സ്നേഹസൂര്യൻ : ഭാഗം 7

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

സ്നേഹ അവൻെറ കണ്ണിലേക്ക് നോക്കി... കണ്ണ് നിറഞ്ഞതവൾ കണ്ടു.... "അപ്പോൾ ഇയാൾ പറഞ്ഞതത്രയും സത്യമാണോ... " അവൾ വിണ്ടും അവനെ നോക്കി പതുക്കെ നടന്നു... "എടീ.. നീയല്ല നിന്റെ തള്ളവരെ വീഴുമെടി എന്റെ മുന്നിൽ... അതിനുള്ള കെണികളെല്ലാം തീർത്തിട്ടാണ് ഞാൻ വരുന്നത്.... " അവൻ പുഛത്തോടെ അവളെ നോക്കി തിരിഞ്ഞു നടന്നു... ♾️♾️♾️♾️♾️♾️♾️♾️♾️ മാളിയേക്കൽ തറവാട്ടിൽ അരുണനും പ്രഭാകരനും ഇന്നു നടന്ന കാര്യങ്ങൾ പറഞ്ഞ് ചിരിക്കുകയായിരുന്നു... "ആദ്യമൊന്നും അവൾ ഞാൻ പറഞ്ഞത് വിശ്വാസത്തിലെടുത്തിരുന്നില്ല.... പിന്നെ ഞാനടവുമാറ്റി.... കുറച്ചു കണ്ണീരൊക്കെ വരുത്തി കുറച്ചു കഥകൾ അവളോടു പറഞ്ഞു.... അത് അവൾ വിശ്വസിച്ച മട്ടാണ്... " "ഹ.. ഹ.. ഹ.. അത് കലക്കി... നീ അതിബുദ്ധിമാൻ തന്നെ. ആട്ടെ.... എന്തായിരുന്നു നീ പറഞ്ഞ കഥ.... " അവൻ അവളോടു പറഞ്ഞ കാര്യങ്ങൾ പ്രഭാകരനോട് പറഞ്ഞു.. അതുകേട്ട് അയാൾ പെട്ടന്ന് ചാടിയെണീറ്റു.. അവനെ ദയനീയമായി നോക്കി.. "എന്തുപറ്റി അച്ഛാ... ഞാൻ പറഞ്ഞത് തെറ്റായിപ്പോയോ.... "

അവൻ അയാളുടെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട്. ചോദിച്ചു. അയാളൊന്നും മിണ്ടാതെ പുറത്തേക്കു പോയി "ഇങ്ങേർക്കെന്തുപറ്റീ.. ചിലപ്പോൾ പറഞ്ഞത് അങ്ങേയ്ക്ക് ഇഷ്ടപ്പെട്ടുകാണില്ല.... ഏതൊരു മാതാപിതാക്കൾക്കും സഹിക്കാൻ പറ്റുന്നതല്ലല്ലോ അത്.... എന്നാലും അച്ഛൻ പറഞ്ഞിട്ടാണല്ലോ അങ്ങനെയൊക്കെ ചെയ്തത്.... ആ എന്തെങ്കിലുമാകട്ടെ." ഈ നേരം പ്രഭാകരൻ നേരെ ലക്ഷ്മിക്കടുത്തേക്കാണ് പോയത്. "ലക്ഷ്മീ... അകെ കുഴയുന്ന മട്ടാണ് കാണുന്നത്... " "മ് ..എന്തുപറ്റീ... പുതിയ വല്ല കെണിയിലും പെട്ടോ.... " "അതല്ലടീ... അവന് എന്തൊക്കെയോ ചില സംശയങ്ങൾ നോന്നിതുടങ്ങിയിട്ടുണ്ട്.... " "എന്ത് സംശയം.... " "നമ്മൾ എന്താണോ അവനോട് മറച്ചുവെച്ചത് അവൻ അറിഞ്ഞിട്ടുണ്ടോ എന്നൊരു സംശയം.... " പ്രഭാകരൻ കാര്യങ്ങൾ ലക്ഷ്മിയെ അറിയിച്ചു..... "നിങ്ങൾ എന്തൊക്കെയാ മനുഷ്യാ പറയുന്നത്. അവനെങ്ങനെ അറിയാനാണ്... നിങ്ങളുടെ നാവിൽനിന്നല്ലാതെ അവനതറിയില്ല... കുടിച്ചു ബോധമില്ലാതെ പറഞ്ഞുപോയിരുന്നോ എന്നാലോചിയ്ക്ക്... " "ഇല്ലാ...അങ്ങനെ പറഞ്ഞിട്ടില്ല..."

"എന്നാൽ നിങ്ങൾക്ക് തോന്നിയതാകും.. അവനറിഞ്ഞാൽ എന്താണ് നടക്കാൻ പോകുന്നത് എന്നറിയാലോ...." അറിയാം... അതറിഞ്ഞുകൊണ്ടാണ് അവനെ അറിയിക്കാതെ ഇത്രയും നാൾ കൊണ്ടു നടന്നത്... " "നിങ്ങളൊന്ന് സമാധാനത്തോടെ നിൽക്ക്.... ഒന്നുമുണ്ടാവില്ല... " "ഉം..അങ്ങനെ സമാധാനിക്കാം... പക്ഷേ അവൻ സത്യമെല്ലാം അറിയുമ്പോൾ നമ്മൾ ഇത്രയും നാൾ അവനെ നോക്കിയതും സ്നേഹിച്ചതുമൊന്നും അവന്റെ മനസ്സിലുണ്ടാവില്ല.... അവൻ നമ്മളെ പച്ചക്ക് തീ കൊളുത്തും... അതിപ്പോഴും മനസ്സിൽ കരുതിയാൽ നന്നാവും.... " അയാൾ പുറത്തിറങ്ങി തന്റെ കാറുമെടുത്ത് പുറത്തെങ്ങോട്ടോ പോയി ♾️♾️♾️♾️♾️♾️♾️♾️♾️ പിറ്റേന്നു രാവിലെ സൂര്യൻ അമ്പലത്തിൽ നിന്നിറങ്ങുമ്പോഴാണ് സ്നേഹ കോളേജിലേക്ക് വരുന്നത് കണ്ടത്. അവളും അവനെ കണ്ടിരുന്നു. അവനൊന്നു ചിരിച്ചു അവളും.. "ഹായ് മാഷെ ഇന്നെന്താണ് പ്രത്യേകത... വല്ല വിശേഷവുമുണ്ടോ.... " സ്നേഹ ചിരിച്ചുകൊണ്ട് ചോദിച്ചു "വിശേഷമുണ്ടായിട്ടാണോ ഒരാൾ സാധാരണ അമ്പലത്തിൽ പോകുന്നത്.... " അവനും തിരിച്ചടിച്ചു

"അല്ലാ.. ഞാനിതു വരെ കണ്ടിട്ടില്ല.. ഇയാളെ അമ്പലത്തിലൊന്നും... " അവൾ അവന്റെ കയ്യിലുള്ള ചന്ദനത്തിൽ നിന്ന് കുറച്ചെടുത്ത് നെറ്റിയിൽ തൊടുന്നതിനിടയിൽ പറഞ്ഞു "എന്നാൽ നാളെമുതൽ തമ്പ്രാട്ടിയെ അറിയിച്ച് അമ്പലത്തിൽ വന്നോളാമേ... " അവന്റെ മറുപടി കേട്ട് അവൾ ചിരിച്ചു... "തന്നോടൊരു കാര്യം പറയാനുണ്ട്... " "എനിക്കും പറയാനുണ്ട്... " "മ് എന്താണാവോ... " "ആദ്യം മാഷ് പറ... " "ലേഡീസ് ഫസ്റ്റ് എന്നല്ലേ... അതുകൊണ്ട് മോള് പറയണം ആദ്യം.... " "അവൾ അരുണനെ കണ്ടതും അവൻ പറഞ്ഞ കാര്യങ്ങളും സൂര്യനോട് പറഞ്ഞു... " "എന്നെയും കാണാൻ വന്നിരുന്നു... അവന് എന്തൊക്കെയോ പ്രശ്നമുള്ളതായി എനിക്കും തോന്നി.... " "എങ്ങനെയെങ്കിലും നന്നായിക്കോട്ടെ... എന്നാൽ എന്നെപ്പോലെയുള്ളവർക്ക് മനസമാധാനത്തോടെ നടക്കാലോ... ആട്ടെ എന്നോടെന്താണ് പറയാനുള്ളത്...?" "ഇതേ സംഭവം തന്നെ.. അവൻ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു തന്നോട് പറയാൻ വേണ്ടീട്ട്... അത് എങ്ങനെ പറയണമെന്നറിയില്ല... " "എന്തായാലും മാഷ് പറ... "

"അവന് തന്നെ ഇഷ്ടമാണെടോ... ജീവിതപങ്കാളിയാക്കാൻ താല്പര്യമുണ്ട്. അത് തന്നോട് നേരിട്ട് പറയാൻ മടികാരണമാണ് എന്നോട് പറഞ്ഞത്... " "ഓഹോ..എന്നിട്ട്...... മാഷെന്തു പറഞ്ഞു... കേൾക്കട്ടെ... " "ഞാനെന്തു പറയാൻ.... അയാൾ പറയാൻ പറഞ്ഞു... ഞാൻ പറഞ്ഞു... " "അതൊക്കെ പോട്ടെ ഒരഞ്ചുമിനിട്ട് വെയ്റ്റ് ചെയ്യുകയാണെങ്കിൽ നമുക്കൊരുമിച്ച് പോകാം... ഞാനതു വഴിയാണ് പോകുന്നത്... " "വേണ്ട.. ഞാൻ എന്നത്തേയും പോലെ പൊയ്ക്കോളാം... " "എടോ തന്റെ കോളേജ് വണ്ടി പോയിട്ടുണ്ടാകും... താനൊന്ന് സമയം നോക്ക്... " അപ്പോഴാണ് അവൾ സമയം നോക്കിയത് . "9:10 കഴിഞ്ഞിരിക്കുന്നു.... ഒൻപതുമണിയ്ക്ക് ബസ്സ് പോകും... ഇനി ഇയാളെ ആശ്രയിക്കുകയേ വഴിയുള്ളൂ..." അവൾ അവനെ നോക്കി...അവൻ അപ്പോഴേക്കും പോയിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവൻ ബൈക്കുമെടുത്ത് വന്നു.. മഞ്ഞക്കരയുള്ള മുണ്ടും മഞ്ഞ ഷർട്ടുമാണ് വേഷം.. ആ വേഷത്തിൽ അവനെ എന്നത്തേതിനേക്കാളും സുന്ദരനായി തോന്നി "പോകാം...". അവൻ അവളെ നോക്കി ചോദിച്ചു..

അവൾ അതിൽ കയറി.... പോകുന്ന സമയത്ത് അവൻ അവളെ ശ്രദ്ധിക്കുകയായിരുന്നു. എന്തോ വലിയ ആലോചനയിലായിരുന്നു അവളുടെ മാറി മാറി വരുന്ന മുഖഭാവങ്ങൾ... കാര്യമായി ട്ട് എന്തോ ആലോചിക്കുകയാണ് "തന്റെ വീട്ടിലൊരു വണ്ടിയുണ്ടല്ലോ... ആരുടേതാണ് അത്... " മറുപടിയൊന്നും പറയാതെ അവൾ ആലോചനയിൽ മുഴുകിയിരിക്കുകയാണ്. അവൻ ബൈക്ക് നിറുത്തി അവളെ തിരിഞ്ഞു നോക്കി "ടോ... " സ്നേഹ പെട്ടന്ന് ഞെട്ടിയുണർന്നു.. "എന്താ.. എന്താ വണ്ടി നിർത്യേ... " " മുഖ്യമന്ത്രി രാജിവെച്ചു... താനേതുലോകത്താണ്.... ഞാനിപ്പറയുന്നതൊന്നും കേൾക്കുന്നില്ലേ... " "എന്താ പറഞ്ഞത്... ഞാൻ കേട്ടില്ല..." അവൾ മുഖം താഴ്ത്തി പറഞ്ഞു "അതെനിക്ക് മനസ്സിലായി... അതുകൊണ്ടുതന്നെയാണ് ചോദിച്ചതും.... തനിയ്ക്ക് തന്റെ വണ്ടിയിൽ വന്നാൽ പോരെ..... വണ്ടി മുന്നോട്ടെടുത്തവൻ ചോദിച്ചു അച്ഛൻ മരിച്ചതിനുശേഷം ഞാൻ ആ വണ്ടിയെടുത്തിട്ടില്ല.. എടുക്കാൻ തോന്നിയില്ല... "എടോ അതവിടെ കിടന്ന് തുരുമ്പ് പിടിക്കത്തേയുള്ളൂ...." ഞാനൊരു കാര്യം പറഞ്ഞാൽ അനുസരിക്കുമോ...

സൂര്യൻ ചോദിച്ചു "എന്താണ്... " നാളെമുതൽ ആ വണ്ടിയിലേ കോളേജിലേക്ക് പോയി വരുവാൻ പാടുള്ളൂ... അതു നടക്കില്ല... അവൾ പറഞ്ഞു "നടക്കേണ്ട ഓടിക്കോളും.... ഞാനൊരു കാര്യം പറയാം നാളെമുതൽ ആ വണ്ടിയിലല്ലാ വരുന്നതെങ്കിൽ പിന്നെ നമ്മൾ തമ്മിൽ മിണ്ടില്ല കാണുകയുമില്ല... " "ആ ആലോചിക്കാം... അല്ല മാഷെ ഒന്നു ചോദിക്കട്ടെ....ഒന്നും വിചാരിക്കരുത്..." "താൻ കാര്യം പടയെടോ..." മറ്റുള്ളവരുടെ ദല്ലാളായി നടക്കുന്നതിനിടയിൽ ഇയാൾക്ക് ആരോടും ഇഷ്ടം തോന്നിയിട്ടില്ലേ.... "ഇഷ്ടം അത് നമുക്കുമാത്രം തോന്നിയിട്ട് കാര്യമില്ലല്ലോ.... ആവർക്കുമത് തോന്നേണ്ടെ... " "അത് വേണം... അപ്പോൾ നിരാശ കാമുകനാണല്ലേ... "

"അങ്ങനെയും കരുതാം..." അവൻ ബൈക്ക് നിർത്തി "എന്താ നിർത്തിയത്.... " "എടീ പൊട്ടികാളി തന്റെ കോളേജെത്തി... " അപ്പോഴാണ് അവൾക്കു സഥലകാലബോധമുണ്ടായത്. അവൾ വണ്ടിയിൽ നിന്നിറങ്ങി അവന്റെ മുന്നിലേക്കു വന്നു "ഏയ് നിരാശകാമുകാ...ദല്ലാളെ.... എന്റേയും ആ മഹാന്റെയും കല്യാണം നടത്തുന്നതിനുമുമ്പ് ഈ പെണ്ണിന്റെ ഇഷ്ടം അന്വേഷിച്ചോ ഇയാൾ.... അവൻ അവളെ സൂക്ഷിച്ചു നോക്കി.. അത് മനസ്സിലാക്കി അവൾ തുടർന്നു എനിക്ക് ഒരാളെ ഇഷ്ടമാണ്... അത് തിരിച്ചു കിട്ടുമോ എന്നറിയില്ല... ഓ... ആരാണ് ആ ഹതഭാഗ്യൻ... "ഊതല്ലേ മാഷേ... ആ ഹതഭാഗ്യൻ ഇയാള് തന്നെയാണ് ദല്ലാളെ.... " അതു പറഞ്ഞ് അവൾ കണ്ണിറുക്കി ചിരിച്ചുകൊണ്ട് നടന്നുപോയി.. അവൾ പറഞ്ഞത് കേട്ട് അവൻ അന്തംവിട്ടു നിന്നു....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story