🌻സൂര്യകാന്തി 🌻: ഭാഗം 33

Sooryakanthi mizhi

രചന: മിഴി

അല്ല... കാന്തി.. നീയും വിഷ്ണുവും തമ്മിലുള്ള ഒരു.. ഇത് വെച്ച്... ഞങ്ങൾ വിചാരിച്ചിരുന്നത്... ഇതൊക്കെ കേട്ടുനിന്ന പ്രണവ് കവിളിൽ വിരൽ ചേർത്തു ഗഹനമായ ചിന്തയോടെ തിരക്കി.. എന്ത് വെച്ച്.... ഹേ.. ടാ.. കോഴീ.. ഇവളും വിഷ്ണുവും എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ അവര് തമ്മില് ഇഷ്ടത്തിലാണെന്ന്.. അതുമല്ല അങ്ങനെ ഇവർ പെരുമാറിയിട്ടുണ്ടോ ? സ്വാതി അൽപ്പം ദേഷ്യത്തോടെ അവന്റെ കവിളത്തു ചേർത്തിരിക്കുന്ന കൈക്കിട്ടൊരു തട്ട് കൊടുത്തുകൊണ്ട് ചോദിച്ചു.. അയ്യോ.. ഞാനൊന്നും പറഞ്ഞില്ലേ.. ഇവിടെല്ലാരും പറഞ്ഞുകേട്ടൊരു കാര്യം അറിയാണ്ട് സംശയമായി എന്റെ വായിന്നു വീണുപോയി.. അതിനിനി നീയെന്റെ മെക്കിട്ട് കേറണ്ട.. ഒന്നുമില്ലേലും നമ്മളൊക്കെ ഓരോപ്‌ഷനല്ലെടി മുത്തേ.. അവൻ സ്വാതിയെ തൊഴുതുകൊണ്ടു പറഞ്ഞു.. അയ്യടാ... ഒരു ഓപ്ഷൻ കാരൻ വന്നേക്കുന്നു... ഈ ഒലിപ്പീരും കൊണ്ടു ആ സ്കൂളിന്റെ പടികയറിയേക്കരുത്.. പിള്ളേരെടുത്തിട്ടു ചാമ്പും.. സ്വാതി പ്രണവിനെനോക്കി മുഖം വെട്ടിച്ചുകൊണ്ട് പറഞ്ഞു..

ഇരുവരുടെയും അടിയിൽ കാന്തി ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെട്ടു.. രേഷ്മാ.. ഇയാളെ പ്രിൻസി വിളിക്കുന്നു.. പ്യൂൺ ഓഫീസിൽ നിന്നും പുറത്തേയ്ക്കു നോക്കി വിളിച്ചു.. ഏഹ്... എന്നെയോ..? ഒന്നുസംശയിച്ചശേഷം രേഷ്മ പതിയെ എല്ലാപേരെയുമൊന്നുനോക്കിക്കൊണ്ട് ഓഫീസിലേയ്ക്ക് നടന്നു.. അപ്പോഴും താൻ പറഞ്ഞതെന്തേലും സൂര്യൻ കേട്ടിരിയ്ക്കുമോയെന്ന ഭയം ഉള്ളിലുണ്ടായിരുന്നു. കൈയിലെ ഫയലിൽ തെരുപ്പിടിപ്പിച്ചുകൊണ്ട് ടേബിളിനു മുന്നിൽ നിൽക്കുന്ന രേഷ്മയെ ഒന്നുനോക്കി സൂര്യൻ തന്റെ മേശവിരി തുറന്നു.. കൈയിലൊരു എൻവലോപ് എടുത്ത് അതിലേയ്ക്ക് ലെറ്റർ മടക്കി വെച്ചു. അവൾക്കുനേരെ നീട്ടി.. അയ്യോ... ഭാര്യയെ പറഞ്ഞിട്ടിഷ്ടപ്പെടാഞ്ഞിട്ട് ഇയാളെനിക്ക് സസ്‌പെൻഷൻ ലെറ്ററെങ്ങാനും തരുവാണോ ദൈവമേ..? അവളല്പം ഭയത്തോടെ സൂര്യനെ നോക്കി.. ദാ... പിടിയ്ക്കേടോ.. അവളുടെ നിൽപ്പുകണ്ടു അവൻ ഒന്നുറക്കെ പറഞ്ഞു. അതുകേട്ടു ഞെട്ടിയവൾ വിറയ്ക്കുന്ന കൈയോടെ ലെറ്റർ വാങ്ങി.. ഫയലിലേയ്ക്ക് വെയ്ക്കാനൊരുങ്ങി..

എന്താടോ രേഷ്മാ ഇത് ? അതൊന്നു തുറന്നുനോക്കെടോ..? ഇവിടുന്ന് ആവേശത്തിൽ വാങ്ങിപ്പോയിട്ട് സ്കൂളിൽ ചെന്നു ആരേലും പേരില്ലെന്നു പറഞ്ഞാൽ കാര്യം നടക്കില്ല.. പിന്നെ അതിന്റെ പുറകെ ഞാൻ നടക്കണ്ടേ.. അതുകൊണ്ട് തുറന്നുനോക്കി ആർ.വി സ്കൂളിൽ പോകുന്ന പതിനഞ്ചു ട്രൈനീസിന്റെയും പേരുണ്ടോയെന്നു ചെക്ക് ചെയ്യൂ.. ഇയാള് നോക്കിയിട്ട് പുറത്തുകൊണ്ടുപോയി എല്ലാപേരും ഉണ്ടോയെന്നു നോക്കു.. എന്നിട്ട് വന്നറിയിച്ചിട്ട് പെട്ടെന്ന് സ്കൂളിലേയ്ക്ക് പോകൂ.. അവൻ രേഷ്മയോടായി പറഞ്ഞു.. ശ്വാസം തിരിച്ചുകിട്ടിയതുപോലെ അവളൊന്നു ആശ്വസിച്ചു. ശേഷം തലകുലുക്കി പുറത്തേയ്ക്കു പോയി.. എല്ലാപേരും ഉണ്ടെന്ന് കൺഫേം ചെയ്തു സൂര്യനോട് പറയാൻ തിരിഞ്ഞപ്പോഴാണ് അവൻ പുറത്തേക്കിറങ്ങിവരുന്നത് കണ്ടത്.. എന്താ രേഷ്മ..? ലിസ്റ്റ് കൺഫേം ചെയ്തോ ? യെസ് സർ.. എല്ലാപേരും ഉണ്ട്പുറകെ്മ ഉടനെ മറുപടി പറഞ്ഞു.. ആഹ്.. എന്നാലിനി വൈകിക്കേണ്ട.. പിന്നെ ഒരുകാര്യം എപ്പോഴും ഓർമ വേണം.. ഇനി അഞ്ചു ദിവസം നിങ്ങൾക്ക് ഡ്യൂട്ടി അവിടാണ്..

അധ്യാപകരായാണ് പോകുന്നത്.. ആ ഉതരവാദിത്വം ഭംഗിയോടെ നടത്തണം.. ഇടയ്ക്ക് ഞാനും മറ്റുടീച്ചേഴ്സും വരും.. ആരെക്കൊണ്ടും മോശം പറയിപ്പിക്കരുത്.. അതുപോലെ മോശം പറയുകയുമരുത്.. അവസാന വാചകം രേഷ്മയെ ഒന്നിരുത്തിനോക്കിയാണവൻ പറഞ്ഞത്.. ആ.. പിന്നെ... നിങ്ങളുടെ ടീം ലീഡർ രേഷ്മയാണ്.. സൊ... എല്ലാം ശ്രദ്ധിക്കേണ്ടത് രേഷ്മയുടെ ഡ്യൂട്ടിയാണ്... അവസാന വാചകമെന്നോണം സൂര്യൻ കൂട്ടിച്ചേർത്തു.. ഓക്കേ സർ.. . രേഷ്മയ്ക്ക് പുറകെ ഓരോരുത്തരായി പുറത്തേയ്ക്കു പോയി... ഒന്നുരണ്ടുപേർ വാഷ്റൂമിലേയ്ക്കും പോയി... കാന്തി... ഞാൻ രണ്ടു പ്രിന്റ് എടുക്കാൻ നമ്മുടെ മിനി ചേച്ചിടെ കടയിൽ കൊടുത്തിട്ടുണ്ട്.. ഇപ്പോൾ എടുത്തുകാണും.. ഞാനതു വാങ്ങുമ്പോഴേയ്ക്കും നീ അങ്ങോട്ട് വന്നാൽ മതിയേ.. കോളേജിന് ഓപ്പോസിറ്റ് ആയുള്ള കഫെ വിത്ത്‌ ബുക്ക്സ്റ്റാൾ കടയാണ് സ്വാതി പറഞ്ഞത്.. ശരിയെടാ.. നീ വാങ്ങുമ്പോഴേയ്ക്കും മോളേ ഏൽപ്പിച്ചു ഞാൻ വരാം.. പിന്നെ എനിക്ക് രണ്ടു ചാർട്ട് കൂടി വാങ്ങി വയ്ക്കണേ.. കാന്തി തിരിഞ്ഞു നടക്കുന്ന സ്വാതിയോടായി വിളിച്ചോര്മിപ്പിച്ചു..

കാന്തി സൂര്യന് പുറകെ ഓഫീസിലേയ്ക്ക് കയറി.. സൂര്യൻ തിരിഞ്ഞു റിച്ചുസിനായി കൈനീട്ടി.. എന്നാൽ ആള് മുഖം തിരിച്ചു കാന്തിയുടെ തോളിൽ ചുറ്റിപ്പിടിച്ചു.. അമ്മേടെ റിച്ചൂസ്.. അച്ഛേടെ ചെല്ലുട്ടോ.. അമ്മയ്ക്ക് പഠിക്കാൻ പോണ്ടേ..? കാന്തി മയത്തിൽ പറഞ്ഞുനോക്കി.. വാ.. മോളേ.. അമ്മ പൊയ്ക്കോട്ടേ.. സൂര്യൻ സ്നേഹത്തോടെ കുഞ്ഞിന്റെ നെറുകിൽ തഴുകി.. സർ... മോള് വരുന്നില്ലല്ലോ.. ഞാൻ എന്നാൽ കുറച്ചു കഴിഞ്ഞു പോകാം.. 9.30 അല്ലേ ബെല്ലടിയ്ക്കുള്ളു.. അവൾ പിണങ്ങിയിരിയ്ക്കുന്ന കുഞ്ഞിനെ ഒന്നുകൂടി ചേർത്തുകൊണ്ട് പറഞ്ഞു.. ഏയ്.. അതൊന്നും പറ്റില്ല.. ഞാൻ മുൻപേ പറഞ്ഞിട്ടുണ്ട് കാന്തി.. ഈ ഗേറ്റിനു അകത്തു നമ്മൾ അധ്യാപകനും വിദ്യാർഥിയുമാണെന്നു.. അവിടെ ഇമോഷൻസിനു സ്ഥാനമില്ല.. അതുമല്ല നിന്റെ പഠിത്തത്തിൽ ഒരു വിട്ടുവീഴ്ചയും എന്റെ ഭാഗതിന്നുണ്ടാവുമില്ല.. സൊ... മോള് വന്നോളും.. നീ പോകാൻ നോക്ക്.. അൽപ്പം ഗൗരവത്തിൽ സൂര്യൻ പറഞ്ഞു.. വാ റിച്ചുസേ... അമ്മ ദേ പഠിക്കാൻ സമയത്തിന് പോയില്ലേൽ മാഷിന്റെന്നു തല്ലുകിട്ടില്ലേ...

അപ്പോൾ പാവം അമ്മ കരയില്ലേ.. അവൻ സങ്കടത്തിൽ കുഞ്ഞിനോട് തിരക്കി.. അതുകേൾക്കേ മനസ്സില്ലമനസ്സോടെ സൂര്യന്റെ മേലേയ്ക്ക് കുഞ്ഞു ചാഞ്ഞു... പെട്ടെന്ന് ഗൗരവത്തിൽ അവന്റെ സ്വരം ഉയർന്നപ്പോൾ അറിയാതെ കാന്തിയുടെ കണ്ണുകൾ നിറഞ്ഞു.. അല്ലെങ്കിലും പ്രിയപ്പെട്ടവരുടെ കുഞ്ഞു ദേഷ്യം പോലും നമ്മിൽ സങ്കടം അണപൊട്ടിയ്ക്കുമല്ലോ..? അവൾ കുഞ്ഞിനെ ഒന്നുകൂടി നോക്കി മെല്ലെ തിരിഞ്ഞു നടന്നു.. പറഞ്ഞുകഴിഞ്ഞപ്പോൾ സൂര്യനും തോന്നി സ്വരമൽപ്പം ഉയർന്നോയെന്ന്.. കാന്തി... ഒന്നു നിൽക്ക്... തിരിഞ്ഞു നടക്കുന്ന പെണ്ണിനെ വിളിച്ചവൻ അരികെയ്ക്ക് ചെന്നു.. ഇവിടെ പോലല്ലല്ലോ കുഞ്ഞേ.. അധ്യാപക പഠനത്തിലെ തന്നെ വഴിതിരിവാകുന്ന ഘട്ടത്തിലേയ്ക്കാണ് പുറപ്പെടുന്നത്.. അവിടെ ഓടിക്കിതച്ചല്ല പോകേണ്ടത്.. ക്ലാസ്സ്‌ സമയം മാത്രം ചിലവഴിച്ചാൽ പോര.. പറ്റുന്നതും നേരത്തേ എത്തി. ആ ചുറ്റുപാടും കുട്ടികളെയും എല്ലാം മനസ്സിലാക്കണം. എങ്കിലേ ഫലം കിട്ടുള്ളു.. ഇതും കോഴ്സിന്റെ ഭാഗമാണ്.. പിന്നെ.. ഇപ്പോൾത്തന്നെ ഞാനുമായി ചേർത്തു ആവശ്യത്തിലധികം പേരുദോഷം നിനക്കുണ്ട്..

ഇനി അവിടെയും പുതിയതൊന്നും ഞാനായിട്ട് നൽകില്ല.. ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് വന്നുവെന്നു കരുതി നിന്റെ ഒന്നിനും കുറവ് വരരുത്.. പൊയ്ക്കോളൂ.. ഉച്ചയ്ക്ക് ചോറ് പൊതിയാക്കി ഇവിടെ കൊണ്ടു വച്ചിരിയ്ക്കാം.. വന്നെടുത്തു പൊയ്ക്കോളൂ.. എല്ലാപേരോടും കൂടിരുന്നു കഴിച്ചാൽ മതി.. മോളുടെ കാര്യമോർത്തു വിഷമിക്കേണ്ട.. ഞാൻ നോക്കിക്കൊള്ളാം.. സൂര്യൻ ആശ്വസിപ്പിക്കും പോലെ പറഞ്ഞു.. ശേഷം പോക്കറ്റിൽനിന്നും വാലറ്റ് എടുത്ത് കുറച്ചു പൈസ അവളുടെ ബാഗിലേയ്ക്ക് വെച്ചു.. ഇത് വെച്ചോളൂ.. എന്തെങ്കിലും വേണമെങ്കിൽ വാങ്ങിക്കോ.. വീട്ടിൽ വെച്ചു ഞാൻ മറന്നു തരാൻ.. അവൻ കൂട്ടിച്ചേർത്തു.. ഉള്ളിലെ സങ്കടമെല്ലാം മഞ്ഞുവീണപോലെ അലിഞ്ഞു പോകുന്നതറിഞ്ഞവൾ ചെറുപുഞ്ചിരിയോടെ തിരിഞ്ഞു നടന്നു.. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ക്ലാസുകൾ ഉള്ള വിശാലമായൊരു സ്കൂൾ ആയിരുന്നു. ആർ വി.. ഗേറ്റ് കടന്നു താഴെ തട്ടിലുള്ള ബിൽഡിങ്ങിലാണ് ഹെഡ്മാസ്റ്റർ റൂമും സ്റ്റാഫ്‌ റൂമുമൊക്കെ. അവിടെ പോയി ലെറ്റർ കൊടുത്തു സൈൻ ചെയ്തപ്പോഴേയ്ക്കും അവർക്കിരിയ്ക്കാനായി ഒരു റൂം അറേഞ്ച് ചെയ്തിരുന്നു..

സ്റ്റാഫ്‌റൂമിൽ സ്ഥലം കുറവായതിനാൽ സ്കൂൾ ഗേറ്റ് കടന്നുവരുന്ന ആദ്യത്തെ ക്ലാസ്സ്‌ മുറിയായിരുന്നു അവർക്കായി നൽകിയത്.. തൊട്ട് ചേർന്ന് എട്ടാം തരം ക്ലാസ്സ്‌മുറികളായിരുന്നു... മലയാളം മീഡിയവും ഇംഗ്ളീഷ് മീഡിയവുമുണ്ടായിരുന്നു . ആദ്യദിവസമായതിനാൽ സ്വന്തം സബ്ജെക്ട് ടീച്ചേഴ്സിനെ കണ്ട് പഠിപ്പിയ്ക്കേണ്ട പോർഷൻ വാങ്ങലും ക്ലാസുകൾ കാണലുമായിരുന്നു മെയിൻ ജോലി.. സ്വാതിയ്ക്കു കൂട്ട് സ്വന്തം ഓപ്ഷനിൽനിന്നും പ്രണവ് ആയിരുന്നു.. മടിയനായ അവനെയും കുത്തിപ്പൊക്കി ഒരുവിധമവൾ ടീച്ചർസിനെ കാണാനായി പോയി.. കാന്തിയ്ക്കു ഒപ്പം രേഷ്മയും സൗമ്യയുമായിരുന്നു ഉള്ളത്.. രേഷ്മയ്ക്ക് കാന്തിയെ അത്രയ്ക്കങ്ങു ഉൾക്കൊള്ളാൻ പറ്റുന്നില്ലായിരുന്നു.. അതുപുറമെ കാട്ടാതെ സൗമ്യയ്ക്കും കാന്തിയ്ക്കുമൊപ്പം അവളും ക്ലാസുകൾ കാണാൻ പോയി.. അന്നത്തെ ദിവസം വളരെ ആസ്വദിച്ചുതന്നെ സ്വാതിയും കാന്തിയും പൂർത്തിയാക്കി.. വൈകുന്നേരം രജിസ്റ്ററിൽ ഒപ്പുവെച്ചിറങ്ങുമ്പോഴേയ്ക്കും കാന്തിയ്ക്കു റിച്ചുവിനെ കാണാനുള്ള പരവേശമായിരുന്നു..

ഗേറ്റ് കടക്കുമ്പോഴേ കണ്ടു കോളേജിനു പുറത്ത് അമ്മയെ കാത്ത് നിൽക്കുന്ന റിച്ചുസിനെയുന്ന അച്ഛയെയും.. ആഹാ.. അച്ഛനും മോളും കാത്തുനിൽക്കാണല്ലോ അപ്പോൾ ഞാൻ പോകട്ടെ... നാളെ മുതൽ ക്ലാസ്സ്‌ എടുക്കേണ്ടതല്ലേ.. ചാർട്ടൊക്കെ വരയ്ക്കാനുണ്ടെടി.. സ്വാതി കാന്തിയുടെ കൈകൾ കൂട്ടിപ്പിടിച്ചു യാത്ര പറഞ്ഞു.. അപ്പോഴേയ്ക്കും സൂര്യനും റിച്ചുവും അവർക്കടുത്തെത്തിയിരുന്നു.. സ്വാതി വാടോ... ചായ കുടിച്ചിട്ട് പോകാം.. കോളേജിലെ പോലല്ലല്ലോ.. ഇന്നിപ്പോൾ നേരത്തേ ക്ലാസ്സ്‌ കഴിഞ്ഞില്ലേ..? സൂര്യൻ അവളെ വീട്ടിലേയ്ക്കു വിളിച്ചുകൊണ്ട് പറഞ്ഞു.. അതേടി... ഇപ്പോൾ 3.30 ആയല്ലേയുള്ളു.. ഒരു മണിക്കൂർ മതിയെടി.. അതുകഴിഞ്ഞു പോകാം.. കാന്തി സ്വാതിയുടെ കൈകളിൽ മുറുക്കെപ്പിടിച്ചു പറഞ്ഞു. നിരസിക്കാനാകാതെ അവൾ സമ്മതം മൂളി.. ഉള്ളിൽ വിഷ്ണുവിനെ കാണാനുള്ള മോഹവും ഒപ്പം നിറഞ്ഞിരുന്നു.. കുഞ്ഞിനെ അച്ഛനിൽനിന്നും വാങ്ങി സ്വാതിയ്ക്കൊപ്പം വിശേഷങ്ങൾ പറഞ്ഞു നടന്നു.. സൂര്യൻ തിരികെ കോളേജിലേയ്ക്ക് പോയി.. അഞ്ചു മണിയായേ അവൻ ഓഫീസ് പൂട്ടി പോകാറുള്ളൂ....... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story