🌻സൂര്യകാന്തി 🌻: ഭാഗം 39

Sooryakanthi mizhi

രചന: മിഴി

 വിദ്യ വന്നെന്ന സൂചനയെങ്കിലും സൂര്യന് നൽകാൻ പറ്റിയില്ലല്ലോ എന്ന വിഷമത്തിൽ വിഷ്ണു അകത്തേയ്ക്കു കയറി . റൂമിന്റെ വാതിൽ തുറന്നുള്ളിലേയ്ക്ക് കയറിയ സൂര്യൻ തന്റെ ബെഡിൽ ഇരിയ്ക്കുന്ന ആളെക്കണ്ടു സ്ഥബ്ധനായി.. പുറകിലായി വന്ന കാന്തിയും സംശയഭാവത്തിൽ അവരെനോക്കി.. ആ.. കം ഓൺ മിസ്റ്റർ സൂര്യജിത്ത്... ചെറു പുഞ്ചിരിയോടെ പറയുമ്പോഴും അവളുടെ മിഴികൾ തൊട്ടുപുറകിലായി കുഞ്ഞിനെ തോളിലിട്ട് നിൽക്കുന്ന കാന്തിയിൽ സംശയത്തോടെ പതിഞ്ഞു.. കഴുത്തിലെ താലിയിലും നെറുകയിലേ സിന്ദൂരത്തിലേയ്ക്കും കണ്ണുകൾ സഞ്ചരിച്ചു.. അതേസംശയത്തിൽ റൂമിനു പുറത്ത് വിദ്യയുമുണ്ടായിരുന്നു.. എന്താ സൂര്യാ... ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ...? വിദ്യാ.... ഞാൻ പറഞ്ഞില്ലേ സൂര്യൻ സർപ്രൈസ്ഡ് ആകുമെന്ന്..? വാതിൽക്കലായി നിൽക്കുന്ന വിദ്യയെ നോക്കി അവൾ സൂര്യനരികിലേയ്ക്ക് വന്നു. അവനെ നോക്കിക്കൊണ്ടുതന്നെ കാന്തിയുടെ തോളിൽ ചാഞ്ഞുറങ്ങുന്ന റിച്ചുമോളെയൊന്നു തലോടി..

കാന്തി... മോളെ കൊണ്ടുകിടത്ത്... കുഞ്ഞിനെ തൊട്ടതിൽ അസ്വസ്ഥതയോടെ സൂര്യൻ കാന്തിയോടായി പറഞ്ഞു. കാന്തി മുന്നിൽനിൽക്കുന്നവളെ സംശയത്തോടെയൊന്നു നോക്കി കുഞ്ഞിനെ കട്ടിലിലേക്ക് കിടത്തി.. ഇതേസമയം കാന്തിയിലേയ്ക്കായിരുന്നു ഇരുവരുടെയും ശ്രദ്ധ.. അത് മനസ്സിലാക്കിയെന്നോണം സൂര്യൻ അവളുടെ അരികിലേയ്ക്ക് ചെന്നു.. കാന്തി.. എന്റെ ഭാര്യയാണ്.. അവളെ ചേർത്തുപിടിച്ചു പറഞ്ഞുകൊണ്ട് നോക്കിയത് പുറത്ത് നിൽക്കുന്ന വിദ്യയെയാണ്.. അപ്പോഴാണ് കാന്തിയും വാതിൽക്കൽ പുറത്തായി നിൽക്കുന്നവളെ കണ്ടത്. ഇടയ്ക്കെപ്പോഴോ വിഷ്ണുവിന്റെ ഫോണിൽ ഫോട്ടോ കണ്ടു ആളെ പരിചയമുണ്ട്. പക്ഷേ.. രണ്ടാമത്തെയാൽ ആരെണെന്നോരെത്തും പിടിയും കിട്ടിയില്ല.. അവൾ സംശയത്തോടെ സൂര്യനെ നോക്കി.. അത് മനസ്സിലായെന്നോണം സൂര്യൻ പറയാൻ തുടങ്ങി.. കാന്തി... അത് വിദ്യ... വിഷ്ണുവിന്റെ ഇച്ചേച്ചി.. പിന്നെ ഇത്... ഏയ്... ഞാൻ സ്വയം പരിചയപ്പെടുത്താം സൂര്യാ... ഹായ്... കാന്തി..

ഐആം ദയ.. ദയ കുര്യൻ... ദേ.. ഇവളുടെ... അതായത് നിന്റെ ഭർത്താവിന്റെ താലിയുടെ ആദ്യത്തെ അവകാശിയുടെ ചങ്ക്.. വിദ്യയെ ചേർത്തുപിടിച്ചുകൊണ്ടു ദയ പറഞ്ഞു.. കാന്തി ഒരുനിമിഷം വിദ്യയിലേക്ക് മിഴിപാകി.. തെളിഞ്ഞ മുഖത്തോടെ ചുണ്ടിലൊരു ചെറുപുഞ്ചിരിയോടെ തങ്ങളെ നോക്കി നിൽക്കുന്നു.. ഒരു തരിമ്പും ദേഷ്യമോ പകയോ അവിടെ കാണാനവൾക്ക് കഴിഞ്ഞില്ല. സൂര്യനും ആകെ സന്തോഷത്തിലാണ് തന്നെയവർക്ക് പരിചയപ്പെടുത്തിയത്.. പക്ഷേ.. അപ്പോഴും ഉള്ളിൽ അസ്വസ്ഥത നിറച്ചു... പുകയുന്ന നെഞ്ചുമായി രണ്ടു കണ്ണുകൾ ചിരിയുടെ മുഖം മൂടിയണിഞ്ഞവരേ നോക്കുന്നുണ്ടായിരുന്നു.. കാന്തി താൻ പെട്ടെന്ന് ഫ്രഷ് ആയി വാ.. നമുക്കൊന്ന് പുറത്ത് പോയി വരാം... ഞാൻ വിഷ്ണുവിനെക്കൂടി വിളിക്കട്ടെ.. മുന്നിൽനിക്കുന്നവരെ അവഗണിച്ചുകൊണ്ട് കാന്തിയുടെ തോളിലായി തട്ടിക്കൊണ്ടു പറഞ്ഞവൻ പുറത്തേയ്ക്കു നടന്നു.. കാന്തി ദയയെയും വിദ്യയെയും പുഞ്ചിരിയോടെയൊന്നു നോക്കി ഡ്രെസ്സുമെടുത്തു ബാത്‌റൂമിയ്ക്ക് കയറി..

കട്ടിലിലായി ഉറങ്ങുന്ന കുഞ്ഞിനരികിലേയ്ക്ക് ഇരുവരും വന്നിരുന്നു. ശ്ശെ... എന്നാലും സൂര്യൻ ഇത്ര പെട്ടെന്നൊരു വിവാഹം കഴിച്ചോ..? ദയ വിശ്വാസം വരാത്ത പോലെ വിദ്യയോടായി തിരക്കി.. മ്മ്... ഒരുപാട് ആഗ്രഹിച്ചിരുന്നു ജിത്തേട്ടൻ എല്ലാം മറന്നു ഒരു പുതിയ ജീവിതം തുടങ്ങണമെന്ന്.. പക്ഷേ... ഇത്രയും പെട്ടെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല... എന്തായാലും എനിക്കിപ്പോഴാ ദയാ സമാധാനമായത്.. വിദ്യ ആശ്വാസത്തോടെ കുഞ്ഞിന്റെ കാലിൽ തഴുകി.. അറിയാം വിദ്യാ... പക്ഷേ.... ആ സന്തോഷം പൂർണമായോടി.. അവന് പുതിയൊരു ജീവിതം കിട്ടി.. ഭാര്യ....കുഞ്ഞ്... കുടുംബം... നീയോ... ദയ കുഞ്ഞിനെ തലോടിയിരിക്കുന്ന വിദ്യയിൽത്തന്നെ മിഴിയൂന്നി.. അതെന്താ...? ഞാനിപ്പോൾ ഹാപ്പിയല്ലന്ന് നിനക്ക് തോന്നുന്നുണ്ടോ..? അവൾ ചോദ്യരൂപേണ ദയയെ നോക്കി. എല്ലാമുണ്ട്... പണം.. സ്വാതന്ത്രം... പക്ഷേ.. ഇതിനെല്ലാം ഒരർത്ഥം വേണ്ടേ വിദ്യാ.... ദയാ... പ്ലീസ്... നീയിപ്പോൾ പറയുന്നതിന്റെ അർത്ഥം എനിക്ക് മനസ്സിലായി.. പക്ഷേ... ജിത്തേട്ടനോടത് ആവശ്യപ്പെടാൻ എനിക്കാകില്ലെടാ..

വിദ്യ നിസ്സഹായതയോടെ തല കുനിച്ചു.. ഏയ്... വിദ്യ.. ഗെറ്റ് അപ്പ്‌... വാ... ദയ അവളെ ചേർത്തുപിടിച്ചുകൊണ്ടു പുറത്തേയ്ക്കിറങ്ങി.. നേരെ ടെറസിലേയ്ക്കാണ് അവളെ കൂട്ടിപ്പോയത്.. നോക്ക്.. വിദ്യാ... നമ്മളെന്തു തീരുമാനിച്ചാണ് ഇവിടേയ്ക്ക് വന്നത്.. ഹേ... റിച്ചുമോളെ കൂടെ കൂട്ടാനല്ലേ.. എന്നിട്ടിപ്പോൾ ഇവിടെത്തിയിട്ടു വെറുതേ മടങ്ങിപ്പോകാമെന്നാണോ..?? ദയ ശബ്ദം മയപ്പെടുത്തി ചോദിച്ചു.. പക്ഷേ.. ഉള്ളിലപ്പോൾ വിദ്യയുടെ തണുപ്പൻ മട്ടു അമർഷം നിറച്ചിരുന്നു.. പക്ഷേ.. ദയ.. നിനക്കെല്ലാം അറിയാവുന്നതല്ലേ.. എന്നിട്ടും.. അല്ലെങ്കിലും മോളെ കൂടിക്കൂട്ടാൻ ഞാൻ ഒരുങ്ങിയതുപോലും ജിത്തേട്ടൻ മോളുടെ പേരിൽ ജീവിതം പാഴാക്കാതിരിക്കാൻ വേണ്ടിയാണ്.. ഡിവോഴ്സിന്റെ സമയത്തേ ഞാനതിനു തയ്യാറായതുമാണ്.. പക്ഷേ.. നീയല്ലേ അന്നെന്നെ വിലക്കിയത്... അതേ.. നീയാണിപ്പോൾ ദയ.. അവളെ സ്വീകരിക്കാനും പറയുന്നത്.. ഇനിയിപ്പോൾ എനിക്ക് അവകാശം പറയാനാകുമോ..? വിദ്യ ഒന്നു കിതച്ചുകൊണ്ട് നിർത്തി.. മ്മ്... അന്ന് എനിക്കും അബദ്ധം പറ്റി.. എന്നാലിപ്പോൾ മനസ്സിലാകുന്നുണ്ട് അത് വെറും അബദ്ധമല്ല..

പക്കാ ഫുളിഷനെസ്സ് ആയിപ്പോയി.. കുഞ്ഞിനെ നീ ഏറ്റെടുക്കാൻ തയ്യാറായെങ്കിൽ സൂര്യൻ ഇപ്പോഴും നിന്റെ ഭർത്താവായി തുടർന്നേനെ.. എല്ലാം എന്റെ കൈപ്പിടിയിൽ ഒതുങ്ങിയേനെ.... അവസാന വാചകം ദയ വളരെ പതിയെ സ്വയമെന്നപ്പോൽ മൊഴിഞ്ഞു.. വിദ്യാ..... ഫീലിംഗ്സ് വിടു... നമ്മൾ പോകുമ്പോൾ റിച്ചുമോൾ കൂടുണ്ടാകണം.. നിനക്ക് വയ്യെങ്കിൽ ഞാൻ പറയാം സൂര്യനോട് .. അല്ലെങ്കിലും എന്നോട് നോ പറയാൻ അയാൾക്കാകില്ല.. ദയ ആത്മവിശ്വാസത്തോടെ പറഞ്ഞു.. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 കാന്തി ഫ്രഷായി ഇറങ്ങിയപ്പോൾ കുഞ്ഞിനരികിലായി കിടക്കുന്ന സൂര്യനെയാണ് കണ്ടത്.. വലംകൈയാൽ മോളെ ചേർത്തുപിടിച്ചിട്ടുണ്ട്.. എത്ര സന്തോഷത്തോടെയാണ് വൈകുന്നേരം വീട്ടിലേയ്ക്ക് വന്നത്. എന്നാലിപ്പോൾ.. ഉയരുന്ന ശ്വാസഗതിയിൽ അവന്റെ ഉടൽ വെട്ടുന്നതായി തോന്നി. സർ... അവൾ കട്ടിലോരം ചെന്നു അവന്റെ മുടിയിൽ തഴുകി.. ആ.. താൻ ഇറങ്ങിയോ.. ഞാൻ ഒന്നു ഫ്രഷായിട്ട് വരാം.. കാന്തിയ്ക്കു മുഖം കൊടുക്കാതെ എഴുന്നേറ്റവൻ ബാത്‌റൂമിലേയ്ക് നടന്നു..

ഉള്ളിലെ സംഘർഷം മിഴിപ്പേയ്തായി പുറത്തുചാടുമോയെന്ന ഭയം ഇല്ലാതില്ല.. സർ... കാന്തിയുടെ വിളികേട്ടു ബാത്‌റൂമിന്റെ വാതിൽ ക്കലെത്തിയ സൂര്യൻ തിരിഞ്ഞുനോക്കി.. സർ... സർ ഓക്കേ അല്ലേ... ഇങ്ങനെ മിണ്ടാണ്ടിരിക്കല്ലേ... ആധിയോടെ തന്നെനോക്കുന്ന പെണ്ണിനെ കാൺകെ സൂര്യനുള്ളം നേർത്തു.. അവൻ അടുത്തേയ്ക്കുവന്നവളെ ചേർത്തുപിടിച്ചു.. അതേ കുഞ്ഞേ... നീയും മോളും കൂടുള്ളപ്പോൾ ഞാൻ ഓക്കേ ആണ്.. പിന്നെ.... പിന്നെന്താ.. വിദ്യയേച്ചി വന്നതാണോ ? വിദ്യ വന്നത് അല്ല.. എന്നാൽ അതും ഒരു കാരണമാണ്.. എന്തോ മനസ്സാകെ പതറും പോലെ കുഞ്ഞേ.. ഇതുവരെയും മോളെയോർത്തു.... അവളുടെ മുന്നോട്ടുള്ള വളർച്ചയിൽ.. എനിക്കെല്ലാമാകാൻ കഴിയുമോയെന്ന ആധിയിൽ നല്ലൊരു അച്ഛനാകാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.. എന്നാൽ നീ വന്നപ്പോൾ മുതലാണ് റിച്ചുമോളൊപ്പം നല്ലൊരു ജീവിതം തുടങ്ങിയത്.. ജീവിതത്തിൽ പ്രണയവും മധുരവും നിറഞ്ഞു തുടങ്ങിയിട്ടേയുള്ളു... അതൊക്കെ നഷ്ടപ്പെടുമോയെന്ന ഭയം തോന്നുന്നു..

അതുപറയുമ്പോൾ സൂര്യന്റെ ഉള്ളിൽ ദയയുടെ മുഖം തെളിഞ്ഞു.. കണ്ണിൽ കുടിലമായൊരു ഭാവം നിറച്ചു തന്റെ നേർക്കു നോക്കിയ നോട്ടം നിറഞ്ഞിരുന്നു.. ഇല്ല... ഇനിയും വൈകിക്കൂടാ.. എല്ലാം കാന്തിയറിയണം.. ഓർമയിൽപോലും പൊള്ളുന്ന ദേഹത്തിൽ തണുപ്പറിഞ്ഞവൻ ചിന്തയിൽ നിന്നും ഉണർന്നു.. തന്നെ വട്ടം ചുറ്റി നെഞ്ചിൽ ചേർന്നുനിൽക്കുന്നവളെ കാൺകെ തൊട്ടുമുൻപുള്ള ആദിയൊക്കെ വിട്ടകലുമ്പോലെ തോന്നി. ജീവിക്കണം സർ... ഭൂതകാലത്തിന്റെ കറുത്ത ഓർമ്മകൾ മായ്ച്ചെനിക്ക് എന്റെ റിച്ചുമോൾക്കും അച്ഛനുമൊപ്പം ജീവിക്കണം.. ഈ.. ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന പ്രണയവും മധുരവും മൊത്തം എനിക്ക് തന്നെ വേണം.. എന്റെ സൂപ്പർ ഹീറോയല്ലേ സാർ.. അപ്പോൾ സാർ ഇങ്ങനെ ദുർബലനാകുന്നത്... സഹിക്കാൻ പറ്റില്ല.. കാന്തി ഒന്നുകൂടി ആ നെഞ്ചിലേക്ക് ചേർന്നുനിന്നു.. ഒരുന്നൂലിഴ പോലും ഇടമില്ലാതെ... ഓരോ ഹൃദയമിടിപ്പിനും കാതോർത്തു... ഉള്ളിൽ സ്നേഹം നിറയുമ്പോൾ അതൊക്കെ വീണ്ടും വീണ്ടും മുറുകെ ..മുറുകെ ചേർത്തവന് പകരാൻ നെഞ്ചം വെമ്പി..

അതിന്റെ പ്രതിഭലനമെന്നോണം അവനുമേലുള്ള കാന്തിയുടെ കൈകൾ മുറുകി.. നെഞ്ചിൽ തിങ്ങിനിറഞ്ഞു വീർപ്പുമുട്ടിയ ആധിയും കയ്പോർമകളും കാന്തിയുടെ സ്നേഹത്തിൽ അലിഞ്ഞു പോകുന്നത് സൂര്യനറിഞ്ഞു.. ഇതുപോലെ തന്റെ ഭൂതകാലം മുന്നിൽ തെളിയുമ്പോൾ.. തളരാതെ ചേർത്തുനിർത്തുന്ന കാന്തിയെയാണ് താൻ സ്വപ്നം കണ്ടിരുന്നത്... അതിനായാണ് ഒന്നും പറയാതെ കാത്തിരുന്നത്.. കാരണം എല്ലാം പറയുമ്പോൾ.. ഇതുപോലെ ചേർത്തുനിർത്തി ആശ്വസിപ്പിക്കാൻ അവൾക്കു കഴിയണമെന്നേ ആഗ്രഹിച്ചിരുന്നുള്ളൂ.. ഇതുമതി കുഞ്ഞേ.. സൂര്യജിത്തിന്റെ വികാരങ്ങളെല്ലാം നിനക്കുമുന്നിൽ മുഖം മൂടിയില്ലാതെ.. പ്രകടമാകും.. നിനക്കുമുന്നിൽ ഈ മനസ്സിലെ രഹസ്യങ്ങളെല്ലാം ഇറക്കിവെയ്ക്കണം.. അപ്പോഴും ഇതുപോലെ ചേർത്തുനിർത്തണം.. അവളുടെ നെറുകിൽ ചുണ്ടുചേർത്തവൻ മൊഴിഞ്ഞു.. വാഗ്ദാനമേകുംപോലവളുടെ ചുണ്ടുകളും ആ നെഞ്ചിൽ അമർന്നു........ കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story