🌻സൂര്യകാന്തി 🌻: ഭാഗം 19

Sooryakanthi mizhi

രചന: മിഴി

ഇല്ല..... ഇനിയൊരു രവിയ്ക്കും വിട്ടുകൊടുക്കില്ല... അറിഞ്ഞില്ലല്ലോ കുഞ്ഞേ ഇത്രയും നീറുന്ന ഹൃദയവുമായി ഉരുകി നടക്കുവാണെന്ന്..... അവൻ ചിലമ്പിച്ച ശബ്ദത്തിൽ മൊഴിഞ്ഞു... ഒപ്പം രണ്ടുതുള്ളി അവളുടെ മുടിക്കെട്ടിൽ വീണടിഞ്ഞു... അതുകേൾക്കേ... ആ ഹൃദയത്തിന്റെ നന്മയറിയെ കൈവിടാൻ തോന്നുന്നില്ല.... ഇന്നോളം അനുഭവിക്കാത്ത സുരക്ഷിതത്വം മനം കൊതിക്കുമ്പോഴും മറുവശത്തു തന്റെ കുറവുകൾ അവളെ പുറകോട്ടു വലിച്ചുകൊണ്ടിരുന്നു... അതിന്റെ പ്രതിഫലനമെന്നോണം ചുണ്ടുകൾ അത് മന്ത്രിച്ചുകൊണ്ടിരുന്നു... ഞാൻ... ഞാൻ ചീത്തയാ..... ഒന്നും.. ഒന്നും മറക്കാൻ പറ്റണില്ല സർ.. ഒന്നുമില്ല.... പകരം തരാൻ ഈ സ്നേഹത്തിനും കരുതലിനും... ഈ ശരീരം പോലുമിന്നെനിക്കൊരു നോവാണ്... എനിക്ക്... എനിക്ക്... നാവ് കുഴയുംപോലെ വാക്കുകൾ അവ്യക്തമായി.. വേണ്ട... ഒന്നും വേണ്ട...

വാക്കുകൾ പെറുക്കിക്കൂട്ടാൻ പാടുപെടുന്ന പെണ്ണിനോടായി പറഞ്ഞുകൊണ്ടവൻ ചുണ്ടുകൾ തന്റെ ചൂണ്ടുവിരലിനാൽ ബന്ധിച്ചു.... ഒരുപാട് വേദനകൾ കീറിമുറിച്ച ഹൃദയമാണെന്നറിയാം.... പൊരുത്തപ്പെടാൻ പ്രയാസമാണെന്നും പൂർണ ബോധ്യമുണ്ടെനിക്ക്.... ഈ... നെഞ്ചവും നോവുചിന്തിയിരിക്കയാണ്... പൊറുക്കാൻ ഇനിയും സമയമെടുക്കും... അവൻ തന്റെ ഇടനെഞ്ചിൽ കൈചേർത്താണ് അവസാന വാചകം പറഞ്ഞത്.. പക്ഷേ.... നമ്മുടെ ഭൂതകാലം നെയ്യുന്ന നോവോർമ്മകളിൽ തളഞ്ഞുപോയാൽ ഈ ജീവിതം അർത്ഥശൂന്യമാകും കുട്ടി.... ഭൂമിയിൽ നമുക്കായി കിട്ടുന്ന ഓരോനിമിഷവും വിലപ്പെട്ടതാണ്.... അത് പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തുടങ്ങുമ്പോൾ മാത്രമേ അർദ്ധവത്താകുള്ളൂ... ഇപ്പോഴി തോന്നുന്നതൊക്കെ നിന്റെ ജീവിതാനുഭവങ്ങൾ നൽകിയ കയ്പ്പോർമകളുടെ അവശേഷിപ്പാണെന്നറിയാം.. പിന്നെ ഒരുകാര്യം ഞാൻ ഉറപ്പുനൽകാം കൈവിടില്ല ഒരിക്കലും... സ്നേഹം ശുദ്ധമായ മനസ്സിലാണുണ്ടാകുന്നത് കുഞ്ഞേ... പ്രണയം ആത്മാവിലും...

ഇനിയും ഒരുപാടൊരുപാട് പറയാനുണ്ടെനിക്ക്.. നൽകാനും.... അതിനു നീ ഒരവസരം നൽകുകയാണെങ്കിൽ നമുക്കൊന്നായൊഴുകാം... ആ മിഴികളിൽ പ്രതിഫലിക്കുന്ന തന്റെ പ്രതിബിംബത്തെ നോക്കിയവൻ മെല്ലെ അവളുടെ കവിളിൽ തട്ടി.. കൊച്ചുകുഞ്ഞിന്നോടെന്നപോലെ തന്നോട് കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ പാടുപെടുന്ന ആ മനുഷ്യനെ... അല്ല തന്റെ ദൈവത്തെ..... കണ്ണുകൾക്കൊപ്പം ഹൃദയത്തിലേയ്ക്കും ആവഹിക്കുകയായിരുന്നു ആ പെണ്ണ്.. ഇനിയും നിൽക്കുന്നില്ല... ഇപ്പോൾത്തന്നെ കുറച്ചധികം വൈകി... അറിഞ്ഞതെല്ലാം നമ്മിലൊതുങ്ങട്ടെ... പക്ഷേ.... ഉള്ളിൽ കൗശലം നിറഞ്ഞ രവിയുടെ മുഖം തെളിയെ കണ്ണിൽ ക്രോധം നിറഞ്ഞു.. കണ്ണുകളൊന്നടച്ച് സ്വയം നിയന്ത്രിച്ചവൻ തുടർന്നു... ഒന്നിനും നിര്ബന്ധിക്കില്ല.... കാരണം ജീവിതം നിന്റേതാണ്..... ക്ഷണിക്കുന്നതോ എന്റെയും കുഞ്ഞിന്റെയും ഒപ്പവും... അതുകൊണ്ട് നന്നായി ആലോചിച്ചു തീരുമാനിക്കാം.. നാളെ എന്റെ പേരുകൊത്തിയ താലി ഈ കഴുത്തിൽ വീഴും വരെയും സമയമുണ്ട്...

പുഞ്ചിരിയോടെ പറഞ്ഞുകൊണ്ടവൻ തിരിഞ്ഞുനടന്നു.... പിന്നെ.... വിവാഹം കൂട്ടിച്ചേർക്കുന്നത് മനസ്സുകളെയാണ്.... ശരീരത്തെയല്ല... വാതിൽക്കലെത്തി തിരിഞ്ഞുനിന്നുകൊണ്ടവൻ പറഞ്ഞു... അതുകേൾക്കേ ഇമവെട്ടുന്ന ആ കണ്ണുകളിൽനോക്കി അനുവാദം വാങ്ങിയവൻ പുറത്തേയ്ക്കു നടന്നു... പുറത്തിറങ്ങിയ സൂര്യൻ വാർഡനായി ചുറ്റും മിഴികൾ പായിച്ചു.. പക്ഷേ ദൃഷ്ടി തടഞ്ഞത് തന്നേക്കണ്ടു അക്ഷമയോടെ അടുത്തേയ്ക്കു വരുന്ന സ്വാതിയിലാണ്... എന്താടോ... വാലിനു തീപ്പിടിച്ചപോലെ ഓടുന്നത്... ദേ...നോക്ക്.. തന്റെ കൂട്ടുകാരിയെ ഞാൻ പിടിച്ചു വിഴുങ്ങിയിട്ടൊന്നുമില്ല.. വാതിൽക്കൽനിന്നും അൽപ്പം മാറി അകത്തു തങ്ങളെനോക്കി നിൽക്കുന്ന കാന്തിയ്ക്കു നേരെ വിരൽചൂണ്ടി കാട്ടിക്കൊണ്ട് സൂര്യൻ പറഞ്ഞു.. ഏയ്‌... ഞാൻ പെട്ടെന്ന് സാറിനെക്കണ്ടപ്പോൾ.... അവൾ ചമ്മൽ മറച്ചു ഒരു കുഞ്ഞു ചിരി പാസ്സാക്കി... മ്മ്... അതുമനസ്സിലായി... അപ്പോൾ നാളെ കൂട്ടുകാരിയ്ക്കു സമ്മതമാണെങ്കിൽ ഒരുമിച്ചു വരണം... പെട്ടെന്നായതുകൊണ്ട് എല്ലാം ഇനിവേണം ശരിയാക്കാൻ...

ഞാൻ കുറച്ചുകഴിഞ്ഞു വിഷ്ണുവിനെയും കൂട്ടി പുറത്തുപോകുന്നുണ്ട്.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാം.. ഫോണെടുക്കണം... അപ്പോൾ വാർഡനോട് പറഞ്ഞിട്ട് ഞാൻ ഇറങ്ങട്ടെ... അവൻ സ്വാതിയോടായി തിരക്കി.. ശാന്തമായുള്ള സൂര്യന്റെ സംസാരത്തിൽനിന്നും പേടിച്ചതുപോലെ കുഴപ്പങ്ങളൊന്നുമില്ലെന്നു മനസ്സിലായപ്പോളാണ് സ്വാതിയ്ക്കു ശ്വാസം നേരെ വീണത്... ആ ആശ്വാസത്തിൽ ഉള്ളുനിറഞ്ഞ പുഞ്ചിരിയോടെയവൾ തലകുലുക്കി.. എങ്കിലും നെഞ്ചുതകർന്നു നിൽക്കുന്ന കാന്തിയുടെ മുഖമോർക്കേ ഉള്ളിൽ വീണ്ടും ഒരാന്തൽ മുളപൊട്ടി... സാർ... അവൾ... തിരിഞ്ഞുനടന്ന സൂര്യനെ സ്വാതി വിളിച്ചു... ഏയ്.. പേടിക്കേണ്ട... ഒരിക്കലും കൈവിട്ടുകളയില്ല... മനസ്സിൽ അവൾക്കയൊരിടമുണ്ടാക്കാൻ ശ്രമിക്കുകയാണ് ... അവളുടെ ആധി മനസ്സിലാക്കിയെന്നോണമവൻ പറഞ്ഞു.. ആദ്യം കണ്ടപ്പോൾ ഒരു ഗൗരവക്കാരനായും പിന്നീട് റിച്ചുവിനെ സ്നേഹിക്കുന്നത് അറിഞ്ഞപ്പോൾ നല്ലൊരു അച്ഛനായുമൊക്കെ തന്മയത്തോടെ പെരുമാറുന്ന സൂര്യന്റെ ഭാവങ്ങൾ ഒരുനിമിഷം സ്വാതി ഓർത്തെടുത്തു..

ഇപ്പോൾ ആ മുഖത്ത് തെളിഞ്ഞിരിക്കുന്ന സൗമ്യത.... ആർദ്രത... ഇതെല്ലാം ആ മനുഷ്യനെ ഒരത്ഭുതമാക്കി മാറ്റുന്നതവളറിഞ്ഞു.. ഇപ്പോഴും വ്യക്തമായൊരു തീരുമാനമെടുക്കനാകാതെ പരിസരം പോലും മറന്നുനിൽക്കുന്ന കാന്തിയെ കാൺകെ സ്വാതിയിൽ ആശങ്ക നിറഞ്ഞു... ശരിക്കും നിഷ്കളങ്കയായ ഒരു പെണ്ണ് ആ നിഷ്കളങ്കതയാണല്ലോ അവളെ ഇന്നീ അവസ്ഥയിലെത്തിച്ചതെന്നോർക്കേ ഒരേസമയം സഹതാപവും വാത്സല്യവും നിറഞ്ഞു... ഒരു ശിലപോലെ തന്റെ നെഞ്ചോടുചേർന്നു നിർവികാരയായി കിടക്കുന്ന കാന്തിയെ നോക്കി വെളുക്കുവോളം സ്വാതിയും ഉണർന്നുകിടന്നു.... നാളെയുടെ പ്രഭാതകിരണങ്ങൾ കാന്തിയുടെ ജീവിതത്തിൽ പ്രകാശം പറത്തണെയെന്ന പ്രാർത്ഥനമാത്രമായിരുന്നു അവളിലപ്പോഴും... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 ഇല്ല...... അവളൊരിക്കലും മറ്റൊരാളുടേതാകുന്നത് സ്വപ്നത്തിൽപ്പോലും ചിന്തിക്കാൻ കഴിയില്ലെനിക്ക്... കൈയിലിരുന്ന ഗ്ലാസ്സിലെ അവസാനത്തുള്ളിയും വായിലേയ്ക്ക് കമിഴ്ത്തിക്കൊണ്ട് രവി അത് ഊക്കോടെ മേശയിൽ വെച്ചു...

ആയാളുടെ എല്ലാ തെമ്മാടിത്തരങ്ങൾക്കും കൂട്ടുപിടിയ്ക്കുന്ന സതീഷ്നൊപ്പം അതിരാവിലെ തുടങ്ങിയതാണ് മദ്യസേവ... പുലർച്ചേയുള്ള ട്രെയിനിൽ നാട്ടിലെത്തിയയുടൻ പോയതാണ്... മ്മ്.... നീ ഇനിയധികം അവളെക്കുറിച്ചു ചിന്തിക്കേണ്ട... ഇത്രയും നാളും അവൾ നിന്റെ കൈയിൽ ഉണ്ടായിരുന്നുട്ടും ഒന്നു തൊട്ടുനോക്കാൻ പോലും ആയില്ലല്ലോ.. പക്ഷേ.. ഇനി അവളുടെ പിറകെ നടന്നാൽ കളി മാറും... സതീഷ് അയാളെ ഒന്നുഴിഞ്ഞു നോക്കി പറഞ്ഞു.. ഒന്നുപോടാ.... അവളേ.... ദേ... നീ ഇങ്ങോട്ട് നോക്ക്... ദാ... ഈ രവി തൊട്ട മുതലാ... അവളെ ആദ്യം അറിഞ്ഞതും ഞാനാ... ഇപ്പോഴൊന്നു കൈവിട്ടുപോയിന്നുള്ളത് നേരാ.. അതും എന്റെ പെങ്ങളെന്നു പറയുന്നവളുടെ മണ്ടത്തരം കൊണ്ട്... പക്ഷേ .. നീ നോക്കിക്കോ പോയപോലെ അവളിങ്ങു വരും... ഇല്ലെങ്കിൽ വരുത്തും ഈ രവി... അതിനുള്ള തുറുപ്പു ചീട്ടൊക്കെ എന്റെ കൈയിലുണ്ട്.. പോലീസ് കേസ് ആയോണ്ടാ ഞാൻ അപ്പോളടങ്ങിയേ... അയാൾ വീറോടെ എന്നാൽ നിശ്ചയത്തോടെ പറഞ്ഞു...

ആ അത് നന്നായി അല്ലെങ്കിൽ അവളെങ്ങാനും നടന്നതൊക്കെ പറഞ്ഞാൽ അതോടെ നിന്റെ കച്ചോടം തീർന്നേനെ.... അറിയാല്ലോ പോക്സോ കേസ്... ബാലപീഡനം.... വകുപ്പ് ഒത്തിരി സ്ട്രോങ്ങ്‌ ആണേ.... സതീഷ് ചെറിയ പരിഹാസരൂപേനെ പറഞ്ഞു... ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടിയായി അവിടെ മുഴങ്ങിയത്.. അന്തംവിട്ടു തന്നെനോക്കുന്ന സതീഷിനെനോക്കി രവി തുടർന്നു.... കൊള്ളാം.... അവളെനിക്കെതിരെ മൊഴി കൊടുക്കാനോ...... ഒരിക്കലുമില്ല... അതും ഞാൻ അവളെ പീഡിപ്പിച്ചെന്നു പറഞ്ഞോ.. നല്ല കഥ.... പോലീസ് സ്റ്റേഷനിലല്ല... അവളുടെ ഭർത്താവാകാൻ പോണ ആ രണ്ടാംകെട്ടുകാരനോട് പോലും പറയില്ല ഞാനവളെ അനുഭവിച്ചെന്നു.... അതിനുള്ള വകയൊക്കെ എന്റലുണ്ട്.... അതുതന്നെയാണ് തുടർന്നും എന്റെ ആയുധം.. പക്ഷേ... അവിടെവെച്ചൊരു പ്രശ്നമുണ്ടാക്കി ആ രണ്ടു ചെറുക്കന്മാരും കൂടി വല്ലതും കുത്തിപ്പൊക്കിയെടുക്കുമോയെന്നായിരുന്നു എന്റെ പേടി.... രവി ഗ്ലാസിലേയ്ക്ക് മദ്യം പകർന്നുകൊണ്ട് പറഞ്ഞു..

ഇനിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ... ചെറുതിലെ പോലല്ല അവളിപ്പോ ആളൊരു ഒന്നൊന്നര മുതലാണ്... അനുഭവിക്കാൻ നിനക്ക് യോഗമില്ലാണ്ടായിപ്പോയില്ലേടാ രവി... സതീഷ് രവിയേയോന്നാക്കി പറഞ്ഞു... ടാ.... കൂടെനിന്നു പരിഹസിക്കുന്നോ... നീ നോക്കിക്കോ കെട്ട് കഴിഞ്ഞാലും അവന്റെ കൂടെ അധികകാലം വാഴില്ലവൾ... അതിനു സമ്മതിക്കില്ല ഈ രവി.. കൈയിലിരുന്ന ഗ്ലാസ്‌ നിലത്തേക്ക് വലിച്ചെറിഞ്ഞുകൊണ്ടയാൾ ആക്രോശിച്ചു... നിലത്തുവീണ കുപ്പിഗ്ലാസ് പൊട്ടി ചില്ല് നാല് പാടേയ്ക്കും പരന്നു... തകർക്കും ഞാൻ... ഇതുപോലെ അവളുടെ ജീവിതം... എല്ലാം ചില്ലുകൂടാരം പോലെ തകർന്നടിയുമ്പോൾ എന്റെ കൈപ്പിടിയിൽ വാരിക്കൂട്ടും... ഭ്രാന്തമായ ആവേശത്തോടെ അയാൾ പുലമ്പിക്കൊണ്ടിരുന്നു... അപ്പോഴും ഉള്ളിൽ സൂര്യന്റെ താലിയണിഞ്ഞു നിൽക്കുന്ന കാന്തിയായിരുന്നു... അതിന്റെ പ്രതിഫലനമെന്നോണം കണ്ണുകളിൽ ക്രൗര്യം നിറഞ്ഞു... ചെന്നിയിലെ ഞരമ്പുകൾ വലിഞ്ഞുമുറുകി...... കാത്തിരിക്കുക...💕

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story