🌻സൂര്യകാന്തി 🌻: ഭാഗം 57

Sooryakanthi mizhi

രചന: മിഴി

ആണോ.... സൂര്യനെന്നാൽ ദയയ്ക്ക് ഭ്രാന്താണ്... നിങ്ങളെ വേറാരും സ്നേഹത്തോടെ നോക്കുന്നത് പോലും എനിക്ക് സഹിക്കില്ല. അങ്ങനുള്ളപ്പോൾ നിങ്ങടെ ചോരയിലുള്ള കുഞ്ഞിനെ വിദ്യയുടേതായി ഞാൻ സമ്മതിയ്ക്കുമെന്ന് ആലോചിയ്ക്കുന്നതുപോലും പക്കാ ഫൂളിഷ്നെസ്സ് അല്ലേ മിസ്റ്റർ സൂര്യജിത്ത്... വിജയിയെപ്പോലെ നോക്കി ദയ തുടർന്നു... ഞാൻ വെറുമൊരു സരോഗേറ്റ് മദർ ആയിരിക്കാം. പക്ഷേ.... ഒരിക്കലും മായ്ക്കാൻ കഴിയാത്തൊരു അവകാശം എനിക്ക് ഈ കുഞ്ഞിന്മേലുണ്ട്.. ആർക്കും നിഷേധിക്കാൻ പറ്റാത്തൊരു ബന്ധം.. ദയയുടെ വാക്കുകൾ കാരമുള്ളായി ഉള്ളിൽ തറയ്ക്കുമ്പോഴും അതു വിശ്വസിക്കാൻ അവന്റെ മനസ്സ് മടിച്ചു.. നീ... നീ...കള്ളം പറയുവല്ലേ... പറയ്‌... ദയയുടെ വാക്കുകളിലെ കൂസലില്ലായ്മ സത്യാവസ്ഥ വിളിച്ചോതിയെങ്കിലും എല്ലാത്തിനും മുൻപിൽ നിന്ന വിദ്യയെ പറ്റിച്ചിതൊന്നും നടക്കില്ലെന്നു അറിയാവുന്നതിനാൽ അവൻ ദുർബലമായി പ്രതിരോധിച്ചു. ആത്മ വിശ്വാസം നല്ലതാണ്.

പക്ഷേ... നോ യൂസ്.. എല്ലാത്തിലും മുൻപിൽ നിന്നത് നിങ്ങടെ എല്ലാമെല്ലാമായ കുഞ്ഞിയാണ്... സൂര്യൻ വിശ്വാസം വരാത്തപോലെ ദയയെ തുറിച്ചുനോക്കി. സത്യം.... കുറച്ചു സെന്റിമെന്റൽ ട്രാക്ക് ഓടിക്കേണ്ടി വന്നെങ്കിലും ഒടുവിൽ എനിയ്ക്കുവേണ്ടി.... അവളെല്ലാം സമ്മതിച്ചു.. കുഞ്ഞി.. അവൾ... അവളെല്ലാം അറിഞ്ഞാണോ..? അപ്പോൾ ഞാൻ മാത്രം വിഡ്ഢിയല്ലേ.. നീ.. ഞങ്ങൾ രണ്ടുപേരെയും ചതിക്കുവല്ലേ... ഇതെല്ലാം ചെയ്തിട്ട് എന്താ നീ നേടാൻ പോകുന്നത്... ഏഹ്ഹ്.. പറയാൻ.. സൂര്യന്റെ ശബ്ദം ഉയർന്നു.. നിങ്ങളെ ... കണ്ട നാൾ മുതൽ ഹൃദയം കീഴടക്കിയ സൂര്യജിത്തിനെ ആദ്യമാദ്യം ആരാധനയായിരുന്നെങ്കിൽ പിന്നീടത് പ്രണയമായി... ഇപ്പോൾ ഒരുതരം ആവേശമാണ്.. ആസക്തിയാണ്... ഉന്മദിയെപ്പോൽ ദയ പുലമ്പിക്കൊണ്ടിരുന്നു.. അല്ല.. നിനക്ക് ഭ്രാന്താണ്.. നല്ലത് അസ്സൽ കാമഭ്രാന്ത്. അല്ലാതെ ഈ വികാരത്തെ പ്രണയമെന്നൊരിക്കലും പറയാനാകില്ല.. യഥാർത്ഥ പ്രണയം ചതിയിലൂടെ പിടിച്ചുവാങ്ങുന്നതല്ല... വേണ്ട.. പിടിച്ചുവാങ്ങാൻ എനിക്കും താല്പര്യമില്ല... ഇഷ്ടത്തോടെ മതി...

തൊട്ടു മുന്നേയും പറഞ്ഞില്ലേ ആഗ്രഹങ്ങളൊന്നും കൊതിച്ചുള്ളിൽ വെയ്ക്കരുതെന്ന്.. ഇല്ല.. വെയ്ക്കുന്നില്ല.. ഈ ഒരു അവസ്ഥയിൽപോലും മറ്റെന്തിനു തരാനാകുന്നതിനേക്കാളും എനിക്ക് വേണ്ടത് നിങ്ങളുടെ സമീപ്യമാണ്.... സൂര്യന്റെ സമ്മതം മാത്രം മതി.. നിങ്ങൾ ഈ വേഷമൊക്കെ കെട്ടിയതു കുഞ്ഞിയുടെ ജീവിതം തകരാതിരിക്കാനല്ലേ... അവളൊന്നും അറിയില്ല.. ഞാൻ.. ഞാൻ അവളെ പൊന്നുപോലെ നോക്കാം.. ആരും അറിയില്ല... നമുക്ക് ഒരുമിച്ചു ജീവിക്കാം... സമൂഹത്തിനു മുൻപിൽ നിങ്ങൾ ഭാര്യയും ഭർത്താവുമല്ലേ. അതിങ്ങനെ തന്നെ പോകട്ടെ.. പക്ഷേ.. ജീവിതത്തിൽ നിങ്ങളെ എനിക്ക് വേണം... പൂർണ സമ്മതത്തോടെ... ഇഷ്ടത്തോടെ... പറയുമ്പോൾ സൂര്യന്റെ മുഖം മിഴിവോടെ ഉള്ളിൽ നിറഞ്ഞു.. സിരയിൽ ലഹരി ഒഴുകി. ഇഷ്ടമോ.. നിന്നോടോ.. ഒരിക്കലുമില്ല.. ഇനി എന്തൊക്കെ സംഭവിച്ചാലും ഒരു തുള്ളി സ്നേഹം പോലും നിന്നോട് തോന്നാൻ പോകുന്നില്ല.. ഓരോ നിമിഷവും വെറുപ്പ്‌ കൂടി ക്കൂടി വരുകയാണ്... കുഞ്ഞി വരും വരെ അതുവരെ മാത്രം നിനക്കിവിടെ ഈ മുഖം മൂടിയിൽ നിൽക്കാം..

അവൾ സത്യമറിഞ്ഞാൽ പിന്നൊരു നിമിഷം നിനക്കവളുടെ മനസ്സിൽ സ്ഥാനം കാണില്ല.. പറഞ്ഞുകൊണ്ടവൻ റൂമിനു പുറത്തേയ്ക്ക് നടന്നു.. നൈസ്... പ്രകടനം കൊള്ളാം. ബട്ട്‌.. നോട്ട് വർക്കിങ്... വേണമെങ്കിൽ ഇപ്പോൾ തന്നെ വിദ്യയെ എല്ലാം അറിയിക്കാം.. ഇത്രയും എനിയ്ക്ക് വേണ്ടി ചെയ്യാമെങ്കിൽ ഇവിടും അവളെന്നെ വിശ്വസിക്കും. എന്നാലും ഒരു 50% ചാൻസ് നിങ്ങളെ കേൾക്കാനും ഉണ്ട്. ഇനിയിപ്പോ കേട്ടാൽ പിന്നെ വിദ്യ ഉണ്ടാകില്ല... ആ നിമിഷം തീരും നിങ്ങടെ കുഞ്ഞിയുടെ ജീവിതം. എന്റെ സ്നേഹം കള്ളമായിരുന്നെന്നറിഞ്ഞാൽ.. ഇപ്പോഴുള്ള ഈ ജീവിതം പൊള്ളയാണെന്നു മനസ്സിലായാൽ ഒരു നിമിഷം പോലും ജീവിച്ചിരിക്കില്ലവൾ... ഒപ്പം ഈ കുഞ്ഞും .. അവസാനത്തെ വാചകം പറയുമ്പോൾ കൈകൾ സ്വയം വയറിലമർത്തിയവൾ.. ഏയ്... എന്റെ കുഞ്ഞ്... അതിനെ ഒന്നും ചെയ്യരുത്... സൂര്യൻ നിസ്സഹായനായി കേണു.. ഓഹ്... അപ്പോൾ ഓർമയുണ്ട്. നിങ്ങടെ കുഞ്ഞ് ഈ വയറ്റിലുണ്ടെന്നു... എന്നാൽ ഒരു കാര്യം കാത് തുറന്നു കേട്ടോളു..

നമുക്കിടയിൽ നമ്മൾ മാത്രം മതിയെന്ന ആഗ്രഹമാണെനിക്ക്. എന്നിട്ടും ഈ നാശം ഞാൻ വയറ്റിൽ ചുമക്കുന്നെങ്കിൽ നിങ്ങൾ ഒരാൾക്ക് വേണ്ടി മാത്രമാണ്.. ചോരത്തിളപ്പിൽ എന്തേലും വിളിച്ചുകൂവിയാൽ.. വയറ്റിനുള്ളിൽ വെച്ചു തന്നെ തീർക്കും.. ഒരു നേഴ്സ് ആയ എനിക്ക് അതിനുള്ള സഹായം കിട്ടുമെന്ന് ഇയാൾക്കറിയാമല്ലോ. അതുകൊണ്ടല്ലേ ഇത്ര വിദഗ്ധമായി ഇതുവരെ എത്തിയത്... ആ ഒരവസ്ഥയിൽ ദയയെ ചൊടിപ്പിക്കുന്നത് തന്റെ കുഞ്ഞിന്റെ ജീവനുപോലും ആപത്താണെന്നു സൂര്യന് മനസ്സിലായി. വിദ്യയുടെ ദയയിലുള്ള അമിതവിശ്വാസവും സ്നേഹവും സത്യത്തിൽ സൂര്യനെ തളർത്തിയിരുന്നു. കുഞ്ഞിന്റെ ജനന ശേഷവും കുഞ്ഞിലൂടെ അവനിലേയ്ക്കെത്താൻ ദയ ആവും പോലെ ശ്രമിച്ചു. എന്നാൽ സൂര്യനാകട്ടെ തന്റെ ലോകം റിച്ചു മോളിൽ മാത്രമായി ഒതുക്കി.. ഇത് ദയയിൽ കുഞ്ഞിനോടും വെറുപ്പാക്കി. മുലപ്പാലുപോലും നിഷേധിച്ചവൾ പ്രതിഷേധിക്കുമ്പോൾ ഒടുവിൽ സൂര്യൻ കുഞ്ഞിന്നായി തന്റെ മുൻപിൽ അടിയറവു പറയുമെന്ന് ഉറച്ചു വിശ്വസിച്ചു.

അതിനേറ്റ ഏറ്റവും വല്യ അടിയായിരുന്നു വിദ്യയുടെയും സൂര്യന്റെയും മൂച്ചുവൽ ഡിവോഴ്‌സ്... ഇതുവരെയും കുറ്റബോധത്താൽ നീറി കഴിഞ്ഞ വിദ്യയുടെ പ്രായശ്ചിതം കൂടിയായിരുന്നു.. കുഞ്ഞിൽ തനിക്കൊരവകാശവും വേണ്ടെന്നും തന്റെ മരണശേഷം സ്വത്ത്‌ മകൾക്കു മാത്രമാണ് അവകാശമെന്നും കൂട്ടിച്ചേർത്തു.. അമ്മയുടെ മരണത്തോടെ സൂര്യന്റെ ജീവിതം നശിപ്പിക്കാൻ ഇനിയും തുടരുന്നതിൽ താല്പര്യമില്ലെന്നു അവൾ ഉറപ്പിച്ചതോടെ ദയയ്ക്കും പിന്നെ കൂടുതൽ എതിർക്കാനായില്ല.. 💫💫💫💫💫💫💫💫💫💫💫💫💫 സമയം പോകും തോറും കടൽത്തീരത്തു വെയിലിന്റെ കാഠിന്യം കൂടിക്കൂടി വന്നു.. ഉള്ളിൽ എരിയുന്ന നോവിന്റെ ചൂട് ഇരുവരെയും പൊള്ളിക്കുമ്പോൾ പുറത്തെ ചൂട് നിഷ്പ്രഫമായി.. കുഞ്ഞിന് മടുത്തു തുടങ്ങിയിരുന്നു.. അതുകൊണ്ട് തന്നെ തിരികെ പോകാനായി എഴുന്നേറ്റു.. അവിടുന്ന് തന്നെ ഒരു ഹോട്ടലിൽ കയറി ആഹാരം കഴിച്ചു. അത്യാവശ്യം ഒന്നു കറങ്ങിയിട്ടാണ് ഇരുവരും കുഞ്ഞിനൊപ്പം ജോബിന്റെ വീട്ടിലേയ്ക്ക് പോയത്.. ജോബിന് കേസിന്റെ കാര്യവുമായി ബന്ധപ്പെട്ടു നല്ല തിരക്കായിരുന്നു.. സ്കൂൾ വിദ്യാർത്ഥിനിയുടെ മിസ്സിംഗ്‌ ഒരു തുമ്പും കിട്ടാതെ ഉഴലുമ്പോൾ കേസ് ആട്ടിമറിക്കുന്നുവെന്നും ക്രെയിം ബ്രാഞ്ചിനു കൈമാറണമെന്നുമൊക്കെ മുറവിളി കൂടി.. പ്രത്യേക ആക്ഷൻ കൗൺസിൽ പോലും രൂപീകരിച്ചു... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story