SOULMATES_💙: ഭാഗം 2

SOULMATES

എഴുത്തുകാരി: SAHALA SACHU

"അവന്റെ പേരെന്താ....?" "വിക്രം..." "വിക്രം.... ഹ്മ്മ....ഞാൻ ഇപ്പൊ വരാവേ... ഒരു മിനിറ്റ്...." അത്രയും പറഞ്ഞു ഞാൻ അവിടുന്ന് എണീറ്റ് വിക്രം പോയ വഴിയേ ഓടി.... ഞാൻ ഓടി താഴെ എത്തിയപ്പോഴേക്കും അവൻ കാറിൽ കയറിയിരുന്നു.... വിക്രം എന്നുറക്കെ വിളിച്ചെങ്കിലും അവൻ കേട്ടിട്ടുണ്ടാവില്ലെന്ന് എനിക്ക് തോന്നി..... ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോ എന്റെ പിന്നിൽ നിന്ന് അവൻ അതേയ് എന്ന് പറഞ്ഞതും ഞാൻ വേഗം തിരിഞ്ഞു നോക്കി....അപ്പൊ കാറിൽ ചാരി നിന്ന് എന്നെ നോക്കുന്ന അവനെ കണ്ടതും ഞാൻ ചിരിച്ചോണ്ട് അവന്റെ അടുത്തേക്ക് പോയി.... "തനിക്ക് എങ്ങനെ എന്റെ പേര് അറിയാം....?"

ആഹാ....ഇന്നലെ ഞാൻ കണ്ടപ്പോ ഉള്ള അതേ പുഞ്ചിരി.... ഇവനാണോ ഇപ്പൊ ബോസിന്റെ കുത്തിന് പിടിച്ചോണ്ട് പോയത് എന്ന് ചോദിക്കേണ്ടി വരും.... "ഹെലോ...." എന്റെ മുഖത്തിന് നേരെ കൈ വീശി കാണിച്ച് അവൻ പറഞ്ഞപ്പോ ഞാൻ ചിന്തകൾ ഒക്കെ മാറ്റി വെച്ച് അവനെ നോക്കി ഒന്നൂടെ ചിരിച്ചു.... "എന്റെ ഫ്രണ്ട് പറഞ്ഞു തന്നു...." "ഹ്മ്മ....അല്ല,,,,താൻ ഇവിടെയാണോ വർക്ക് ചെയ്യുന്നത്...." "യെസ്...." "അതിന് ഇന്നലെ ഇങ്ങ് വന്നതല്ലേ ഉള്ളൂ....അപ്പോഴേക്കും ജോബും ശരിയായോ...." "ഓൾറെഡി ജോബ് സെറ്റ് ആയതിന് ശേഷമാണ് ഞാൻ ഇവിടേക്ക് വന്നത്..." "ഓഹ്......അങ്ങനെ....അല്ല,,,,ഇനി എപ്പോഴേലും കണ്ടാൽ തന്റെ പേര് പറയാമെന്ന് പറഞ്ഞിരുന്നില്ലേ....

ഇപ്പൊ നമ്മൾ വീണ്ടും കണ്ടില്ലേ...." "പേരിലൊക്കെ എന്ത് കാര്യമാ മാഷെ...." "ഓഹോ....അപ്പൊ എനിക്ക് തോന്നുന്നത് ഒക്കെ തന്നെ വിളിക്കാം...അല്ലെ...?" "അയ്യോ വേണ്ടായെ...ഞാനൊരു തമാശ പറഞ്ഞതല്ലേ....എന്റെ പേര് ദിയ...." "ഹ്മ്മ....ദിയ.....പക്ഷെ നിനക്ക് ചേരുന്നത് അന്നമ്മ എന്നാണ്....ഞാൻ അങ്ങനെ വിളിക്കട്ടെ...." "ദെ,,,,ഒരു ചവിട്ട് വെച്ചു തരും....എന്നെ ദിയ എന്നുതന്നെ വിളിച്ചാൽ മതി.... കേട്ടോ...." "ഓഹ്...കേട്ടു..." "ഞാനൊരു കാര്യം ചോദിക്കട്ടെ....?" "ചോദിക്ക്...." "എന്താ ബോസും ആയുള്ള പ്രശ്നം...." അത്രേം നേരം പുഞ്ചിരിച്ചോണ്ട് നിന്ന അവന്റെ മുഖത്ത് ആ സ്പോട്ടിൽ എവിടുന്ന് ഒക്കെയാ ദേഷ്യം ഇരച്ചു കയറിയതെന്ന് അറിയില്ല...അതോടെ എനിക്കൊരു കാര്യം മനസിലായി...

ഇവന്റെ മുന്നിൽ നിന്ന് ബോസിന്റെ കാര്യം മെൻഷൻ ചെയ്താൽ പണി കിട്ടുമെന്ന്...... "ബോസോ..?ബോസല്ല അവൻ..സോസ് ആണ്...സോസ്...ബാസ്റ്റഡ്...ഇഡിയറ്റ്..." ദേഷ്യത്തോടെ അതും പറഞ്ഞു അവൻ കാറിനൊരു കുത്ത് കൊടുത്തതും ഞാൻ വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ചിരിച്ചു.... "ദിയ...." ഞാൻ അവനോട് വേറെന്തോ ചോദിക്കാൻ പോവുമ്പോൾ ആയിരുന്നു പിന്നിൽ നിന്ന് ആരോ വിളിച്ചത്...ഞാൻ തിരിഞ്ഞു നോക്കിയതും കണ്ടത് ദീക്ഷിതിനെ ആയിരുന്നു...ആ സ്പോട്ടിൽ എന്റെ കണ്ണ് ഓട്ടോമാറ്റിക്കലി വിക്രമിന്റെ മുഖത്തേക്ക് പോയപ്പോ അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിട്ടുണ്ട്..... ദീക്ഷിത് നടന്ന് ഞങ്ങടെ അടുത്തേക്ക് വന്നു....

ഞാൻ രണ്ടിനെയും മാറി മാറി നോക്കിയപ്പോ രണ്ടും മുഖത്തോട് മുഖം നോക്കി കണ്ണുരുട്ടി കാണിക്കുന്നുണ്ട്.... എനിക്ക് ആണേൽ ഇവിടുന്ന് ഒന്ന് എസ്കേപ്പ് ആയാൽ മതി എന്നായിരുന്നു ചിന്ത..... "ദിയ....താൻ എന്റെ സ്റ്റാഫ് ആണ്.... കമ്പനിയിൽ വരുന്ന സ്‌ട്രേഞ്ചേഴ്സിനോട് സംസാരിക്കാൻ തനിക്ക് അനുവാദം ഇല്ല.....കം വിത് മി...." എന്റെ കയ്യിൽ പിടിച്ചോണ്ട് അവനത് പറഞ്ഞപ്പോ ങേ എന്ന മട്ടിൽ അവനെ ഒന്ന് ഉറ്റുനോക്കി നോക്കി....ശേഷം എന്റെ കയ്യിലേക്കും....ആ സ്പോട്ടിൽ എന്റെ അടുത്ത കയ്യിൽ വിക്രമിന്റെ പിടുത്തം വീണതും ഇനി എന്താണാവോ എന്ന മട്ടിൽ ഞാൻ അവനെ നോക്കി.... "ദിയ....കണ്ടവന്മാർ പറയുന്നത് കേട്ട് നീ പേടിക്കേണ്ട....

ഞാൻ നിനക്ക് സ്‌ട്രേയിഞ്ചർ അല്ലെന്ന് നിനക്ക് അറിയാലോ....സൊ,,,,എപ്പോ വേണേലും എവിടെ വെച്ച് ആണേലും നിനക്ക് എന്നോട് സംസാരിക്കാം,,,,എന്റെ കൂടെ വരാം...." "ദിയ....ഞാൻ തന്റെ ബോസ് ആണ്.... So... നീ അനുസരിക്കേണ്ടത് എന്നെയാണ്......" എന്ന് ദീക്ഷിത് പറഞ്ഞപ്പോ ഞാൻ വിക്രമിനെ നോക്കി....അവനെന്തേലും പറയാൻ ഉണ്ടോ എന്ന രീതിയിൽ ആണ് ഞാൻ അവനെ നോക്കിയത് എങ്കിലും എന്നെ പോലും ഞെട്ടിച്ച് കൊണ്ട് അവൻ എന്റെ കൈ ശക്തിയിൽ പിടിച്ച് വലിച്ചതും ദീക്ഷിതിന്റെ പിടി വിട്ട് ഞാൻ വിക്രമിനോട് തട്ടി നിന്നു.... അപ്പൊ തന്നെ അവനെന്റെ ഷോള്ഡറില് കൂടി കയ്യിട്ട് നിന്ന് ദീക്ഷിതിനെ നോക്കി വിരൽ ചൂണ്ടി....

"നീ അവൾടെ ബോസ് ആണെങ്കിൽ ഞാൻ അവൾടെ ബോയ്ഫ്രണ്ട് ആണ്... സൊ,,,,നിന്റെ അധികാരം എടുക്കൽ ഒന്നും ഇവൾടെ അടുത്ത് വേണ്ട.... ഗോട്ട് ഇറ്റ്.....?" അവന്റെ നാവീന്ന് അത് കേട്ടതും ഇതൊക്കെ എപ്പോ എന്ന മട്ടിൽ കണ്ണ് മിഴിച്ച് ഞെട്ടി പണ്ടാരടങ്ങി ഞാൻ വിക്രമിനെ തുറിച്ച് നോക്കിയപ്പോ ചെക്കൻ എന്നെ നോക്കി കിസ് തരുന്നത് പോലെ കാണിച്ചു....എന്റെ ദേവിയെ .... എനിക്ക് ഇതൊന്നും കാണാൻ വയ്യ...... ഞാൻ അവന്റെ മുഖത്ത് നിന്ന് നോട്ടം തെറ്റിച്ച് ദീക്ഷിതിനെ നോക്കിയപ്പോ അവൻ മുഖമൊക്കെ ചുവപ്പിച്ച് നിൽക്കുന്നുണ്ട്.....ഇവന്മാർക്ക് രണ്ടിനും തമ്മിൽ ജയിക്കാൻ വേണ്ടി കരുവാക്കിയത് എന്നെ....

ഏത് നേരത്ത് ആണാവോ എനിക്ക് ഇവനെ കാണാൻ വേണ്ടി ഇറങ്ങി വരാൻ തോന്നിയത്.....മിണ്ടാതെ അവിടെ ഇരുന്നെങ്കിൽ ഈ പ്രോബ്ലം വല്ലോം ഉണ്ടാവുമായിരുന്നോ....ഇനിയിപ്പോ വിക്രമിനോട് ഉള്ള ദേഷ്യത്തിൽ അവന്റെ ഗേൾഫ്രണ്ട് ആണെന്ന് കരുതി ദീക്ഷിത് എങ്ങാനും എന്നെ ജോലിയിൽ നിന്ന് പിരിച്ച് വിടുമോ ആവോ..... "I will show you....." വിക്രമിനെ നോക്കി വിരൽ ചൂണ്ടി അവനത് പറഞ്ഞപ്പോ,,,, "Ok...." എന്ന് ഒരു കൂസലും ഇല്ലാതെ വിക്രം പറഞ്ഞതും എന്നെയും കൂടി ഒന്ന് തുറിച്ച് നോക്കി കൊണ്ട് ദീക്ഷിത് പോയപ്പോൾ ഞാൻ വിക്രമിനെ പിടിച്ച് തള്ളി അവനെ രൂക്ഷമായി നോക്കി.... അപ്പൊ അവൻ ചിരിച്ചോണ്ട് കാറിലേക്ക് ചാരി നിന്നതും ഞാൻ പല്ല് കടിച്ച് പിടിച്ചു....

"എന്താ ദിയ..പല്ല് വേദനിക്കുന്നുണ്ടോ..?" "താൻ എന്തൊക്കെയാ ബോസിനോട് പറഞ്ഞത്...." "ഞാൻ എന്താണ് പറഞ്ഞതെന്ന് നീയും കേട്ടതല്ലേ....ഞാൻ നിന്റെ ബോയ്ഫ്രണ്ട് ആണെന്ന്....." "എപ്പോ മുതൽ....?" "ദെ ഇപ്പൊ മുതൽ...." "ദേ വിക്രം..എന്റെ ക്ഷമ പരീക്ഷിക്കരുത്.. നീയും അവനും തമ്മിൽ കണ്ടാൽ ടോം ആൻഡ് ജെറി ആണെന്ന് എനിക്ക് മനസിലായി....അവൻ എന്റെ ബോസ് ആണ്....അവനോട് ആണ് നീ എന്റെ ബോയ് ഫ്രണ്ട് ആണെന്ന് കള്ളം പറഞ്ഞത്.....ഞാൻ ഒരുപാട് ആഗ്രഹിച്ച് കിട്ടിയ ഒരു ജോബ് ആണ് ഇത്.... ഈ ഒരു കള്ളം കൊണ്ട് അവൻ എങ്ങാനും എന്നെ പിരിച്ച് വിട്ടാലോ.....?" "Don't worry....ഞാൻ ഉണ്ട് കൂടെ....

ഈ ജോബ് പോയാൽ ഇതിനേക്കാൾ നല്ലൊരു ജോബ് ഞാൻ നിനക്ക് ശരിയാക്കി തരും....ഓകെ....ബൈ...." അതും പറഞ്ഞു അവൻ എന്നെ നോക്കി ഒന്ന് സൈറ്റടിച്ച് കാണിച്ച് കാറിൽ കയറി പോയപ്പോ ഞാൻ ഒന്ന് തല കുടഞ്ഞു... ശരിക്കും ഇവനിപ്പോ രണ്ട് മുഖം ഉള്ളത് പോലെ തോന്നുവാ.....ദീക്ഷിതിനെ കാണുമ്പോ ഒരു മുഖം....അല്ലാത്ത സമയത്ത് വേറൊരു മുഖം..... ഞാൻ ഓരോന്ന് ആലോചിച്ച് നേരെ അകത്തേക്ക് പോയി....ഓടിപ്പോയി എന്റെ ചെയറിൽ ഇരുന്നപ്പോ അനു എന്റടുത്തേക്ക് നീങ്ങി വന്നു.... "എടി....നീ എവിടേക്കാ പോയത്....?" "വിക്രമിനെ കാണാൻ...." "ങേ....? എന്നിട്ട് കണ്ടോ....?" "ഹ്മ്മ....കണ്ടു...." "നിന്റെ പിന്നാലെ ബോസ് ഇറങ്ങി വരുന്നത് കണ്ടല്ലോ....

നിങ്ങൾ തമ്മിൽ സംസാരിക്കുന്നത് ബോസ് കണ്ടോ....?" "ഹ്മ്മ....അതും കണ്ടു...." "Whhaatt...? എന്നിട്ടോ....? ബോസ് വഴക്ക് പറഞ്ഞില്ലേ....." "അവന്മാര് രണ്ടും അവിടുന്നു വഴക്ക് ആയി....രണ്ടിന്റെയും ഇടയിൽ ഞാൻ പെട്ടുപോയി....അവനെന്റെ ബോസ് ആണെന്ന് ഉള്ള അധികാരം എടുക്കാൻ നോക്കിയപ്പോ വിക്രം ഞാൻ അവന്റെ ഗേൾഫ്രണ്ട് ആണെന്ന് പറഞ്ഞു...." അതിന് അവള് ഒരൊന്നൊന്നര അലറൽ ആയിരുന്നു അലറിയത്....എല്ലാവരും അവൾടെ ശബ്ദം കേട്ട് ഞങ്ങടെ ഭാഗത്തേക്ക് നോക്കിയപ്പോ ഞാൻ അവർക്കൊക്കെ ഒന്ന് ഇളിച്ചു കാണിച്ചു കൊടുത്ത് കോപ്പിന്റെ വായ പൊത്തി.... "ഔ....മിണ്ടാതെ ഇരിക്കെടി കോപ്പേ...." "എന്നിട്ട് എന്ത് സംഭവിച്ചു...."

ഞാൻ അതിന് മറുപടി പറയാൻ നിന്നതും പെട്ടെന്ന് എന്റെ ടേബിളിൽ ഉള്ള ഫോണ് റിങ് ചെയ്തതും ഒരുമിച്ച് ആയിരുന്നു.... അവളോട് ഒരു മിനിറ്റ് പറഞ്ഞു ഞാൻ ഫോണ് എടുത്ത് ചെവിയിൽ വെച്ചപ്പോ കം ഹിയർ എന്ന് മാത്രം പറഞ്ഞോണ്ട് കോൾ കട്ടായി.... അപ്പൊ തന്നെ എനിക്ക് മനസിലായി ദീക്ഷിത് ആണെന്ന്....ആ സമയത്ത് വിക്രമിനെ നല്ലത് പോലെ ഒന്ന് മനസിൽ സ്മരിച്ച് കൊണ്ട് അനുവിനെ നോക്കി വല്ലാത്തൊരു ചിരിയും ചിരിച്ച് ഞാൻ അവന്റെ ക്യാബിനിലേക്ക് പോയി..... "സെർ....മേ ഐ...." അകത്തേക്ക് കയറാൻ അവൻ കൈ കൊണ്ട് ആക്ഷൻ കാണിച്ചപ്പോൾ ഞാൻ പെട്ടെന്ന് അകത്തേക്ക് കയറി.... "ദിയ....ഇന്ന് ചെയ്‍തത് ഇനി റിപ്പീറ്റ് ചെയ്യാൻ പാടില്ല....

അവൻ തന്റെ ആരും ആയിക്കോട്ടെ... അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല...സൊ,,,, നിന്റെ ബോയ്ഫ്രണ്ട് ഇവിടെ വന്നാൽ,,,, നീ അവനെ അല്ല,,,,നിന്റെ ബോസ് ആയ എന്നെയാണ് അനുസരിക്കെണ്ടത്..." "സോറി സെർ....വിക്രം പറഞ്ഞത് പോലെ ഞാനും അവനും തമ്മിൽ അങ്ങനൊരു റിലേഷനും ഇല്ല.... സത്യത്തിൽ ഞങ്ങൾ തമ്മിൽ കാണുന്നത് പോലും ഇന്നലെയാണ്...." "ഓഹോ....അപ്പൊ എന്നെ തോൽപിക്കാൻ വേണ്ടി അവൻ ചുമ്മാ പറഞ്ഞതായിരിന്നോ അത്...." അതിന് ഞാൻ മറുപടി ഒന്നും കൊടുത്തില്ല.... "അപ്പൊ തനിക്ക് അവനുമായി അങ്ങനൊരു റിലേഷനും ഇല്ലെന്ന് ചുരുക്കം....അപ്പൊ പിന്നെ അവനെ താൻ മൈൻഡ് പോലും ചെയ്യേണ്ട ആവശ്യമില്ല....ഓകെ...."

"സെർ.....ഞാൻ ഇന്നിവിടെ ജോയിൻ ചെയ്തതെ ഉള്ളൂ....നിങ്ങളെ രണ്ടുപേരെയും ഞാൻ കണ്ടു തുടങ്ങിയിട്ടെ ഉള്ളൂ....രണ്ടുപേർക്കും തമ്മിൽ നല്ല വൈരാഗ്യം ഉണ്ടെന്ന് എനിക്ക് മനസിലായി....അത് എന്താണെന്ന് അറിയാൻ എനിക്ക് ആഗ്രഹം ഇല്ല.... പക്ഷെ,,,,ഒരു റിക്വസ്റ്റ് ഉണ്ട്....നിങ്ങളുടെ പ്രോബ്ലത്തിന് ഇടയിലേക്ക് എന്നെ വലിച്ചിടരുത്.....ചെറുത് കാര്യത്തിന് ആണേലും,,,, എന്നെ ഹെല്പ് ചെയ്‌ത ഒരാളാണ് വിക്രം....ആ ഒരു നന്ദി എനിക്ക് അവനോട് ഉണ്ടാവും....അവന് താൽപ്പര്യം ഉണ്ടെങ്കിൽ അവനെന്റെ നല്ല ഫ്രണ്ടും ആയിരിക്കും....സെർ എന്റെ ബോസ് ആണ്....ആ ഒരു റെസ്പെക്റ്റ് എനിക്ക് സെറിനോടും ഉണ്ടാവും....

ഇപ്പൊ തന്നെ താഴെ നിന്ന് എന്നെ ഇടയിൽ വെച്ച് നിങ്ങൾ രണ്ടുപേരും വഴക്ക് ഇട്ടത് നിങ്ങൾക്ക് തമ്മിൽ ജയിക്കാൻ ആയിരുന്നു....അത് ഇനി ഉണ്ടാവരുത് എന്നാണ് ഞാൻ പറഞ്ഞു വരുന്നത്....അതായത്,,,, നിങ്ങളുടെ പേഴ്‌സണൽ മാറ്റേഴ്‌സിൽ എന്നെ വലിച്ചിടരുത്.... പ്ലീസ്...." "ഇല്ല ദിയ....അങ്ങനെ ഇനി സംഭവിക്കില്ല...." "താങ്ക്യൂ സെർ...." 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【വിക്രം】 "എന്താടാ....നിനക്കൊരു ചിരി....?" ഓഫീസിൽ ഇരുന്ന് ഇന്ന് നടന്നതൊക്കെ ആലോചിക്കുമ്പോഴായിരുന്നു ചങ്കിന്റെ വക ചോദ്യം.....അവൻ എന്റെ കമ്പനിയിൽ തന്നെയാണ് വർക്ക് ചെയ്യുന്നത്....എന്റെ ചങ്ക് മാത്രമല്ല,,,, കസിനും കൂടെയാണ് അവൻ...ഗൗതം... "ഒന്നുല്ലെടാ....ഞാൻ ഇങ്ങനെ ഓരോന്ന്..."

"എന്തിങ്ങനെ ഓരോന്ന്....ഇന്നലെ നീ നാട്ടിൽ നിന്ന് വന്നപ്പോഴേ ഞാൻ ശ്രദ്ധിക്കുന്നുണ്ട്.... എന്തോ ഓർത്തോണ്ടുള്ള നിന്റെ ഈ ചിരി.... സത്യം പറയെടാ,,,, ഞാൻ അറിയാതെ നീ നാട്ടിൽ വല്ലോം ഒപ്പിച്ചോ....?" "ഒന്ന് മിണ്ടാതിരി ഗൗതം...ഞാൻ എന്തോന്ന് ഒപ്പിക്കാൻ ആണെടാ..... നാട്ടിൽ ഞാൻ പോയത് ലച്ചുവിന്റെ മാരേജ് കൂടാൻ അല്ലെ...അതിനിടയിൽ ഞാൻ അവിടെ എന്തോന്ന് ഒപ്പിക്കാൻ ആണ്...." "പിന്നെന്താടാ നീ ചുമ്മാ ഇരുന്ന് കിണിക്കുന്നത്.... സത്യം പറഞ്ഞോ...? ദീക്ഷിയെ നീ കാണാൻ പോയ കോലം എനിക്ക് അറിയാം....ആരെ മുന്നിൽ കണ്ടാലും വലിച്ച് കീറാൻ ഉള്ള ദേഷ്യത്തിൽ അല്ലെ പോയത്.... അതേ നീ,,,,തിരിച്ച് വരുമ്പോ ഒരുമാതിരി ചിരിയോടെ ആണല്ലോ വന്നത്....

എന്തൊക്കെയോ മിസ്റ്റേക്ക് ഉണ്ട് മോനെ....സത്യം പറഞ്ഞോ....." "ദേ,,,, നീ അവന്റെ കാര്യം മിണ്ടല്ലേ.... മിണ്ടിയാൽ ഞാൻ നിന്നെ എടുത്ത് എറിയും....." "ആഹ്....ഇനി മിണ്ടില്ല...." "ഹ്മ്മ....ഞാൻ അവിടെ നടന്ന കാര്യങ്ങൾ ആലോചിച്ച് ചിരിച്ചതാടാ...." "അവിടെ പോയി അവന്റെ കുത്തിന് പിടിച്ചതിന് എന്താടാ ഇത്രയ്ക്ക് ചിരിക്കാൻ...." ഇനിയും ഉള്ളത് പറഞ്ഞില്ലെങ്കിൽ അവൻ എനിക്ക് സമാധാനം തരില്ലെന്ന് മനസിലായപ്പോ ഞാൻ ഇന്നലെ ഫ്ളൈറ്റിൽ വെച്ച് ദിയയെ കണ്ടത് മുതൽ ഇന്ന് സംഭവിച്ചത് വരെയുള്ള കാര്യങ്ങൾ മുഴുവനും അവനോട് പറഞ്ഞു കൊടുത്തു.... "എന്റെ വിക്രം....നിന്നെ ഞാൻ സമ്മതിച്ചു....അല്ലെടാ,,,,

അവൾ പറഞ്ഞത് പോലെ നിന്നോട് ഉള്ള കലിപ്പ് കാരണം അവനെങ്ങാനും അവളെ അവിടുന്ന് പിരിച്ച് വിട്ടാലോ...." "അങ്ങനെ സംഭവിച്ചാൽ അവൾക്ക് അതിലും നല്ല ഓഫർ കൊടുക്കാൻ ഞാൻ ഇല്ലേ....അപ്പൊ പിന്നെ അവന്റെ പാട്ട കമ്പനിയിലെ ജോബ് പോയെന്ന് വെച്ചിട്ടിപ്പൊ എന്തോന്ന് സംഭവിക്കാനാണ്....?" "ഓഹ്...ഐ സീ....ദീക്ഷിയേ ജയിക്കാൻ വേണ്ടി ആണേലും അങ്ങനൊരു നുണ നീ പറഞ്ഞല്ലോ....ചുമ്മാ പറഞ്ഞത് ആണെങ്കിലും നിനക്ക് അവളെ ശരിക്കും ഗേൾഫ്രണ്ട് ആക്കാനുള്ള വല്ല മോഹവുമുണ്ടോ....?" "ഒന്ന് പോയേടാ....നിനക്ക് വേറൊരു പണിയും ഇല്ലേൽ എന്തേലും പണി ഞാൻ തരാം....വേണോ....?" "അയ്യോ....വേണ്ടെന്റെ പൊന്നേ.... ഞാൻ പോകുവാണ്...."

അവനതും പറഞ്ഞു എനിക്ക് കൈ കൂപ്പി കാണിച്ച് തന്ന് അവിടുന്ന് പോയി.... ഞാൻ ഒന്ന് ചിരിച്ചോണ്ട് ലാപ്പിലേക്ക് കണ്ണും നട്ടിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "എന്തിനാടി ബോസ് വിളിപ്പിച്ചത്....?" ടീ ബ്രെക്ക് ആയപ്പോഴാണ് ആമിയും അനുവും കോഫിയും എടുത്ത് അതും ചോദിച്ചോണ്ട് എന്റടുത്തേക്ക് വന്നത്.... അവറ്റകൾക്ക് ഞാൻ എല്ലാം പറഞ്ഞു കൊടുത്തപ്പോ എന്തോ കഥ കേട്ട് ഇരിക്കുന്നത് പോലെ ഇരിക്കുന്നുണ്ട്.... "ദിയാ....നീ വിചാരിച്ചാൽ ഇവന്മാര് രണ്ടും തമ്മിലുള്ള പ്രോബ്ലം എന്താണെന്ന് അറിയാൻ കഴിയില്ലേ....?" -അനു "ഒന്ന് പോടി.... തമ്മിൽ കണ്ടാൽ രണ്ടും സൈക്കോ ആണെന്ന് എനിക്ക് മനസിലായതാണ്....ഇനിയും അവന്മാർക്ക് ഇടയിൽ പെട്ട് പോവല്ലേ എന്നാണ് എന്റെ പ്രാർത്ഥന....

അപ്പോഴാ,,,,ഇനി പ്രോബ്ലം അറിയാൻ പോകുന്നത്...." "അതൊക്കെ നിനക്ക് തോന്നുന്നത് ആണ് മോളെ....അവർക്ക് ഇടയിൽ ഒരു തവണ നീ പെട്ട് പോയതല്ലേ.... ഇനി നിനക്ക് എസ്കേപ്പ് ആകാൻ പറ്റുമെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല...." -ആമി "ശരിയാ....അവര് രണ്ടും നല്ല ഫ്രണ്ട്സ് ആയിരുന്നു എന്ന് തോന്നുന്നു മുന്നേ.... ഇവർക്ക് ഇടയിൽ കിടന്ന് എപ്പോഴും പെടാപ്പാട് പെടുന്ന ഒരാൾ കൂടി ഉണ്ട്.... ഗൗതം....രണ്ടുപേരും തമ്മിൽ മുട്ടൻ വഴക്ക് നടക്കുമ്പോൾ അവൻ മാക്സിമം സോൾവ് ചെയ്യാൻ ശ്രമിക്കുന്നത് കാണാറുണ്ട്...."

-അനു "ആവോ...എന്തേലും ആവട്ടെ....ഞാൻ ഇവിടെ വന്നിട്ട് ഒരു ദിവസം തികഞ്ഞില്ല.... തൽക്കാലം ഇങ്ങനെ വേണ്ടാത്ത കാര്യങ്ങൾ ചിന്തിച്ച് തല പുണ്ണാക്കാൻ ഞാനില്ല മക്കളെ...." അവളുമാരോട് അതും പറഞ്ഞു ഞാൻ ഫയൽ വായിക്കുന്നതിൽ ശ്രദ്ധ കൊടുത്തു.... 🔹🔹🔹 ഫസ്റ്റ് ഡേ ആയത് കൊണ്ട് വല്യ പണിയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല....എല്ലാം ഒന്ന് പഠിക്കുവായിരുന്നു ഇന്ന്....സത്യം പറഞ്ഞാൽ,,,,ഞാൻ ഒരു ന്യൂ കമർ ആണെന്ന് തോന്നില്ല മറ്റുള്ള സ്റ്റാഫ്‌സിന്റെ ബിഹേവിങ് കണ്ടാൽ.... അത്രേം ഫ്രൻഡ്ലി ആണ് എല്ലാവരും.... എന്ത് ഡൗട്ട് ഉണ്ടെങ്കിലും എനിക്ക് അവരോടൊക്കെ ചോദിക്കാം.... എത്ര തവണ വേണമെങ്കിലും അവർ പറഞ്ഞു തരും.....

പക്ഷെ ആ കൂട്ടത്തിൽ ഒരുത്തനെ മാത്രം എനിക്ക് അത്രക്കങ്ങ് പിടിച്ചില്ല.... ഞാൻ വന്ന ടൈം തൊട്ട് കാണുന്നതാണ് അവന്റെ ഒടുക്കത്തെ ആറ്റിട്യൂഡ്.... അതൊക്കെ കണ്ടപ്പോ ബോസിന്റെ ആരേലും ആണോ എന്നൊരു ഡൗട്ട് എനിക്ക് ഉണ്ടായിരുന്നു.... ആ ഒരു സംശയം ഞാൻ അനുവിനോട് ചോദിച്ചപ്പോ ബോസും ആയി ഒരു പേഴ്‌സണൽ റിലേഷനും അവനില്ല എന്നവൾ പറഞ്ഞു..... ഞാൻ അവനെ കാര്യമായി വീക്ഷിച്ചപ്പോ എല്ലാവരോടും ഒരുതരം പുച്ഛമാണ് ചെക്കന്.... പിന്നെ മറ്റുള്ളവരെ നന്നാക്കുന്നതും ഉപദേശിക്കുന്നതും ഒന്നും എന്റെ പണി അല്ലാത്തത് കൊണ്ട് അവന്റെ ഭാഗത്തേക്ക് പോയതുമില്ല,,, നോക്കിയതുമില്ല..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

【ദീക്ഷിത്】 "ദീക്ഷി...പ്ലീസ് ടാ....ഒന്ന് വാ....നിന്റെ കാല് ഞാൻ പിടിക്കാം...." ഓഫീസിൽ നിന്ന് ഇറങ്ങി കാറിൽ കയറിയപ്പോ തന്നെ വന്നത് ഗൗതമിന്റെ കോൾ ആയിരുന്നു....ഒരു ചിരിയോടെ ആണ് അവന്റെ കോൾ ഞാൻ അറ്റൻഡ് ചെയ്തത് എങ്കിലും അവൻ പറഞ്ഞ കാര്യം കേട്ട് എന്റെ മുഖത്തേ ചിരി മാഞ്ഞു പോയി.... "ഗൗതം....നിനക്കറിയാലോ ഞാൻ വരില്ലെന്ന്....പിന്നെന്തിനാ നീ നിർബന്ധിക്കുന്നത്....?" "എടാ.....വിക്രം ഉണ്ടെന്ന് കരുതി അല്ലെ നീ വരില്ലെന്ന് പറയുന്നത്.... അവൻ ഇല്ലെടാ....." "എന്തിനാടാ നീയെന്നോട് കള്ളം പറയുന്നത്..... അവൻ അവിടെ ഉണ്ടാവുമെന്ന് എനിക്ക് നന്നായിട്ട് അറിയാം...." "എടാ കോപ്പേ....അവന്റെ മുന്നിൽ നിന്ന് ഞാൻ നിന്നെ കോൾ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ....?

അങ്ങനെ ചെയ്താൽ അവനെന്നെ വലിച്ച് കീറും.... അത് നിനക്കും അറിയാലോ....നിന്നെ പോലെ അല്ല അവൻ....നിന്റെ പേര് കേൾക്കുന്നത് പോലും അവന് കലി അല്ലെ.....സൊ,,,,ഞാൻ അത്രക്ക് റിസ്ക് എടുക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ....?" എന്നവൻ ചോദിച്ചപ്പോ ആ പറഞ്ഞതിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നി....കാരണം,,,,എനിക്ക് അവനോടുള്ളതിന്റെ പത്ത് മടങ്ങ് പക അവന് എന്നോടുണ്ട്..... "ഹ്മ്മ.....ഓകെ....ഞാനൊന്ന് ആലോചിക്കട്ടെ...." അത്രയും പറഞ്ഞു ഞാൻ കോൾ കട്ട് ചെയ്തു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【വിക്രം】 "ഞാൻ വരാം....പക്ഷെ അവിടെ അവനെങ്ങാനും ഉണ്ടെങ്കിൽ,,,,നിന്നെ ഞാൻ കൊന്ന് കളയും.... പറഞ്ഞില്ലെന്ന് വേണ്ട...." "ഓകെ ടാ മച്ചാ....ഇവിടെ വേറെ ആരും ഇല്ല....

ഞാനെ ഉള്ളൂ....എന്നും ഞാൻ നിന്റെ ഫ്‌ളാറ്റിലേക്ക് വരുന്നതല്ലാതെ നീ ഇവിടേക്കൊന്ന് വരാറില്ലല്ലോ..... അത് കൊണ്ട് വിളിച്ചതാണ്....പിന്നെ,,,നിന്റെ സ്വഭാവം അറിഞ്ഞു വെച്ചോണ്ട് നീ ഉള്ള സ്ഥലത്തേക്ക് ദീക്ഷിയെ ഞാൻ വിളിക്കൊ....?" "ഹ്മ്മ....ഓകെ....ബൈ..." അവനോട് അതും പറഞ്ഞു ഞാൻ കോൾ കട്ട് ചെയ്‌തെങ്കിലും എന്തോ ഒരു പന്തികേട് എനിക്ക് തോന്നി.... പക്ഷെ രണ്ടും കല്പിച്ച് പോകാൻ തന്നെ ഞാൻ തീരുമാനിച്ചു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ഗൗതം】 "ഗൗതം....അവര് രണ്ടും വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ....?" "ഹ്മ്മ....തോന്നുന്നുണ്ട്....വിക്രം ഉണ്ടെന്ന് ദീക്ഷിയോടും ദീക്ഷി ഉണ്ടെന്ന് വിക്രത്തിനോടും പറയാത്തത് കൊണ്ട് വരാനുള്ള ചാൻസ് ഉണ്ട്...."

"വന്നാൽ തന്നെ അവര് തമ്മിലുള്ള പ്രോബ്ലം സോൾവ് ആകുമോ....? രണ്ടും കൂടി നിന്നെ തല്ലിയാലോ...." "ഇല്ലെടാ....വെറുമൊരു തെറ്റിദ്ധാരണയാണ് ഇതിനൊക്കെ കാരണം.... പരസ്പരം ഒന്ന് മനസ് തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ രണ്ടാൾക്കും.... അതിനുള്ള ഒരു ചാൻസ് ആണ് ഞാൻ ഉണ്ടാക്കാൻ ശ്രമിക്കുന്നത്.... നോക്കട്ടെ,,,, എന്ത് സംഭവിക്കുമെന്ന്..." ഫ്രണ്ടിനോട് അത്രയും പറഞ്ഞു ഡ്രിങ്ക്‌സും സ്നാക്സും ഫുഡും വാങ്ങി ഞാൻ നേരെ എന്റെ ഫ്‌ളാറ്റിലേക്ക് വിട്ടു....രണ്ട് നായകന്മാരുടെയും പ്രശ്നം ഇന്ന് സോൾവ് ചെയ്യാൻ കഴിയുമെന്ന വിശ്വാസത്തോടെ..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story