🌻സൂര്യകാന്തി 🌻: ഭാഗം 59

Sooryakanthi mizhi

രചന: മിഴി

എന്താ മോളേ.. നീയെന്തിനാ കാണണമെന്ന് പറഞ്ഞത്...? ചോദിക്കുമ്പോഴും കാന്തിയുടെ കണ്ണുകൾ അച്ചുവിന്റെ ദേഹമാകെ ഒഴുകിനടന്നു. ഇനി അയാൾ എന്തേലും ചെയ്തോയെന്ന ഭയമായിരുന്നു.. അയാള്... അയാള് ചേച്ചിയെ ഒരുപാട് ഉപദ്രവിച്ചല്ലേ...? രവിയെ ആണ് അച്ചു ഉദ്ദേശിച്ചതെന്നു മനസ്സിലായെങ്കിലും കാന്തി ചോദ്യഭാവത്തിൽ പുരികം ചുളിച്ചു.. അയാളെ എന്റെ അച്ഛനെന്നു പറയാൻ പോലും അറയ്ക്കുന്നു ചേച്ചി... ദുഷ്ടനാ..... ആട്ടിന്തോലിട്ടു നടക്കുന്ന ചെന്നായ ആണ്.. പേടിയാ... എനിക്ക്... വിതുമ്പലിൽ പകുതിയും പുറത്തു വരുന്നില്ലായിരുന്നു.. കിച്ചൻ അച്ചുവിന്റെ വാക്കിൽ ഞെട്ടിതരിച്ചു.. രവി മാമ.. ആളെപ്പറ്റിയാണ് പറയുന്നത്... അച്ചു കരയുന്നത് സഹിക്കാൻ കഴിയാതെ ഉള്ളിലേയ്ക്ക് പോകാൻ തിരിഞ്ഞു. എന്നാൽ സൂര്യൻ അവനെ കയ്യിൽ പിടിച്ചു നിർത്തി.. അച്ചു..മോളേ... അയാള് നിന്നെ എന്തേലും ചെയ്തോ.. ഹേ...പറയാൻ.. ഒടുവിൽ ആധി ദേഷ്യമായി പുറത്തേയ്ക്ക് വന്നു.. ചേച്ചി..... അയാളാ... ലിജിയെ.. ലിജിയെ കൊന്നത്.. പറയുമ്പോൾ കാന്തിയെ ചുറ്റിപ്പിടിച്ചിരുന്നു..

ലിജിയെന്നു കേട്ടപ്പോൾ കഴിഞ്ഞ ദിവസം ജോബിൻ പറഞ്ഞത് കാന്തിയുടെ മനസ്സിലേയ്ക്ക് വന്നു. ഒപ്പം തന്റൊപ്പം സ്കൂൾ വിട്ടു വീട്ടിലേയ്ക്ക് വരുന്ന ലിജിയുടെ ഓർമകളും. ചുറുചുറുക്കൊടെ... പൂമ്പാറ്റയെപ്പോലെ പാറി നടന്നൊരു നിഷ്കളങ്കയായ പെൺകുട്ടി. കിച്ചന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.. എന്നാലും മൂവരിലും ഒന്നുമൊട്ടും ക്ലിയർ ആയില്ല. കുറച്ചു നേരം പുറത്തുതട്ടി ആശ്വസിപ്പിച്ചു. കരച്ചിലോന്നടങ്ങിയെന്നു തോന്നിയപ്പോൾ അച്ചുവിനെ ദേഹത്തുനിന്നും അടർത്തി മാറ്റി. നീയെന്താ അച്ചു പറയുന്നേ.. ഇതു നീയെങ്ങനെ അറിഞ്ഞു.. ആ കുട്ടി.. അവളെങ്ങനെ.. കാന്തിയ്ക്കു ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.. എങ്കിലും രവിയുടെ ക്രൂരതയിൽ തെല്ലും സംശയമുണ്ടായില്ല. അച്ചു താൻ ഇതറിയാനിടയായ ഫോൺ കോളിനെ പറ്റി പറഞ്ഞു.. ഒപ്പം കേട്ട വാർത്തയും.. എങ്ങനെ തോന്നി ചേച്ചി അയാൾക്ക്‌ ഇങ്ങനൊക്കെ ചെയ്യാൻ.. എന്റെ.. എന്റെ പ്രായമല്ലേയുള്ളു.. ഒട്ടും മനസ്സില് ദയ ഉണ്ടായില്ലല്ലോ.. പാവം.. അവളുടെ അമ്മ.. ഇപ്പോഴും മോള് തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ഇരിക്കാ..

അയാളെപ്പോലൊരു നീചൻ കടിച്ചുകീറി കൊന്നൊരു ശരീരമായി അവളെ കണ്ടാൽ ആ.. അമ്മ എങ്ങനെ സഹിക്കും... മോളേ.... കാന്തിയ്ക്കുള്ളം നടുങ്ങി.. കുഞ്ഞിലേ തന്നെ കടിച്ചുകുടഞ്ഞ രംഗം മനസ്സിൽ ഇരച്ചെത്തി.. ശരീരത്താകമാനം ഞെരിച്ചുടച്ചു പോകുന്ന കൈകളും... ധന്തക്ഷതത്താൽ നീറുന്ന മുറിവുകളും അന്നത്തേതുപോലെ ഇപ്പോഴും പൊള്ളിക്കുന്നതായി തോന്നി.. തലയ്ക്ക് ചുറ്റും എന്തോ കറങ്ങും പോലെ.. കാതുകൾ ഇരുകൈകളാലും അമർത്തിയടച്ചവൾ ശ്വാസം വലിച്ചെടുത്തു.. ചേച്ചി... എന്താ.. കാന്തിയുടെ മാറ്റത്തിൽ അച്ചു പേടിച്ചു. ചെയ്യും.. അത്രയ്ക്ക് ദുഷ്ടനാ.. എന്നെ... എന്തോരം വേദനിപ്പിച്ചുന്നറിയോ... കാന്തി പുലമ്പിക്കൊണ്ടിരുന്നു.. സ്വന്തം മകളെപ്പോലെ കാണേണ്ടയാളല്ലേ.. എന്നിട്ട്. എന്നിട്ട്.. ആ ആളുത്തന്നെ എന്നെ കടിച്ചുകുടഞ്ഞില്ലേ.. കൊല്ലണം അയാളെ... കൊല്ലണം... ചേച്ചി.. പരിസരം നോക്കാതെ പുലമ്പുന്നവളെ അച്ചു കുലുക്കി വിളിച്ചുകൊണ്ടിരുന്നു. എന്നാൽ കാന്തിയുടെ മനസ്സ് ഒരിടത്തു ഉറയ്ക്കാനാകാതെ ഉഴറി നടന്നു.. ചേച്ചി... അയാള്.. ചേച്ചിയെ..

ഇതെല്ലാം കേട്ടുനിന്ന കിച്ചനാകെ തകർന്നിരുന്നു. ഇത്രയും സഹിച്ചിരുന്നവളെ മനസ്സിലാക്കാൻ താനും ശ്രമിച്ചില്ലല്ലോ.. താനും അവിടുള്ളപ്പോഴല്ലേ കൂടപ്പിറപ്പ് ഓരോ നിമിഷവും മാനത്തിനായി കേണത്. ഓർക്കുംതോറും കിച്ചന് ഭൂമിയെക്കാൾ ചെറുതാകും പോലെ തോന്നി. മുന്നിൽ നിൽക്കുന്ന സൂര്യനെ നോക്കാൻ പോലും യോഗ്യതയില്ലാത്തതായി തോന്നി. അവളുടെ മുൻപിൽ പോകാൻ പോലും അർഹതയില്ലാത്തവനായി തോന്നി.. ബാൽക്കണിയിൽ വെറും നിലത്തേയ്ക്ക് ഊർന്നിരുന്ന് മുട്ടിന്മേൽ തല ചേർത്തു.. ഒരിക്കലും കൂടപ്പിറപ്പിനെ ചേർത്തുപിടിക്കാത്തവൻ.. ആ ഇരുപ്പിൽ കുറച്ചു വിഷമം തോന്നിയെങ്കിലും അപ്പോൾ ഒരു സമാധാനിപ്പിക്കലോ ആശ്വസിപ്പിക്കലോ കിച്ചൻ അർഹിക്കുന്നില്ലെന്നു സൂര്യന് തോന്നി. ഇപ്പോൾ തന്റെ ആവശ്യം കാന്തിയ്ക്കാണ്.. അച്ചുവിന്റെ പരിഭ്രമിച്ചുള്ള വിളികൾ കേൾക്കേ കിച്ചനെയൊന്നു നോക്കിയവൻ ഉള്ളിലേയ്ക്ക് പോയി. ചെവിപൊത്തി എന്തൊക്കെയോ പറയുന്നവളെ ചേർത്തുപിടിക്കുമ്പോൾ ആ നെഞ്ചിന്റെ തണൽ ആശിച്ചപോലെയവൾ അവനിലേയ്ക്ക് ചാഞ്ഞു..

കുഞ്ഞേ... എടോ... പോട്ടേ.. ഒന്നും ഓർക്കേണ്ട .. റിലാക്സ്.. ആശ്വാസമേന്നോണം നെറുകയിൽ തഴുകിക്കൊണ്ടിരുന്നു.. ഇതെല്ലാം നോക്കി അച്ചു അടുത്തുണ്ടായിരുന്നു.. ഒരുപാട് അനുഭവിച്ചാണ് അവളിതുവരെ എത്തിയത്. കാന്തിയെ വീണ്ടും സ്വന്തം കാൽച്ചുവട്ടിലെത്തിയ്ക്കാനുള്ള ചീപ് റിവേഞ്ചിന്റെ റിസൾട്ട്‌ ആയിരുന്നു ഈ വിവാഹം പോലും.. സൂര്യൻ അച്ചുവിനോടയി പറഞ്ഞു. കിച്ചനും എല്ലാം കേൾക്കുന്നുണ്ടായിരുന്നു.. സാർ... സാറിനിതു... എങ്ങനെ അറിയാമെന്നല്ലേ... കാന്തി വിവാഹത്തിന് മുൻപ് എന്നോടെല്ലാം പറഞ്ഞിരുന്നു.. സ്വന്തം അമ്മാവന്റെ കൈയിൽ നിന്നും അനുഭവിക്കേണ്ടിവന്നതൊക്കെ.. അവൻ കൂട്ടിച്ചേർത്തു.. അച്ചു... എന്താ സാർ... ഇപ്പോൾ പറഞ്ഞതൊക്കെ പോലീസിൽ അറിയിക്കണം.. താൻ പറയില്ലേ... പോലീസ് എന്ന് കേട്ടപ്പോൾ അച്ചുവൊന്നു ഞെട്ടി.. ലിജിയോട് രവി ചെയ്ത ക്രൂരത പുറം ലോകം അറിയണം.. അയാളുടെ മുഖം മൂടി വലിച്ചു കീറണം. അതിന്റെ ആത്മാവിനു ശാന്തി കിട്ടണമെങ്കിൽ ഇതിന്റെ സത്യം പുറത്തുവരണം.. സൂര്യൻ അച്ചുവിന് ധൈര്യം പകർന്നു.

അപ്പോഴും നെഞ്ചിനോട് ചേർത്തു തന്റെ പ്രിയതമ ഉണ്ടായിരുന്നു. ജോബിനെ വിളിച്ചു വരുത്തി കാര്യങ്ങൾ അറിയിക്കുമ്പോൾ ചുരുളഴിയാതെ പോകുമായിരുന്ന വലിയൊരു രഹസ്യം.. ക്രൂരത ചുരുളഴിയുകയായിരുന്നു.. സതീഷിനെ പിടികൂടാനായിരുന്നു ആദ്യം ജോബിൻ തീരുമാനിച്ചത്.. അവനിലൂടെ രവിയിലെത്തുക.. വീട്ടിൽ നിന്നുതന്നെയാണ് രവിയെ അറസ്റ്റ് ചെയ്തത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും സതീഷിന്റെ ഏറ്റുപറച്ചിലും തെളിവുകളും കൂടി ആയതോടെ പിടിച്ചു നിൽക്കാൻ ആയില്ല.. രവിയെ അറസ്റ്റ് ചെയ്ത സമയം തളർന്നുവീണതാണ് ലതിക... ജീവനെപ്പോലെ സ്നേഹിച്ച ഏട്ടൻ.. വിശ്വസിച്ചയാൾ... കൺകണ്ട ദൈവമായിരുന്നു.. അങ്ങനൊരാളാണിപ്പോൾ മകളുടെ പ്രായമുള്ളൊരു കുഞ്ഞിനെ ക്രൂരമായി ഭോഗിച്ചു കൊന്നത്. സാവിത്രിയും ആകെ മരവിച്ച അവസ്ഥയായിരുന്നു. അയാൾ സ്പർശിച്ച ശരീരത്തിന്റെ ഓരോ അണുവിലും പുഴു നുളയുമ്പോലെ അറച്ചു. സ്കൂൾ വിദ്യാർഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന വാർത്ത അതിവേഗം ന്യൂസ്‌ ഫ്ലാഷിലും..

സോഷ്യൽ മീഡിയയിലും നിറഞ്ഞു. ഒപ്പം ശരീരം കണ്ടെത്താനുള്ള ശ്രമവും.. കൊലപാതകം നടന്നയിടം പെട്ടെന്നുതന്നെ ജനനിബിഡമായി. ന്യൂസ്‌ റിപ്പോർട്ടർമാർ ലൈവ് അപ്ഡേറ്റ് നൽകാൻ കാത്തുനിന്നു. രാവിയെയും സതീഷിനെയും കൊണ്ടു വന്നു സ്ഥലം ഉറപ്പിച്ചു പുറത്തെടുക്കാനുള്ള നടപടികൾ തുടങ്ങി.. ലിജിയുടെ അമ്മ നിലവിളിയോടെ സംഭവം നടന്നിടത്തു വഴിയരികിൽ തളർന്നിരുന്നു. അവരെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും നിന്നു.. നാട്ടിലെ മാന്യൻ.. നാട്ടുകാരുടെ സൽസ്വഭാവിയായ അതിലുപരി സഹായിയായ രവി കൊലപാതകിയായത് ഏവരെയും ഞെട്ടിച്ചിരുന്നു.. ബോഡി ഉടൻതന്നെമോർച്ചറിയിലേയ്ക്ക് മാറ്റിയിരുന്നു. പ്രതികളുടെ കുറ്റസമ്മതത്തിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പുറത്തുവന്ന വിവരങ്ങൾ ആ പാവം കുട്ടിയ്ക്കേൽക്കേണ്ടി വന്ന ക്രര പീഡനത്തിന്റെയും ആഴം വിളിച്ചോതി.. ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

കാന്തി സമൂഹത്തിൽ ഇരയായി നിറയാൻ സൂര്യൻ ആഗ്രഹിച്ചിരുന്നില്ല.. അതുകൊണ്ടുതന്നെ എല്ലാം സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്തത്.. ലിജിയുടെ വാർത്ത കാന്തിയെ പഴയ പല ഓർമകളിലേയ്ക്കും കൂട്ടിക്കൊണ്ട് പോയിരുന്നു.. അതിനാൽത്തന്നെ രണ്ടു ദിവസം കൂടി കഴിഞ്ഞ് തിരിച്ചുപോകാമെന്നു സൂര്യൻ തീരുമാനിച്ചു.. അച്ചുവും കിച്ചനും വീട്ടിലേയ്ക്ക് ആവും പോലെ വിളിച്ചെങ്കിലും കാന്തി പോകാൻ കൂട്ടാക്കിയില്ല. അവിടം വീണ്ടും പഴയ ഓർമകളിലേയ്ക്ക് നയിക്കുമെന്ന പേടിയിൽ സൂര്യനും നിർബന്ധിച്ചില്ല. അല്ലെങ്കിലും കൊലപാതകിയുടെ ബന്ധുക്കൾ എന്ന നിലയിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ആളുകൾ വാർത്തയറിഞ്ഞു വീടിനു നേരെ കല്ലേറ് പോലും നടത്തിയിരുന്നു.. അച്ചുവിന് സ്കൂളിൽ പോലും തലകുനിച്ചല്ലാതെ നടക്കാൻ ആയില്ല..

റിച്ചു മോളെ തോളിലിട്ട് തട്ടിയുറക്കുകയായിരുന്നു കാന്തി.. അപ്പോഴാണ് ലതിക അവിടെക്കു വന്നത്.. സഹോദര സ്നേഹത്താൽ അന്ധയായി മകളെ തള്ളിപ്പറഞ്ഞതോർത്തു നെഞ്ചുപൊട്ടിയാണ് ഒരു നിമിഷവും തള്ളിനീക്കുന്നത്.. കാന്തിയെ കാണാനായി കിച്ചനൊപ്പം വന്നതാണ്.. കുഞ്ഞിനെ തോളിലിട്ട് ഉറക്കുന്ന മകളെ കാൻകെ കുറ്റബോധം കൊണ്ടു അഗ്നിയിലെന്നപോൽ ലതിക ഉരുകി.. ആന്നൊരു പ്രാവശ്യമെങ്കിലും മകളെ കേട്ടിരുന്നെങ്കിൽ.. ഈ ചെറുപ്രായത്തിൽ ഒരു കുഞ്ഞുള്ളോരാളെ വിവാഹം കഴിക്കേണ്ടി വരുമായിരുന്നില്ല.. ഈ ചെറു പ്രായത്തിനിടയിൽ എന്തോരം അനുഭവിച്ചു. സ്വന്തം അമ്മയായ താൻ ആ വീട്ടിലുള്ളപ്പോഴല്ലേ എന്റെ കുഞ്ഞ് അയാളുടെ കാമ കണ്ണുകൾക്ക് മുന്നിൽ തളർന്നിരുന്നത്.. വീട്ടിലുള്ളപ്പോൾ തന്നെ ചുറ്റിപ്പറ്റി നടക്കുന്നത്തിനു പിന്നിലുണ്ടായിരുന്ന കാരണം ഓർക്കുമ്പോൾ സഹിക്കാനായില്ലവർക്ക്...... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story