🌻സൂര്യകാന്തി 🌻: ഭാഗം 53

Sooryakanthi mizhi

രചന: മിഴി

വിദ്യാ... മോളേ... മ്മ്... ഇപ്പോഴും സമയമുണ്ട്.. മോൾക്കിഷ്ടമില്ലെങ്കിൽ ഒന്നും വേണ്ട.. നിന്റെ സമ്മതത്തിന്റെ ബലത്തിലാണ് ജിത്തേട്ടൻ ഈ കോമാളി വേഷം കെട്ടുന്നേ.. അമ്മയ്ക്ക് സംശയമുണ്ട് എനിക്ക് ഈ വിവാഹത്തിന് ഇഷ്ടമല്ലെന്ന്.. അതു ഇഷ്ടക്കേടല്ല.. മറിച്ചു.. പെങ്ങളോ മകളോ ഒക്കെയായി കണ്ടവളെ പെട്ടെന്നൊരു ദിവസം ഭാര്യയായി കാണാനുള്ള വിഷമമാണെന്ന് അവർക്കു മനസ്സിലാകില്ലല്ലോ.. തന്നെ നോക്കാതെയാണിരിക്കുന്നതെങ്കിലും മിഴികളിലെ നീര്തിളക്കം അവളെല്ലാം കേൾക്കുന്നുണ്ടെന്ന ബോധ്യം നൽകി. അമ്മ പറയുംപോലെ ജിത്തേട്ടന്റെ മനസ്സിൽ ഇതുവരേയ്ക്കും ഒരു പെൺകുട്ടിയും ഇടം പിടിച്ചിട്ടില്ല.. നിന്നെ കൂടെ കൂട്ടാമെന്നു വാക്കു തന്നതിൽപ്പിന്നെ... ഈ ഉള്ളിൽ നിറയെ ഈയൊരാളെ നിറയ്ക്കാനുള്ള ശ്രമമായിരുന്നു.. ഇതുവരെയും അറിയാത്ത പ്രണയം നിറയ്ക്കാനുള്ള തത്രപ്പാടിലായിരുന്നു... അതൊക്കെ എന്റെ മോൾക്ക്‌ ഇഷ്ടമാകുന്നില്ലെങ്കിൽ ക്ഷമിച്ചേക്കെടി.. ജിത്തേട്ടനെ നിനക്കറിയില്ലേ..? ഒടുവിൽ സ്വരമിടറിയവൻ നിർത്തുമ്പോൾ വിദ്യ പിടച്ചിലോടെ മുഖമുയർത്തി..

തന്നെ നോക്കി ചുണ്ടുകൾ കടിച്ചുപിടിച്ചു സങ്കടം നിയന്ത്രിക്കുന്നവൻ ഉള്ളിൽ നോവായി.. ദയയ്ക്കുവേണ്ടി എന്തും ത്യജിക്കാനുള്ള മനസ്സാണ്.. പക്ഷേ... അതുപോലെ ഉള്ളിൽ ദൈവമായി പ്രതിഷ്ഠിച്ചവനാണ് മുൻപിൽ കലങ്ങിയ കണ്ണുകളോടെ... നീറുന്ന നെഞ്ചോടെ.. ദേവീ... ഈ ജന്മം എന്തിനെനിയ്ക്ക് നൽകി...? വിദ്യ നടക്കലേയ്ക്ക് നോക്കി ദയനീയമായി കേണു.. മറുപടി കിട്ടാഞ്ഞോ എന്തോ സൂര്യൻ ഇനിയൊന്നും കേൾക്കാനില്ലാത്തതുപോലെ എഴുന്നേറ്റു.. മുണ്ടിലെ പൊടി തട്ടിക്കളഞ്ഞു.. ഒന്നുകൂടി ശ്രീകോവിലിലേയ്ക്ക് നോക്കി ഒരു നിമിഷം പ്രാർത്ഥിച്ചു.. മറുവശം വിദ്യയുടെ സാന്നിധ്യം അറിഞ്ഞെങ്കിലും നിശബ്ദനായി.. ജിത്തേട്ടാ..... ഏട്ടനെ വിഷമിപ്പിക്കണമെന്ന് വിചാരിച്ചല്ല... പറ്റണില്ല... ഈ വിവാഹം നടക്കണം... വേറൊന്നും ഇപ്പോൾ ചോദിക്കരുത്... എല്ലാം.. എല്ലാം ഞാൻ പറയാം...

ഇപ്പോഴല്ല... വിവാഹം കഴിഞ്ഞ്.. പക്ഷേ... അന്ന്... ഏട്ടൻ ഏറ്റവും വെറുക്കുന്നത് ഈ കുഞ്ഞിയെ ആയിരിക്കും... എന്നാലും... സാരമില്ല.. എങ്കിലും ഒന്നുറപ്പുണ്ട്.. എത്രയൊക്കെ വെറുത്താലും എന്റെ ജിത്തേട്ടനെന്നെ ശപിക്കാനാകില്ല... ഇനി ശപിച്ചാലും ഞാൻ അതർഹിക്കുന്നുണ്ട്.. ഈ ജീവിതം തള്ളാനും കൊള്ളാനും ആകാത്തപോൽ വിദ്യ പിടഞ്ഞു.. എല്ലാപേരും മനുഷ്യരല്ലേ.... പിന്നെന്താണ് സമൂഹം ഇങ്ങനെ ഞങ്ങൾ കുറച്ചുപേരെ മാത്രം മാറ്റിനിർത്തുന്നത്.. പരിഹസിക്കുന്നത് വിദ്യ ഉള്ളിൽ ആർത്തുകരഞ്ഞു. ഇല്ല മോളേ... ഏട്ടന് നീയും വിച്ചുവും പ്രാണനാ.. നിങ്ങളെ ശപിക്കാനോ..? ഓർക്കാൻ കൂടി പറ്റില്ല.. വാ.. പോകാം.. ഇനിയൊന്നും ഓർക്കേണ്ട.. വിവാഹം കഴിഞ്ഞൊരിക്കലും എനിക്ക് ജിത്തേട്ടനെ പൂർണമായും സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിലോ..? സാരമില്ല... ഒതുവരെയും എങ്ങനായിരുന്നോ അതുപോലെ ജീവിതകാലം മുഴുവൻ നമുക്ക് കഴിയാം.. സത്യം.... മ്മ്... സത്യം... എന്നുകരുതി കുഞ്ഞിയെ ഞാൻ പിടിച്ചുവയ്ക്കില്ല...

എന്നെങ്കിലും വിട്ടുപോകാൻ തോന്നിയാൽ പോകാം... ഉള്ളിലെ നിശ്ചയഥാർട്യത്യത്തോടെ സൂര്യൻ പറഞ്ഞു. 💫💫💫💫💫💫💫💫💫💫💫💫💫 അപ്പോൾ നാളെയാണ് നിന്റെ ലവ്റിന്റെ മാര്യേജ്...? ആ... നിരാശ തീർക്കാനാണല്ലോ നീയിന്നു തന്നെ ഇങ്ങോട്ട് ഓടിപ്പിടച്ചു വന്നത്..? ഹേ... സാധാരണ മനസാ മൈന പാടി നടക്കാറാണ് പതിവ്... ബെഡിന്റെ ഹെഡ് റെസ്റ്റിൽ ചാരിയിരുന്നു സിഗററ്റ് പുക ആഞ്ഞു വലിക്കുന്നവളെ നോക്കി അലക്സ് പറഞ്ഞു.. പറയുമ്പോഴും തന്റെ നഗ്നമേനിയിലേയ്ക്ക് ഇഴയുന്ന അവന്റെ കൈകളിൽ പിടിത്തയിട്ടുകൊണ്ട് ദയ ചുണ്ട് കൂർപ്പിച്ചു.. ലവ്.... എനിക്കോ..? നോ വേ.... അവളോടെന്നല്ല ഈ ലോകത്ത് ആരോടും ഈ ദയയ്ക്ക് സ്നേഹമോ.. പ്രണയമോയില്ല... ഏയ്... അല്ല... സൂര്യൻ... അവനെ.. അവനെ എനിക്ക് വേണം.. ബട്ട്‌ അതും പരിശുദ്ധ പ്രണയമൊന്നുമല്ല..

ഒന്നു നിർത്തി അലക്സിന്റെ മുഖത്തെ അമ്പരപ്പ് ശ്രദ്ധിച്ചു കൊണ്ട് ദയ തുടർന്നു.. യാ.. മാൻ... ഈ ലോകത്ത് സ്വന്തമെന്നു പറയാൻ ഒരു ബന്ധം പോലുമില്ലാത്തവളാ ഞാൻ.. ജനിപ്പിച്ച തന്തയെ അറിയില്ല..പ്രസവിച്ച സ്ത്രീയെ ഓർമ പോലുമില്ല.. ഇതുപോലെ ഏതോ ഒരു നിമിഷത്തിന്റെ... സുഖത്തിന്റെ അവശേഷിപ്പായിരിക്കാം ദയയെന്ന... ഈ ജീവൻ... സ്കൂളിലൊക്കെ പോയി തുടങ്ങിയപ്പോഴാണ് അനാഥത്വം എത്ര വേദനയുള്ളതാണെന്നു അറിഞ്ഞത്... കൂടെയുള്ള കുട്ടികൾ അമ്മയെയും അച്ഛനെയും കുറിച്ച് പറയുമ്പോൾ.. അവരെ ഒരുമിച്ചു കാണുമ്പോൾ.. എന്തോരം കൊതിച്ചിട്ടുണ്ടെന്നറിയാമോ..? അതുപോലെ സ്നേഹിക്കപ്പെടാൻ.. ചിലർ സഹതാപം കാട്ടും.. ആട്ടിയോടിച്ച സൗഹൃദങ്ങൾ പോലുമുണ്ട്... ഓർക്കുമ്പോൾ ഇന്നും ആ വേദന അതുപോലെ അറിയുന്നതായി ദയയ്ക്ക് തോന്നി..

ഏയ്.. കൂൾ ദയാ.. ലീവ് ഇറ്റ്.. അതൊക്കെ മാറില്ലേ... ഇപ്പോൾ തനിക്ക് വിദ്യാഭ്യാസം ഇല്ലേ... വൈകാതെ ഒരു ജോലി കിട്ടും.. ഇത്യപോലെ ലൈഫ് എൻജോയ് ചെയ്തൂടെ... സെന്റിമെന്റൽ ട്രാക്ക് ഇഷ്ടമാകാത്തപോലെ അലക്സ് പറഞ്ഞു.. ആഹ്.. യാ... എഡ്യൂക്കേഷൻ.... ജോബ്.. എല്ലാം ഉണ്ട്... ബട്ട്‌ വൈകിയാണെങ്കിലും അതൊക്കെ കിട്ടിയത് എങ്ങനാണെന്നു അറിയാമോ..? സ്പോൺസർ ഷിപ് എന്നപേരിൽ ഓരോരുത്തർ വരും.. അതിൽ ആത്മാർത്ഥത ഉള്ളത് ചുരുക്കം ചിലരെയുള്ളൂ.. പക്ഷേ.. ആ ആനുകൂല്യം എനിക്ക് കിട്ടിയില്ല... അഡ്മിഷൻ പൂർത്തിയായി കോളേജിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് ഒരാഴ്ച അവരുടെ കൂടെ ബാംഗ്ലൂർ ഫുൾ ഫ്രീ ട്രിപ്പ്‌ കൂടി കിട്ടി.. എനിക്ക് ഒരു വർഷം കൊടുക്കേണ്ട ഫീസും ഡോണേയ്ഷനും അതിന്റെ പലിശയും ചേർത്തു മുതലാക്കി.. പിന്നെ എല്ലാ വർഷവും ഇത് പതിവായി... ഏയ്‌.. യൂ ഡോണ്ട് വറി... ഐആം ഓക്കേ... ഇപ്പോ ഞാനും ലൈഫ് എൻജോയ് ചെയ്യുവാണ്.. ബട്ട്‌ സൂര്യൻ അവനൊരു ജം ആണ്... സോ.. അവനെ എനിക്ക് വേണം.. അതിലേക്കുള്ള വെറും പാലം മാത്രമാണ് വിദ്യ.. സൂര്യനോടുള്ള അടങ്ങാത്ത ആവേശം ദയയിൽ ഓരോ നിമിഷവും നുരഞ്ഞു... അലക്സിനോടൊപ്പമുള്ള ഓരോ വേഴ്ചയിലും ഉള്ളിൽ സൂര്യന്റെ രൂപം നിറച്ചു........ കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story