🌻സൂര്യകാന്തി 🌻: ഭാഗം 48

Sooryakanthi mizhi

രചന: മിഴി

 ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സൂര്യകാന്തി വീണ്ടും തുടങ്ങുന്നു... ഒരുപാടായല്ലോ.. കഥയൊക്കെ മറന്നുകാണും.... ഒന്നുകൂടി നോക്കിവന്നു വായിക്കാൻ മനസ്സുണ്ടാകണേയെന്നു അപേക്ഷിക്കുന്നു... രണ്ടു ദിവസത്തിനുള്ളിൽ അടുത്തഭാഗം തീർച്ചയായും തരുന്നതാണ്... ഇൻബൊക്സ് msg ഒന്നും റിപ്ലൈ തരാൻ പറ്റിയില്ല.... സോറി... കുറച്ചു അധികം തിരക്കായിപ്പോയി... 🙏 ഇപ്പോഴും മാറിയിട്ടില്ല.. പക്ഷേ... തിരക്കുമാരി എഴുതാൻ പറ്റില്ലെന്ന് ബോധ്യമായി... ഇന്നിപ്പോൾ വീണ്ടും തുടങ്ങാൻ മോട്ടിവേഷൻ ആയ ഷിംല ചേച്ചി.... ഒരുപാട് ❤... ഒരുപാടൊരുപാട് msg ഇൻബൊക്സ് വന്നിട്ടുണ്ട്... എല്ലാപേരോടും സ്നേഹം മാത്രം... ❤❤ സോറി... എന്നെ വിശ്വസിക്കുന്നതിന്... സ്നേഹിക്കുന്നതിന് 💞💞💞 💞💞💞💞💞💞💞💞💞💞💞💞💞 " ജിത്തേട്ടൻ എന്നെ വിവാഹം കഴിക്കണം.." വിറയ്ക്കുന്ന ചുണ്ടുകളിൽനിന്നും പുറത്തുവന്ന മൊഴികളിൽ അവനൊരുനിമിഷം അന്തിച്ചു നിന്നു.. വിശ്വാസം വരാത്ത പോലെ പുരികം ചുളിച്ചു.. കവിൾതടം തുടച്ചിരുന്ന കൈകൾ നിശ്ചലമായി..

മോളേ.. നീ... നിനക്ക്.. അവൻ വിദ്യ പറഞ്ഞത് വിശ്വസിക്കാനാകാതെ നിന്നു.. അതേ ജിത്തേട്ടാ... ഏട്ടൻ എന്നെ വിവാഹം കഴിക്കണം.. എനിക്ക്... നിക്ക്.... ഈ നിമിഷവും... ഇനിയും... എന്റെ ഏട്ടനായേ കാണാൻ പറ്റുള്ളൂ.. പക്ഷേ... അമ്മ... അച്ഛനെപ്പോലെ അമ്മയും സങ്കടപ്പെടുന്നത് കാണാൻ വയ്യ... പ്ലീസ് ജിത്തേട്ടാ... ഒറ്റശ്വാസത്തിൽ എല്ലാം പറഞ്ഞുനിർത്തുമ്പോൾ സൂര്യൻ അർത്ഥമറിയാതെ അവളിൽത്തന്നെ ദൃഷ്ടിയൂന്നി നിന്നിരുന്നു.. വിദ്യ... വിവാഹം കുട്ടിക്കളിയല്ല.. നമുക്കൊരിക്കലും ഒന്നിച്ചുപോകാൻ കഴിയില്ലെങ്കിൽ വെറുതെ ജീവിതം പരീക്ഷിക്കാൻ വിടണോ..? ഇപ്പോഴും വിദ്യയുടെ വാക്കുകൾ പക്വതയില്ലാത്തവളുടെ മനോവിചാരങ്ങളായെ അവനു തോന്നിയുള്ളൂ... അറിയാം ഏട്ടാ... അതുകൊണ്ടുതന്നെയാണ് എന്നെ വിവാഹം കഴിക്കാൻ ഏട്ടനോട് പറഞ്ഞത്.. വിവാഹത്തോട് മനസ്സുകൊണ്ടൊട്ടും അടുക്കാൻ കഴിയുന്നില്ല..

അമ്മയെ വിഷമിപ്പിക്കാനും വയ്യ.. ഈ ഒരു സാഹചര്യത്തിൽ ജിത്തേട്ടനോടല്ലാതെ ആരോടാണ് എനിക്ക് ഇതൊക്കെ പറയാൻ കഴിയുന്നത്... ഏട്ടന്റെ ഇഷ്ടങ്ങളെ ബലികൊടുക്കാൻ പോന്ന സ്വാർത്ഥതയാണെന്നറിയാം.. എന്നാലും.. ഈയൊരവസ്ഥയിൽ.... വാക്കുകൾ ഇടറിയവൾ നിലത്തേയ്ക്കൂർന്നിരുന്നു ഏയ്.. എന്താ മോളേയിതു... ഇങ്ങനെ വിഷമിക്കാനും മാത്രം ഒന്നുമില്ല... ഒന്നും എടുത്തുചാടി തീരുമാനിക്കേണ്ട.... എല്ലാം സാവകാശം മതി.. വാ... എഴുന്നേൽക്ക്.. നമുക്ക് വീട്ടിലേയ്ക്ക് പോകാം. സൂര്യനവളെ നിലത്തുനിന്നും എഴുന്നേൽപ്പിക്കാനായി ശ്രമിച്ചുകൊണ്ട് പറഞ്ഞു.. കൂട്ടാക്കാതെ വീണ്ടും അതുപോലിരിക്കുന്നവളെ നിസ്സഹായതയോടെയവൻ ചേർത്തുപിടിച്ചു.. വിച്ചുവിനെപ്പോലെയല്ല... വാശിയിൽ അൽപ്പം മുന്നിലാണ്. തനിക്കിഷ്ടപ്പെട്ടതെന്തും മടികൂടാതെ ചോദിച്ചു വാങ്ങിയാണ് വിദ്യയ്ക്ക് ശീലം..

എന്നാൽ ഒരിക്കൽപ്പോലും വേദനിപ്പിച്ചിട്ടില്ല .. അതറിയാവുന്നതുകൊണ്ടുതന്നെ ചോദിക്കാൻ പോലും അവസരം നൽകാതെ ആ കണ്ണിലെ തിളക്കവും ആഗ്രഹവും നോക്കി പലതും സാധിച്ചു നൽകിയിട്ടുമുണ്ട്. എന്നാലിപ്പോൾ ഇവൾ ചോദിക്കുന്നത് ജീവിതമാണ്.. തന്റെ പാതിയാകാനുള്ള അവകാശമാണ്.. ഇന്നോളം ആ ഒരു കണ്ണിൽ കണ്ടിട്ടില്ല.. ഇനി കാണാൻ കഴിയുമോയെന്നും അറിയില്ല.. അവൾക്കും അങ്ങനെത്തന്നെയെന്നാണ് വിശ്വാസം.. എന്റെ ജീവിതത്തെക്കാൾ എടുത്തുചാടിയുള്ള തീരുമാനത്തിൽ വിദ്യയുടെ ഭാവിയിൽ പകപ്പിഴ പറ്റിയാലോയെന്ന ആധിയാണ്.. വിദ്യയുടെ വാശിയിൽ എങ്ങനെ പ്രതികരിക്കുമെന്നറിയാതെ സൂര്യൻ കുഴങ്ങി... എങ്ങലടിയിൽ വിറയ്ക്കുന്ന ശരീരത്തിന്റെ പ്രതിധ്വനിയിൽ അവനുള്ളവും അവളെപ്പോൾ നുറുങ്ങി.. വിദ്യാ... മോളേ... ഏട്ടനെയിങ്ങനെ ധർമസങ്കടത്തിലാക്കരുത്.. അവസാന ശ്വാസം എടുക്കും മുന്നേയും നിന്റെ ഭാവി ഞാൻ സുരക്ഷിതമാക്കുമെന്ന ആശ്വാസത്തിലാണ് അമ്മാവൻ കണ്ണടച്ചത്..

എന്നിട്ട് ഞാൻ തന്നെ അത് തകർത്താൽ ആ മനുഷ്യന്റെ ആത്മാവ് പോലും പൊറുക്കില്ല.. ഒന്നാലോചിച്ചു നോക്ക് കുഞ്ഞേ.. നീ സന്തോഷമായി ജീവിക്കാൻ വേണ്ടിയായിരിക്കില്ലേ അമ്മായി ഇപ്പോൾ ഈ വിവാഹത്തിനായി വാശി പിടിക്കുന്നത്.. എന്നാൽ നിനക്ക് തന്നെയറിയാം എന്നെ ഭർത്താവായി കാണാൻ കഴിയില്ലെന്ന്.. അതറിഞ്ഞുവെച്ചുകൊണ്ട് വെറുതെ ജീവിതം നശിപ്പിക്കണോ....? പിന്നെ നിനക്ക് ഒരു നല്ല ജീവിതം കിട്ടുമോ? ഏട്ടനറിയാം ജിത്തേട്ടന്റെ കുഞ്ഞ് ഇതൊന്നും ഓർത്തുകാണില്ലെന്ന്...... അമ്മായിയോട് ഞാൻ പറയാം. മോൾക്ക്‌ കുറച്ചു സാവകാശം തരാൻ.. ഏട്ടൻ തന്നെ നല്ലൊരാളെ കണ്ടുപിടിച്ചു നിന്നെ ഏൽപ്പിക്കും.. എന്താ അതുപോരെ..? ബലമായവളെ പിടിച്ചുയർത്തി കവിളിലേ കണ്ണീർച്ചാല് തുടച്ചുകൊണ്ടവൻ തിരക്കി. വീണ്ടും ജിത്തേട്ടൻ എന്നെ തോൽപ്പിച്ചിരിക്കുന്നു.. സ്നേഹം കൊണ്ട്... ഇപ്പോഴും എന്റെ ജീവിതം നശിക്കുമോയെന്ന പേടിയാണ്.. അപ്പോഴും സ്വന്തം കാര്യം ഓർക്കുന്നുകൂടിയില്ല.. ഇങ്ങനുള്ളൊരാൾ ദയയുമായുള്ള ബന്ധം ഒരിക്കലും അംഗീകരിക്കാൻ പോണില്ല..

പ്രതീക്ഷയോടെ തന്നെ കാത്തിരിക്കുന്നവളെ ഉപേക്ഷിക്കാനും വയ്യ... വിദ്യ എന്തുചെയ്യുമെന്നറിയാതെ ഉഴറി.. ഇനി എന്തെന്നുകൂടി ഓർക്കാൻ വയ്യാത്തപോൽ വിദ്യയുടെ ഹൃദയം നുറുങ്ങി.. ദൂരയായി പ്രതീക്ഷയോടെ തന്നെ കാത്തുനിൽക്കുന്നവളെ കാണെ... പ്രണയം വ്യഥയായി.. എന്നാൽ സ്നേഹം മാത്രം നിറച്ചുനിൽക്കുന്ന ഏട്ടന്റെ മുഖം കാൺകേ വഞ്ചിക്കുവാനുമാകുന്നില്ല.. അനിശ്ചിതാവസ്ഥ.... മരണം മാത്രമേ പ്രതിവിധിയായി മുന്നിൽ കാണുന്നുള്ളൂ... സ്വന്തം സ്വത്വം ഒരു നീരാളിയെപ്പോലെ തന്നെ വരിഞ്ഞുമുറുക്കുന്നതായവൾക്ക് തോന്നി... മതി... ഈ നശിച്ച ജന്മം മതിയായി.. ഇതുവരെയുള്ള കുറേ നല്ല നിമിഷങ്ങൾ.. സ്നേഹം തുളുമ്പുന്ന ഓർമ്മകൾ.. അതുമതി... ആരെയും വേദനിപ്പിച്ചു വിദ്യയ്ക്ക് സന്തോഷിക്കേണ്ട... പോകാം..

ഈ ഭൂമിയിൽ എന്നെ മനസ്സിലാക്കുന്ന ഒരേയൊരാളെ ഉണ്ടായിരുന്നുള്ളൂ.. എന്റെ അച്ഛൻ.... അവിടം മതി ഇനിയും... ഈ കോമാളി ജീവിതം കളഞ്ഞു അച്ഛനടുത്തേയ്ക്ക് പോകാം.. ഒരു നിമിഷം സൂര്യനെ ഇറുകെപ്പുണർന്നവൾ തിരിഞ്ഞു നടന്നു... വേഗത്തിൽ ദൂരെക്ക്... തിരിഞ്ഞുനോക്കിയാൽ വീണ്ടും ജീവിക്കാൻ കൊതി തോന്നിയാലോ..? ഒന്നും മിണ്ടാതെ പോകുന്നവളെ നോക്കിനിൽക്കെ... ഉള്ളിലെന്തോ അകാരണമായി ഭയം നിറഞ്ഞു.. വിദ്യാ.. നിൽക്ക് ഞാനും വരുന്നു... നിൽക്ക് മോളേ... ഏട്ടൻ പറയട്ടെ... അവൾക്കൊപ്പം എത്താനെന്നോണം സൂര്യൻ വേഗത്തിൽ നടന്നു... വിദ്യയപ്പോൾ ആകെയൊരുന്മാദിയെപ്പോലെ കടലിനടുത്തേയ്ക്കോടി.. അല്ലെങ്കിലും സ്വയം അവസാനിപ്പിക്കാൻ തോന്നുന്നൊരു നിമിഷമുണ്ടല്ലോ.. ആ നിമിഷം മരണത്തിനു മതിപ്പിക്കുന്നൊരു ലഹരിയാണ്.. ഒറ്റനിമിഷംകൊണ്ട് അതിലലിഞ്ഞില്ലാതാവാൻ മനസ്സും ശരീരവും ഒരുപോലെ ആർത്തുവിളിക്കും... ചുറ്റും തന്നെ വലിച്ചുചേർക്കാൻ... വെമ്പൽകൊള്ളുന്ന... പലപല മുഖങ്ങൾ... അതിൽ ഏറ്റവും മുന്നിൽ കടലിന്റെ ആഴങ്ങളിൽ കൈവിരിച്ചു അച്ഛനെക്കാണായി.. വേണം....എത്രയും പെട്ടെന്ന് ആ കൈകൾക്കുള്ളിൽ വീണ് ഈ ദുഖമെല്ലാം അലിയിച്ചു കളയണം...

ഈ ഭാരമുള്ള ഹൃദയം ഒരു തൂവൽപോൽ ആ കൈകൾ ഇറക്കിവെയ്ക്കണം.. ആ ഒരോർമ്മയിൽപ്പോലും കാലുകളുടെ വേഗത കൂടി... കടലലകളിൽ നിന്നും ദൂരമിട്ടുപോയവൾ പെട്ടന്ന് ആഴിയിലേക്ക് ഓടിയടുക്കുന്നത് കണ്ടു സൂര്യനാകെ ഞെട്ടി.. ദയയ്ക്കാദ്യം കാര്യം മനസ്സിലായില്ലെങ്കിലും പിന്നാലെ ഓടുന്ന സൂര്യനെ കാൺകെ അപകടം മണത്തു.. ആർത്തലയ്ക്കുന്ന തിരമാലകളിൽ നിലതെറ്റി വീഴുമ്പോൾ... അതുവരെയന്യമായിരുന്ന ഭയം പൊടുന്നനെ ചേക്കേറി.. എഴുന്നേൽക്കാൻ പറ്റുന്നില്ല.. വായിലും മൂക്കിലും ചെവിയിലുമെല്ലാം വെള്ളം കയറി.. ശ്വാസം വിലങ്ങി.... പ്രണവായുവിനായി പിടയുമ്പോൾ..... വെപ്രാളംവും പിടച്ചിലും കൂടിക്കുഴഞ്ഞ നിമിഷത്തിലെപ്പോഴോ മുടിയിൽ ശക്തമായാരോ പിടിച്ചുവലിച്ചു.. ആ ദിശയിലേയ്ക്ക് ശരീരമൊരു തൂവലായി പോകുന്നതും.. അടയുന്ന കണ്ണുകൾക്കിടയിലൂടവൾ കണ്ടു.. തീരത്തേയ്ക്കണയാൻ തുടങ്ങിയ വള്ളത്തിലെ തൊഴിലാളികളാണ് വിദ്യയെ കരയിലേക്കെത്തിച്ചത്.. സൂര്യൻ ഓടിയടുക്കുമ്പോഴേയ്ക്കും അവൾ കുറച്ചാഴത്തിലേയ്ക്ക് പോയിരുന്നു.. അവന്റെ നിലവിളിയും തിരയിലേക്കടുക്കുന്ന വിദ്യയെ കണ്ടുമാണ് അവർ അപകടം മനസ്സിലാക്കിയത്.. അവർ വിദ്യയെ കരയിലെത്തിച്ചു.. മണലിൽ കിടത്തി..

അപ്പോഴേയ്ക്കും ദയയും ഓടിയെത്തിയിരുന്നു.. സൂര്യൻ വിദ്യയുടെ പ്രവർത്തിയിൽ ആകെ തകർന്നിരുന്നു.. ദയ തന്നെയാണ് അവളുടെ വയറ്റിൽ അമർത്തി വെള്ളം കുറേശ്ശേയായി കളഞ്ഞതും.. പ്രാഥമിക ചികിത്സ നൽകിയതും.. അവിടെ വെച്ചൊരു സംസാരം പിന്നെയുണ്ടാകാതെയവൻ അവരെയും കൂട്ടി വീട്ടിലേയ്ക്ക് പോയി.. തന്റെ കൈകളിൽ തളർന്നുകിടക്കുന്നവളെ കാൺകെ ഉള്ളിലെ ചോദ്യങ്ങൾക്കൊക്കെ തിരശീലയിട്ടവൻ ഉറച്ച തീരുമാനങ്ങളിലെത്തിയിരുന്നു.. വിദ്യ... എടി.. നീയിതെന്താ കാണിച്ചേ..? നിനക്കെന്തേലും പറ്റിയിരുന്നെങ്കിൽ.. താങ്ക് ഗോഡ്... എനിക്കതൊന്നോർക്കാൻ കൂടി വയ്യ... ദയ വിദ്യയുടെ അടുത്തായിരുന്നുകൊണ്ട് നെറുകിൽ തലോടി.. വിദ്യയും തൊട്ടു മുൻപിലെ ഷോക്കിൽ നിന്നും പുറത്തുവന്നിട്ടില്ലായിരുന്നു... ഏതാനും മിനിട്ടുകളിലെ ചിന്ത...

മരണം മുന്നിൽക്കണ്ട നിമിഷം മറന്നിരുന്നു... പിന്നെ ജീവിതത്തിലേയ്ക്ക് പുറത്തുവരാനുള്ള വെപ്രാളമായിരുന്നു.. ഇനി ഇങ്ങനൊന്നു ഓർക്കാൻ കൂടി കഴിയില്ല.. ശ്വാസം കിട്ടാതെയുള്ള ആ പിടച്ചിൽ.. ദേഹം തളരുമ്പോലെ... ഭയത്തിലാവാൾ കണ്ണുകൾ മുറുകെയടച്ചു.... ദയയപ്പോൾ ഉള്ളിൽ വിദ്യയുടെ തിരിച്ചുവരവിൽ തെല്ലു നിരാശപ്പെട്ടു... എന്നാൽ തൊട്ടടുത്തു നിശബ്ദനായി നിൽക്കുന്ന സൂര്യനെ കണ്ടപ്പോൾ ആ നിരാശ മാറി ആശ്വാസമായി.. ഈ മരണം അനിവാര്യമാണ്.. പക്ഷേ... സമയം ഇതല്ല.. ദയ സൂര്യനിൽനിന്നും നോട്ടം മാറ്റി വിദ്യയെ ശാസിക്കുമ്പോൽ നോക്കി. നിനക്കെന്തേലും പറ്റിയിരുന്നേൽ എന്റെ അവസ്ഥ എന്താകുമെന്നോർത്തോ..? സ്വപ്നങ്ങളെല്ലാം ഒരൊറ്റ നിമിഷം കൊണ്ടല്ലേ നീ തകർക്കാൻ നോക്കിയത്...? ദയ വിദ്യയെ ചുറ്റിപ്പിടിച്ചു കരഞ്ഞു.. എന്റെ ജീവിത സ്വപ്നം സൂര്യനാണ്..

അവനിലേയ്ക്കുള്ള വഴി നീയും.. അത് പകുതിയിൽ നിർത്തി നീ പോയാൽ തകരുന്നത് എന്റെ ജീവിതമല്ലേ വിദ്യ... നീ മരിക്കണമെന്നു ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.. പക്ഷേ... നാളെ ഒരു തടസ്സമായാൽ അതിനും ഞാൻ മടിക്കില്ല.. വിദ്യയുടെ മേലുള്ള പിടി മുറുകുമ്പോഴും ഉള്ളിൽ സൂര്യന്റെ മുഖമായിരുന്നു.. സോറി ഡീ... അപ്പോഴേനിക്ക് മരിച്ചാൽ മതിയെന്നാ തോന്നിയത്.. ഒട്ടും സഹിക്കാൻ പറ്റിയില്ല. അതുപറയുമ്പോൾ ഇടറിപ്പോയ വാക്കുകൾ കരച്ചിൽ ചീളുകളോടൊപ്പം ചിതറിപ്പോയി.. എനിയ്ക്ക് സമ്മതമാണ്... ദയവു ചെയ്തു ഇനിയുമിങ്ങനെ വേദനിപ്പിക്കരുത്... കോഴിക്കുഞ്ഞിനെപോലെ ചിറകിടിയിലൊതുക്കി കാത്തത് ഇതുപോലെ ഞൊടി നേരം കൊണ്ട് അവസാനിപ്പിക്കാനല്ല.. അമ്മായിയോട് ഞാൻ വിളിച്ചുപറയാം ഉടനെ കല്യാണത്തിനുള്ളതൊക്കെ ശരിയാക്കാൻ.. ഒന്നു മുഖത്തേക്കുപോലും നോക്കാതെ ഇറങ്ങിപോയവനെ നിറക്കണ്ണുകളോടെ നോക്കി കിടക്കാനേ അവൾക്കായുള്ളൂ... ശരീരം മുൻപത്തെ തുഴച്ചിലിൽ തളർന്നു പോയിരുന്നു.. തളർന്ന മനസ്സും ശരീരവും ഒരുപോലെ അശക്തമായിരുന്നു......... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story