🌻സൂര്യകാന്തി 🌻: ഭാഗം 8

Sooryakanthi mizhi

രചന: മിഴി

കുഞ്ഞുങ്ങളെ എപ്പോഴും കൂടെനിർത്തണം.. കാലം ഒട്ടും ശരിയല്ല... ആരെയും വിശ്വസിക്കാനാകില്ല.. നിറഞ്ഞുവന്ന കണ്ണുകളോടെ സൂര്യയെ നോക്കിയാണവൾ പറഞ്ഞത്.. ആ കണ്ണുകളിൽ തെളിഞ്ഞ ഭാവം സൂര്യയിലും വിഷ്ണുവിലും ഒരുപോലെ അമ്പരപ്പുണ്ടാക്കി.. പേടിയും അതിലേറെ ഉത്ഖണ്ഠയും നിറഞ്ഞവാക്കുകൾ തള്ളിക്കളയാനവർക്കയില്ല.. വിഷ്ണു... ആ ലൈബ്രറിയിലെ ചാവി കൂടി എടുത്തേയ്ക്ക്.. മോളെ അവിടെ കിടത്താം.. നമ്മുടെ ക്ലാസ്സിൽ ചേർന്നല്ലേ.. അപ്പോൾ എപ്പോഴും ഒരു കണ്ണ് കാണുമല്ലോ.. വിഷ്ണുവിനോടായി പറഞ്ഞു കണ്ണുകാണിച്ചവൻ പുറത്തേയ്ക്കു പോയി.. അവർക്കുപുറകെ കുഞ്ഞുമായി നടക്കുമ്പോഴും കൈകൾ കൂടുതൽ മുറുക്കത്തോടെ റിച്ചുവിനെ ചേർത്തുപിടിച്ചിരുന്നു... നിറഞ്ഞ കരുതലോടെ.. അതിലേറെ വാത്സല്യത്തോടെ... അന്നുമുഴുവൻ സ്കൂൾ വിസിറ്റിനെക്കുറിച്ചായിരുന്നു ചർച്ച.. വിഷ്ണുവിനും കാന്തിയ്ക്കും വേറെ വേറെ സ്കൂളുകളായിരുന്നു നൽകിയത്.. കാന്തിയ്ക്കു കോളേജിനടുത്തുള്ള സ്കൂൾ ആയിരുന്നു..

അവരുടെ ഓപ്ഷനിൽനിന്നുംതന്നെയുള്ള രശ്മിയായിരുന്നു കാന്തിയ്ക്കൊപ്പം... ക്ലാസ്സിൽ മറ്റുള്ളവരോടൊക്കെ മിണ്ടുമെങ്കിലും വിച്ചുവിനോടും സ്വാതിയോടുമുള്ളൊരു അടുപ്പമൊന്നും ആരുമായും ഉണ്ടായിരുന്നില്ല.. അല്ലെങ്കിലുമിപ്പോൾ റിച്ചുവിൽ മാത്രയോതുങ്ങിയിരിക്കുവല്ലേ തന്റെ നിമിഷങ്ങൾ കാന്തി ഉള്ളിലോർത്തു.. അപ്പോൾ കാര്യങ്ങളൊക്കെ ഏകദേശ ധാരണ കിട്ടിക്കാണുമല്ലോ ? ഇനി ബാക്കിയുള്ള കാര്യങ്ങളൊക്കെ ഒന്നു ഡിസ്‌കസ് ചെയ്തു നിങ്ങൾതന്നെ സെറ്റ് ആക്ക്.. പിന്നെ കുറച്ചു ദൂരെയുള്ള സ്കൂളിൽ കിട്ടിയിട്ടുള്ളവർ ഇന്ന് വൈകുന്നേരം പോകുമ്പോൾ തന്നെ പെർമിഷൻ ലെറ്റർ വാങ്ങിപോണം.. അല്ലാത്തവർ തിങ്കളാഴ്ച രാവിലെ വന്നു വാങ്ങിയിട്ട് പോയാൽ മതി കേട്ടോ ? സൂര്യൻ എല്ലാവരോടുമായി പറഞ്ഞു.. വിഷ്ണുവിനെ ഒന്നു കണ്ണുകാട്ടി പോകുവാണെന്നു പറഞ്ഞു അവൻ ക്ലാസ്സിൽനിന്ന് പോയി.. പോകുംവഴി റിച്ചുവിനെ ഒന്നുകൂടി നോക്കാനും മറന്നില്ല.. സൂര്യൻ പോയപാടെ ക്ലാസ്സിൽ ചൂടോടെ ചർച്ച തുടങ്ങി.. രശ്മി തന്റെ സ്ഥിരം സീറ്റിൽ ഹാജരായി...

ശ്ശെ... എനിക്കെങ്ങും വയ്യ ഈ സ്കൂളിൽ പോകാൻ...... 😔 രശ്മി നിരാശയോടെ പറഞ്ഞു.. അതെന്താ രശ്മി.. ഒന്നുമില്ലെങ്കിലും നീ പഠിച്ച സ്കൂളല്ലേ.. അതുമല്ല ഈ സാരിയൊക്കെയുടുത്തു കണ്ട ബസ് കേറി കഷ്ടപ്പെടണ്ടല്ലോ..? വീട്ടിന്നു നടന്നു വന്നാൽ മതിയല്ലോ..? രേഷ്മ തിരക്കി.. ആ.. അതുതന്നാ എന്റെ വിഷമവും.. ഈ ഇട്ടാവട്ടത്തുകിടന്നു ഫുട്ബാൾ കളിതന്നാരുന്നു ഇത്രയും കാലം.. ഈ പേരും പറഞ്ഞെങ്കിലും ഒന്നു ഒന്നു അടിച്ചുപൊളിക്കാമെന്നു കരുതിയതാ... രശ്മി മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു പെണ്പിള്ളേരുടെ വാചകമടി തുടങ്ങിയപ്പോഴേ വിഷ്ണു ക്ലാസിനു പുറത്തേയ്ക്കിറങ്ങി ലൈബ്രറി കൂടെ കാണും വിധം നിന്നു.. മുഖത്തൊരു പുഞ്ചിരിയുമായി ക്ലാസ്സിലെ ചർച്ചകൾക്ക് കാതോർത്തു.. എന്താ വിഷ്ണു.. ഇയാൾക്ക് നമ്മളോടൊന്നും മിണ്ടാൻ വയ്യേ.. ഒന്നുമില്ലേലും ഇനിയുള്ള രണ്ടു വർഷം നമ്മളൊരുമിച്ചല്ലേ... അവന്റെ നിൽപ്പുകണ്ടു രശ്മി വിളിച്ചു തിരക്കി.. എന്റെ പോന്നു രശ്മി... ആ ലൗഡ്‌സ്പീക്കറിന്റെ ശബ്ദമൊന്നു താഴ്ത്തെടോ... ആ കൊച്ചുണരും...

ക്ലാസ്സിലിരുന്നാൽ നിങ്ങടെ അലപ്പിനിടയിൽ അത് കരഞ്ഞാൽ കൂടി കേൾക്കില്ല.. വാതിലിനടുത്തേയ്ക്ക് വന്നുകൊണ്ടു കൈകൂപ്പി കളിയാക്കുമ്പോലെ വിഷ്ണു പറഞ്ഞു.. അതുകേൾക്കേ എല്ലാപേരും രശ്മിയേനോക്കി ചിരിച്ചു.. ഇതേചിന്തയോടെയിരുന്ന കാന്തിയിലും ആ ചിരി വ്യാപിച്ചു.. ആ... നീ ചിരിച്ചോടി... ഇനി ഒരാഴ്ചകാലം ഞാൻ നിന്റെകൂടെ നടന്നു ബധിരയോ മൂകയോയൊക്കെ ആകുമോന്നാ എന്റെ പേടി.. രശ്മി കാന്തിയെനോക്കി ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞു.. അല്ലെങ്കിലും സാർ കാന്തിയെ ഈ സ്കൂളിൽത്തന്നെവിടുമെന്ന് എനിക്കറിയാരുന്നു... രേഷ്മ വിഷ്ണു കേൾക്കുന്നുണ്ടോയെന്നു ശ്രെദ്ധിച്ചുകൊണ്ടു ഒച്ചതാഴ്ത്തി പറഞ്ഞു.. കാന്തി തിരിഞ്ഞു സംശയത്തോടെ രേഷ്മയെനോക്കി.. അടുത്തിരിക്കുന്ന പലരുടെയും ചുണ്ടിലപ്പോൾ അടക്കിപ്പിടിച്ച ചിരി കണ്ടവൾ നോട്ടം മാറ്റി കുനിഞ്ഞിരുന്നു.. അതെന്താ രേഷ്മേ...? ക്ലാസ്സിൽത്തന്നെ മറ്റൊരാൾ തിരക്കി.. അതുപിന്നെ ഇവളെക്കാണാതെ ആ കൊച്ചിന് പറ്റത്തില്ലല്ലോ... ദൂരെയെവിടെങ്കിലുമാണെങ്കിൽ അതൊന്നും നടക്കില്ലല്ലോ..

പിന്നെ.. കൂടെ വിഷ്ണുവും കാണുമെന്നാ ഞാൻ കരുതിയത്.. രേഷ്മ ഒന്നിരുത്തിപ്പറഞ്ഞു നിർത്തി... അതുകേൾക്കെ പലഭാഗത്തുനിന്നും വീണ്ടും മുറുമുറുപ്പുകളും അടക്കിപ്പിടിച്ച ചിരിയും പൊട്ടിവന്നു.. തലയിലെന്തോ ശക്തിയായി പ്രഹരിച്ചപോലെയായിരുന്നു കാന്തിയ്ക്കു... എന്തൊക്കെയാണ് uuഹിച്ചു കൂട്ടുന്നത്... ഒരു കുഞ്ഞിനെ ഒന്നു ലളിച്ചതിനാണോ ഇത്രയും വ്യാഘ്യനങ്ങൾ... ആൾക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടതുപോലെ തോന്നിയവൾക്ക്... നീ ഇത്രേം അടുത്തായിട്ടും സൂര്യൻ സാറിനെപ്പറ്റി ഒന്നുമറിയില്ലേ... അറ്റ്ലീസ്റ്റ് ഫാമിലിയെങ്കിലും... കൂട്ടത്തിലൊരാൾ ചോദിച്ചു.. സാറിനെ കണ്ടിട്ടുണ്ട്... ഞങ്ങൾ ഇവിടേയ്ക്ക് താമസം മാറിയിട്ട് നാലഞ്ചു വർഷമേ ആയിട്ടുള്ളടി.. അതുകൊണ്ട് ഫാമിലിയൊക്കെ ഡീറ്റൈൽ ആയിട്ടറിയില്ല.. രശ്മി പറഞ്ഞു.. അപ്പോഴേയ്ക്കും ലഞ്ച് ബ്രേക്കിനുള്ള ബെല്ലടിച്ചിരുന്നു... രക്ഷപ്പെട്ടപോലെ കാന്തി പതിയെ പുറത്തേയ്ക്കു നടന്നു.. ആദ്യം ഞാൻ കരുതിയത് ഇവളും വിഷ്ണുവുംതമ്മിൽ ലൈൻ ആയിരിക്കുമെന്നാ.. പക്ഷേ.. ഇപ്പോഴെനിക്ക് സംശയം സൂര്യ സാറാണോന്നാ..?

അതുപോലല്ലേ ആ കുഞ്ഞിനേം കൊണ്ടു നടക്കുന്നത്... ആ.. എന്തായാലും മിണ്ടപ്പൂച്ചപോലെ നടന്നാലും ആള് മിടുക്കിയാ.. ആ സാറിനെയും വിഷ്ണുവിനെയും പോക്കറ്റിലാക്കിയില്ലേ ? ക്ലാസ്സിലാരൊക്കെയോ അടക്കം പറയുന്നത് അവ്യക്തമായി കാന്തി കേട്ടു.. ഉള്ളിലൂരുണ്ടുകൂടിയ കാർമേഘം മഴയായി പൊഴിയാൻ വെമ്പി... ഇടയ്ക്ക് തലയുയർത്തിനോക്കിയപ്പോൾ മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന വിഷ്ണുവിനെക്കണ്ടു.. ഉള്ളിൽ ആർത്തലയ്ക്കുന്ന മഴയിരമ്പം അതിരുകൾ ഭേധിക്കാതെ പിടിച്ചുനിർത്താൻ പണിപ്പെട്ടുകൊണ്ടവൾ കുഞ്ഞ് കിടക്കുന്ന റൂമിനരികെ നോക്കിനിന്നു... വിഷ്ണുവിന് മുഖം കൊടുക്കാതെ.. നിഷ്കളങ്കമായുറങ്ങുന്ന റിച്ചുവിനെക്കാൻകെ ഉള്ളിൽ വാത്സല്യം തിങ്ങിനിറയുന്നതവളറിഞ്ഞു ഇല്ല... ഒരിക്കലുമാകില്ല.. ഈ കുഞ്ഞിൽനിന്നകന്നുനിൽക്കാൻ.. അതിനെ കണ്ടില്ലെന്നു നടിക്കാൻ..

പക്ഷേ.. ഇവരൊക്കെ പറയുംപോലെ ഒരിക്കലും ഞാൻ ചിന്തിച്ചിട്ടുകൂടിയില്ല... ഇതുവരെ ഒരു ജീവിതം കൊതിച്ചിട്ടില്ല.. ഇനിയും... ഒന്നിനും ഞാൻ അർഹയുമല്ല... പക്ഷേ.. ഉള്ളം അറിയാതെ അടുത്തുപോകുന്നു.. കാണുമ്പോഴൊക്കെ ചേർത്തുനിർത്താൻ ഉള്ളം തുടിക്കുന്നു.. മനസ്സിൽ ഒരേ സമയം ഒരായിരം ചിന്തകൾ ഓടി നടന്നു... തെറ്റുചെയ്യാതിടത്തോളം കാലം ആരെയും ഭയക്കേണ്ടതില്ലെടോ... ഹൃദയത്തിൽ കറുത്തതുണികെട്ടി വെട്ടം മറച്ചിരുട്ടായിരിക്കാ അവർക്കൊക്കെ.. അപ്പോളിങ്ങനെ വരുള്ളൂ.. ജീവിതം നമ്മുടേതാണ്.... സമൂഹത്തിന് മുന്നിൽ ക്ലീൻ ചീട്ട് കിട്ടാനായി അഭിനയിച്ചിട്ടെന്തു കിട്ടാനാണ്.. സൊ ബി കൂൾ.. പുറകില്നിന്നും വിഷ്ണു കാന്തിയുടെ കാതോരം മൊഴിഞ്ഞു... തന്റെ മനസ്സിൽ ഓടിനടന്ന ചിന്തകൾക്കുള്ള മറുപടി വളരെ കൃത്യമായി വിഷ്ണുവിൽനിന്നും കേട്ടപ്പോൾ ഒരുവേള കാന്തി അതിശയിച്ചു.. നീര്തിളക്കത്തോടെ മെല്ലെ മുഖം ചെരിച്ചുനോക്കി... എന്റെ ചെവിക്കെ പൊട്ടൊന്നുമില്ല... ഇവിടെ നിൽക്കുമ്പോഴും കാതുകളിൽ അവിടെ നടക്കുന്ന ചൂടുള്ള വാർത്തകൾ എത്തിയിരുന്നു...

ഓരോനിമിഷവും മാറുന്ന നിന്റെ മുഖഭാവവും കണ്ണിലെ പിടപ്പും അവരുടെ വാക്കുകൾ നൽകുന്ന വ്യഥ വിളിച്ചോതിയിരുന്നു... നീ പുറത്തോട്ടു വന്നപ്പോൾ എന്നിൽനിന്നും സങ്കടമൊളിപ്പിക്കാൻ പാടുപെടുന്നതും കണ്ടു.. അത് വിച്ചേട്ടാ... അവരങ്ങനൊക്കെ പറഞ്ഞപ്പോൾ... പെട്ടെന്നങ്ങനെ കേട്ടപ്പോൾ സഹിക്കാൻ പറ്റിയില്ല... സഹിക്കാൻ പഠിക്കണം.. അഞ്ചുപേർ പറഞ്ഞപ്പോൾ തളർന്ന നീ നാളെ ക്ലാസ്സ്‌ മുഴുവൻ പറയുമ്പോൾ എന്ത് ചെയ്യും....? വിഷ്ണു പറഞ്ഞതുകേട്ടവൾ വിശ്വസിക്കാനാകാതെ നോക്കി... അതേടോ.... ക്ലാസ്സിൽ കുറച്ചുദിവസമായി ചർച്ചകൾ കൊഴുക്കുന്നുണ്ട്.. ചിലതൊക്കെ ഒളിഞ്ഞും തെളിഞ്ഞും ഞാൻ കേട്ടതുമാണ്... അല്ലെങ്കിലും രണ്ടുപേർ മിണ്ടിയാൽ കുറ്റം പറയാൻ കാത്തിരിക്കുന്ന നമ്മുടെ സമൂഹം ഇങ്ങനല്ലേ പ്രതികരിക്കുള്ളു.. അതിന്റെ പേരിൽ താനിങ്ങനെ തളർന്നാലോ.. അല്ലെങ്കിൽ കുഞ്ഞിൽനിന്നും അകന്നുനിൽക്കണം.. അത് പറ്റുമോ ? വിഷ്ണു ചോദ്യഭാവത്തിൽ അവളെ നോക്കി.. ഒരു കാരമ്പ് പോലെയാണതവളിൽ പതിച്ചത്..

അറിയാതെതന്നെ തലവെട്ടിച്ചവൾ ഇല്ലായെന്ന് കാട്ടി.. അപ്പോൾ ഇനിയെങ്കിലും കുറച്ചുകൂടി ബോൾഡ് ആകണം.. പക്ഷേ... വിച്ചേട്ടാ.. നിങ്ങള്ക്ക് കൂടി നാണക്കേടാകില്ലേ..? സൂര്യ സാറിതറിയുമ്പോൾ... അവൾ വാക്കുകൾ മുഴുമിപ്പിക്കാതെ അവനെ നോക്കി.. എന്റെ കൊച്ചേ ഒന്നു പോയേ നീ... നീയെനിക്ക് ആരാണെന്നു നമുക്ക് രണ്ടാൾക്കുമറിയാം... ആരേലും എന്തെങ്കിലും പറഞ്ഞെന്നുവെച്ചു അത് മാറുമോ..? അവൾ ഇല്ലായെന്ന് തലയാട്ടി... ആഹ്.. അപ്പോൾ ഈ ചോദ്യത്തിന് പ്രസക്തിയില്ല.. പിന്നെ ഏട്ടന്റെ കാര്യം.. അത് ഏട്ടനല്ലേ പറയാൻ പറ്റുള്ളൂ.. ദേ... നോക്കിയേ മോളുണർന്നു... കണ്ണുതുറന്നുകിടക്കുന്ന റിച്ചുസിനെക്കാട്ടി വിഷ്ണു പറഞ്ഞു.. ഇരുവരെയും നോക്കി ചിരിച്ചുകൊണ്ട് വാവ എഴുന്നേറ്റിരുന്നു. ആ പുഞ്ചിരി മതിയായിരുന്നു നെഞ്ചിലുറഞ്ഞുകൂടിയ മഞ്ഞുമല ഉരുകിത്തീരാൻ.. എന്റെ കാന്തി... നിങ്ങക്കൊന്നും വിശപ്പില്ലേ... ബെൽ അടിച്ചിട്ടെത്ര സമയമായിന്നറിയോ ? വിശന്നാലെനിക്ക് കണ്ണുകാണില്ലെന്നറിയില്ലേ? സ്വാതി ഓടിപ്പാഞ്ഞു വന്നുകൊണ്ടു തിരക്കി..

അതിനിടയിൽ കൈയിലെ ബാഗ് വിഷ്ണുവിനോട് പിടിക്കാനായി ആംഗ്യം കാട്ടി... അവളുടെ വെപ്രാളം കണ്ടു വിഷ്ണു എന്തെന്ന രീതിയിൽ പുരികമുയർത്തി.. ഒന്നുപിടിക്കെടോ..? വിശന്നിട്ടു തലകറങ്ങുന്നു.. അവനെയൊന്നു രൂക്ഷമായി നോക്കിക്കൊണ്ട് സ്വാതി പറഞ്ഞു.. ഓഹ്.. അല്ലെങ്കിലെപ്പോഴാ ഇയാക്ക് വിശക്കാത്തത് ? അവനൊരൊഴുക്കൻ മട്ടിൽ സ്വയം പറഞ്ഞു.. ഏഹ്.. എന്തേലും പറഞ്ഞാരുന്നോ ? അയ്യോ... ഒന്നുമില്ലായേ.. വിശന്നു വീഴുന്നേനുമുൻപ് പോയി കഴിക്കെന്നു പറയാരുന്നു.. സ്വാതിയെയൊന്നു നോക്കി ചുണ്ടുകോട്ടിയവൻ മറുപടി നൽകി.. എന്നാൽ നിങ്ങൾ കഴിച്ചോ.. ഞാൻ വീട്ടിൽ പോയി കഴിച്ചിട്ട് വരാം.. റിച്ചുസേ.. നമ്മക്ക് പോവാടാ.. കുഞ്ഞിനുനേരെ കൈനീട്ടി വിഷ്ണു പറഞ്ഞു.. വിഷ്ണു കൈനീട്ടിയപ്പോൾ റിച്ചു കാന്തിയെയും സ്വാതിയെയും മാറിമാറിനോക്കി മടിയോടെ കാന്തിയുടെ തോളിൽ ചാഞ്ഞു... ആഹ്.. കണ്ടില്ലേ കുഞ്ഞിന് മേലാ ഇയാളുടെ കൂടെ വരാൻ.. നമ്മക്കിവിടിരുന്നു മാമുണ്ണാംവേ.. സ്വാതി കുഞ്ഞിന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.. വാവയും നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ചു...

വിച്ചേട്ടാ.. വീട്ടിൽ പോകണോ ? ഞങ്ങടെ കൂടെ കഴിക്കാം.. ടേസ്റ്റ് ഒത്തിരി കുറവായിരിക്കും.. കാന്തി മടിച്ചുമടിച്ചു പറഞ്ഞു.. ടേസ്റ്റ് ഒന്നും സാരമില്ലെടാ.. പക്ഷേ..വീട്ടിൽ കാത്തിരിക്കും... വിഷ്ണു പറഞ്ഞതുകേൾക്കേ നിരാശയോടെ കുഞ്ഞിനെയവൾ നീട്ടി.. അല്ലേൽ ഇന്ന് നിങ്ങടെ കൂടെ കഴിക്കാം.. ഒരുമിനിറ്റ് ഞാൻ വീട്ടിലൊന്നു വിളിച്ചു പറയട്ടേ..... വിഷ്ണു ഫോണെടുത്തുകൊണ്ട് വിളിക്കാനായി തിരിഞ്ഞു.. ഡോ... എന്റെ ബാഗിങ് തന്നേച്ചുംപോടോ.. അവന്റെ പോക്ക് കണ്ടു സ്വാതി പുറകില്നിന്നും വിളിച്ചുപറഞ്ഞു.. ആഹ്.. അതെന്റെ കൈയിലിരിക്കട്ടെ അല്ലേൽ എനിക്കൊരുവറ്റുപോലും കിട്ടാൻ ചാൻസില്ല.. സ്വാതിയെയൊന്നു ചൊടിപ്പിച്ചുകൊണ്ടവൻ തിരിഞ്ഞു നിന്നു.. ആകെപ്പെട്ടപോലെ നിൽക്കുന്ന സ്വാതിയെ നോക്കി കാന്തി ഉള്ളിലൂറിയ ചിരിയടക്കാൻ പാടുപെട്ടു......... കാത്തിരിക്കുക...💕

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story