സ്നേഹസൂര്യൻ : ഭാഗം 26 || അവസാനിച്ചു

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

താനൊരു ഒരു മനുഷ്യനാണോ... ചങ്കുപോലെ കൂടെ കൂട്ടിയിട്ടും കിടക്കാനൊരിടവും തന്നിട്ട് അതിനുള്ള നന്ദിയാണല്ലോടോ താനവർക്കു നൽകിയത്... മരണം അത് തനിക്കു നൽകുന്ന ചെറിയ ശിക്ഷയാകും അനുഭവിക്കും താൻ... അനുഭവിപ്പിക്കും ഞാൻ.... സൂര്യനതും പറഞ്ഞ് അയാളുടെ കഴുത്തിന് പിടിച്ച് മുറ്റത്തേക്ക് തള്ളി. അയാൾ ചെന്നു വീണത് അവിടെ നിൽക്കുന്ന പോലീസ്സുകാരുടെ കാൽക്കീഴിലായിരുന്നു. അവരയാളെ പിടിച്ചെഴുന്നേൽപ്പിച്ച് വണ്ടിയിൽ കയറ്റി. സൂര്യന്റെ അനുവാദത്തോടെ അയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി അരുണൻ സൂര്യന്റെ അടുത്തേക്കു വന്നു.... അവനൊരു ഷേക്ക്‌ഹാന്‍ഡ്‌ കൊടുത്തു... "നീയിത്ര വീരശൂരപരാക്രമിയാണെന്നറിഞ്ഞില്ല... സന്തോഷമായി.... " അരുണൻ അവനെ കെട്ടിപ്പിടിച്ചു. "എന്നെ ഏൽപ്പിച്ച ജോലി ഞാൻ ചെയ്തു തീർത്തിരിക്കുന്നു.... എന്റെ ലക്ഷ്യങ്ങളും തീർത്തിരിക്കുന്നു... ഇനിയെനിക്ക് ഒരു കാര്യം കൂടി ചെയ്യാനുണ്ട്... "

ആദ്യം നീ വാ... ആദി...അച്ഛാ വരൂ... " കാറിൽ ചാരിനിൽക്കുകയായിരുന്ന നാരായണനേയും ആദിയും അവൻ അകത്തേക്കു വിളിച്ചു അവരെല്ലാവരും അകത്തേക്കു കയറി.... അവിടെ ഹാളിൽ എല്ലാവരുമുണ്ടായിരുന്നു... ശ്രീദേവിയമ്മ അപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.. സാവിത്രിയും സ്നേഹയും അവരെ ആശ്വസിച്ചിരുപ്പുണ്ടായിരുന്നു... നാൻസിയും നിവേദ്യവും അവരുടെയടുത്ത് നിൽക്കുകയായിരുന്നു "അമ്മായി..." സൂര്യന്റെ വിളികേട്ട് ശ്രീദേവിയമ്മയുടെ കണ്ണുതുടച്ച് മെല്ലെ എഴുന്നേറ്റു... "എന്താണമ്മായി ഇങ്ങനെ കൊച്ചുകുട്ടികളെപ്പോലെ കരയുന്നത്... " സൂര്യൻ അവരുടെയടുത്ത് വന്നു നിന്നു.. "വിഷമം കൊണ്ടാണ് മോനെ... പാല് കൊടുത്ത കൈയ്ക്ക് തന്നെ അവൻ കൊത്തീലോ... അവനൊരു വാക്കുപറഞ്ഞാൽ പോരായിരുന്നോ... എല്ലാമവന് കൊടുക്കുമായിരുന്നില്ലേ.... അതിനിങ്ങനെ കൊല്ലണമായിരുന്നോ.... "

"അതെല്ലാം കഴിഞ്ഞില്ലേ അമ്മായീ... അയാളിനി അടുത്തകാലത്തൊന്നും പുറംലോകം കാണില്ല... അത് ഞാൻ നോക്കിക്കോളാം.... ഇപ്പൊൾ അമ്മായിയൊന്ന് ഹാപ്പിയായിരുന്നേ... ഒരുപാട് കാലത്തിനുശേഷം അമ്മായിയുടെ നാത്തൂനും ഭർത്താവും മക്കളും വന്നിരിക്കുകയല്ലേ... ആ സമയത്ത് കരഞ്ഞിരിപ്പാണോ... സന്തോഷിക്കുകയല്ലേ വേണ്ടത്... എന്റമ്മായിയൊന്ന് ചിരിച്ചേ... കാണട്ടെ ഞാൻ...." സുര്യൻ അവരുടെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു. ശ്രീദേവിയമ്മയൊന്ന് ചിരിച്ചു തെളിച്ചം പോരല്ലോ ഈ ചിരിക്ക്.... ആ.. ഇപ്പോൾ ഇത്ര മതി വല്ലാതെ വിശക്കുന്നു വല്ലതുമുണ്ടോ ഇവിടെ കഴിക്കാൻ... " സൂര്യൻ വയറിനുതട്ടികൊണ്ട് ചോദിച്ചു " എല്ലാരും കൈ കഴുകിക്കോളൂ... ഭക്ഷണം എടുത്തുവക്കാം ഞാൻ..." അതുപറഞ്ഞ് സ്നേഹ അടുക്കളയിലേക്ക് നടന്നു.. കൂടെ നാൻസിയും നിവേദ്യയും ചെന്നു എന്നാലും ന്റെ സൂര്യേട്ടാ വല്ലാത്ത സസ്പെൻസായിപ്പോയി...

ഞങ്ങളെയെല്ലാം പറ്റിച്ചു നടക്കുകയായിന്നല്ലേ....." ഭക്ഷണം കഴിക്കുന്നതിനിടയിൽ നാൻസി പറഞ്ഞു... "ഞാനത് പറഞ്ഞിട്ടുവേണമല്ലേ നിങ്ങൾക്ക് നാട്ടിൽ പാടിനടക്കാൻ.... വയറ്റിപ്പിഴപ്പാണ് എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ... പ്ലീസ്.... " സൂര്യന്റെ മറുപടി കേട്ട് എല്ലാവരും ചിരിച്ചുപോയി "നിങ്ങൾക്ക് ഇന്നലെ കണ്ട ഏട്ടൻ പറയാത്തതിന് വിഷമം... ഇക്കാലമത്രയും എന്നോട് മൂടിവെച്ച സത്യമറിഞ്ഞപ്പോൽ എനിക്കുണ്ടായ വിഷമം ഞാനാരോട് പറയും... " ആദി ചോദിച്ചു "എന്ത് രഹസ്യം.... " സൂര്യൻ അവന്റെ മുഖത്തേക്ക് നോക്കി "എന്ത് സംശമെന്നോ... എന്നെക്കൊണ്ട് പറയിപ്പിക്കണ്ട.... അമ്മയുടെ വീടാണ് ഇതെന്ന സത്യം.... " അത് കേട്ട് എല്ലാവരും അവനെ നോക്കി.. പിന്നെയൊരു കൂട്ടച്ചിരിയായിരുന്നു അവിടെ.... ഭക്ഷണം കഴിച്ച് എല്ലാവരും ഹാളിൽ ഇരിക്കുകയായിരുന്നു... "സൂര്യാ നിനക്കെങ്ങനെ മനസ്സിലായി ഇതിനെല്ലാം പിന്നിൽ രാഘമാമയാണെന്ന്...

ആ മാർക്കോസ് ഒന്നും പറഞ്ഞിട്ടില്ല എന്നു നീ പറഞ്ഞല്ലോ" അരുണൻ ചോദിച്ചു... അതുകേട്ട് സൂര്യനൊന്ന് ചിരിച്ചു "അതാണ് ഒരു പോലീസുകാരന്റെ പവർ.... ഞാനന്ന് ആദ്യമായി ഇവിടെ വന്ന ദിവസം ഇവരുമായി സംസാരിച്ചിരിക്കുന്ന സമയത്താണ് രാഘവൻ കയറിവന്നത്... അന്നെന്നെ അയാൾക്ക് പരിചയപ്പെടുത്തിയ സമയത്ത് അയാളിലുണ്ടായ ഞെട്ടൽ ഞാൻ മനസ്സിലാക്കിയിരുന്നു... പിന്നീട് എന്നെ ഇവരുടെ അടുത്തുനിന്ന് മാറ്റുവാൻ വേണ്ടി പുറത്തേക്ക് കൊണ്ടുപോയതും കുറച്ചു സമയം അയാളെന്തോ ആലോചിക്കുന്നതും എന്നിൽ സംശയം വളർത്തി... അതാണ് അരുണൻ ആരാണെന്ന കാര്യവും പുറത്തു പറയരുത് എന്നു ഞാൻ പറഞ്ഞത്.... പിന്നീട് മുരളി വഴിയിൽ വെച്ച് ആദിയോട് ഏറ്റുമുട്ടിയതും ഇവരെ അനാവശ്യം പറഞ്ഞപ്പോൾ അവിടെ കൃത്യസമയത്ത് അയാളെത്തുകയും രണ്ടുവാക്ക് അയാൾ പറഞ്ഞപ്പോൾ മുരളി തിരിച്ചുപോയകാര്യവും ഇവർ പറഞ്ഞപ്പോൾ സംശയം കൂടുതലായി... അതുകഴിഞ്ഞ് താൻ അവന്റെ നാവറുത്തുവരുമെന്ന് പറഞ്ഞ് പ്രശ്നമുണ്ടായില്ലേ...

അന്ന് വൈകീട്ട് പുറത്തു പോവുകയാണെന്ന് പറഞ്ഞ് ഞാൻ പുറത്തു പോയില്ലേ... അന്നു ഞാൻ പോയത് ആ വയലിലേക്കായിരുന്നു. കുറച്ചു നേരം അവിടെ നിന്നപ്പോൾ കണ്ടു മുരളിയും, ഇയാളുംകൂടി എന്തോ കാര്യമായിട്ട് സംസാരിക്കുന്നത്... കുറച്ചു നേരം അവർ സംസാരിച്ചു... തിരിച്ചു പോകുന്നതിനുമുമ്പ് അയാൾ മുരളിക്കു കുറച്ചു പണം കൊടുക്കുന്നത് കണ്ടു... ഇവിടെയായിരുന്നു ഇവർ തമ്മിൽ എന്തോ ബന്ധമുണ്ടെന്ന സംശയം എനിക്കുണ്ടായത്.... " അവനൊന്നു നിശ്വസിച്ചുകൊണ്ട് തുടർന്നു "പിറ്റേ ദിവസം ഞാൻ ചെറിയൊരു പണിയൊപ്പിച്ചു... നമ്മുടെ ഇവിടുത്തെ എസ്ഐ കൈക്കുലിക്കാരൻ സതീശനെ ഒരു ചെറിയ പണിയൊപ്പിച്ച് സസ്പെന്റ് ചെയ്യിച്ചു.... ആ കാര്യം പിന്നെ പറഞ്ഞുതരാം. ഇപ്പോൾ എന്റെ സഹപാഠിയും വിശ്വസ്തനുമായ നിവിൻ ആണ് പുതിയ എസ്ഐ. നാലുദിവസം മുമ്പ് മാർക്കോസിനെ പിടിച്ചെന്ന കാര്യം നിവിൻ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ സ്റ്റേഷനിൽ ചെന്നു...

അവിടെ നിന്ന് മാർക്കോസിനെ ചോദ്യം ചെയ്തപ്പോൾ ഡോ. പ്രകാശിനെ കൊന്ന കാര്യവും.. അതിനുപിന്നിൽ പ്രഭാകരനും, മുരളിയുമാണെന്നറിഞ്ഞ നിമിഷം... ഞങ്ങൾ പ്രഭാകരനെ ഫോൺ ചെയ്തു വിളിച്ചു വരുത്തി... കുറച്ചുനേരം അയാൾ വിസമ്മതിച്ചെങ്കിലും ഞങ്ങളുടെ ഭീഷണിക്കുമുമ്പിൽ അയാൾ വീണു... അയാൾ അവിടെയെത്തി കാര്യങ്ങളെല്ലാം അയാളോട് പറഞ്ഞു.. ആദ്യം അയാൾ നിഷേദിച്ചപ്പോൾ അയാളെ മാർക്കോസിനു മുന്നിലെത്തിച്ചു... അവിടെ അയാൾ വീണു... പിന്നെ കുറച്ചു കൈമരുന്നുകൾ നൽകിയപ്പോൾ എല്ലാം തത്ത പറയുന്നതുപോലെ പറഞ്ഞു... അന്നു വൈകുന്നേരം ഞാൻ മുരളിയെ അന്വേഷിച്ച് അവന്റെ മാളത്തിലേക്കു ചെന്നു. അപ്പോഴവിടെ അവനും മറ്റു രണ്ടുപേരും മദ്യസേവക്കുള്ള തയ്യാറെടുപ്പിലായിരുന്നു... എന്നെക്കണ്ട് ആദ്യം അവനൊന്നു പരുങ്ങി...

പിന്നെ എഴുന്നേറ്റ് ന്റെ അടുത്തേക്കു വന്നു............................................................................................................................ ✨✨✨✨✨✨✨✨✨ ✨✨✨✨✨✨✨✨✨ ആരിത് പാലത്തറയിലെ പുതിയ രക്ഷകനോ...എന്താടാ.... നിനക്കിവിടെ കാര്യം.... " മുരളി രണ്ടു കൈകൾ കൂട്ടിയുഴിഞ്ഞുകൊണ്ട് ചോദിച്ചു "തന്നെയൊന്ന് കാണാൻ വന്നതാണ്... " "എന്തിന്... " "പെൺകുട്ടികളെ വഴിയിലൂടെ താൻ നടത്തിക്കില്ലെന്നറിഞ്ഞു.. അതിന്റെ കാരണമൊന്നറിയാനാണ് വന്നത്... " ഓഹോ... അപ്പോൾ അതറിയാൻ വന്നതാണ് മോനല്ലേ.... ഇതൊക്കെയറിയാൻ മോനാരാണാവോ.... ഓ അവരുടെ രക്ഷകനാണല്ലേ...... മുരളി പരിഹാസത്തോടെ ചോദിച്ചു.. "അല്ലെടാ... തന്റെ തന്ത രാഘവൻ... " തന്റെ സംശയം അവനുമുന്നിൽ എറിഞ്ഞിട്ടു സൂര്യൻ... അത് കേട്ട് മുരളി സ്തംഭിച്ചു നിന്നു. അവൻ സൂര്യനെ നോക്കി.. "നീയെന്താണ് പറഞ്ഞത്..." മുരളി അവന്റെ കോളറിൽ പിടിച്ചു "കയ്യെടുക്ക് മുരളീ.... ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്.... ആ രാഘവൻ തന്റെ തന്തതന്നെയല്ലേ..... " "ഓഹോ.... അപ്പോ എല്ലാം അറിഞ്ഞിട്ടാണ് നീ വന്നത് ....ആരുമറിയാതെ ഇത്രയും നാൾ എന്താണോ മൂടി വച്ചത് അത് പുറത്തു വന്നിരിക്കുന്നു..." മുരളി സൂര്യന്റെ കഴുത്തിനു കുത്തിപ്പിടിച്ചു.. "ആരാടാ നിന്നോടിത് പറഞ്ഞത്.. പറയടാ നായെ...

" ഹാ.., വിട് മുരളീ.... ഇതെന്റെ ഒരു സംശയമായിരുന്നു... ഇപ്പോൾ നീയത് ഉറപ്പാക്കിത്തന്നു.... ഇത് ഞാനാരോടും പറഞ്ഞിട്ടില്ല" സൂര്യൻ മുരളിയുടെ കൈ കഴുത്തിൽ നിന്നു വിടുവിച്ചു.... ആരും അറിയരുത്... അതറിയാൻ നീയിനി ഉണ്ടാവരുത്.... അടിച്ചു കൊല്ലെടാ ഈ ചെറ്റയെ.... മുരളി കൂടെ നിൽക്കുന്നവരോട് പറഞ്ഞു... അതിലൊരുവൻ ഓടിവന്ന് സൂര്യന്റെ നെഞ്ച് നോക്കി ഒരു ചവിട്ട് കൊടുത്തു.. എന്നാൽ സൂര്യൻ അതിവിദക്തമായി ഒഴിഞ്ഞുമാറി..പെട്ടെന്നുള്ള ഒഴുഞ്ഞുമാറലിൽ. അയാൾ മലർന്നടിച്ചു വീണു... ഉടനെ രണ്ടാമൻ അവനുനേരെ വന്നു... സൂര്യനൊന്ന് ഉയർന്നുപൊങ്ങി കാലുകൊണ്ട് അയാളുടെ മുഖം നോക്കി ഒരു ചവിട്ടുകൊടുത്തു.. ഇതുകണ്ട മുരളി താഴെ കിടന്ന കല്ലെടുത്ത് അവനുനേരെ പാഞ്ഞടുത്തു... സൂര്യൻ ഒന്നു തിരിഞ്ഞിരുന്ന് മുരളിയുടെ കാൽമുട്ടിനുതാഴെ ചവിട്ടി. മുരളി താഴെ വീണു.. പന്നെനടന്നത് ഒരു തീപ്പൊരി സംഘട്ടനമായിരുന്നു... ഏകദേശം അഞ്ച്മിനിട്ടിനുള്ളിൽ അവരെയെല്ലാവരേയും സൂര്യൻ നിലംപരിശാക്കി.. സൂര്യൻ മുരളിയുടെ മുടിപിടിച്ചെഴുന്നേൽപ്പിച്ചു..

അവനാകെ കുഴഞ്ഞു പോയിരുന്നു.. "മോനെ മുരളീ... ഏറ്റുമുട്ടാൻ വരുമ്പോൾ അവനാരാണ് എന്താണ് എന്നെല്ലാം മനസ്സിലാക്കിയിട്ടുവേണം പുറപ്പെടാൻ... ഇത് ആള് മാറിട്ടാണ്... ഇനി ഞാനാരാണെന്നു പറയാം... ഇവിടെ വന്നത് എന്തിനീണെന്നും പറയാം..." സൂര്യൻ അവനെ നിലത്തേക്കുതന്നെയിട്ടു.. പിന്നെ പറഞ്ഞുതുടങ്ങി... താനും പ്രഭാകരനുംകൂടി ഒരാളെ മുകളിലേക്ക് പറഞ്ഞുവിട്ടതോ൪മ്മയുണ്ടോ... ഒരു ഡോ. പ്രകാശിനെ... ആ മർഡർകേസ് അന്വേഷിക്കാൻ വന്ന ഒരു പാവം ഉദ്യോഗസ്ഥനാണ്... എല്ലാം അറിഞ്ഞിട്ട്തന്നെയാണ് ഞാൻ വന്നത്... അതുകൊണ്ട് നല്ലകുട്ടിയായി മോനെന്റെ കൂടെ വാ...അവൻ പഞ്ഞത് കേട്ട് മുരളിയൊന്ന് നടുങ്ങി. പിന്നെ പറഞ്ഞു... "ഞാനല്ല... ഞാനല്ലഅത് ചെയ്തത്... " "താനല്ല അതുചെയ്തതെന്നെനിക്കറിയാം... മാർക്കോസാണ് അത് ചെയ്തത്.... അതും പ്രഭാകരൻ പറഞ്ഞിട്ടാണെന്നുമറിയാം.. പക്ഷേ കൂടെ താനുമുണ്ടായിരുന്നു... അതെന്തുനുവേണ്ടിയാണെന്നുമാത്രം തനിക്കറിയില്ല... തന്നോടിതുവരെ പ്രഭാകരൻ പറഞ്ഞിട്ടുമില്ല...

കുറച്ചു കഴിയുമ്പോൾ താനത് അറിയും... " സൂര്യൻ അവനെ പിടിച്ചെടുന്നേൽപ്പിച്ചു അവന്റെ തോളിൽ കയ്യിട്ട് പാടവരമ്പിലൂടെ മെല്ലെ അമ്പലത്തിനടുത്ത് നടത്തിച്ചു.. ഈ സമയം അമ്പലത്തിനടുത്ത് എസ്ഐ നിവിൻ വണ്ടി യുമായി എത്തിയിരുന്നു.. നിവിൻ സൂര്യന് ഒരു സല്യുട്ട് നൽകി മുരളിയേയും കൊണ്ട് സ്റ്റേഷനിലേക്ക് പുറപ്പെട്ടു................................................................................................................................... ✨✨✨✨✨✨✨✨✨ ✨✨✨✨✨✨✨✨✨ "എന്നിട്ടെന്തേ ഇതൊന്നും നീയെന്നോട് പറഞ്ഞില്ല...." അരുണൻ സൂര്യനോട് ചോദിച്ചു... എല്ലാം പറയാൻ അപ്പോൾ സമയമായിട്ടില്ലായിരുന്നു... മറ്റു രണ്ട് മർഡർ കേസിലെ പ്രതിയേയും പിടിക്കേണ്ടതുണ്ടായുരുന്നു... ഇനിയെനിക്ക് മടങ്ങാം. അതിനുമുമ്പ് നമുക്കൊന്ന് മാളിയേക്കൽ തറവാട്ടിലൊന്ന് പോകേണ്ടതുണ്ട് ആ പ്രഭാകരന്റെ ഭാര്യയെ ഒന്നു കാണണ്ടേ.... ഭർത്താവിനെ കാണാത്തതുകൊണ്ട് സ്റ്റേഷനിൽ പരാതി കൊടുക്കാൻ വന്നിരുന്നെന്ന് നിവിൻ വിളിച്ചു പറഞ്ഞിരുന്നു... എല്ലാകാര്യവും അവരും അറിയണമല്ലോ...

താനേതായാലും വാ നമുക്കൊന്ന് പോയിട്ടു വരാം... " അവർ അപ്പോൾത്തന്നെ മാളിയേക്കലേക്ക് പുറപ്പെട്ടു... ദിവസങ്ങൾ ഓരോന്നായി മുന്നോട്ടു പോയി... അരുണൻ പാലത്തറയിലേക്ക് താമസം മാറ്റി... മാളിയേക്കൽ വീട് തൽക്കാലത്തേക്ക് അടച്ചിച്ചിട്ടു.... ഇടക്ക് അവിടേയും ചെന്ന് താമസിക്കാമെന്നായിരുന്നു അരുണന്റെ മനസ്സിൽ.... അരുണന് നാട്ടിലുള്ള അവരുടെ ബ്രാഞ്ചിലേക്ക് മാറ്റം കിട്ടി ഇനിയെന്നും വീട്ചിൽനിന്നും പോയി വരാവുന്ന ദൂരമേയുള്ളൂ.... രാഘവനും പ്രഭാകരനും ജീവപര്യന്തവും മുരളിക്ക് പത്തുവർഷത്തെ കഠിനതടവും കോടതി വിധിച്ചു.... പ്രഭാകരന്റെ ഭാര്യ ലക്ഷ്മിയെ അവരുടെ മകൻ പറഞ്ഞതനുസരിച്ച് അവരുടെ സഹോദരൻ വന്ന് കൂട്ടിക്കൊണ്ടുപോയി... സൂര്യന്റേയും സ്നേഹയുടേയും...

അരുണന്റേയും നാൻസിയുടേയും വിവാഹങ്ങൾ ഒറ്റപന്തലിൽ പാലത്തറ തറവാട്ടിൽ ആ നാട് കണ്ടതിൽ വെച്ച് ഏറ്റവും വലിയ ആർഭാടത്തോടെ നടന്നു.... ഒരുപാട് നാളുകൾക്ക് ശേഷം ഒരു ദിവസം എല്ലാവരും കൂടി പാലത്തറയിൽ ഒത്തുകൂടി... ശ്രീദേവി എനിക്കൊരു കാര്യം നിന്നോട് പറയാനുണ്ട്..... വേറൊന്നുമല്ല... സമയമാകുമ്പോൾ നിവേദ്യയെ ന്റെ ആദിക്കുവേണ്ടി തരണം.... സാവിത്രി പറഞ്ഞു... "അതു വേണോ അമ്മേ... " സൂര്യൻ ചോദിച്ചു. "അതെന്താ സൂര്യാ വേണ്ടാത്തത്... " "വേറെയൊന്നും കൊണ്ടല്ല... പടക്കവും തീയും ഒന്നിച്ചുവെച്ചാലുളള സ്ഥിതിയെക്കുറിച്ചോർത്ത് പറഞ്ഞതാണ്.... " അവന്റെ മറുപടി കേട്ട് എല്ലാവരും ഉറക്കെ ചിരിച്ചു....... അവസാനിച്ചു

അങ്ങനെ മേലെക്കാവിലേയും... അവിടെയുള്ള പാലത്തറയിലേയും മാളിയേക്കലിലേയും വിശേഷങ്ങൾ ഇവിടെ നിർത്തുന്നു നിങ്ങളോരോരുത്തരും തന്നിരുന്ന പ്രോത്സാഹനങ്ങൾക്കും, അഭിപ്രായങ്ങൾക്കും ഒരുപാട് നന്ദി... ഇനിയും മറ്റൊരു കഥയുമായി വീണ്ടും കാണാം.

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story