു മനുഷ്യൻ കിടക്കുന്നതും.. അതിലെ വരുന്ന ഒരു വണ്ടിക്കാരൻ ഒന്ന് എത്തിനോക്കിയിട്ട് വണ്ടിയെടുത്ത് പോകാൻ തുനിഞ്ഞു.. നാൻസി പെട്ടന്ന് വണ്ടി നിർത്തി ആ വണ്ടിക്കാരനടുത്തേക്ക് ചെന്നു "ചേട്ടാ.. എന്തുപറ്റിയതാണ് ചേട്ടാ... " നാൻസി അയാളോട് ചോദിച്ചു "ഓ... അതൊരു ആക്സിഡന്റാണ്..." അയാളൊരു ഒഴുക്കൻമട്ടിൽ പറഞ്ഞു

"എന്നിട്ടാണോ അയാളെ അവിടെയിട്ട് പോകുന്നത്... അയാളെ ഏതെങ്കിലും ഹോസ്പിറ്റലിൽ എത്തിക്കാതെ പോവുകയാണോ" നാൻസി കുറച്ചു ദേഷ്യത്തിൽ ചോദിച്ചു എന്റെ കൊച്ചേ... അത് ആക്സിഡന്റ് കേസാണ്... വെറുതെ പുലിവാല് പിടിക്കണോ കൊച്ചേ... എനിക്ക് ഏതായാലും സമയമില്ല... " അയാൾ വണ്ടിയെടുത്ത് പോയി... "അയാളൊരു മനുഷ്യനാണോ... മനുഷ്യത്തമില്ലാത്തവൻ... " നാൻസി പിറുപിറുത്തു കൊണ്ട് അരുണന്റെ അടുത്തേക്ക് ചെന്നു.. "ഇയാൾക്ക് ജീവനുണ്ടോ.. " നാൻസി അവന്റെ മുക്കിനു താഴെ കൈവെച്ചു നോക്കി. ശ്വാസമുണ്ട്.. പെട്ടന്നുതന്നെ റോഡിലേക്കിറങ്ങിനിന്നു.. വരുന്നവണ്ടിക്കാരെല്ലാം ആക്സിഡന്റ് കേസാണെന്ന് മനസ്സിലാക്കി നിർത്താതെ പോയി. അവസാനം ഒരു ഓട്ടോക്കാരൻ വന്ന് വണ്ടി നിർത്തി അയാളും അവളും കൂടി അരുണനെ സിറ്റി ഹോസ്പിറ്റലിലെത്തിച്ചു അവനെ അത്യാഹിത വിഭാഗത്തിലേക്ക് കയറ്റി..

നാൻസി വേഗം വീട്ടിലേക്ക് വിളിച്ചു പറയാൻ വണ്ടി പുറത്തേക്കു നടന്നു... കുറച്ചുകഴിഞ്ഞ് ഫോൺ ചെയ്ത് തിരിച്ചുവന്ന് icu വിനു മുന്നിൽ കിടന്ന കസേരയിൽ ഇരുന്നു.. അല്പനേരം കഴിഞ്ഞ് ഒരു സിസ്റ്റർ ഫയലും കുറച്ച് പണവും പേഴ്സും ഫോണുമായി പുറത്തേക്കു വന്നു. "ആരാണ് ഇപ്പോൾ വന്ന ആക്സഡന്റ് കേസിലെ പേഷ്യന്റിന്റെ കൂടെ വന്നത്.. " "ആ സിസ്റ്റർ വിളിച്ചു ചോദിച്ചു... " നാൻസി അവരുടെ അടുത്തേക്ക് ചെന്നു ഇത് പേഷ്യന്റിന്റെ പോക്കറ്റിൽ നിന്ന് കിട്ടിയതാണ്... അവർ പണവും പേഴ്സും ഫോണും അവളുടെ കയ്യിൽ കൊടുത്തു... "പിന്നെ ഈ ഫോമൊന്ന് പൂരിപ്പിക്കണം.. " അവർ കൊടുത്ത ഫയൽ അവൾ വാങ്ങിച്ചു.. സിസ്റ്റർ ആ പേഷ്യന്റിന് ഇപ്പോഴെങ്ങനെയുണ്ട്.. "ഇപ്പോൾ കുഴപ്പമൊന്നുമില്ല... ബോധം വന്നിട്ടുണ്ട് ... പിന്നെ നെറ്റിയിലുള്ള മുറിവ് കുറച്ചാഴത്തിലുള്ളതാണ്... എട്ട് സ്റ്റിച്ചുണ്ട്... ഒരു മണിക്കൂറും കൂടി കഴിഞ്ഞാൽ വാഡിലേക്ക് മാറ്റും അപ്പോൾ കാണാം.. " അവർ അത്രയും പറഞ്ഞ് അകത്തേക്ക് പോയി നാൻസി അവിടെയുള്ള കസേരയിലിരുന്നു ആ ഫയൽ തുറന്ന് വായിച്ചു നോക്കി..

അതിൽ ചോദിച്ചിരിക്കുന്ന കാര്യങ്ങൾ ഒന്നും അവൾക്ക് അറിയില്ല.. പേര്, വീട്, വയസ്… പെട്ടന്ന് അവൾ അവന്റെ പേഴ്സ് തുന്നുനോക്കി... അതിൽ അവന്റെ ആധാർ ID ഉണ്ടായിരുന്നു. അവൾ അതെടുത്ത് നോക്കി... അരുൺ പ്രഭാകർ... S/o പ്രഭാകരൻ.. മാളിയേക്കൽ ഹൌസ് .. പട്ടാമ്പി... ജനനം 1993 അവൾ പെട്ടന്ന് ഫോം പൂരിപ്പിച്ച് സിസ്റ്റർക്ക് കൊടുത്തു.. ♾️♾️♾️♾️♾️♾️♾️♾️♾️ ഈ സമയം പ്രഭാകരൻ മാർക്കോസുമായി ഫോണിൽ സംസാരിക്കുകയായിരുന്നു... "മാർക്കോസേ അവൻ തീർന്നെന്ന് ഉറപ്പാണോ..." പ്രഭാകരൻ പ്രതീക്ഷയോടെ മാർക്കോസിനോട് ചോദിച്ചു "ഉറപ്പാണ് സാറേ അതുപോലുള്ള ഇടിയാണ് ഇടിച്ചത്... അവൻ തെറിച്ചു വീഴുന്നതു ഞാൻ കണ്ടതാണ്.... " "എന്നാലും നീ അവിടെവരെ ഒന്ന് പോയിനോക്കിയിട്ടു വാ.. " "ശെരി മുതലാളി... " അയാൾ കോൾ കട്ടുചെയ്തു പ്രഭാകരൻ മനസ്സിൽ ഊറിച്ചിരിച്ചു... "എടാ അരുണാ... നീയെന്താടാ എന്നെപ്പറ്റി കരുതിയത്.. ഞാൻ വെറുമൊരു പോങ്ങനാണെന്നോ... നീ ചത്തിട്ടുണ്ടെങ്കിൽ.. നിന്റെ ആത്മാവിനു വേണ്ടി ഞാൻ പ്രാർത്ഥിക്കാം.... "

ഇനി മുന്നോട്ടുള്ള ഓരോ കാര്യങ്ങളും ആലോചിച്ചു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മാർക്കോസ് വീണ്ടും വിളിച്ചു... "മുതലാളി അവൻ ചത്തിട്ടില്ല... ഏതോ പെണ്ണ് വന്ന് അവനെ ഹോസ്പിറ്റലിൽ എത്തിച്ചെന്ന്.... " "ഛെ... നീയൊക്കെപ്പിന്നെ എന്തിനാണ് മൂക്കിന് താഴെ മീശയും വെച്ചുനടക്കുന്നത്... " "അത്.. ആദ്യമായിട്ടാണ് മുതലാളി ഇങ്ങനെയൊരു സംഭവം നടക്കുന്നത്.... ഇല്ല മുതലാളി അവനെ അങ്ങനെ വിടില്ല... എന്റെ കൈകൊണ്ടുതന്നെ തീർക്കുമവനെ... " "ഇനി ഇപ്പോൾ കുറച്ചു കഴിയട്ടെ ഞാൻ പറയാം..." പ്രഭാകരൻ കോൾ കട്ട്ചെയ്ത് പുറത്തേക്കിറങ്ങി ♾️♾️♾️♾️♾️♾️♾️♾️♾️ ഒരുമണിക്കൂർ കഴിഞ്ഞ് അരുണനെ വാർഡിലേക്ക് മാറ്റി.. നാൻസി അവിടേക്കു ചെന്നു.. ഇതാ.. ഈ കുട്ടിയാണ് നിങ്ങളെ ഇവിടെ എത്തിച്ചത്... നാൻസിയെ ചൂണ്ടി സിസ്റ്റർ അവനോട് പറഞ്ഞു... അരുണൻ അവളെ നോക്കി നന്ദിയോടെ ചിരിച്ചു... അവളുമൊന്ന് തിരിച്ചു ചിരിച്ചു.. നാൻസി പണവും പേഴ്സും ഫോണും അവനു നൽകി... "എന്താണ് പേര് ..." അരുണൻ അവളോട് ചോദിച്ചു നാൻസി... അല്ലാ..വീട്ടുകാരെ അറിയിക്കേണ്ടേ....

നാൻസി പേര് പറഞ്ഞതിനു ശേഷം അവനോട് ചോദിച്ചു "അറിയിക്കണം... " അവൻ ഫോണെടുത്ത് സൂര്യനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും സൂര്യനെത്തി "എന്താടോ എന്താ പറ്റിയത്... " സൂര്യൻ വേവലാതിയോടെ ചോദിച്ചു "പേടിക്കാനൊന്നുമില്ലെടോ... ചെറിയൊരു ആക്സിഡന്റ് ഹെൽമറ്റ് വെക്കാത്തതുകൊണ്ട് ചെറിയൊരു മുറിപറ്റി... പക്ഷേ ബോധം പോയി... ഈ കുട്ടിയാണ് ഇവിടെ എത്തിച്ചത്.." അപ്പോഴാണ് സൂര്യൻ അവളെ ശ്രദ്ധിച്ചത്.... വീണ്ടുമൊന്നുകൂടി നോക്കി... "ഇവളെ എവിടേയോ..." അവൻ ആലോചിച്ചു.. "അതെ അവളല്ലേ ഇത്... "നാൻസിയല്ലേ... " സൂര്യൻ ചോദിച്ചു... "അതെ... എങ്ങനെയറിയാം... " എടോ ഇത് ഞാനാണ് സൂര്യൻ... സ്നേഹ പറഞ്ഞിട്ടില്ല... ഇത് അവളുടെ ചേട്ടൻ അരുണൻ "കർത്താവേ.. നിങ്ങളായിരുന്നോ ഇത്... എനിക്ക് മനസ്സിലായതേയില്ല.... സ്നേഹയെ അറിയുച്ചിട്ടില്ലേ.. " "ഇല്ല... അവിടെയെത്തിയിട്ട് പറയാം... " "എന്നാൽ ഞാൻ പോട്ടെ... അമ്മച്ചി പേടിക്കും.. " അവൾ പോവാനൊരുങ്ങി... സൂര്യനും അവളുടെ കൂടെ ഗെയ്റ്റുവരെ ചെന്നു.

അവൾ പോയതിനുശേഷം അരുണന്റെ അടുത്തേക്കു വന്നു... സൂര്യൻ വരുമ്പോൾ അരുണൻ നല്ല ആലോചനയിലായിരുന്നു... "എന്താണ്.. ഇത്രവലിയ ആലോചന.. " സൂര്യൻ കാലിന് തട്ടിക്കൊണ്ട് ചോദിച്ചു... "ഒന്നുമില്ലെടോ... ഞാൻ ദൈവത്തിന്റെ ഓരോ കളികളെക്കുറിച്ച് ആലോചിക്കുവായിരുന്നു... അല്ലെങ്കിൽ എനിക്ക് അപകടം സംഭവിക്കുകയും ,, ആ കുട്ടി അവിടെ വന്ന് എന്നെ ഇവിടെ എത്തിക്കുകയും,, നീ വരുന്നതുവരെ എനിക്കു കുട്ടിരിക്കുകയും ചെയ്യുമോ... അവളെ കാണാനും അല്പം ചന്തമൊക്കെയുണ്ട്" " ഹലോ... എന്താണ് മോനെ ഒരു ഒലിപ്പീര്... അത് വേണ്ടട്ടോ... ഒരു നല്ല നസ്രാണിക്കുട്ടിയാണ് അത്... അപ്പനില്ല അവൾക്ക്... അവൾ കുഞ്ഞായിരുന്നപ്പോൾ മരിച്ചതാണ്. അതിനുശേഷം അമ്മച്ചിയാണ് അവളെ വളർത്തിയത്... ഒരു പാവം കുട്ടിയാണത്.. സ്നേഹയെ അവൾക്ക് വലിയ കാര്യമാണ്... തിരിച്ചും.... നീയായിട്ട് ആ ബന്ധം ഇല്ലാതാക്കല്ലേ... " "ഒരുക്കലുമില്ല സൂര്യാ... ഞാനെന്റെ ആഗ്രഹം പറഞ്ഞന്നേയുള്ളൂ... ആ കുട്ടിക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം മതി... " "നമുക്കു നോക്കാമെടോ... തൽക്കാലം ഇപ്പോൾ താൻ റെസ്റ്റെടുക്ക്... ബാക്കി വഴിയെ തീരുമാനിക്കാം ... ഏതായാലും രണ്ടു ചായ വാങ്ങിച്ചുവരാം ഞാൻ... " സൂര്യൻ പുറത്തേക്കു നടന്നു......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story