🌻സൂര്യകാന്തി 🌻: ഭാഗം 51

Sooryakanthi mizhi

രചന: മിഴി

അത്... ആ സ്വപ്നത്തിലെ പോലെ... നീയും ഏട്ടനും... ഞാനും ഏട്ടനും... എന്ത് സ്വപ്നം..? എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.. എന്തായാലും തെളിച്ചു പറയ്‌... ദയയിലെ മാറ്റം വിദ്യയെ ആകെ ആശയക്കുഴപ്പത്തിലാക്കി... അവൾ എന്തെന്നറിയാനായി ആകാംഷയോടെ കാതോർത്തു.. വിവാഹത്തിന് ഡേറ്റ് എടുത്തു നമ്മൾ നാട്ടിലേയ്ക്ക് വന്നില്ലേ... അന്ന് ഞാൻ ഒരു സ്വപ്നം കണ്ടു... ആകാംഷയോടെ നോക്കിയിരിക്കുന്നവളെ ഇടങ്കണ്ണാലുഴിഞ്ഞു ദയ തുടർന്നു.. അതൊരിക്കൽക്കൂടി ഓർത്തെടുക്കാൻ വയ്യേടി... വിവാഹം കഴിയുമ്പോൾ... ആ സ്നേഹം അറിയുമ്പോൾ നീയെന്നെ മറക്കുമോ..? ഉത്തരത്തിനായി കാക്കാതെ ബെഡിൽ നിന്നിറങ്ങിയവൾ ജനാലയ്ക്കടുത്തേയ്ക്ക് നീങ്ങി.. കർട്ടൻ വിരി നീക്കി പുറത്തേയ്ക്ക് നോക്കി നിന്നു.. നീയെന്താ ഉദ്ദേശിച്ചത് ദയാ...? അത്... നീയല്ലേ പറയാറ്.. ജിത്തേട്ടനെ വിഷമിപ്പിക്കാൻ നിനക്കാകില്ലെന്ന്.. കല്യാണം കഴിഞ്ഞു ഒന്നും തുറന്നുപറയാൻ നിനക്കയില്ലെങ്കിൽ.. ജിത്തേട്ടന്റെയും വീട്ടുകാരുടെയും സന്തോഷത്തിനായി സ്വയം സമർപ്പിക്കാൻ നീ തയ്യാറായാൽ...

ഞാൻ.. ഞാൻ.. ഇത്രയും പറഞ്ഞിട്ടും മറുപടി കിട്ടാഞ്ഞു ദയ നോക്കുമ്പോൾ ചുവന്ന കണ്ണുകളുമായി തന്നിലേയ്ക്ക് അഗ്നി വർഷിക്കുന്നവളെയാണ് കണ്ടത്.. വിദ്യാ... അങ്ങനൊന്നും എനിക്കോർക്കാൻ കൂടി വയ്യ.. പക്ഷേ.. സ്വപ്നത്തിൽ അങ്ങനൊക്കെ കണ്ടപ്പോൾ.. കണ്ടപ്പോൾ നീയങ്ങു ഉറപ്പിച്ചു.. ഈ വിവാഹവും കഴിഞ്ഞു ഏട്ടനൊപ്പം ഞാൻ സുഖായങ്ങു ജീവിക്കുമെന്നല്ലേ... വാഹ്‌... ദയാ.. സൂപ്പർബ്.. നീയെന്നേ തോൽപ്പിച്ചു കളഞ്ഞു കൊച്ചേ... കീ കൊടുക്കുമ്പോൾ ആടുന്ന പാവപ്പോലെ... നീ പറയുമ്പോലെ ഈ നാടകത്തിനെല്ലാം കൂട്ടുനിൽക്കുന്നത്.. ആ പാവം മനുഷ്യനെ വഞ്ചിക്കുന്നത്.. എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടായോണ്ടല്ലേ... വിശ്വാസമായൊണ്ടല്ലേ... ഒടുവിൽ വന്നുചേരുമെന്ന് നാം കൊതിക്കുന്ന ആ ജീവിതത്തിനു വേണ്ടിയല്ലേ.. എന്നിട്ട്... ഒടുവിൽ... കൊള്ളാം...

പുറം കൈയാൽ കണ്ണുതുടച്ചവൾ തിരിഞ്ഞു നടന്നു.. സ്റ്റാൻഡിൽ നിന്നും ടവൽ എടുത്തു ബാത്റൂമിലേയ്ക്ക് നടന്നു.. വിദ്യാ.. മോളേ.. പിണങ്ങല്ലേടി.. എനിക്ക്.. എനിക്ക്.. നീ മാത്രമല്ലേയുള്ളൂ... അത് നഷ്ടപ്പെടുമോയെന്ന ഭയം... സോറി മോളേ.. ദയ അവളെ പുറകിൽനിന്നും തന്നിലേയ്ക്കടുപ്പിക്കാൻ ശ്രമിച്ചു.. വിടെടി... കൈയെടുക്ക്.. ഇതിൽക്കൂടുതലൊന്നും കേൾക്കേണ്ട.. വിദ്യ ശക്തിയിൽ കുതറി മാറി.. ഇല്ല... എന്നോട് മിണ്ടാതെ പോകേണ്ട.. സോറി.. പറ്റിപ്പോയി.. വേണേൽ ഇനിം വഴക്ക് പറഞ്ഞോ.. അല്ലേൽ തല്ലിക്കോ.. ബട്ട്‌.. എന്നോട് മിണ്ടാതിരിക്കല്ലെടി.. ഞാൻ.. ഞാൻ ചങ്കു പൊട്ടി മരിച്ചുപോകും.. ദയ കെഞ്ചും പോലെ പറഞ്ഞു.. തന്റെ കൈത്തണ്ടയിൽ പതിക്കുന്ന ദയയുടെ കണ്ണീരിൽ അവളൽപ്പം അയഞ്ഞു... പ്രതിരോധിക്കുന്ന കൈകൾ ദുർബലമായി.. സോറി.. സോറി മോളേ... ഇനിയില്ല... വിദ്യയെ മുറുകെ പുണരുമ്പോൾ ദയ മന്ത്രിച്ചുകൊണ്ടിരുന്നു.. പുറത്തു ആശ്വാസമായി പതിയുന്ന തലോടലിൽ വിദ്യയുടെ ഉള്ളം ജയിക്കാനായതോർത്തു ദയയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..

ഇനിം പറയരുത്... നമുക്ക് വേണ്ടിയാടാ... ഇനിയുള്ള ഓരോ നിമിഷവും മുള്ളിൽ ചവുട്ടിയാണ് ഞാൻ നിൽക്കേണ്ടത്.. എല്ലാം സഹിക്കുന്നത് നമുക്ക് വേണ്ടിയാണ്.. ഇതുപോലുള്ള ചെറിയ ചിന്തകൾപ്പോലും എന്നെ പാടേ തകർത്തുകളയും ദയാ... സോ... ഇനിം ഇങ്ങനൊന്നും ചിന്തിക്കരുത്... ഈ ജീവിതത്തിൽ വിദ്യയ്ക്കൊരു കൂട്ടുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും... സത്യം... വിദ്യയത് പറയുമ്പോൾ ദയയുടെ കൈകൾ അവളിൽ മുറുകിതുടങ്ങിയിരുന്നു.... ചുണ്ടുകൾ കഴുത്തിടുക്കിലമർന്നിരുന്നു... ദേഹത്തേക്കൊഴുകിതുടങ്ങിയ കൈകളുടെ ചലനം പുതുലോകത്തേയ്ക്ക് ഇരുവരെയും ഉയർത്തിതുടങ്ങി... വികാരം പുതു അനുഭൂതികളിലേയ്ക്ക് ചേക്കേറുമെന്ന് തോന്നിയപ്പോഴേയ്ക്കും വിദ്യ അവളിൽനിന്നും അടർന്നുമാറിയിരുന്നു... വേണ്ടടാ... നമ്മൾ മുന്നേ തീരുമാനിച്ചതല്ലേ ഇതൊന്നും ഇപ്പോ വേണ്ടായെന്ന്... മുന്നിലുള്ള പ്രതിബന്ധങ്ങളൊക്കെ തരണം ചെയ്തു വേണം ഒരു പുതിയ തുടക്കം കുറിക്കാൻ.. അന്ന്.. ഒരു തടസ്സങ്ങളുമില്ലാതെ.. നിറഞ്ഞ മനസ്സോടെ ഒരു അപ്പൂപ്പൻതാടിപോലെ നിന്നിൽ ചേരണം..

എല്ലാ അർത്ഥത്തിലും... തന്നെ നിരാശയോടെ നോക്കുന്നവളെ നോക്കി വിദ്യ പറഞ്ഞു.. ഉള്ളിൽ അൽപ്പം ഈർഷ്യ തോന്നിയെങ്കിലും ഇപ്പോൾ ഇതാണ് ശരിയെന്നു അവൾക്കും തോന്നി... പുഞ്ചിരിയോടെ തലയാട്ടിയവൾ ഫോണുമെടുത്ത്‌ ബാൽക്കണിയുടെ ഡോർ തുറന്നു പുറത്തേക്കിറങ്ങി... ഇന്ന് അമ്പലത്തിൽ പോകണമെന്ന് അംബിക പറഞ്ഞതോർത്തപ്പോൾ വിദ്യ അമാന്തിക്കാതെ കുളിക്കാനായി പോയി.. പഴയ മോഡലിൽ ഉള്ള തറവാടാണ്... എല്ലാ മുറിയും പുറകിൽ തുറക്കുന്നത് വിശാലമായ ബാൽക്കണിയിലേയ്ക്കാണ്... മുറ്റത്തു പന്തലുയർന്നിരിക്കുന്നു.. വിഷ്ണു കസേരയൊക്കെ നിരത്തിയിടുന്നത് ദയ മുകളിൽനിന്നും നോക്കിക്കണ്ടു.. തൊട്ടുമുൻപേ നഷ്ടപ്പെട്ട മനോഹര നിമിഷമോർത്തവൾ തലകുടഞ്ഞു... എത്ര നാളായി ശ്രമിക്കുന്നതാണ്..

പക്ഷേ.. വിദ്യയെപ്പോഴും പിടിതരാതെ പോകും.. അവളുടെ ദിവ്യ പ്രേമം.. ഇർഷ്യയോടെയവൾ ഫോൺ ലോക്ക് മാറ്റി എഫ് ബി ലോഗിൻ ചെയ്തു... തന്റെ സീക്രെട് അക്കൗണ്ടിലൂടെ കണ്ണോടിച്ചു.. അലക്സ്... ഫൈവ് അൺ റീഡ് മെസ്സേജസ്.. ഒരു പുഞ്ചിരിയോടെയവൾ പേരിനു നേരെ തൊട്ടു.. രണ്ടു മൂന്നു പ്രൈവറ്റ് ഫോട്ടോയ്ക്കൊപ്പം മെസ്സേജ് കണ്ടു.. ആള് ഓൺലൈൻ ഉണ്ട്.. ❄️ഹായ്... ഹലോ.... ❄️നാട്ടിൽ വന്നിട്ട് നമ്മളെയൊന്നും മൈൻഡ് ഇല്ലല്ലോ..? കുറച്ചു ബിസി ആയിപ്പോയെടോ.... ❄️മ്മ്.. ഓക്കേ... എപ്പോഴാ കാണുന്നെ...? വിദ്യയുടെ മാരേജ് കഴിഞ്ഞു വരട്ടെ... വിശദമായി കാണാം.. ❄️ഓഹ്.. നോ... ഐ ക്യാൻറ് വെയിറ്റ് ഡിയർ... നാളെ...???? ഏയ്‌.. നോ.. വേ.. നാളെയാണ് മാരേജ്... അതു കഴിഞ്ഞു മതി.. അതുമല്ല നീ ബാംഗ്ലൂരല്ലേ... ❄️അല്ല... നാട്ടിൽ ഉണ്ട്.... 🙂 ആർ യൂ ജോക്കിങ് മാൻ..... ❄️

നോ ഡിയർ...ഇവിടുണ്ട്... അപ്പോഴെങ്ങനാ...?ഇന്നോ നാളെയോ..? Typing.......... മറുപടി പറയാതെ ദയ പെട്ടെന്ന് ലോഗ് ഔട്ട്‌ ചെയ്തു... ബാംഗ്ലൂർ വെച്ചു ഫേസ്ബുക്കിൽ പരിചയപ്പെട്ടവനാണ് അലക്സ്‌... തന്നെപോലെ ബൈ സെക്സ്ൽ ആണ്... ഇടയ്ക്കൊക്കെ കാണാറുണ്ട്.. അൽപ്പം ഡ്രഗ്സും ബ്ലാക്ക് മണിയുമൊക്കെ ഉണ്ട്... കുറച്ചുദിവസമായി ഒരു കൂടിച്ചേരൽ ആഗ്രഹിക്കുന്നു.. അലക്സ്‌ നാട്ടിലുണ്ടെന്നറിഞ്ഞപ്പോൾ പോകണമെന്നുണ്ട്.. പക്ഷേ... വിദ്യയെ വിശ്വസിപ്പിച്ചു മുങ്ങാനാണ് പ്രയാസം.. നാളെ വിവാഹമായ സ്ഥിതിയ്ക്കു ഒരു വഴിയുമില്ല... നിരാശയോടെ ഓർത്തവൾ നിന്നു.. അലസം മിഴികൾ പുറത്തേയ്ക്ക് പാഞ്ഞപ്പോഴാണ് വിഷ്ണുവിനോപ്പം നിൽക്കുന്ന സൂര്യനിൽ കണ്ണുടക്കിയത്... നാലഞ്ചു കസേരകൾ പണിപ്പെട്ട് ഒരുമിച്ചെടുക്കുന്ന വിഷ്ണുവിനെ ശാസനയോടെ തടഞ്ഞുകൊണ്ട് അതിൽ പകുതി പിടിച്ചെടുക്കുന്നവനെ ആരാധനയോടെ നോക്കി നിന്നവൾ....... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story