സ്നേഹസൂര്യൻ : ഭാഗം 22

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

തനിക്ക് അവരോടും ആ അമ്മയോടുള്ള ഇഷ്ടമല്ല... മറിച്ച് തന്റെ അഭിമാനമാണ് വലുത്... " പെട്ടന്ന് അരുണൻ നിന്നു. അവൻ സൂര്യനെ നോക്കി. സൂര്യൻ അവന്റെ അടുത്തേക്ക് ചെന്നു അരുണാ... മുൻകോപം ഒരിക്കലും നല്ലതല്ല.... അവനോട് പ്രതികരിക്കേണ്ട എന്നല്ല പറഞ്ഞതിനർത്ഥം... പ്രതികരിക്കണം അത് സമയത്തിനും സന്ദർഭത്തിനുമനുസരിച്ച്... നമ്മുടെ എടുത്തുചാട്ടത്തിൽ നമ്മളെ തന്നെയാണ് നമുക്ക് നഷ്ടമാകുന്നത്... അതിന് ആദ്യം നീ മനസ്സ് ശാന്തമാക്കി ആലോചിക്ക്... എല്ലാത്തിനുമുള്ള വഴി തെളിയും... അതും പറഞ്ഞ് സൂര്യൻ പുറത്തേക്കിറങ്ങി... അരുണൻ കൈചുരുട്ടി ചുമരിലിടിച്ചു പിന്നെ കട്ടിലിൽ ചെന്നിരുന്നു... ഇതെല്ലാം കണ്ട് സ്നേഹയും നിവേദ്യയുമെല്ലാം പേടിച്ചിരിക്കുകയായിരുന്നു എന്നാൽ നാൻസിയുടെ മുഖത്ത് അത്ഭുതമായിരുന്നു.... " ഇയാൾക്ക് ഇങ്ങനെയൊരു സ്വഭാവവുമുണ്ടോ... ഞാൻ കരുതിയതുപോലെയല്ല...ഏതൊരു ചേട്ടനും ചെയ്യുന്നത് ഇയാളും ചെയ്തു.... സ്നേഹത്തോടെ പുറകെ നിന്ന് ആരെങ്കിലും പുറകിൽ നിന്ന് വിളിച്ചാൽ അവിടെ നിൽക്കും... "

നാൻസിക്ക് അവനോട് ഒരു ആരാധന തോന്നി. അവൾ പുറത്തിറങ്ങി. ഇമ്മറത്തെ കസേരയിലിരിക്കുന്ന സൂര്യനെകണ്ട അവൾ അവന്റെയടുത്തേക്ക് ചെന്നു. അവളെ കണ്ട് അവനെഴുന്നേറ്റു "താൻ ആദ്യമായിട്ട് ഇവിടേക്ക് വന്ന ദിവസം കൊള്ളാം... നല്ല സദ്യ തന്നെ കിട്ടിയല്ലേ... പിന്നെ എനിക്ക് തന്നോടൊരു നന്ദി പറയാനുണ്ട്... അവന്റെ ചെപ്പക്കുറ്റി നോക്കിയൊന്ന് കൊടുത്തില്ലേ... അങ്ങനെ വേണം പെൺകുട്ടികൾ... ഇന്നത്തെകാലത്ത് ഇതുപോലെത്തന്നെയാണ് പ്രതികരിക്കേണ്ടത്.... ചിലവന്മാർക്കൊരു ധാരണയുണ്ട്... പെണ്ണുങ്ങൾ അവരുടെ മൂന്നിലൊരു കളിപ്പാവയാണെന്ന്... അതല്ലാ പുരുഷന്മാരുടെ അതേ സ്വാതന്ത്ര്യവും അധികാരവും ഒരു സ്തീക്കുമുണ്ടാകണം... അതിന് താൻ പ്രതികരിച്ചതുപോലെയുള്ള ദൈര്യം എല്ലാവർക്കുമുണ്ടാകണം..." "എനിക്കത്ര ദൈര്യമൊന്നുമില്ല... പിന്നെ അയാളുടെ നാവിൽ നിന്നു വന്ന ചില വാക്കുകൾ കേട്ടപ്പോൾ എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു പോയി... ആ രാഘവമാമൻ വന്നില്ലായിരുന്നെങ്കിലെന്റെ കഥ കഴിഞ്ഞേനെ... എനിക്കിപ്പോഴും അതോർക്കുമ്പോൾ നെഞ്ച് പിടക്കുകയാണ്...

എന്നാൽ ഇന്നത്തെ അരുണേട്ടന്റെ പ്രകടനം കണ്ട് കുറച്ചു അത്ഭുതമാണ് തോന്നിയത്... അങ്ങനെ വേണം ആൺകുട്ടികൾ... എല്ലാവരും ഇതുപോലെയായാൽ ഈ നാട് എന്നേ നന്നായിരുന്നു" "താൻ പറഞ്ഞുവരുന്നത് അവൻ ഇപ്പോൾ കാട്ടിക്കൂട്ടിയതെല്ലാം ശരിയായിരുന്നു എന്നാണോ....? ഞാനന്നേരം അങ്ങനെ പറഞ്ഞില്ലെങ്കിൽ കാണാമായിരുന്നു.... അവരിൽ ഒരാളെ ജീവനോടെയിരിക്കുമായിരുന്നുള്ളൂ... " "എന്നാരുപറഞ്ഞൂ.. ഒരിക്കലും അതുണ്ടാവില്ല... കാരണം നമ്മൾ പെട്ടന്നുള്ള ദേഷ്യത്തോടെ ഒരാളെ തല്ലാനോ കൊല്ലാനോ പോവുകയാണെങ്കിൽ അത് അവരുടെ അപ്പോഴുള്ള ഒരു കോപത്തിന്റെ എടുത്തുചാട്ടമാണ്... സൂര്യേട്ടൻ നേരത്തെ പറഞ്ഞല്ലോ നിങ്ങളുടെ അനിയനെ ചവിട്ടിയപ്പോൾ ചോദിക്കാൻ പോയില്ലായെന്ന്... അതെന്താണെന്നറിയുമോ.... സുര്യേട്ടനറിയാം അവനൊരാൺകുട്ടിയാണെന്ന്...

എന്തു വന്നാലും അതിനെ നേരിട്ട് രക്ഷപ്പെട്ടു പോരാനുള്ള അറിവും വിവേകവും അവനുണ്ടാകുമെന്ന്... എന്നാൽ അവന്റെ സ്ഥാനത്ത് ഒരു അനിയത്തിയൊ ചേച്ചിയോ ആയിരുന്നെങ്കിൽ.... അതൊന്ന് ആലോചിച്ച് നോക്കൂ... ഇതൊക്കെത്തന്നെയല്ലേ നടക്കുക... പിന്നെ അരുണേട്ടൻ ചെയ്തകാര്യം... അതുപോലെ ചെയ്യുന്നവരെ അവര് സ്നേഹിക്കുന്നവർ ആരെങ്കിലുമൊന്ന് സ്നേഹത്തോടെ പുറകിൽ നിന്ന് വിളിച്ചാൽ ഒരു പക്കാ ക്രിമിനലല്ലെങ്കിൽ, മറ്റുള്ളവരോട് അല്പം സ്നേഹമുള്ളവരാണെങ്കിൽ തീർച്ചയായും അവിടെ നിന്നിരിക്കും.... " നാൻസി അത് പറയുമ്പോൾ അവളുടെ മുഖത്തെ ആ ഭാവപകർച്ച നോക്കി നിൽക്കുകയായിരുന്നു സൂര്യൻ "ഉം... അങ്ങനെ ആയിരിക്കട്ടെ.... തന്റെ വിശ്വാസം തന്നെ രക്ഷിക്കുമെന്നാണല്ലോ... " അതുപറഞ്ഞ് തിരിയുമ്പോഴാണ് അരുണൻ അവിടേക്ക് വന്നത്. അവന്റെ ദേഷ്യമെല്ലാം മാറി ഒരുതരം കുറ്റബോധമായിരുന്നു ആ മുഖത്ത്.അവൻ സൂര്യന്റെ അടുത്തേക്കു വന്നു... "സൂര്യാ എന്നോട് പൊറുക്കണം.... ഞാനന്നേരത്തെ ദേഷ്യത്തിന് എന്തൊക്കെയോ... ചെയ്തുകൂട്ടി...

കുട്ടികൾ പറഞ്ഞതു കേട്ടപ്പോൾ എനിക്കെന്റെ നിയന്ത്രണം വിട്ടു.. എന്നാൽ എനിക്കിന്നൊരു കാര്യം മനസ്സിലായി. നമ്മളെ സ്നേഹിക്കാനും നിയന്ത്രിക്കാനും ആളുള്ളപ്പോൾ നമ്മൾ ഒരുതെറ്റിലേക്കും പോകില്ല..... മറ്റുള്ളവരെ കാണിക്കുന്നതിനുവേണ്ടി ഒരു ചടങ്ങിനുമാത്രം സ്നേഹം നൽകി എന്നെ വളർത്തിയവരാണ് എന്നെയിങ്ങനെയൊക്കെ ആക്കിതീർത്തത്... അതല്ല സ്നേഹമെന്ന് നിങ്ങളെല്ലാവരും എനിക്കു മനസ്സിലാക്കിത്തന്നു... എങ്ങനെ നന്ദി പറഞ്ഞാലാണതിന് പരിഹാരമാവുക... " അത് പറഞ്ഞവൻ സൂര്യനെ കെട്ടിപ്പിടിച്ചു.. പിന്നെ തിരിഞ്ഞ് നാൻസി നോക്കി... "ഒരസുഖക്കാരനെ കാണാൻ വന്നിട്ട് കിട്ടിയ അനുഭവം വളരെ മോശമായിരുന്നല്ലേ... ഇനിയിവിടേക്ക് വരാനുള്ള മോഹംപോലും ഇല്ലാതായിട്ടുണ്ടാകും... നീ ക്ഷമിക്ക് ചില നേരങ്ങളിൽ എന്റെ സ്വഭാവം എനിക്കുതന്നെ പിടിച്ചാൽ കിട്ടില്ല.... എല്ലാം മാറ്റിയെടുക്കണം... " "അതിനാരുപറഞ്ഞു.... അവൾക്ക് തന്നോട് ആരാധന കൂടിയിട്ടേയുള്ളൂ... അതിനെ പറ്റി സംസാരിക്കുകയായിരുന്നു ഞങ്ങൾ.... എന്നുകരുതി ഇനി ഇതുപോലുള്ള കൂതറ സ്വഭാവമെടുത്താലുണ്ടല്ലോ വെറുതേയിരിക്കുമെന്ന് കരുതണ്ടാ... " സൂര്യനത് പറഞ്ഞുകൊണ്ട് അകത്തേക്കു പോയി. അവൻ പോയതിന് മറ്റൊരു കാര്യവുമുണ്ട്.

അരുണന് നാൻസിയോട് സംസാരിക്കാനുള്ള അവസരം കൊടുക്കുകയായിരുന്നു. "നാൻസീ ഇപ്പൊൾ തോന്നുന്നുണ്ടോ ഇങ്ങനെയൊരു സാധനത്തിനെയാണല്ലോ ഈശ്വരാ വഴിയിൽവെച്ച് രക്ഷിച്ചതെന്ന്.... അവിടെ കിടന്നോട്ടെ എന്ന് കരുതിയാൽ മതിയായിരുന്നെന്ന്... ആർക്കും തോന്നാവുന്നതാണ്... ഞാൻ ഇങ്ങനെയൊക്കെയാണ്......" അരുണൻ അവിടെയുള്ള കസേരയിൽ ഇരുന്നു "അങ്ങനെ ഞാൻ പറഞ്ഞോ... വെറുതേ എഴുതാപ്പുറം വായിക്കല്ലേ.... നമ്മുടെ മനസ്സിലുള്ള നന്മയാണ് ഇതെല്ലാം ചെയ്യിക്കുന്നത്.. അങ്ങനെയുള്ള ഒരമ്മച്ചിയുടെ മകളായി ജനിച്ചതാണ് എനിക്കു ലഭിച്ച പുണ്യം.... ഞാൻ എന്നെയും അമ്മച്ചിയേയും പൊക്കിപ്പറയുകയല്ലാട്ടോ... അതാണ് സത്യമെന്ന് പറഞ്ഞതാണ്... പിന്നെ എനിക്കു കിട്ടിയ കൂട്ടുകാരിയും അവളുടെ വീട്ടുകാരുമെല്ലാം അതുപോലെത്തന്നെയാണ്... അതുതന്നെയാണ് എനിക്കു കിട്ടിയ ഏറ്റവും വലിയ ഭാഗ്യവും... പിന്നെ നമ്മൾ ഒരാളെ ആപത്ഘട്ടത്തിൽ സഹായിക്കുമ്പോൾ ആ വ്യക്തി നല്ല മനുഷ്യനാണോ ക്രിമിനലാണോ എന്ന് നോക്കിയിട്ടല്ല സഹായിക്കേണ്ടത്...

നമ്മൾ നമ്മുടെ കടമ നിറവേറ്റുക അത്രത്തന്നെ.... " "എന്റമ്മോ... ഒരു ചെറിയ സംശയം പറഞ്ഞതിന് ഇത്രമാത്രം ഉപദേശങ്ങളോ... " അരുണൻ തലയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു "ഞാൻ പറഞ്ഞതല്ലല്ലോ... എന്നെക്കൊണ്ടു പറയിപ്പിച്ചതല്ലേ... " നാൻസിയും വിട്ടില്ല എന്നാൽ അരുണൻ അവളുടെ മുഖത്തേക്കുതന്നെ നോക്കി നിൽക്കുകയായിരുന്നു.. അതുകണ്ട് അവൾ മുഖം കുനിച്ചു.. അരുണൻ കസേരയിൽനിന്നെഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു. . ഇപ്പോഴവൻ അവളുടെ തൊട്ടുമുൻപിലായിരുന്നു നിന്നിരുന്നത്... അവളുടെ മുഖം രണ്ടു കൈകൾകൊണ്ടുമുയത്തി അവന്റെ മുഖത്തിനുനേരെയാക്കി. ഈ ഉപദേശക്കാരിയെ എന്നുമെന്റെ ഉരദേശിയായി ഞാനെടുത്തോട്ടെ... നിന്നെ ഹോസ്പിറ്റലിൽ വെച്ച് കണ്ടപ്പോൾത്തന്നെ എന്തോ ഒരു മുൻജന്മബന്ധംപോലെ തോന്നി..... നിന്നിലെ നന്മ പിന്നെയും സംസാരവും ഉപദേശവും എല്ലാമങ്ങ് ഒരുപാടെന്നെ സ്പർശിച്ചു..." അവൻ മുഖം അവളുടെ നേരെ അടുപ്പിച്ചു.. പെട്ടന്നു കുതറി പുറകോട്ടുമാറി "അരുത് അരുണേട്ടാ... ഇങ്ങനെയൊന്നും മനസ്സിൽപോലും ആലോചിക്കരുത്....

ഞാനെവിടെ കിടക്കുന്നു അരുണേട്ടനെവിടെ കിടക്കുന്നു... മാത്രമല്ല ഒരന്യമതത്തിൽപ്പെട്ടവളാണ് ഞാൻ... എന്നേക്കാൾ പണക്കാരിയായ സ്വന്തം ജാതിയിൽപ്പെട്ട നല്ലൊരു പെൺകുട്ടിയെ നിങ്ങൾക്ക് കിട്ടും... എന്നെ വെറുതേ വിട്ടേക്ക്.... " "എനിക്ക് ഈ സുന്ദരിയായ നസ്രാണിക്കുട്ടിയെ മതിയെങ്കിലോ..... പിന്നെ പണം... അത് ആവിശ്യത്തിനും അല്ലാതേയും ഒരുപാട് കണ്ടുവളർന്നവനാണ് ഞാൻ... ഇന്നെനിക്ക് അതിനോടുള്ള ആർത്തിയൊന്നുമില്ല... നിനക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ അതു പറഞ്ഞാൽമതി... ഞാൻ പിന്നെ ശല്യപ്പെടുത്താൻ വരില്ല... " "എനിക്ക് അരുണേട്ടനെ ഇഷ്ടമാണ്... അത് ഏതുതരത്തിലാണെന്ന് പറയാൻ വയ്യ.... അരുണേട്ടൻ പറഞ്ഞതുപോലെ മുൻജന്മത്തിലുള്ള ബന്ധമാണോ, അതോ മറ്റേതെങ്കിലും രീതിയിലാണ് എന്നറിയില്ല.... അവൾ പറഞ്ഞു നിറുത്തി അവന്റെ മുഖത്തേക്ക് നോക്കി... അപ്പച്ഛനില്ലാതെ വളർന്നവളാണ് ഞാൻ... ഇത്രയും കാലം അമ്മച്ചി നോക്കി വളർത്തിയതാണെന്നെ... എനിക്കൊരു ജലദോഷം വന്നാൽപോലും എന്റെ അടുത്തുനിന്ന് മാറാതെ കാവലിരിക്കും എന്റമ്മച്ചി...

എന്റെ ഏതിഷ്ടവും സാധിച്ചുതന്നിട്ടേയുള്ളൂ അമ്മച്ചി... ആ അമ്മച്ചി വേധനിപ്പിക്കാൻ വയ്യെനിക്ക്... അതുകൊണ്ട് ചോദിക്കുവാ... എന്നെ ചതിക്കോ... കാര്യമെല്ലാം കഴിഞ്ഞ് എന്നെ ഉപേക്ഷിക്കുമോ..." അവൾ പറയുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു ഞാൻ ആദ്യമൊരു തെമ്മാടിയും ദുഷ്ടനുമായിരിക്കാം.... പക്ഷേ ഒരാളേയും ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ല.... അറിവില്ലാത്ത കാലത്ത് പല കളികളും കളിച്ചിട്ടുണ്ട്... എന്റെ അച്ഛനെന്നു പറഞ്ഞിരുന്ന ആ ദുഷ്ടന്റെ വാക്ക്കേട്ട് ഒരിക്കൽ എന്റെ അനിയത്തിയെ ചതിക്കാൻ നോക്കിയതാണ്.... എന്നാൽ ദൈവം എന്റെ ഭാഗത്തുണ്ടായിരുന്നതുകൊണ്ട് ആ ചതി നടന്നില്ല... ആരും ഞാൻ മൂലം കരയേണ്ടി വന്നിട്ടില്ല... നിനക്കെന്നെ പൂർണ്ണമായി വിശ്വസിക്കാം.... എന്റെ ഈ ശരീരത്തിന് ജീവനുള്ളിടത്തോളം കാലം നിന്നെ ഞാൻ ചതിക്കില്ല ഉപേക്ഷിക്കുകയുമില്ല... മരിച്ചുപോയ എന്റെ അച്ഛനുമ്മയുമാണേ സത്യം.... "

നാൻസി അപ്പോഴും അവന്റെ മുഖത്തേക്കുതന്നെ നോക്കിനിൽക്കുകയായിരുന്നു "ഇത്രയും പറഞ്ഞിട്ടും നിനക്കെന്നെ മനസ്സിലാക്കാൻ പറ്റുന്നില്ലല്ലേ... എങ്ങനെ മനസ്സിലാക്കാനാണ് അത്രയ്ക്ക് നല്ല പേരാണല്ലോ എനിക്ക് ഈ നാട്ടുകാരും വീട്ടുകാരുമെല്ലാം തന്നത്... ആ ദുഷ്ടനും കൂട്ടാളികളും ചെയ്ത എല്ലാ വൃത്തികേടുകളും എന്റെ തലയിലാണല്ലോ വന്നുപെട്ടത്... ഇനിയും നിനക്കെന്നെ വിശ്വാസമായില്ലെങ്കിൽ പിന്നെ ഞാനൊന്നും പറയുന്നില്ല... ഇനി നിന്റെ ഇഷ്ടംപോലെ നടക്കട്ടെ...." അവൻ തിരിച്ചു നടന്നു... എന്നാൽ ആ നിമിഷം നാൻസി വന്ന് അവനെ കെട്ടിപ്പിടിച്ചു "എനിക്ക് വിശ്വാസമില്ലാഞ്ഞിട്ടല്ല.. ഇയാളെയെനിക്ക് നഷ്ടപ്പെടുമോ എന്നൊരു പേടി കൊണ്ടാണ് ഞാൻ..." നാൻസി അവന്റെ നെഞ്ചിൽ മുഖം അമർത്തി കരഞ്ഞു.. അരുണൻ സന്തോഷത്തോടെ അവളെ കെട്ടിപ്പിടിച്ചു "ടാ.... "....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story