🌻സൂര്യകാന്തി 🌻: ഭാഗം 54

Sooryakanthi mizhi

രചന: മിഴി

ഏയ്‌.. യൂ ഡോണ്ട് വറി... ഐആം ഓക്കേ... ഇപ്പോ ഞാനും ലൈഫ് എൻജോയ് ചെയ്യുവാണ്.. ബട്ട്‌ സൂര്യൻ അവനൊരു ജം ആണ്... സോ.. അവനെ എനിക്ക് വേണം.. അതിലേക്കുള്ള വെറും പാലം മാത്രമാണ് വിദ്യ.. സൂര്യനോടുള്ള അടങ്ങാത്ത ആവേശം ദയയിൽ ഓരോ നിമിഷവും നുരഞ്ഞു... അലക്സിനോടൊപ്പമുള്ള ഓരോ വേഴ്ചയിലും ഉള്ളിൽ സൂര്യന്റെ രൂപം നിറച്ചു.... 💫💫💫💫💫💫💫💫💫💫💫💫💫 തറവാടിന്റെ മുറ്റത്തു ഉയർന്ന പന്തലിലേയ്ക്ക് വിഷ്ണുവാണ് വിദ്യയെ കൊണ്ട് വന്നത്.. പുറകിൽ താലമേന്തിയ കുട്ടികൾക്കൊപ്പം ദയയുമുണ്ടായിരുന്നു... അംബികയെ മുറ്റത്തായി മുന്നിൽ വീൽചെയറിൽ ഇരുത്തിയിരുന്നു.. വിദ്യയുടെ വാക്കുകൾ ഉള്ളിലൊരു തീപ്പൊരി വിതറിയിരുന്നെങ്കിലും തന്നെ വിഷമിപ്പിക്കാൻ അവൾക്കൊരിക്കലും ആകില്ലെന്ന വിശ്വാസം സൂര്യനുണ്ടായിരുന്നു.. അതുപോലെ എല്ലാം പക്വത എത്താത്ത മനസ്സിന്റെ കാട്ടിക്കൂട്ടലുകളായെ അവൻ കണ്ടിരുന്നുള്ളൂ.. ഇതേസമയം വിദ്യയുടെ ഉള്ളിൽ ഭയവും കുറ്റബോധവും തമ്മിൽ മത്സരിക്കുകയായിരുന്നു.

ഹൃദയവും മനസ്സും പിടി തരാതെ പരസ്പരം പോരിടുകയാണ്.. മനസ്സ് സ്വാർഥയാകാൻ പറയുമ്പോഴും ഹൃദയം വഞ്ചകിയെന്നു ഒരായിരം വട്ടം മുറവിളി കൂട്ടി.. ഓർത്തുനിൽക്കുമ്പോൾ തന്നെ സൂര്യന്റെ താലി കഴുത്തിൽ അണിഞ്ഞിരുന്നു... ഒന്നും പ്രാർത്ഥിക്കാൻ തോന്നിയില്ല.. പക്ഷേ... പുടവ വാങ്ങാൻ കാലിൽ തൊട്ടു തൊഴുമ്പോൾ ഒരു തുള്ളി ആ പാദങ്ങളിൽ ഇറ്റിരുന്നു.. മാപ്പെന്നു ഹൃദയത്തിൽ നിന്നും മൊഴിഞ്ഞിരുന്നു.. തന്റെ സീമന്ത രേഖ ചുവപ്പിക്കേണ്ട കൈകൾ മറ്റൊരുവളെ സുമംഗലിയാക്കുന്നത് ഉള്ളിൽ അഗ്നി നിറച്ചു നോക്കിനിൽക്കാനേ ദയയ്ക്കായുള്ളൂ.. താലികെട്ട് കഴിഞ്ഞ് അമ്മയുടെ അനുഗ്രഹം വാങ്ങുമ്പോൾ വിദ്യയ്ക്ക് ആശ്വാസം തോന്നി.. അച്ഛന്റെ ജീവൻ പെട്ടെന്ന് നഷ്ടപ്പെടാൻ കാരണം ഇങ്ങുമെത്താതെ പോകുമെന്ന തന്റെ ജീവിതത്തേക്കുറിച്ചുള്ള ആശങ്കയാണെന്നുള്ള കുറ്റബോധമാണ് ഇപ്പോൾ ഈ വിവാഹത്തിലെത്തിയത്.. മഹാവ്യാധിയാൽ നാളുകളെണ്ണി കഴിയുന്ന അമ്മ മകളുടെ ജീവിതം സുരക്ഷിതമായെന്ന നിർവൃതിയിൽ കഴിയട്ടെ....

ചടങ്ങൊക്കെ കഴിഞ്ഞ് സൂര്യന്റെ വീട്ടിലേയ്ക്ക് രുഗ്മിണിയും ദയയുമാണ് കൂടെ പോയത്.. ജിത്തേട്ടന്റെ കൈയിൽ ഭദ്രമായ തന്റെ ഇച്ചേച്ചിയെ സന്തോഷത്തോടവൻ യാത്രയാക്കി.. 💫💫💫💫💫💫💫💫💫💫💫💫💫 വീട്ടിലെത്തി വിദ്യയെ സാരി മാറാൻ സഹായിക്കുകയാണ് ദയ... മുടിയിൽ നിന്നും പൂവ് മാറ്റി മുടി ഉയർത്തിക്കെട്ടി വെച്ചു... ഷോൾഡറിൽ നിന്നും ബ്ലൗസ്സിലെ പിൻ വേർപ്പെടുത്തി നിവർത്തിയിട്ടു.. ദയ നിലത്തിരുന്നുകൊണ്ട് മറ്റു പിൻ ഓക്കെ ഓരോന്നായി മാറ്റുമ്പോഴാണ് ഡോറിൽ മുട്ടുന്ന ഒച്ച കേട്ടത്.. സൂര്യനാണ് ഡ്രസ്സ്‌ മാറാൻ വന്നതാണ്.. വിദ്യയെ ഒന്നു നോക്കി മനസ്സില്ല മനസ്സോടെ ദയ റൂമിൽ നിന്നും പുറത്തേക്കിറങ്ങി.. രാവിലെ മുതൽ ഒരുങ്ങി നിൽക്കുന്നതല്ലേ ആകെ ക്ഷീണിച്ചുകാണുമല്ലേ...? പിന്നെ രണ്ടുകൂട്ടർക്കുമായി ഇന്നലെ തറവാട്ടിൽ റിസപ്ഷൻ നടത്തിയതുകൊണ്ട് ഇന്നിനി പരിപാടിയൊന്നുമില്ലല്ലോ.. അതുകൊണ്ട് സമാധാനമായി റസ്റ്റ്‌ എടുത്തോ.. വേണമെങ്കിൽ താനൊന്നു കിടന്നോളു.. മാറാനുള്ള ഡ്രസ്സ്‌ എടുക്കുന്നതിനൊപ്പം സൂര്യൻ പറഞ്ഞു.. മറുപടിയൊന്നും പറയാതെ മുഖം കുനിച്ചുനിൽക്കുന്നവളെ നോക്കി അവൻ പുരികം ചുളിച്ചു..

ഇതുവരെ കാണാത്ത ഭയം തന്റെ ഭാര്യയായി ഈ മുറിയിൽ നിൽക്കുന്നതിന്റെ ലജ്ജയായേ അവനു തോന്നിയുള്ളൂ.. ആ കുസൃതിയിൽ തന്നെ അവൾക്കടുത്തേയ്ക്ക് നീങ്ങി കവിളിൽ കൈചേർത്തു.. എന്നും തന്നെ ചേർത്തുപിടിക്കുമ്പോഴുള്ളപോലല്ല ഈ സ്പർശത്തിൽ അവന്റെ പെണ്ണിനോടുള്ള പ്രണയം കലർന്നിട്ടുള്ളതായി വിദ്യയ്ക്ക് തോന്നി.. ഒന്നു പൊള്ളിപ്പിടഞ്ഞവൾ തിരിഞ്ഞു നിന്നു.. ഏയ്... ടെൻഷൻ ആകേണ്ട... ഞാൻ... വാക്കു തന്നതല്ലേ.. എത്ര കാലം വേണമെങ്കിലും ഞാൻ കാത്തിരിക്കാം.. അത്.. ഇനി.. ഈ ജീവിതകാലം മുഴുവൻ ആണെങ്കിലും ഒരുക്കമാണ്.. പക്ഷേ.... ഇതുവരെ കണ്ടതുപോലെ എന്റെ അനിയത്തിയായി കാണാൻ പറ്റില്ല... ഇന്നുമുതൽ നീയെന്റെ ഭാര്യയാണ്.... എന്റെ താലിയുടെ അവകാശി.. അതെപ്പോഴും ഓർമ വേണം.. പതിയെ കവിളിൽ തട്ടി പറഞ്ഞകലുമ്പോൾ വിദ്യയ്ക്കുള്ളം കലങ്ങി.. ഇല്ല... ഒന്നും.. ഇനി ജിത്തേട്ടനിൽ നിന്നും മറച്ചു വെയ്ക്കുന്നതിൽ അർത്ഥമില്ല.. എനിക്കൊരിക്കലും ജിത്തേട്ടനെ ഒരു ഭർത്താവായി കാണാൻ കഴിയില്ലെന്ന് പറയണം..

ജിത്തേട്ടനെയെന്നല്ല ഒരാണിനെയും സ്വന്തം ഇണയാക്കാൻ കഴിയില്ലെന്ന് അറിയിക്കണം... ആശ കൊടുത്തുകൊണ്ട് ആ പാവത്തിനെ കാത്തിരിപ്പിക്കുന്നത് നിരർദ്ധകമാണ്.. ഇനി ആ പാപം കൂടി താങ്ങാൻ വയ്യ... സൂര്യൻ ഫ്രഷ് ആയി ഇറങ്ങും മുൻപ് തന്നെ വാർഡ്രോബിൽ നിന്നും മാറാനുള്ള ഡ്രസ്സ്‌ എടുത്തുകൊണ്ടവൾ അടുത്ത മുറിയിലേയ്ക്ക് പോയി.. അവിടെ ദയ അക്ഷമയായി ഇരിക്കയായിരുന്നു... സൂര്യനുമൊത്തു വിദ്യ ഒരു മുറിയിൽ.. അവൻ കെട്ടിയ താലിയുമായി .. ഓർക്കുംതോറും തല പെരുക്കുമ്പോലെ തോന്നി.. ഡ്രസ്സ്‌ ബെഡിലേയ്ക്ക് വലിച്ചെറിഞ്ഞുകൊണ്ട് വിദ്യ അതിനോരമായി തലയ്ക്കു കൈ കൊടുത്തിരുന്നു...

ഉള്ളിലെ സംഘർഷമെന്നോണം ഉടൽ വിറയ്ക്കുന്നുണ്ടായിരുന്നു.. എന്താടി... എന്താ പറ്റിയെ...? അവളുടെ മിണ്ടാട്ടമില്ലായ്മയിൽ ഈർഷ്യ തോന്നിയെങ്കിലും ദയ സംയമനം പാലിച്ചു.. എടി മോളേ... ഏട്ടൻ നിന്നോട്... എന്തേലും... പറഞ്ഞു മുഴുമിപ്പിക്കും മുൻപ് വിദ്യ ദയനീയമായവളെ നോക്കി... ഇല്ലടി.... എനിക്ക് ജിത്തേട്ടന് മുൻപിൽ അഭിനയിക്കാൻ ആകില്ല... ആ മുറിയിൽ നിൽക്കുന്ന ഓരോ നിമിഷവും എനിക്ക് ശ്വാസം മുട്ടുകാ... പറ്റില്ല.. ഇന്ന് തന്നെ ഞാൻ എല്ലാം തുറന്നു പറയാൻ പോകാ... കവിളിലേ നീർതുള്ളി പുറം കൈയാൽ തുടച്ചുകൊണ്ട് വിദ്യ പറഞ്ഞു... ആഹ്.. ബെസ്റ്റ്... നീയെന്നാ പോയി പറയ്... നീയെന്താ പറയാൻ പോകുന്നത്.. നമ്മൾ തമ്മിൽ ഈഷ്ടത്തിലാണെന്നോ?.... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story