🌻സൂര്യകാന്തി 🌻: ഭാഗം 56

Sooryakanthi mizhi

രചന: മിഴി

എന്റെയും വിദ്യയുടെയും കുഞ്ഞ്.. ദയ വെറുമൊരു സരോഗറ്റ് മദർ... എന്നതായിരുന്നു ഉടമ്പടി.. എന്നാൽ അവിടെയും വിദ്യയെ കള്ളങ്ങൾ പറഞ്ഞു വിശ്വസിപ്പിച്ചവൾ സ്വയം മാതൃത്വം ഏറ്റെടുത്തു.. രണ്ടാളും ഇത് മറച്ചുവെച്ചു.. രണ്ടാമത്തെ ചതി.. പക്ഷേ... ഇതൊന്നുമറിയാതെ ഞാനെന്റെ കുഞ്ഞിനെ വരവേൽക്കാൻ തയ്യാറായിരുന്നു.. ഓരോ വാക്കുകൾക്കൊപ്പവും തിളങ്ങുന്ന സൂര്യന്റെ കണ്ണുകൾ അച്ഛന്റെ ആകാംഷയും വായ്പ്പും കാന്തിയ്ക്കു കാട്ടിക്കൊടുത്തു.. ഒന്നും ഒന്നും ആസ്വദിയ്ക്കാൻ പറ്റിയില്ല കുഞ്ഞേ... നമുക്ക് റിച്ചു മോൾക്ക്‌ കൂട്ടായി ഒരു വാവ കൂടി വേണംട്ടോ.. എന്നിട്ട് അവന്റെ ഓരോ വളർച്ചയും ഇങ്ങനെ തൊട്ടടുത്തിരുന്നു എനിക്ക് ആസ്വദിക്കണം.. ഓരോ ദിനവും അച്ഛന്റെ സ്നേഹം ചെറു ചുംബനങ്ങളായും തലോടലായും നൽകണം.. പറയും നേരം അവന്റെ കൈകൾ കാന്തിയുടെ വയറിനെ പൊതിഞ്ഞിരുന്നു.. അവന്റെ സ്പർശത്തിൽ പൊള്ളിപ്പിടയുമ്പോഴും... സൂര്യനെന്ന അച്ഛനോടൊപ്പം അവളിലെ അമ്മയും ഉണർന്നിരുന്നു.. പതിയെ ഓർമ്മകൾ ദയയുടെ വായിൽ നിന്നുതന്നെ സത്യങ്ങളറിഞ്ഞ ദിനത്തിലേയ്ക്ക് സഞ്ചരിച്ചു.

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️ ദയയ്ക്ക് ഏഴുമാസം കഴിഞ്ഞിരുന്നു.. അതിന്റെതായ ചില ആസ്വസ്ഥതകളൊക്കെയുണ്ട്.. ഹോസ്പിറ്റലിൽ ഇപ്പോഴും പോകുന്നുണ്ട്. വിദ്യ കൂടെ ഉണ്ടല്ലോ അതുകൊണ്ടു ജോലിയ്ക്കു പോകുന്നത് തുടർന്നു. സൂര്യൻ ബാംഗ്ലൂർ ഒരു കോളേജിൽ ഗസ്റ്റ്‌ ആയി വർക്ക്‌ ചെയ്യുന്നു. ദയയ്ക്ക് നൈറ്റ്‌ ഡ്യൂട്ടി ഉള്ള ദിവസം വിദ്യ അതുകൂടി എടുക്കും.. അവളുടെ സിറ്റുവേഷൻ അറിയാവുന്നതുകൊണ്ട് ഈ ഒരു എക്സ്ചേഞ്ച് ഹോസ്പിറ്റലിലും അനുവദിച്ചിരുന്നു.. അന്നും വിദ്യ രാവിലെ ജോലിയ്ക്കു പോയി.. അതുകഴിഞ്ഞു ദയയ്ക്ക് പകരം നൈറ്റ്‌ കൂടി എടുത്തു അടുത്ത ദിവസം രാവിലെ എത്തുകയേയുള്ളു.. സൂര്യന് പോകേണ്ടത്തതിനാൽ ഒന്നു പുറത്തുപോയി വന്നു. വരുമ്പോൾ ദയയ്ക്കായി ചൂട് മസാല ദോശയും ഉണ്ടായിരുന്നു.. ഹായ്... എന്താ മണം.. ഡോർ തുറന്നപ്പോൾ തന്നെ സൂര്യന്റെ കൈയിൽ ഇരിക്കുന്ന പൊതി കണ്ടു. ഉയരുന്ന വാസന ആസ്വദിച്ചുകൊണ്ട് ദയ തിരക്കി. ദാ.... മസാല ദോശയാ..... രാവിലെ അങ്ങനെ കാര്യമായൊന്നും കഴിച്ചില്ലല്ലോ.

പ്രാതലിനു മുൻപിൽ നുള്ളിപ്പെറുക്കിയിരുന്നവളെ ഓർത്തവൻ പറഞ്ഞു.. മ്മ്.. എനിക്കെന്തോ പുട്ട് കഴിക്കാൻ തോന്നിയില്ല. ഇതുപോലെ മസാലയോക്കെയുള്ള എന്തേലും കഴിക്കാൻ ആഗ്രഹിച്ചതാരുന്നു. അതു നടന്നല്ലോ.. ഏട്ടാ.. താങ്ക്സ്.. സൂര്യൻ തന്റെ കാര്യത്തിൽ കാണിക്കുന്ന അധിക ശ്രദ്ധ അവളെ കൂടുതൽ സന്തോഷിപ്പിച്ചു.. ഏയ്.. എന്താ കുട്ടി ഇത്... ഈ സമയത്ത് എന്ത് ആഗ്രഹം തോന്നിയാലും പറയണം.. ആഗ്രഹങ്ങളൊന്നും കൊതിച്ചു ഉള്ളിൽ വെച്ചു നടന്നൂടാ... ഒന്നു പറഞ്ഞാൽ പോരെ... അതൊക്കെ ആ നിമിഷം മുന്നിലെത്തില്ലേ. സൂര്യൻ പറയുമ്പോൾ വാത്സല്യത്താ ൽ മിഴികൾ അവളുടെ വീർത്തുന്തിയ വയറിൽ പതിഞ്ഞിരുന്നു. എന്നാൽ ദയയുടെ കണ്ണുകൾ അവന്റെ വെട്ടിയൊതുക്കിയ താടിയിലും കഴുത്തിലെ ആദമ്സ് അപ്പിളിലും തങ്ങി നിന്നു.. അവനെ ആവേശത്താൽ വാരി പുണരാനും ആ കഴുത്തിടുക്കിൽ മുഖമമർത്താനും നെഞ്ച് പിടച്ചു.. വാ... വന്നിരുന്ന് കഴിക്ക്.. പറയുന്നതിനൊപ്പം ഒരു പ്ലേറ്റ് എടുത്തു ദോശ പൊതിയിൽനിന്നും മാറ്റി അതിലേക്ക് വെച്ചിരുന്നു സൂര്യൻ..

ആവോളം ആസ്വദിച്ചാണ് ദയ കഴിച്ചത്.. നല്ല മൊരിഞ്ഞ ദോശ മസാലക്കറി ഉൾപ്പെടെ അൽപ്പം പിച്ച് വായിലേയ്ക്ക് വെച്ചവൾ സ്വാദ് ഉള്ളിലേയ്ക്കാവാഹിച്ചു.. സൂപ്പർ എന്നാഗ്യം കാണിച്ചുകൊണ്ട് മൊരിഞ്ഞ ഉഴുന്നുവട ചട്നിയിൽ മുക്കി കഴിച്ചു... പുതിനയുടെ വാസന മുന്തിയ ചട്നിയും ഉഴുന്നു വടയും സ്വാദ്മുകുളങ്ങളെ ഉണർത്തിയപ്പോൾ അതിന്റെ പ്രതിഫലനമെന്നോണം വയറ്റിൽ കുഞ്ഞ് നന്നായൊന്നിളകി.. ആഹ്... ദയ മെല്ലെ കൈകൾ വയറിലേയ്ക്ക് ചേർത്തു.. എ.. എന്താടോ... പെട്ടെന്നുള്ള വിളിയിൽ സൂര്യൻ ഒന്നു ഭയന്നു.. എന്താ ദയാ... എന്തേലും വയ്യായ്കയുണ്ടോ... ചോദിക്കുമ്പോൾ അവനറിയാതെ കസേരയിൽ നിന്നും എഴുന്നേറ്റിരുന്നു.. ദയയ്ക്കരുകിൽ എത്തിയിരുന്നു.. ഇ.. ഇല്ലാ... പിന്നെ.... എന്തോ ചെറുതായിട്ട് വയറ്റിൽ ഒരു വേദന പോലെ.. ആദ്യം ഇല്ലെന്നു പറയാൻ മുതിർന്നെങ്കിലും സൂര്യന്റെ സാമീപ്യം ഇനിയും കൊതിച്ചെന്നപോലവൾ വെറുതെ വയ്യായെന്നു പറഞ്ഞു.. വേദനയോ.... എങ്കിൽ ഹോസ്പിറ്റലിൽ പോയാലോ ദയാ.. ഞാൻ കുഞ്ഞിയെ വിളിക്കാം..

വേണ്ട ഏട്ടാ... ഇത് കുഴപ്പമില്ല.. ഇടയ്ക്ക് വരാറുള്ള നോർമൽ പെയിൻ ആണ്.. പിന്നെ... ദാ.. കണ്ടില്ലേ വാവ വയറ്റിൽ നന്നായി ചവിട്ടുന്നുണ്ട്.. ഈ ഉഴുന്നു വടയും ചട്നിയും ആൾക്ക് ബോധിച്ചുന്നു തോന്നുന്നു.. ദയയുടെ വാക്കുകൾക്കൊപ്പം സഞ്ചരിച്ചവന്റെ കണ്ണുകളിൽ കൗതുകം വിരിഞ്ഞു.. ബനിയൻ മോഡൽ ടി ഷർട്ടിന്റെ പുറത്തുകൂടി നന്നായി ഉന്തി നിൽക്കുന്ന വയറിൽ ഒന്നാകെ പൊങ്ങി വരുന്ന മുഴകൾ കാണെ... സൂര്യനുള്ളം വാത്സല്യത്താൽ തുളുമ്പി. ഒന്നു തൊടാൻ ആ സ്പർശമൊന്നറിയാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. മുന്നോട്ടാഞ്ഞ കൈകൾ ദയയെ കാൺകെ മെല്ലെ പിൻവലിച്ചു. എന്നാൽ ഒറ്റൊരുനിമിഷം പോലുമിട നൽകാതെ ദയ ആ കൈകൾ തന്റെ വയറിലേയ്ക്ക് ചേർത്തു.. ഒന്നു പകച്ചു പിന്മാറാൻ തുനിഞ്ഞെങ്കിലും കൈകൾക്കുള്ളിൽ ഏറ്റ സ്പർശത്തിൽ... തന്റെ കുഞ്ഞിന്റെ ആദ്യ സ്പർശത്തിൽ സൂര്യൻ നിശ്ചലനായിരുന്നു. അറിയാതെ കൈകൾ വയറിൽ മുഴച്ചു വന്നിടം തഴുകിയിരുന്നു.. ആ നിമിഷം അച്ഛനും കുഞ്ഞും മാത്രമായിരുന്നു... അവർക്കിടയിൽ മൂന്നാമതൊരാൾ ഇല്ല...

കുഞ്ഞും സ്നേഹത്തോടെയുള്ള.. കാപട്യമില്ലാത്ത ആദ്യ തലോടലിൽ കൂടുതൽ കൂടുതൽ സന്തോഷം പ്രകടിപ്പിച്ചു.. ദയ അന്നേരം ആ തഴുകലിൽ ഉള്ളിൽ മുളപൊട്ടുന്ന വികാര തള്ളിച്ചയിൽ പരവേശയായിരുന്നു.. വാത്സല്യതലോടലിൽ പോലും കാമത്തിന്റെ വിത്തുകൾ പാകിയവൾ അവനിലേയ്ക്കടുക്കാൻ തുനിഞ്ഞു.. പെട്ടെന്ന് കൈകൾ പിൻവലിച്ചു ദയയെ നോക്കാതെ സൂര്യൻ ഉള്ളിലേയ്ക്ക് പോയി.. കുറച്ചുമുന്നേ അനുഭവിച്ച സ്പർശം ഇനിയും ഇനിയും അറിയാൻ വെമ്പുന്ന മനസ്സിനെ അടക്കാൻ പാടുപെട്ടുകൊണ്ട് ദയയിരുന്നു. ഉച്ചയ്ക്ക് ആഹാരം കഴിക്കുമ്പോളും സൂര്യൻ മൗനമായിരുന്നു.. കഴിച്ചെഴുന്നേറ്റു പോകുന്നവനെ നിരാശയോടെ നോക്കിയിരുന്നവൾ തന്നിലേയ്ക്കടുപ്പിയ്ക്കാൻ വഴികൾ തിരഞ്ഞു.. ഏട്ടാ.... എന്നെയൊന്നു പിടിക്കുമോ..? കസേരയിൽ നിന്നും എഴുന്നേൽക്കും വഴി വീഴും പോലെ മേശയിൽ പിടിച്ചു നിന്നുകൊണ്ട് ദയ സൂര്യനെ വിളിച്ചു. എനിക്കെന്തോ ഒരു ക്ഷീണം... തല കറങ്ങുംപോലെ... ഒന്നു റൂമിലേയ്ക്കാക്കുമോ... കിടന്നാൽ മാറും..

പക്ഷേ.. വീണുപോയാലോയെന്നൊരു പേടി.. സൂര്യന്റെ നെഞ്ചിൽ ചാഞ്ഞു നടക്കുമ്പോഴും... ഇനിയും ഈ സ്നേഹവും സമീപ്യവും ഒന്നിന് വേണ്ടിയും നഷ്ടപ്പെടുത്താനാകില്ലെന്നു മനസ്സ് അലറി വിളിക്കുന്നുണ്ടായിരുന്നു ... ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് മയങ്ങുമ്പോഴാണ് സൂര്യന് മുഖത്തും കഴുത്തിലുമൊക്കെ എന്തോ ഇഴയും പോലെ തോന്നിയത്... കണ്ണുതുറന്നപ്പോൾ കാണുന്നത് തന്റെ മുഖത്തേയ്ക്ക് അടുക്കുന്ന ദയയുടെ മുഖമാണ്... ആദ്യത്തെ പകപ്പ് മാറിയവൻ ചാടിയെഴുന്നേറ്റു.. ഏയ്.. എന്താ ദയാ നീയീ കാണിക്കുന്നത്.. ഛേ... താൻ.. താൻ... സൂര്യന് പറയാൻ വാക്കുകൾ കിട്ടിയില്ല.. കഴിഞ്ഞുപോയ നിമിഷങ്ങൾ നൽകിയ പകപ്പിൽ ശബ്ദം മുറിഞ്ഞിരുന്നു. ഏട്ടാ... പ്ലീസ്... പ്ലീസ്.. എനിക്ക് അത്രയ്ക്ക് ഇഷ്ടമായിട്ടാ.. ഈ സ്നേഹം... നിങ്ങളെ എനിയ്ക്ക് വേണം... പറയുന്നതിനൊപ്പം അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു. നോ... മൂവ്... സ്റ്റേ എവേ... അധികം ബലം കൊടുത്താൽ കുഞ്ഞിന് എന്തേലും വന്നാലോയെന്നു ഭയന്നവൻ സാവധാനം എന്നാൽ അൽപ്പം നന്നായിത്തന്നെ അവളെ അടർത്തിമാറ്റാൻ ശ്രമിച്ചു..

എനിയ്ക്ക് വേണം... ഏട്ടാ... ഇനിയും കാത്തിരിക്കാൻ വയ്യ.. പരിസരബോധമില്ലാതെ ദയ പറഞ്ഞുകൊണ്ടിരുന്നു.. വിളിക്കരുത്... എന്നെ അങ്ങനെ വിളിക്കരുത്.. ഞങ്ങടെ കുഞ്ഞിനെ പേറുന്ന ദേഹമായിപ്പോയി ഇല്ലേൽ ഈ നിമിഷം നീ ഇവിടന്നിറങ്ങിയേനെ.. സൂര്യൻ കോപത്താൽ വിറച്ചു... പോകാനോ.. എവിടേയ്ക്ക്... നമ്മുടെ കുഞ്ഞിനെ ഈ കാലമത്രയും ഞാൻ കൊണ്ട് നടക്കുന്നത് നിങ്ങളോടൊപ്പം ജീവിക്കാനാണ്.. അല്ലാതെ... ദയ സൂര്യന് അഭിമുഖമായി നിന്നു വീറോടെ പറഞ്ഞു.. അതിന്റെ പ്രതിഫലണമെന്നോണം കിതയ്ക്കുന്നുണ്ടായിരുന്നു.. നമ്മുടെ കുഞ്ഞോ... എന്റെയും കുഞ്ഞിയുടെയും കുഞ്ഞ്... ഞങ്ങടെ മാത്രം... സോ.. ഡോണ്ട് സെ എഗൈൻ.. ഇതൊക്കെ അറിഞ്ഞാൽ എന്റെ കുഞ്ഞി തകർന്നുപോകും.. എന്റെ കുഞ്ഞിനെ നീ സ്നേഹിച്ചു പറ്റിക്കുകയായിരുന്നോ..? ഉള്ളിലെ രോഷം സൂര്യന് അടക്കാനായില്ല.. ദയയുടെ അവസ്ഥ പോലുമവൻ മറന്നു. സത്യം... നിങ്ങടെ കുഞ്ഞിയെ ഞാൻ സ്നേഹിച്ചു പറ്റിക്കുകയായിരുന്നു.. ഓഹ്.. നോ.. ഒരു സഹായം..

ക്ലിയർ ആയി പറഞ്ഞാൽ ഒരു ഗിവ് ആൻഡ് ടേക്ക് പോളിസി.. അവൾക്ക് ആരേലും ഒന്നു സ്നേഹിക്കാൻ മുട്ടി നിൽക്കുവായിരുന്നു... ഞാൻ അതു കൊടുത്തു. പക്ഷേ.... എനിക്ക് നിങ്ങളെ വേണമായിരുന്നു. നിങ്ങളിലേയ്ക്കുള്ള പാലം മാത്രമാണ് എനിക്ക് വിദ്യ... ഇപ്പോൾ ഈ കുഞ്ഞും... സൂര്യജിത്തിന്റെയും ദയയുടെയും കുഞ്ഞ്... അല്ല... കള്ളം... നീ വെറും സരോഗറ്റ് മദർ മാത്രമാണ്.. ഈ കുഞ്ഞ് എന്റെയും കുഞ്ഞിയുടെയും ചോരയാണ്... നിന്റെ ഈ വൃത്തികെട്ട വയറ്റിൽ കിടക്കുന്നെന്ന ബന്ധം മാത്രമേയുള്ളു.. സോ.. കുഞ്ഞിയെ പറ്റിച്ചപോലെ എന്നെ ഫൂൾ ആക്കാമെന്നു കരുതേണ്ട.. ആണോ.... സൂര്യനെന്നാൽ ദയയ്ക്ക് ഭ്രാന്താണ്... നിങ്ങളെ വേറാരും സ്നേഹത്തോടെ നോക്കുന്നത് പോലും എനിക്ക് സഹിക്കില്ല. അങ്ങാനുള്ളപ്പോൾ നിങ്ങടെ ചോരയിലുള്ള കുഞ്ഞിനെ വിദ്യയുടേതായി ഞാൻ സമ്മതിയ്ക്കുമെന്ന് ആലോചിയ്ക്കുന്നതുപോലും പക്കാ ഫൂളിഷ്നെസ്സ് അല്ലേ മിസ്റ്റർ സൂര്യജിത്ത്...... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story