🌻സൂര്യകാന്തി 🌻: ഭാഗം 41

Sooryakanthi mizhi

രചന: മിഴി

കുഞ്ഞിനെ നിലത്താണിരുതിയതെങ്കിലും പെട്ടെന്ന് ബോട്ടിൽ കഴുകി പുറത്തേയ്ക്ക് വന്നു.. മുന്നിലായി കുഞ്ഞിനെയുമെടുത്തു നിൽക്കുന്നയാളെക്കണ്ടവൾ അമ്പരന്നു.. തൊട്ടടുത്ത നിമിഷം കുഞ്ഞിന്റെ ദേഹത്ത് അമരുന്ന ആ കൈകൾ കാണെ കണ്ണിൽ തീയാളി ദേഹം പെരുത്തു.. എന്റെ കുഞ്ഞ്... ആ വൃത്തികെട്ട കൈയ്യും കണ്ണും എന്റെ മോളുടെ ദേഹത്ത്... കാണുംതോറും കാന്തിയുടെയുള്ളിൽ വെറുപ്പേറി.. ടോ... എന്റെ മോളെ താടോ.. ഒറ്റക്കുതിപ്പിനവൾ രവിയുടെ കൈയിൽ നിന്നും കുഞ്ഞിനെ പിടിച്ചുവാങ്ങാൻ നോക്കി.. എന്നാലയാൾ മറു കൈയാൽ കാന്തിയെയും ദേഹത്തോട് ചേർത്തു.. ആഹ്... അടങ്ങെടി മോളേ.. മൂന്നാല് ദിവസം അവന്റെ കൂടെ കിടന്നപ്പോ നിന്റെ ശൗര്യമങ്ങു കൂടിയല്ലോ.. അവനെങ്ങനാ.. ആള് കൊള്ളാമോ...? രവിയുടെ വാക്കുകൾ നെഞ്ചിൽ പതയുന്ന വെറുപ്പിനാഴം കൂട്ടുമ്പോഴും കണ്ണുകൾ തന്റെ കുഞ്ഞിൽ വേപതുവോടെ പതിഞ്ഞിരുന്നു... മോൾക്ക്‌ നോവുന്നുണ്ടോയെന്ന ഭയമായിരുന്നു.. നിഷ്ഫലമെങ്കിലും കുഞ്ഞിനെ പിടിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു..

അവനെക്കാൾ എക്സ്പീരിയൻസ് കൂടുതലാടി എനിക്ക്.. രണ്ടു ദിവസം കൂടെക്കിടന്നതൊന്നും എനിക്ക് പ്രശ്നമില്ല... വേണേൽ അവന്റെ കൂടെത്തന്നെ പൊയ്ക്കോ.. പക്ഷേ.. ഇടയ്ക്ക് മാമനെക്കൂടി ഒന്ന് പരിഗണിച്ചാൽ മതി.. വഷളൻ നോട്ടത്തോടെ രവി കാന്തിയുടെ മുഖത്തേയ്ക്ക് മുഖമടുപ്പിച്ചു.. കാന്തി വെറുപ്പോടെ മുഖം തിരിച്ചു. ശേ... വൃത്തികേട് പറയുന്നോ..? ഇത്രയും നാളും നിങ്ങളെ ഭയന്ന് ഓടിയൊളിച്ച പഴയ കാന്തിയല്ല ഞാൻ.. സൂര്യജിത്തിന്റെ ഭാര്യയാണ്.. തന്നെപ്പോലൊരു ആഭാസന്റെ നിഴൽ എന്റേം മോളേം നേരെ വീണെന്നറിഞ്ഞാൽ .. ബാക്കികാണില്ല താൻ.. വിടെടോ.. ഇല്ലേൽ ഞാൻ ഒച്ചവെയ്ക്കും.. കാന്തി വീറോടെ കുതറിക്കൊണ്ട് പറഞ്ഞു.. ഹഹ... വിളിച്ചോ.. ഉറക്കെ വിളിക്കേ.. നീയീപ്പറഞ്ഞ സൂര്യജിത്ത് ഒരുത്തനോടൊപ്പം സംസാരിച്ചു ഗേറ്റ് കടന്നു പോകുന്ന കണ്ടിട്ടാ ഞാൻ കയറി വന്നേ.. പിന്നെ നിന്റെ മണ്ടൻ അനിയനുണ്ടല്ലോ..? അവനെപ്പോലൊരു അനന്തരവനെ കിട്ടാൻ ഞാനെന്തോ പുണ്യം ചെയ്തോ ആവോ..?

ഒളിച്ചോടിപ്പോയ ചേച്ചി ഭർത്താവും കുഞ്ഞുമായി വന്ന വിവരം നിമിഷം കളയാതെ മാമനോട് പറയാൻ വന്നതാ.. നിങ്ങളോട് ഇടപെടാൻ മടികൊണ്ട് വീട്ടിൽ ടീവി യും കണ്ടിരിപ്പുണ്ട്.. പരിഹാസം കലർത്തിയ രവിയുടെ വാക്കുകൾ കാന്തിയിൽ നിസ്സഹായതയും വേദനയും നിറച്ചു. ദാ.. ഈ കൊച്ചിനെക്കണ്ടപ്പോ എനിക്ക് നിന്നെയാ മോളെ ഓർമ്മവന്നെ.. ഈ പ്രായത്തിലെ നീയെന്നിൽ ലഹരി നിറച്ചതാ.. അന്നൊക്കെ തൊട്ടും തലോടിയും ഞാനതടക്കി.. ഇപ്പോൾ ഇതിനെ കാണുമ്പോ അതേ ലഹരി ഇങ്ങനെ പതഞ്ഞു പൊങ്ങുവാ.. ഒരുതരം ഉന്മാദത്തോടെ രവിയതു പറയുമ്പോൾ കണ്ണുകൾ ആ കുഞ്ഞിന്റെ ദേഹത്തോടി നടക്കുകയായിരുന്നു.. അതേ ഭാവത്തോടയാൾ കാന്തിയിലെ പിടിയയച്ചു റിച്ചുമോളെ ബെഡിലേയ്ക്ക് കിടത്തി.. ഭയത്താൽ കുതറുന്ന കുഞ്ഞിനെ ബലമായി പിടിച്ചുകൊണ്ടു കൈകളിൽ മുകർന്നു.. ആഹ്... നടുവിന് താഴെയായി ബാക്കിലായി പൊത്തിപ്പിടിച്ചുകൊണ്ട് രവി പിടഞ്ഞെഴുന്നേറ്റു... വേദന ബാക്കിലൂടെ കാൽവഴി പാദങ്ങൾ വരെ തളർത്തിയിരുന്നു..

രവിയുടെ പിടിയയഞ്ഞ മാത്ര തന്നെ കാന്തി കുഞ്ഞിനെ വാരിയെടുത്തിരുന്നു.. കുഞ്ഞിനെ ദേഹത്തോട് ചേർത്തു ഷാളിനാൽ പൊതിഞ്ഞു.. അപ്പോഴും മറുകൈയിൽ ഡീസക്ഷൻ ബോക്സിലെ കത്രിക മുറുകെ പിടിച്ചിരുന്നു.. തന്റെ കുഞ്ഞിന്റെ മേൽ വീഴുന്ന ഒരു നോട്ടത്തിൽപ്പോലും ക്ഷമിക്കാനാകില്ലെന്നവൾ ഉള്ളിലുറപ്പിച്ചു.. ഒരു വഴിയുമില്ലെന്നു ഉറപ്പിച്ച നിമിഷമാണ് കട്ടിലിനടിയിൽ സ്ഥിരമായി സൂക്ഷിക്കാറുള്ള കത്രികയുടെ കാര്യമോർത്തത്.. കോളേജിൽ പഠിച്ചിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന ഡിസ്സക്ഷൻ ബോക്സിലേതാണ്.. അതിലെ ചോരപ്പാടുകൾ കാണുമ്പോൾ കാന്തിയ്ക്കു സ്വന്തം കണ്ണുകളെപ്പോലും വിശ്വസിക്കാനായില്ല.. ഇത്രയും ഊക്കിൽ രവിയെ താൻ മുറിവേൽപ്പിച്ചോ..? മുന്നിലപ്പോൾ റിച്ചുമോളും... ഉള്ളിൽ അയാളുടെ പിടിയിൽ ഞെരിഞ്ഞമർന്ന തന്റെ ഓർമ്മകളും മാത്രമായിരുന്നു.. രവിയ്ക്ക് അപ്രതീക്ഷിതമായ ആക്രമണത്തിൽ അടിപതറിയിരുന്നു.. വേദനയും പകയും കൂടിക്കലർന്നു കാലുകൾക്ക് ബലം നഷ്ടപ്പെടുമ്പോലെ തോന്നി..

വിറച്ചുകൊണ്ടയാൾ ബെഡിലേയ്ക്ക് വേച്ചുകൊണ്ടിരുന്നു.. അമ്മേ... ഇരുന്നതിലും വേഗത്തിൽ രവി ചാടിയെഴുന്നേറ്റു.. ബെഡ്ഷീറ്റിൽ കണ്ട രക്തപ്പാടുകൾ മുറിവിന്റെ ആഴം വിളിച്ചോതി.. ഡീ... നീയെന്നെ... എന്നെ.. വേദനയാൽ ബാക്കൊക്കെ കഴച്ചിറങ്ങുന്നുണ്ടായിരുന്നു... എന്ത് കണ്ടിട്ടാടി നീയീ നെഗളിക്കുന്നെ.. എനിക്ക് പറ്റിയൊരു തെറ്റ്.. ശ്രെദ്ധക്കുറവ്.. അതുകൊണ്ട് മാത്രമാ പഠിക്കാണെന്നുംപറഞ്ഞു നീ ദൂരേക്കു പോയേ.. അതുകൊണ്ട് മാത്രമാ ചൂണ്ടിക്കാണിക്കാൻ ഒരുത്തൻ ഉണ്ടായത്.. ഞാൻ ചവച്ചുതുപ്പിയ വെറും ചണ്ടി മാത്രമാണ് നീ.. നിന്നിൽ ആദ്യമായി അവകാശം നേടിയതും ഈ രവിയാ.. അവന്റെ കൂടെ കിടക്കുമ്പോൾ അതോർക്കുന്നത് നല്ലതാ.. അല്ല.. അതറിയാവുന്നോണ്ട് തന്നല്ലേ അവനെപ്പോലൊരു സെക്കന്റ്‌ പീസിനെ നീ വളച്ചെടുത്തതും.. ആദ്യത്തെ ആവേശം കഴിയുമ്പോ അവനും നിന്നെ മടുക്കും.. അന്ന് നീ ഈ രവിയുടെ കൈയിൽത്തന്നെ വരും.. അന്ന് ഈ വേദനയ്ക്ക് ഞാൻ പകരം ചോദിച്ചിരിക്കും.. നിന്റെ ശരീരത്തിലെ ഓരോ അണുവിലും ഇതുപോലെ രക്തം കിനിയും..

ക്രൂരമായ ചിരിയോടെ രവി സ്വന്തം കൈയിലെ ചോരപ്പാടിലേയ്ക്ക് നോക്കി.. അപ്പോൾ ഉള്ളിൽ നിറഞ്ഞുനിന്നത് കാന്തിയെ ക്രൂരമായി ഭോഗിയ്ക്കുന്ന ചിന്തകളാണ്.. ആ ഓർമ്മപോലും സിരയിൽ ഉന്മാദം നിറയ്ക്കുന്നതയാളറിഞ്ഞു.. നോട്ടമൊട്ടും പതറാതെ ഇതെല്ലാം കേട്ടിട്ടും വീറോടെ തന്നെ നോക്കിനിൽക്കുന്നവളെ കാൺകെ രവിയ്ക്ക് അത്ഭുതം തോന്നി.. നോക്കി നിൽക്കെ അവൾ രവിയേക്കടന്നു പോയി.. വാതിൽക്കൽ കൈമുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിക്കുന്ന സൂര്യനെക്കണ്ടു രവിയൊന്നു പതറി. അവനവളെ ചേർത്തുപിടിച്ചു.. രവിയിൽനിന്നും ദൃഷ്ടി മാറ്റാതെത്തന്നെ കാന്തിയുടെ നെറുകിൽ മുകർന്നു.. റിച്ചുമോളെ കവിളിൽ തട്ടി നെഞ്ചോടു ചേർത്തു.. കാന്തിയുടെ നെഞ്ചിടിപ്പുകൾ സൂര്യനെക്കണ്ട ആശ്വാസത്തിലായിരുന്നെങ്കിൽ സൂര്യന്റേത് താനൊപ്പം ഉണ്ടായിരുന്നിട്ടുകൂടി കുഞ്ഞിനോടും കാന്തിയോടും രവി കാട്ടിയ അക്രമം ഓർത്തായിരുന്നു... കുഞ്ഞ് ഭയന്ന് എങ്ങലടിച്ചു തുടങ്ങിയിരുന്നു.. മോളെ കൊണ്ട് പുറത്തേയ്ക്ക് ചെല്ല്.. ഇരുവരെയും ദേഹത്തുനിന്നടർത്തി സൂര്യൻ പറഞ്ഞു..

അപ്പോഴും ദൃഷ്ടി രവിയിലായിരുന്നു.. അത് തെല്ലയാളിൽ പതർച്ച നിറച്ചിരുന്നു.. സാർ... വേണ്ട.. പോകാം... സൂര്യന്റെ ഭാവമാറ്റം രവിയെ എന്തേലും ചെയ്യുമോയെന്ന ഭയം കാന്തിയിൽ ഉണ്ടായിരുന്നു.. വെട്ടി തുണ്ടമാക്കാനുള്ള ദേഷ്യം അയാളോടുണ്ട്.. ഇന്നത്തെ പ്രവർത്തിയിൽ സമനില കൈവിട്ടതുമാണ്.. പക്ഷേ.. ഈ നീചന്റെ പേരിൽ സൂര്യനുമേൽ ഒരു കളങ്കം വീഴാൻ അവളുമാഗ്രഹിച്ചില്ല.. ഒരുപക്ഷെ... തനിക്കും മോൾക്കും അവനല്ലാതെ ഒരാശ്രയം ഇല്ലെന്ന സ്വാർത്ഥതയുമാകാം.. സൂര്യന്റെ കൈകളിൽ മുറുകെ പിടിച്ചവൾ വേണ്ടായെന്നു തലയനക്കി.. എന്റെ കുഞ്ഞേ മാറി നിൽക്ക്.. ഈ നാറി പറഞ്ഞത് നീയും കേട്ടതല്ലേ... ആ നാവടക്കം ഇയാടെ ആണത്തം വെട്ടിയരിയാൻ കൈയും തരിക്കുന്നുണ്ട്.. പക്ഷേ... അതൊന്നുമിപ്പോൾ ഞാൻ ചെയ്യില്ല.. അതിവനെ പേടിച്ചിട്ടൊന്നുമല്ല.. ജീവിതം കാണാൻ തുടങ്ങിയ എന്റെ കുഞ്ഞിന് ജയിൽപ്പുള്ളിയുടെ അച്ഛനെന്ന ലേബൽ കൊടുക്കാൻ വയ്യ.. ഇതുവരെ എന്റെ പെണ്ണനുഭവിച്ച വേദനക്കൾക്കും ഒറ്റപ്പെടുത്തലുകൾക്കും തുടർച്ച നൽകാനും വയ്യ..

എനിക്ക് ജീവിക്കണം നിങ്ങടെ കൂടെ.. പക്ഷേ.. ഈ നാറിയെ ഇതേപോലെ എന്റെ മുന്നിന്നു പറഞ്ഞുവിട്ടാലേ.. അത് ആയുഷ്കാലം ഒരു സ്വസ്ഥതക്കേടായി കാണും.. എന്നെ വിശ്വാസമില്ലേ... കുഞ്ഞൊന്നു പുറത്തോട്ടു നില്ല്.. മോളെ കരയിക്കേണ്ട.. കൈയിലെ പിടിയയച്ചവൻ പറഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ കാന്തി പുറത്തേക്കിറങ്ങി.. കുഞ്ഞിനെ തോളിലിട്ടുകൊണ്ട് മുറ്റത്തുകൂടെ നടന്നു. ഇടയ്ക്ക് മിഴികൾ ഉള്ളിലേയ്ക്കും പോയി.. ഡോറടച്ചു തന്നോടടുക്കുന്ന സൂര്യനെ കാണെ ഉള്ളിലെ പതർച്ച മറച്ചു രവി മുന്നോട്ടു നടന്നു. വേദനയാൽ നടക്കുമ്പോൾ വേച്ചു പോയിരുന്നു.. അങ്ങനങ്ങു പോയാലോ മൂപ്പിലാനേ... രവിയുടെ തോളിൽ പിടിച്ചു തടഞ്ഞുകൊണ്ട് സൂര്യൻ മുൻപിലേക്ക് നിന്നു.. നീ.. നീയെന്താ എന്നെ പേടിപ്പിക്കാൻ നോക്കാന്നോ..? മുന്നില് വന്നു നിന്നു നാല് ഡയലോഗടിച്ചെന്നും വെച്ച് ഈ രവിയേയങ്ങു .... കളയാമെന്നു എന്തേലും വിചാരമുണ്ടെങ്കിൽ അതങ്ങു മനസ്സേ വെച്ചോ.... മാറിനിക്കടാ.. സൂര്യന്റെ കൈകൾ ശക്തിൽ കുടഞ്ഞെറിയാൻ നോക്കി രവി ആക്രോശിച്ചു.. ബലത്തിൽ തന്നിൽ മുറുകുന്ന അവന്റെ കൈകളുടെ ആയ്‌വിൽ രവിയുടെ ശബ്ദം വേദനയിൽ കലർന്നു..

അല്ലെങ്കിലും തന്നെപ്പോലൊരു കാമഭ്രാന്തനെ ഉപദേശിച്ചു നന്നാക്കാമെന്ന വ്യാമോഹമൊന്നും എനിക്കില്ല.. പിന്നെ തല്ലി തോൽപ്പിക്കാൻ ഇത് സിനിമയൊന്നുമല്ലല്ലോ... പക്ഷേ... ഇന്ന് ഇയാള് ഈ വൃത്തികെട്ട കൈകൊണ്ടു തൊട്ടതു എന്റെ പെണ്ണിനേയും കൊച്ചിനെയുമാ... അത് പറയുമ്പോൾ രവിയുടെ കൈകൾ അവന്റെ കൈകൾക്കുള്ളിൽ മുറുകി.. അതങ്ങു പൊറുത്തു മിണ്ടാതിറങ്ങിപ്പോകാൻ പറ്റില്ലല്ലോ രവി മാ.. മാ... തന്റെ മാമപ്പണിയും കൊണ്ടെന്റെ പെണ്ണിന്റെ നിഴൽവെട്ടത് വന്നാൽ... താക്കീതോടെ സൂര്യൻ രവിയെ നോക്കി.. വന്നാൽ നീയെന്തു ചെയ്യും.. ഹേ... ഞാനേ ഒന്ന് വിരൽഞ്ഞൊടിച്ചാൽ നിന്റെ പെണ്ണ് എന്റെ കൂടെ കിടക്കും.. അവൾക്കേ നന്നായറിയാം ഈ രവി.. പറഞ്ഞു മുഴുമിപ്പിക്കും മുന്നേ അയാളുടെ കണ്ണുകൾ വേദനയാൽ പുറത്തേക്കുന്തി.. പ്രണവേദനയിൽ പുളഞ്ഞുകൊണ്ട് അടിനാഭിയിൽ കൈചേർത്ത് കട്ടിലിലേയ്ക്ക് വീണു.. പക്ഷേ ഒന്ന് നേരെ ഇരിക്കാൻ പോലുമാകാതെ പുളഞ്ഞു.. ദാ... ഈ വേദന എപ്പോഴും ഓർത്തോണം....

നിങ്ങള് പറഞ്ഞെന്റെ അർഥമൊക്കെ നന്നായി മനസ്സിലായിട്ടാണ് ഞാൻ നിൽക്കുന്നത്.. സ്വന്തം മകളായി കാണേണ്ടവളോട്... അതും ഒരു പൊടിപ്പെണ്കുഞ്ഞിനോട് കാമഭ്രാന്ത് കാട്ടിയ നിങ്ങളെ വെട്ടിയരിയാത്തതും.. എന്റെയും ആ പെണ്ണിന്റെയും ഔധാര്യമായി കണ്ടാൽ മതി.. അവളെ.. കാന്തിയെ അപ്രതീക്ഷിതമായാണ് കൂടെ കൂട്ടിയതെങ്കിലും.. ഇപ്പോൾ അവളെന്റെ എല്ലാമാണ്.. സൂര്യനുള്ളിടത്തോളം കാന്തി എന്റെ പാതിയായി കാണും.. അപ്പൊ രവി മാമൻ എണീറ്റു വീട്ടിൽ പോകാൻ നോക്ക്.. ഞങ്ങള് ഭാര്യേം ഭർത്താവും പറ്റുന്ന സമ്മാനം തന്നിട്ടുണ്ട്.. ഒരാഴ്ച നിവർന്നു കിടക്കാൻ പറ്റില്ല.. രവിയെ ഒന്നാക്കി പറഞ്ഞുകൊണ്ട് സൂര്യൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി.. അതേ... രണ്ടു ദിവസം യൂറിൻ പാസ്സ് ചെയ്യാനൊക്കെ ലേശം ബുദ്ധിമുട്ടുണ്ടാകും.. പേടിക്കണ്ട.. തട്ടിപോകൊന്നുമില്ല.. പിന്നെ.. ആ ബാക്കിലെ മുറിവ്.. അത് ചിലപ്പോ സെപ്റ്റിക് ആകാൻ ചാൻസുണ്ട്. അത് പഴുക്കാതെ നോക്കിയാൽ നന്ന്.. എന്തായാലും താൻ പേപ്പട്ടിയെപ്പോലെ പുഴുത്തെ ചാകുള്ളൂ.. അപമാനവും വേദനയും പകയായി രവിയിൽ നുരഞ്ഞു പൊങ്ങി... കണ്ണുകൾ മുറുക്കെയടച്ചു അയാൾ വേദന കടിച്ചമർത്തി........ കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story