സ്നേഹസൂര്യൻ : ഭാഗം 5

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

"അരുണാ... " പ്രഭാകരന്റെ വിളികേട്ടാണ് അരുണൻ ചിന്തയിൽ നിന്ന് ഉയർന്നത്... "എന്താണച്ഛാ... " "നീയെന്താണ് ആലോചിക്കുന്നത്... " "ഒന്നൂല്ല്യാ... " "എനിക്കറിയാം നീയെന്താണ് ആലോചിക്കുന്നതെന്ന്... മോനെ... അവൾക്കുള്ള മറുപടി കൊടുക്കേണ്ടത് തെറിവിളിച്ചും മാനംകെടുത്തിയുമല്ല... പയ്യെ തിന്നാൽ പനയും തിന്നാമെന്നല്ലേ... അതിന് നീ തയ്യാറാകണം... " "അച്ഛനെന്താണ് ഉദ്ദേശിക്കുന്നത്... " അരുണൻ പ്രഭാകരനെ സംശയത്തോടെ നോക്കി ചോദിച്ചു "എടാ... ആദ്യം നീ ഈ മുശേട്ട സ്വഭാവം മാറ്റിയെടുക്ക്... ഏതുകാര്യത്തിനും അതിന്റേതായ രീതിയിൽ നീങ്ങിയൽ എല്ലാം കയ്യിലൊതുങ്ങും.... അതിന് വെട്ടൊന്ന് തുണ്ടം രണ്ട് എന്ന രീതിയൊന്ന് മാറ്റണം... " "അച്ഛൻ പറഞ്ഞുവരുന്നത്... " "അതായത്.. ഇപ്പോൾ ആ വീട്ടുകാർക്കും നാട്ടുകാർക്കും നിന്റെ സ്വഭാവത്തെപറ്റിയുള്ള കാഴ്ചപ്പാട് മാറ്റിയെടുക്കണം... അവരിലൊരാളായി മാറണം.... "

"അതിന് ഞാനെന്തു വേണമെന്നാണ്... " "ആദ്യം നീ നാട്ടുകാർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലണം ... അവരെ സഹായിക്കാൻ തുടങ്ങണം.... എല്ലാവരും നിന്നെ നല്ലവനെന്നു വാഴ്ത്തണം... ഈ എന്നെ പോലും ദിക്കരിക്കണം... അങ്ങനെ എല്ലാവരുടേയും മനസ്സിൽ കയറിക്കൂടണം... ആ സൂര്യനോട് നല്ലരീതിയിൽ കൂട്ടുകൂടണം... ആ പെണ്ണിനോട് മാപ്പുപറയണം..." "മാപ്പുപറയാനും അവനോട് കൂട്ടുകൂടാനുമൊന്നും എന്നെ കിട്ടില്ല... " "വേണം... ആവിശ്യം നമുക്കാണ്... കണക്കില്ലാത്ത സ്വത്തിന് പാതി അവകാശിയാണ് അവൾ.... അത് ഇവിടെയെത്തണം എന്ന വാശി എനിക്കുമുണ്ടെന്ന് കൂട്ടിക്കോ... അതിന് അവളുടെ മനസ്സിൽ കയറിക്കൂടണം... നീയില്ലാതെ അവളില്ല എന്ന സ്ഥിതിയിലെത്തണം.... അതിനുവേണ്ടിയാണ് അവളോട് മാപ്പുപറയുന്നതുകൊണ്ട്...തെറ്റല്ല... ആദ്യം ഞാൻ പറയുന്നതുരോലെ ചെയ്യ്... " "അതൊക്കെ നടക്കുമോ... എനിക്കു വിശ്വാസമില്ല... " അരുണൻ പ്രതീക്ഷയില്ലാത്തമട്ടിൽ പറഞ്ഞു നടക്കും.... നടക്കണം... ഇത് എന്റേയുംകൂടി ആവശ്യമാണ്...

പിന്നെ അവൾ നിന്റേതായി കഴിഞ്ഞാൽ.... ബാക്കി ഞാൻ പറയേണ്ടല്ലോ... ആലോചിച്ചൊരു തീരുമാനമെടുക്ക്. എല്ലാം നിന്റെ കരുതലിനുവേണ്ടി പറയുന്നതാണെന്ന് മനസ്സിലാക്ക്... " അത്രയും പറഞ്ഞ് പ്രഭാകരൻ മുറി വിട്ടിറങ്ങി അരുണൻ ഒരുപാട് നേരം ആലോചിച്ചു.... "അച്ഛൻ പറയുന്നതിലും കാര്യമുണ്ട്... തന്റെ ചിലസമയങ്ങളിലെ സ്വഭാവം ഒരുപാടുപേരുടെ ശത്രുത മാത്രമേ നേടിതന്നിട്ടുള്ളൂ... മാറണം...അല്ലെങ്കിൽ മാറിയതുപോലെ അഭിനയിക്കണം... " അവസാനം അച്ഛൻ പറയുന്ന രീതിയിൽ മുന്നോട്ടു പോകാമെന്നവൻ തീരുമാനിച്ചു. ♾️♾️♾️♾️♾️♾️♾️♾️♾️ വൈകീട്ട് കോളേജ് വിട്ട് അവളുടെ കൂട്ടുകാരി നാൻസിയോടൊപ്പം ഓരോന്ന് പറഞ്ഞ് ചിരിച്ചു പുറത്തേക്ക് വരുകയായിരുന്നു സ്നേഹ. ഒന്നാം വർഷം മുതൽ അവളുടെ നിഴലായും മനസാക്ഷി സൂക്ഷിപ്പുകാരിയായും കൂടെത്തന്നെയുണ്ട്. അവർക്കിടയിൽ ഒരു രഹസ്യവുമില്ല.. "എന്തായെടീ നിന്റെ രക്ഷകൻ... ജീവനോടെയുണ്ടോ.... അതോ മറ്റവൻ അവനെ തല്ലിക്കൊന്നോ.,. " "അതൊന്നുമില്ല.... ഇന്നു രാവിലെ കണ്ടിരുന്നു...

അമ്മ അയാളോട് വീട്ടിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്..." പിന്നെ രാവിലെ നടന്നതും, ഇന്നലെ നിവേദ്യ പറഞ്ഞതുമായ കാര്യങ്ങൾ അവളോടു പറഞ്ഞു "എന്താടീ നിനക്ക് അവനോട് വല്ല പ്രണയവും വന്നു തുടങ്ങിയോ..." "എനിക്കൊന്നും പറയാനാവുന്നില്ല... അത് ഇഷ്ടമാണോ അതോ ഒരു രക്ഷകനോടുള്ള ബഹുമാനമാണോ എന്നൊന്നും മനസ്സിലാകുന്നില്ല.,.. " "ഇതിനാടീ പ്രണയം എന്നു പറയുന്നത്... " "എന്നാൽ എനിയ്ക്ക് അങ്ങനെ കരുതുവാൻ വയ്യ.... ഞങ്ങൾ പഠിച്ചൊരു ജോലി നേടണമെന്ന് അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അത് നടന്നില്ലെങ്കിൽ അച്ഛന്റെ ആത്മാവ് പൊറുക്കില്ല... അതിനിടയിൽ പ്രേമവും ചുറ്റിക്കളിയുമായി നടന്നാൽ പറ്റില്ല" "എടീ പ്രേമം എന്നു പറഞ്ഞാൽ സിനിമയിൽ കാണുന്നതുപോലെ മരംചുറ്റലും. പാർക്കിൽ പോയി ഐസ്ക്രീം കഴിക്കലും സിനിമയ്ക്കു പോകലുമൊന്നുമല്ല.... അത് ആ രണ്ടു മനസ്സ് മാത്രം ഒന്നിക്കലാണ്.... " നാൻസി പറഞ്ഞു "എന്തോ എനിക്കു വല്ലാത്തൊരു പേടി....വീട്ടുകാരെ വേധനിപ്പിച്ചിട്ടൊരു കാര്യവും എനിക്കുവേണ്ട... "

"ഇനി നിന്നോട് പറഞ്ഞിട്ട് കാര്യമില്ല.... നിന്റെ ബസ്സ് അതാ നിൽക്കിന്നു.... ഞാൻ പോവാണ് ... അതും പറഞ്ഞ് നാൻസി തന്റെ വണ്ടിയെടുത്തു പോയി സ്നേഹ ഗ്രൌണ്ടിൽ നി൪ത്തിയിട്ട ബസ്സിനടുത്തേക്ക് പോയി വീട്ടിൽ എത്തിയ അവൾ ആദ്യം അമ്മയുടെ അടുത്തേക്കു നടന്നു "അമ്മേ... അമ്മേ... " "ആ മോളുവന്നോ..... അയാളെ കണ്ടോ ന്റെ കുട്ടി.... " "ആ കണ്ടിരുന്നമ്മേ... " "എന്നിട്ടിവിടേക്കു കണ്ടില്ല.... ആ... വേറെ എന്തെങ്കിലും തിരക്കിൽ പെട്ടിട്ടുണ്ടാവും... " "വരുമായിരിക്കുമമ്മേ... " "മോളെ ഡോക്ടർ വന്നിരുന്നു... രാഘവൻ പോയി കൊണ്ടു വന്നതാണ്" "എന്നിട്ടെന്തുപറഞ്ഞമ്മേ... " "അയാളും കയ്യൊഴിയുന്ന മട്ടാണ്... " "അയാൾ മാത്രമല്ലല്ലോ ഈ നാട്ടിൽ ഡോക്ടറായിട്ടുള്ളത്.. ആരായാലും പണം കൊടുക്കണം. വേറൊരു നല്ല ഡോക്ടറെ കാണിക്കാം നമുക്ക്... " "എന്നിട്ട് വല്ല്യ കാര്യമുണ്ടോ... കുറെയേറെ മരുന്നു കഴിക്കണം അത്രതന്നെ....കുറവ് എന്നു പറയാൻ വല്ലതുമുണ്ടോ... ഇങ്ങനെ ഞാനങ്ങു പോകും... ന്റെ കുട്ട്യോളെ കുറിച്ചു മാത്രമേ എനിക്ക് സങ്കടള്ളൂ... പിന്നെ രാഘവനുണ്ടല്ലോ എന്നൊരു ചെറിയ ആശ്വാസമേയുള്ളൂ.,."

"തുടങ്ങി ഈ അമ്മ.... ഒന്നു മിണ്ടാതിരിക്കോ... പോവാണത്രേ...എങ്ങട്ട്... ഞങ്ങൾ പറഞ്ഞയച്ചിട്ടു വേണ്ടേ.... " അതുപറയുമ്പോൾ സ്നേഹയുടെ കണ്ണ്നിറഞ്ഞിരുന്നു അതല്ല മോളെ അച്ഛനെ രണ്ടു ദിവസമായി നിനക്കുന്നു... എന്തോ വല്ലാതെ പേടി തോന്നുന്നു..." "ഒന്നും വരില്ലമ്മേ... അമ്മ ഓരോന്ന് ഓർത്തു കിടന്നിട്ടാണ് പലതും തോന്നുന്നത്.... " അപ്പോഴാണ് പുറത്ത് മണിയടിക്കുന്ന ശബ്ദം കേട്ടത്. സ്നേഹ കണ്ണു തുടച്ച് പെട്ടന്നു ചെന്ന് വാതിൽ തുറന്നു. മുന്നിൽ ഒരു ചിരിയുമായി നിവേദ്യ നിൽക്കുന്നു... ഓ... നീയായിരുന്നോ... സാധാരണ നീ അടുക്കള വാതിൽ കയറിയല്ലേ വരാറുള്ളൂ... ഇന്നെന്താ തമ്പുരാട്ടി ഇതിലെ... സ്നേഹ ദേഷ്യത്തോടെ അവളോട് ചോദിച്ചു... "പിന്നെ ആരാണെന്നു കരുതിയാണ് വാതിൽ തുറന്നത്... ആരെങ്കിലും വരുമെന്ന് പറഞ്ഞ് പ്രതീക്ഷയോടെ വാതിൽ തുറന്നതാണോ... " "ടീ..നിന്നെ ഞാനിന്ന് ശെരിയാക്കുമെടീ..."

അതുപറഞ്ഞ് നിവേദ്യയുടെ ചെവി പിടിച്ചു തിരിച്ചു " ആ.... ചേച്ചി വിട് വേദനിക്കുന്നൂ... അവൾ സ്നേഹയുടെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു... "വേദനിക്കണം... ഇനി ഇതുപോലെ വല്ലതും പറഞ്ഞാൽ ആ നാവിൽ ശൂലം കയറ്റും ഞാൻ... " സ്നേഹ നിവേദ്യയുടെ ചെവിയുടെ പിടി വിട്ട് അകത്തേക്ക് നടന്നു "പോവല്ലെ ചേച്ചി.... എന്റെ കൂടെ ഒരാൾ വന്നിട്ടുണ്ട്..." അതുകേട്ട് സനേഹ അവളുടെ മുഖത്തേക്കു നോക്കി.. പിന്നിട് അവിടെയുള്ള കസേരയിലേക്കും... അവിടെയിരിക്കുന്ന ആളെ കണ്ട് അന്തംവിട്ടു നിന്നുപോയി സ്നേഹ "" സൂര്യൻ" "എന്താടോ... പന്തം കണ്ട പെരുച്ചായിയെ പോലെ നിൽക്കുന്നത്.... " "അത് ഞാൻ... ഇവൾ കളിപ്പിക്കാൻ ചെയ്തതാണെന്ന് കരുതി... ഇയാള് ഇവളുടെ കൂടെ വരുമെന്ന് കരുതിയില്ല... " "ഞാൻ താൻ പറഞ്ഞ വഴി നോക്കി വന്നതാണ്... വയലിലൂടെ നടന്നപ്പോൾ പല വഴിയും കണ്ടു. വഴിയറിയാതെ നിൽക്കുമ്പോഴാണ് ഈ കുട്ടി വരുന്നത് കണ്ടത്... ഇവിടേക്കുള്ള വഴി ചോദിച്ചപ്പോഴാണ് മനസ്സിലായത് ഇത് തന്റെ അനിയത്തിയാണെന്നത്. കൂടെ ഇങ്ങു പോന്നു...

" കയറിവരൂ....അമ്മ അകത്തെ മുറിയിലാണ്... അച്ഛൻ പോയ വിവരമറിഞ്ഞ് വീണതാണ്... പിന്നെ എഴുന്നേറ്റിട്ടല്ല... ഇയാള് വരൂ... " സ്നേഹ മുന്നിൽ നടന്നു പിറകെ നിവേദ്യയും. അവിടെ ചുറ്റുമൊന്ന് നോക്കി സൂര്യനും അകത്തേക്കു വന്നു "അമ്മേ ഇതാണ് ഞാൻ പറഞ്ഞ ആൾ... " സ്നേഹ സൂര്യനെ നോക്കി ശ്രീദേവിയോട് പറഞ്ഞു... അവര് അവനെ നോക്കി... പെട്ടന്ന് അവരുടെ മനസ്സിൽ എന്തൊക്കെയോ മിന്നി മറഞ്ഞു... എവിടെയോ കണ്ടു പരിചയമുള്ള മുഖം... "മോനൊന്ന് അടുത്തേക്ക് വരൂ.... " അവൻ അവരുടെ അടുത്തു ചെന്ന് അവിടെയുള്ള കസേരയിലിരുന്നു. വീണ്ടും അവര് അവന്റെ മുഖത്തേക്ക് നോക്കി "മോനെ... എവിടെയോ കണ്ടുമറന്ന മുഖം. എവിടെയാ കുട്ടിയുടെ വീട്... " "അങ്ങു വടക്ക് വടകരയാണ് സ്ഥലം... ഇവിടെയടുത്ത് ജോലിക്കുവന്നതാണ്.... " അവൻ പറഞ്ഞു "വീട്ടിൽ ആരൊക്കെയുണ്ട്... " ശ്രീദേവിയമ്മ വീണ്ടും ചോദിച്ചു അമ്മയും അച്ഛനും ഒരു അനിയനുമുണ്ട്... അച്ഛൻ പഴയ ഒരു കോൺട്രാക്ട് വർക്ക് നടത്തിയിരുന്നു... ഇപ്പോൾ വിശ്രമിക്കുന്നു... അനിയൻ സിവിൽ എഞ്ചിനീയറിങ്ങിനു പഠിക്കുന്നു "എന്താണ് അച്ഛന്റെ പേര് ? " സൂര്യൻ അത് പറയാൻ തുടങ്ങുമ്പോഴാണ് രാഘവൻ അവിടേക്കു വന്നത് "ആരാണ് കുട്ടീ ഇത്....? "

അവിടേക്കു വന്ന രാഘവൻ സ്നേഹയോട് ചോദിച്ചു "രാഘവമാമാ ഇതാണ് ചേച്ചിയെ രക്ഷിച്ച ആൾ... " നിവേദ്യയാണ് മറുപടി പറഞ്ഞത്... "ആണോ... ഞാൻ മോനെ കാണാൻ ഇരിക്കയായിരുന്നു.... എന്താ മോന്റെ പേര്... " "സൂര്യനാരായണൻ..." "ഇവിടെ എങ്ങനെ.... തമ്പിയുമായി എന്തെങ്കിലും ബന്ധമുണ്ടോ... " രാഘവൻ വീണ്ടും ചോദിച്ചു "ഇല്ല ... അവരുടെ എഞ്ചിനീയർ ശരത് സാറിന്റെ കീഴിൽ വർക്കു ചെയ്യുന്നു..... " "ഏതായാലും മോനിന്നലെ ചെയ്ത ഉപകാരം ഒരിക്കലും മറക്കില്ല..." അയാൾ അവന്റെ കൈ കൂട്ടിപിടിച്ചുകൊണ്ട് പറഞ്ഞു "മോളെ ഈ കുട്ടിയ്ക്കു ചായ കൊടുത്തില്ലേ...." രാഘവൻ സ്നേഹയോടായി ചോദിച്ചു "അയ്യോ.. ഞാനതു മറന്നു.." സ്നേഹ അടുക്കളയിലേക്ക് ഓടി "അയ്യോ ചായയൊന്നും വേണ്ട.... അമ്മ കാണണമെന്നു പറഞ്ഞപ്പോൾ... ഒന്നു കയറിയെന്നേയുള്ളൂ.... "അതുപറ്റില്ല... പാലത്തറ തറവാട്ടിലൊരാൾ വന്നിട്ട് ചായകുടിക്കാതെ പോയാൽ അതിന്റെ മോശം ഞങ്ങൾക്കാണ്.... അതുകൊണ്ട് ചായകുടിച്ചിട്ട് പോയാൽ മതി.... " നിവേദ്യയുടെ വകയായിരുന്നു അത് "ഓ... ഉത്തരവ് പോലെ... " സൂര്യൻ തിരിച്ചടിച്ചു...

അത് കേട്ട് എല്ലാവരും ചിരിച്ചു "എന്നാൽ ചായയാകുമ്പോഴേക്കും നമുക്ക് പുറത്തൊന്ന് കറങ്ങാം... " രാഘവൻ സൂര്യനോടായി പറഞ്ഞു "ഓ അതിനെന്താ.... " "എങ്കിൽ വന്നോളൂ... " രാഘവൻ മുന്നിൽ നടന്നു. പിന്നാലെ സൂര്യനും. അവർ വീടിനു മുൻവശത്തെ ഗെയ്റ്റിനരികിൽ എത്തി.. കുറച്ചു നേരം രാഘവൻ എന്തോ ആലോചനയിൽ മുഴുകി.. പിന്നെ മെല്ലെ സൂര്യന്റെ നേരെ തിരിഞ്ഞു "എൻെറ അച്ഛന്റെ കാലംതൊട്ടുള്ള ബന്ധമാണ് ഈ വീടുമായിട്ട്... ഞാൻ ജനിച്ചു വീണതും ഇവിടെതന്നെയാണ്... ഒരു അന്യനായിട്ടല്ല എന്നെ ഇവിടെയുള്ളവര് കാണുന്നത്... എനിക്കും അതുപോലെ തന്നെയാണ്... " രാഘവൻ തന്റെ കഥകൾ സൂര്യനോട് പറയുകയായിരുന്നു.... "രാഘവേട്ടൻ കല്യാണം കഴിച്ചിട്ടില്ലേ.... ? " സൂര്യൻ ചോദിച്ചു "ഇല്ല്യാ.... വേണ്ടെന്നുവെച്ചതാണ്... ഇവിടുത്തെ അങ്ങുന്ന് ഒരുപാട് പറഞ്ഞു നോക്കി... ഞാൻ സമ്മതിച്ചില്ല... "

"അതെന്തേ.... ? " "ഒന്നുമുണ്ടായിട്ടല്ല... നമ്മൾ കൊണ്ടുവരുന്ന പെണ്ണ് ഏത് സ്വഭാവക്കാരിയാണെന്ന് പറയാൻ പറ്റില്ലല്ലോ... അങ്ങുന്നിനോടോ കുടുംബത്തോടോ എങ്ങനെ പെരുമാറുമെന്നും അറിയില്ലല്ലോ... അതുകൊണ്ടാണ് കല്യാണം വേണ്ടെന്നുവച്ചത്... " "ഇവിടുത്തെ അമ്മ എഴുന്നേറ്റു നടക്കുന്ന കാര്യം ഡോക്ടർ സൂചിപ്പിരുന്നോ... " സൂര്യൻ ചോദിച്ചു "ആ ഡോക്ടറും കൈവിട്ട മട്ടാണ്.... ഇതിപ്പോൾ മൂന്നാമത്തെ ഡോക്ടറാണ്... അയാളും കൈവിട്ടാൽ പിന്നെ എന്തുചെയ്യുമെന്ന് ഒരു നിശ്ചയവുമില്ല.... " "എല്ലാം ശെരിയാവും രാഘവേട്ടാ.. ദൈവം അങ്ങനെയൊന്നും കൈവിടില്ല" സൂര്യൻ രാഘവൻെറ തോളിൽ കൈവച്ചു പറഞ്ഞു "ചായ എടുത്തുവച്ചിട്ടുണ്ട് വന്നോളൂ.... " നിവേദ്യ മുറ്റത്തു നിന്ന് വിളിച്ചു പറഞ്ഞു "നടന്നോളൂ മോനെ... ഇനി ചായകുടിച്ചിട്ടാകാം... " രാഘവൻ പറഞ്ഞു അവൻ ഉമ്മറത്തേക്കു കയറി. സ്നേഹ ചായയും പലഹാരവും അവരുടെ മുന്നിലെ ടീപ്പോയിയിൽ വെച്ചു... ഒരു ഗ്ലാസ് ചായ സൂര്യനെടുത്തുകൊടുത്തു. ഒരു ഗ്ലാസ് രാഘവനും കൊടുത്തു.

ചായ കുടിക്കുന്നതിനിടയിൽ നിവേദ്യ സൂര്യനോട് ചോദിച്ചു. "സൂര്യേട്ടന്റെ അനിയന്റെ പേരെന്താണ്...? " "ആദി നാരായണൻ... " എന്നാൽ ഞാനിറങ്ങട്ടെ കുറച്ച് കണക്ക് നോക്കാനുണ്ടായിരുന്നു "ശെരി മോനെ..... ഇടയ്ക്ക് ഇങ്ങോട്ടൊക്കെ കയറിയേക്കണേ... " "തീർച്ചയായും വരാം രാഘവേട്ടാ... " "സ്നേഹാ അമ്മയോട് പറയൂട്ടോ ഞാൻ പോയെന്ന്.... സൂര്യൻ പുറത്തേക്കിറങ്ങി നടന്നുപോയി.... അവൻ കണ്ണിൽ നിന്ന് മറയുന്നത് വരെ അവർ നോക്കി നിന്നു.. രാഘവൻ പറമ്പിലേക്കും നടന്നു "നീയെന്തിനാടീ അയാളുടെ അനിയന്റെ പേര് ചോദിക്കാൻ പോയത്... " സ്നേഹ നിവേദ്യയോട് കുറച്ചു ദേഷ്യത്തിൽ ചോദിച്ചു. "വെറുതെ..ചുമ്മാ... " "ദേ കുഞ്ഞി നിനക്കീയിടെയായിട്ട് കുറച്ചു കൂടുന്നുണ്ട്... ഒന്ന് ഒതുക്കത്തിൽ നിന്നാൽ നന്നായിരിക്കും... മരിച്ചുപോയ അച്ഛന്റെ ഇതുവരെയുണ്ടായിരുന്ന സൽപ്പേര് കളയരുത്... അത് ആ ആത്മാവ് പൊറുക്കില്ല.... " അവസാനമായപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story