സ്നേഹസൂര്യൻ : ഭാഗം 2

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

പെട്ടന്നാണ് അത് സംഭവിച്ചത്. കാറിന്റെ പുറകിൽ ഒരു ടിപ്പർലോറി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറ് നിയന്ത്രണം വിട്ട് അടുത്തുള്ള മരത്തിൽ ചെന്നിടിച്ചു. ഡോർ തുറന്ന് മേനോനും രാഘവനും പുറത്തേക്ക് തെറിച്ചു വീണു. വീഴ്ചയിൽ മേനോന്റെ തല അവിടെ കിടന്നിരുന്ന കല്ലിൽ ചെന്നിടിച്ചു. തലപൊട്ടി ചോര വാർന്നൊഴുകി. എന്നാൽ ഇടിച്ച വാഹനം നിർത്താതെ പെട്ടെന്നു തന്നെ അവിടെ നിന്നു പോയിരുന്നു. ♾️♾️♾️♾️♾️♾️♾️♾️♾️ "തമ്പ്രാട്ടീ..... തമ്പ്രാട്ടീ..." പാലത്തറ വീട്ടിലേക്ക് ഓടികിതച്ചുവരുകയായിരുന്നു ചായക്കടക്കാരൻ വേലായുധൻ "എന്താ... എന്തുപറ്റി വേലായുധൻ...." പൂമുഖത്തേക്കുവന്ന ശ്രീദേവിയമ്മ ചോദിച്ചു "തമ്പ്രാട്ടീ... അങ്ങുന്ന്" എന്താ വെലായുധാ... അങ്ങേർക്ക് എന്തുപറ്റി അങ്ങുന്ന് പോയി തമ്പ്രാട്ടീ... നമ്മളേയും ഈ നാടിനേയും വിട്ട് പോയി തമ്പ്രാട്ടീ... അതു പറഞ്ഞ് വേലായുധൻ ആ മുറ്റത്ത് ഇരുന്ന് പൊട്ടിക്കരഞ്ഞു "ന്റെ മേലെക്കാവ് ഭഗവതീ...." അതു കേട്ടതും ശ്രീദേവിയമ്മ അവിടെ കുഴഞ്ഞുവീണു മേനോന്റെ മരണം ആ നാടിനെത്തന്നെ ദുഃഖത്തിലാഴ്ത്തി.

തങ്ങളുടെ ദൈവം ഇനിയില്ല എന്ന് വിശ്വസിക്കാൻ പറ്റുമായിരുന്നില്ല. മേനോന്റെ ബോഡി പോസ്റ്റ്മോർട്ടത്തിനുശേഷം പാലത്തറ തറവാട്ടിലേക്ക് കൊണ്ടുവന്നു. തങ്ങളുടെ അങ്ങുന്നിനെ അവസാനമായി ഒരുനോക്കുകാണുവാൻ മേലെക്കാവ് ദേശത്തെ മുഴുവൻ ജനങ്ങളും എത്തിയിയിരുന്നു. അല്ലാ... മേനോനദ്ദേഹത്തിന് ഒരു സഹോദരിയില്ലേ... അവരെ അറിയിക്കേണ്ടേ.... അവിടെ വന്ന ഒരു കാരണവർ ചോദിച്ചു അതിന് അവരെവിടെയാണെന്ന് കരുതിയാ അന്വേഷിക്കുന്നത്.... ദാമുവിന്റെ മരണം നടന്ന പ്പോഴും എല്ലാവരും അന്വേഷിച്ചതാണ്...കൊല്ലം പത്തുമുപ്പതായില്ലേ കഴിഞ്ഞില്ലേ.... ഇനി എവിടെച്ചെന്നന്വേഷിക്കും... " അവിടെ വന്ന മറ്റൊരാൾ പറഞ്ഞു. "അതും ശരിയാണ്... " ആ കാരണവർ പറഞ്ഞു മേനോന്റെ ബോഡി ചിതയിലേക്കെടുത്തു.... ശ്രീദേവിയമ്മയുടെ സഹോദരന്റെ മകനാണ് ചിതയ്ക്ക് തീകൊളുത്തിയത് ചടങ്ങുകളെല്ലാം കഴിഞ്ഞ് ആളുകൾ പിരിഞ്ഞുപോയിക്കൊണ്ടിരുന്നു. തങ്ങളുടെ ദൈവം ഇനിയില്ലാ എന്ന് അവർക്ക് വിശ്വസിക്കാൻ പറ്റുമായിരുന്നില്ല ♾️♾️♾️♾️♾️♾️♾️♾️♾️

ഈ സമയം മാളിയേക്കൽ വീട്ടിൽ പ്രഭാകരൻ സന്തോഷത്താൽ ഉറക്കെ ചിരിക്കുകയായിരുന്നു. തന്റെ എതിരാളി അയാൾ ഇല്ലാതായിരിക്കുന്നു.... ഇനി ഞാൻ... ഞാനാണ് ഇവിടുത്തെ രാജാവ്... ഇനി ഞാൻ പറയുന്നതേ ഇവിടെ നടക്കൂ... എല്ലാ ചതിയന്മാരും എൻെറ കാൽക്കീഴിൽ വീഴും..... ഞാൻ തന്നെ ദൈവം.... ഞാൻ തന്നെ ദൈവം.... പ്രഭാകരൻ അട്ടഹിച്ചു എല്ലാം കേട്ട് മുരളി തൻെറ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തുകയായിരുന്നു. "അല്ല മുതലാളി ആരാണ് അത് ചെയ്തത്.... ഇനി ഞാനറിയാതെ മറ്റാരെങ്കിലും വെച്ച് അങ്ങ്..... " മുരളി സംശയത്തോടെ പ്രഭാകരനെ നോക്കി ചോദിച്ചു "ഇല്ല മുരളി... എന്റെ അറിവോടെയല്ല അത് നടന്നത് " "പിന്നെയാരാ... മേനോന് ഈ നാട്ടിൽ മുതലാളിയല്ലാതെ വേറൊരു ശത്രുവുമില്ല... " "അതാണ് ഞാനും ആലോചിക്കുന്നത്... ഇനി സാധാരണ ആക്സിഡന്റാവാനും സാധ്യതയുണ്ട്. എന്തായാലും ആ ശല്യം തീർന്നല്ലോ... എന്റെ കൈകൊണ്ട് തീർക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമം മാത്രമേയുള്ളൂ." "അല്ലാ ആ കാര്യസ്ഥന്റെ അവസ്ഥയെന്താണ്...

ജീവൻ തിരിച്ചു കിട്ടുമോ" പെട്ടന്നോർത്തതുപോലെ മുരളി ചോദിച്ചു. "ആ അയാൾക്ക് ബോധം വീണിട്ടുണ്ട്.... കാലിനു പൊട്ടുണ്ട് തലയ്ക്ക് എട്ട് സ്റ്റച്ച് ഇട്ടിട്ടുണ്ട്. പിന്നെ പോലീസ് പോയിട്ടുണ്ട് അയാളുടെ മൊഴിയെടുക്കാൻ.... എന്റെ ഗിരിജയുടെ മകനാണ് ഇവിടുത്തെ എസ്ഐ സതീശൻ ....വല്ലാതെ അന്വേഷണം നടത്തേണ്ടെന്ന് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്... അവന്റെ അച്ഛന് മുകളിലുള്ള പിടി ഒത്തിരി വലുതാണ്.... " പ്രഭാകരന്റെ ഒരേയൊരു സഹോദരിയാണ് ഗിരിജ. അവരുടെ ഭർത്താവ് സുഗതൻ അത്യാവശ്യം പാർട്ടി പ്രവർത്തനം നടത്തുന്നു. "അതെന്താ മുതലാളി അന്വേഷണം നടന്നാൽ... " മുരളി സംശയത്തോടെ ചോദിച്ചു എടാ മേനോന് ശത്രുവായി ഈ നാട്ടിൽ നമ്മൾ മാത്രമേയുള്ളൂ.... അന്വേഷണം വന്നാൽ ആദ്യം അകത്തുപോവുക നമ്മളാകും" "അയ്യോ.. അത്രയും ഞാനാലോചിച്ചില്ല എന്നാപ്പിന്നെ ഞാനങ്ങോട്ട്..." മുരളി പോകുവാനായി പുറത്തേക്ക് നടന്നു. പെട്ടന്ന് എന്തോ ആലോചിച്ചതുപോലെ തിരിഞ്ഞ് പ്രഭാകരനെ നോക്കി "ഉം.. എന്താ മുരളി " എനിക്കൊരു സംശയം... ഇതിൽ നമ്മുടെ അരുണൻ വല്ല കളിയും.... ആ.. തനിക്ക് തോന്നിയതുപോലെ എനിക്കുമുണ്ടായിരുന്നു ഈ സംശയം... ഞാനവനെ വിളിക്കുകയും ചെയ്തു...

നമ്മളറിയാതെ വല്ലതും അവൻ ചെയ്തിട്ടുണ്ടോ എന്നറിയണമല്ലോ.... എന്നാൽ അവന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു പ്രവർത്തി വന്നിട്ടില്ല... അവൻ വരുന്നുണ്ട്. ഈ ആഴ്ച എത്തുമെന്ന് പറഞ്ഞിട്ടുണ്ട്. ബാക്കി അവൻ വന്നിട്ട് നോക്കാം... ♾️♾️♾️♾️♾️♾️♾️♾️♾️ സിറ്റി ഹോസ്പിറ്റലിൽ ഒരു ചടങ്ങിന് മാത്രമായി രാഘവന്റെ മൊഴിയെടുക്കാൻ എസ് ഐ സതീശനും രണ്ടു കോൺസ്റ്റബിൾമാരുമായി ചെന്നു. "എന്താ രാഘവാ... തനിക്ക് സംസാരിക്കാൻ കുഴപ്പമൊന്നുമില്ലല്ലോ" സതീശൻ രാഘവനോട് ചോദിച്ചു "ഇല്ല സാർ.... സാറ് ചോദിച്ചാളൂ" സത്യത്തിൽ എന്താണ് സംഭവിച്ചത്... നിനക്ക് ആരെയെങ്കിലും സംശയമുണ്ടോ... ആ വണ്ടി ഏതാണെന്ന് അറിയുമോ... " കാറിലിടിച്ച വണ്ടി ഞാനും ഏമാനും കണ്ടിട്ടില്ല.... പെട്ടന്ന് കാറിന്റെ പുറകുവശത്ത് വന്നിടിച്ചതാണ്....ഇടിയുടെ ശബ്ദം കേട്ടതേ എനിക്ക് ഓർമ്മയുള്ളൂ.... തല എവിടെയോ ചെന്നിടിച്ചു.... പിന്നെയൊന്നും ഓർമ്മയില്ല.... ഓർമ്മ വരുമ്പോൾ ഇവിടെയാണ്..." "നിന്റെ മുതലാളിയ്ക്ക് ശത്രുക്കൾ ആരെങ്കിലുമുണ്ടോ..," സതീശൻ വീണ്ടും ചോദിച്ചു

"ഇല്ല സാറേ.., ആകെയുള്ളത് പ്രഭാകരൻ മുതലാളിയാണ്....അയാൾ ഇതു ചെയ്യുമെന്ന് തോന്നണില്ല..." ഉം.., ശെരി..., അതു പറഞ്ഞ്. സതീശൻ തിരിച്ചുപോവാനൊരുങ്ങി.... കുറച്ചു മുൻപോട്ടു നടന്ന് പെട്ടെന്നുതന്നെ തിരിച്ചുവന്ന്. രാഘവനോട് പതുക്കെ ചോദിച്ചു മേനോന് കണക്കില്ലാത്ത സ്വത്ത് ഉണ്ടല്ലോ അയാളെ തട്ടിയാൽ പിന്നെയുള്ളത് ഭാര്യയും രണ്ട് പെൺകുട്ടികളും.... അവരേയും ഇതുപോലെ ഇല്ലാതാക്കിയാൽ കണക്കില്ലാത്ത സ്വത്ത് മുഴുവൻ തനിക്കു സ്വന്തമാക്കാം. അതിനു വേണ്ടിയല്ലേ താൻ ഇങ്ങനെയൊരു ആക്സിഡന്റ് പ്ലാൻ ചെയ്തത്.... അയ്യോ സാറേ... മഹാപാപം പറയരുത്... ന്റെ അങ്ങുന്ന് എനിക്ക് ദൈവമായിരുന്നു.... ന്റെ ജീവനുമായിരുന്നു... എനിക്ക് ഇനി ആരാണുള്ളത്..." പൊട്ടിക്കരഞ്ഞു പോയി രാഘവൻ ഉം... ഇപ്പോൾ ഞാൻ പോകുന്നു... വീണ്ടും വരും ഞാൻ. തനിക്ക് ഇതിലെന്തെങ്കിലും കൈയ്യുണ്ടെന്ന് അറിഞ്ഞാൽ.... " ബാക്കി പറയാതെ സതീശൻ തിരിച്ചുപോയി ♾️♾️♾️♾️♾️♾️♾️♾️♾️ ദിവസങ്ങൾ കടന്നുപോയി.

മേലെക്കാവിലുള്ളവരുടെ മനസ്സിൽ മനോന്റ മരണം ഒരു നൊമ്പരം മാത്രമായി മേനോന്റെ മരണം അറിഞ്ഞ നിമിഷം വീണുപോയ ശ്രീദേവിയമ്മ പിന്നെ എഴുന്നേറ്റിട്ടല്ല. സംസാരശേഷി നഷ്ടപ്പെട്ടിട്ടില്ല എന്നതു മാത്രമാണ് ആശ്വസിക്കാൻ വക നൽകുന്നുള്ളൂ. അതുതന്നെ വലിയ ക്ലിയറുമല്ല. "അമ്മേ.. ഈ കഞ്ഞി കുടിക്കൂ" സ്നേഹ നിർബന്ധിച്ചു കുറച്ചെങ്കിലും കഞ്ഞി കുടിപ്പിച്ചു. സ്നേഹ കോളേജിലും നിവേദ്യ സ്കൂളിലും പോകുവാൻ തുടങ്ങി. അവർ പോയിക്കഴിഞ്ഞാൽ വേലായുധന്റെ ഭാര്യ അവിടേക്കു വരുമായിരുന്നു. കുട്ടികൾ വന്നതിനു ശേഷമേ അവർ തിരിച്ചുപോകൂ. അപ്പോഴേക്കും അലക്കാനുള്ളത് അലക്കി യും, അവർക്കു കഴിക്കാനുള്ള ഭക്ഷണം പാകംചെയ്തും വെച്ചിട്ടുണ്ടാകും. രാഘവൻ മെല്ലെ പുറത്തേയ്ക്ക് ഇറങ്ങി തുടങ്ങിയിരുന്നു.. ♾️♾️♾️♾️♾️♾️♾️♾️♾️ ഇനി എന്തുചെയ്യണമെന്നറിയാതെ ഇരിക്കുകയായിരുന്നു സുന്ദരേശൻ തമ്പി. മേനോൻ തരാമെന്നേറ്റ പണം ഇനി കിട്ടില്ലെന്നറിയാം. പ്രഭാകരനോട് ചോദിച്ച് ചെല്ലാനും പറ്റില്ല. അയാൾ ആട്ടിയോടിക്കും. ഇനി എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരുക്കുമ്പോഴാണ് ബെല്ലടിച്ചത്. തമ്പി ചെന്ന് വാതിൽ തുറന്നു. തൻെറ മുന്നിൽ നിൽക്കുന്ന രാഘവനെ കണ്ട് അയാൾ പെട്ടന്നന്ധാളിച്ചു.

"എന്താ രാഘവേട്ടാ പതിവില്ലാതെ..., " "മുതലാളീ... ഇതിവിടെ തരാൻ പറഞ്ഞു തമ്പ്രാട്ടി...." രാഘവൻ കയ്യിലുള്ള ബാഗ് തമ്പിക്കും നേരെ നീട്ടി. "എന്താണിത്...? " "അങ്ങ് അന്നു ചോദിച്ച പണമാണ് ഇത്" "ഞാനിത് എങ്ങനെയാണ് വേടിക്കുന്നത് രാഘവേട്ടാ... അവിടുത്തെ ഇപ്പോഴത്തെ ഈ അവസ്ഥയിൽ... " മോനെ അങ്ങുന്ന് മാത്രമേ പോയിട്ടുള്ളൂ... തമ്പ്രാട്ടി ഇപ്പോഴും ഉണ്ട്... പിന്നെ ഉടനെ പണം തിരിച്ചു തരേണ്ടെന്നു പറഞ്ഞു. എല്ലാ ബുദ്ധിമുട്ടും കഴിഞ്ഞതിനുശേഷം ഇതിനെ പറ്റി ചിന്തിച്ചാൽ മതിയെന്നും പറഞ്ഞു.... ഞാൻ പോട്ടെ... പോകുന്ന വഴി തമ്പ്രാട്ടിക്കുള്ള മരുന്ന് വാങ്ങണം..." അത്രയും പറഞ്ഞ് രാഘവൻ തിരിച്ചുപോയി രാഘവൻ പോകുന്നതും നോക്കി തമ്പി നിന്നു. ചെറിയൊരു ഞൊണ്ടൽ രാഘവനുണ്ട്. ഇപ്പോൾ ആ പഴയ രാഘേവേട്ടനല്ല. ആളാകെ മാറിയിരിക്കുന്നു. ഏതുസമയത്തും മുഖത്തുണ്ടായിരുന്ന ചിരി ഇപ്പോഴവിടെയില്ല ആരെകണ്ടാലും വിശേഷങ്ങൾ മുതൽ എല്ലാകാര്യവും ചോദിച്ചു നടന്നിരുന്നയാൾ ഇപ്പോൾ ആരോടും വലിയ സംസാരത്തിന് മുതിരുന്നില്ല. മേനോന്റെ മരണം അയാളെ കുറച്ചൊന്നുമല്ല തളർത്തിയത്. വീട്ടിലിരുന്നാൽ കാര്യങ്ങളെല്ലാം വേറെ അരുനോക്കും.. ഇയാളുള്ളതുകൊണ്ട് എല്ലാം നടന്നുപോകുന്നു....

ഹാ..ആ അയാൾക്കും കുടുംബത്തിനു നല്ലതു വരട്ടെ ഈശ്വരാ..." തമ്പി തന്റെ കയ്യിലുള്ള ബാഗ് തുറന്നു നോക്കി. താനാവിശ്യപ്പെട്ടതിലും കൂടുതൽ പണം അതിലുണ്ടെന്ന് അയാൾക്ക് മനസ്സിലായി തമ്പിയുടെ മുഖത്ത് ആശ്വാസ പുഞ്ചിരി കളിയാടി. പണവുമായി തമ്പി അകത്തേക്കു നടന്നു ♾️♾️♾️♾️♾️♾️♾️♾️♾️ കുറച്ചു ദിവസങ്ങൾക്കു ശേഷം സമയം വൈകിയതുകാരണം സ്നേഹ ഇപ്പോൾ എല്ലാ ദിവസവും പോകാറുള്ള കോളേജ് ബസ്ല് കിട്ടുന്നതിനായി ഓടുകയായിരുന്നു. മേനോന്റെ മരണത്തിനുശേഷം തന്റെ കൈനറ്റിക് എടുക്കാറില്ല. വരുന്നതും പോകുന്നതും കോളേജ് വണ്ടിയിൽ തന്നെയായിരുന്നു. വീടിനു പുറകിലുള്ള വയൽ മുറിച്ചു കടന്നാൽ മേലെക്കാവ് ഭഗവതി ക്ഷേത്രമാണ്. അവിടെ നിന്നും കുറച്ചു നടന്നാൽ മെയിൻ റോഡിലെത്താം. ക്ഷേത്രം കഴിഞ്ഞ് പോകുന്ന വഴിയിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന വലിയൊരു ആൽമരമുണ്ട്. ആൽമരത്തിനുചുറ്റും കെട്ടിയ തറക്കു ചുറ്റും നേരം വെളുത്താൽ രാത്രിയാകുംവരെ ആരെങ്കിലുമൊക്കെ കാണും ആ ഒരു ദൈര്യത്തിലാണ് സ്നേഹ അതുവഴി പോകുന്നതുതന്നെ.. റോഡിലെത്തി തനിക്കുള്ള ബസ്സ് വരുന്നതും കാത്ത് നിൽക്കുകയാണ് അവൾ പെട്ടന്ന് ഒരു സ്കോർപ്പിയോ വന്ന് അവളുടെ മുന്നിൽ വന്നു നിന്നു.

അതിൽനിന്നും ഇറങ്ങിയ ആളെ കണ്ട് അവൾ മുഖം തിരിച്ചു. ഭാസ്കരന്റെ മകൻ അരുണനായിരുന്നു അത്. ചെന്നൈയിൽ നിന്ന് വരുന്ന വഴിയാണവൻ.....തന്നെ കണ്ടതും അവൾ മുഖം തിരിച്ചത് കണ്ട് അരുണന് കോപമടക്കാനായില്ല. എന്നാലത് പുറത്തു കാണിക്കാതെ സ്നേഹയുടെ അടുത്തേക്ക് വന്നു "അല്ലാ... തമ്പ്രാട്ടിക്കുട്ടി കോളേജിലേക്കാവുമല്ലേ എഴുന്നള്ളുന്നത്... " ഒരു പരിഹാസച്ചിരിയോടെ അരുണൻ അവളോട് ചോദിച്ചു "ആണെങ്കിലും അല്ലെങ്കിലും തനിക്കെന്താ വേണ്ടത്... ഞാൻ കോളേജിലേക്ക് പാർക്കിലേക്കോ എവിടെയാന്ന് വെച്ചാൽ പോകും താനത് നോക്കേണ്ട കാര്യമില്ല" "എടീ... " കൈ ചുരുട്ടി അവളുടെ അടുത്തേക്ക് ചെന്നു. എന്നാൽ ഒരു നിമിഷം അവൻ ചുറ്റുമൊന്ന് നോക്കി. ബസ്റ്റോപ്പിലുള്ളവർ ശ്രദ്ധിക്കുന്നത് കണ്ട് അവൻ ഒന്നു മയപ്പെട്ടു. ഇപ്പോൾ താനെന്തെങ്കിലും ചെയ്താൽ വന്ന പോലെ പോകുവാൻ പറ്റില്ലെന്ന് അവന് മനസ്സിലായി. അവൻ അവളുടെ അടുത്തേക്ക് വന്ന് ശബ്ദം കുറച്ചു പറഞ്ഞു "...നീയെന്ത് കണ്ടിട്ടാടീ തുള്ളുന്നതു്... ബസ്റ്റോപ്പിൽ നിൽക്കുന്ന നാലാളെ കണ്ടിട്ടാണോ.... അതോ നിൻെറ തന്ത മേനോൻ ഉണ്ടാക്കിയ നല്ല നല്ല ഗുണങ്ങൾ കണ്ടിട്ടോ..... നീയെത്ര തുള്ളിയാലും ഒരുദിവസമെങ്കിൽ ഒരു ദിവസം നീയൊക്കെയെന്റെ കാൽക്കീഴിൽ വരും...

അതുവരെ മാത്രമേ നിന്റെ തുള്ളലുള്ളൂ.... " അതേടോ...എന്റെ അച്ഛൻ ഉണ്ടാക്കിയെടുത്ത സൽപ്പേര് മാത്രം മതിയെടോ എനിക്ക് രക്ഷയായിട്ട്... പിന്നെ തന്റെ കാൽക്കീഴിൽ വരാൻ മാത്രം അധപ്പതിച്ചാൽ ഒരു കയറിൽ ജീവനൊടുക്കിയ ഞാൻ... അല്ലാതെ തന്റെയടുത്ത് വരില്ല ഞങ്ങൾ... പിന്നെ എടീ പോയി എന്നൊക്കെ വിളിക്കാൻ വീട്ടിലൊരുത്തിയുണ്ടല്ലോ തന്റെ അമ്മ അവരെ വിളിച്ചാൽ മതി...." അത്രയും പറഞ്ഞ് അവൾ കുറച്ച് മുൻപോട്ടു നടന്നു തലയ്ക്ക് അടികിട്ടിയതുപോലെയായി അരുണൻ. ഒരു നിമിഷം എന്ത് വേണമെന്നറിയാതെ അവിടെ നിന്നു. ബസ്റ്റോപ്പിലുള്ളവർ തന്നെ നോക്കി ചിരിക്കുന്നത് അവൻ കണ്ടു. അവന് കലിയടക്കുവാൻ സാധിച്ചില്ല. അവളുടെ അടുത്തേക്ക് ഒരു രാക്ഷസനെപ്പോലെ ചെന്നു. അതേ നിമിഷം ഒരു ബൈക്ക് വന്ന് അവനു മുന്നിൽ നിന്നു. തന്റെ വഴി തടസമുണ്ടാക്കി നിന്നവനെ അവനൊന്നു നോക്കി ഏകദേശം തന്റെ പ്രായം വരുന്ന ഒരു ചെറുപ്പക്കാരൻ. ചെറുതാക്കി വെട്ടിയ താടിയും നല്ല കട്ടിമീശയും. അരുണൻ അവനെയൊന്ന് അടിമുടിയായി നോക്കി. "എന്താണ് സാറെ പെൺകുട്ടികളോടാണോ സാറിന്റെ ആണത്വം കാണിക്കുന്നത്.... " "അതുചോദിക്കാൻ നീയാരാടാ" സൂര്യൻ.... സൂര്യനാരായണൻ......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story