🌻സൂര്യകാന്തി 🌻: ഭാഗം 31

Sooryakanthi mizhi

രചന: മിഴി

കുറച്ചുനേരം ഉറങ്ങിക്കോട്ടോ.. ക്ഷീണമൊക്കെ ഒന്നുമാറിയിട്ടു വൈകുന്നേരം നാളത്തേയ്ക്കുള്ള കാര്യങ്ങൾ ഒതുക്കിവെയ്ക്കണം.. നന്നായി പഠിക്കണം കേട്ടോ? സൂര്യൻ കൊച്ചുകുട്ടികളോടെന്നപോൽ കാന്തിയോടായി പറഞ്ഞു.. നിറഞ്ഞമനസ്സാലെയവൾ സമ്മതമറിയിച്ചു. »»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»» വിഷ്ണു വന്നതിനു ശേഷം ഒരുമിച്ചിരുന്നാണ് ഇരുവരും അടുത്ത ദിവസത്തേയ്ക്കുള്ള മുന്നൊരുക്കങ്ങൾ ചെയ്തത്.. ഹാളിൽ നിലത്തായിരുന്നു വിഷ്ണുവും കാന്തിയും ചാർട്ട് തയ്യാറാക്കുകയാണ്. സൂര്യൻ അവർക്കടുത്തായി സോഫയിൽ ഇരിപ്പുണ്ട്.. റിച്ചുമോളും അവർക്കടുത്തായി നിലത്തിരുന്നു കളിക്കുന്നു.. രാഗിണി ടിവിയിൽ സീരിയലിൽ മുഴുകിയിരിപ്പാണ്.. എഴുതിനിടയ്ക്കും കാന്തി കുഞ്ഞിനെ ശ്രദ്ധിയ്ക്കുന്നുണ്ട്.. അവിടെ നിലത്തായി കിടക്കുന്ന സ്കെച്ച് പേനകൾ എടുത്തു കളിക്കുന്നതിനൊപ്പം ചിലതൊക്കെ തുറന്നും ആള് നോക്കുന്നുണ്ട്.. അതൊക്കെ പുറത്തും വായയിലും വെയ്ക്കാതെ കാന്തി ഇടയ്ക്കിടയ്ക്ക് പിടിച്ചു മാറ്റുന്നുണ്ട്..

ഇതെല്ലാം പുഞ്ചിരിയോടെ അതിലേറെ സംതൃപ്തിയോടെ സൂര്യ നോക്കിക്കാണുന്നുമുണ്ട്.. ആ..... നാളെ എന്തായാലും നിങ്ങള്ക്ക് രണ്ടാൾക്കും സൂപ്പർസ്റ്റാർ ട്രീറ്റ്‌ ആയിരിക്കും.. ശോ...... ഇവിടത്തെ സ്കൂളിൽ വന്നാൽ മതിയായിരുന്നു.. ഇതിപ്പോ എനിക്കൊന്നും കാണാൻ പറ്റില്ലല്ലോ...? വിഷ്ണു എഴുതിക്കൊണ്ടിരുന്ന ചാർട്ടിൽ മിനുക്കുപണി നടത്തുന്ന കാന്തിയെ നോക്കി പറഞ്ഞു.. ഇടയ്ക്ക് നോട്ടം സൂര്യനിലേയ്ക്കും പാളിവീണു.. വിഷ്ണു പറഞ്ഞതുകേട്ട് എന്താണെന്ന രീതിയിൽ ഇരുവരും അവനെ നോക്കി.. സത്യം... ഒന്നുമില്ലേലും ഒറ്റരാത്രികൊണ്ട് പ്രിൻസിപ്പൽ സാറും സ്റ്റുഡന്റും ഭാര്യയും ഭർത്താവുമായില്ലേ... എല്ലാം രഹസ്യമായിരുനെങ്കിലും ഇപ്പോൾ ഭിമാ ഗോൾഡിന്റെ പരസ്യം പോലായി.. അവൻ പതിവ് ചിരി മുഖത്ത് ഫിറ്റ്‌ ചെയ്തുകൊണ്ട് നോക്കി.. സൂര്യന് ഏകദേശം കാര്യങ്ങൾ പിടികിട്ടിയെങ്കിലും മനസ്സിലാകാത്തതുപോലെയിരുന്നു.. പക്ഷേ.. നോട്ടം അതുകേട്ടു മുഖം താഴ്ത്തിയ കാന്തിയിലായിരുന്നു.. എടി പൊട്ടി... ഞാൻ ഒന്നുപറഞ്ഞപ്പോൾ ഫ്യൂസ് പോയ ബൾബ് പോലെയായി നിന്റെ ഭാവം.

ഇങ്ങനയാൽ നാളെയെങ്ങനെ ക്ലാസ്സിൽ പോകും നീ.. നിന്റെ ഇരുപ്പു കണ്ടാൽ എന്തോ മഹാപാരാധം ചെയ്തേച്ചു വന്നിരിക്കുമ്പോലെ ആണല്ലോ..? അവൻ കുറച്ചു കടുപ്പിച്ചുതന്നെ ചോദിച്ചു.. വിഷ്ണു... വേണ്ടാ.. നിലത്തായിരുന്ന ചാർട്ടിൽ ഒരുതുള്ളി വീണു മഷി പടർന്നത് കണ്ടു സൂര്യൻ അവനെ വിലക്കി. അപ്പോഴാണ് വിഷ്ണുവും കാന്തി കരയുകയാണെന്നു അറിഞ്ഞത്.. കളിയായി.. എന്നാൽ നാളയെ നേരിടാൻ അവളൊരുങ്ങട്ടെയെന്നു കരുതി പറഞ്ഞതാണ്.. പെണ്ണിതാ ഇരുന്നു കരയുന്നു.. അവനു ചെറുതായി കുറ്റബോധം തോന്നി.. അമ്മ കരയുന്നത് കണ്ടു റിച്ചു മെല്ലെയിഴഞ്ഞു മടിയിൽ കയറി.. നെഞ്ചിൽ ചാഞ്ഞു.. എന്റെ കാന്തി.. നീയിതെന്താടി പെണ്ണേ ഇങ്ങനെ.. ഞാൻ കളിയായി പറഞ്ഞപ്പോഴേയ്ക്കും നീ........ ശ്ശെ.. സോറി ഡീ.. വിഷ്ണു കാന്തിയ്ക്കടുത്തേയ്ക്ക് നീങ്ങിയിരുന്നുകൊണ്ടവളെ ചേർത്തുപിടിച്ചു.. അപ്പോഴേയ്ക്കും പിടിച്ചുവെച്ചിരുന്നതെല്ലാം കെട്ടുപൊട്ടി അവൾ വിങ്ങിപൊട്ടി. അതുകാൺകേ സൂര്യനും ഉള്ളുപോള്ളുമ്പോലെയായി.. അവളെ തന്നോട് ചേർത്തണയ്ക്കാനും ആ നെറുകിൽ മുത്താനും നെഞ്ചം തുടിച്ചു..

പക്ഷേ.. അവൾ പറഞ്ഞപോലെ കിട്ടാതെപോയ കൂടപ്പിറപ്പിന്റെ സ്നേഹം.. കരുതൽ.. അതാണിപ്പോൾ തന്നെക്കാളും ആവശ്യമെന്നവന് തോന്നി.. നിറഞ്ഞമനസ്സാലെ ആ കാഴ്ചനോക്കിയിരുന്നു. എടി പൊട്ടി.. ഇത്രയും തൊട്ടാവാടിയാകാതെ... ദേ.. ഇപ്പോൾത്തന്നെ നോക്കിയേ.. ഒട്ടും പ്രതീക്ഷിക്കാതെ ഇങ്ങനൊക്കെ സംഭവിച്ചു.. പിള്ളേരൊന്നും കോളേജിൽ ഇല്ലായിരുന്നിട്ടകൂടി എല്ലാം വൈറലായ മട്ടാണ്.. വിഷ്ണു പറയുന്നതോടൊപ്പം അവളുടെ മുടിയിൽ തഴുകിക്കൊണ്ടിരുന്നു.. എല്ലാവരും അറിഞ്ഞെന്നു കേട്ടപ്പോൾ വിശ്വാസം വരാതെയവൾ വിഷ്ണുവിനെ തലയുയർത്തി നോക്കി.. ഒപ്പം സൂര്യനിലേയ്ക്കും മിഴികൾ പോയി.. അതുകണ്ട സൂര്യൻ അതേയെന്ന രീതിയിൽ തലയാട്ടി.. നീ നോക്കേണ്ട... സത്യമാണ്.. ഒരുവിധം എല്ലാപേരും കാര്യം അറിഞ്ഞിട്ടുണ്ട്... ഇന്നലെ വൈകുന്നേരം ആയപ്പോഴെ വാട്സ്ആപ്പ് ഗ്രൂപ്പിലൊക്കെ ചൂടോടെ വാർത്ത വന്നിരുന്നു..

എന്നെയും സ്വാതിയെയുമൊക്കെ പല ഫ്രെണ്ട്സും വിളിച്ചിട്ടുമുണ്ടായിരുന്നു.. അല്ലേലും ആകെ വിഷമിച്ചിരിയ്ക്കുന്ന നിന്നെ വീണ്ടും തകർക്കേണ്ടെന്നു കരുതി മിണ്ടാതിരുന്നതാണ്.. പക്ഷേ.. ഒന്നുമറിയാതെ നാളെ നീ അവർക്കുമുന്നിൽ പെട്ടാൽ ചിലപ്പോൾ കേൾക്കുന്നതിയും ചോദിക്കുന്നതിനുമൊന്നു ഉത്തരമില്ലാതെ ഇതുപോലെ കണ്ണീർവാർത്തു നിൽക്കേണ്ടിവരും.. അതാടി പെണ്ണേ.. ഒന്നു മൂപ്പിച്ചു ഞാൻ പറഞ്ഞേ.. അപ്പോഴേയ്ക്കും ഈ പെണ്ണ് ഡാം തുറന്നു.. അല്ലേ ജിത്തേട്ടാ... വിഷ്ണു കളിയായി അവളുടെ കവിളിൽ ഒന്നുകുത്തി ചിരിച്ചു അതേടോ... സത്യം നമ്മൾക്കല്ലേ അറിയുള്ളൂ.. അതൊന്നും മറ്റാരും അറിയേണ്ടതുമല്ലല്ലോ.. എന്റെ ഹിസ്റ്ററിയും നമ്മുടെ വിവാഹവുമൊക്കെ ആൾക്കാർ ഇഷ്ടമുള്ളതുപോലെ കൂട്ടിച്ചേർത്തു കഥകൾ മെനഞ്ഞോളും.. അതിനൊപ്പം പോലീസ് കൂടി വന്നതോടെ കോളം തികഞ്ഞു.. അതുകൊണ്ട് എന്തും നേരിടാനുള്ള ചങ്കുറപ്പോടെ വേണം ആൾക്കാരെ ഫേസ് ചെയ്യാൻ... കേട്ടോ..? വിഷ്ണുവിന്റെ തുടർച്ചയെന്നോണം സൂര്യൻ അവളോട്‌ പറഞ്ഞു..

എന്റെ കാന്തി ജിത്തേട്ടൻ പറഞ്ഞത് കേട്ടോ.. എല്ലാം ദേ ഈ ചെവിയിൽ കേട്ടു ഇപ്പറത്തോടെ കളയണമെന്ന്.. വിഷ്ണു മെല്ലെ അവളുടെ ചെവിയിൽ തിരുമ്മി പറഞ്ഞു.. അതൊന്നും മനസ്സിൽ പതിഞ്ഞില്ലെങ്കിലും സമ്മതമെന്നോണം തലയനക്കി.. കാന്തിയുടെ ഉള്ളിലപ്പോഴും താനായി സൂര്യനും കുടുംബത്തിനും ഒരു ചീത്തപ്പേരുണ്ടാക്കിയെന്ന കുറ്റബോധമായിരുന്നു.. രാത്രി സൂര്യനോട് ചേർന്ന് കിടക്കുമ്പോഴും മനസ്സിൽ നാളെയെക്കുറിച്ചുള്ള ടെൻഷൻ ആയിരുന്നു കാന്തിയിൽ.. വിഷമിക്കേണ്ട... സന്തോഷത്തോടെയാണ് കൂടെക്കൂട്ടിയത്..... അതിലേറെ ഭാഗ്യമായിക്കരുതുന്നുണ്ട്... അതുകൊണ്ട് തളരരുത്.. എന്നെ തളർത്തികയുമരുത്.. കൂടുണ്ടാകും.. എന്റെ അവസാന ശ്വാസം വരേയ്ക്കും.. പറയുന്നതിനൊപ്പം സൂര്യൻ അവളുടെ നെറുകിലൊരു സ്നേഹമുദ്രണവും പകർന്നിരുന്നു.. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 ഛെ.... ആ 0##### മോള് ഫോൺ ഓഫ്‌ ആക്കിയിരിക്കാണല്ലോ ...?

നിരാശയോടെ അതിലേറെ ദേഷ്യത്തോടെ രവി ചുവരിൽ ആഞ്ഞടിച്ചു.. രാവിലെ മുതൽ വിളിച്ചുകൊണ്ടിരിക്കുകയാണ് അയാൾ കാന്തിയുടെ ഫോണിലേയ്ക്ക്... അതിന്റെ അരിശം നന്നായി മുഖത്തുണ്ട്.. രാത്രി വൈകിയും വീട്ടിൽ പോകാതെ പതിവ് താവളത്തിൽ ഇരിക്കുകയാണ് രവി. ഒപ്പം സതീഷുമുണ്ട്.. അവന്റെ മുഖത്താകെ പരിഭ്രമം നിറഞ്ഞുനിൽപ്പുണ്ട്.. രവിയുടെ മട്ടും ഭാവവും ഒട്ടും പിടിക്കാത്ത പോലെയാണ് ഇരിപ്പ്.. എടാ... രവി.. ആ പെണ്ണ് കെട്ട് കഴിഞ്ഞാ പയ്യന്റെ കൂടെ പുതുമോടി ആഘോഷിച്ചു നടക്കായിരിക്കും.. അതിനിടയിലാ നിന്റെ ഫോൺ... അല്ലേലും അവളറിഞ്ഞോണ്ട് നിന്നോട് മിണ്ടോ? സതീഷ് അനിഷ്ടത്തോടെ പറഞ്ഞു.. നിർത്തെടാ പുല്ലേ... അവളുടെയൊരു പുതുമോടി.. കൊല്ലും ഞാൻ രണ്ടിനേം.. ഈ രവിയെ തഴഞ്ഞവൾ അധികകാലം സുഖിക്കില്ല.. അയ്യാൾ ദേഷ്യത്തോടെ പല്ലുകടിച്ചു.. ഓഹ്.. ഒന്നു കൊന്നതിന്റെ ക്ഷീണം ആദ്യം മാറ്റാൻ നോക്ക്.. അറിയാല്ലോ പോലീസ് മറപറ്റി നടക്കുന്നുണ്ട്.. അതിന്റെ കൂടെ നാട്ടുകാരും ഇളകിയിട്ടുണ്ട്. ആ കൊച്ചിന്റെ ബോഡി പോലും കിട്ടാത്തോണ്ട് എല്ലാം വെറെളി പിടിച്ചു ഇരിക്കാ..

മനുഷ്യനാണേൽ പേടിച്ചിട്ട് പുറത്തിറങ്ങാൻ മേല.. സതീഷ് ഉള്ളിലെ ആധി തുറന്നടിച്ചു.. നീയെന്തിനാടാ പേടിക്കുന്നെ... അവരന്വേഷിയ്ക്കട്ടെ.. അല്ലേൽ പിന്നെന്തിനാ കാക്കിയുമിട്ടു സർക്കാർ ശമ്പളവും വാങ്ങിച്ചു അതുങ്ങള് ഞെളിഞ്ഞു നടക്കുന്നെ... പക്ഷേ... ഒറ്റൊരാളും സംശയത്തോടെ പോലും എന്റെ നേരെ വിരൽ ചൂണ്ടില്ല.. രവി ആത്മവിശ്വാസത്തോടെ പറഞ്ഞു.. എടാ.. നിനക്കൊരു പേടിയുമില്ലേ... എനിക്കാണേൽ ഓർക്കുംതോറും ശരീരം വിറച്ചിട്ടു മേലാ.. ഈ പേടികുറയ്ക്കാൻ രണ്ടടിയ്ക്കാമെന്നു വെച്ചാല് അതിനും പേടിയാ.. അറിയാല്ലോ വെള്ളോമടിച്ചു വല്ല പിച്ചുംപേയും പറഞ്ഞാല് തീർന്നില്ലേ... ഏതു നശിച്ച നേരത്താണോ ആവോ.. നിന്നെത്തിരക്കി ഇതിലെ വരാൻ തോന്നിയത്... സതീഷ് ആധിയോടെ നെഞ്ചിൽ കൈവെച്ചു... ആഹ്.. നീ പറഞ്ഞത് നേരാ... അടിച്ചുഫിറ്റായി എന്തേലും നിന്റെ നാവിന്നു പുറത്തായാല്... പുന്നാര മോനേ സതീഷേ.. ബാക്കിയുള്ള കാലം ഗോതമ്പുണ്ടേം തിന്നോണ്ട് അകത്തു കിടക്കും.. രവി സതീഷിന് നേരെ വിരൽചൂണ്ടി പല്ലുകടിച്ചു..

ഡാ... ക്ഷമിച്ചു നിൽക്കുന്നെന്നു വിചാരിച്ചു അധികം നെഗളിക്കല്ലേ.. സ്വന്തം കൊച്ചിന്റെ പ്രായമുള്ളൊരു പെൺകുഞ്ഞിനെ കടിച്ചുകീറി കൊന്നതും പോരാ.. അതിന്റെ ശവം പോലും കാണിക്കാതെ തള്ളിയിട്ട് എല്ലാം കണ്ണടച്ചെന്നു കരുതി ഭരിക്കാൻ വന്നാലുണ്ടല്ലോ..? സതീഷ് ദേഷ്യത്തോടെ രവിയുടെ കോളറിൽ കുത്തിപ്പിടിച്ചു.. വിടെടാ...###### ഭരിക്കാൻ വന്നാൽ നീയെന്തു ചെയ്യുമെന്നാ..... ഹേ.. എന്നെയങ്ങു മൂക്കിൽ കയറ്റിക്കളയുമോ.? ഞാനെ... ഒരാളെ കൊന്നു.... ഇനിയും കൊല്ലും.. രവിയ്ക്ക് അതൊക്കെ പുല്ലാ... നേരത്തോട് നേരം കഴിഞ്ഞിട്ടും ഒരു കുഞ്ഞുപോലും ഇവിടെ നടന്നതൊന്നും അറിഞ്ഞിട്ടില്ല.. പിന്നെ.. കൊല്ലുന്നതുപോലെ ശിക്ഷാർഹമാണ്.. കണ്ട കൊലപാതകം മറയ്ക്കുന്നതും.. തെളിവ് നശിപ്പിക്കാൻ സഹായിക്കുന്നതും.. അതുകൊണ്ട് നിന്റെ നാവീന്നു വല്ലോം ശര്ദിച്ചാൽ അതിന്റെകൂടെ ഭംഗിയുള്ളൊരു പട്ടംകൂടി ചാർത്തിത്തരും ഞാൻ.. തന്റെ ഷർട്ടിൽ നിന്നും സതീഷിന്റെ കൈ വിടുവിച്ചുകൊണ്ട് അവനെ ഒന്നിരുത്തിനോക്കി രവി പറഞ്ഞു.

സതീഷ് എന്താണെന്ന രീതിയിൽ സംശത്തോടെ നോക്കി.. നോക്കേണ്ട..... ആ പെണ്ണിനെ കീഴ്പ്പെടുത്തിയത് ഞാൻ തനിച്ചല്ല.. കൂടെ നീയും ഉണ്ടായിരുന്നെന്ന് ഞാനങ്ങു പറയും.. ഒപ്പം ദേ.. ആ പറമ്പിന്റെ മൂലയിൽ കുഴിച്ചിട്ടേക്കുന്ന ബോഡികൂടി കാട്ടിക്കൊടുക്കും.. ഞാൻ ഒറ്റയ്ക്കാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല.. പിന്നെ നമ്മുടെ ഇരിപ്പ് വശംവെച്ചു നോക്കിയാൽ കൂടെ നീയും ഇല്ലെന്ന് ആരും സമ്മതിച്ചുതരില്ല.. അതോടെ തീർന്നില്ലേ എല്ലാം.. അതുകൊണ്ട് മോൻ നല്ല കൊച്ചായി കുടുംബത്തു പോകാൻ നോക്ക്.. സതീഷിന്റെ നെഞ്ചിൽ പിടിച്ചൊന്നാഞ്ഞു തള്ളിക്കൊണ്ട് രവി പറഞ്ഞു.. രവിയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് തന്നെ കൂടുതൽ ഇടയുന്നത് പന്തിയല്ലെന്ന് സതീഷിനും മനസ്സിലായി.. അതുകൊണ്ട് തന്നെ ഉള്ളിലെ കലിയടക്കി അവൻ അടുത്തുകിടന്ന കസേരയിലേയ്ക്കിരുന്നു.. എന്താടാ.. ആവേശമൊക്കെ തീർന്നോ..? രവി ഒരു പുച്ഛച്ചിരിയോടെ തിരക്കി.. ഒന്നുപോടാ... സമാധാനം കെട്ടപ്പോ.. അറിയാണ്ട് പൊട്ടിത്തെറിച്ചു പോയതാ.. ഇന്ന് കവലയിൽ പോലീസ് നായയൊക്കെ വന്നെന്നു കേട്ടപ്പോഴേ പേടിച്ചാ ഇരുന്നത്.. കൈയിൽ വിലങ്ങു വീഴുമെന്നു പലപ്പോഴും ഉറപ്പിച്ചു.. സതീഷ് കുനിഞ്ഞ മുഖത്തോടെ ഇരുന്നു..

എന്നിട്ടെന്തായി... പോലീസ് നായ നിന്റെ പിന്നാലെ വന്നോ..? കൈയില് വിലങ്ങു വീണോ? അതാ.. ഞാനും ആലോചിക്കുന്നേ ? ആ കൊച്ചിന്റെ വീട്ടിലും റോഡിലുമൊക്കെ ചുറ്റിയിട്ടത് കുളത്തിനടുത്തുപോയി നിന്നെന്ന്... സതീഷ് അത്ഭുതത്തോടെ പറഞ്ഞു.. ആ... അതങ്ങനെയാ... ഈ രവിയുടെ റൂട്ട് എപ്പോഴും ക്ലിയർ ആയിരിക്കും.. അല്ലെങ്കിൽ വിചാരിച്ചിരിക്കാതെ മഴയും കാറ്റുമൊക്കെ ഇന്നലെ രാത്രി വരുമോ ? ഇന്ന് ദേ ആ ഇടവഴിയിലൊക്കെ മരം മുറിയും പണിയുമായിരുന്നു.. ഫുൾ ശുചീകരണമല്ലാരുന്നോ ? പട്ടിം പൂച്ചേമൊന്നും മണം പിടിച്ചീ ഏഴയലത്തെത്തിനോക്കില്ല.. രവി കൗശലക്കാരനായ കുറുക്കനെപ്പോലെ പറഞ്ഞു.. സതീഷിനുള്ളിൽ അപ്പോഴും ശ്വാസത്തിനായി പിടയുന്ന ആ പെൺകുട്ടിയുടെ മുഖമായിരുന്നു.. തലയൊന്നു വെട്ടിച്ചവൻ പോകാനായി എഴുന്നേറ്റു..

തിരിഞ്ഞു വാതിൽക്കലെത്തുമ്പോഴേയ്ക്കും രവി പുറകില്നിന്നും അലസമായി പറഞ്ഞു.. ഡാ... ഇനി ഇവിടെ കൂടണ്ട... ഇടവഴിയൊക്കെ വൃത്തിയാക്കി കാടൊക്കെ തളിച്ചതുകൊണ്ട് ആരേലുമൊക്കെ കാണും.. അറിയാല്ലോ ഇങ്ങനെ ഒളിച്ചും പാത്തുമൊക്കെ ഇവിടെ കൂടുന്നതരേലും അറിഞ്ഞാൽ നാട്ടിലുള്ള സൽപേര് പോകും. രവി പറയുന്നത് കേട്ടെങ്കിലും സതീഷ് തിരിഞ്ഞുനോക്കാതെ ഇറങ്ങിപ്പോയി.. പോകുമ്പോൾ അറിയാതെ നോട്ടം പറമ്പിനറ്റത്തുള്ള പഴങ്കിണറിനടുത്തേയ്ക്ക് പോയി.. കറുപ്പിന്റെ കരിമ്പടത്തിനുള്ളിൽ ഇടമുറിയാതൊരു നിലവിളിപോലെ തോന്നി.. അയാൾ വേഗത്തിൽ ഓടി മറഞ്ഞു...... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story