സ്നേഹസൂര്യൻ : ഭാഗം 18

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

" നമുക്കു നോക്കാമെടോ... തൽക്കാലം ഇപ്പോൾ താൻ റെസ്റ്റെടുക്ക്.... ബാക്കി വഴിയേ തീരുമാനിക്കാം... ഏതായാലും രണ്ടു ചായ വാങ്ങിച്ചുവരാം ഞാൻ.... " സൂര്യൻ പുറത്തേക്കു നടന്നു ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരു ദിവസം ഹോസ്പിറ്റലിൽ നിൽക്കേണ്ടി വന്നു... പിറ്റേദിവസം ഉച്ചക്കുശേഷം അരുണനെ ഡിസ്ചാർജുചെയ്തു... അവർ വീട്ടിലെത്തി ഉടനെ സ്നേഹയെ വിളിച്ചു പറഞ്ഞു... അമ്മയെ ഈ വിവരം അറിയിക്കേണ്ടെന്ന് പറഞ്ഞു... കുറച്ചു സമയത്തിനു ശേഷം സ്നേഹയും നിവേദ്യയും അവിടെയെത്തി... "എന്തുപറ്റിയതാണിത്... " സ്നേഹ പരിഭ്രമത്തോടെ ചോദിച്ചു... ഒന്നുമില്ലെടീ വണ്ടി ചെറുതായൊന്ന് സ്ലിപ്പായി മറഞ്ഞു... നെറ്റി നിലത്തൊന്നിടിച്ചു... പ്രശ്നമാക്കാനൊന്നുമില്ല... അരുണൻ അതു പറഞ്ഞപ്പോഴാണ് അവൾക്കാശ്വാസമായത്... "തന്റെ കൂട്ടുകാരി നാൻസിയാണ് ഇവനെ ഹോസ്പിറ്റലിൽ എത്തിച്ചത്... "

"ആണോ... എന്നിട്ടവൾ എന്നോട് പറഞ്ഞില്ലല്ലോ.... ഞാനവളെ വിളിക്കട്ടെ... കൊടുക്കുന്നുണ്ട്... ഞാനവൾക്ക്... " "അതൊന്നും വേണ്ടടോ... ഞാനാണ് നിന്നോട് പറയേണ്ടെന്ന് അവളോട് അവളോട് പറഞ്ഞത്... താൻ പേടിക്കുമെന്ന് കരുതി.... പിന്നെ പ്രധാനമായൊരു കാര്യമുണ്ട്... തന്റെ ചേട്ടന് അവളോട് ചെറിയ റൊമാൻസ് വന്നുതുടങ്ങിയോ എന്നൊരു സംശയം.... " സൂര്യൻ പറഞ്ഞു "ആണോ... " "ഇല്ലമോളെ ... അങ്ങനെ കാര്യമായിട്ടൊന്നുമില്ല.... അവളെ കണ്ടപ്പോൾ ഒരു ചെറിയ ഇഷ്ടം തോന്നി എന്നത് സത്യം തന്നെ.... എന്നുകരുതി ഇപ്പോൾ തന്നെ അവളെ വിളിച്ച് പറയേണ്ടട്ടോ... ഇന്നലെ വീട്ടിൽ വന്ന കാര്യവും പറഞ്ഞ കാര്യവും ആരോടും പറയരുതെന്ന് പറഞ്ഞിട്ട് ഞങ്ങൾ ഇറങ്ങിയ ഉടനെ അവളെ വിളിച്ചു പറഞ്ഞവളാണ് നീ... ഇത് നിന്നിലൂടെ അവളറിഞ്ഞാൽ,, അറിയാലോ ഏട്ടനെ.... സമയമാകുമ്പോൾ എല്ലാം പറയാം...

അരുണൻ ഒരു താക്കീതോടെ അവളോട് പറഞ്ഞു.... സ്നേഹ തലതാഴ്ത്തി നിൽക്കുകയായിരുന്നു... "ഞാൻ..അത്.... " സ്നേഹ നിന്നു പതുങ്ങി "ഒരു കാര്യം ഞാൻ പറയാം... ഇനി നിന്റെ നാവിൽ നിന്ന് ഇങ്ങനെയെന്തെങ്കിലും വന്നാൽ.... ഏട്ടന്റെ മറ്റൊരു മുഖമായിരിക്കും നീ കാണുക... " അരുണന്റെ വാക്ക് കുറച്ച് കർശനമായിരുന്നു.. സ്നേഹയൊന്ന് പേടിച്ചു "ഇല്ല... ഇനിയിങ്ങനെ വരില്ല... ഉറപ്പ്... സ്നേഹ തലതാഴ്ത്തിക്കൊണ്ട് പറഞ്ഞു... " "ഉം... എന്നാൽ ന്റെ കുട്ടി അകത്ത് ചെന്ന് രണ്ട് നല്ല ചായയുണ്ടാക്കിത്തന്നേ... " അരുണൻ എഴുന്നേറ്റ് സ്നേഹയുടെ താടി പിടിച്ച് മുഖമുയത്തിക്കൊണ്ട് പറഞ്ഞു.. സ്നേഹ അടുക്കളയിലേക്ക് നടന്നു... പുറകെ നിവേദ്യയും ഈ സമയത്താണ് മുറ്റത്ത് ഒരു ബൈക്ക് വന്നുനിന്നത്..അതിൽ നിന്നും ആദിയിറങ്ങി... ചാവി വിരലിട്ട് ചിരിച്ചുകൊണ്ട് അവൻ അകത്തേക്കു കയറി... അരുണന്റെ മുറിയിൽ നിന്നും സംസാരം കേട്ട് അവനങ്ങോട്ട് നടന്നു...

വാതിൽക്കലെത്തിയപ്പോൾ അവൻ കണ്ടു അരുണന്റെ നെറ്റിയിലുള്ള വലിയ കെട്ട്.. "എങ്ങനെയുണ്ട് അരുണേട്ടാ ഇപ്പോൾ.... " "ഓ... ഊരുതെണ്ടി വന്നോ... എവിടേക്കായിരുന്നു ഇന്നത്തെ സർക്കിട്ട്... " സൂര്യൻ അവനെയൊന്ന് മൊത്തത്തിലോന്ന് നോക്കി ചോദിച്ചു... "തമ്പ്രാനോടല്ല... അരുണേട്ടനോടാണ് ചോദിച്ചത്... " ആദി തിരിച്ചടിച്ചു "കുറവുണ്ട്... വേദനയാണ് പ്രശ്നം" അരുണൻ പറഞ്ഞു അപ്പോഴാണ് നിവേദ്യ ചായയുമായി വന്നത്.... അവളെ കണ്ടപ്പോൾ ആദി ആദ്യമൊന്നു പരിഭ്രമിച്ചു... പിന്നെ അവളെ നോക്കി ചിരിച്ചു... അപ്പോഴേക്കും സ്നേഹയും അവിടെ എത്തിയിരുന്നു... "ഇവിടെ കുറിയരി ഇരിപ്പുണ്ടോ... ഞാൻ കഞ്ഞിവച്ചുതരാം... " സ്നേഹ പറഞ്ഞു.... "ഇല്ലല്ലോ.. ഇവിടെ ആ വക സാധനങ്ങളൊന്നുമില്ല... കഞ്ഞിയെല്ലാം ഞങ്ങളുണ്ടാക്കിക്കോളാം... സമയം ഒരുപാടായി... നിങ്ങൾ പോവാൻ നോക്ക്... ഇപ്പോൾത്തന്നെ ഇരുട്ടായിത്തുടങ്ങി..... ആദീ നീയിവരെ ആ വയലിനപ്പുറം വരെ ഒന്നാക്കിക്കൊടുക്ക്.... പിന്നെ നിന്റെ കളിയൊന്നും ഇവരുടെയടുത്ത് എടുക്കേണ്ടാ... സ്നേഹേ ഇവനെ സൂക്ഷിച്ചോളോണ്ടൂ...."

വിളഞ്ഞ വിത്താണ് സൂര്യൻ പറഞ്ഞു "ഓ... ഞാൻ വിളഞ്ഞ വിത്താണ്... അതുകൊണ്ട് ഏട്ടൻത്തന്നെയങ്ങ് ഇവരുടെ കൂടെ പോയാൽ മതി... " "പറഞ്ഞതനുസരിക്കെടാ കഴുതേ...." സൂര്യന്റെ ചെവിയിൽ പിടിച്ചമർത്തിക്കൊണ്ട് പറഞ്ഞു.... "അയ്യോ... ആ... വിട് ഞാൻ പോയേക്കാം... " ആദി വേദനകൊണ്ട് പുളഞ്ഞു. സൂര്യൻ പിടിവിട്ടു. ആദി സ്നേഹയുടേയും നിവേദ്യയുടേയും കൂടെ പുറത്തേക്കു നടന്നു... പോകുന്ന വഴിയിൽ ആദി നിവേദ്യയെ ഇടക്കിടക്ക് നോക്കുന്നുന്നുണ്ടായിരുന്നു... അവളും അവനെ നോക്കുന്നുണ്ടായിരുന്നു.... "ആദീ... അങ്ങനെ വിളിക്കാലോ അല്ലേ..." സ്നേഹ അവനോട് ചോദിച്ചു വിളിച്ചോളൂ... അതിനെന്താ... ? "ഇയാളുടെ ചേട്ടൻ ആളൊരു മൂശേട്ടയാണല്ലോ... എന്താ ഒരു കോപം.... എങ്ങനെ സഹിക്കുന്നു.... " സ്നേഹ ചിരിച്ചുകൊണ്ട് പറഞ്ഞു. "എന്ത് ചെയ്യാനാ.... ഏട്ടനായിപ്പോയില്ലേ... അതവിടെ നിൽക്കട്ടെ... ഈ മൂശേട്ടസ്വഭാവം കണ്ടിട്ടല്ലേ... ചേച്ചി അയാളെ ഇഷ്ടപ്പെട്ടത്.... " ആദിയും വിട്ടില്ല സ്നേഹയൊന്ന് പരുങ്ങി... അവൾ നിവേദ്യയെ നോക്കി.. അവൾ ചിരിക്കുകയായിരുന്നു..

ഇയാളെന്താ പറഞ്ഞത്... വേണ്ടട്ടോ... വെറുതെ ആവിശ്യമില്ലാത്തത് പറയല്ലേ... സ്നേഹ ചമ്മലോടെ പറഞ്ഞു "ആവിശ്യമില്ലാത്തതല്ല ചേച്ചീ.. എനിക്കറിയാം എല്ലാം... എനിക്കുമാത്രമല്ല.... അരുണേട്ടനും അറിയാം... സമയമാകുമ്പോൾ ഏട്ടൻ ഈ കഴുത്തിലൊരു മിന്നുകെട്ടും..." അതുപറഞ്ഞവൻ സ്നേഹയെ ഒളിക്കണ്ണിട്ടു നോക്കി..അവൾ തലതാഴ്ത്തി. നടക്കുകയാണ്. ആ.. ഇതു കഴിഞ്ഞിട്ടു വേണം എനിക്കും ചില ഇഷ്ടങ്ങളും തുറന്നു പറയാൻ... ആദി നിവേദ്യയെ നോക്കിയാണത് പറഞ്ഞത്.. നിവേദ്യ അവനെയൊന്ന് തുറിച്ചു നോക്കി.. അവൻ കണ്ണിറുക്കിക്കാട്ടി അവളെ നോക്കി ചിരിച്ചു.... അവൾ പെട്ടന്ന് തല താഴ്ത്തി... പെട്ടന്നെന്തോ ഓർത്തപോലെ ആദി സ്നേഹയെ നോക്കി "ചേച്ചീ...ഒരു കാര്യം ചോദിക്കട്ടെ.... എന്താണ് അരുണേട്ടൻ നിങ്ങളുടെ വിട്ടിൽ താമസ്സിക്കാതെ അവിടെ എന്റേട്ടനോടൊത്ത് താമസിക്കുന്നത്... സുര്യേട്ടനോട് ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് ഒരൊഴുക്കൻമട്ടിൽ പറഞ്ഞ് തടിതപ്പി..എന്തെങ്കിലും വീട്ടിൽ പ്രശ്നമുണ്ടോ.... " "അത് പിന്നെ.... ഞങ്ങൾക്കത് പറയാനുള്ള അനുവാദമില്ല.....

സമയമാകുമ്പോൾ ആദിക്കത് മനസ്സിലാകും... പിന്നെ ഈ ചേച്ചിവിളി വേണ്ട... ആദിയുടെ താഴെയാണ് ഞാൻ..." "അതെങ്ങനെ ശരിയാകും... ന്റെ ഏട്ടത്തിയമ്മയായിട്ട് വരാനുള്ളതല്ലേ... അപ്പോൾ ചേച്ചി എന്നല്ലേ വിളിക്കേണ്ടത്.... അതിപ്പോഴേ വിളിക്കാണെന്ന് കൂട്ടിക്കോ... " ആദിയുടെ സംസാരം കേട്ട് അവൾ ചിരിച്ചുപോയി.,... "ആദിയിനി പൊയ്ക്കൊളൂ... ആ കാണുന്നത് ഞങ്ങളുടെ സ്ഥലമാണ്... അതിനപ്പുറം ലൈറ്റ് കാണുന്നതാണ് വീട്... ഇനി ഞങ്ങൾ പൊയ്ക്കോളാം... " സ്നേഹ പറഞ്ഞു "എന്നാലാവട്ടെ... ഞാൻ വീടുവരെ ആക്കിത്തരണോ..." അവൻ ചോദിച്ചു "വേണ്ട.. ഞങ്ങൾ പൊയ്ക്കോളാം... പിന്നെ ആദി അവരുടെ കൂടെ ഒരുദിവസം വീട്ടിലേക്കൊന്ന് വരൂട്ടോ... അമ്മയെ പരിചയപ്പെടാമല്ലോ... " "വരാം ചേച്ചി... എന്നാൽ ഞാൻ പോകട്ടെ... " "ശരി ആദീ.... " ആദി തിരിച്ചു നടന്നു.... അവൻ പോകുന്നത് അവർ കുറച്ചു നേരം നോക്കി നിന്നു... പിന്നീട് സ്നേഹ നിവേദ്യയെ നോക്കി "എന്താടി.... അവൻ പറഞ്ഞ ഇഷ്ടത്തിൽ നിനക്ക് വല്ല റോളുണ്ടോ..." സ്നേഹ അവളെ അടിമുടിയുഴിഞ്ഞ് ചൊദിച്ചു....

"അതിന് ഞാനാണ് ആ ഇഷ്ടത്തിന്നു കഥാപാത്രമെന്ന് അയാൾ പറഞ്ഞിട്ടുണ്ടോ.. " നിവേദ്യയും വിട്ടുകൊടുത്തില്ല... അതെനിക്ക് മനസ്സിലായി.. അവനത് പറയുമ്പോൾ നിന്റെ മുഖത്തായിരുന്നു കണ്ണ്... ന്റെ മോള് ആദ്യം പഠനത്തിൽ ശ്രദ്ധിക്ക്... അതിനുള്ള പ്രായമാകുമ്പോൾ നമുക്ക് ആലോചിക്കാം... നീ വാ... അവൻ വീട്ടിലേക്ക് നടന്നു ♾️♾️♾️♾️♾️♾️♾️♾️♾️ ഇതേ സമയം സൂര്യൻ കസേരയിൽ ഇരുന്ന് കണ്ണടച്ച് എന്തോ വലിയ ആലോചനയിലായിരുന്നു... എന്താടോ... ഇത്രവലിയ ആലോചന... അരുണന്റെ ചോദ്യം കേട്ട് സൂര്യൻ കണ്ണുതുറന്നു... "അരുണാ എനിക്ക് ചില സംശയങ്ങൾ തോന്നുന്നു... ആ ടിപ്പർലോറി നിന്നെ പുറകിൽനിന്ന് വന്നല്ലേ ഇടിച്ചത്..... " സൂര്യൻ അവനെ നോക്കി ചോദിച്ചു... "അതെ... " "മേനോനദ്ദേഹത്തിന്റെ കാറിലിടിച്ചതും... പുറകിൽ നിന്നല്ലേ... അതുപോലെ സ്നേഹയുടെ കൊച്ചച്ഛനെ ഇടിച്ചത് പുറകിൽ നിന്നാണെന്ന് അവൾ ഒരിക്കൽ പറഞ്ഞിരുന്നു.... എല്ലാംകൂടി വായിക്കുമ്പോൾ ഒരു സംശയം.... " "മ്... എന്ത് സംശയം" അരുണന് അവൻ പറഞ്ഞുവരുന്നത് മനസ്സിലാകാതെ ചോദിച്ചു

"ഈ മൂന്ന് ആക്സിഡന്റും ഒരുപോലെയാണ് നടന്നിരിക്കുന്നത്... അപ്പോൾ ഇത് ചെയ്തത് ഒരാളായിക്കൂടെ.... പിന്നിൽ പ്രവർത്തിച്ച ബുദ്ധി പലതായിരിക്കാം... എന്നാൽ ചെയ്തത് ഒരാളാണ്... അതാണ് ഇനി കണ്ടെത്തേണ്ടത്... അതിന് ആദ്യം ആ ലോറി കണ്ടെത്തണം... അത് നടന്നാൽ പിന്നെ കാര്യങ്ങൾ എളുപ്പമായി... നിന്റെ കെട്ടൊന്നഴിച്ചിട്ടു വേണം നമുക്കതിനെപ്പറ്റി ഒരു അന്വേഷണം നടത്താൻ..." അവൻ അരുണനെ നോക്കി... അവൻ തന്നെ ഇമവെട്ടാതെ നോക്കി നിൽക്കുകയായിരുന്നു "എന്താടോ... ഇങ്ങനെ ശ്വാസംവിടാതെ നോക്കുന്നത്... " അരുണന്റെ നോക്കുന്നത് കണ്ട് സൂര്യൻ ചോദിച്ചു.... "ഞാൻ കരുതുകയായിരുന്നു.. നീ വല്ല CID യോ CBI യോ ആയിത്തീരേണ്ടവനായിരുന്നു... എന്തൊരു കുരുട്ടുബുദ്ധിയാണ് നിനക്ക്... " അരുണൻ ചിരിച്ചു കൊണ്ടു അവനോട് പറഞ്ഞു "ഓ..അതാണോ.. അതിന് CID യും CBI യുമൊന്നും ആകേണ്ട... കുറച്ചു കോമൺസെൻസ് ഉണ്ടായാൽ മതി... " സൂര്യൻ കസേരയിൽനിന്ന് എഴുന്നേറ്റു "നീ പറയുന്നതിൽ കാര്യമുണ്ട്... എന്നാൽ ഇതെല്ലാം എങ്ങനെ കണ്ടെത്തും,.. മാത്രമല്ല നമ്മൾക്ക് അവനെ കിട്ടിയാൽ തന്നെ അവൻ സത്യമെല്ലാം പറയുമെന്ന് ഉറപ്പുണ്ടോ.... " അരുണൻ സംശയത്തോടെ ചോദിച്ചു.. "അപ്പോൾ അതിനൊക്കെ വഴി തെളിയും.. നമുക്ക് നോക്കാം... "

സൂര്യൻ പറഞ്ഞു... "ആ പിന്നെ.. ഇതുപോലെ ഒരു മരണം അഞ്ചെട്ടു മാസം മുമ്പ് നടന്നിരുന്നു.... ഒരു.. ഡോക്ടർ പ്രകാശൻ... അത് ഇവിടുത്തെ പോലീസെല്ലാം പല വഴി അന്വേഷിച്ചിട്ടു ഒരു തുമ്പും കിട്ടിയിട്ടില്ല.... അവസാനം കേസ് ക്രൈംബ്രാഞ്ചിന് വിട്ടു അവർ അന്വേഷിക്കുന്നുണ്ടോ എന്ന് ആർക്കുമറിയില്ല.... " അരുണനത് പറയുമ്പോൾ സൂര്യന്റെ കണ്ണിലൊരു തിളക്കം വന്നിരുന്നു.. അവൻ തിരിഞ്ഞ് അരുണനെ നോക്കി അരുണൻ എന്താണെന്ന് മനസ്സിലാവാതെ സൂര്യനേയും നോക്കി ♾️♾️♾️♾️♾️♾️♾️♾️♾️ സ്നേഹയേയും നിവേദ്യയേയും വിട്ടിലെത്തിച്ച് തിരിച്ചുവരുകയായിരുന്നു. ആദി... ഏകദേശം അമ്പലത്തിന് അടുത്തെത്താനായപ്പോഴാണ് കുറച്ചു മുൻപിൽ ഒരാൾ നിൽക്കുന്നത് അവൻ കണ്ടത്...അവനൊന്ന് നിന്നു.. പിന്നെ കുറച്ച് ദൈര്യത്തിൽ മുന്നിട്ടു നടന്നു. അവിടെ നിന്നയാളെ മറികടന്ന് പോകാൻ തുനിഞ്ഞ അവനെ അയാൾ കൈ നീട്ടിത്തടഞ്ഞു "അങ്ങനെയങ്ങ് പോയാലോ... നാട്ടിലുള്ള പെൺകുട്ടികളെയെല്ലാവരേയും വീട്ടിലെത്തിച്ചു കൊടുക്കാൻ നീയാരാണ്... നിന്നെ ഇതിനുമുമ്പ് ഇവിടെ കണ്ടിട്ടില്ലല്ലോ...

എവിയെയുള്ളതാണ് നീ... " അയാൾ അവനെ അടിമുടിയൊന്ന് ഉഴിഞ്ഞ്. നോക്കി... അവൻ അയാളെ നോക്കി ഒരു മുപ്പത് വയസ്സ് തോന്നിക്കും പ്രായം വെള്ള മുണ്ടും കറുപ്പ് ഷർട്ടുമാണ് വേഷം... "എന്താടാ... ചോദിച്ചതു കേട്ടില്ലേ... " അയാൾ വീണ്ടും ചോദിച്ചു "അത് നിങ്ങളെയറിയിക്കേണ്ട കാര്യമെന്താണ്..." അവൻ മുന്നോട്ട് നടക്കാൻ തുനിഞ്ഞപ്പോൾ അയാൾ അവന്റെ ഷർട്ടിന് കുത്തിപ്പിടിച്ചു "എന്റെ നാട്ടിൽ വന്ന് എന്റെനേരെ കുരക്കുന്നോ നായേ....." "കയ്യെടുക്കടോ... തന്റെ ഉശിര് ഇവിടുത്തെ പീക്കിരിപിള്ളേരോട് മതി... ഇത് ആള് മാറിയിട്ടാണ്ട്..... " ആദി അയാളുടെ കയ്യിൽ നിന്ന് തന്റെ ഷർട്ട് സ്വതന്ത്രമാക്കി.. എന്നാൽ പെട്ടെന്നായിരുന്നു അത് സംഭവിച്ചത്.. അയാൾ കാലുയർത്തി ആദിയെ ചവിട്ടി.. മലർന്നടിച്ചുവീണ ആദി യുടെ നെഞ്ചിൽ അയാൾ വലതുകാൽ വെച്ചമർത്തി........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story