സ്നേഹസൂര്യൻ : ഭാഗം 8

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

"ഏയ് നിരാശകാമുകാ...ദല്ലാളെ.... എന്റേയും ആ മഹാന്റെയും കല്യാണം നടത്തുന്നതിനുമുമ്പ് ഈ പെണ്ണിന്റെ ഇഷ്ടം അന്വേഷിച്ചോ ഇയാൾ.... " അവൻ അവളെ സൂക്ഷിച്ചു നോക്കി.. അത് മനസ്സിലാക്കി അവൾ തുടർന്നു.... "എനിക്ക് ഒരാളെ ഇഷ്ടമാണ്... അത് തിരിച്ചു കിട്ടുമോ എന്നറിയില്ല... " "ഓ... ആരാണ് ആ ഹതഭാഗ്യൻ... " "ഊതല്ലേ മാഷേ... ആ ഹതഭാഗ്യൻ ഇയാള് തന്നെയാണ് ദല്ലാളെ.... " അതു പറഞ്ഞ് അവൾ കണ്ണിറുക്കി ചിരിച്ചുകൊണ്ട് നടന്നുപോയി.. അവൾ പറഞ്ഞത് കേട്ട് അവൻ അന്തം വിട്ടു നിന്നു., "ഞാനെന്താ സ്വപ്നം കാണുകയാണോ... അവൾ പറഞ്ഞത് സത്യമാണോ... അതോ കളിപ്പിക്കാൻ പറഞ്ഞതോ... ഹേയ് സത്യമാവാൻ വഴിയില്ല... തന്നെ ആക്കിയതാവും... അല്ലെങ്കിലും അവളൊരിക്കലും എന്നെ പ്രേമിക്കാനും പാടില്ല... ഇഷ്ടമാണ് അവളെ.... ഒരുപാട് ഒരുപാട് ഇഷ്ടമാണ്..... പക്ഷെ എന്റെ ഇഷ്ടം എന്നിൽ തന്നെ അലിഞ്ഞില്ലാതാവണം... ഒരുപക്ഷേ അന്ന് അവളോട് ഇഷ്ടമാണെന്ന് പറഞ്ഞതു കൊണ്ടാണോ... ഇല്ല... അവളെ പറഞ്ഞ് മനസ്സിലാക്കണം അങ്ങനെയൊരു ഇഷ്ടം മനസ്സിൽ വളർത്തരുതെന്ന്... ഇന്നുതന്നെ പറയണം..." അവൻ ബൈക്കെടുത്ത് മുന്നോട്ടുപോയി ♾️♾️♾️♾️♾️♾️♾️♾️♾️

വൈകീട്ട് സ്നേഹ നാൻസിയോട് കാര്യങ്ങൾ പറഞ്ഞു... "ഇപ്പോഴെന്തായി.... ഞാൻ പറഞ്ഞപ്പോൾ വീട്ടുകാര് സഹിക്കില്ല, അച്ഛന്റെ ആത്മാവ് വേദനിക്കും.... എനിക്കപ്പഴേ അറിയായിരുന്നു ഇത് ഇങ്ങനയേ വരുകയുള്ളൂന്ന്.... " സ്നേഹ തലതാഴ്ത്തി പുഞ്ചിരിച്ചു.. "നീയതു പറഞ്ഞപ്പോൾ അയാളുടെ റിയാക്ഷനെന്തായിരുന്നു... " "ആ മുഖമൊന്ന് കാണണമായിരുന്നു... ഇടിവെട്ടേറ്റിരിക്കുകയായിരുന്നു... " "അതുശെരിയാ... ആരുമൊന്ന് ഞെട്ടും... കാരണം ഇതുപോലൊരുത്തിയെ ജീവിതകാലം മുഴുവൻ എങ്ങനെയാണ് സഹിക്കുക എന്നോർത്ത് ഞെട്ടിയതാകും... " "ഊതല്ലേ..." "എന്താ ഞാൻ പറഞ്ഞതിൽ വല്ല തെറ്റുമുണ്ടോ... എന്നും കാണുന്നതല്ലേ നിന്നെ ഞാൻ... എന്റെ കർത്താവേ.. ആ കുഞ്ഞാടിനെ കാത്തോളണമേ... ഇവളെ ജീവിതകാലം മുഴുവൻ സഹിക്കാനുള്ള കഴിവ് ആ കുഞ്ഞാടിന് നൽകേണമേ... സ്തോത്രം.. സ്തോത്രം... സ്തോത്രം... " "ടി..ടി.. നീ കേറിക്കേറി എവിടേക്കാണ് പോകുന്നത്..." സ്നേഹ നാൻസിയോട് പിച്ചിക്കൊണ്ട് ചോദിച്ചു.. "ആ... വിടെടീ ശൂർപ്പണകേ വേദനിക്കുന്നൂ... " "ഇപ്പോൾ മനസ്സിലായോ എന്നോട് കളിച്ചാലുള്ള അനുഭവം... " സ്നേഹ പിടുത്തം വിട്ടു "ഹൌ... തോലി പൊളിഞ്ഞു പോയെന്ന് തോന്നുന്നത്... ഭദ്രകാളി.... "

"ഇനിമേലാൽ എന്നെ കൊച്ചാക്കിയാൽ തൊലിമാത്രമല്ല കയ്യിലെ ഇറച്ചി വരെ പിച്ചിയെടുക്കും ഞാൻ.... " "അയ്യോ വേണ്ടായേ.... ഇനി ഞാനല്ല കർത്താവുപറഞ്ഞാലും നിന്നെ കളിയാക്കില്ല.,.. ഊ.. എന്തൊരു വേദനയാടീ... നിനക്ക് ആ നഖമൊന്ന് വെട്ടിക്കൂടെ പിശാചെ... " "വെട്ടില്ല മോളേ... ന്റെ വലിയ ആയുധമാണത്... ഇടക്കിടക്ക് നിനക്കുവേണ്ടി ആവിശ്യമുണ്ടാകും.... " "ഇനി പിച്ചാൻ വാ.. ആ വിരല് ഞാനൊടിക്കും.... ആ പാവത്തിന്റെ അവസ്ഥ എന്താകുമെന്തോ.... " നാൻസി മുകളിലേക്കു നോക്കി പറഞ്ഞു... "അല്ലാ.... ആ അരുണന്റെ കാര്യത്തിലെന്താ നിന്റെ തീരുമാനം...." നാൻസി ചോദിച്ചു.. "എന്ത് തീരുമാനം... " അല്ലാ നിന്നെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നല്ലേ... പറഞ്ഞത്... "അതും പറഞ്ഞിങ്ങോട്ട് വരട്ടെ... ചെപ്പകുറ്റിനോക്കി ഒന്നു കൊടുക്കും ഞാൻ.. " "പിന്നേ... അയാളെ കാണുമ്പോൾ തന്നെ തന്റെ മുട്ടിടിക്കും... എന്നിട്ടാണ് കൊടുക്കാൻ പോകുന്നത്... എന്നോടുള്ള ഭദ്രകാളിത്തരം മാത്രമല്ലേ നിന്നിലുള്ളൂ,.. ആണൊരുത്തൻ നേരേവണ്ണം വന്നാൽ കാറ്റ് പൊകില്ലേ നിന്റെ... " കാണാനിരിക്കുന്നത് പറഞ്ഞറിയിക്കണ്ടല്ലോ... അയാള് വരട്ടെ... അപ്പോൾ കാണാം സ്നേഹയാരാണെന്ന്... "എടീ... നീയെന്തിനുള്ള പുറപ്പാടാണ്.... ആ സൂര്യനെ കണ്ടിട്ടാണോ ഈ എടുത്തുചാട്ടം.,..

ടീ നമ്മൾ പെണ്ണുങ്ങളാണ്.. അത് എപ്പോഴും ഓർമ്മവേണം.... അവർക്ക് നഷ്ടപ്പെടാനൊന്നുമില്ല... നമുക്കതല്ല.... നീയൊരു പ്രശ്നത്തിനും പോകേണ്ട... രണ്ടു വർഷമായിട്ടേയുള്ളൂ... നിന്നെ കാണാൻ തുടങ്ങിയിട്ട്.... എന്നാൽ നിന്നെയറിഞ്ഞതും കൂടുതൽ അടുത്തപ്പോഴും എന്തോ ഒരു ആത്മബന്ധമുള്ളതുപോലെയായിരുന്നു എനിക്ക്....നിന്നെ ഞാൻ ഒരു കൂട്ടുകാരിമാത്രമായിട്ടല്ല കാണുന്നത്. എൻെറ കൂടപ്പിറപ്പായിട്ടാണ്... നിനക്കെന്തെങ്കിലും പറ്റിയാൽ എനിക്ക് സഹിക്കാനാവില്ല... അതുകൊണ്ടാണ് പറയുന്നത്... അവനൊരു രാക്ഷസനാണ് .... ഇപ്പോഴുള്ള മാറ്റം അത് അവന്റെ അഭിനയമാണോന്ന് നമ്മൾക്കറിയില്ല... അതുകൊണ്ട് നീയൊന്നിനും പോകുരുത്... അവൻ എന്താണെന്നു വെച്ചാൽ പറഞ്ഞോട്ടെ... അത് കാര്യമാക്കേണ്ട... ഒരു സഹോദരി പറയുന്നതാണെന്ന് കരുതണം നീ... " അത്രയും പറഞ്ഞപ്പോഴേക്കും നാൻസിയ്ക്ക് കരച്ചിൽ വന്നിരുന്നു "അയ്യേ.... ഇത്ര സില്ലിയാണോ ന്റെ കൊച്ച്... ഞാനൊരു തമാശ പറഞ്ഞതല്ലേ.,... നിനക്ക് തോന്നുന്നുണ്ടോ ഞാനയാളെ പറഞ്ഞതുപോലെ ചെയ്യുമെന്ന്...

അയാളെന്നെ എപ്പോൾ കൊല്ലുമെന്ന് നോക്കിയാൽ മതി... പിന്നെ പിടിച്ചു നിൽക്കാൻ വേണ്ടി കുറച്ച് പറയും.... അതും പേടിയോടെ മാത്രമേ ചെയ്യുകയുമുള്ളൂ..." സ്നേഹ നാൻസിയുടെ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു നാൻസി അവളുടെ ചുമലിലേക്ക് വീണുകരഞ്ഞു. സ്നേഹയവളെ കെട്ടിപ്പിടിച്ചു ♾️♾️♾️♾️♾️♾️♾️♾️♾️ ആൽത്തറയിൽ സ്നേഹ വരുന്നതും കാത്ത് നിൽക്കുകയായിരുന്നു സൂര്യൻ... സത്യത്തിൽ എന്താണ് അവളുടെ മനസ്സിലെന്നറിയണമല്ലോ.. അങ്ങനെയൊരിഷ്ടമുണ്ടെങ്കിൽ അതനുവദിച്ചുകൂടാ.... ഇന്നത്തോടെ... അതിനൊരു വിരാമമിടണം... ഞാനാരാണെന്നോ എന്താണെന്നോ അവൾക്കറിയില്ല... അറിയുമരുത്.... ഞാനിവിടെ ശരത്തിന്റെ വെറും ജോലിക്കാരനായിട്ടു മാത്രമല്ലല്ലോ വന്നത്... തനിക്കൊരു ലക്ഷ്യമുണ്ട്... ഒന്നല്ല രണ്ട് ലക്ഷ്യങ്ങൾ.... അത് നിറവേറാതെ ഇവിടെ നിന്ന് പോകുവാനുമാവില്ല... അതൊരിക്കലും ആരും അറിയുകയുമരുത്.... അതിനുവേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാണ്. അതിനിടയിൽ അവളൊരു തടസമായി തീരരുത്... "എന്താണ് മാഷേ.... എന്തോ വലിയ ആലോചനയിലാണല്ലോ....

ഞാനൊരു ശല്യമാണെങ്കിൽ പോയേക്കാം.... " "കാര്യമായിട്ടൊന്നുമില്ല.... ഞാൻ തന്നെ കാത്തുനിൽക്കുകയായിരുന്നു.... " "അതാണല്ലോ ഞാൻ വന്നത്.,. ഇനി കാര്യം പറഞ്ഞാട്ടെ മാഷെ... " "തനിക്ക് ഞാനാരാണെന്നറിയുമോ... എന്റെ ബാക്ഗൌണ്ടെന്താണെന്നറിയോ... " "ഇതെന്താപ്പോ ഇങ്ങനെയൊരു ചോദ്യം... " അവൾ അവനെ സൂക്ഷിച്ചു നോക്കി. സൂര്യൻ ആൽത്തറയിൽ നിന്നെഴുന്നേറ്റു... "ഞാൻ പറയുന്ന കാര്യം ശ്രദ്ധിച്ചു കേൾക്കണം... അതിനുമുമ്പ് എനിക്കൊരു കാര്യമറിയണം..." "എന്താണ്...? " വേറൊന്നുമല്ല... താൻ രാവിലെ പറഞ്ഞ കാര്യംതന്നെ... അത് കാര്യമായിട്ടായിരുന്നോ...? അതോ എന്നെ അളക്കാൻ പറഞ്ഞതോ...." "എന്ത് കാര്യം....? " "എന്നെ ഇഷ്ടമാണെന്നകാര്യം...?" അവളൊന്ന് വിശ്വസിച്ചിട്ടു ചിരിച്ചു "മാഷെ.. ഞാനത് തമാശയായിട്ടാണ് പറഞ്ഞതെന്ന് ഇയാൾക്ക് തോന്നിയോ... ? ഇന്നും ഇന്നലെയും തോന്നിയതല്ല എനിക്കത്..... പക്ഷേ എന്തോ മനസ്സ് ഉൾക്കൊള്ളുന്നില്ലായിരുന്നു... എന്നാൽ കൂടുതൽ ദിവസം കഴിയുന്തോറും ആ ഇഷ്ടമങ്ങനെ വളർന്നുവന്ന് മനസ്സിനെ പാകപ്പെടുത്തി... രാവിലെ മാഷ് അരുണന്റെ കാര്യം പറഞ്ഞപ്പോൾ എന്റെ മനസ്സ് വിങ്ങുകയായിരുന്നു... അപ്പോൾ തന്നെ ഇയാളോടുള്ള ഇഷ്ടം തുറന്നു പറയണമെന്ന് വിചാരിച്ചതാണ്. എന്നാൽ പറ്റിയില്ല

അവസാനം രണ്ടും കല്പിച്ച് പറഞ്ഞു ഞാൻ... അത് തമാശയായിട്ടല്ല... മറിച്ച് എന്റെ ഉള്ളിന്റെയുള്ളിൽ നിന്നാണ്... എനിക്ക് മാഷിനെ ഇനി നഷ്ടപ്പെടുത്താൻ വയ്യ... " "പാടില്ല എന്ന് ഞാൻ പറയുന്നതിൽ അർത്ഥമില്ല... എന്നാൽ താനൊരു കാര്യമറിയണം... " അവൾ ഒന്നും മനസ്സിലാകാതെ അവനെ നോക്കി.... അവൻ തുടർന്നു. "നിങ്ങൾക്കറിയാവുന്ന സൂര്യൻ ഇവിടെ തമ്പിമുതലാളിയുടെ വർക്ക് ഏറ്റെടുത്ത ശരത് സാറിന്റെ കീഴിൽ ജോലിക്കു വന്ന ചെറുപ്പക്കാരൻ. ഒരു വെറും നാട്ടിൻപുറത്തത്തുകാരൻ.... എന്നാൽ നിങ്ങളറിയാത്ത മറ്റൊരു സൂര്യനുണ്ട്.... അവൻ ഇവിടെ വന്നത് ചില ലക്ഷ്യങ്ങളുമായാണ്.... അത് നിറവേറാതെ എനിക്ക് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ പറ്റില്ല.... നിന്റെ ഈ സ്നേഹത്തപ്പോലും ഇപ്പോൾ അവഗണിക്കേണ്ടിവരും..." "എന്താ.. എന്താ പറഞ്ഞത് എന്നെ ഇഷ്ടമല്ലെന്നോ... ഇയാളല്ലേ പറഞ്ഞത് എന്നെ ഇഷ്ടമാണെന്ന്... ഞാനതു വിശ്വസിച്ച് നിങ്ങളേയും ഇഷ്ടപ്പെട്ടു... എന്നിട്ടിപ്പോൾ... ന്നെ ചതിക്കുകയായിരുന്നല്ലേ.... അവന്റെ ഷർട്ടിനു കുത്തിപിടിച്ച് അവൾ സ്ഥലകാലബോധമില്ലാതെ അലറി.... "

"എന്തിനായിരുന്നു എനിക്കാശ തന്നത്... ഇതിനുമാത്രം ഞാനെന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്... " "നീയൊരു തെറ്റും ചെയ്തിട്ടില്ല... ഞാൻ തന്നെ ചതിച്ചിട്ടുമില്ല... അന്ന് ഞാൻ പറഞ്ഞത് സത്യവുമാണ്... എനിക്ക് തന്നെ ഇഷ്ടമാണ്... നീ കരുതുന്നതിലുമപ്പുറം... എന്നാൽ എന്റെ ലക്ഷ്യത്തിലെത്താൻ എനിക്കത് മറച്ചു പിടിച്ചേ മതിയാകൂ... ആ ലക്ഷ്യം പൂർത്തീകരിക്കാൻ എത്ര നാൾ സമയമെടുക്കും എന്നറിയില്ല... എത്രത്തോളം വിജയിക്കും എന്നുമറിയില്ല... അത്രയും വരെ തനിക്ക് കാത്തിരിക്കാൻ പറ്റുമോ എനിക്കു വേണ്ടി..." " കാത്തിരിക്കാം... ഈ ആയുസ്സിന്റെ അവസാനം വരെ കാത്തിരിക്കാം ഞാൻ... എന്നോട് ഇഷ്ടമല്ലെന്ന് മാത്രം പറയരുത്... അതെനിക്ക് സഹിക്കില്ല... " അവൾ അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു. അവൻ അവളുടെ മുടിയിൽ തഴുകി ♾️♾️♾️♾️♾️♾️♾️♾️♾️ എന്നാൽ ആ സമയം സ്നേഹക്കും സൂര്യനുമെതിരെ പുതിയ തന്ത്രങ്ങൾ മെനയുകയായിരുന്നു അരുണൻ ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story