🌻സൂര്യകാന്തി 🌻: ഭാഗം 17

Sooryakanthi mizhi

രചന: മിഴി

വയ്യെടീ.. ഇനിയും സ്നേഹിച്ചു തോൽക്കാൻ..... മരണത്തെക്കാൾ ഭയമാണെനിക്കിപ്പോൾ സ്നേഹിക്കാൻ.... സ്നേഹിച്ചു പരാജയപ്പെടാൻ... അവളപ്പോഴും ജീവിതത്തിൽ ക്ഷണനേരം കൊണ്ടു ഉരുത്തിരിഞ്ഞ പരിതസ്ഥിതിയിൽ വഴിയറിയാതെ ഉഴറുകയായിരുന്നു... കാന്തി.... നീയെന്താ പറഞ്ഞുവരുന്നത്...? എല്ലാം പറയാമെന്നാണോ ? സ്വാതി ചോദ്യഭാവത്തിൽ തന്റെ മടിയിൽ കിടക്കുന്ന കാന്തിയെ നോക്കി... മ്മ്.... പറയണം... സാർ എല്ലാം അറിയണം... കാന്തി ഉറപ്പോടെ പറഞ്ഞു മോളെ.... എനിക്കറിയാടാ ഞാൻ പറഞ്ഞതൊട്ടും ശരിയല്ലെന്ന്... പക്ഷേ... നിന്റെ കാര്യത്തിൽ ഞാനല്പം സ്വാർത്ഥയായിപ്പോയി... അല്ലെങ്കിലും നീയൊന്നോർത്തുനോക്കെടി നിനക്ക് സംഭവിച്ചതൊക്കെ ചതിയിലൂടെയാണ്... അല്ലാതെ അറിഞ്ഞുകൊണ്ടല്ല... ഒന്നുമറിയാത്ത പ്രായത്തിൽ... നിസ്സഹായയായ ഒരു കൊച്ചു പെൺകുട്ടിയെ അയാളെപ്പോലൊരു നീചൻ ഉപദ്രവിച്ചത്... ആ നിന്റെ അവസ്ഥ മനസ്സിലാക്കാൻ സാറിനാകുമെടാ........ ഒന്നും പറയേണ്ടെന്നല്ല...

പക്ഷേ ഇപ്പോൾ പറയേണ്ടെന്നാണ് ഞാൻ ഉദ്ദേശിച്ചത് കാന്തീ.. പതിയെ നമുക്കെല്ലാം പറഞ്ഞു മനസ്സിലാക്കാമെടാ.. ദേ... നോക്കിയേ ഈ സ്വാതിയെ നിനക്ക് വിശ്വാസമില്ലേ..? സ്വാതി അവളുടെ കവിളിൽ കൈചേർത്തു ആ കണ്ണുകളിലേയ്ക്ക് നോക്കി... നീ പറഞ്ഞത് ശരിയാ സ്വാതി.... അയാളെന്നെ ചതിച്ചു.... ഒറ്റപ്പെട്ട ബാല്യത്തിൽ സ്നേഹത്തോടെ വാരിയെടുത്ത കൈകളുടെ തലോടലിന്റെ അർത്ഥം മനസ്സിലാക്കാനാകാതെ ഞാൻ ചതിക്കപ്പെട്ടു... ആർത്തിയോടെ ചേർത്തുപിടിക്കുന്ന കൈകളുടെ ബലം ആരോചകമായപ്പോൾ എതിർത്തു.... പക്ഷേ... അയാൾ വാശിയോടെ നോവിച്ചു രസിച്ചു.... ഒടുവിൽ ഇരയെ കെണിയിൽ പെടുത്തുന്ന വേട്ടക്കാരന്റെ ശൗര്യത്തോടെ എന്നെ വേട്ടയാടി... നിനക്കറിയോടാ അയാളെന്നെ കടിച്ചുകീറുമ്പോൾ എനിക്ക് വെറും ഏഴ് വയസ്സ് മാത്രമായിരുന്നു.... പലപ്പോഴും അവളുടെ ശബ്ദം ഇടറി... അന്നനുഭവിച്ച വേദന ഓർക്കെ മുഖം ചുളിഞ്ഞു... കേൾക്കെ സ്വാതിയും തേങ്ങി... അവൾക്കു ഒന്നോർക്കാൻ കൂടി കഴിഞ്ഞില്ല..

അയാൾ ആവേശത്തോടെ രസിക്കുമ്പോൾ ഞാൻ... ഞാൻ... വേദനകൊണ്ടു പുളയുകയായിരുന്നു... ശരീരം പുളയുകയായിരുന്നു... കരയാൻ കൂടി ഒച്ച പുറത്തുവരാതെ.... ഇപ്പോഴും ഓർക്കുമ്പോൾ തലകറങ്ങുവാ സ്വാതി.... പേടിയാ..... പേടിയാടാ എനിക്ക് അയാളെ മാത്രമല്ല എല്ലാപേരെയും... ഈ ലോകത്തെത്തന്നെ... വേദനകൊണ്ടു പുളയുമ്പോൾ അമ്മയൊന്നു വന്നെങ്കിൽ ആ ചിറകിൽ വേദനയെല്ലാം ഇറക്കിയെങ്കിലെന്നു ആശിച്ചു. പക്ഷേ.. വന്നില്ല... ഒടുവിൽ പനിച്ചുവിറച്ചുകിടന്ന എന്റെ ദേഹത്തെ പനിച്ചൂടെ വീട്ടുകാർ കണ്ടുള്ളൂ... ഉള്ളിലെരിയുന്ന അഗ്നിയോ... വിഷമമോ ആരും അറിഞ്ഞില്ല.... ശരിക്കൊന്നു എഴുന്നേറ്റു നിൽക്കാനോ നടക്കാനോ പോലും ആയിരുന്നില്ല... അമ്മൂമ്മയോട് പറയാൻ ഒത്തിരി ശ്രമിച്ചു... പക്ഷേ... അയാളെന്നെ ഭീഷണിപ്പെടുത്തി... പ്രായത്തിന്റെ പക്വത കുറവും.... നിസ്സഹായാവസ്ഥയും അയാൾ ആവോളം മുതലാക്കി.... അന്ന് ഞാൻ മറച്ച സത്യമാണ് ഇപ്പോളെന്നെ ഈ ചക്രവ്യൂഹത്തിലെത്തിച്ചത്.... ഈ ലോകത്തു ഞാൻ വിലപ്പെട്ടതായി കരുതിയ എന്റെ അമ്മപോലും വിശ്വസിച്ചില്ല......

അവർക്കൊക്കെ ഞാൻ പാപിയായി... നിഷേധിയായി... നമ്മുടെ സ്വാർത്ഥതയ്ക്കായി മറച്ചുവെയ്ക്കുന്ന സത്യങ്ങൾ നാളെ തലയ്ക്കുമുകളിൽ വാളായി തൂങ്ങും സ്വാതി.... ഈ ദുർഘട ഘട്ടത്തിൽ എന്നെ ചേർത്തുപിടിച്ച ആ മനുഷ്യനോട് ചതി ചെയ്യാൻ എനിക്കാകില്ലെടാ... സാറിനെ ചതിക്കാൻ ആകില്ല... നാളെയൊരിക്കൽ സത്യമറിയുമ്പോൾ... അറിഞ്ഞ സത്യങ്ങൾ ചിലപ്പോൾ സാരിനുൾക്കൊള്ളാനായെക്കും പക്ഷേ... അത് ഞാൻ മറച്ചുവെച്ചാൽ ആ ചതി ഞങ്ങളുടെ ജീവിതത്തിൽ വലിയൊരു കരടാകും... ചിലപ്പോൾ എനിക്കൊരു ജീവിതം തന്നപേരിൽ സാർ അപമാനിതനാകും... വേണ്ട സ്വാതി.... എല്ലാം.... എല്ലാം...സാർ അറിഞ്ഞൊരു ജീവിതം മതിയെനിക്ക്... അവൾ പറഞ്ഞുനിർത്തി സ്വാതിയെ നോക്കി... ശരിയാണ്.... കാന്തിയാണ് ശരി... ഒരുനിമിഷം.... തന്റെ പ്രിയപ്പെട്ടവളോടുള്ള സ്നേഹധിക്യത്താൽ ഒരൽപ്പം സ്വാർത്ഥയായോ ഞാൻ ? അതുകൊണ്ടല്ലേ ആ സ്വാർത്ഥതയാൽ അന്ധയായി അവളുടെ ജീവിതം തന്നെ തകർത്തെക്കാവുന്ന തീരുമാനം താൻ എടുത്തത്...?

ഈ കാലയളവിനുള്ളിൽത്തന്നെ സഹിക്കാവുന്നതിനപ്പുറം ദുരിതങ്ങൾ അവളനുഭവിച്ചിട്ടുണ്ട്... ഇനിയുള്ള ജീവിതവും അതിന്റെ തനിയാവർത്തനമാകാൻ പാടില്ല... സ്വാതി തന്റെ വഴിതെറ്റിയ മനസ്സിനെ പഴിച്ചു... മ്മ്... സോറി ടി... എല്ലാം സാററിയണം.... എനിക്കറിയാം സ്വാതി... നീയെന്റെ നന്മ മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ... ഇപ്പോൾ പറഞ്ഞതൊക്കെ അതിൽ നിന്നുമുരുതിരിഞ്ഞ ചിന്തകളാണ്... കാന്തി അവളെ ആശ്വസിപ്പിച്ചു.. പക്ഷേ കാന്തി... നാളെ വിവാഹമാണ്... ഇതിനകം അവരെല്ലാം ഒരുക്കിക്കാണും... ഒന്നുമില്ലെങ്കിലും പോലിസ് സ്റ്റേഷനിലും എഴുതിക്കൊടുത്തതാണ്.. സൊ മാറ്റാൻ പറ്റില്ല.. അതുകൊണ്ട് നാളെ പറയാൻ സമയം കിട്ടിയെന്നുവരില്ല... ഇപ്പോൾ സമയം ആറുമണി ആയി.. ഇനീപ്പോ ഇവിടുന്നു പുറത്തേയ്ക്കു പോകാനും പറ്റില്ല... സ്വാതി ഇനിയെന്തെന്നുള്ള രീതിയിൽ കാന്തിയെ നോക്കി..

അറിയില്ലെടി... പക്ഷേ... ഇന്നുതന്നെ പറയണം.. എന്തേലും ഒരു വഴി പറയ് സ്വാതി... നിക്ക്... ഞാൻ വിഷ്ണുവിനെ ഒന്നു വിളിച്ചുനോക്കട്ടെ.... നിനക്ക് സാറിനോട് ഒന്നു സംസാരിക്കണമെന്ന് പറയാം... സമ്മതത്തിനായി സ്വാതി കാന്തിയെ നോക്കി... ഫോണെടുത്തു വിഷ്ണുവിന്റെ നമ്പർ ഡയൽ ചെയ്തു... അക്ഷമയോടെ കാന്തി സ്വാതിയെ നോക്കിയിരുന്നു. പെട്ടെന്നാണ് ഡോറിൽ ആരോ മുട്ടിയത്... കാന്തിയാണ് വാതിൽ തുറന്നത്... എന്താ ചേച്ചി..? ഹോസ്റ്റൽ സർവെൻറ് രമയെക്കണ്ടു അവൾ ചോദിച്ചു.. കാന്തിയെ വാർഡൻ വിളിക്കുന്നു... ഒരു വിസിറ്ററുണ്ട്... രമ പറയുന്നതറിയാൻ സ്വാതി ഫോൺ ചെവിയിൽനിന്നും മാറ്റിപ്പിടിച്ചുകൊണ്ട് ശ്രദ്ധിച്ചു.. ഇരുവരെയുമൊന്നുനോക്കി അവർ തിരിഞ്ഞുനടന്നു... ഈ നേരത്ത് എന്നെക്കാണാൻ ആരായിരിക്കും സ്വാതി വന്നത്... ഇനി വീട്ടിൽനിന്നാരെങ്കിലുമായിരിക്കുമോ ? അതുപറയുമ്പോഴും ഉള്ളിൽ തെളിഞ്ഞത് പകയോടെ നടന്നകലുന്ന രവിയുടെ ചിത്രമാണ്... അതോർക്കേ ഉൾക്കിടിലെത്തോടെ അവൾ സ്വാതിയെ നോക്കി...

അവളുടെ ഉള്ളിലെ ഭീതി മനസ്സിലാക്കി സ്വാതി ഒന്നുമില്ലെന്ന് കണ്ണുകാട്ടി.. അപ്പോഴാണ് അവളുടെ കൈയിലിരുന്നു ഫോൺ ബെല്ലടിച്ചത്.. സ്‌ക്രീനിൽ വിഷ്ണുവിന്റെ നമ്പർ കണ്ടതും അവൾ പെട്ടെന്ന് ഫോണെടുത്തു.. എന്താടി കഴുതേ.. നീ ആളെ കളിയാക്കുവാണോ ? ഫോൺ വിളിച്ചിട്ട് മിണ്ടാണ്ട് നിൽക്കുന്നു? വിഷ്ണു എടുത്തപാടെ തിരക്കി... അപ്പോഴാണ് താൻ നമ്പർ ഡയൽ ചെയ്തു കാളിലാണ് ഇത്രയുംനേരം രമയുടെയും കാന്തിയുടെയും സംഭാഷണം ശ്രദ്ധിച്ചതെന്നു മനസ്സിലായത്... അയ്യോ.. സോറി.. അവൾ പതിയെ നാക്ക് കടിച്ചുകൊണ്ട് പറഞ്ഞു.. ആ... വരവ് വെച്ചു... ഇത് പറയാനാണോ നീ ഇത്ര അത്യാവശ്യപ്പെട്ടു വിളിച്ചത്.... വെറുതേ മനുഷ്യനെ പേടിപ്പിക്കാനായിട്ട്... അവൻ പിറുപിറുത്തു... അയ്യടാ... ഇയാളോടാരാ പറഞ്ഞേ പേടിക്കാൻ... ഞാനെന്താ തന്നെ പിടിച്ചുവിഴുങ്ങുമോ ? അവളും വിട്ടുകൊടുത്തില്ല... ആ... നീയായതുകൊണ്ട് സംശയിക്കണ്ട... വേണേൽ എന്നെ അങ്ങ് വിഴുങ്ങികളയും... അവൻ ചുണ്ടിലൂറിയ പുഞ്ചിരിയോടെ പറഞ്ഞു... അതേ.. പിടിച്ചുവിഴുങ്ങും... താൻ പോയി j...

എനിക്കിപ്പോ ഇതിയാനോട് വായിട്ടടിക്കാൻ ഒട്ടും സമയമില്ല... ഞാൻ വിളിച്ചത് ഒരു അത്യാവശ്യ കാര്യം പറയാനാ... അവസാന വാചകം കുറച്ചു ഗൗരവത്തിലാണ് സ്വാതി പറഞ്ഞത്.. അതുകേട്ടപ്പോൾത്തന്നെ വിഷ്ണുവിന് എന്തോ കാര്യമായുണ്ടെന്നു മനസ്സിലായി .. അതുകൊണ്ടുതന്നെയവൻ പതിയേ മൂളി... മ്മ്... പറയ്‌... അതുപിന്നെ കാന്തിയ്ക്കു.... കാന്തിയ്ക്കു സൂര്യ സാറിനോടൊന്നു സംസാരിക്കണമെന്ന്... സ്വാതി പതിയെ പറഞ്ഞൊപ്പിച്ചു. അതേസമയം കാന്തി തനിയെ പോകാൻ ഭയന്നു സ്വാതിയെ കൂട്ടിനായി നോക്കിനിന്നു.. അതുകണ്ടു താൻ പുറകെ വരാമെന്നവൾ ആശ്വസിപ്പിച്ചു... നാളെ വിവാഹം കഴിഞ്ഞു ജീവിതകാലം മുഴുവൻ സംസാരിക്കാമെന്നു പറയെന്റെ കൊച്ചേ അതിനോട്... വിഷ്ണു കളിയായി പറഞ് അയ്യോ നല്ല തമാശ... ഇയാളെ വിളിച്ചനേരം സാറിനെ നേരിട്ട് വിളിച്ചാൽ മതിയാരുന്നു... കാര്യം നടന്നേനെ.. സ്വാതി പറഞ്ഞു... ആ എങ്കിൽ വിളിക്ക്... നിങ്ങടെ സൂര്യസാറും ദേ ഇപ്പോൾ അസ്ത്രം വിട്ടപോലെ പോയതേയുള്ളൂ.. വിഷ്ണു കളിയായി പറഞ്ഞു. ഫോൺ വെയ്ക്കുമ്പോഴും സൂര്യനെവിടെ പോയിരിക്കുമെന്ന ചിന്ത അവളിൽ നിറഞ്ഞു... വാർഡ്ന്റെ റൂമിലെത്തുമ്പോൾ അവിടെയിരിക്കുന്ന ആളെക്കണ്ടു കാന്തി അമ്പരന്നു...... കാത്തിരിക്കുക...💕

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story