സ്നേഹസൂര്യൻ : ഭാഗം 21

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

കുറച്ചു സമയത്തിനുശേഷം സ്നേഹയും നാൻസിയും നിവേദ്യയും ഭക്ഷണവുമായി വീട്ടിൽ നിന്നിറങ്ങി.. വയൽവഴി നടക്കുമ്പോൾ അവരുടെ മുന്നിലായി മുരളി നടന്നുവരുന്നത് കണ്ടു. അവനെ കണ്ട് സ്നേഹയൊന്ന് ചിരിച്ചു. എന്നാൽ അവന്റെ മുഖത്ത് ഒരുതരം ദേഷ്യമായിരുന്നു.. അവൻ അവരുടെ അടുത്തെത്തി സ്നേഹയെ ഒന്നു നോക്കി. "എന്താ മുരളിയേട്ടാ ഈ വഴി... " സ്നേഹ ചിരിച്ചുകൊണ്ട് ചോദിച്ചു.. "എന്തേ... ഞാനീവഴി വരുന്നത് നിനക്ക് ബുദ്ധിമുട്ടായിരിക്കുമല്ലേ... ഇന്നലെ ഞാനത് കണ്ടതുമാണ്.... ആരായിരുന്നു ഇന്നലെ നിങ്ങളുടെ കൂടെ ഒരു പയ്യൻ... എവിടെ പോയതായിരുന്നു ഇന്നലെ നിങ്ങൾ... " മുരളി ദേഷ്യത്തോടെ ചോദിച്ചു. മുരളിയുടെ മുനവെച്ചുള്ള ചോദ്യം കേട്ട് സ്നേഹക്ക് ദേഷ്യം വന്നിരുന്നു. എന്നാലും അത് പുറത്തുകാണിക്കാതെ പറഞ്ഞു ഞങ്ങൾ ദീപാരാധന തൊഴാൻ അമ്പലത്തിൽ പോയതായിരുന്നു...

ആ സൂര്യന്റെ അടുത്താണോ ഇപ്പോൾ ദീപാരാധന നടക്കുന്നത്.... ഒരുകാര്യം ഞാൻ പറഞ്ഞേക്കാം അവനെ സൂക്ഷിക്കുന്നത് നല്ലതാണ്... കൂടെ ആ അരുണനേയും... ഒരു പക്കാ ക്രിമിനലിന്റെ കൂടെയാണ് അവന്റെ സഹവാസം... പിന്നെയേതാണവിടെ ഒരു പുതിയ പയ്യൻ... ഇന്നലെയവൻ തലനാരിഴക്കാണ് എന്റെ കയ്യിൽ നിന്നു രക്ഷപ്പെട്ടത്.. അവനോട് കരുതിയിരുന്നോളാൻ പറയോണ്ടു... " അതും പറഞ്ഞ് അവൻ നാൻസിയെ നോക്കി "അരാ പുതിയൊരാള്..... " "എന്റെ കൂട്ടുകാരിയാണ്.. " സ്നേഹ ഒരു ഒഴുക്കൻമട്ടിൽ പറഞ്ഞു.. അപ്പോഴാണ് മുരളി അവരുടെ കയ്യിലുള്ള ഭക്ഷണപാത്രം കണ്ടത്. "ആർക്കാണ് ഈ ഭക്ഷണം കൊണ്ടു പോകുന്നത്... ആ ക്രിമിനലിനോ... അതോ നിന്റെ മറ്റവനോ... അവർക്കിന്ന് കുശാലായിരുക്കും... കൂടെ ഒരു കിളിന്തു പെണ്ണുമുണ്ടല്ലോ... മാറിമാറി ഉപയോഗിക്കാലോ... "

മുരളിയത് പറഞ്ഞു തീരുന്നതിന് മുൻപ് കണ്ണും മുഖവുമടക്കിയൊരു അടിവീണിരുന്നു.. തലകങ്ങുന്നതുപോലെ അവനു തോന്നി. അവൻ നോക്കിയപ്പോൾ ഭദ്രകാളിയെപ്പോലെ നിൽക്കുന്ന നാൻസിയെയാണ് കണ്ടത്... നിന്റെ അമ്മയുടെ സ്വഭാവമാണ് എല്ലാവർക്കുമെന്ന് കരുതിയോ ചെറ്റേ... ഇനിയൊരുതവണകൂടി നിന്റെ വായിൽ നിന്ന് ഇതുപോലെ വല്ലതും വന്നാലുണ്ടല്ലോ... പിന്നെ ഈ നാൻസിയുടെ തനി കൊണമങ്ങ് നീ കാണും.... നാൻസി അവന്റെ നേരെ കാർക്കിച്ചൊന്ന് തുപ്പി..... മുഖത്തു വീണ തുപ്പൽ തുടച്ചു കൊണ്ടവൻ അവളെയൊന്ന്നോക്കി.. അടുത്തനിമിഷം തന്നെ അവളെ അടിക്കാനവൻ കയ്യോങ്ങി... എന്നാൽ ആ കൈ മറ്റൊരാളുടെ കയ്യിൽ അകപ്പെട്ടു... അവൻ തിരിഞ്ഞുനോക്കി... രാഘവൻ... "എന്താടാ കുട്ടികളെ ഈവഴി നടക്കാൻ നീ സമ്മതിക്കില്ലേ... നിനക്ക് ആ കുട്ടിയോട് കിട്ടിയതൊന്നും പോരേ.. തടി കേടാവേണ്ടെങ്കിൽ മോൻ പോകാൻ നോക്ക്... " രാഘവൻ കുറച്ചു ഗൌരവത്തോടെ പറഞ്ഞു മുരളി കലിയോടെ നാൻസിയെ നോക്കി "നീ ചെവിയിൽ നുള്ളിക്കോടി....

ഈ മുരളിയെ ദ്രോഹിച്ചവരാരും ഇവിടെ അധികം വാണിട്ടില്ല... നീയൊരു പെണ്ണാണ് അതുംകൂടി മനസ്സിൽ വെച്ചോ... " അത്രയും പറഞ്ഞ് മുരളി മറ്റൊരു വഴിയേ നടന്നു.. എന്തിനാ കുട്ട്യോളെ അവനുമായിട്ട് കയർക്കാൻ നിന്നത്... അവനൊരു ദുഷ്ടനാണ്... അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്തവൻ... തമ്പ്രാട്ടിയിതമിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ആലോചിച്ചിട്ടുണ്ടോ...? നെഞ്ചുപൊട്ടി ചാവും അത്... ഏതായാലും വരാനുള്ളത് വന്നു... ഇനി ഇതുമാലോചിച്ച് മനസ്സ് വിഷമിക്കേണ്ട... ഏതായാലും ഞാനവനെ കാണട്ടെ... എല്ലാം പറഞ്ഞുതിർക്കാൻ പറ്റുമെന്ന് നോക്കട്ടെ...മക്കൾ പൊയ്ക്കോളൂട്ടോ..." അവർ രാഘവനെ നോക്കി തെളിച്ചമില്ലാത്തൊരു ചിരി നൽകി മുന്നോട്ട് നടന്നു. രാഘവൻ മുരളി പോയ വഴിയേ നടന്നു ♾️♾️♾️♾️♾️♾️♾️♾️♾️ ആദിയെ നാട്ടിലേക്ക് പറഞ്ഞയച്ച് സൂര്യൻ വീട്ടിൽ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. അവൻ നേരെ അരുണൻ കിടക്കുന്ന മുറിയിലേക്ക് നടന്നു... അരുണൻ ഏതോ പുസ്തകം വായിക്കുകയായിരുന്നു..... ആഹാ.... ഇതുപോലത്തെ നല്ല ദുശ്ശീലമൊക്കെയുണ്ടോ..."

അരുണന്റെ വായന കണ്ട് സൂര്യൻ ചിരിച്ചുകൊണ്ട് ചോദിച്ചു "ഞാൻ വെറുതേ ബോറടിച്ചിരുന്നപ്പോൾ നിന്റെ ഷെൽഫിൽ നിന്ന് ഒരു ബുക്കെടുത്തു.. അത് വായിച്ചു നോക്കിയതാണ്... വായനാശീലം പുതിയതൊന്നുമല്ല...എന്റെ റുമിലൊന്ന് വന്നുനോക്ക്... നീ വായിച്ചിട്ടില്ലാത്ത ബുക്ക്സ് വരെ അവിടെയുണ്ട്... അതുകൂടാതെ ചെന്നൈയിൽ താമസിക്കുന്നിടത്തും കാണാം ഒരുപാടെണ്ണം... അവിടെ കൂടെ താമസിക്കുന്ന ഒരുവനുണ്ട്... ഇന്നത്തെ തലമുറ മുബൈൽ ഉപയോഗിക്കുന്നതുപ്പോലെയാണ്... ഒരുനിമിഷം ഒഴിവ് കിട്ടിയാൽ ഉടനെ തുടങ്ങും വായന... അവന്റെ കയ്യിൽനിന്നു കിട്ടിയതാണീ വായന" അരുണൻ പറഞ്ഞു... "അതുകൊള്ളാലോ... അപ്പോഴൊരു പുസ്തകപ്പുഴുവാണ് താനല്ലേ.... അതു നല്ല കാര്യമാണ്... ആ പിന്നെ സ്നേഹ വിളിച്ചിരുന്നു... ഉച്ചയ്ക്കുള്ള ഭക്ഷണം അവൾ ഉണ്ടാക്കിക്കൊണ്ട് വരുന്നുന്നുണ്ടെന്ന്... അതേതായാലും നന്നായി... നീയൊറ്റയ്ക്ക് അടുക്കളയിൽ കഷ്ടപ്പെടുകയല്ലേ... ഇന്നത്തേക്ക് അടുക്കളയിൽ നിന്നൊരു മോചനവും കിട്ടുമല്ലോ... ഞാനുമതാലോചിച്ചു....

എന്നുമിങ്ങനെ വെച്ചുണ്ടാക്കിത്തരാൻ ആരെങ്കിലുമുണ്ടായിന്നെങ്കിൽ എന്നും ഇങ്ങനെ കഷ്ടപ്പെടേണ്ടല്ലോ... കൂടെ തുണികളലക്കാനും ഒരാൾ വന്നാൽ മതിയായിരുന്നു.... " സൂര്യനത് അരുണന്റെ മുഖത്ത് നോക്കാതെയാണ് പറഞ്ഞത് "അതിനാണ് പറയുന്നത് പെട്ടന്ന് സ്നേഹയുടെ കഴുത്തിലൊരു മിന്ന്കെട്ടാൻ... എന്നാൽപ്പിന്നെ നീ പറഞ്ഞതിനെല്ലാം ആളാകുമല്ലോ... " അരുണനത് പറഞ്ഞുതീർക്കുന്നതിനുമുമ്പ് സ്നേഹയവിടേക്ക് കയറിവന്നു.... പുറകെ നിവേദ്യയും നാൻസിയും.. നാൻസിയെ കണ്ട് അരുണനൊന്ന് അമ്പരന്നു... എന്നാൽ അവരുടെ മൂന്നുപേരുടേയും മുഖം ശ്രദ്ധിച്ച അവന് ആശങ്കയായി.... "എന്താ സ്നേഹേ മുഖം വാടിയിരിക്കുന്നത്.... എന്തെങ്കിലും പ്രശ്നമുണ്ടോ.... " അരുണൻ ആവലാതിയോടെ ചോദിച്ചു. അപ്പോഴാണ് സൂര്യനുമത് ശ്രദ്ധിച്ചത്. "ഒന്നുമില്ലേട്ടാ... ഏട്ടന് വെറുതേ തോന്നുന്നതാകും... " അവൾ ചുണ്ടിലൊരു ചിരിവരുത്തി പറഞ്ഞു... "സ്നേഹാ നിന്നെ കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായിട്ടുള്ളെങ്കിലും നിന്റെ മുഖം വാടിയാൽ എനിക്കത് മനസ്സിലാകും... എന്നാണെങ്കിലും പറ... നമുക്ക് പരിഹാരമുണ്ടാക്കാം.... "

സൂര്യനാണത് ചോദിച്ചത് "ചേച്ചിയൊന്നും പറയില്ലേട്ടാ... ചേച്ചിക്ക് പേടിയാണ്.. ഏട്ടനും സൂര്യേട്ടനുംകൂടി എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോയെന്ന്... " നിവേദ്യ അരുണനെ നോക്കിപ്പറഞ്ഞു "അതിനു മാത്രം എന്താണ് നടന്നത്.... ഒന്ന് തെളിച്ച് കാര്യം പടയെടീ... " അരുണന്റെ ശബ്ദം കുറച്ചു കനത്തിരുന്നു.. നിവേദ്യ സ്നേഹയെ നോക്കി.. അവൾ അരുതെന്ന് കണ്ണുകൊണ്ട് കാണിച്ചു "അവളെ നോക്കേണ്ട... നിന്നോട് കാര്യം പറയാനാണ് പറഞ്ഞത്... " അരുണൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു... നിവേദ്യ വഴിയിൽവെച്ചുണ്ടായ കാര്യമെല്ലാം പറഞ്ഞു. "അങ്ങനെ വേണം പെൺകുട്ടികളായാൽ.... സൂര്യൻ നാൻസിയെ നോക്കി ചിരിച്ചു... എന്നാൽ അരുണന്റെ കണ്ണിലും മനസ്സിലും പകയെരിയുകയാണ്. കളിച്ച് കഴിച്ചവൻ ഇവിടെവരെയെത്തി... ഇന്നലെ ആദിയുടെ നേരെയായിരുന്നു അവൻ വന്നത് ഇന്നിപ്പോൾ... "സൂര്യാ നീ വാ... എനിക്കവനെ ഇപ്പോൾതന്നെ കാണണം... അവന്റെ നാവ് ഇന്നരിഞ്ഞെടുക്കണം... " അരുണന്റെ മുഖം കണ്ട് എല്ലാവരും ഭയന്നു. "അരുണാ... നീയൊന്നടങ്ങ് അവനെ നമുക്ക് കാണാം..

. ഇപ്പോൾ നീ റെസ്റ്റെടുക്കേണ്ട സമയമാണ്... ഈ മുറിവൊന്നു ഉണങ്ങിക്കോട്ടെ... നമുക്ക് വഴിയുണ്ടാക്കാം.... " സൂര്യൻ അവനെ അനുനയിപ്പിക്കാൻ പറഞ്ഞു വേണ്ട സൂര്യാ... ഇതങ്ങനെ വെറുതേ വിടാൻ എനിക്കുദ്ദേശമില്ല... അവൻ മാത്രം വലിയവനും നമ്മൾ പൊണ്ണന്മാരും... ഇപ്പോൾ ക്ഷമിച്ചാൽ അവൻ ഇതിലും വലുതാണ് ചെയ്യുക.... നമ്മൾ തിന്നു കൊടുത്താൽ അവൻ തലയിൽ കയറും....അതുണ്ടാകരുത്..... നീ വരുന്നില്ലെങ്കിൽ വേണ്ട... എന്റെ തീരുമാനത്തിൽ മാറ്റമില്ല..." അരുണൺ പെട്ടന്ന് മേശയിന്മേലുള്ള സൂര്യന്റെ ബൈക്കിന്റെ ചാവിയെടുത്ത് പുറത്തേക്കുപോകാനൊരുങ്ങി എന്നാൽ പോ... പോയി അവന്റെ നാവോ തലയോ എന്താണെന്നു വെച്ചാൽ എടുത്തിട്ടു വാ... അതുതന്നെയായിരുന്നല്ലോ മുമ്പും തന്റെ തറവാട്ടിൽ നടന്നിട്ടുള്ളത്....

മറ്റുള്ളവരുടെ വിഷമം താൻ നോക്കേണ്ട.... രണ്ടു ദിവസമെങ്കിലും രണ്ടുദിവസം തന്നെ ഏട്ടാ എന്നു വിളിച്ച ഇവരുടെ മുഖവും... എണീക്കാൻ വയ്യാതെ കിടക്കുന്ന; തന്നെ ഒരു പെറ്റമ്മയുടെ സ്നേഹം തന്ന തന്റെ അമ്മയേയും ഓർക്കാതെ നീ പോ... സ്വന്തം ഏട്ടൻ അല്ലെങ്കിൽ മകൻ ജെയിലഴിക്കുള്ളിൽ കഴിയുന്നത് കാണാനായിരിക്കും ഇവരുടെ വിധി... എല്ലാവർക്കുമുണ്ടാകും ദേഷ്യവും പകയുമെല്ലാം... അങ്ങനെയാണെങ്കിൽ ഇന്നലെ ആദിയെ ചവിട്ടിയപ്പോൾ ഞാൻ ഇതുപോലെ പോകണമായിരുന്നല്ലോ... തനിക്ക് അവരോടും ആ അമ്മയോടുമുള്ള ഇഷ്ടമല്ല .... മറിച്ച് തന്റെ അഭിമാനമാണ് വലുത്... " പെട്ടന്ന് അരുണൻ നിന്നു. അവൻ സൂര്യനെ നോക്കി.....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story