🌻സൂര്യകാന്തി 🌻: ഭാഗം 35

Sooryakanthi mizhi

രചന: മിഴി

 ഹലോ സൂര്യജിത്ത്.. മറന്നോ..? ചെറുചിരിയോടെ എന്നാൽ ഉറച്ച സ്ത്രീശബ്ദം അവന്റെ ഓർമകളെ പുറകിലേക്ക് കൊണ്ടുപോയി.. മെല്ലെ കാന്തിയെ കണ്ണുകൊണ്ടു ഇപ്പൊ വരാമെന്ന രീതിയിൽ കാട്ടി ബാൽക്കണിയിലേയ്ക്ക് നടന്നു.. എന്താ സൂര്യാ..? സർപ്രൈസ്ഡ് അല്ലേ..? ഐ തിങ്ക്... ഒട്ടും പ്രതീക്ഷിക്കാത്ത കാൾ.. അതും പ്രതീക്ഷിക്കാത്ത സമയത്ത് അല്ലേ.. പറയുന്നതിനോടൊപ്പം അവളുടെ ചിരിയും കാതുകളിൽ മുഴങ്ങി.. സോറി.. യു മിസ്സ്‌ അണ്ടർ സ്റ്റാൻഡ്.. എന്റെ ഓർമയിൽപോലും സൂക്ഷിക്കാത്ത നിന്നെയെങ്ങനെ മറക്കാനാണ്.. ഓർമിച്ചിട്ട് വേണ്ടേ മറക്കാൻ.. സൂര്യൻ സ്വതസിദ്ധമായ ശാന്തസ്വരത്തിൽ മറുപടി പറഞ്ഞു.. പക്ഷേ ആ വാക്കുകളിലെ പരിഹാസം മറുപുറത്തെ പുഞ്ചിരി കെടുത്തി.. ഇതാണ് സൂര്യാ നിന്നെ എന്നിൽ തളച്ചിടുന്നത്.... എത്ര തറഞ്ഞിറങ്ങിയാലും ആഴത്തിൽ മുറിവേറ്റാലും പുഞ്ചിരിച്ചുകൊണ്ടുള്ള ഈ നിൽപ്പ്.. ഹൃദയത്തിൽ തറഞ്ഞിറങ്ങുന്ന ശാന്ത സ്വരം.. പിന്നെ... മറവിയുടെ കാര്യം... മുഖത്തുനോക്കി ഒരായിരം വട്ടം ആവർത്തിച്ചാലും അതിന്റെ പതിന്മടങ്ങു ഉറപ്പോടെ ഞാനും വാദിക്കും..

എന്നെ നീ ഒരിക്കലും മറക്കില്ലെന്ന്.. അല്ലെങ്കിലും ലോകത്തൊരു പുരുഷനും മറക്കാൻ പറ്റാത്തൊരു ബന്ധം നമ്മൾതമ്മിൽ ഉണ്ടല്ലോ..? വശ്യമായ എന്നാൽദൃഢമായ ശബ്ദത്തിൽ അവൾ പറഞ്ഞു. സ്റ്റോപ്പിഡ് ... ഇനി.. ഇനിയൊരക്ഷരം നീ മിണ്ടിപ്പോകരുത്.. വാക്കുകൊണ്ട് പോലും അവകാശം സ്ഥാപിക്കരുത്.. തെറ്റ്... അല്ല ചതി.. ദുഖിക്കാനാണെന്നറിഞ്ഞിട്ടും കടമയുടെയും കടപ്പാടിന്റെയും പേരിൽ കൈപിടിച്ചവൾത്തന്നെ ആഴക്കടലിലേയ്ക്ക് തള്ളിയിട്ടന്നെ ചതിച്ചു.. അതൊന്നും മറന്നിട്ടില്ല.. എന്നുകരുതി ഒരു പേപ്പറിൽ ഒതുങ്ങിയ ബന്ധങ്ങളൊന്നും പൊടിതട്ടാൻ ആരും ശ്രമിക്കേണ്ട... പ്രത്യേകിച്ച് ചതിയിലൂടെ വെട്ടിപ്പിടിക്കാൻ നടക്കുന്ന നീ... എല്ലാം മനസ്സിലായിട്ടും മിണ്ടാണ്ട് ഇരിക്കുന്നത് വിഷ്ണുവിനെ ഓർത്താ.. അവനാകെയുള്ള ഇച്ചേച്ചിയെക്കൂടി നഷ്ടപ്പെടുത്താൻ ആകാഞ്ഞിട്ടാ.. ആ അവസരം നീ ഇനിയും മുതലാക്കരുത്.. ഒരുപക്ഷേ.. ഉള്ളിൽ കുഴിച്ചുമൂടിയ സത്യങ്ങളൊക്കെ അവനറിഞ്ഞാൽ ഇപ്പോൾ അണിഞ്ഞിരിക്കുന്ന പരിഭവത്തിന്റെ മുഖം മൂടിയിൽ വെറുപ്പും സ്ഥാനം പിടിക്കും.. ഓർത്തോ.. ഉള്ളിലെ പ്രഷുബ്ധമായ തിരകളെ അടക്കാൻ പണിപ്പെട്ടുകൊണ്ടവൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..

ഒരുനിമിഷം കണ്ണുകളടച്ചു മനസ്സിനെ വരുതിയിലാക്കാൻ ശ്രമിച്ചു.. അല്ലെങ്കിലും ലോകത്തൊരു പുരുഷനും മറക്കാൻ പറ്റാത്തൊരു ബന്ധം നമ്മൾതമ്മിലുണ്ടല്ലോ..? അപ്പോഴും അവളുടെ വാക്കുകൾ ഇടിമുഴക്കം പോലെ പ്രതിഫലിച്ചു. അതിനൊപ്പം ഇളംറോസ് ടർക്കിയിൽ പൊതിഞ്ഞു തന്റെ കൈകളിലേക്ക് വെച്ചുതന്നെ റിച്ചുമോളുടെ മുഖവും.. ആ പുഞ്ചിരിയ്ക്കുന്ന കുരുന്നുമുഖം മനസ്സിൽ തെളിയെ മറ്റെല്ലാം മറവിയുടെ തിരശീലയിൽ മറയുന്നതും ഒപ്പം കാന്തിയുടെ ചിത്രം നിറയുന്നതുമവനറിഞ്ഞു. ഇല്ല... അവളെന്റെ മാത്രം മകളാണ്.. ലാഭം മാത്രം നോക്കി.. അവളെ ചുമന്നെന്ന കണക്കും തീർത്തു പോയ നിനക്ക് എന്റെ കുഞ്ഞിൽ ഒരവകാശവുമില്ല.. ഒന്നുമില്ല.. എത്ര നിയന്ത്രിച്ചിട്ടും വരുതിയിലാക്കാൻ കഴിയാതെ ബോധമനസ്സ് പോലും പുലമ്പിക്കൊണ്ടിരുന്നു..

അവനതേ പരവേശത്തോടെ കട്ടിലിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനരുകിലെത്തി.. കട്ടിലിലേയ്ക്കിരുന്നവളെ നെറുകയിൽതഴുകി ഒന്നു മുകർന്നു.. തോളിൽ കരസ്പർശമറിഞ്ഞു തിരിഞ്ഞവൻ തന്നെ അത്ഭുതത്തോടെ നോക്കുന്ന കാന്തിയെയാണ് കണ്ടത്.. അതേ കൈയിൽ പിടിച്ചവളെ തനിക്കടുത്തേയ്ക്കിരുത്തി പറഞ്ഞു.. ഇവൾ നമ്മുടെ മോളാണ്.. എന്നെപ്പോലെ ഒരുകടുവിണ കുറയാതെ ഇവളിൽ നിനക്കുമവകാശമുണ്ട്.. ഒന്നിന്റെ പേരിലും നമ്മുടെ കുഞ്ഞിനെ വിട്ടുകൊടുക്കരുത്.. ആർക്കും.. നാളെ ഞാനില്ലെങ്കിലും.. ഉള്ളിലെ ഭയം മറയ്ക്കാനാകാതെ വാക്കുകളായി പരിണമിയ്ക്കുമ്പോൾ അവളുടെ ചേർത്തുപിടിച്ച കൈകൾക്കുപോലും അറിയാനാകുന്നുണ്ടായിരുന്നു ആ പിടച്ചിൽ... വിറയ്ക്കുന്ന ദേഹത്തിൽനിന്നും.. തന്നെനോക്കി യാചിക്കുന്ന കണ്ണുകളിൽനിന്നും നോട്ടം പിൻവലിയ്ക്കാതെയവൾ വേണ്ടായെന്നു തലയാട്ടി..

എന്താ സർ ഇത്.. ഇങ്ങനൊന്നും പറയല്ലേ... എനിക്കും മോൾക്കും സാറല്ലാതെ ആരാണീ ഭൂമിയിലുള്ളത്.. നമ്മുടെ മോളേ അങ്ങനെ ഉപേക്ഷിക്കാനാകുമോ..? അവളല്ലേ നമ്മുടെ എല്ലാം.. ഇടറുന്ന വാക്കുകളിലവൾ പൂർത്തിയാക്കിയപ്പോൾ സൂര്യൻ ആശ്വാസത്തോടെ ശ്വാസമെടുത്തു.. പെട്ടെന്ന് തന്നെ പിടിവിട്ടുപോയ മനസ്സിനെ വരുതിയിലാക്കിയവൻ എഴുന്നേറ്റു... സോറി കുഞ്ഞേ.. പെട്ടെന്ന് അറിയാതെ.. അവൻ ഉള്ളിലെ പരിഭ്രമം മറച്ചുകൊണ്ട് പറഞ്ഞു.. എന്തേലും ടെൻഷൻ ഉണ്ടോ സർ..? ഫോൺ വന്നതിനുശേഷം മാറിയ സൂര്യന്റെ ഭാവങ്ങൾ മനസ്സിലാക്കിയെന്നോണമവൾ തിരക്കി.. ഏയ്... ഒന്നൂല്ല കുഞ്ഞേ... അതുപോട്ടെ.. നീ വീട്ടിൽ വിളിച്ചില്ലേ ..? സൂര്യൻ വിഷയം മാറ്റിക്കൊണ്ട് തിരക്കി.. ഇല്ല.. സർ... ഫോണിൽ ബാലൻസ് ഇല്ല.. കാൾ പോകുന്നില്ല.. അൽപ്പം ചമ്മലോടെ കാന്തി പറഞ്ഞു.. പറഞ്ഞെങ്കിൽ ഞാൻ ചാർജ് ചെയ്തു തരില്ലാരുന്നോ ?

ഇനീപ്പോ ദാ.. ഇതിന്നു വിളിക്ക്.. തന്റെ ഫോൺ അവൾക്കുനേരെ നീട്ടിയവൻ പറഞ്ഞു.. അൽപ്പം മടിയോടെ ഫോൺ കൈയിൽവാങ്ങി എന്തു ചെയ്യണമെന്നറിയാതെ അവൾ നിന്നു.. തന്നിൽ തന്നെ മിഴികളൂന്നി നിൽക്കുന്നവനെയൊന്നു നോക്കി ചമ്മലോടെ പറഞ്ഞു.. സർ... എനിക്ക് ഈ ഫോൺ ഉപയോഗിക്കാൻ അറിയില്ല.. ഒന്ന് വിളിച്ചുതരോ..? അറചറച്ചവൾ ഫോൺ തിരികെ നൽകാനായി അവന് നേർക്ക് നീട്ടി... എന്റെ കുഞ്ഞേ... ഇത്രേയുള്ളൂ.. അതു പറയാൻ നാണിക്കുന്നതെന്തിനാ.. ഞാൻ നിനക്കന്യനാണോ..? വാ.. ഇവിടിരിക്ക് ഞാൻ പഠിപ്പിച്ചുതരാം.. കൊച്ചുകുഞ്ഞുങ്ങളെ പോലെ മുഖം വാടി നിൽക്കുന്ന പെണ്ണിനെ മെല്ലെ പിടിച്ചവൻ തന്റെ അടുത്തേയ്ക്കിരുതി.. അവിടല്ല... ദാ.. ഇവിടിരിക്ക് കുഞ്ഞേ.. അടുത്തായിരുന്നവളെ തന്റെ മടിത്തട്ടിൽ ഇരിക്കാനായി കൈകാട്ടി.. പരസ്പരം ഇടഞ്ഞ മിഴികളെ വെട്ടിച്ചവൾ വീണ്ടും സംശയത്തോടെ നിന്നു.. സോറി... നമ്പർ പറയ് ഞാൻ വിളിച്ചുതരാം.. മടിച്ചുനിൽക്കുന്നവളെ കണ്ടവൻ കുറച്ചു നിരാശയോടെ പറഞ്ഞു.. കുറച്ചുമുൻപേ മിഴികളിൽ ഒരായിരം താരകങ്ങളുടെ തിളക്കത്തോടെ തന്നെ നിറച്ചവൻ... തൊട്ടടുത്ത നിമിഷം തന്റെ മൗനത്തിൽ നിർവികാരനായതവൾക്ക് സഹിക്കാനായില്ല..

എത്ര മറക്കാൻ ശ്രമിച്ചാലും അടക്കാൻ ശ്രമിച്ചാലും വീണ്ടും തന്നെ ഭരിക്കാൻ വരുന്ന ഭയമെന്ന വികാരത്തെയവൾ സ്വയം പഴിച്ചു.. ഇത് സൂര്യനാണ് കാന്തി നിന്റെ പ്രണയചൂടിൽ കത്തിജ്വലിക്കാൻ വെമ്പുന്ന സൂര്യൻ. അവനെ തിരസ്കരിക്കാൻ സൂര്യകാന്തിയ്ക്കാകുമോ..? ഒന്നും മിണ്ടാതെ സൂര്യന്റെ മടിയിലേയ്ക്കിരുന്നവൾ മെല്ലെയാ തോൾകളിൽ ചാഞ്ഞു.. ഞാനെന്താ സർ ഇങ്ങനെ..? എങ്ങനെ..? അവളെ നന്നായി തന്നിലേക്ക് ചേർത്തിരുത്തിക്കൊണ്ട് സൂര്യൻ തിരക്കി.. സർ എത്ര സ്നേഹത്തോടാ എന്നെ വിളിച്ചേ... എന്നിട്ടും ഞാൻ.. ഇഷ്ടമില്ലാഞ്ഞിട്ടല്ല.. പക്ഷേ... പ്രകടിപ്പിക്കാൻ മനസ്സ് ആഗ്രഹിച്ചിട്ടും ഇതുപോലെ ഒന്നും മിണ്ടാതെ നിന്നുപോകുന്നു.. വാക്കുകൾപോലും അന്യമാകുന്നു.. ശരീരം മനസ്സിനൊപ്പംഎത്താത്ത പോലെ.. കാന്തി ഉള്ളിലെ ചിന്തകളെ സൂര്യനുമുന്നിൽ തുറന്നു.. എല്ലാം ശരിയാകും കുഞ്ഞേ... ചെറിയൊരു സങ്കടം തോന്നി... പക്ഷേ.. നിന്നെ മനസ്സിലാക്കാൻ പറ്റാതിരിക്കോ എനിക്ക്...? എന്റെ കുഞ്ഞിന്റെ മനസ്സിനേറ്റ മുറിവിപ്പോഴും ഉണങ്ങാണ്ടിരിക്കയാണ്.. അതുകൊണ്ടാ മനസ്സ് പിടിതരാതെ അലയുന്നത്.. അതൊക്കെ മാറും.. എനിക്കുമിതൊക്കെ പുതിയ അനുഭവങ്ങളാണ്.. അതുകൊണ്ടുതന്നെ ഉള്ളിൽ കടിഞ്ഞാൺ പൊട്ടിയ്ക്കാൻ ശ്രമിക്കുന്ന വികാരങ്ങളെ പിടിച്ചുനിർത്താൻ പറ്റാതാവാറുണ്ട്..

പക്ഷേ അതൊക്കെ നിന്നെ ഉള്ളറിഞ്ഞു സ്നേഹിക്കാനാണ്... നീയാൽ സ്നേഹിക്കപ്പെടാനാണ്... നാം സ്നേഹിയ്ക്കുന്ന... നമ്മെ സ്നേഹിക്കുന്ന ഒരാളുടെ സാമീപ്യം പോലും ഒരുതരം ലഹരിയാണ്... നോവിന് മരുന്നുപോൽ... ഒരിക്കലും മടുക്കാത്ത ലഹരി.. കാന്തിയുടെ കാതോരം ചേർന്നവൻ പറയുമ്പോൾ ഹൃദയം കൊതിച്ചതും ഇതുപോലെ തന്റെ നെഞ്ചോടു ചേർന്ന് കുറച്ചു നിമിഷങ്ങളായിരുന്നു.. സൂര്യന്റെ ഉള്ളിൽ തന്നോട് നിറയുന്ന പ്രണയം സന്തോഷത്തോടെ അനുഭവിക്കുമ്പോഴും അവൾക്കവന്റെ കണ്ണിലെ നീർത്തിളക്കത്തിന്റെ അർത്ഥം മനസ്സിലാകുന്നുണ്ടായിരുന്നില്ല.. ഇത്രയും സ്നേഹവും കരുതലും നിറച്ചൊരു മനുഷ്യനെ അയാളുടെ കുഞ്ഞിനൊപ്പം ഉപേക്ഷിച്ചുകളയാൻ മാത്രം എന്തു കുറവായിരിക്കും വിദ്യയേച്ചി സാറിൽ കണ്ടിരിക്കുക... നെറുകയിൽ പതിയുന്ന ഓരോ ചുംബനങ്ങളിലും ചുടു കണ്ണീരും തഴുകിയിരുന്നു.. ഒന്നും പറയാനാകാതെ... ഒന്നും ചോദിക്കാനാകാതെ... ഉള്ളിലെ സംശയങ്ങളെയെല്ലാം ഒരുകോണിൽ ഒതുക്കിനിർത്തി.. ആ നെഞ്ചിലൊന്നു ചുണ്ടമർത്തി. ശേഷം അവന്റെ കവിളിനെ കടന്നൊഴുകുന്ന നീർക്കണങ്ങൾ കൈകളാൽ തുടച്ചുനീക്കി.. എനിക്കായി... എനിക്കായി ദൈവം കാത്തുവെച്ചതാണിത്.. അപ്പോളെന്നിലെത്താതെങ്ങനിരിക്കും...

അവൾ വീണ്ടും വീണ്ടും ഉരുവിട്ടുകൊണ്ടിരുന്നു.. സർ... ഞാനിങ്ങനായിപ്പോയി... മാറുമായിരിക്കുമല്ലേ.. പക്ഷേ... എന്നെ ഇതുപോലെ കൂടെ നിർത്തണം.. ദേഷ്യം തോന്നല്ലേ... ഒന്നും വേണ്ട... സാറും മോളും എന്നും കൂടെയുണ്ടായിരുന്നാൽ മതിട്ടോ... മ്മ്. ഉണ്ടാകും.. പിന്നെ... എനിക്ക് ഒരുപാട് പറയാനുണ്ട് കുഞ്ഞേ... ഇതുവരെയും ഉള്ളിലൊതുക്കിയ കുറേ കാര്യങ്ങൾ.. ആരോടും പറയാതെ കുഴിച്ചുമൂടിയവ.. പക്ഷേ.. എല്ലാം നീയറിയണം.. ഇനിയും താമസിക്കാൻ പാടില്ലെന്നൊരു തോന്നൽ.. എന്തായാലും ഈ ആഴ്ച കഴിയട്ടെ.. ഇപ്പോൾ മനസ്സിൽ സ്കൂൾ വിസിറ്റ് മാത്രം മതി കേട്ടോ.. അവൻ പറയുന്നതെല്ലാം സമ്മതത്തോടെയവൾ മൂളിക്കേട്ടു.. ഒപ്പം അവൻ തന്നോട് എല്ലാം പറയാൻ ആഗ്രഹിക്കുന്നതിൽ സന്തോഷവും തോന്നി..... നമ്പർ ഡയൽ ചെയ്യുന്നതും വിളിക്കുന്നതുമൊക്കെ കാന്തിയ്ക്കു കാട്ടിക്കൊടുത്തുകൊണ്ട് ഫോൺ അവൾക്കായി നീട്ടി.. ദാ.. പോയി വിളിച്ചിട്ട് വാ.. മ്മ്ഹ്ഹ്.. ഞാൻ ഇവിടിരുന്നു വിളിച്ചോളാം.. എന്താ.. അമ്മ വഴക്ക് പറയുമെന്ന പേടിയുണ്ടോ..? സാരമില്ല.. അമ്മയല്ലേ..? വഴക്ക് പറയുന്നതിൽ സങ്കടമില്ല... പക്ഷേ... അതിൽ എവിടേലും വെറുപ്പ് നിറഞ്ഞാൽ എനിക്ക് താങ്ങാൻ പറ്റില്ല സർ... ആ നിമിഷം ഈ ഭൂമിയിൽ ഞാൻ മാത്രമുള്ളതായി തോന്നും..

തനിച്ചു... ഒറ്റക്കാകുമ്പോലെ.. ഇവിടാണെങ്കിൽ... പേടിയില്ല... തളരില്ല ഞാൻ.. സർ.. വിശ്വസിക്കുമോയെന്നറിയില്ല.. ചിലപ്പോൾ എന്റെ വട്ടായി തോന്നാം.. പറഞ്ഞുനിർത്തിയവൾ സൂര്യനെ നോക്കി.. മ്മ്... പറയ്... എന്റെ കുഞ്ഞ് പറയുന്നതെല്ലാം എനിക്ക് വിശ്വാസമാണ്.. ഇനി കുറച്ചു പൊട്ടായാലും സാരമില്ല.. അതെനിക്ക് മനസ്സിലാകും.. തന്നിൽ മാത്രമായി ലോകം ചുരുക്കിയിരിക്കുന്ന... അഭയം കണ്ടിരിക്കുന്ന ആ കുഞ്ഞ് പെണ്ണിൽ വാത്സല്യത്തോടെ.. തന്റെ നെഞ്ചിൻ ചൂടിൽ ഒന്നുകൂടി ഒതുക്കിയവൻ പറഞ്ഞു.. അയാളെ പേടിച്ചു തള്ളിനീക്കുന്ന രാത്രികളിൽ ഉറക്കം വരാറെയില്ല.. എങ്കിലും കണ്ണടയുന്ന വേളയിലൊക്കെ ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾക്കൊടുവിൽ എന്നെ താങ്ങി നിർത്താൻ ഒരു കരം വരാറുണ്ട്.. മുഖമൊന്നുമോർമയില്ല.. പക്ഷേ.. എന്നെ പൊതിഞ്ഞു പിടിക്കുമ്പോൾ അറിയാറുള്ള ആ നെഞ്ചിന്റെ ചൂട്.. ഉണർന്നാലും ശരീരത്തിൽ നിറഞ്ഞു നിൽക്കാറുണ്ട്.. എപ്പോഴും മനസ്സും ശരീരവും അതുപോലൊരു സാമീപ്യം ആഗ്രഹിക്കാറുണ്ട്.. അയാൾ മുന്നിൽ വരുമ്പോഴൊക്കെ ആ സ്വപ്നം സത്യമായെങ്കിലെന്നു പ്രാർത്ഥിക്കാറുണ്ട്..

എന്നാലതാദ്യമായറിഞ്ഞത് അന്ന്.. അയാൾ കോളേജിൽ വെച്ചു എന്നെ ഉപദ്രവിക്കാൻ നോക്കിയില്ലേ.. അപ്പോൾ സാറെന്നെ ചേർത്തുപിടിച്ചില്ലേ.. അപ്പോഴാ.. ആ നിമിഷം... പറഞ്ഞറിയിക്കാൻ വാക്കുകൾ പോലുമില്ല സർ... എന്നെ ചേർത്തുപിടിച്ചില്ലേ.. ആ സമയം.. ഈ നെഞ്ചിലെ ചൂട്... ഇവിടെ.. ഇവിടെയല്ലാതെ ഞാൻ വേറെവിടെ അഭയം തേടനാണ്.. ഈ ആളേയല്ലാതെ ആരെ വിശ്വസിക്കാനാണ്.. സാറിന് ഞാൻ അന്ന് തികച്ചും അപരിചിതയായിരിക്കാം.. എന്നാലെനിക്ക്.... ആ കൂട്ടത്തിൽ.. പരിചയമുള്ള വിശ്വാസമുള്ള ഒരിടമിവിടം മാത്രമേയുണ്ടായിരുന്നുള്ളു.. സർ.. ഒടുവിൽ വാക്കുകൾ നഷ്ടപ്പെട്ടവൾ കൈകളുടെ മുറുക്കം കൂട്ടിയപ്പോൾ സൂര്യന്റെ ഹൃദയം ഉച്ചത്തിൽ മിടിക്കുകയായിരുന്നു.. തനിക്കായി പിറന്നവൾ.... ഈ ലോകത്ത് തന്നിൽ മാത്രം സ്വയം കണ്ടത്തിയവൾ.. ഇവളെ കിട്ടാൻ വൈകിയല്ലോ.. അവൻ സ്വയം മറന്നവളെ നോക്കി.. വിശ്വസിച്ചു കുഞ്ഞേ... അല്ല.. അറിഞ്ഞു.. കേൾക്കുന്നവർക്ക് വട്ടായി തോന്നാം.. പക്ഷേ.. ഈ വട്ടാണെന്റെ ശ്വാസം പോലും.. ഉള്ളിലെ സന്തോഷം അടക്കാനാവാതെയവൻ പറഞ്ഞു...... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story