SOULMATES_💙: ഭാഗം 18

SOULMATES

എഴുത്തുകാരി: SAHALA SACHU

【ആമി】 അനുവും ദിയയും രണ്ടിന്റെയും ചെക്കന്മാരുടെ അടുത്തേക്ക് പോയപ്പോ ഞാൻ സിംഗിൾ പാസങ്കേ പാടി ഫോണ് ഓപ്പണ് ചെയ്ത് ഇരുന്നപ്പോൾ എന്റെ ഫോണിലേക്ക് ഒരു മെസേജ് വന്നു.... അഭിനവ് ആണല്ലോ....ഇവൻ എന്താണ് പതിവ് ഇല്ലാതെ എനിക്ക് മെസേജ് ഒക്കെ അയക്കുന്നത്.... അഭിനവ് ഞങ്ങളുടെ കൊലീഗ് ആണ്.... ഓഫീസിൽ വെച്ച് വല്ലപ്പോഴും സംസാരിക്കും....കണ്ടാൽ ചിരിക്കും... അത്രയേ ഉള്ളൂ...അല്ലാതെ ഞങ്ങൾ വലിയ കമ്പനി ഒന്നുമല്ല....പിന്നെ എന്തിനാവും അവൻ എനിക്ക് മെസേജ് വിട്ടത്..... "Hy...." എന്നാണ് വന്നത്....ഇനിയിപ്പോ ഓഫീസ് മാറ്റർ വല്ലതും സംസാരിക്കാൻ ആവുമോ....? ഞാൻ എന്തിനാ ഇപ്പൊ ഇങ്ങനെ ആലോചിച്ച് തല പുണ്ണാക്കുന്നത്.... അവന് റിപ്ലൈ കൊടുത്താൽ വല്ലതും ഉണ്ടേൽ അവൻ തന്നെ പറയില്ലേ.... അതും കരുതി അവന് തിരിച്ചു ഒരു ഹായ് കൊടുത്തു....ഓണലൈനിൽ തന്നെ ഉണ്ടായിരുന്നു എന്ന് മാത്രമല്ല,,,, എന്റെ ചാറ്റ് ഓപ്പണ് ചെയ്ത് വെച്ചാണ് ഇരിപ്പ് എന്ന് അയച്ച സ്പോട്ടിൽ ബ്ലൂ ടിക് വീണപ്പോൾ മനസിലായി..... " What's up...?" -അവൻ "Pretty good and uh...?" -ഞാൻ "Good..."

എന്ന് അവന്റെ റിപ്ലൈ വന്നതിന് ശേഷം പിന്നെന്ത് അയക്കണം എന്നോ ചോദിക്കണം എന്നോ ഒരു പിടി ഇല്ലാത്തത് കൊണ്ട് 😊 ഇങ്ങനൊരു എമോജി വിട്ടു....അടുപ്പം ഉള്ള ആൾ ആയിരുന്നു എങ്കിൽ വല്ല ചളിയും പറഞ്ഞിരിക്കാമായിരുന്നു.... "ഇന്ന് ഓഫീസിൽ വരില്ലേ ആമി...?" "വരും...." "അനുവിന്റെയും ദിയയുടെയും കൂടെ ആവും അല്ലെ...." "ഹേയ് അല്ല....അവര് ഇന്ന് ലീവ് ആണ്..." "Why...?" "അവരുടെ ബോയ്ഫ്രണ്ട്സ് ഇന്ന് നാട്ടിലേക്ക് പോകുവാ....സൊ...." "ഓഹ് അങ്ങനെ....അപ്പൊ ആമി ഇന്ന് തനിച്ചാവും അല്ലെ...." "Yes...." "ഞാൻ വരണോ പിക് ചെയ്യാൻ....." "ഹേയ്...വേണ്ട...." എന്ന് റിപ്ലൈ കൊടുത്തെങ്കിലും ചെക്കന്റെ ചോദ്യങ്ങളിൽ ഒക്കെ ഒരു പന്തികേട് എനിക്ക് ഫീൽ ചെയ്യുന്നുണ്ടായിരുന്നു.... "ആമി....." "ആഹ്..." "എനിക്ക് നിന്നോട് ചിലത് സംസാരിക്കാൻ ഉണ്ട്...." "എന്ത്....?" "പറയാം...ഇന്ന് ഉച്ചയ്ക്ക് നമുക്ക് ഒരുമിച്ച് ലഞ്ചിന് പോകാം....അപ്പൊ പറയാം...." "ഓകെ...." "ഓകെ...." അവൻ അതും പറഞ്ഞു പോയെങ്കിലും ഞാൻ ആകെ കണ്ഫ്യുഷൻ ആയി.... എന്താവും അവന് പറയാൻ ഉള്ളത് എന്നാലോചിച്ച് ഇരിക്കാൻ തുടങ്ങി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

【ദീക്ഷി】 ടിവി കണ്ട് ഇരിക്കുമ്പോൾ ഗൗരി കോഫി കൊണ്ട് തന്നു....ആദ്യമായിട്ടാണ് ഇവിടുന്ന് എനിക്ക് മറ്റൊരാൾ കോഫി ഇട്ട് തരുന്നത്....അല്ലെങ്കിൽ എപ്പോഴും ഞാൻ തനിയെ കോഫി ഇട്ട് കുടിക്കാറാണ് പതിവ്.... "എത്ര മണിക്കാണ് നമ്മൾ ഇറങ്ങുന്നത്..." "ഒരു നാല് മണി ആവുമ്പോൾ ഇറങ്ങാം... നിന്റെ ലഗേജ് ഒക്കെ എടുത്തോ ഇവിടേക്ക് വരുമ്പോൾ....?" "എടുത്തെങ്കിൽ നിങ്ങൾ കാണില്ലേ.... ഞാൻ അതൊന്നും ഇവിടേക്ക് എടുത്തില്ല....ഏട്ടൻ ഏട്ടന്റെ ലഗേജ് എടുക്കുമ്പോൾ എന്റേത് കൂടെ എടുക്കും...." "ഹ്മ്മ...." "പിന്നെ,,,,നാട്ടിൽ എത്തിയാൽ എത്രയും പെട്ടെന്ന് നമ്മുടെ മാരേജ് നടത്തും എന്നാണ് ഏട്ടൻ പറഞ്ഞത്..." "മാരേജ് നടത്തുമോ എന്നെനിക്ക് അറിയില്ല....പക്ഷെ,,,,എൻഗേജ്‌മെന്റ് തീർച്ചയായും നടത്തും...." എന്ന് ഞാൻ പറഞ്ഞപ്പോൾ പെണ്ണ് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു....ഞാൻ അപ്പൊ അവളെ ഒന്ന് ചുറ്റി പിടിച്ചു.... "

എപ്പോഴും നിങ്ങൾ എന്നെ ഇഷ്ടമല്ല എന്ന് പറയുമ്പോൾ ഞാൻ പേടിച്ചിരുന്നു,,,,എനിക്ക് ഏട്ടനെ നഷ്‌ടപ്പെടുമോ എന്ന്.....എന്റെ കണ്മുന്നിൽ വെച്ച് നിങ്ങൾ മറ്റേതെങ്കിലും പെണ്ണിന്റെ കഴുത്തിൽ താലി കെട്ടുന്നത് കാണേണ്ടി വരുമോ എന്ന്...." പറയുമ്പോൾ അവളുടെ ശബ്ദവും ഇടറുന്നുണ്ടായിരുന്നു.... കേട്ടപ്പോൾ എനിക്ക് സങ്കടം തോന്നി....ഞാൻ ഒന്നൂടെ അവളെ മുറുകെ പിടിച്ചു കൊണ്ട് അവൾടെ നെറ്റിയിൽ എന്റെ ചുണ്ട് പതിപ്പിച്ചു..... "ഇന്ന് നാട്ടിലേക്ക് പോയാൽ പിന്നെ നിന്നെ എനിക്ക് അധികം ഒന്നും കാണാൻ കിട്ടില്ല....അതുകൊണ്ട്....." എന്ന് ഞാൻ പറഞ്ഞു നിർത്തിയതും അവൾ തല ഉയർത്തി എന്നെ നോക്കി പുരികം പൊക്കി.... "അതുകൊണ്ട്....?" "എനിക്ക് വേണം...." "എന്ത്.....?" എന്നവൾ കണ്ണ് കൂർപ്പിച്ചു ചോദിച്ചപ്പോ ഞാൻ എന്റെ ചുണ്ട് തൊട്ട് കാണിച്ചതും പെണ്ണ് എന്റെ നെഞ്ചിനിട്ടൊരു കുത്ത് തന്നു.... "ആഹ്....."

ഞാൻ നെഞ്ചിൽ കൈ വെച്ച് പറഞ്ഞപ്പോ അവളെന്നെ നോക്കി ഇളിച്ചു.... "ആഹാ....അത്രയ്ക്ക് ആയോടി നീ...." എന്ന് ചോദിച്ചോണ്ട് ഞാൻ അവൾടെ കൈ രണ്ടും പിടിച്ചു വെച്ചതും അവൾ കണ്ണ് ചിമ്മി കൊണ്ട് എന്നെ നോക്കി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【വിക്രം】 നല്ല തണുത്ത വെള്ളം ദേഹത്ത് വീണപ്പോ അവൾ വന്നിരുന്നെങ്കിൽ അവളെ കൂടെ ഒന്ന് നനക്കാമായിരുന്നു എന്ന് മനസ്സിൽ കരുതിയതെ ഉള്ളൂ.... അപ്പോഴേക്ക് പെണ്ണ് വന്ന് ഡോറിൽ തട്ടാൻ തുടങ്ങിയിരുന്നു.... രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന് പറഞ്ഞത് പോലെ അവൾ വന്നതും ഞാൻ ഡോർ തുറന്ന് അവളെ പിടിച്ചു വലിച്ചു ബാത്റൂമിലേക്ക് കയറ്റി... ടവലും ഉടുത്തോണ്ട് നിൽക്കുന്ന എന്നെ കണ്ടപ്പോ പെണ്ണിന്റെ നിലവിളി കേട്ടതും ഞാൻ പോലും പകച്ചു പോയി.... അവളുടെ തലവഴി വെള്ളം കോരി ഒഴിച്ചിട്ടും പെണ്ണ് എന്നെ തിരിഞ്ഞു നോക്കുന്നില്ല എന്ന് കണ്ടപ്പോ ഞാൻ അവസാനത്തെ അടവ് പ്രയോഗിച്ചതും പെട്ടെന്ന് അവൾ എന്റെ നേർക്ക് തിരിഞ്ഞു....

ഒരു ചടപ്പോടെ അവൾ തല കുമ്പിട്ട് നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ അവൾടെ താടി പിടിച്ചു പൊക്കി.... അപ്പൊ അവൾടെ കണ്ണ് കലങ്ങി ചുവന്നത് കണ്ടതും ഞാൻ അവളെ സൂക്ഷിച്ചു നോക്കി.... "എന്താടി....?" ഞാൻ അത് ചോദിച്ചപ്പോ ഒന്നും പറയാതെ അവളെന്നെ ഹഗ് ചെയ്തതും ഞാൻ അവളെ ചുറ്റി പിടിച്ചു....ഇന്ന് ഞാൻ നാട്ടിലേക്ക് പോകുന്നതിന്റെ സങ്കടം ആണ് പെണ്ണിന് എന്ന് എനിക്ക് മനസിലായി....അവളെ വിട്ട് നിൽക്കുന്നതിൽ എനിക്കും ഉണ്ട് സങ്കടം..... "വിക്രം....ഞാൻ കൂടെ വന്നോട്ടെ...." അവൾ പതിഞ്ഞ സ്വരത്തിൽ സങ്കടത്തോടെ ചോദിച്ചപ്പോൾ എനിക്ക് വല്ലാതായി.... "അച്ഛനെയും അമ്മയെയും വിട്ട് വന്നതിന്റെ വിഷമം എനിക്ക് കുറച്ചെങ്കിലും മാറിയത് നീ കാരണം ആയിരുന്നു....ഇതിപ്പോ നീ കൂടെ പോയാൽ ഞാൻ തനിച്ചാവും...." "കൂടെ കൂട്ടാൻ എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ പെണ്ണേ.... എനിക്ക് വയ്യെടി റിസ്ക് എടുക്കാൻ.....എന്നെ തോൽപിക്കാൻ അവൻ എന്ത് വഴിയും സ്വീകരിക്കും.....ഒരുപക്ഷേ എന്നോടുള്ള വാശി കാരണം അവൻ നിന്നെ അപായപ്പെടുത്താൻ നോക്കിയാൽ....." എന്ന് പറഞ്ഞു ഞാൻ നിർത്തി.....

അവൾ അപ്പൊ തല പൊക്കി എന്നെ നോക്കി കണ്ണ് തുടച്ചു.... "പെട്ടെന്ന് വന്നേക്കണം..." "വരും....വരുന്നതിന് മുന്നേ ഞാൻ പോകുന്നുണ്ട് നിന്റെ വീട്ടിലേക്ക്,,,, അച്ഛന്റെയും അമ്മയുടെയും കുറുമ്പിയെ എനിക്ക് തരുമോ എന്ന് ചോദിക്കാൻ...." എന്ന് ഞാൻ പറഞ്ഞതും അവൾ ഒരു ചിരിയോടെ എന്റെ കവിളിൽ ഒരുമ്മ തന്നു.... "ഇതേ ഉള്ളോ....?" "തൽക്കാലം ഇത്രയും മതി....മോൻ പെട്ടെന്ന് വരാൻ നോക്ക്....ഞാൻ പോകുവാ....ഇനി ഇവിടെ നിന്നാലെ,,, ശരിയാവില്ല...." എന്ന് പറഞ്ഞോണ്ട് അവളെന്നെ തള്ളി മാറ്റി ഡോർ തുറന്ന് പുറത്തേക്ക് ഓടിയതും ഞാൻ അവളെ നോക്കി ചിരിച്ചു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ഗൗതം】 ഫുഡ് ടേബിളിൽ കൊണ്ട് വെച്ചതിന് ശേഷം അനു എന്നെ വിളിച്ചതും ഞാൻ ഫോണ് അവിടെ വെച്ച് കൈ കഴുകി ഫുഡ് കഴിക്കാൻ ഇരുന്നു....അവൾ എനിക്ക് വിളമ്പി തന്നപ്പോൾ ഞാൻ അവളെ അവിടെ പിടിച്ചിരുത്തി അവൾക്ക് ഫുഡ് എടുത്ത് കൊടുത്തു.... പെണ്ണിന്റെ മുഖത്തെ വാട്ടം ഇനിയും മാറിയില്ല....എന്തായാലും സങ്കടം ഉണ്ടാവും എന്ന് എനിക്ക് അറിയാം.... പക്ഷെ ഇവളിങ്ങനെ ഡിപ്രഷൻ അടിച്ചിരുന്നാൽ എങ്ങനെ ശരിയാവും....

ഒന്നാമത് ഞാൻ ആകെ മൂഡോഫിൽ ആണ്.....അതിനിടെ ഇവൾ കൂടെ ഇങ്ങനെ ആയാൽ എനിക്കൊരു സമാധാനവും ഉണ്ടാവില്ല.... "ഡീ....നീയിങ്ങനെ മൂഡോഫ് ആയി ഇരിക്കാതെ...." "എന്നെ കൂടെ കൂട്ടിയാൽ എന്തേ നിനക്ക്....ഗൗരി വരുന്നില്ലേ...." "എന്റെ പൊന്ന് പെണ്ണേ....ഗൗരിയെ ഞങ്ങൾ കൂട്ടാൻ കാരണം ഉണ്ട്.... അവൾ ഇനി ഇവിടേക്ക് വരില്ല തിരികെ... ദീക്ഷിയും അവളും ആയുള്ള മാരേജ് കഴിഞ്ഞാൽ മാത്രമേ അവളിനി ഇവിടേക്ക് വരൂ...അതുകൊണ്ട് ആണ് അവളെ കൂടെ കൂട്ടുന്നത്..... ദിയയെ വിക്രം കൂട്ടുന്നുണ്ടോ...ഇല്ലല്ലോ... നീ ടെൻഷൻ ആവേണ്ട....പെട്ടെന്ന് തന്നെ വരും ഞങ്ങൾ....അടുത്ത പ്രാവശ്യം പോവുന്നത് നമ്മുടെ മാരേജിന് ആയിരിക്കും....മതിയോ....?" എന്ന് ഞാൻ ചോദിച്ചതും അവൾടെ മുഖം തെളിഞ്ഞു.... "ഹോ....ഇപ്പോഴെങ്കിലും മുഖത്ത് തെളിച്ചം വന്നല്ലോ.....ഇനി എന്റെ മോള് വാ തുറന്നെ....ദാ....കഴിക്ക്..."

ഫുഡ് അവൾക്ക് നേരെ വെച്ചു നീട്ടി ഞാൻ പറഞ്ഞപ്പോൾ അവൾ ചിരിയോടെ അത് വാങ്ങി കഴിച്ചു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ആമി】 അഭിനവ് മെസേജ് അയച്ചതിന് ശേഷം എനിക്കൊരു സമാധാനം ഉണ്ടായിരുന്നില്ല....ഓഫീസിൽ എത്തിയിട്ടും ഇതു തന്നെ അവസ്ഥ.... അവൻ എന്നെ കണ്ടപ്പോൾ ചിരിച്ചു.... ഞാനും ഒരു ചിരി കൊടുത്തു....ലഞ്ച് ബ്രെക്ക് ആവുന്തോറും എനിക്ക് എന്തോ വല്ലാത്ത ടെൻഷൻ ആയിരുന്നു.... ബ്രെക്ക് ടൈം ആയപ്പോൾ അവൻ എനിക്ക് നേരെ വരുന്നത് കണ്ടതും എന്റെ ഹാർട്ട് ബീറ്റ് കൂടാൻ തുടങ്ങി..... "പോകാം.....?" അവനൊരു പുഞ്ചിരിയോടെ എന്നെ നോക്കി ചോദിച്ചപ്പോൾ ഞാൻ വേണോ വേണ്ടയോ എന്ന മട്ടിൽ ഒരു ചിരി കൊടുത്ത് തലയാട്ടി....അപ്പൊ അവൻ വാ എന്ന് പറഞ്ഞു മുന്നിൽ നടന്നതും ദേവ്യെ എന്ന് മനസ്സിൽ വിളിച്ച് നെഞ്ച് തടവി ഫോണും എടുത്ത് ഞാൻ അവന്റെ പിന്നാലെ പോയി...............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story