SOULMATES_💙: ഭാഗം 13

SOULMATES

എഴുത്തുകാരി: SAHALA SACHU

"നമുക്ക് എല്ലാവർക്കും ഒന്ന് നാട്ടിലേക്ക് പോണം....എത്രയും പെട്ടെന്ന്... ഇനി ഉള്ള കളികൾ നാട്ടിൽ...." അവനെ നോക്കി അത് ഞാൻ പറഞ്ഞപ്പോ അവനും ഒന്ന് ചിരിച്ചു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ദീക്ഷിത്】 ഗൗരി പോയതിന് ശേഷം ഞാനൊരു ചിരിയോടെ ബെഡിൽ തന്നെ കിടക്കുമ്പോ ആണ് വിക്രം വിളിച്ചത്.... "പറയെടാ...." "ആഹാ....എന്താണ്....രാവിലെ തന്നെ ഹാപ്പി ആണല്ലോ...സത്യം പറയെടാ.... ഗൗരി അവിടേക്ക് ആണോ വന്നത്...?" അവനത് ചോദിച്ചപ്പോ എനിക്ക് ചിരി വന്നു.... "അപ്പൊ നിങ്ങളോട് പറയാതെ ആണോ അവള് ഇവിടേക്ക് വന്നത്....?" "ആഹാ....അപ്പൊ ഇത്ര രാവിലെ അവൾ അവിടേക്ക് തന്നെയാ വന്നത് അല്ലെ.... എടാ....നീ ഞങ്ങടെ പെങ്ങളെ ഒന്നും ചെയ്തില്ലല്ലോ അല്ലെ....?" "എന്തായാലും നിന്നെ പോലെ അല്ല ഞാൻ....എനിക്ക് ആവശ്യത്തിന് കണ്ട്രോൾ ഉണ്ട്...." "എനിക്ക് കണ്ട്രോൾ ഇല്ലെന്ന് നിന്നോടാരാടാ പറഞ്ഞത്...."

"എന്തിനാ ആരെങ്കിലും പറയുന്നത്.... എനിക്ക് അറിഞ്ഞൂടെ....?" "പോടാ പോടാ....അവളോട് നീ യെസ് പറഞ്ഞോ....?അതാണോ ശബ്ദത്തിന് ഇത്രക്ക് സന്തോഷം....?" "പറഞ്ഞു മുത്തേ....പറഞ്ഞു..." "ആഹ്....അത് വിട്...ഞാൻ വേറൊരു കാര്യം പറയാൻ ആണ് വിളിച്ചത്... നമുക്ക് എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോവണം....ഞാൻ തനിച്ച് പോവേണ്ട കാര്യമല്ല....നമ്മൾ മൂന്നും ഒരുമിച്ച് വേണം പോവാൻ...." "എന്താടാ പെട്ടെന്ന്...." "എന്തായാലും നാട്ടിലേക്ക് പോകാൻ കരുതി ഇരിക്കുവായിരുന്നു ഞാൻ... ഇത്രയും അറിഞ്ഞിട്ട് അടങ്ങി ഇരിക്കുന്നത് ശരിയല്ലല്ലോ.... ഇന്ന് അച്ഛൻ വിളിച്ചു... പെട്ടെന്ന് ചെല്ലാൻ പറഞ്ഞു..എന്തായാലും അച്ഛൻ ചെല്ലാൻ പറഞ്ഞതിന് പിന്നിൽ വിവേക് ആവുമെന്ന് എനിക്ക് ഉറപ്പുണ്ട്.... എന്റെ പേരിൽ ഉള്ള എല്ലാ സ്വത്തും അവന്റെ പേരിൽ ആക്കാൻ വേണ്ടിയുള്ള പുറപ്പാട് ആണല്ലോ അവൻ.... ഇപ്പൊ അച്ഛനെ കൊണ്ട് വിളിപ്പിച്ചത് അതിന് തന്നെ ആയിരിക്കും....

പക്ഷെ നമ്മൾ പോകുന്നത് അവന് സ്വത്ത് കൊടുക്കാൻ അല്ല....അവനെ ജയിൽ കാണിക്കാനാണ്...." "ഞാൻ ഉണ്ടെടാ കൂടെ....ആ ചെറ്റ ചെയ്ത് കൂട്ടിയത് ഒന്നും വെറുതെ വിട്ട് കളയാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല...ഇനി ഉള്ള കാലം അവൻ ജയിലിൽ കിടക്കട്ടെ...." "ഓകെ അപ്പൊ....ടിക്കറ്റ് ഞാൻ എടുക്കാം....എന്നിട്ട് പറയാം നിന്നോട്...." "ഓകെ ടാ...." അവൻ കോൾ കട്ട് ചെയ്തു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ദിയ】 ഓഫീസിലേക്ക് പോകാൻ വേണ്ടി ഇറങ്ങിയപ്പോ ആണ് ഗൗതമിന്റെ കൂടെ ഫ്‌ളാറ്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന വിക്രമിനെ കണ്ടത്.... ങേ....അവൻ ഇന്നലെ പോയില്ലേ.... എന്നെ കണ്ടതും ഗൗതം ചുമക്കാൻ തുടങ്ങി....അവന്റെ ചുമ കേട്ടപ്പോ ആണ് വിക്രം എന്നെ നോക്കിയത്....എന്നെ കണ്ടതും ചെക്കന്റെ മുഖത്ത് ഒരു കളിച്ചിരി വിടർന്നു.... "നീയെന്തിനാടാ ചുമക്കുന്നത്...." -വിക്രം "ഓഹ്....എന്താണെന്നറിയില്ല...കാണാൻ പാടില്ലാത്തത് കണ്ടതിന്റെ എഫക്റ്റ് ആണെന്ന് തോന്നുന്നു...."

എന്നും പറഞ്ഞു അവൻ വീണ്ടും ചുമച്ചപ്പോ അവൻ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസിലായതും നാണം കെട്ട് നാറി എന്ന് പറഞ്ഞാൽ മതിയല്ലോ....അപ്പൊ ഇന്നലെ കാറിൽ നടന്നത് അവൻ കണ്ട് കാണും....അയ്യേ... എനിക്ക് പിന്നാലെ വന്ന അനുവിനെയും ആമിയെയും കണ്ടപ്പോ ഗൗതം പെട്ടെന്ന് ചുമ നിർത്തിയതും ഞാൻ ചുമക്കാൻ തുടങ്ങി.... "നീയെന്തിനാ ചുമക്കുന്നത്....?" -വിക്രം "ഓഹ്...എന്താണെന്നറിയില്ല....ചില കള്ള പൂച്ചകളുടെ കള്ളക്കളി കണ്ടു പിടിച്ചതിന്റെ എഫക്റ്റ് ആണെന്ന് തോന്നുന്നു...." എന്നും പറഞ്ഞു ഞാൻ വീണ്ടും ചുമച്ചപ്പോൾ വിക്രം ഒന്നും മനസ്സിലാവാതെ എന്നെ നോക്കുന്നുണ്ട്... ഗൗതം അവിഞ്ഞ ഒരു ചിരി പാസാക്കി അനുവിനെയും ആമിയെയും നോക്കിയപ്പോ അവളുമാര് രണ്ടും മുഖത്തോട് മുഖം നോക്കുന്നുണ്ട്....

"ഗൗതം....ഞാൻ എന്തായാലും ഇന്ന് ഓഫീസിലേക്ക് ഇല്ല....നീ ഇന്ന് കാര്യങ്ങൾ ഒക്കെ ഡീൽ ചെയ്യ്....നാളെ ഞാൻ എല്ലാം മാനേജരെ ഏല്പിക്കാം....ഓകെ.... ഇപ്പൊ നീ വിട്ടോ.... ദിയ,,,come with me.... കുറച്ച് കാര്യങ്ങൾ എനിക്ക് പറയാനുണ്ട്...." "എനിക്ക് ഓഫീസിൽ പോകാൻ ടൈം ആയി...." "ദീക്ഷിയോട് ഞാൻ പറഞ്ഞിട്ടുണ്ട്.... വാ..." എന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവൻ നടന്നപ്പോ അനുവും ഗൗരിയും എനിക്ക് റ്റാറ്റ തന്നു....അവളുമാരെ നോക്കി ഇളിച്ചു കാണിച്ച് ഗൗതമിനെ നോക്കി നടക്കട്ടെ എന്ന രീതിയിൽ തലയാട്ടിയപ്പോ ചെക്കൻ എന്നെ നോക്കി കൈ കൂപ്പി കാണിച്ചു..... ഇവിടെ ഒരുത്തൻ കാറിൽ കയറി ഇരുന്നിട്ടും എന്താണ് പറയാൻ ഉള്ളതെന്ന് പറയുന്നില്ല.... ഞാൻ അവനെ നോക്കുന്നുണ്ടെങ്കിലും ചെക്കൻ ഡ്രൈവിംഗിൽ ശ്രദ്ധ കൊടുത്ത് ഇരിക്കുവാണ്.... "വിക്രം....നിനക്കെന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞിട്ട് ഒന്നും പറഞ്ഞില്ലല്ലോ...."

"പറയാം....എന്റെ ഫ്‌ളാറ്റിൽ എത്തട്ടെ..." എന്നവൻ പറഞ്ഞതും,,,, "ഫ്‌ളാറ്റിലേക്കോ....?" എന്ന് ഞാൻ അമ്പരപ്പോടെ ചോദിച്ചു.... "ഹാ...ഫ്‌ളാറ്റിലേക്ക്....എന്തേ...." അവനത് ചോദിച്ചപ്പോ ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു.....ഇന്നലെ കാറിൽ വെച്ച് കാണിച്ച് കൂട്ടിയത് തന്നെ ഓർത്ത് ചടച്ച് ഇരിക്കുവാണ്....ഇനി ഫ്‌ളാറ്റിൽ എത്തിയാൽ ഈ ചെക്കൻ എന്നെ ബാക്കി വെക്കുമോ....ദേവ്യെ....എന്നെ കാത്തോളണെ...." ഞാൻ അതും പ്രാർത്ഥിച്ച് ഇരുന്നു... പിന്നെ അവന്റെ ഫ്‌ളാറ്റിൽ എത്തുന്നത് വരെ ഞാൻ കമാന്നൊരക്ഷരം മിണ്ടിയില്ല.... "ഇറങ്ങ്...." ഫ്‌ളാറ്റിൽ എത്തിയതിന് ശേഷം അവൻ പറഞ്ഞപ്പോ ഞാൻ ഒന്ന് മൂളി കൊണ്ട് കാറിൽ നിന്ന് ഇറങ്ങി.....അവന്റെ പിന്നാലെ ഞാൻ പമ്മി പമ്മി നടക്കുന്നത് കണ്ടപ്പോ ചെക്കൻ പെട്ടെന്ന് തിരിഞ്ഞു നോക്കി....ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു കാട്ടിയപ്പോ അവൻ എന്റെ കൈ പിടിച്ചു വലിച്ചു....

അവന്റെ കയ്യിൽ എന്റെ കൈ ഒതുക്കി പിടിച്ച് നടക്കുന്നത് കണ്ടപ്പോ ഞാൻ ഒരു പുഞ്ചിരിയോടെ അവന്റെ കൂടെ നടന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ഗൗതം】 ദിയക്ക് ഏകദേശം എല്ലാം മനസിലായി എന്ന് പെണ്ണിന്റെ സംസാരത്തിൽ നിന്ന് തന്നെ എനിക്ക് ഉറപ്പായി....ഞാൻ അനുവിനെയും ആമിയെയും നോക്കിയപ്പോ അവര് രണ്ടും എന്നെ നോക്കി നിൽക്കുന്നുണ്ട്..... "ഓഫീസിലേക്ക് ഞാൻ ഡ്രോപ്പ് ചെയ്യാം.." എന്ന് ഞാൻ അവരോട് പറഞ്ഞപ്പോ അനു ആമിയെ നോക്കി.... "ഓഹ്....ഞാനില്ല...നിങ്ങൾ രണ്ടാളും പോയാൽ മതി....സ്വർഗത്തിലെ കട്ടുറുമ്പാവാൻ എനിക്ക് തീരെ താൽപ്പര്യം ഇല്ല...." എടുത്തടിച്ചത് പോലെ ആമി പറഞ്ഞത് കേട്ടപ്പോ ഞാനും അനുവും പകച്ച് കൊണ്ട് മുഖത്തോട് മുഖം നോക്കി.... "എന്താ ഇങ്ങനെ നോക്കുന്നത്....ദിയക്ക് മാത്രമല്ല,,,,ഏറെക്കുറെ എനിക്കും മനസിലായി കാര്യങ്ങൾ.... കണ്ണ് കൊണ്ടുള്ള കഥകളി ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് നാൾ കുറെയായി...." എന്ന് കൂടെ അവൾ കൂട്ടി ചേർത്തപ്പോ എന്തോന്ന് എന്ന മട്ടിൽ അനു അവളെ നോക്കി....

"എന്തിനാടി ഇനിയും നീ ഒന്നും അറിയാത്തത് പോലെ നിൽക്കുന്നത്..." ആമി അവളെ നോക്കി കണ്ണുരുട്ടി കാണിച്ച് ചോദിച്ചപ്പോ പെണ്ണ് ഒന്ന് തല ചൊറിഞ്ഞു.... പിന്നെ സൈക്കിളിൽ നിന്ന് വീണ ഒരു ചിരി പാസാക്കി.... ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് ആമിയും പോയപ്പോ അനു എന്നെ രൂക്ഷമായി നോക്കി.... "ആഹാ....നീയെന്തിനാടി എന്നെ നോക്കി പേടിപ്പിക്കുന്നത്....?" "നീ ഒരുത്തൻ കാരണം രണ്ടിന്റെയും മുന്നിൽ ഞാൻ നാണം കെട്ടില്ലേ....?" "ഞാൻ കാരണമോ....?" "അല്ലാതെ പിന്നെ....അവരുടെ മുന്നിൽ വെച്ച് നീ എന്നെ നോക്കി കാണിക്കുന്ന കോപ്രായങ്ങൾ കണ്ടിട്ടല്ലേ അവളുമാർക്ക് ഡൗട്ട് വന്നത്...." "അയ്യട....ഞാൻ കോപ്രായം കാട്ടി പോലും....എന്നെ കാണുമ്പോ പരിസരം മറന്ന് നോക്കി നിൽക്കുന്നതും പോരാ... എന്നിട്ടിപ്പൊ എനിക്കായോ കുറ്റം.... നിന്നോട് ഞാൻ പറഞ്ഞോ എല്ലാവരുടെയും മുന്നിൽ നിന്ന് കണ്ണ് ചിമ്മാതെ എന്നെ നോക്കി നിൽക്കാൻ...

അല്ലേലും അവര് അറിഞ്ഞാൽ എന്താ... നിന്റെ ഫ്രെണ്ട്സ് അല്ലെ...." "ആഹ്...ആണ്...അവരോട് ഞാൻ തന്നെ എല്ലാം പറയാമെന്ന് കരുതിയതാണ്.... പക്ഷെ ഇതിപ്പോ അവർക്ക് എല്ലാം മനസിലായി..." "നന്നായി പോയി...." "ഓഹ്...എന്റെ തലവിധി...." "നീയായിട്ട് എന്റെ പിന്നാലെ വന്നതല്ലേ... അപ്പോ പിന്നെ,,,,എല്ലാം കേൾക്കാൻ നീ ബാധ്യസ്ഥയാണ്...." "അയ്യട....ഞാൻ പിന്നാലെ വന്നപ്പോ മോൻ നൊ ഒന്നും പറഞ്ഞില്ലല്ലോ.... അതുകൊണ്ട് വല്യ ഡയലോഗ് ഒന്നും വേണ്ട....ഒരു തവണ ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ മൂക്കും കുത്തി വീണത് പോരാ....എന്നിട്ട് ഡയലോഗ് അടിക്കുന്നോ....?" "അതുപിന്നെ എനിക്ക് നിന്നോട് ഇഷ്ടം തോന്നിയത് കൊണ്ട് ഓകെ പറഞ്ഞു.... അതിലിപ്പോ എന്താ ഇത്ര തെറ്റ്...." "ഒരു തെറ്റുമില്ല പൊന്നേ...." എന്ന് പറഞ്ഞു അവൾ കൈ കൂപ്പിയപ്പോ,,,, "ഇങ്ങോട്ട് വാടി...."

എന്നും പറഞ്ഞു ഞാൻ അവളുടെ കൈ പിടിച്ച് വലിച്ച് എന്റെ ഫ്‌ളാറ്റിന് അകത്തേക്ക് കൊണ്ട് പോയി.... "എന്താടാ....?" "ഇത്രയും നാൾ രഹസ്യ പ്രണയം ആയത് കൊണ്ട് നീയെന്നെ ഒന്ന് തൊടാൻ പോലും സമ്മതിച്ചിട്ടില്ല....നേരിട്ട് കാണുമ്പോ ഉള്ള ഒരു ചിരി അല്ലാതെ വേറെന്തെലും തന്നിട്ടുണ്ടോ നീ എനിക്ക്...?" "ഇനിയും തരില്ല....കല്യാണം കഴിയാതെ പൊന്നുമോൻ എന്നെ തൊടാൻ പാടില്ല..." "പാടില്ലേ....?" "ഇല്ല..." "ഉറപ്പാണോ....?" "ആണ്...." "എങ്കിൽ പിന്നെ അതൊന്ന് കാണണമല്ലോ...." എന്ന് പറഞ്ഞു ഞാൻ അവളെ പിടിച്ച് ചുമരിനോട് ചേർത്ത് നിർത്തി രണ്ട് കൈ കൊണ്ടും ലോക് ചെയ്തതും പെണ്ണ് കണ്ണ് രണ്ടും മിഴിച്ച് എന്നെ നോക്കി.... "ഇനിയിപ്പോ നീ എന്ത് ചെയ്യുമെന്ന് എനിക്ക് ഒന്ന് കാണണം...." "ഹേയ്....Nooo.... നമുക്ക് ഓഫീസിൽ പോവണ്ടെ....?വാ....പോവാം...." "പോവാം...പോവില്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ....ഒരു അഞ്ച് മിനിറ്റ് ലേറ്റ് ആയാലും പ്രോബ്ലമില്ല..."

"അങ്ങനെ പറയരുത്....നിന്റെ ബോസ് അല്ല എന്റെ ബോസ്...." "പക്ഷെ എന്റെ ചങ്ക് ആണ് നിന്റെ ബോസ്.....അത് മറക്കരുത് നീ....നീ എത്ര നേരം ഇങ്ങനെ സംസാരിച്ച് നിൽക്കുന്നോ....അത്രയും നേരം വെറുതെ പോവും....ഒരു കിസ് എനിക്ക് തന്നാൽ പെട്ടെന്ന് പോവാം....." "ഗൗതം......." "എന്താടി....പെട്ടെന്നാവട്ടെ...." "പ്ലീസ്...." "കവിളിൽ മതി....താ...." ഞാൻ മുഖം സൈഡിലേക്ക് തിരിച്ചു കൊണ്ട് പറഞ്ഞപ്പോ പെണ്ണ് മടിച്ച് മടിച്ച് എന്റെ കവിളിലേക്ക് ചുണ്ട് അമർത്താൻ പോയതും ഞാൻ പെട്ടെന്ന് മുഖം തിരിച്ച് എന്റെ ചുണ്ട് അവളുടെ ചുണ്ടിലേക്ക് വെച്ചു കൊടുത്തു....ഒരു നിമിഷം അവൾ ഞെട്ടി പോയി.... പക്ഷെ ഞാൻ അത് കാര്യം ആക്കാതെ അവളുടെ ഇടുപ്പിൽ രണ്ട് കയ്യും വെച്ച് പെണ്ണിന്റെ അധരം നുണയാൻ തുടങ്ങിയതും അവൾ എന്റെ കഴുത്തിലൂടെ കയ്യിട്ട് നിന്നു....ഇടയ്ക്ക് എപ്പോഴോ എന്റെ പല്ല് അവളുടെ ചുണ്ടിൽ അമർന്നതും അവളൊന്ന് മൂളി.... ഞാൻ ഒരു ചിരിയോടെ അവളെ നോക്കി കൊണ്ട് വീണ്ടും ആവേശത്തോടെ ആ തേൻ ചുണ്ടുകൾ സ്വന്തമാക്കാൻ തുടങ്ങി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

【ഗൗരി】 സത്യത്തിൽ ഇപ്പോഴും ഞാൻ കിളി പോയത് പോലെയാണ് ഉള്ളത്.... ഇങ്ങനൊരു മറുപടി പ്രതീക്ഷിച്ച് അല്ലായിരുന്നു ഞാൻ പോയത്.... ഇന്നും ഏട്ടൻ പതിവ് പോലെ നോ പറയും എന്ന് തന്നെയാണ് കരുതിയത്.... പക്ഷേ ഇതിപ്പോ ഒട്ടും പ്രതീക്ഷിക്കാതെ ഏട്ടൻ മനസിൽ ഉള്ളത് തുറന്ന് പറഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് എനിക്ക് തോന്നിയത്..... ഇത്രയും ഇഷ്ടം എന്നോട് ഉള്ളിൽ ഉണ്ടായിട്ടാണ് ചെക്കൻ ഇത്രയും നാൾ എന്നോട് കലിപ്പ് കാട്ടി നടന്നത്...ഒരു കിസ് കൊടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും എന്നെ ഇങ്ങനെ വട്ടം കറക്കിയതിന് പ്രതികാരം ആയിട്ടാണ് ഞാൻ അവിടുന്ന് ഇറങ്ങി ഓടിയത്..... ഓരോന്ന് ആലോചിച്ച് ചിരിയോടെ ഫ്‌ളാറ്റിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറിയതും മുന്നിൽ ഉള്ള കാഴ്ച കണ്ട്,,,, ആഹ്ഹ്ഹ്.... എന്ന് അലറി ഞാൻ പിന്നോട്ട് തിരിഞ്ഞു നിന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ഗൗതം】

എന്റെ മുഖം അവളുടെ കഴുത്തിലേക്ക് അമർന്ന സമയത്താണ് ആരുടെയോ നിലവിളി കേട്ടത്....ഒരു ഞെട്ടലോടെ ഞാനും അനുവും ഡോറിന്റെ ഭാഗത്തേക്ക് നോക്കിയപ്പോ കണ്ടത് തിരിഞ്ഞു നിൽക്കുന്ന ഗൗരിയെ ആണ്... ഇന്നലെ വിക്രമിന് എങ്ങനെയാണ് ചടച്ചത് എന്നെനിക്ക് ആ നിമിഷം മനസിലായി....തൊലി ഉരിഞ്ഞത് പോലെ ഞാൻ വല്ലാത്തൊരു ഭാവത്തിൽ അനുവിനെ നോക്കിയപ്പോ പെണ്ണ് ആകെപ്പാട് തലക്കടി കിട്ടിയത് പോലെ നിൽപ്പാണ്..... ഇടക്കിടെ എന്നെ നോക്കി നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്ന രീതിയിൽ പല്ല് ഞെരിക്കുന്നുമുണ്ട്..... "ഗൗരി...." "ഏട്ടാ....ഇതൊക്കെ ചെയ്യുമ്പോ അറ്റ്ലീസ്റ്റ് ഒന്ന് ഡോർ ലോക് ചെയ്യാൻ ഉള്ള മര്യാദ കാണിക്കണ്ടെ...." അവൾ ചടപ്പോടെ പറഞ്ഞപ്പോ ഞാൻ വേണോ വേണ്ടയോ എന്ന മട്ടിൽ അനുവിനെ നോക്കി ഒന്ന് ചിരിച്ച് അവളുടെ അടുത്തേക്ക് പോയി....

ഞാൻ അവൾടെ അടുത്ത് എത്തുന്നതിന് മുന്നേ തന്നെ പെണ്ണ് ഞങ്ങളെ തിരിഞ്ഞു നോക്കി.... "അപ്പൊ അനു ആണല്ലേ ദിയ പറഞ്ഞ കള്ളി പൂച്ച...." ഒരു ചിരിയോടെ ഗൗരി പറഞ്ഞപ്പോ അനു എന്റെ പിന്നിൽ ഒളിച്ച് നിന്ന് അവളെ ഏന്തി വലിഞ്ഞു നോക്കി ചമ്മിയ ഒരു ചിരി കൊടുത്തു.... "ഒളിക്കുവൊന്നും വേണ്ടാ....എന്തായാലും കാണാൻ ഉള്ളത് ഞാൻ കണ്ടു...ഇനി എങ്കിലും ഇങ്ങനെ ഉള്ള അബദ്ധങ്ങൾ കാണിക്കരുത്... പ്ലീസ്..." അവൾ ചിരി അടക്കി പിടിച്ച് പറഞ്ഞപ്പോ ഞാൻ അവളെ നോക്കി പോടി എന്ന് പറഞ്ഞു.... "പിന്നെ...വേറൊരു ഹാപ്പി ന്യൂസ് ഉണ്ട്..." "ദീക്ഷി ആക്സെപ്റ്റ് ചെയ്‍തത് അല്ലെ....." "ങേ...അതെങ്ങനെ ഏട്ടൻ അറിഞ്ഞു.... ദീക്ഷി ഏട്ടൻ വിളിച്ചു പറഞ്ഞോ...?" "നീ പോയപ്പോ തന്നെ ഞങ്ങൾ ഊഹിച്ചു....പിന്നെ വിക്രം അവനെ വിളിച്ചപ്പോ അവൻ പറഞ്ഞു കാര്യങ്ങൾ എല്ലാം....ഇപ്പൊ എന്റെ പെങ്ങൾക്ക് സന്തോഷം ആയില്ലേ...." "ആയി....എനിക്ക് മാത്രമല്ല...ഇവിടെ എല്ലാവർക്കും സന്തോഷം ആണല്ലോ.. ല്ലേ...." എന്നവൾ ഒരു ആക്കിയ രീതിയിൽ ചോദിച്ചപ്പോ അനു അവളെ നോക്കി കൈകൂപ്പി കാണിച്ചു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

【വിക്രം】 ഫ്‌ളാറ്റിന് അകത്തേക്ക് കയറിയപ്പോ ഞാൻ അവളെ നോക്കി ചിരിച്ചു.... പെണ്ണിന്റെ മുഖത്ത് ചെറിയ ഒരു വെപ്രാളം ഉണ്ടെന്ന് കണ്ടപ്പോ ഞാൻ അവളെ സൂക്ഷിച്ച് നോക്കി.... "എന്താടി...മുഖത്തൊരു വെപ്രാളം..." "വെപ്രാളമോ....ഒന്നുമില്ല..." "ഇല്ലെങ്കിൽ പോട്ടെ....നീ ഇവിടെ ഇരിക്ക്...ഞാൻ ഒന്ന് ഡ്രെസ് മാറി വരാം..." എന്ന് പറഞ്ഞു ഞാൻ റൂമിലേക്ക് കയറിയപ്പോ അവൾ ഹാളിലെ സോഫയിൽ ഇരുന്നു ഫോണ് നോക്കി.... ഡ്രെസ് മാറി ഇറങ്ങിയപ്പോ അവൾ അപ്പോഴും ഫോണിൽ തന്നെയാണ്.... "മാഡം....കുടിക്കാൻ എന്താണ് വേണ്ടത്....ജ്യൂസ് ഓർ കോഫി....?" "ഒന്നും വേണ്ട...." "അങ്ങനെ പറയരുത്...." "ഞാൻ ഫുഡ് കഴിച്ച് ഇറങ്ങിയത് അല്ലെ....ഇപ്പൊ ഒന്നും വേണ്ട....നീ എന്നോട് എന്തോ കാര്യമായി സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞല്ലേ കൂട്ടി കൊണ്ട് വന്നത്....ഇനി പറയ്..." ഞാൻ അവൾടെ ഓപ്പോസിറ്റ് ഇരുന്നു.... "നെക്സ്റ്റ് വീക് ഞങ്ങൾ നാട്ടിലേക്ക് പോകും...."

"Whaatt....? നാട്ടിലേക്കോ...?" അവൾ കേട്ട മാത്രയിൽ ഞെട്ടലോടെ ചോദിച്ചപ്പോ ഞാൻ അവിടുന്ന് എഴുന്നേറ്റ് അവളുടെ തൊട്ട് അടുത്ത് പോയി ഇരുന്നു... "എല്ലാം മനസിലായ സ്ഥിതിക്ക് നാട്ടിലേക്ക് പോകണം എന്ന് കരുതി ഇരിക്കുവായിരുന്നു ഞാൻ.... അതിനെ കുറിച്ച് ദീക്ഷിയോടും ഗൗതമിനോടും സംസാരിക്കാൻ ഇരിക്കുമ്പോഴാണ് ഇന്ന് അച്ഛൻ വിളിച്ചത്...." "എന്തിന്....?" "നാട്ടിലേക്ക് പോകാൻ പറഞ്ഞു.... അച്ഛൻ പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ വിവേക് ആവുമെന്ന് എനിക്ക് ഉറപ്പാണ്.....അവന്റെ നഷ്ടം നികത്താൻ വേണ്ടി എന്റെ സ്വത്തിൽ കണ്ണ് വെച്ച് നടക്കുവാണല്ലോ.... സൊ,,,,അവന്റെ ആ നഷ്ടം ഞാൻ നികത്തി കൊടുക്കാൻ തീരുമാനിച്ചു.... സ്വത്ത് കൊടുത്തിട്ടല്ല,,,,, അവനെ ജയിലിൽ കയറ്റിയിട്ട്....." "ഞങ്ങൾ എന്ന് പറയുമ്പോ,,,ആരൊക്കെ ഉണ്ടാവും....?" അവളത് ചോദിക്കുമ്പോ പെണ്ണിന്റെ മുഖത്ത് വല്ലാത്തൊരു സങ്കടം നിറയുന്നത് ഞാൻ കണ്ടു....

"അങ്ങനെ ചോദിച്ചാൽ,,,,ഞാൻ ഉണ്ടാവും....പിന്നെ....ദീക്ഷി ഉണ്ടാവും... പിന്നെ....ഗൗതം ഉണ്ടാവും....പിന്നെ....." "പിന്നെ....?" "പിന്നെ ഗൗരി ഉണ്ടാവും...ഞങ്ങൾ പോകുമ്പോൾ അവളെ ഇവിടെ നിർത്തിയിട്ട് പോവില്ലല്ലോ...." "ഹ്മ്മ....പോയിട്ട് എപ്പോ വരും...." "പെട്ടെന്ന് വരും....അവനെതിരെ ഉള്ള തെളിവുകൾ കളക്റ്റ് ചെയ്യാൻ ഞാൻ പറഞ്ഞിട്ടുണ്ട്.... പോലീസ് ഡിപ്പാർട്ട്‌മെന്റിൽ തന്നെ അവനെ ഹെല്പ് ചെയ്യാൻ ആൾക്കാർ ഉണ്ട്....പക്ഷെ എനിക്കും അവിടെ ആൾക്കാർ ഉണ്ടെന്ന് അവനറിയില്ല.... സൊ,,,,പോകുന്ന കാര്യങ്ങൾ ഭംഗിയായി തീർന്നാൽ പെട്ടെന്ന് തന്നെ ഞാനിങ്ങ് വരും.... എന്റെ പെണ്ണ് ഇവിടെ അല്ലെ ഉള്ളത്....അപ്പൊ പിന്നെ അധിക നാൾ എനിക്കവിടെ നിൽക്കാൻ കഴിയില്ലല്ലോ..." "ഹ്മ്മ...." "എന്താടി ഒരു മൂളൽ...." "ഒന്നുമില്ല...." "നീ വരുന്നോ ഞങ്ങളുടെ കൂടെ....?" ആ ചോദ്യം കേട്ടതും അവളൊരു പ്രതീക്ഷയോടെ എന്നെ നോക്കി....

"വരുന്നു എന്ന് പറഞ്ഞാലും ഇപ്പൊ ഞാൻ കൊണ്ട് പോകില്ല....ഒന്നാമത് നീയിവിടെ വന്നിട്ട് ഒരു മാസം കഴിഞ്ഞതെ ഉള്ളൂ....ഇപ്പൊ തന്നെ നാട്ടിലേക്ക് പോയാൽ നിന്റെ അച്ഛനോടും അമ്മയോടും എന്ത് പറയും നീ.....? മാത്രവുമല്ല,,,ഇപ്പൊ പോവുമ്പോൾ നിന്നെ കൊണ്ട് പോകുന്നത്ബ് റിസ്ക് ആണ്...വിവേകിന്റെ സ്വഭാവം മാറിയാൽ അവൻ എന്ത് ചെയ്യുമെന്ന് നമുക്ക് പ്രെഡിക്റ്റ് ചെയ്യാൻ കഴിയില്ല....അവന് എന്നോടുള്ള പക ഞാൻ മനസ്സിലാക്കി... ചിലപ്പോ എന്നോടുള്ള ദേഷ്യം കാരണം അവൻ നിന്നെ കരുവാക്കും എന്നെ ഒതുക്കാൻ....അങ്ങനെ സംഭവിക്കാൻ പാടില്ല.... കുറച്ച് കഴിയുമ്പോ നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് തന്നെ നാട്ടിലേക്ക് പോകാം....വെറുതെ ആവില്ല പോകുന്നത്,,,,നമ്മുടെ വിവാഹം തീരുമാനിക്കാൻ തന്നെയാവും.... അത് പോരെ....? " അവൾടെ കൈ എന്റെ കൈകൾക്ക് ഉള്ളിൽ ഒതുക്കി വെച്ച് ഞാൻ ചോദിച്ചപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു....

"ആഹാ...ഇപ്പൊ ചിരി വന്നല്ലോ.... എന്തായാലും ഞാനും ഗൗതമും നാട്ടിലേക്ക് പോകുന്നത് കൊണ്ട് കമ്പനിയിലെ കാര്യങ്ങൾ മാനേജരെ ഏൽപ്പിക്കണം....കുറച്ച് കാര്യങ്ങൾ കമ്പനിയിൽ ചെയ്ത് തീർക്കാനും ഉണ്ട്... സൊ ഇനി ഞാൻ നല്ല ബിസി ആയിരിക്കും..... നാട്ടിലേക്ക് പോയാൽ ആണെങ്കിൽ എനിക്ക് കുറച്ച് നാൾ നിന്നെ കാണാനും കഴിയില്ല....അതിന്റെ കുറവ് ഞാൻ ഇന്ന് നികത്തും....." ഒരു കള്ള ചിരിയോടെ അവളെ നോക്കി അത് പറഞ്ഞതും പെണ്ണ് Nooo എന്ന് പറഞ്ഞോണ്ട് പിന്നിലേക്ക് വലിഞ്ഞു.... പക്ഷെ ഞാൻ അവളെ പൊക്കി എടുത്ത് എന്റെ ബെഡ്റൂമിലേക്ക് നടന്നു..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story