🌻സൂര്യകാന്തി 🌻: ഭാഗം 44

Sooryakanthi mizhi

രചന: മിഴി

NB : സ്റ്റോറിയിൽ പ്രതിപാതിയ്ക്കുന്ന ലോ പോയിന്റ്സും സംഭവങ്ങളുമെല്ലാം ഇതിനെക്കുറിച്ച് പത്തുപൈസ വിവരമില്ലാത്ത കഥാകാരിയുടെ ഭാവനയായി മാത്രം കണ്ടു വായിക്കുക.... പിന്നെ കുറെയൊക്കെ ഗൂഗിൾ ചെയ്ത് നോക്കിയിട്ടുണ്ട്.. തെറ്റുകൾ ആ ലാഘവത്തിൽ എടുക്കുമല്ലോ..? ❤ ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️ വിദ്യാ..... എന്ത് ആലോചിച്ചു നിക്കുവാ.. കം ക്വിക്ക്.... സൂര്യന്റെയും കാന്തിയുടെയും റൂമിൽ വാതിൽക്കലായി നിൽക്കുന്ന വിദ്യയെ നോക്കി ദയ വിളിച്ചു. ദയ.... എനിക്കെന്തോ പേടിയാകുന്നു.. ഇത് വേണോ...? ആരേലും കണ്ടാൽ... വിദ്യ മുന്നോട്ടു ചലിക്കാൻ മടിയോടെ തിരക്കി.. ഓഹ്... നോ... എന്ത് സ്റ്റുപ്പിടിറ്റിയാണ് വിദ്യാ നീയീ പറയുന്നേ... അറ്റ്ലീസ്റ്റ് നമ്മൾ വന്നതു എന്തിനാണെന്നേലും ഒന്നോർക്ക്.. ദയ ഉള്ളിലെ അനിഷ്ടം മറച്ചുകൊണ്ട് ശബ്ദത്തിൽ മാക്സിമം മയപ്പെടുത്തി പറഞ്ഞു.. വീണ്ടും മനസ്സില്ലാതെ നിൽക്കുന്നവൾക്കടുത്തേയ്ക്ക് വന്നു ചുമലിൽ പിടിച്ചു തനിക്കഭിമുഖമായി നിർത്തി.. എല്ലാം തനിക്കുവേണ്ടിയെന്ന ഭാവത്തിൽ ചെയ്യാൻ പോകുന്നതിലൊട്ടും താല്പര്യമില്ലാത്തപോലെ നിൽക്കുന്നവളെ കാൻകെ ദയയ്ക്കുള്ളിൽ ദേഷ്യം നിറഞ്ഞു..

ഓഹ്... കൂൾ ഡൌൺ ദയ... കാമ്.... നിന്റെ ഈ ദേഷ്യം ഇതുവരെ എത്തിച്ചതൊക്കെ തകർക്കും.. സോ.. ബി കെയർഫുൾ.. മനസ്സിൽ ഉരുവിട്ടുകൊണ്ട് ദയ അവളെ നോക്കി.. എന്റെ വിദ്യക്കുട്ടി... നിന്റെ ഈ ടെൻഷനൊക്കെ എനിക്ക് മനസ്സിലാകും.. ബാംഗ്ലൂരിൽനിന്നും ഇവിടെക്കു തിരിച്ചപ്പോഴേ നമ്മൾ ഉറപ്പിച്ചതല്ലേ.. എന്ത് വിലകൊടുത്തും റിച്ചുമോളെ കൊണ്ടേ തിരികെ പോകുള്ളുവെന്ന്.. ഒരിക്കൽ ഒരെടുത്തുചാട്ടത്തിൽ കുഞ്ഞിനെ സൂര്യന് വിട്ടുനൽകിയെന്നുള്ളത് ശരിയാണ്.. പക്ഷേ.. അവളില്ലാതെ നമ്മുടെ ജീവിതം പൂർണമാകില്ല.. അതിനുവേണ്ടി വീണ്ടും സൂര്യനെ നിന്റെ ജീവിതത്തിലേയ്ക്ക് കൂട്ടാൻ പോലും തയ്യാറായല്ലേ വന്നത്.. പക്ഷേ.... അവൻ എല്ലാം പെട്ടെന്ന് തീരുമാനിച്ചു.. പുതിയ ജീവിതം തുടങ്ങി... എന്നാൽ നീയോ...? ദയ.... എല്ലാം എനിക്കറിയാം.. പക്ഷേ..ജിത്തേട്ടൻ മോളെ വിട്ടുതരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..? ആ കുട്ടി.. കാന്തി നമ്മുടെ റിച്ചുമോൾക്ക് ഒരു നല്ല അമ്മയെ പോലല്ലേ... നീയും കണ്ടതല്ലേ മോളും ജിത്തേട്ടനും എത്ര ഹാപ്പിയാണെന്ന്..

എന്റെ കൂടുള്ളപ്പോൾ ഒരിക്കലും ഏട്ടനെ ഇത്രയും സന്തോഷത്തോടെ കണ്ടിട്ടില്ല.. എനിക്കും അതു മാത്രം മതി... ഞാൻ... എന്റെ.. സ്വാർത്ഥതയ്ക്കായി നശിപ്പിച്ച ആ ജീവിതം നന്നായി കാണാനേ ആഗ്രഹിക്കുന്നുള്ളു.. അവിടെ ഇനിയും ദുഃഖം നിറയ്ക്കേണ്ട... നമുക്ക് തിരിച്ചുപോകാമെടാ... വിദ്യ ദയയുടെ കൈകൾ തന്റെ കൈക്കൂടിലാക്കി സമ്മതത്തിനായി അവളുടെ മിഴികളിൽ പരതി.. ആഹ്... വെരി ഗുഡ്.. അല്ലെങ്കിലും നിനക്ക് നഷ്ടമൊന്നുമില്ലല്ലോ...? എല്ലാം.. എല്ലാം എനിക്ക് മാത്രം.. നിന്റെ ജീവിതം സേഫ് ആക്കാനായി... ഞാൻ ചെയ്തതൊക്കെ നീ മറന്നു ..? പക്ഷേ... എനിക്ക് അതിനാകുമെന്ന് തോന്നുന്നുണ്ടോ..? ഓഹ്... ഗോഡ്.. ഞാനിതൊക്കെ ആരോടാണ് പറയുന്നത്.. നിന്നെ സംബന്ധിച്ചിടത്തോളം എന്റെ ഇമോഷൻസിനു എന്ത് വിലയാണുള്ളത്... മുൻപും റിച്ചുമോളോട് നിനക്കൊരു ഇമോഷണൽ അറ്റാച്ച്മെന്റും ഇല്ലല്ലോ..? അതല്ലേ ഡിവോഴ്‌സിന്റെ ടൈമിൽ പോലും മറുത്തൊന്നും ചിന്തിക്കാതെ കുഞ്ഞിനെ സൂര്യന് കൊടുത്തത്... ബട്ട്‌... ഐ ക്യാൻറ്റ്....

ബിക്കാസ് ഷീ ഈസ്‌ മൈ ഡാട്ടർ..... ഞാൻ പ്രസവിച്ച എന്റെ കുഞ്ഞ്... വിദ്യയുടെ കൈക്കുള്ളിൽനിന്നും തന്റെ കൈകൾ വിടുവിച്ചുകൊണ്ട് ദയ അവിടെ സൈഡ് ടേബിളിൽ ഉള്ള ഷെൽഫിൽ ഉണ്ടായിരുന്ന ഫയലുകൾ ഓരോന്നായി പുറത്തെടുത്തു നോക്കി തുടങ്ങി. പ്രതീക്ഷിച്ചതെന്തോ കിട്ടാഞ്ഞ നിരാശയിൽ മുഖം രക്തവർണ്ണമായി... ഒരു ഉന്മദിനിയെപ്പോലെയവൾ ബെഡിനടിയിലും പതിയെ അലമാരിയിലേയ്ക്കും ദയ തിരച്ചിൽ തുടർന്നു.. ദയയുടെ ആ അവസ്ഥ വിദ്യയിൽ സങ്കടത്തോടൊപ്പം നിസ്സഹായതയും ഉണർത്തി.. ആർക്കുവേണ്ടി.. ആരുടെ കൂടെ നിൽക്കും... ഒട്ടൊരു നിമിഷത്തെ ചിന്തയ്ക്കൊടുവിൽ അവളും ദയയ്ക്കൊപ്പം കൂടി.. അതുകാൺകെ ദയയുടെ ചുണ്ടിൽ ഗൂഢമായൊരു സ്മിതം വിരിഞ്ഞു... ഉള്ളിൽ പക്ഷേ റിച്ചുമോളെക്കാൾ സൂര്യനെ സ്വന്തമാക്കാനുള്ള ത്വരയായിരുന്നു.. അതിലേക്കുള്ള ചവിട്ടുപടിയാണ് തിരഞ്ഞുകൊണ്ടിരിയ്ക്കുന്ന ഫയൽ.. ശേ.,.. ഇവിടൊന്നുമില്ലല്ലോ...

ഇനി ജിത്തേട്ടൻ അതു മറ്റെവിടെയെങ്കിലും മാറ്റിക്കാണുമോ...? വിദ്യ ആത്മഗതമെന്നോണം പറഞ്ഞു.. ആ ഉത്തരം സാധുകരിക്കും പോലെ തിരച്ചിൽ വിഫലമായി.. ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️ ഉച്ചയോടെത്തന്നെ സൂര്യനും കാന്തിയും റിച്ചുമോളും ജോബിനൊപ്പം അവന്റെ വീട്ടിലെത്തി.. കോളേജിൽ നിന്നും രണ്ടു വളവപ്പുറം ടെറസ്സിട്ടൊരു ഇടത്തരം വീട്. ഗേറ്റിൽ നിന്നും ഉള്ളിലേയ്ക്ക് വീടിന്റെ പൂമുഖം വരെ ചുവപ്പും കറുപ്പും തറയോട് പാകിയിട്ടുണ്ട്.. അത്യാവശ്യം പൂച്ചെടിയും രണ്ടുമൂന്നു വാഴകളും മുൻവശത്തു തന്നെയുണ്ട്.. വൈകുന്നേരത്തോടെ ജോബിന്റെ ഭാര്യ മെറിൻ ഡ്യൂട്ടി കഴിഞ്ഞെത്തി.. അവരുടെ മകൻ ജെറി മോനും റിച്ചുമോളും പെട്ടന്ന് തന്നെ കൂട്ടായിരുന്നു.. ജോബിനെപ്പോലെ വളരെ സ്നേഹമുള്ളൊരു പെൺകുട്ടി തന്നായിരുന്നു മെറിനും.. സൂര്യന് തന്റെ മനസ്സ് തുറക്കാനൊരു അവസരം കൂടിയായിരുന്നു ഈ യാത്ര.. അതിനാൽത്തന്നെ പുറത്തോട്ടൊക്കെ നാളെ പോകാമെന്നു വെച്ചു.. ജെറിമോനോടൊപ്പം ഒത്തിരി കളിച്ചും ചിരിച്ചും കുഞ്ഞ് നേരത്തെത്തന്നെ ഉറങ്ങിയിരുന്നു.. സാർ...

ഞാൻ മുൻപേതന്നെ പറഞ്ഞിരുന്നു.. സാറിന്റെ ഭൂതകാലം ഒരിക്കലുമെന്നേ സ്വാധീനിയ്ക്കില്ലെന്ന്.. അതൊന്നറിയുകപോലും വേണ്ടായെന്ന്... പക്ഷേ... ഇന്നലെ വിദ്യയേച്ചിയെ കണ്ടപ്പോൾ മുതൽ ഈ കണ്ണിൽ നിറയുന്ന പകപ്പും നെഞ്ചിലെ പിടപിടപ്പും എന്തോ പറയാതെ പറയുന്നു.. അതെന്തായാലും എനിക്കറിയണം.. എന്നാലല്ലേ ഒട്ടും തളരാതെ എനിക്ക് ചേർത്തു പിടിക്കാനാകുള്ളൂ.. ഇപ്പോഴും ക്രമം തെറ്റിമിടിക്കുന്ന നെഞ്ചിടിപ്പിന് കാതോർത്തുകൊണ്ടവിടെ ചുണ്ടമർത്തിയവൾ.. മ്മ്.... എല്ലാം നീയറിയണം.. ഇതുവരെയും ആർക്കുമുന്നിലും തുറന്നുകാട്ടാത്ത സൂര്യജിത്തിന്റെ ജീവിതം എന്തായിരുന്നുവെന്നു നിന്നെക്കാൾ അറിയാൻ ആർക്കും അർഹതയില്ല കുഞ്ഞേ..... പക്ഷേ.... ആദ്യം നീയറിയേണ്ടുന്നത് ... നീ പറഞ്ഞപോലെ കഴിഞ്ഞ ദിവസം എന്റെ കണ്ണിൽ നിറഞ്ഞ പകപ്പ് വിദ്യയെ കണ്ടല്ല.. ആകാംഷയോടെ കാന്തി സൂര്യന്റെ മുഖത്തേയ്ക്ക് നോക്കി.. അതറിഞ്ഞെന്നോണം മെല്ലെയവളെ അടർത്തിമാറ്റി തന്റെ ലാപ് ബാഗ് തുറന്നു അതിൽ നിന്നൊരു ഫയൽ എടുത്തു..

എന്താ സാർ ഉദ്ദേശിച്ചത് ? അതേടോ... വിദ്യക്കൊപ്പം വന്ന ദയയെ കണ്ടാണ് എന്റെ നെഞ്ചിടിച്ചത്.. ഉള്ളിൽ അസ്വസ്ഥത നിറഞ്ഞത്.. സാർ.. മനസ്സിലായില്ല... മ്മ്... ദാ.. ഈ ഫയലിലുണ്ട് ഇയാളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം.. പറയുന്നതോടൊപ്പം തന്റെ കൈയിലിരുന്ന ഫയൽ കാന്തിയ്ക്കു നേരെ നീട്ടി.. ഫയൽ തുറക്കുമ്പോഴും വായിക്കുമ്പോഴും കൈകളിൽ വിറയൽ പടർന്നിരുന്നു.. കണ്ണുകൾ ഒപ്പിയെടുക്കുന്ന അക്ഷരങ്ങൾ വാക്കുകളും വരികളുമായി ഉള്ളിൽ ആശയങ്ങൾ മെനഞ്ഞപ്പോൾ ആവിശ്വാസത്തോടെയവൾ സൂര്യനെ നോക്കി.. താൻ അറിഞ്ഞതൊക്കെയും സത്യമാണോയെന്നവൾ മൗനമായി ആരാഞ്ഞു.. നിര്നിമേഷനായി നിൽക്കുന്നവന്റെ വദനം അതേയെന്നുത്തരം നൽകിയപ്പോൾ വീണ്ടും തൊട്ടടുത്ത കടലാസുകളിലേയ്ക്ക് മിഴികൾ പാഞ്ഞു.. അതിലെ വരികൾ തെല്ലൊരാശ്വാസം നിറച്ചെന്നപോലെ കാന്തിയുടെ കണ്ണുകൾ സന്തോഷാശ്രു പൊഴിച്ചു.. സാർ.. ഇതൊക്കെ സത്യമാണോ..? നമ്മുടെ റിച്ചുമോൾ... എന്റെ കുഞ്ഞ്... അവളുടെ അമ്മ... പെട്ടെന്ന് കാന്തിയുടെ നാവു വിലങ്ങി..

അവളുടെ അമ്മ താനല്ലായെന്നൊരിക്കലും ചിന്തിക്കാൻ കൂടി കഴിയില്ല. പിന്നെങ്ങനെ പറയാനാണ്.. വിറകൊള്ളുന്ന അധരങ്ങൾക്കൊപ്പം നാവും കുഴയും പോലെ തോന്നി.. ഏയ്... അല്ല.. റിച്ചുമോളുടെ അമ്മ എന്നും എന്റെ കാന്തി മാത്രമായിരിയ്ക്കും.. ദയ അവൾക്ക് ജന്മം നൽകിയെന്നത് സത്യമാണ്.. എന്നുകരുതി അമ്മയെന്ന സ്ഥാനത്തിന്റെ... ബന്ധത്തിന്റെ.. പവിത്രത ഒരിക്കലും അവൾക്കവകാശപ്പെടാനാകില്ല.. അല്ലെങ്കിലും അതും ഒരു ചതിയിലൂടെ അവൾ കൈക്കലാക്കിയതല്ലേ.. പിന്നെ ഈ രണ്ടു ഡോക്യൂമെന്റസ് കണ്ടപ്പോഴേ മനസ്സിലായില്ലേ.. ഇനിയൊരിക്കലുമവൾക്കോ വിദ്യയ്‌ക്കോ റിച്ചുമോളുടെ പേരിൽ ഒരുതരത്തിലുള്ള അവകാശവും ഉന്നയിക്കാൻ പറ്റില്ലെന്ന്.. സൂര്യൻ പറയുന്നതൊക്കെ കേൾക്കുമ്പോഴും ചെറുതായൊരുത്ഭയം കാന്തിയിൽ ഉടലെടുത്തിരുന്നു.. ഡിവോഴ്സോടെ കുഞ്ഞിന്റെ പൂർണ അവകാശം സൂര്യന് നൽകിയെങ്കിലും ഇനിയെന്തേലും അവകാശം പറഞ്ഞു ദയയോ വിദ്യയോ വരുമോയെന്ന ചിന്ത അർദോക്തിയില്ലെങ്കിലും മുന്നിട്ടുനിന്നു..

അതിന്റെയസ്വസ്ഥത അവളുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്നു.. ഇല്ലെടോ... നമ്മുടെ മോളെ നമുക്കൊരിക്കലും നഷ്ടമാകില്ല.. ഇത് കാന്തിയ്ക്കു സൂര്യൻ നൽകുന്ന വാക്കാ.. സൂര്യനത് പറയുമ്പോൾ ഇരുവരും നിഷ്കളങ്കമായുറങ്ങുന്ന കുഞ്ഞിനെ നിരകണ്ണുകളോടെ ഉഴിയുകയായിരുന്നു.. സാർ.. ഇതൊക്കെ സത്യമാണെങ്കിൽ പിന്നെന്തിനാ നിങ്ങൾ പിരിഞ്ഞത്..? ദയയെങ്ങനെ നിങ്ങൾക്കിടയിൽ വന്നു...? കാന്തി ഒന്നിന് പുറകെ ഒന്നൊന്നായി ചോദ്യങ്ങൾ നിരത്തി.. സൂര്യനും മനസ്സാലെ പുറകോട്ടു തിരിക്കുകയായിരുന്നു.. രണ്ടുവർഷങ്ങൾക്ക് മുൻപുള്ള തന്റെ ജീവിതത്തിലേയ്ക്ക്... ബെഡിലായിരിയ്ക്കുന്ന കാന്തിയുടെ മടിയിൽ തലചായ്ച്ചവൻ ഭൂതകാലത്തിലേയ്ക്ക് ഇറങ്ങി.. കാന്തിയപ്പോഴും ആ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ടിരുന്നു.. ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️ അത്യാവശ്യം ഭേദപ്പെട്ട ഒരു തറവാട്ടിലേയ്ക്കാണ് അമ്മയെ കല്യാണം കഴിച്ചയച്ചത്.. പാരമ്പര്യമായി കിട്ടിയ സ്വത്തൊക്കെ അച്ഛൻ ബിസിനസ് നടത്തി നഷ്ടമായി....

എനിക്ക് പത്തു പതിനെട്ടു വയസ്സായപ്പോഴാണ് അച്ഛൻ മരിക്കുന്നത്.. കടം കയറി നിൽക്കാക്കള്ളി ഇല്ലാണ്ടായപ്പോൾ ആളൊറ്റയ്ക്ക് രക്ഷപ്പെട്ടു.. സ്വയം ജീവനൊടുക്കി.. ഞാനപ്പോൾ ഡിഗ്രി ജോയിൻ ചെയ്തിട്ടേയുള്ളു.. അല്ലെങ്കിലും തറവാട്ടിൽ അധികപറ്റായിരുന്ന ഞങ്ങൾ അച്ഛന്റെ മരണത്തോടെ തീർത്തും ഒറ്റപ്പെട്ടു.. അച്ഛന്റെ ഓഹരിയിൽ ബാക്കിയുണ്ടായിരുന്നതൊക്കെ വിറ്റൊരുവിധം കടം തീർത്തു.. അച്ഛൻ വീട്ടിലെ ജീവിതം ദുസ്സഹമായിട്ടും അമ്മയോ ഞാനോ അമ്മാവനെ ഒന്നും അറിയിച്ചിരുന്നില്ല.. നാളെ അവർക്കും ഒരു ബാധ്യതയായാലോയെന്നു ഭയന്നു.. അടുത്തൊരു ട്യൂഷൻ സെന്ററിൽ ക്ലാസ്സെടുത്തും ചില്ലറ പണികൾ ചെയ്തും ഞാൻ പഠിക്കാനുള്ളത് കണ്ടെത്തിയിരുന്നു.. എന്നാൽ ഞങ്ങളെ കാണാനായി തറവാട്ടിലെത്തിയ അമ്മാവൻ തിരികെ പോകുമ്പോൾ കൂടെ ഞങ്ങളെയും കൂട്ടി.. പിന്നീടങ്ങോട്ട് ഒന്നിനുമൊരു ബുദ്ധിമുട്ടുമറിയാതെ നോക്കി. ഒരച്ഛന്റെ സ്ഥാനത്തു നിന്നു സ്നേഹിച്ചും വളർത്തിയും ആ മനുഷ്യൻ ഞങ്ങളെ അത്ഭുതപ്പെടുത്തി.. സ്വന്തം വീട്ടിൽ താമസിപ്പിച്ചു.. എനിക്കെന്നും ബഹുമാനത്തിൽ കലർന്ന സ്നേഹമായിരുന്നു അമ്മാവനോട്.. അത്രയ്ക്കും കടപ്പാടുണ്ട്.. അതാണിന്നു വിഷ്ണുവിനും ഞാൻ നൽകുന്നത്.. മരിയ്ക്കും മുൻപും രണ്ടുമക്കളെയും കൈവിടല്ലെന്നേ ആവശ്യപ്പെട്ടുള്ളൂ.. അതുകൊണ്ടാണ് വിദ്യയെ വെറുക്കാനോ അവഗണിക്കാനോ കഴിയാത്തതും........ കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story