സ്നേഹസൂര്യൻ : ഭാഗം 25

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

 അപ്പോഴാണ് മുറ്റത്തൊരു പോലീസ് വണ്ടി വന്നുനിന്നത്. അതിൽ നിന്ന് എസ്ഐയും മറ്റു പോലീസുകാരുമിറങ്ങി അവരെക്കണ്ട് എല്ലാവരുമൊന്ന് ഞെട്ടി... എസ്ഐയും പോലീസുകാരും സൂര്യന്റെ അടുത്തേക്കു വന്ന് നിരന്നു നിന്ന് സല്യൂട്ട് ചെയ്തു..തിരിച്ച് സൂര്യനും സല്യൂട്ട് ചെയ്തു... അരുണനും സ്നേഹയും നാൻസിയും രാഘവനുമെല്ലാം അന്തംവിട്ട് നിൽക്കുകയായിരുന്നു... എന്നാൽ ആദിയുടേയും നാരായണന്റെയും സാവിത്രിയുടേയും മുഖത്ത് ചിരിയായിരുന്നു. എന്നാൽ ഇപ്പോഴിവിടെ പോലീസ് വന്നത് എന്തിനാണെന്ന് മനസ്സില്ലാതെ അവരും നിന്നു.. എന്നാൽ സൂര്യൻ ഉമ്മറത്തേക്കു വന്നു... അവൻ എല്ലാവരേയും നോക്കി ചിരിച്ചു... "ഞാൻ ക്രൈംബ്രാഞ്ച് എഎസ്പി സൂര്യനാരായണൻ....ഇവിടെ കുറച്ചുമുമ്പ് നടന്ന ഒരു ഡോ. പ്രകാശിന്റെ കൊലപാതകത്തിന്റെ അന്വേഷണചുമതല എനിക്കാണ്.

അതുമായി ബന്ധപ്പെട്ടാണ് ഞാനിവിടെ വന്നതും... അല്ലാതെ പ്രസാദിന്റെ അസിസ്റ്റന്റായി വന്നതല്ല... അദ്ദേഹത്തെ എനിക്ക് മുന്നേ പരിചയമുണ്ടായിരുന്നു.... DIG സാറിന്റെ പെങ്ങളുടെ മകനാണ് ഈ പ്രസാദ്.... അദ്ദേഹത്തിനു മാത്രമേ ഞാൻ ഇവിടെ വന്നതെന്തിനാണെന്ന് അറിയുകയുമുള്ളൂ...." സൂര്യൻ പറഞ്ഞതിനു ശേഷം എല്ലാവരേയും നോക്കി "എന്നിട്ടെന്തുകൊണ്ട് ഇതു ഞങ്ങളാരോടും പറഞ്ഞില്ലാ... " അരുണൻ ചോദിച്ചു "അതു ഞാൻ പറഞ്ഞാൽ... അത് പുറമേ അരെങ്കിലുമറിഞ്ഞാൽ...ഈ അന്വേഷണം പിന്നെ മുന്നോട്ട് പോവില്ല... കാരണം ഇതെല്ലാം ചെയ്ത ക്രിമിനലിനെ ഇത് ചെയ്യിച്ചവർ തന്നെ വക വരുത്തും... അതാണ് ആരോടും മിണ്ടാതിരുന്നത്.... ഇനി കാര്യത്തിലേക്ക് വരാം ഡോ. പ്രകാശിന്റെ മരണം അന്വേഷിക്കുന്ന സമയത്താണ്. ഇവിടുത്തെ വലിയമ്മാവൻ മരിക്കുന്നത്... ഡോ. പ്രകാശിന്റെ മരണവും അമ്മാവന്റെ മരണവും ഒരേ രീതിയിലായിരുന്നു എന്നത് എന്നിൽ സംശയം കൂട്ടി...

അതിനിടയിൽ ഒരു ദിവസം സ്നേഹ പറഞ്ഞു ചെറിയമ്മാവനും മരിച്ചത് ഇതേ രീതിയിലായിരുന്നു എന്നത്... പിന്നീട് ഇപ്പോൾ അരുണനു നേരേയും അതുപോലെ ഒന്ന് നടന്നു... അതുംകൂടിയായപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി ഇതെല്ലാം ചെയ്ത് ഒരാളാണെന്ന്... ഏതൊരു കൊലയാളിക്കും അവരുടേതായ ഒരു വീക്നസ് ഉണ്ടാകും.. ഈ കൊലയാളിയുടെ വീക്നസ് പുറകിലൂടെ ചെന്നിടിച്ച് കൊലപ്പെടുത്തിയതിനുശേഷം നിറുത്താതെ പോവുക എന്നതാണ്... എന്നാൽ ആദ്യമായിട്ടാണ് ആ കൊലയാളിയുടെ കയ്യിൽ നിന്ന് ഒരാൾ രക്ഷപ്പെടുന്നത്..... അത് അരുണനായിരുന്നു..." സൂര്യൻ എല്ലാവരേയും നോക്കി... എല്ലാവരുടേയും മുഖത്ത് ആദ്യത്തെ അതേ അമ്പരപ്പായിരുന്നു... സൂര്യൻ അരുണന്റെ അടുത്തേക്ക് നടന്നു "അരുണൻ അന്നുപറഞ്ഞ ആ ലോറിയുടെ പേരും നമ്പറുംവെച്ച് ഒരന്വേഷണം നടത്തി.....

അതിലൂടെ ആളെ പിടികൂടി.... പേര് മാർക്കോസ്.. ഒരു പക്കാ ക്രിമിനൽ... അവനെ ശെരിക്കുമൊന്ന് കുടഞ്ഞു. അവസാനം അവൻ സത്യമെല്ലാം പറഞ്ഞു.,.. " സൂര്യൻ അരുണന്റെ കയ്യിൽ പിടിച്ചു "തനിക്കറിയേണ്ടേ ഡോ പ്രകാശിനെ കൊന്നതും തന്നെ കൊല്ലാൻ ശ്രമിച്ചതിന്റേയും സൂത്രധാരൻ ആരാണെന്ന്... അതെ അയാൾ തന്നെ... ആ പ്രഭാകരൻ തന്നെ... നിന്നെ കൊല്ലാൻ ശ്രമിച്ചത് സ്വത്തിനു വേണ്ടിയായിരുന്നെങ്കിൽ ഡോക്ടറെ കൊന്നത് നീയും പ്രഭാകരനും തമ്മിലുള്ള ബന്ധം അറിയുന്ന ഒരാൾ എന്നതായിരുന്നു... ഈ കാര്യം നീയറിഞ്ഞാൽ പ്രഭാകരന്റെ എല്ലാ പ്ലാനിങും തരുമെന്നു കാര്യം പ്രകാശിനറിയാം... ആ ഒരിക്കലും അയാളെ കൂടുതൻ പണക്കൊതിയനാക്കി... ഈ പേരും പറഞ്ഞ് അയാൾ ഒരുപാട് തവണ പ്രഭാകരന്റെ കയ്യിൽ നിന്ന് പണം കയ്ക്കലാക്കിയിരുന്നു... അവസാനം ആ സ്വത്തിന്റെ മൂന്നിലൊരു ഭാഗം വേണമെന്നാവിശ്യപ്പെട്ടു...

അത് കേട്ടപ്പോൾ പ്രഭാകരന്റെ ഒരു കാര്യം മനസ്സിലായി... പ്രകാശൻ തന്നെ ഭീഷണിപ്പെടുത്തി എല്ലാം കൈക്കലാക്കാനുള്ള പരിപാടിയാണെന്ന് പിന്നെ പ്രഭാകരൻ ഒന്നും ചിന്തിച്ചില്ല....പ്രകാശിനെ കൊല്ലിക്കുകയായിരുന്നു..." "പിന്നെ വലിയമാമയുടേയും ചെറിയമാമയുടേയും മരണം.... അത് പറയാൻ മാർക്കോസ് ഒന്നു മടിച്ചു. എന്ത് ചെയ്താലും ആ പേര് അയാളിൽ നിന്ന് കിട്ടില്ലെന്ന് മനസ്സിലായി എന്നാൽ ഏതൊരു മനുഷ്യനേയും ചതിക്കുന്ന ഒരു വസ്തുവാണ് നാവ്... അറിയാതെ മർക്കോസിന്റെ നാവിൽനിന്നു ഒരു കാര്യം ഒരേയൊരു കാര്യം അത് എന്നെ എത്തിച്ചത് ഇവിടെയാണ്... ആ കാര്യം ഞാൻ പിന്നീട് പറയാം... ആദ്യം ആ കൊലയുടെ സാക്ഷാൽ സ്രിഷ്ടാവിനെ അനിയണ്ടേ... അയാളെ അറസ്റ്റുചെയ്തുകൊണ്ടു പോകാനാണ് ഇവർ വന്നത്... " എല്ലാവരുടേയും മുഖത്ത് ഭയം തങ്ങിനിന്നു....

ആരാണ് ആ കൊലയാളി എന്നറിയാതെ എല്ലാവരും പരസ്പരം നോക്കി... സൂര്യൻ എല്ലാവരുടേയും മുഖത്ത് ക്കും നോക്കി അവരുടെ മുന്നിലൂടെ നടന്നു.... അവസാനം ഒരാളുടെ മുന്നിൽ നിന്നു.... പിന്നെ അയാളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു.... "എന്താണ് രാഘവേട്ടാ മനസ്സിൽ പേടി തോന്നുന്നുണ്ടോ.... ആ കൊലപാതകിയുടെ കയ്യിൽ പേരും അഡ്രസ് വണ്ടി നമ്പറും പറഞ്ഞുകൊടുക്കുമ്പോൾ എവിടെയായിരുന്നു ഈ പേടിയെല്ലാം.... എന്നാൽപ്പിന്നെ നമുക്ക് പൊവുകയല്ലേ...." സൂര്യന്റെ ചോദ്യം കേട്ട് രാഘവൊന്ന് ഞെട്ടി... രാഘവൻ മാത്രമല്ല ആ വീട്ടിലുണ്ടിരുന്നവരും ഞെട്ടി... "സൂര്യാ... എന്താണ് മോനെ ഇത്.. അതിന് ഞാനെന്തു തെറ്റ് ചെയ്തിട്ടാണ്...." രാഘവൻ നിന്നു വിയർത്തു "അതേ... പാലത്തറ ഗംഗാധരമേനോനേയും, ദാമോദരമേനോനേയും കൊന്നതിന് നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു" സൂര്യന്റെ ശബ്ദം കുറച്ചു കനത്തു "വീട്ടിൽ കയറിവന്ന് അനാവശ്യം പറയരുത്... ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയി തിരിച്ചുവന്ന് ഈ വീട്ടിൽ അധികാരം സ്ഥാപിക്കാനാണ് ഈ നാടകമെങ്കിൽ പൊന്നുമോനെ അതിവിടെ നടക്കില്ല. ഞാൻ ജീവനുള്ള കാലത്തോളം നടക്കില്ലത്... "

രാഘവൻ പറഞ്ഞുതീരുംമുമ്പ് സൂര്യന്റെ കൈ അയാളുടെ മുഖത്ത് പതിഞ്ഞിരുന്നു. അതുകണ്ട് എല്ലാവരും ഞെട്ടിത്തരിച്ചു... അവന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നിരുന്നു ഇത്രയും നേരം ക്ഷമിച്ചു നിന്നത് എന്റെ അച്ഛന്റെ പ്രായമുള്ള മനുഷ്യനാണെന്നോർത്താണ്... ഇല്ലെങ്കിൽ വന്നയുടനെ തന്നെ തൂക്കിയെടുത്ത് കൊണ്ടുപോവാൻ എനിക്കറിയാഞ്ഞിട്ടല്ല.... ഇനി സത്യമെല്ലാം നിങ്ങൾ പറയും. കുന്നത്ത് കമലയിൽ തനിക്കു ജനിച്ച മുരളിയും താനും ചെയ്തു കൂട്ടിയ കാര്യം ഇവിടെ താനിപ്പോൾ പറയണം.... പറഞ്ഞേ മതിയാകൂ രാഘവാ... ഇല്ലെങ്കിൽ അറിയാലോ തന്നെ ഇവിടെയിട്ട് പച്ചക്ക് കത്തിക്കും ഞാൻ... പറയെടോ... " സൂര്യൻ അയാളുടെ കഴുത്തിന് കുത്തിപ്പിടിച്ചു "പറയാം... എല്ലാംഞാൻ പറയാം...." സൂര്യൻ അയാളുടെ കഴുത്തിലെ പിടിവിട്ടു... അയാൾ പറഞ്ഞുതുടങ്ങി "ആരുമറിയരുതെന്ന് കരുതി ഞാനും കമലയും എന്റെ മകനും ഇത്രയും കാലം രഹസ്യമായി കൊണ്ടു നടന്നതെന്തോ അത് ഇന്ന് പുറത്തു വന്നിരിക്കുന്നു...

ജീവിതത്തിൽ കല്യാണമേ വേണ്ടെന്നുവെച്ച് നടന്നിരുന്ന ഞാൻ കോന്നത്തെ കുമാരന്റെ മകൾ കമലയെ കണ്ടപ്പോൾ അറിയാതെ ഒരു മോഹമുദിച്ചു. ആരുമറിയാതെ ഞാനെന്റെ ഇഷ്ടം അവളെ അറിയിച്ചു... ആദ്യമാദ്യം അവൾ എതിർത്തെങ്കിലും പിന്നീട് ഞങ്ങൾ കൂടുതലടുത്തു... ഒരു ദിവസം കുമാരനില്ലാത്ത നേരത്ത് ഞാനവിടെ പോയി അവിടെയെത്തിയ ഞാൻ കണ്ടത് കുളിച്ചു ഈറനോടെ വരുന്ന കമലയെയായിരുന്നു.. ഒരു നിമിഷം ഞാനവളെ കയറിപ്പിടിച്ചു ആദ്യമെല്ലാം അവൾ എതിർത്തെങ്കിലും പിന്നിട് അവളും സഹകരിച്ചു... പിന്നീട് ഇടക്കിടക്ക് അവളുടെ അടുത്ത് ഞാൻ പോകുമായിരുന്നു. ഒരു ദിവസമറിഞ്ഞു അവൾ ഗർഭിണിയാണെന്ന്... അതൊഴിവാക്കാൻ ഒരുപാടുതവണ അവളോട് പറഞ്ഞു... അവൾ കേട്ടില്ല... ഈ വിവരമറിഞ്ഞ കുമാരൻ ആത്മഹത്യ ചെയ്തു...

ആ വീട്ടിൽ അവൾ ഒറ്റക്കായി.. അവൾക്കു വേണ്ട സാധനങ്ങളെല്ലാം ഞാനെത്തിച്ചു കൊടുത്തു... ദിവസങ്ങൾ കഴിഞ്ഞു അവൾ ഒരാൺകുട്ടിയെ പ്രസവിച്ചു.... മുരളിഎന്നവന് പേരിട്ടു അവൻ വളർന്നു... ഒരിക്കൽ അവൾ എന്നോട് ഒരുകാര്യമാവിശ്യപ്പെട്ടു... പാലത്തറയിൽ ന്റെ അച്ഛനും ഞാനും ഒരുപാട് നാളായല്ലോ പണിയെടുക്കുന്നത് ഒരു വീട് വെക്കാൻ കുറച്ചു ഭൂമി തരണമെന്ന് പറയണം എന്നും പറഞ്ഞു... ഞാനാലോചിച്ചപ്പോൾ അത് നല്ലകാര്യമാണെന്ന് എനിക്കും തോന്നി... ഞാൻ അങിങുന്നിനോട് കാര്യം പറഞ്ഞു... അദ്ദേഹം നിറഞ്ഞ മനസ്സോടെ സമ്മതിച്ചു... എന്നാൽ ഞാനും കമലയുമായിട്ടുള്ള ചുറ്റിക്കളി ദാമു കണ്ടുപിടിച്ചു.., അവനത് ഇങ്ങുന്നിനോട് പറയുമോ എന്നായിരുന്നു ന്റെ പേടി... അങ്ങുന്നറിഞ്ഞാൽ പാത്തറയിലെ ന്റെ പണിയും അവർ വീടു വെക്കാൻ തരാമെന്നേറ്റ ഭൂമിയും നഷ്ടപ്പെടുമെന്ന് ഞാൻ പേടിച്ചു... അവൻ ജീവനോടെയിരുന്നാൽ ആപത്തിന്നായി എന്നു മനസ്സിലാക്കി. അവനെ ഇല്ലാതാക്കാൻ ഞാൻ തീരുമാനിച്ചു..... അതിനുവേണ്ടി ഞാൻ മാർക്കോസിനെ ഏർപ്പാടു ചെയ്തു....

പക്ഷേ സത്യമായിട്ടും അവന്റെ ഭാര്യ ഗായത്രിയേയും കുഞ്ഞിനേയും കൊല്ലുമെന്ന് മനസ്സിൽ പോലും വിചാരിച്ചിട്ടില്ല" "അപ്പോൾ വലിമ്മാവനെ കൊന്നതോ" സൂര്യൻ അക്ഷമനായി ചോദിച്ചു വർഷങ്ങൾ കഴിഞ്ഞു... മുരളി പ്രഭാകരന്റെകൂടെ കൂടി.. അയാളുടെ വിശ്വസ്ഥനുമായി അതുകൂടാതെ മറ്റെന്തെക്കെയോ പരിപാടിയുമുണ്ടവന്... അങ്ങനെയിരിക്കുമ്പോഴാണ്. അവനിൽ നിന്ന് ആ സത്യമറിയുന്നത്. അവന് ഇവിടുത്തെ സ്നേഹ മോളെ ഇടമാണെന്നത്... ഞാനവനെ ഒരുപാട് ഉപദേശിച്ചു... എന്നാലവൻ ചെവിക്കൊണ്ടില്ല... അവസാനം എനിക്കതിന് സമ്മതിക്കേണ്ടിവന്നു... ഒരു ദിവസം അങ്ങുന്നിനെക്കണ്ട് അവനത് പറയുകയും ചെയ്തു... എന്നാൽ അങ്ങുന്നത് സമ്മതിച്ചില്ല... ആ കാര്യവും പറഞ്ഞ് അങ്ങുന്നിന്റെ ഏഴയലത്തുപോലും വരരുതെന്ന് പറഞ്ഞു.... പിന്നീടാണ് മുരളിയുടെ മനസ്സിലിരുപ്പ് മനസ്സിലായത്... ഈ തറവാട്ടിലെ സ്വത്ത് കയ്ക്കലാക്കുക...

അതിന് ആദ്യം സ്നേഹമോളെ സ്നേഹിക്കുക... അവളെ വരുതിയിലാക്കിയാൽ പിന്നെ എളുപ്പമാണല്ലോ.... എന്നാൽ അതിന് തടസ്സം നിൽക്കുന്ന അങ്ങുന്നിനെ കൊല്ലുക എന്നായിരുന്നു മുരളിയുടെ മനസ്സിൽ... ആദ്യം ഞാൻ സമ്മതിച്ചില്ല... പിന്നെ എനിക്കു തോന്നി അവന്റെ ഇഷ്ടം നടക്കട്ടെയെന്ന്... പിന്നെയൊന്നുമാലോചിച്ചില്ല... മാർക്കോസിനെ പറഞ്ഞേൽപ്പിച്ചു..." രാഘവൻ പറഞ്ഞുനിർത്തി സൂര്യനെ നോക്കി "അപ്പോൾ ആ വണ്ടിയിൽ നിങ്ങളുമുണ്ടായിരുന്നല്ലോ.... നിങ്ങൾ അപകടപ്പെടുമെന്ന് നിങ്ങക്കുതന്നെ അറിയാമായിരുന്നില്ലേ... " "അറിയാമായിരുന്നു... അതു കണക്കുകൂട്ടിയാണ് ഞാൻ വണ്ടിയിലിരുന്നത്... പിന്നിൽ ലോറി കണ്ടയുടനെഞാൻ ഒരു കൈകൊണ്ട് കാറിന്റെ ഡോർ തുറന്നുപിടിച്ചു... ലോറി കാറിലിടിക്കാൻ നേരത്ത് പുറത്തേക്ക് ചാടി... വീഴ്ചയിൽ കാലിന്റെയെല്ല് പൊട്ടി.... നെറ്റിയും പൊട്ടിയിരുന്നു.... " പറഞ്ഞുകഴിഞ്ഞ് രാഘവൻ എല്ലാവരേയും നോക്കിയതിനു ശേഷം തല കുനിച്ചുനിന്നു

ഒരു കരച്ചിൽ കേട്ടിട്ടാണ് സൂര്യൻ തിരിഞ്ഞു നോക്കിയത്. ശ്രീദേവിയമ്മയായിരുന്നത്.. അവർ മാത്രമല്ല എല്ലാവരുടേയും സ്ഥിതി മറിച്ചായിരുന്നില്ല... സൂര്യൻ സാവിത്രിയെ നോക്കി കണ്ണുകൊണ്ട് എന്തോ കാണിച്ചു.. അവർ സാവിത്രിയേയും കുട്ടികളേയും അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി താനൊക്കെ ഒരു മനുഷ്യനാണോ... ചങ്കുപോലെ കൂടെ കൂട്ടിയിട്ടും കിടക്കാനൊരിടവും തന്നിട്ട് അതിനുള്ള നന്ദിയാണല്ലോടോ താനിവർക്കു നൽകിയത്... മരണം അത് തനിക്കു നൽകുന്ന ചെറിയ ശിക്ഷയാകും അനുഭവിക്കും താൻ അനുഭവിപ്പിക്കും ഞാൻ.... സൂര്യനതും പറഞ്ഞ് അയാളുടെ കഴുത്തിന് പിടിച്ച് മുറ്റത്തേക്ക് തള്ളി. അയാൾ ചെന്നു വീണത് അവിടെ നിൽക്കുന്ന പോലീസ്സുകാരുടെ കാൽക്കീഴിലായിരുന്നു. അവരയാളെ പിടിച്ചെഴുന്നേൽപ്പിച്ച് വണ്ടിയിൽ കയറ്റി. സൂര്യന്റെ അനുവാദത്തോടെ അയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story