🌻സൂര്യകാന്തി 🌻: ഭാഗം 26

Sooryakanthi mizhi

രചന: മിഴി

ഇവിടിപ്പോൾ നിറഞ്ഞിരിക്കുന്നത് എന്നോടുള്ള സ്നേഹമല്ലേ..... അതിലേറെ വാത്സല്യമല്ലേ... ഇതുവരെ അറിയാത്തൊരു ഭാവമാണെനിക്കിതു... അതൊരിക്കലും നഷ്ടപ്പെടുത്തില്ല ഞാൻ.. അവളുടെ ചുണ്ടുകളും പയ്യെ മന്ത്രിച്ചു... വാ.. അകത്തേയ്ക്കു പോകാം.. സമയമെത്രായിന്നറിയോ ? മഞ്ഞു വീണുതുടങ്ങി.. അവളെ തന്നിൽനിന്നടർത്തി മാറ്റിക്കൊണ്ട് പറഞ്ഞു... അവന്റെ നെഞ്ചിൽച്ചേർന്നു ഉള്ളിലേയ്ക്ക് നടക്കുമ്പോഴും ആ പെണ്ണിന്റെ മനസ്സ് പൂമ്പാറ്റയെപ്പോലെ പാറിനടക്കുകയായിരുന്നു... അൽപ്പം ചിണുങ്ങിയ റിച്ചൂസിനെ സൂര്യൻ തന്റെ നെഞ്ചിലേയ്‌ക്കെടുത്തു കിടത്തി... എന്നും അവളെ ഉറക്കുന്നതിങ്ങനെയാണ്... കുഞ്ഞിനെ നെഞ്ചിലേറ്റി മനസ്സിനെ കെട്ടുപൊട്ടിയ പട്ടംപോലെ പാറിവിടും.. ജീവിതത്തിലേയ്ക്കൊരോട്ടപ്രദക്ഷിണം വെച്ച്തിരിച്ചെത്തുമ്പോഴേയ്ക്കും കുഞ്ഞുനല്ലുറക്കമാകും.. പിന്നെപയ്യെ ബെഡിലേയ്ക്ക് കിടത്തും.. എന്നാലിന്ന് പകലത്തെ മേളവും കളിയും ആളെ നന്നായി തളർത്തിയിരുന്നു.. അതാണ് പെട്ടെന്നുറങ്ങിയത്..

തങ്ങളെനോക്കിനിൽക്കുന്നവളെ വലതുകരം വിടർത്തിയവൻ സ്വാഗതം ചെയ്തു.. ഒട്ടൊരു നിമിഷംപോലും ചിന്തിക്കാതെ ആഹ്ലാദത്തോടെയവൾ അവിടേയ്ക്കു ചേക്കേറി.. തന്റെ നെഞ്ചിൽ ചായുറങ്ങുന്ന കുഞ്ഞിന്റെ നെറുകയിൽ ചുണ്ടമർത്തി അവളെയവൻ ഒന്നുകൂടി തന്നിലേയ്ക്കടുപ്പിച്ചു... ഒപ്പം ആ മൂർദ്ധാവിലും ഒരു കുഞ്ഞു മുത്തത്താൽ തഴുകിയിരുന്നു.. ചൂട്.... സ്വപ്നത്തിലും ഉണർവിലും കരുതലിന്റെ ആഴമറിഞ്ഞ ചൂട്... അവൾ ഉള്ളിലേക്കാ ചൂടും ഗന്ധവുമാവാഹിച്ചു... എന്താ പേടിയുണ്ടോ ? തന്റെ നെഞ്ചിടിപ്പിന്റെ താളത്തോടൊപ്പം പിടയുന്ന മിഴികളെ നോക്കിയവൻ മെല്ലെ ചോദിച്ചു... മ്മ്ഹ്ഹ് മ്മ്... ഉണ്ടായിരുന്നു... ഇപ്പോഴില്ല... ഇളങ്കാറ്റുപോലെ പതിഞ്ഞ സ്വരത്തിലവൾ മന്ത്രിച്ചു.. ആണോ...? അതെന്താ..? ലേശം കുറുമ്പോടെയവൻ തിരക്കി.. ആദ്യമായിട്ടല്ലേ... ഇങ്ങനെ.. ഒരാളുടെ കൂടെ... അവൾ മുഴുമിക്കാതെ നിർത്തി.. മ്മ്.. ഞാനും... അവനും മെല്ലെ അവളുടെ കാതോരം മൊഴിഞ്ഞു... ഇനിയൊന്നും പറയാനാകില്ലെന്ന പോലെയവൻ മിഴികൾ പൂട്ടിയവളെ നെഞ്ചിലേക്ക് ഒന്നുകൂടിച്ചേർത്തു..

ഉയരുന്ന നെഞ്ചിലെ താളവട്ടത്തിൽനിന്നുമവന്റെ ഉള്ളറിഞ്ഞെന്നൊണമവൾ പിന്നെയൊന്നും ചോദിച്ചില്ല... കാമമല്ലാതെ ഒരാണിൽ നിന്നും.... സ്വന്തം പുരുഷനിൽനിന്നും അനുഭവിക്കാവുന്ന ഏറ്റവും മഹത്തായൊരു..... അനിർവചനീയമായൊരു വികാരം... വാത്സല്യവും സ്നേഹവും ഒപ്പമൊത്തിരി പ്രണയവും കൂടിക്കലർന്ന അനുഭൂതി.. അതറിയുകയായിരുന്നു... ആദ്യമായി.... ഇതേസമയം സൂര്യനും അതേ അനുഭൂതിയിലായിരുന്നു.... ആദ്യമായി തന്റെ മനസ്സറിഞ്ഞപെണ്ണ്... ഒരു ഭർത്താവെന്നനിലയിൽ തന്നെ അംഗീകരിച്ചവൾ.... വീണ്ടും വരണ്ടുണങ്ങിയ ഹൃദയത്തിൽ പ്രണയം വിതച്ചവൾ.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 കണ്ണു തുറക്കുമ്പോൾ ആദ്യം കണ്ടത് തന്നിലേക്ക് നീളുന്ന ഒരു ജോഡി കണ്ണുകളെയാണ്,,,, അടുത്തായി നിലത്തിരുന്നു കൈകളിൽ തല താങ്ങി തന്നെ തന്നെ നോക്കിയിരിക്കുകയാണ്,,, ഒരു നിമിഷം വിഷ്ണു ആ മിഴികളിൽ അലിഞ്ഞു നിന്നു,,,, പെട്ടെന്നെന്തോ ഓർത്തവൾ നോട്ടം പിൻവലിച്ചു, ഒന്നുമറിയാത്തപോലെ കയ്യിലുള്ള കാപ്പി പൂതി കുടിക്കാൻ തുടങ്ങി..

നശിപ്പിച്ചു.... നല്ല കണി.. എന്റെ ഇന്നത്തെ ദിവസം കൊളമായി.. അവൻ പെട്ടെന്ന് ചാടിയെഴുന്നേറ്റു തലയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.. ഓഹ്... പിന്നേ... ഒന്നുപോടാപ്പാ.... ഇയാടെയൊരു കണി... ഒരുബോധോമില്ലാതെ പോത്തുപോലെ കിടന്നുറങ്ങീട്ട്..... സ്വാതി ഒന്നു പുച്ഛിച്ചുകൊണ്ട് വീണ്ടും ഗ്ലാസ്‌ ചുണ്ടോടടുപ്പിച്ചു.. തീറ്റപ്രാന്തി... വീട്ടിനകത്തു സ്ഥലമില്ലാത്തോണ്ടാണോ കുറ്റിയും പറിച്ചു ടെറസ്സിലേയ്ക്ക് ഈ ചരുവവും കൊണ്ടുവന്നിരിക്കുന്നത്... അവളുടെ അടുത്തായിരിക്കുന്ന ട്രേയും അതിലിരിക്കുന്ന കപ്പും ബിസ്‌ക്കറ്റുംകാട്ടിയവൻ ചോദിച്ചു.. ഇതേ ഓപ്പൺ സ്പേസ് ആണ്.... ഇയാളുടെ ബെഡ്‌റൂമല്ല.. അവൾ എടുത്തടിച്ചപോലെ പറഞ്ഞു.. ഒപ്പം ട്രെയിൽനിന്നുമൊരു ബിസ്കറ്റ് എടുത്തു വാശിയിൽ കടിച്ചു. സോ.... അവൻ സംശയത്തോടെ തിരക്കി.. സോയും കോയുമൊന്നുമില്ല...

എനിക്ക് റിലാക്സ് ആയോന്നിരുന്നു കോഫി കുടിക്കണം.. അതിനു സ്യൂട്ട് ഇവിടാന്നുതോന്നി... വന്നു... ഇരുന്നു... ഇയാളോടാരേലും പറഞ്ഞോ ഇവിടെ വന്നുകിടക്കാൻ...? ആഹ്... ബെസ്റ്റ്... എടീ.. പോത്തേ.. സ്വൽപ്പമെങ്കിലും നന്ദി വേണം... പാവമല്ലേ... ഒന്നുമല്ലെങ്കിലുമെന്റെ ഏട്ടത്തിയുടെ കൂട്ടുകാരിയല്ലേയെന്നൊക്കെ കരുതി ഞാൻ പൊന്നുപോലെ സൂക്ഷിക്കുന്ന റൂം നിനക്ക് കിടക്കാൻ തന്നതും പോരാ... ഈ തണുപ്പത്തുകിടന്നു ഞാനൊരു വിധമായിരിക്കുമ്പോ.. ഒരു കപ്പ്‌ കോഫി കൊണ്ടുതരാതെ മുന്നിൽവന്നിരുന്നു തിന്നുന്നു ... കൊതിച്ചി... അവൻ ചുണ്ടുകോട്ടി പറഞ്ഞുകൊണ്ട് അവൾ ചുണ്ടോടടുപ്പിച്ച ഗ്ലാസ്‌ പിടിച്ചുവാങ്ങി ഒന്ന് സ്വിപ് ചെയ്തു.. ഏഹ്... എന്റെ കാപ്പി.... അയ്യോ... ഒരുസമയം ഒരു കോഫിയെ കുടിക്കാവൂ.. ഇതിപ്പോ ഏട്ടൻ കുടിച്ചോളാം.. മോള് ദേ ആ ട്രേയിലിരിക്കുന്ന മറ്റേ ഗ്ലാസ്‌ എടുത്തുകുടിച്ചോട്ടോ... അടുത്ത ട്രേയിലിരിക്കുന്ന ഗ്ലാസ്‌ കാട്ടിയവൻ പറഞ്ഞു... ഒപ്പം കോഫി ആസ്വദിച്ചുകുടിച്ചു... ഏയ്.... അത് ഞാൻ കുടിച്ചതാ.. ഡോ ഇതാ തനിക്കായി കൊണ്ടുവന്നത്... അതിങ്ങു തരൂ,,,, അവൾ അവനായി കൊണ്ടുവന്ന കോഫി നൽകിക്കൊണ്ട് പറഞ്ഞു.. വേണ്ട കുഞ്ഞൂ... ചേട്ടനിതുമതി... അവൻ കുസൃതിയോടെ പറഞ്ഞു.. അയ്യടാ.. ഒരു ചോട്ടൻ വന്നിരിക്കുന്നു..

. ഞാൻ കുടിച്ചതിന്റെ ബാക്കി കുടിക്കാൻ ഇയാളാരാ എന്റെ ഭാര്യയോ...? അവൾ പുരികം ചുളിച്ചുകൊണ്ട് ചോദിച്ചു.. അല്ല ഭർത്താവ്... ഒന്നുപോ കുഞ്ഞൂ തമാശിക്കാതെ.. ഈ ചായയും കുടിച്ചു മോള് വേഗം ആ ബിസ്കറ്റൊക്കെ തിന്നുതീർക്ക്. എന്നാലല്ലേ ബ്രെക്ഫാസ്റ് കഴിക്കാൻ പറ്റുള്ളൂ.. അവൻ ട്രെയോടെ ബിസ്കറ്റെടുത്തവളുടെ മടിയിലേക്കു വച്ചുകൊടുത്തു... അതുകേൾക്കേ വാടിയവളുടെ മുഖം കാൺകെ വ്യസനത്തോടെ ഒരു ബിസ്കറ്റ്റെടുത്തവളുടേ ചുണ്ടോടാടുപ്പിച്ചു... പുഞ്ചിരിയോടെ തനിക്ക് നേരെ നീട്ടിയതവൾ പരിഭവത്തോടെ സ്വീകരിച്ചു... ഒപ്പം നൽകിയ പുഞ്ചിരിയിലൂടെ ഇരുവരും പരിഭവം മറന്നിരുന്നു .. തന്റെ ഗ്ലാസ്‌ ചുണ്ടോടാടുപ്പിച്ചു റൈലിങ്ങിൽ ചാരി നോക്കിനിൽക്കുന്നവനെ ഒരുനിമിഷം സ്വാതി കൊതിയോടെ നോക്കി... എന്തിനാ ഈ തണുപ്പത് വന്നുകിടന്നത്..? ഞാൻ കരുതി താഴെ ഹാളിലെങ്ങാനും ആവും കിടന്നതെന്ന്.. കണ്ടില്ല.... ഒടുവിൽ അമ്മയാ പറഞ്ഞത് ഇവിടെ കാണുമെന്ന്.. സ്വാതി തിരക്കി... എന്തോ.. ഇവിടെ കിടക്കണമെന്ന് തോന്നി...

ഒരുപാട് സന്തോഷം തോന്നുമ്പോഴും സങ്കടം തോന്നുമ്പോഴും... ഇതുപോലെ ഇവിടെ വന്നുകിടക്കാറുണ്ട്... മലർന്ന്... മാനത്തു നോക്കി... നക്ഷത്രങ്ങളെ കണ്ണിൽ നിറച്ചു... പൂനിലാവിനെ ഉള്ളിലാവാഹിച്‌... അവൻ ആകാശത്തേയ്ക്ക് നോക്കി പറഞ്ഞു.. ഓഹോ... ഇന്നലെ സന്തോഷമായിരുന്നിരിക്കുമല്ലേ...? മ്മ്... സന്തോഷം... ഒരുപാടൊരുപാട് സന്തോഷം... എന്റെ പെങ്ങളായിട്ട് നശിപ്പിച്ച ജീവിതമാണ് ജിത്തേട്ടന്റേത്... അതിനു പകരമല്ല... മികച്ചൊന്നു ഏട്ടന് കിട്ടിയില്ലേ... അതോർത്തുള്ള സന്തോഷം... അവൻ ശരിവെച്ചു... പ്രാതൽ കഴിക്കുമ്പോഴും ശ്രദ്ധയോടെ കുഞ്ഞിനെയൂട്ടുന്ന കന്തിയെക്കാൺകേ സൂര്യനൊപ്പം മറ്റുള്ളവരുടെയും മനസ്സിൽ സന്തോഷം തിരതല്ലി... രാത്രിയും ഇടയ്ക്കിടയ്ക്കുണർന്നു ചിണുങ്ങുന്ന വാവയെ തന്നെ എഴുന്നേൽക്കാൻ സമ്മതിക്കാതെ ആശ്വസിപ്പിച്ചുറക്കുന്ന കാന്തിയുടെ ചിത്രമപ്പോൾ സൂര്യനസൂര്യനെhaസൂര്യൻ ഹാളിൽ സോഫയിലിരുന്നു ലാപ്പിലെന്തോ കാര്യമായ വർക്കിലാണ്.. മൂവർസംഘം അവനടുത്തു നിലത്തായിരുന്നു ഇൻഡക്ഷൻ പ്രോഗ്രാമിലേയ്ക്കുള്ള തയ്യാറെടുപ്പിലാണ്...

റിച്ചു അവർക്കടുത്തിരുന്നു ഒരു കുഞ്ഞു ടെഡി ബിയറിൽ പണിയുന്നുണ്ട്... എന്താ വിഷ്ണു ??? ഫോണിലെന്തോ കണ്ട് മുഖം ചുളിയ്ക്കുന്ന വിഷ്ണുവിനെ നോക്കി സ്വാതി തിരക്കി.. അതുകേട്ടു സൂര്യനും കാന്തിയും വിഷ്ണുവിലേയ്ക്ക് ദൃഷ്ടി പതിപ്പിച്ചു.. ഒന്നുമില്ല... ഒരു വാർത്ത കണ്ട് ഞെട്ടിയതാ.... അവൻ ഫോൺ സ്വാതിയ്ക്കു നേരെ നീട്ടിക്കൊണ്ടു പറഞ്ഞു... സ്വാതി സംശയത്തോടെ ഫോൺ വാങ്ങി നോക്കി... കാന്തിയും അവൾക്കടുത്തേയ്ക്കിരുന്നു ഫോണിലേയ്ക്ക് നോക്കി... നിങ്ങളുടെ വിവാഹത്തിന്റെ അപ്ഡേറ്റ് വന്നിട്ടുണ്ട്.... ഇപ്പോൾ കോളേജ് ഗ്രുപ്പിലൊക്കെ പ്രിൻസിപ്പൽ സൂര്യജിത്തിന്റെയും വിദ്യാർഥിനി കാന്തിയുടെയും വിവാഹവും.... കാരണവുമൊക്കെയാണ് ഹോട്ട് ആയോടിക്കൊണ്ടിരിക്കുന്നത്... അവൻ സൂര്യനെയും കാന്തിയെയും നോക്കിപ്പറഞ്ഞു... ആഹ്.... ബെസ്റ്റ്.... ഇനി ഉള്ളതും ഇല്ലാത്തതുമൊക്കെ ചിക്കിചികഞ്ഞു ഒരു വഴിക്കാക്കും... സ്വാതി നെറ്റിചുളിച്ചു... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

എന്റെ ചേച്ചീ... ഇതെന്തൊരു കിടപ്പാ... ഒന്നും കുടിക്കാതെയും കഴിക്കാതെയും കിടന്നാൽ എന്തേലും വയ്യായ്ക വരും.. ഒന്നെഴുന്നേറ്റ് ഈ ചായ കുടിച്ചേ... സാവിത്രി ലതികയെ തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു.. തലേദിവസം കാന്തിയെ കാണാൻ പോയി വന്നശേഷം ലതിക ഒരേ കിടപ്പാണ്... ഒന്നും കഴിക്കാനും കുടിക്കാനും എടുക്കാതെ കിടക്കുന്നു... വേണ്ട സാവിത്രി... ഒന്നും ഇറങ്ങുന്നില്ല... അല്ലെങ്കിലും മക്കള് തലതിരിഞ്ഞുപോയാൽ തള്ളമാർക്ക് ശേഷിച്ചകാലം ഇങ്ങനെ തീതിന്നു കഴിയേണ്ടിവരും... ലതിക സാരിതുമ്പിനാൽ കണ്ണും മുഖവും തുടച്ചു.. കഴിഞ്ഞത്.. കഴിഞ്ഞു ചേച്ചീ.... ഇനിയും അതോർത്തു ആരോഗ്യം കളയല്ലേ... അതെങ്ങനാ... ഇതിലും കഷ്ടമാ അവിടൊരാളുടെ കാര്യം.. ഇന്നലെ രാവിലെ പോയതാ ഇന്ന് വെളുപ്പിന്നാ വീട്ടിൽ കയറിയത്... അറിയാല്ലോ എന്റെ അശ്വതിയെക്കാളും സ്നേഹിച്ചാ കാന്തിയെ വളർത്തിയാത്.. എന്നിട്ടും.. അവൾക്കെങ്ങനെ തോന്നി ചേച്ചി ആ മനുഷ്യനെ തള്ളിപ്പറയാൻ.. അതിന്റെ ദണ്ണവാ വീട്ടിൽപോലും വരാതെ കടയിൽ കിടന്നു തീർക്കുന്നെ.. സാവിത്രി പരിഭവത്തോടെ പറഞ്ഞു........ കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story