🌻സൂര്യകാന്തി 🌻: ഭാഗം 3

Sooryakanthi mizhi

രചന: മിഴി

 എടി പെണ്ണേ.. സൂര്യ സാറാടി നിങ്ങടെ ഓപ്ഷൻ ചാർജ്.. ദേ ടീച്ചേഴ്‌സൊക്കെ വരുന്നുണ്ട്.. പെട്ടെന്ന് ക്ലാസ്സിൽ പൊയ്ക്കോ... വിശന്നിട്ടു കുടല് കരിയണ്... ക്ലാസ്സ്‌ കഴിഞ്ഞു ഞങ്ങടെ ഓപ്ഷൻ ക്ലാസ്സിലേയ്ക്ക് ഓടിവരണെ... പെട്ടെന്ന് കഴിച്ചിട്ട് താഴേയ്ക്ക് പോകാം.. അതുവരെയ്ക്കും ഈ വിശപ്പ് എങ്ങനെ സഹിക്കുമോയെന്തോ എന്റെ ഈശോയേ.. സ്വാതി ചിണുങ്ങിക്കൊണ്ട് ക്ലാസ്സിലേയ്ക്ക് പോയി.. അവളുടെ പോക്ക് കണ്ടു ചിരി വന്നെങ്കിലും സൂര്യന്റെ മുഖമായിരുന്നു കാന്തിയുടേയുള്ളിൽ തെളിഞ്ഞുനിന്നത്.. ഒപ്പം ഒരു കുളിർക്കാറ്റായി ആ കുഞ്ഞു മുഖവും.. നീളൻ വരാന്തയിലൂടെ ഏറ്റവും അറ്റത്തായുള്ള ക്ലാസ്സ്‌റൂമിനെ ലക്ഷ്യമാക്കി നടന്നടുക്കുമ്പോൾ വാതിലിൽ ചാരി ഫോണിൽ എന്തോ നോക്കിനിൽക്കുന്ന സൂര്യനെ കാന്തി കണ്ടിരുന്നു... പെട്ടെന്ന് കാലുകൾക്കു വേഗത അറിയാതെ കൂടുന്നതായി തോന്നി... എന്തോ പേരറിയാത്തൊരു വെപ്രാളം ഉള്ളിൽ കിടന്നു ഹൃദയത്തിൽ പെരുമ്പറ കൊട്ടുമ്പോലെ.. എല്ലാം രാവിലെ കിട്ടിയതിന്റെ ആഫ്റ്റർ എഫക്ട് ആണെന്ന് ഓർക്കേ..

നന്നായൊന്നു പ്രാർത്ഥിച്ചുകൊണ്ടവൾ മുഖത്ത്പൊടിഞ്ഞ വിയർപ്പുതുള്ളികൾ ഷാളിനാൽ അമർത്തിതുടച്ചു.. ക്ലാസിനു മുന്നിലെത്തിയപ്പോൾ വാതിൽക്കൽത്തന്നെ നിൽക്കുന്ന സൂര്യനെ അനുവാദത്തിനായി നോക്കി നിന്നു.. അതുമല്ല ആള് മാറിയാലേ അകത്തേയ്ക്കു കടക്കാനുമാകുള്ളൂ .. പെട്ടെന്ന് ഫോണിൽനിന്നും മുഖമുയർത്തിയ സൂര്യൻ കാണുന്നത് തനിക്കുമുന്പിൽ പരിഭ്രമത്തോടെ നിൽക്കുന്ന കാന്തിയെയാണ്.. കൈകൊണ്ടു ഉള്ളിലേയ്ക്ക് വഴികാട്ടിയവൻ പുറത്തേയ്ക്കു ഇറങ്ങി നിന്നു.. ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു ഉള്ളിലേക്കുപോകുന്ന അവളേക്കാണേ അറിയാതെ ചുണ്ടിലൊരു പുഞ്ചിരി മുളപൊട്ടി. ഒപ്പം ദൃഷ്ടികൾ അവൾക്കൊപ്പം പാഞ്ഞു... അരയുംകഴിഞ്ഞു വിടർത്തിയിട്ടിരിക്കുന്ന ചുരുണ്ട മുടിയിഴകളിൽനിന്നും അപ്പോഴും ഈറൻ മാറിയിട്ടുണ്ടായിരുന്നില്ല.. യാതൊരു ചമയങ്ങളുമില്ലാതെ പെൺകുട്ടികൾ ഇന്നത്തെ സമൂഹത്തിൽ വിരളമാണല്ലോ? ആലോചനയോടെ ക്ലാസ്സിലേയ്ക്ക് കയറിയ സൂര്യ കാണുന്നത് മുൻപിൽ ഒഴിഞ്ഞുകിടക്കുന്ന നടുവിലെ കസേരയ്ക്കുമുൻപിൽ നിന്നും പുറകിലേക്ക് നോട്ടം പായിക്കുന്ന കാന്തിയെയാണ്...

പെട്ടെന്ന് നിശബ്ദമായ അന്തരീക്ഷം ശ്രദ്ധിച്ച തിരിഞ്ഞുനോക്കിയ അവൾ പുറകിൽ സൂര്യന്റെ സാമീപ്യം അറിഞ്ഞു അവിടെത്തന്നെ മടിച്ചുമടിച്ചു ഇരിക്കാനായി തീരുമാനിച്ചു.. ഇനിയും പുറകിലേക്ക് പോയാൽ വഴക്ക് കേട്ടാലോ ? ആകെ ഒൻപതു കുട്ടികളാണ് നാച്ചുറൽ സയൻസ് ഓപ്ഷനിൽ ഉണ്ടായിരുന്നത്.. ഒരു ആൺകുട്ടിയും എട്ട് പെൺകുട്ടികളും... സൂര്യൻ എല്ലാപേരെയും ഒന്ന് നോക്കിയശേഷം ഇരിക്കാനായി പറഞ്ഞു.. ഗുഡ് മോർണിംഗ്... അപ്പോൾ ഈ ഒൻപതു പേരടങ്ങുന്നതാണ് നമ്മുടെ സാമ്രാജ്യം... എല്ലാപേരെയും ഒന്നിരുത്തിനോക്കിക്കൊണ്ട് അവൻ തിരക്കി.. എല്ലാപേരും ഒരു ചെറുപുഞ്ചിരിയോടെ തലകുലുക്കി.. എന്ത് ചോദിച്ചാലും എക്സ്പ്രഷൻ വേണ്ട.. വാക്കുകളിലൂടെ ഉത്തരം നൽകുന്നതാണെനിക്കിഷ്ടം... മുഖത്തെ പ്രസന്നത ഒട്ടും കളയാതെത്തന്നെ സൂര്യ ഏവരോടുമായി പറഞ്ഞു.. ഇത് നിങ്ങളുടെ ആദ്യത്തെ ഓപ്ഷണൽ ക്ലാസ്സ്‌ അല്ലേ... അപ്പോൾ ഇന്ന് നമുക്ക് പരസ്പരം പരിചയപ്പെട്ടു കൊണ്ടു തുടങ്ങിയാലോ ? യെസ് സാർ.. എല്ലാപേരും ഒരുമിച്ചുപറഞ്ഞു..

ഓക്കേ.. ഗുഡ്.. ആദ്യം ഞാൻ സ്വയം പരിചയപ്പെടുത്താം.. രാവിലെ പ്രയർ ഹാളിൽ പറഞ്ഞതൊക്കെ തന്നെയാണ്.. എങ്കിലും നിങ്ങളുടെ ഓപ്ഷണൽ അധ്യാപകൻ എന്നനിലയ്ക്ക് കുറച്ചുകൂടി സമയം നമ്മൾ കാണേണ്ടതല്ലേ? സൊ ഒന്നുവിശദമായി അറിയാം.. ഞാൻ സൂര്യജിത്ത്.. ഇവിടെ കോളേജിന് അടുത്തു തന്നെയാണ് താമസം.. അറിയാമല്ലോ ഇപ്പോൾ നിങ്ങളുടെ കോളേജ് ഇൻചാർജ് എനിക്കാണ്.... ഒരു നാലു വർഷം മുൻപ് ഇവിടെത്തന്നെയാണ് എന്റെ അധ്യാപനം ആരംഭിച്ചത്.. പക്ഷേ ഹയർ സ്റ്റഡിസിനായി മാറിനിൽക്കേണ്ടിവന്നു... എന്റെ മെയിൻ സബ്ജെക്ട് സുവോളജി ആണ്.. പിന്നെ.. നിങ്ങൾക്കെന്തു സഹായം ആവശ്യമാണെങ്കിലും എന്നെ സമീപിക്കാം.. ഐ മീൻസ്.. പഠനകാര്യത്തിൽ... കുസൃതിയോടെ കാര്യങ്ങൾ പറയുന്ന സൂര്യയിൽ രാവിലെയുള്ള ഗൗരവത്തിന്റെ മുഖംമൂടി പതിയെയഴിയുന്നത് കാന്തി അത്ഭുതത്തോടെ നോക്കിയിരുന്നു.. ശേഷം ഓരോരുത്തരായി തങ്ങളെ പരിചയപ്പെടുത്തി... കാന്തിയ്ക്കു തൊട്ടടുത്തായിട്ടാണ് ക്ലാസ്സിലെ ഏക ആൺതരിയിരുന്നിരുന്നത്..

അവനും സ്വയം പരിചയപ്പെടുത്തി.. വിഷ്ണു.. ഇവിടെ അടുത്തുതന്നെയാണ് താമസിക്കുന്നത്. പുള്ളി പിജിയൊക്കെ കഴിഞ്ഞതാണ്.. ഇന്ന് ജോയിൻ ചെയ്തതേയുള്ളു. ഇതൊക്കെ പറയുമ്പോഴും ഒരു വിഷാദച്ചുവ അവന്റെ മുഖത്ത് പടർന്നിരുന്നു.. അടുത്തത് കാന്തിയുടെ ഊഴമായിരുന്നു.. വളരെക്കുറച്ചുപേരെ ഉള്ളുവെങ്കിലും തന്നേക്കേൾക്കാനായി കാതോര്തിരിക്കുന്നവരെ കണ്ടപ്പോൾ തൊണ്ടവരളുന്നത് പോലെ തോന്നിയവൾക്ക്.. ചിലകണ്ണുകൾ പുച്ഛത്തോടെയും ചിലർ അക്ഷമയോടെയും നോക്കുന്നത് കണ്ടപ്പോൾ നോട്ടം പതിയെ വഴിതിരിച്ചുവിട്ടു... ഒടുവിൽ അതെത്തിനിന്നത് വിഷ്ണുവിലായിരുന്നു.. ചെറുചിരിയോടെ കണ്ണുചിമ്മിക്കാട്ടിയവൻ നൽകിയ ധൈര്യത്തിലവൾ മെല്ലെ സ്വയം പരിചയപ്പെടുത്തി.. ക്ലാസ്സിൽ താനൊഴിച്ചെല്ലാവരും പിജിയൊക്കെ കഴിഞ്ഞതാണ്.. അതായതു തന്നെക്കാൾ മുതിർന്നവർ.. മിക്കവാറും വിവാഹമൊക്കെ കഴിഞ്ഞതാണ്... അതിന്റെതായ പക്വത ആ മുഖങ്ങളിലും കാണാം.. ഓക്കേ ഗയ്‌സ്.. എനി മോർ ഡൌട്ട്സ്..?

സാർ രാവിലെ കൂടെയുണ്ടായിരുന്നത് മകളാണോ ? കൂട്ടത്തിൽ വായാടിയായ രശ്മി തിരക്കി.. ഷി ഈസ്‌ മൈ ഡാട്ടർ റിതിക സൂര്യജിത്ത്.. സർ ഫാമിലിയെ കുറിച്ചൊന്നും പറഞ്ഞില്ല.. അവൾ ഉടനെ മറുചോദ്യം ചോദിച്ചു.. ഏയ്... അതിന്റെ ആവശ്യം ഉണ്ടോ ? അപ്പോൾ ഇനി ചോദ്യവുമില്ല ഉത്തരവുമില്ല.. ഇന്ന് ഫസ്റ്റ് ഡേ ആയതുകൊണ്ട് ക്ലാസ്സ്‌ എടുക്കുന്നില്ല.. സിലബസ് തരാം.. എല്ലാപേരുടേയും കൈയിൽ അതുണ്ടാകണം.. ദേൻ സി യൂ ലേറ്റർ.. അവൻ പെട്ടെന്നുതന്നെ സംസാരം അവസാനിപ്പിച്ചു പുറത്തേയ്ക്കു പോയി.. സൂര്യ പോയതിനു പുറകെ വിഷ്ണുവെഴുന്നേറ്റു പുറത്തേയ്ക്കു പോയി.. ഉടനെത്തന്നെ രശ്മി മുൻപിൽ ടീച്ചേഴ്സിനായിട്ടിട്ടുള്ള ടേബിളിന്റെ മുകളിൽ കയറിയിരുന്നുകൊണ്ട് എല്ലാപേരെയും ഒന്നുനോക്കി.. വന്നു ഈ ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ ക്ലാസ്സിലെല്ലാപേരും പ്രത്യേകിച്ച് ഒരേ ഓപ്ഷണൽ വിദ്യാർത്ഥികൾ പരസ്പരം ഒരുപാട് നല്ല സൗഹൃദം കെട്ടിപ്പടുത്തിരുന്നു..

എന്നാൽ സ്വതവേ മിണ്ടാപ്പൂച്ചയായ കാന്തി അവരിൽനിന്നൊക്കെ ഒരകലം പാലിച്ചിരുന്നു.. എന്റെ പിള്ളേരെ ആ സൂര്യസാറ് ആള് ഒരുപാട് കലിപ്പനാണെന്നാ ഞാൻ കരുതിയത്.. പക്ഷേ ആള് അത്ര കുഴപ്പമില്ലാട്ടോ.. എനിക്കിഷ്ടായി... രശ്മി മേശമേൽ കൈയൂന്നിയൊന്നു നിവർന്നിരുന്നുകൊണ്ടു പറഞ്ഞു.. ആഹ്... അതിനുമുൻപ് അങ്ങിഷ്ടപ്പെട്ടോ? അങ്ങേർക്കു വേറെ ആളുണ്ടെടി... കെട്ടുകഴിഞ്ഞു ഒരു കൊച്ചുമുണ്ട്.. അതുകൊണ്ട് മോള് ഒരുമയത്തിലൊക്കെ വായിനോക്ക്.. രേഷ്മ ഒന്നിരുത്തി മൂളിക്കൊണ്ട് പറഞ്ഞു.. ഒന്ന് പോയേ രേഷു ചേച്ചി.... ആള് കെട്ടിയതിനെനിക്കെന്താ ഞാൻ സാറിനെ കയറി പ്രേമിക്കാനൊന്നും പോണില്ല... പിന്നെ... ആദ്യം കണ്ടപ്പോൾ ഒന്ന് മനസിൽ തട്ടിയെന്നുള്ളത് നേരാ.. പക്ഷേ ആ കൊച്ചിനെ കണ്ടപ്പോ ആ ആഗ്രഹം മുളയിലേനുള്ളി എൻഡോസെൽഫൻ ഒഴിച്ചു.. അവൾ തെല്ലൊരു നിരാശയോടെ പറഞ്ഞു.. നിങ്ങള് ശ്രദ്ധിച്ചോടെ സാറിനോട് ഫാമിലിയെ കുറിച്ച് ചോദിച്ചപ്പോൾ മുഖത്തെ വോൾടേജ് കുറഞ്ഞത്.. രാവിലെമുതൽ ആ കൊച്ച് സാറിന്റെ കൂടെയുണ്ട്..

ഇപ്പോൾ ക്ലാസ്സിൽ വരാൻ നേരത്ത് അതിനെ പ്യൂൺ രാധ ചേച്ചിയെ ഏൽപ്പിക്കുന്നത് കണ്ടു.. എനിക്ക് തോന്നുന്നത് സാറും വൈഫും ഒരുമിച്ചല്ലെന്നാ.. ക്ലാസ്സിലെ ന്യൂസ്‌ ലെറ്റർ നിമിഷ സംശയത്തിന്റെ കെട്ടഴിച്ചു.. ഒന്നുപോയെ നിമിഷേ.. ചിലപ്പോൾ വൈഫിനു ജോലി കാണും.. വീടിനടുത്തായൊണ്ട് സാർ കുഞ്ഞിനെ കൂടെ കൊണ്ടുവരുന്നതാകും.. വെറുതേ ഇല്ലാവചനം പറഞ്ഞുണ്ടാക്കാതെ.. റിനി നിമിഷയെ വിലക്കി... ക്ലാസ്സിൽ സൂര്യയെക്കുറിച്ച് നടക്കുന്ന ചൂടുപ്പിടിച്ച സംഭാഷണങ്ങൾ മുറുകിയപ്പോൾ കാന്തി മെല്ലെ പുറത്തേയ്ക്കിറങ്ങി വരാന്തയുടെ അറ്റത്തു ചാഞ്ഞു നിൽക്കുന്ന അരുളിച്ചെടി നോക്കി തൂണിൽ ചാരി നിന്നു.. ഇതേസമയം മറുവശത്തു തൂണിന്റെ മറവിൽ മറ്റൊരാളും കാന്തിയെ നോക്കി നിൽക്കുന്നുണ്ടായിരുന്നു... വിഷ്ണു... ക്ലാസ്സിൽ മുറുകുന്ന ചർച്ചകൾ ഇടയ്ക്കിടെ ചെവിയിലെത്തുന്ന ആസ്വസ്ഥതയിൽ അവിടെനിന്നും മാറി കാന്തിയ്ക്കടുത്തേയ്ക്ക് അവൻ നടന്നു.. താനടുത്തെത്തിയിട്ടും അറിയാതെ ഏതോ സ്വപ്നലോകത്തിലെന്നപോലെ നിൽക്കുന്ന കാന്തിയെ അവൻ അത്ഭുതത്തോടെ ഒരുനിമിഷം നോക്കിനിന്നു.. ഒപ്പം ഇമചിമ്മാതെ വിദൂരതയിലേയ്ക്ക് നിലയുറപ്പിച്ച ആ കണ്ണുകളുടെ കോണിലുതിരാൻ വെമ്പി നിൽക്കുന്ന നീര്മുത്തുകളിലേയ്ക്കും...

നോക്കിക്കാണുകയായിരുന്നു താനിതുവരെ കണ്ട പെൺകുട്ടികളിൽനിന്നും വ്യത്യസ്തയായ ആ പെൺകൊടിയെ.. തന്നെക്കാൾ മൂന്നാല് വയസെങ്കിലും ഇളപ്പം കാണും.. വെളുത്തു പൊക്കം കുറഞ്ഞ അധികം വണ്ണമില്ലാത്ത ഒരു കുഞ്ഞിപ്പെണ്ണ്.. അവനങ്ങനെ വിളിക്കാനാണ് മനസിൽ തോന്നിയത്.. എടോ... താനെന്താ കരയുവാണോ ? അവൾക്കഭിമുഖമായി വന്നുനിന്നു മുഖത്തിന്‌ നേരെ വിരൽ നൊടിച്ചുകൊണ്ട് വിഷ്ണു തിരക്കി.. പെട്ടെന്ന് വിഷ്ണുവിനെ മുന്നിൽ കണ്ടു അവളൊന്നമ്പരന്നു.. ഏയ്.. പേടിച്ചുപോയോ ? ഞാൻ പിടിച്ചുതിന്നതൊന്നുമില്ലടോ? ഇവിടിങ്ങനെ ഒറ്റയ്ക്ക് നിൽക്കുന്നതുകണ്ടു തിരക്കിയതാ.. അവളുടെ മുഖം മാറിയതുകണ്ടവൻ പറഞ്ഞു.. ഞാൻ.. വെറുതേ അവിടിരുന്നു ബോറടിച്ചപ്പോൾ... അവൾ വാക്കുകൾക്കായി പരതി.. അവളെ കളിയാക്കുമ്പോലെ വിഷ്ണു ചോദിച്ചു.. അവര് പറയുന്നതൊന്നും എനിക്ക് കേൾക്കാൻ തോന്നണില്ല.. പിന്നെയത്ര രസവും തോന്നിയില്ല.. അതെന്താ? അവൻ സംശയത്തോടെ തിരക്കി.. അവർ പറയണതത്ര നല്ല കാര്യമൊന്നുമല്ല.. അതിനു അഭിപ്രായം പറയാൻ എനിക്ക് കഴിയില്ല.. മുഖത്ത് നോക്കാതെ തലതാഴ്ത്തിനിന്നു നിഷ്കളങ്കമായി പറയുന്ന കാന്തിയിൽ തന്നെ വിഷ്ണുവിന്റെ നോട്ടം ഉടക്കി നിന്നു..

ആഹാ.. നല്ലകുട്ടി... എനിക്കും ബോറടിക്കുന്നുണ്ട്.. നമുക്കും എന്തേലും സംസാരിച്ചു നിൽക്കാടോ.. അവൻ ചെടിയിൽനിന്നും ഒരരുളിപ്പൂവ് നുള്ളി വാസനിച്ചുകൊണ്ട് പറഞ്ഞു എന്തുപറയണമെന്നറിയാതെ അന്തിച്ചുനിൽക്കുന്ന കാന്തിയോടായി അവൻതന്നെ സംസാരിച്ചുതുടങ്ങി.. കാന്തി ഹോസ്റ്റലിലാണോ നിൽക്കണേ? അതേയെന്നവൾ തലകുലുക്കി.. താനെന്താടോ എപ്പഴുംമിങ്ങനെ ഗ്ലൂമിയായി നടക്കുന്നെ... വീട്ടുകാരേം ഫ്രണ്ട്സിനെയുമൊക്കെ മിസ്സ്‌ ചെയ്യുന്നുണ്ടോ? തനിക്കുമുന്പിൽ തലകുനിച്ചുനിൽക്കുന്ന കാന്തിയോടായവൻ തിരക്കി.. അവൾ തന്നെ വിഷ്ണുവേട്ടായെന്നു വിളിച്ചപ്പോൾ ഉള്ളിലെന്തോ തണുത്ത കാറ്റേറ്റതുപോലെ തോന്നിയവന്.. എന്നാൽ എനിക്ക് ആകെ എന്തോപോലെ.. പിന്നെ പറയത്തക്ക കൂട്ടൊന്നുമിവിടെ ആയിട്ടില്ല.. അപ്പോൾ നമുക്ക് ഫ്രെണ്ട്സ് ആയാലോ? അവൾക്കുനേരെ പ്രതീക്ഷയോടെ വിഷ്ണു കൈനീട്ടി... ആദ്യമായിട്ടൊരു ആൺകുട്ടി തന്നോട് സൗഹൃദം ആവശ്യപ്പെടുന്നു... ഇതുവരെയും തനിക്കില്ലാതിരുന്ന ഒരു സ്ഥാനം ഒരാൾ വെച്ചുനീട്ടുന്നു..

അവന്റെ പ്രതീക്ഷനിറഞ്ഞ മുഖം കാണുമ്പോൾ നിരസിക്കാൻ തോന്നുന്നില്ല.. പക്ഷേ രവിയുടെയും അമ്മയുടെയും മുഖമോർക്കേ ഉള്ളിൽ ഭയം നിറയുന്നു.. ഇത്രയുംനേരം പുഞ്ചിരി നിറഞ്ഞ മുഖത്ത് പതിയെ ദുഖത്തിന്റെ ചുവപ്പുരാശി നിറയുന്നത് കാൺകെ കാന്തിയുടേയുള്ളിൽ ശ്വാസം പിടയുംപോലെ വിലങ്ങി.. അവളറിയാതെത്തന്നെ സമ്മതം മൂളി.. അവന്റെ കൈകളിലൊന്നു തട്ടി.. പെട്ടെന്നുതന്നെ വിഷ്ണുവിന്റെ മുഖം തെളിഞ്ഞു.. താങ്ക് ഗോഡ്.. ഒന്ന് ഫ്രണ്ട് ആക്കാൻ ഇത്രയും ആലോചിക്കാനുണ്ടോ? ഇനിയെങ്കിലുമൊന്നു ചിരിക്കെടോ..? അവൻ നെഞ്ചിൽ കൈവെച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു.. എനിക്കങ്ങനെ വല്യ കൂട്ടുകാരൊന്നുമില്ല വിഷ്ണുവേട്ടാ.. സ്വാതി മാത്രമാണ് ആകെയുള്ള സൗഹൃദം.. അതിവിടെ പുതിയ കോളേജ്.. പുതിയ ആൾക്കാർ.. അതുകൊണ്ടല്ലേ പതിയെ എല്ലാം ശരിയാകും.. പിന്നേ താനെന്നെ വിഷ്ണുവെന്നു വിളിക്കേണ്ട..

അവൾ പിന്നെന്തെന്ന മട്ടിൽ അവനെ നോക്കി.. എന്നെ വിച്ചുവെന്നാ അമ്മ വിളിച്ചിരുന്നേ.. താനും അങ്ങനെ വിളിച്ചോളൂ... ശരി വിച്ചേട്ടാ... അവൾ പുഞ്ചിരിച്ചുകൊണ്ടു തലയാട്ടി.... വിഷ്ണുവും ഓർക്കുകയായിരുന്നു.. രണ്ടുമൂന്നുവർഷമായി ഇരുളടഞ്ഞുനിന്ന മനസിൽ... ഒറ്റപ്പെട്ടിരുന്ന ഹൃദയത്തിൽ കാന്തിയെക്കാൻകെ നിറയുന്ന സ്നേഹം.. വാത്സല്യം.. ഈ സൗഹൃദം നൽകുന്ന തണുപ്പ്.. ഓര്മയില്നിന്നും ഉണർന്ന വിഷ്ണു കാന്തിയുടെ കണ്ണുകളെ പിന്തുടർന്നെത്തിയത് താഴെ കുഞ്ഞിനേയും കൊണ്ടു പുറത്തേയ്ക്കു പോകുന്ന സൂര്യയിലാണ്.. അതുകാൺകേ വിഷ്ണുവിന്റെ മുഖത്തെ പുഞ്ചിരി പതിയെ മാഞ്ഞു.. പകരം വിഷാദച്ചുവ പടർന്നു.... കാത്തിരിക്കുക...💕

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story