സ്നേഹസൂര്യൻ : ഭാഗം 6

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

"ദേ കുഞ്ഞി നിനക്കീയിടെയായിട്ട് കുറച്ചു കൂടുന്നുണ്ട്... ഒന്ന് ഒതുക്കത്തിൽ നിന്നാൽ നന്നായിരിക്കും... മരിച്ചുപോയ അച്ഛന്റെ ഇതുവരെയുണ്ടായിരുന്ന സൽപ്പേര് കളയരുത്... അത് ആ ആത്മാവ് പൊറുക്കില്ല.... " അവസാനമായപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു നിവേദ്യ അടുക്കളയിലേക്ക് ചെന്നപ്പോൾ ചുമരിൽ തലചാരി കരയുകയായിരുന്നു. സ്നേഹ... "ചേച്ചീ... ചേച്ചീ ഞാൻ വെറുതേ ചോദിച്ചതാണ് പേര്... " "അറിയാം.... പക്ഷേ നിന്റെ ഈ സ്വഭാവമാണ് എനിക്ക് പേടിയാകുന്നത്... ഇതുവരെ എന്നോട് മാത്രമായിരുന്നൂ... ഇപ്പോൾ പുറമേയുള്ളവരോടുമായി.... ഇന്നത്തെ കാലമാണ് മോളെ... ആരേയും അമിതമായി വിശ്വസിക്കാൻ പറ്റില്ല.." "ഓ... അതാണോ ഇത്ര ആനക്കാര്യമായി എടുത്തത്... ചേച്ചീ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്... ഒരാളോട് കുറച്ചു സ്വാതന്ത്ര്യത്തോടെ സംസാരിച്ചാൽ ഒന്നും ഇടിഞ്ഞു വീഴില്ല... നമ്മൾ സൂക്ഷിച്ചു നിന്നാൽ ഒന്നും വരില്ല... ആത്മവിശ്വാസമാണ് നമുക്ക് എപ്പോഴും വേണ്ടത്... ആരുടെ മുന്നിലും തോൽക്കില്ല എന്ന ചങ്കുറപ്പ്.... " "എന്നാലും മോളെ ചേച്ചിക്ക് പേടിയാണ്... "

"എന്തിനു പേടിക്കണം... നമ്മൾ നമ്മുടെ രീതിയിൽ നിന്നാൽ ഒരുത്തനും ഒന്നിനും വരില്ല... ഒരാളോട് കുറച്ച് സ്വാതന്ത്ര്യത്തോടെ പെരുമാറിയെന്നു കരുതി ഒരു മാനമൊന്നും ഇടിഞ്ഞുവിഴില്ല... " അത്രയും പറഞ്ഞ് നിവേദ്യ മുറിയിലേക്കു പോയി.. ♾️♾️♾️♾️♾️♾️♾️♾️♾️ കുറച്ചു നാളുകൾക്കു ശേഷം അരുണൻ വേലായുധന്റെ ചായക്കടയിലേക്കു കയറിവന്നു... അവനെ കണ്ടപ്പോൾ പലരും മുഖം തിരിച്ചു.... അതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്നരീതിയിൽ അവിടെയുള്ള ഒരു ബെഞ്ചിൽ അവനിരുന്നു ""വേലായുധേട്ടാ നല്ല കടുപ്പത്തിൽ ഒരു ചായ വേണം... " വേലായുധൻ ഞെട്ടി... ഇതുവരെ ഇങ്ങനെയൊരു വിളി ഉണ്ടായിട്ടില്ല. മറ്റുള്ളവരും അവനെത്തന്നെ നോക്കിയിരിക്കുകയാണ്... "വേലായുധേട്ടാ കഴിക്കാനെന്തുണ്ട് .... " അരുണൻ വീണ്ടും ചോദിച്ചു "പുട്ടും കടലയും പപ്പടവുമുണ്ട്.., " "ഒരോ പുട്ടും പപ്പടവും വന്നോട്ടെ... " വേലായുധൻ അത്ഭുതത്തോടെ അവനെനോക്കി പുട്ടും പപ്പടവും കൊടുത്തു... അവൻ അത് കഴിക്കുന്നത് നോക്കി നിന്നു... കഴിച്ചതിനുശേഷം കൈ കഴുകി അരുണൻ വേലായുധന്റെ അടുത്തേക്കു വന്നു.

"എത്രയായി ഏട്ടാ...." അവൻ അരയിൽ നിന്ന് പേഴ്സെടുത്തുകൊണ്ട് ചോദിച്ചു "ഇരുപത്തിനാല് റുപ്പ്യാ... " അരുണൻ ഒരഞ്ഞൂറിന്റെ നോട്ടെടുത്ത് വേലായുധന് കൊടുത്തു.. "അയ്യോ മോനെ ബാക്കി തരാൻ ചില്ലറയില്ലലോ... " അതിനു ഞാൻ ബാക്കി ചോദിച്ചില്ലല്ലോ... അവിടെയിരിക്കട്ടെ.. ഞാൻ ഇടക്കിടയ്ക്ക് വന്നു ചായ കുടിച്ചു തീർത്തോളാം... അയാൾ ഒരുചിരി വരുത്തി ആ പൈസ മേശവലിപ്പിലിട്ടു. "അടുത്താഴ്ചയല്ലേ മോളുടെ കല്യാണം... " "അതെ.. അടുത്ത ഞായറാഴ്ച...." മേനോൻന്റെ മരണം നടന്നതിനാൽ മറ്റൊരു മുഹൂർത്തം നോക്കിയാണ് വിവാഹം നിശ്ചയിച്ചത്... അയാളുടെ മൂത്ത സഹോദരിയുടെ മകനാണ് വരൻ.. "കല്യാണം നമുക്ക് ഉഷാറാക്കണം... പണത്തിന്റെ കാര്യമാലോചിച്ച് പേടിക്കേണ്ട.... എത്ര വേണമെങ്കിലും ചോദിച്ചാൽ മതി. അച്ഛൻ തരുന്നതുപോലെ പലിശയ്ക്കല്ലാട്ടോ... " "ഇപ്പോൾ ആവിശ്യമില്ല മോനെ... മേനോനങ്ങുന്ന് തരാമെന്നേറ്റ പൈസ രാഘവൻ കൊണ്ടോന്നു തന്നു.... " വേലായുധൻ സൌമ്യതയോടെ പറഞ്ഞു അരുണൻ ചിരിച്ചുകൊണ്ട് ഇറങ്ങി... കുറച്ച് മുന്നോട്ട് നടന്നപ്പോൾ എതിരെ വരുന്ന ആളെ കണ്ടപ്പോൾ അവന്റെ മുഖം വലിഞ്ഞുമുറുകി...

സൂര്യനായിരുന്നു അത്. എന്നാൽ പെട്ടന്നു തന്നെ അരുണൻ മുഖത്തൊരു ചിരി വരുത്തി... സൂര്യൻ ചിരിച്ചുകൊണ്ട് അവനരികിൽകൂടി ചായക്കടയിലേക്ക് നടന്നു സൂര്യാ.... അവനൊന്ന് തിരിഞ്ഞുനോക്കി.. തന്റെയടുത്തേക്ക് വരുന്ന അരുണനെ കണ്ട് അവൻ അവിടെ തന്നെ നിന്നു.,... "സൂര്യ എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.... " "ഉം എന്താണാവോ.... " "നമുക്ക് കുറച്ചു മാറി നിൽക്കാം... " "ഉം....വരൂ... " അവർ റോഡിലേക്കിറങ്ങി കുറച്ചു മുന്നോട്ടു നടന്നു "എന്താ പറയാനുള്ളത്.... " "അത്... ഞാനന്ന് കുറച്ചു മോശമായിട്ടു പെരുമാറി എല്ലാത്തിനും കാരണം എന്റെ കുടിയും പിന്നെ ജീവിച്ചു പോന്ന രീതിയുമാണ്.... അച്ഛന്റെ പണത്തോടുള്ള ആർത്തിയാണ് എന്നെയും അതുപോലുയെയൊക്കെ ആക്കിതീർത്തത്... ഇന്നിപ്പോൾ എല്ലാം എനിക്കു മനസ്സിലായി... മദ്യപാനം ഞാൻ പൂർണ്ണമായും നിറുത്തി.... പിന്നെ തന്നോട് എനിക്ക് വെറുപ്പൊന്നുമില്ലാട്ടോ... സ്നേഹം മാത്രമേയുള്ളൂ... അതുപോലെ സ്നേഹയോടും..... " "അതിപ്പോൾ പറയാൻ കാരണം... " സൂര്യൻ സംശയത്തോടെ ചോദിച്ചു അത് ഞാൻ....

എനിക്ക് അവളെ എനിക്കിഷ്ടമാണ്... ഇഷ്ടം എന്നു പറഞ്ഞാൽ ഒരു... എന്താണ് പറയുക... അളവില്ലാതെ ജീവിക്കാൻ എനിക്ക് പറ്റില്ല.... അത്രയേറെ അവളെ മോഹിച്ചു പോയി.... അവളെ എനിക്ക് ജീവിതപങ്കാളിയാക്കാൻ താല്പര്യമുണ്ട്... അവളോട് നേരിട്ടു പറയാൻ വല്ലാത്തൊരു മടി... അവളെങ്ങനെയാണ് പ്രതികരിക്കുക എന്നറിയില്ല... എന്നെ കാണുന്നത് അവൾക്ക് ദേഷ്യമാണ്.... അവൾ എതുർക്കുമ്പോൾ എന്റെ സമനില തെറ്റുകയാണ്..... ഈ സ്നേഹം എങ്ങനെയാണ് പ്രകടിപ്പിക്കുക എന്നെനിക്കറിയില്ല... അവരോട് നേരിട്ടുപറയാനും എനിക്ക് കഴിയുന്നില്ല.... നീയും അവളും തമ്മിൽ നല്ല കൂടിയാണെന്ന് എനിക്കറിയാം...എന്നെ മറ്റൊരാളായി കാണാതെ ഒരു സുഹൃത്തായി കണ്ട് അവളോട് ഈ കാര്യം പറയാമോ... " സൂര്യൻ ഒന്നു ഞെട്ടി.. നെഞ്ചിനകത്തൊരു വേദന അവനറിഞ്ഞു... എന്നാലും അവനത് പുറത്ത് കാണിക്കാതെ മുഖത്തൊരു ചിരി വരുത്തി "ഒരടവും നടക്കില്ലെന്ന് മനസ്സിലാക്കി പുതിയ നാടകവുമായി വന്നതാണോ നീ... അതിനുവെച്ച വെള്ളമങ്ങ് വാങ്ങിവച്ചേക്ക്....

" ഒരിക്കലുമല്ല സൂര്യാ.... ഞാൻ പറയുന്നതെല്ലാം സത്യമാണ്.... ഇവളെ ചതിക്കാനാണെങ്കിൽ വേറെ എത്ര വഴികളുണ്ട്... ഞാനവളെ അത്രയേറെ സ്നേഹിക്കുന്നുണ്ട്... ഞാനത് പറഞ്ഞാൽ അവൾ വിശ്വസിക്കില്ല എന്നനിക്കറിയാം അതുകൊണ്ടാണ് ഞാൻ നിന്നെ കാണാൻ തീരിയുമാനിച്ചത്... "നീ പറയുന്നത് സത്യമാണെങ്കിൽ നിന്റെ സ്നേഹം ആത്മാർത്ഥമായിട്ടാണെങ്കിൽ ഞാനൊന്ന് പറഞ്ഞുനോക്കാം... അവൾ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ല.... അവളുടെ മനസ്സിൽ ഒരു മുറിവാണ് നിങ്ങൾ... അത് അത്ര പെട്ടന്ന് മാറുന്നില്ല.... അത് എത്രയും പെട്ടന്ന് ഉണങ്ങുന്നുവോ അത്രയും നല്ലതാണ്... ഏതായാലും ഞാൻ ശ്രമിക്കാം.... പിന്നെ ഇതിനുപിന്നിൽ വല്ല ദുരുദ്ദേശമാണ് എന്നറിഞ്ഞാൽ ഈ സൂര്യനാരാണെന്ന് നീ അറിയും...." "ഞാൻ പറഞ്ഞത് ആത്മാർത്ഥമായിട്ടാണ്.... ഒരിക്കലും അവളെ ചതിക്കാനല്ല... എന്റെ ജീവിതാവസാനം വരെ അവളെ പൊന്നു പോലെ നോക്കും ഞാൻ....." "എന്നാൽ ശെരി....ഞാൻ പറഞ്ഞു നോക്കട്ടെ.... അമിതമായിട്ടുള്ള പ്രതിക്ഷ കൊടുക്കേണ്ട..... ഇപ്പോഴേതായാലും നീ ചെല്ല്.... അവളുടെ തീരുമാനമറിഞ്ഞാൽ ഞാൻ പറയാം.... " സൂര്യൻ നേരെ ചായക്കടയിലേക്ക് നടന്നു... അവൻ പോകുന്നത് നോക്കി അരുണൻ നിന്നു...

അവന്റെ മുഖത്ത് ഒരു വിജയച്ചിരി തെളിഞ്ഞു... "പുന്നാരമോനെ... ഒരിക്കൽ എന്റെ കയ്യിൽനിന്ന് രക്ഷിച്ച നീ തന്നെ അവളെയെനിക്ക് ഊട്ടിത്തരും.... ഇത് അരുണനാണ്.... വിജയിക്കാൻ വേണ്ടി ഏതറ്റം വരെ പോകാനും എനിക്ക് മടിയില്ലാ.... " അവൻ മനസ്സിലത് പറഞ്ഞ് തന്റെ വണ്ടി ലക്ഷ്യമാക്കി നടന്നു ഒരാൾ ഇത്ര പെട്ടന്ന് മാറുമോ വേലായുധേട്ടാ.. അതോ പുതിയ അടവുമായിട്ട് വന്നതാണോ....? പറയാൻ പറ്റില്ല മോനെ... പക്ഷേ ... അവന്റെ മാറ്റം കണ്ടിട്ട് വിശ്വസിക്കാതിരിക്കാനും പറ്റുന്നില്ല... "ഏതായാലും നന്നായാൽ അവനു കൊള്ളാം... " ♾️♾️♾️♾️♾️♾️♾️♾️♾️ അന്നു വൈകീട്ട് സ്നേഹ കോളേജ് വിട്ടു വരുന്നതും നോക്കി ആൽത്തറക്കുസമീപം അരുണൻ നിൽക്കുന്നുണ്ടായിരുന്നു. അവൾ അവനെ കണ്ടപ്പോൾ ആകയൊന്ന് പരിഭ്രമിച്ചു. അവൾ ചുറ്റുമൊന്ന് കണ്ണോടിച്ചു. അടുത്തൊന്നും ആരുമില്ല എന്തു ചെയ്യണമെന്നറിയാതെ അവൾ നിന്നു. "തിരിച്ചു പോയാലോ.....ആ കാട്ടാളൻ എന്തെങ്കിലും ചെയ്താൽ രക്ഷിക്കാൻ ആരുമില്ല... " അവൾ അവനെ നോക്കി. അവൻ അവളുടെ അടുത്തേക്ക് നടന്നുവരുന്നു. അവൾ തിരിച്ചു നടന്നു... "സ്നേഹാ... ഒന്നു നിനക്കു.... " അവൾ തിരിഞ്ഞു നോക്കി. അവൻ അവളുടെ അടുത്തെത്തിയിരുന്നു. അവളൊന്നു പേടിച്ചു.

"ദൈര്യം വിടരുത് ....ഇപ്പോൾ അയാളുടെ മുന്നിൽ പതറിയാൽ അതവനൊരു വിജയമാകും.... അതുപാടില്ല" "ഉം എന്താ...?" അവൾ മനസ്സിൽ പേടിയുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ ചോദിച്ചു.. "എടോ തന്നെ തല്ലാനും പിടിക്കാനുമൊന്നുമല്ല കാത്തു നിന്നത്.... ഒരു കാര്യം പറയാനാണ് ഇത്രയും നേരം കാത്തുനിന്നത്.... " "നിനക്കു പറയാനുള്ളത് കേൾക്കലല്ല എനിക്കു പണി.... താനൊന്നു മാറിക്ക്യേ... " "കുറച്ചു സമയം എനിക്കുവേണ്ടി നിന്നൂടെ.... ഒരു അഞ്ചുമിനിറ്റ്.... അതുകഴിഞ്ഞാൽ നിനക്കു പോകാം.... " "അഞ്ചുമിനിറ്റല്ല അരമിനിറ്റുപോലും നിനക്കുവേണ്ടി നിൽക്കില്ല. തനിക്കു പറയാനുള്ളത് അന്നു ഞാൻ കേട്ടതാണല്ലോ.. അതിലും വലുതൊന്നും പറയാനില്ലല്ലോ..." "അറിയാം.... ഞാനന്ന് ചെയ്തത് വലിയ തെറ്റു തന്നെയാണ്.. നിനക്കെന്നല്ല മറ്റാരായാലും പൊറുക്കാൻ പറ്റാത്ത തെറ്റാണ് ചെയ്തത്... അന്നു ഞാൻ ഒരുപാട് കുടിച്ചിരുന്നു. ന്റെ വീട്ടിലേക്ക് കയറി ചെല്ലണമെങ്കിൽ നല്ല ബോധത്തോടെ പറ്റുമായിരുന്നില്ല. ആ സമയത്തായിരുന്നു നിന്നെ കണ്ടതും എന്തൊക്കെയോ പറഞ്ഞതും.... " അരുണനൊന്ന് നിറുത്തി അവളെ നോക്കി. അവൾ അവനെ നോക്കി നിൽക്കുകയായിരുന്നു.. " "നിനക്കറിയോ ഞാനെങ്ങനെ ഇങ്ങനെയായിന്ന്... കുട്ടിക്കാലം മുതൽ ഒരിറ്റ് സ്നേഹമെന്താണെന്ന് അറിയാതെയാണ് ഞാൻ വളർന്നത്....

സ്വന്തം മകനെപ്പോലെയല്ല. അവരെന്നെ വളർത്തിയത്... പലപ്പോഴും ആ സംശയം എനിക്കു വന്നതുമാണ്... ഒരുപാടു തവണ ചോദിക്കാൻ മുതിർന്നതാണ്..... അവരുടെ മറുപടി നെഗറ്റീവാകുമോ എന്നു പേടിച്ച് ചോദിക്കാതിരുന്നതാണ്... . ചെന്നൈയിൽ നിന്ന് ഇവിടേക്കു വരാതിരിക്കാൻ ശ്രമിച്ചതാണ്. .... പക്ഷേ പറ്റുന്നില്ല.... അവർക്ക് വേണ്ടെങ്കിലും എനിക്കവരെ പിരിയാൻ പറ്റില്ലല്ലോ.... നമ്മൾ സ്നേഹിക്കുന്നവരല്ല.,, നമ്മളെ സ്നേഹിക്കുന്നവരെ മനസ്സിലാക്കണമെന്ന് ഇപ്പോഴെനിക്കറിയാം... ഇതൊന്ന് തന്നെ അറിയിക്കണമെന്ന് കുറച്ചു ദിവസമായി കരുതിയതാണ്..... പക്ഷേ നിന്റെ മുന്നിൽ വരാനുള്ള ദൈര്യമില്ലായിരുന്നു.... ഇനി പൊയ്ക്കോളൂ... " സ്നേഹ അവൻെറ കണ്ണിലേക്ക് നോക്കി... കണ്ണ് നിറഞ്ഞതവൾ കണ്ടു.... "അപ്പോൾ ഇയാൾ പറഞ്ഞതത്രയും സത്യമാണോ... " അവൾ വിണ്ടും അവനെ നോക്കി പതുക്കെ നടന്നു... അവളുടെ പോക്കുകണ്ട് അവനവന്നു ചിരിച്ചു എടീ.. നീയല്ല നിന്റെ തള്ളവരെ വീഴുമെടി എന്റെ മുന്നിൽ...അതിനുള്ള കെണികളെല്ലാം തീർത്തിട്ടാണ് ഞാൻ വരുന്നത്...." അവൻ പുഛത്തോടെ അവളെ നോക്കി തിരിഞ്ഞു നടന്നു.......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story