🌻സൂര്യകാന്തി 🌻: ഭാഗം 58

Sooryakanthi mizhi

രചന: മിഴി

ജോബിന് കേസിന്റെ കാര്യവുമായി ബന്ധപ്പെട്ടു നല്ല തിരക്കായിരുന്നു.. സ്കൂൾ വിദ്യാർത്ഥിനിയുടെ മിസ്സിംഗ്‌ ഒരു തുമ്പും കിട്ടാതെ ഉഴലുമ്പോൾ കേസ് ആട്ടിമറിക്കുന്നുവെന്നും ക്രെയിം ബ്രാഞ്ചിനു കൈമാറണമെന്നുമൊക്കെ മുറവിളി കൂടി.. പ്രത്യേക ആക്ഷൻ കൗൺസിൽ പോലും രൂപീകരിച്ചു. സൂര്യന് അടുത്ത ദിവസം ഉള്ള സെമിനാർ കൂടി കഴിഞ്ഞ് തിരിക്കാനാണ് പ്ലാൻ.. വിച്ചുവും സ്വാതിയും വിളിച്ചു കുറച്ചുനേരം സംസാരിച്ചു.. ജോബിന്റെ ഭാര്യ നേഴ്സ് ആയതുകൊണ്ട് ആൾക്കും ലീവ് ഇല്ലായിരുന്നു.. സൂര്യനും കാന്തിയും റിച്ചുമോളും അവരുടെ പ്രിയ നിമിഷങ്ങളിലായിരുന്നു.. 💫💫💫💫💫💫💫💫💫💫💫💫💫 ഞായറാഴ്ച ആയതിനാൽ പത്തു മണി കഴിഞ്ഞപ്പോൾ തന്നെ ട്യൂഷൻ കഴിഞ്ഞിരുന്നു.. കിച്ചനും അച്ചുവും വീട്ടിലേയ്ക്ക് നടന്നു.. അല്ലേലും കുറച്ചു ദിവസങ്ങളായി പഠിക്കാനും ഒന്നിനും മനസ്സ് തോന്നുന്നില്ല..

വീട്ടിൽ കയറാൻ പോലും പേടിയാണ്. എപ്പോഴും കതകു പൂട്ടി അകത്തിരുപ്പാണ് പരിപാടി. രവി വീട്ടിൽ ഇല്ലെങ്കിൽ പോലും സമാധാനം ഇല്ല. എപ്പോഴാണ് വരുന്നതെന്ന ഭയമാണ്.. ലിജിയുടെ മുഖം മനസ്സിൽ തെളിയുമ്പോൾ ഉള്ളിൽ ഒരുതരം വെപ്രാളമാണ്.... അവൾ... പാവമായിരുന്നു... ഇപ്പോഴും ജീവനോടെയുണ്ടോ മരിച്ചോയെന്നറിയാതെ മകൾക്കുവേണ്ടി നെഞ്ചുപൊട്ടി കരയുന്ന അമ്മയുടെ മുഖം ഓർക്കേ ഹൃദയം പിളരും.. എങ്ങനെ സഹിക്കും ആ മാതൃഹൃദയം.. ഒരമ്മയ്ക്കും സഹിക്കാൻ കഴിയില്ല ഈ ക്രൂരത.. എന്ത് മാത്രം വേദന സഹിച്ചവൾ.. ഇത്രയും ക്രൂരമായൊരു മരണം.. എന്നിട്ട്.. എന്നിട്ട്.. ആ ശരീരം പോലും എവിടെന്നറിയില്ല.. അയാൾ.. സ്വന്തം അച്ഛനെന്നോർക്കേ അയാളുടെ ചോരയോടുന്ന തന്റെ ശരീരം അഗ്നിക്കിരയാക്കാൻ തോന്നിയവൾക്ക്.. അതെ നിമിഷം കാന്തിയോട് ഇതുവരെ തോന്നിയ ദേഷ്യമെല്ലാം അലിഞ്ഞില്ലാതായി..

ഇതുപോലെ അയാളുടെ എന്തൊക്കെ ക്രൂരതകൾ സഹിച്ചിട്ടുണ്ടാകും.. ഒടുവിൽ... സഹിക്കാനാകാതെ ആയിരിക്കില്ലേ ഒരു കുഞ്ഞിന്റെ അച്ഛനായ.. തന്നെക്കാൾ ഒരുപാട് പ്രായമുള്ളോരാളെ ഭർത്താവായി സ്വീകരിച്ചത്.. അനു നിമിഷം ഉള്ളിൽ കുമിഞ്ഞു കൂടുന്ന ചിന്തകൾ ഉത്തരമില്ലാതെ ബുദ്ധിമുട്ടിച്ചു... എവിടെങ്കിലും ഈ ഭാരം ഇറക്കി വെയ്ക്കാൻ ഉള്ളം കൊതിച്ചു. അവൾ ഒപ്പം നടക്കുന്നവനെ നോക്കി. ഇതുവരെ ഒന്നും ഒളിച്ചിട്ടില്ല.. ഒരു മനസ്സാണ്. കാന്തിയെക്കാളും തന്നോടാണ് ഇഷ്ടം..അടുപ്പവും.. എങ്കിലും മനസ്സ് പിന്നോട്ട് വലിക്കുംപോലെ.. വിശ്വസിക്കില്ല.. അയാളത്രയും നല്ലൊരു അഭിനേതാവാണ്... കിച്ചാ... മ്മ്... നിനക്ക് ചേച്ചിയോട് ദേഷ്യമാണോ ? അമ്മയുടെ സങ്കടം കാണുമ്പോൾ സഹിക്കാൻ പറ്റണില്ല അച്ചു.. അതിലും എനിക്ക് സഹിക്കാത്തത് പാവം മാമനെപ്പറ്റി പറഞ്ഞതാണ്.. നമ്മളെക്കാളും മാമയ്ക്ക് ജീവനല്ലേ ചേച്ചിയെ.. എന്നിട്ട് ആ മനുഷ്യനെപ്പറ്റി... കിച്ചന് അമ്മ പറഞ്ഞറിഞ്ഞതോർക്കുമ്പോൾ ദേഷ്യം നുരഞ്ഞു.. ഇവനൊരിക്കലും എന്നെ വിശ്വസിക്കില്ല...

അച്ചുവിന്നപ്പോൾ ബോധ്യമായി.. നിനക്കെന്താ അച്ചു പറ്റിയെ... രണ്ടു ദിവസായി ഞാൻ ശ്രദ്ധിക്കുന്നു.. ക്ലാസ്സിലും നീ ഉഴപ്പാണല്ലോ,. ഇന്നലെക്കൂടി നമ്മൾ ബൈഹാർട്ട് ചെയ്ത പ്രോബ്ലം അല്ലേ സ്റ്റെപ് പോലും ചെയ്യാതെ ശാരി മിസ്സിന്റെന്നു തല്ലു മേടിച്ചേ .. കിച്ചൻ തിരക്കി.. അച്ചു... നിന്നോടാടി ചോദിച്ചേ.. നിനക്കെന്താ പറ്റിയെ..? മാമി എന്തിനെലും വഴക്ക് പറഞ്ഞോ ? കിച്ചാ... എനിക്ക് ചേച്ചിയെ കാണണം.. ങ്‌ഹേ.... ഒന്നുപോടി.. ഇപ്പം നടന്നതുതന്നെ... കിച്ചൻ ചുണ്ട് കോട്ടി.. നീ വരില്ലേ കൂടെ.. വേണ്ട.. ഞാൻ തനിച്ചു പൊക്കോളാം.. അച്ചു വാശിയോടെ പറഞ്ഞു.. അച്ചു... എനിക്ക് താല്പര്യമില്ലായെന്നത് സത്യം. എന്നാൽ അതാണ് നിന്റെ സങ്കടമെങ്കിൽ ഞാൻ നടത്തിത്തരും. പക്ഷേ.. അവര് തിരികെ തൃശ്ശൂർ പോയില്ലേ.. അവിടം വരെ പോയിക്കാണൽ ഒന്നും നടക്കുന്ന കാര്യമല്ല.. അമ്മയോ മാമയോ അറിഞ്ഞാൽ പിന്നത്തെ കാര്യം പറയണ്ടല്ലോ.. കിച്ചൻ പറഞ്ഞൊഴിഞ്ഞു.. അതുശരിയാണെന്ന് അവൾക്കും തോന്നി.. ഇന്നലത്തന്നെ അവർ തിരികേപ്പോയിക്കാണും.. എടാ.. എനിക്ക് ഒന്നു ചേച്ചിയെ വിളിച്ചു തരുമോ..

വേറെ ആരുടെ ഫോണിൽനിന്ന് വിളിക്കാൻ പറ്റില്ല അവളോർത്തു.. വീട്ടിലെത്തി കിച്ചന്റെ ഫോണിൽനിന്നും കാന്തിയുടെ നമ്പർ ഡയൽ ചെയ്ത് നിൽക്കുമ്പോൾ ഉള്ളിൽ ആകാംഷയായിരുന്നു... ഇനിയെന്ന് കാണാൻ പറ്റുമെന്ന ആധിയായിരുന്നു. സ്വാതി വിളിച്ചുകഴിഞ്ഞു റിച്ചുമോളുടെ കളികണ്ട് ബെഡിൽ ഇരിക്കയായിരുന്നു കാന്തി. തൊട്ടടുത്തു ടേബിളിനടുത്തു ഇരുന്നു സൂര്യൻ നാളെക്കുള്ള എന്തോ തയ്യാറെടുപ്പിലാണ്.. ഫോൺ റിങ് ചെയ്യുന്നത് കണ്ടു നോക്കിയവൾ കിച്ചന്റെ നമ്പർ കാൻകെ സന്തോഷിച്ചു. വീട്ടിൽ വെച്ചു അങ്ങനെ മിണ്ടിയില്ലെങ്കിലും അവൻ തന്നെ ഓർത്തല്ലോയെന്നു ആശ്വസിച്ചു.. പെട്ടന്ന് ഫോൺ എടുത്തു ചെവിയോട് ചേർക്കുമ്പോൾ സന്തോഷത്താൽ കണ്ണ് നിറഞ്ഞിരുന്നു.. എന്നാൽ മറുപ്പുറത്തു അച്ചുവാണെന്നു അറിഞ്ഞപ്പോൾ ആശ വെറുതെയായന്നവൾ ഓർത്തു..

അല്ലെങ്കിലും അവൻ മുൻപും തന്നെ വിളിക്കാറില്ലല്ലോ‌... കാന്തി സ്വയം അശ്വസിച്ചു.. ചേച്ചി.... മ്മ്.. പറയു അച്ചു.. ചേച്ചിയെ എനിക്ക് കാണണം.. പറ്റില്ലാന്ന് പറയല്ലേ ചേച്ചി.. എനിക്ക്... എനിക്ക് ചേച്ചിയോട് മാപ്പ് പറയണം.. എണ്ണിപ്പെറുക്കി പറയുന്നവളെ കേൾക്കെ കാന്തിയ്ക്കു അമ്പരപ്പായി.. അല്ലെങ്കിൽ ഇങ്ങനെ മിണ്ടാറില്ലാത്തതാണ്.. കിച്ചന്റെയും അവളുടെയും ലോകത്തേയ്ക്ക് തനിക്കൊരു സ്ഥാനം തന്നിട്ടില്ലവർ.. ചേച്ചിയെന്നു തികച്ചും വിളിച്ചിട്ടില്ല.. എ... എന്താ.. അച്ചു.. നീയെന്തിനാ കരയുന്നെ.. പ്ലീസ് ചേച്ചി... നിങ്ങള് തിരികെപോയില്ലേ.. ഇനി ഉടനെ വരുമോ.. ഇന്ന് എന്നെ കേൾക്കാൻ ഈ ലോകത്ത് ചേച്ചി മാത്രേയുള്ളു... എല്ലാം ഉള്ളിലൊതുക്കി വീർപ്പുമുട്ടി ഞാൻ ചത്തുപോകും.. പ്ലീസ് ചേച്ചി.. ഇത്തവണ എന്തോ സീരിയസ് ഇഷ്യൂ ആണെന്ന് കാന്തിയ്ക്കു മനസ്സിലായി.. അടുത്തിരുന്ന സൂര്യനും ഇരുവരുടെയും സംസാരം കേട്ടുകൊണ്ട് കാന്തിയ്ക്കടുത്തേയ്ക്കെത്തി. അച്ചുവിന്റെ സംസാരം കേൾക്കെ രവിയുടെ മുഖം പെട്ടന്ന് മനസ്സിലേക്കെത്തി.. പെട്ടന്ന് ഉള്ളൊന്നാളി.

സ്വന്തം ചോരയെന്നു പോലും നോട്ടമില്ലാത്ത നീചനാണ്.. അച്ചു.. മോളേ.. എന്താടാ പറ്റിയെ... കരയാതെ കാര്യം പറയ്‌.. ചേച്ചി.. എനിക്ക് കാണണം.. കാന്തി ഫോൺ ലൗഡ്സ്പീക്കറിട്ടു. ഇനി എന്ന ചേച്ചി വരിക.. ഞങ്ങൾ പോയില്ല മോളേ.. വർക്കലയുണ്ട്. നാളെ സാറിനൊരു സെമിനാർ ഉണ്ട്. അതുകഴിഞ്ഞു തിരിക്കും.. ഏഹ്.. പോയില്ലേ ചേച്ചി.. നിങ്ങൾ എവിടെയാ.. ഞാൻ വരട്ടെ... അങ്ങോട്ടു ചെല്ലാമെന്നു പറയാൻ സൂര്യൻ ആംഗ്യം കാട്ടി. അവൾ ഒറ്റയ്ക്കെങ്ങനെ വരാനാണ്.. വേണ്ട അച്ചു.. ഞാൻ നാളെ അങ്ങോട്ട് വരാം.. നാളെ സാർ പോകുമ്പോൾ ഞങ്ങൾ അവിടെ ഇറങ്ങാം.. കാന്തി അച്ചുവിനെ അശ്വസിപ്പിച്ചു.. വേ.. വേണ്ട ചേച്ചി.. ഇവിടെക്കു വരണ്ട.. ഞാ.. ഞാൻ കിച്ചന്റെ കൂടെ വരാം.. അച്ചുവിന്റെ നിർബന്ധത്തിൽ ഒടുവിൽ ജോബിന്റെ വീട്ടിലേയ്ക്ക് വരാൻ അവർ സമ്മതിച്ചു.. കാര്യമെന്തെന്നറിയാതെ വിഷമിച്ചവളെ സൂര്യൻ ആശ്വസിപ്പിച്ചു. ഇതേസമയം കിച്ചനെ പറഞ്ഞു സമ്മതിപ്പിച്ചു അടുത്ത ആഴ്ച സ്കൂളിൽ കേരളപ്പിറവിയ്ക്കിടാൻ ഡ്രസ്സ്‌ എടുക്കാൻ സാവിത്രിയുടെ കൈയിൽനിന്നും പൈസയും വാങ്ങി അവർ ഇറങ്ങി.. വർക്കല ടൗണിൽ റോഡ് സൈഡിൽ തന്നെയായിരുന്നതിനാൽ വീട് കണ്ടുപിടിക്കാൻ ഇരുവർക്കും ബുദ്ധിമുട്ടായില്ല..

റോഡിൽ തന്നെ സൂര്യൻ അവരെ കാത്തു നിന്നിരുന്നു.. സൂര്യനെ കാൻകെ കിച്ചന്റെ മുഖം മങ്ങിയെങ്കിലും ഒന്നും മിണ്ടാതവൻ അച്ചുവിനെ അനുഗമിച്ചു.. കാന്തിയെ കണ്ട ഉടനെ അച്ചു ഓടിപ്പോയി കെട്ടിപ്പിടിച്ചു.. പെരുവഴിയിൽ കിട്ടിയ അഭയം പോലെ ഉള്ളിലെ സംഘർഷം മുഴുവൻ ആ മുറുകെപ്പിടുത്തത്തിൽ നൽകിയിരുന്നു.. ചേച്ചി.. സോറി.. ചേച്ചി.. ഒരിക്കലും കേട്ടിട്ടില്ല.. അവിടുണ്ടായിരുന്നപ്പോൾ ഒന്നു നേരെ മിണ്ടിയിട്ടു പോലുമില്ല.. ചേച്ചി ഒരാളോടൊപ്പം പോയിന്നറിഞ്ഞപ്പോഴും അപ്പച്ചി പറഞ്ഞറിഞ്ഞത് കേൾക്കെ ദേഷ്യം കൂടിയേയുള്ളു.. പക്ഷേ.. ഇപ്പോൾ.. ഇപ്പോളെനിക്കറിയാം ചേച്ചിയായിരുന്നു ശരിയെന്നു.. ഗാഡം പുണർന്നു പറയുന്നവളെ കേൾക്കെ ആദിയോടൊപ്പം ഒരു കുഞ്ഞ് തണുപ്പ് ഉള്ളിൽ പടർന്നു. ഒരാളെങ്കിലും തന്നെ മനസ്സിലാക്കിയല്ലോ.. എന്നാൽ പുറകിൽ ഇതെല്ലാം കണ്ടു മുഖം ചുളിച്ചു നിൽക്കുന്നവനെ കാൻകെ ആ തണുപ്പിൽ ആവി പരന്നു...

ഉള്ളം പൊള്ളിയ്ക്കുന്ന ചൂട് ആവി.. കാന്തി അകത്തോട്ടു പോകാം.. രണ്ടാളും വന്നേ.. പുറത്തു നിൽക്കാതെ.. ഗേറ്റിനടുത്തു നിന്നെ കരയുന്നവളെനോക്കി റോഡിലേയ്ക്ക് മിഴി പായിച്ചവൻ പറഞ്ഞു.. നേരെ അവരുടെ റൂമിലേയ്ക്കാണ് പോയത്.. റിച്ചുമോളവിടെ ബെഡിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു.. കരച്ചിലിൽ ഏങ്ങുന്നവളെ മെല്ലെ ബെഡിന്നോരം പിടിച്ചിരുത്തി സൂര്യനും കിച്ചനും അവർക്കു ഇടം നൽകി റൂമിനു പുറത്തു ബാൽക്കണിയിലിരുന്നു.. എന്നാൽ അകത്തേയെല്ലാം കേൾക്കാം.. എന്താ മോളേ.. നീയെന്തിനാ കാണണമെന്ന് പറഞ്ഞത്... ചോദിക്കുമ്പോഴും കാന്തിയുടെ കണ്ണുകൾ അച്ചുവിന്റെ ദേഹമാകെ ഒഴുകിനടന്നു. ഇനി അയാൾ എന്തേലും ചെയ്തോയെന്ന ഭയമായിരുന്നു.. അയാള്... അയാള് ചേച്ചിയെ ഒരുപാട് ഉപദ്രവിച്ചല്ലേ...? ... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story