SOULMATES_💙: ഭാഗം 21

SOULMATES

എഴുത്തുകാരി: SAHALA SACHU

വിക്രം ദൂരെ നിന്ന് വരുന്നത് കണ്ടപ്പോൾ വിവേകിന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നതും അടുത്ത നിമിഷം തന്നെ അത് മാഞ്ഞു.... കാരണം,,,,അവൻ തനിച്ച് വരുമെന്ന് ആയിരുന്നു കരുതിയത് എങ്കിലും ഗൗതമിനെയും ദീക്ഷിയെയും കൂടെ കണ്ടപ്പോൾ അവന്റെ മുഖത്തെ ചിരി ഇല്ലാതായി..... എങ്കിലും പതർച്ച പുറമെ കാണിക്കാതെ അവൻ ഒരു ചിരിയോടെ നിന്നു...വിക്രം അവന്റെ അടുത്തേക്ക് വന്ന് പതിവ് പോലെ അവനെ ഹഗ് ചെയ്തു... "അല്ല....ഇതെന്ത് മറിമായം....പിണക്കം ഒക്കെ മാറിയോ....?" "എത്ര കാലമെന്ന് വെച്ചിട്ടാണ് ഏട്ടാ പിണങ്ങി നടക്കുന്നത്.... ഒന്നുമില്ലേലും എന്റെ ചങ്കല്ലേ ഇവൻ...." ദീക്ഷിയുടെ ഷോൾഡറിലൂടെ കയ്യിട്ട് വിക്രം പറഞ്ഞപ്പോ വിവേക് ഒന്ന് ചിരിച്ചെന്ന് വരുത്തി.... "നിങ്ങൾക്ക് സുഖമല്ലേ....?" ഗൗരിയെയും ഗൗതമിനെയും ദീക്ഷിയെയും നോക്കി വിവേക് ചോദിച്ചപ്പോൾ അവർ അതേ എന്ന് പറഞ്ഞു.... അവൻ വാ എന്ന് പറഞ്ഞു നടന്നപ്പോൾ പിന്നിൽ നിന്ന് ഗൗതമും വിക്രമും ദീക്ഷിയും ഗൗരിയും മുഖത്തോട് മുഖം നോക്കി ചിരിച്ചു.... മൂന്നുപേരേയും ഒരുമിച്ച് കണ്ടപ്പോൾ വിവേകിന് പന്തികേട് തോന്നി എങ്കിലും ഒന്നും ഉണ്ടാവില്ലെന്ന് അവൻ വിശ്വസിച്ചു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

【വിക്രം】 വിവേകിന്റെ പതറിയ മുഖം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്....നീ ഇനി എത്ര പതറാൻ ഉണ്ട്....ഞങ്ങൾ നാട്ടിലേക്ക് ഒരുമിച്ച് വന്നിട്ടുണ്ടെങ്കിൽ നിന്റെ തകർച്ച തുടങ്ങിയെന്ന് നീ ഓർത്ത് വെച്ചോ.... പലതും മനസിൽ ചിന്തിച്ചു കൊണ്ട് നടന്നു....ഗൗരിയെയും ഗൗതമിനെയും പിക് ചെയ്യാൻ അവരുടെ അച്ഛൻ വന്നിരുന്നു....ദീക്ഷിയെ പിക് ചെയ്യാൻ അവന്റെ ഡ്രൈവറും....അവരോട് ബൈ പറഞ്ഞു ഞാൻ വിവേകിന്റെ കൂടെ കാറിൽ കയറി..... വീട്ടിലേക്ക് പോകുന്നതിനിടയിൽ അവനോട് പഴയത് പോലെ ബിഹേവ് ചെയ്യാൻ ശ്രമിച്ചെങ്കിലും എനിക്ക് അതിന് കഴിയുന്നില്ലായിരുന്നു.... അതുകൊണ്ട് ഞാൻ അധികം സംസാരിച്ചില്ല....പക്ഷെ അവൻ അവന്റെ പരിഭ്രമം ഒക്കെ മാറ്റാൻ വേണ്ടി എന്നോട് ഓരോന്ന് ചോദിച്ചു....അതിനൊക്കെ ഞാൻ മറുപടിയും കൊടുത്തു..... വീട്ടിലേക്ക് എത്തിയപ്പോൾ അച്ഛനും അമ്മയും ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു.... അവരെ കണ്ടത് മുതൽ എന്റെ കണ്ണ് നിറയാൻ തുടങ്ങി.... ഞാൻ ഒരു അനാഥൻ ആണെന്ന് ഓർമയിൽ വന്നപ്പോ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ ആവാത്തത് പോലെ തോന്നി....

അച്ഛനും അമ്മയും എന്റെ സ്വന്തം അല്ലെന്ന് മനസ് പറഞ്ഞപ്പോ ചങ്ക് പൊട്ടുന്നത് പോലെ തോന്നി.... "എന്തിനാടാ കണ്ണ് നിറയുന്നത്.....?" അമ്മ ചോദിച്ചപ്പോൾ ഞാൻ അമ്മയെ ചേർത്തു പിടിച്ചു.... "ഞാൻ ഒരുപാട് മിസ് ചെയ്തു രണ്ടുപേരെയും....അതാണ് കണ്ടപ്പോ കണ്ണ് നിറഞ്ഞത്...." പിന്നെ അധികം സംസാരത്തിന് നിൽക്കാതെ ഞാൻ അകത്തേക്ക് കയറി.....നടക്കുന്നതിനിടയിൽ ഞാൻ പിന്നിലേക്ക് നോക്കിയപ്പോൾ വിവേക് അച്ഛനെയും അമ്മയെയും രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു..... അത് കണ്ടപ്പോ അവന്റെ ചെകിടം നോക്കി ഒന്ന് പൊട്ടിക്കാൻ കൈ തരിച്ചെങ്കിലും അടങ്ങി നിന്നു.... റൂമിലേക്ക് പോയി ഞാൻ ഫ്രഷ് ആയി ഇറങ്ങിയപ്പോഴേക്ക് അമ്മ ചൂട് കോഫിയും കൊണ്ട് വന്നിരുന്നു.... എത്ര ക്ഷീണത്തിൽ ആണെങ്കിലും അമ്മ ഉണ്ടാക്കിയ കോഫി കുടിച്ചാൽ ഒരു ഉന്മേഷം ആണ്...... ഇന്നേവരെ അമ്മയുടെ മുഖത്ത് ഇല്ലാതിരുന്ന ടെൻഷൻ ഒക്കെ കണ്ടപ്പോൾ എനിക്ക് മനസിലായി എന്നെ ഓർത്തുള്ള വേവലാതി ആയിരിക്കും എന്ന്....പക്ഷെ അവർക്ക് അറിയില്ലല്ലോ എല്ലാം മനസിലാക്കിയിട്ടാണ് എന്റെ വരവെന്ന്.....

ഇത്രയും നല്ലൊരു അച്ഛനും അമ്മയ്ക്കും പിറന്നില്ലല്ലോ എന്നാണ് എന്റെ സങ്കടം... പിറന്നവൻ ആണെങ്കിൽ ചെറ്റത്തരം കാണിച്ച് നടക്കുന്നു.....ഒറ്റയടിക്ക് തീർക്കുവാണ് വേണ്ടത് അവനെ.... എന്നാലും ഇങ്ങനൊരു അച്ഛനും അമ്മയ്ക്കും അങ്ങനൊരുത്തനെ എങ്ങനെ കിട്ടി..... കോഫി കുടിച്ച് ഫോണും എടുത്ത് ഞാൻ ബെഡിലേക്ക് വീണു...വൈഫൈ ഓണ് ചെയ്ത് ആദ്യം തന്നെ നോക്കിയത് ദിയയുടെ മെസേജ് ഉണ്ടോ എന്നാണ്.... സകല തെണ്ടികളുടെയും മെസേജ് ഉണ്ട് അവളൊഴികെ.... എന്റെ കണക്ക് കൂട്ടൽ അനുസരിച്ച് ഒരു നൂറു മെസേജ് എങ്കിലും വരേണ്ടതാണ്... ഇനിയിപ്പോ അവൾ കരഞ്ഞു കിടപ്പായിരിക്കുമോ ഇനിയും.... ഞാൻ വാട്സപ്പിൽ മെസേജ് വിട്ടപ്പോ ഡബിൾ ടിക് വീണു...അപ്പൊ തന്നെ ഞാൻ ബോട്ടിം എടുത്ത് അവളെ വീഡിയോ കോൾ വിളിച്ചു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ദിയ】 ഫുഡ് വന്നപ്പോൾ പിന്നെ ഒന്നും നോക്കിയില്ല....അറ്റാക്ക് തുടങ്ങി.... അല്ല പിന്നെ....അവൻ ആരാന്നാണ് അവന്റെ വിചാരം...ഒരു വിക്രം...ഹും.... നീ എനിക്ക് കിസ് തന്നില്ലെങ്കിൽ എനിക്കൊരു ചുക്കും ഇല്ലെടാ....

പോകുമ്പോൾ എന്നെ നോക്കിയില്ലെന്ന് വെച്ചും എനിക്കൊന്നും ഇല്ല..... അതൊന്നും ഓർത്ത് ടെൻഷൻ അടിച്ച് ഇരിക്കാൻ ദിയയെ കിട്ടില്ല....കേട്ടല്ലോ... നിന്നോട് ഉള്ള ദേഷ്യം ദേ.... ഈ ചിക്കൻ കഴിച്ച് ഞാൻ തീർക്കും....നീ നോക്കിക്കോ....അല്ലാതെ പട്ടിണി കിടന്ന് ദേഷ്യം തീർക്കാൻ ഒന്നും എന്നെ കിട്ടില്ല... ഞാൻ കഴിച്ചോണ്ടിരിക്കുമ്പോ ആണ് ഫോണ് റിങ് ചെയ്യുന്നത് കേട്ടത്.... ആമിയുടെ അടുത്താണ് ഫോണ് ഉണ്ടായത്....വിക്രം ആണെന്ന് പറഞ്ഞപ്പോ ഞാനൊന്ന് പുച്ഛിച്ച് കാണിച്ചു....ഹും.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【വിക്രം】 ഒരു തവണ റിങ് ചെയ്തു നിന്നു....ഞാൻ വീണ്ടും വിളിച്ചപ്പോൾ കോൾ അറ്റൻഡ് ചെയ്തു....ആമി ആയിരുന്നു....അവൾ എന്നോട് ഒന്നും മിണ്ടല്ലേ എന്ന രീതിയിൽ ചുണ്ടിൽ കൈ വെച്ച് കാണിച്ചപ്പോ ഞാൻ മിണ്ടാതെ നിന്നു.... അപ്പൊ അവൾ ബാക് ക്യാമറ ആക്കിയതും കരഞ്ഞു കൊണ്ട് കിടപ്പാവും എന്ന് ഞാൻ കരുതിയ എന്റെ പുന്നാര ക്യാമുകി അവിടുന്ന് വെട്ടി വിഴുങ്ങുവാണ്....

ശിവനെ....ഇവൾക്ക് ഒരു വിഷമവും ഇല്ലേ..... ഒരു കൂസലും ഇല്ലാതെ KFC തിന്നുന്നത് കണ്ടോ.....എന്നെ മിസ് ചെയ്യുന്ന സങ്കടത്തിൽ കണ്ണും നിറച്ച് കിടപ്പാവും എന്ന് കരുതിയ ഞാൻ ഇപ്പൊ ആരായി... യെസ്......സോമൻ...... "ഡീ....." എന്ന് ഞാൻ വിളിച്ചപ്പോ പെണ്ണ് ഞെട്ടി കൊണ്ട് മുന്നിലേക്ക് നോക്കി....അപ്പൊ ആമി എന്നെ കാണിച്ച് കൊടുത്തെന്ന് തോന്നുന്നു....നീയേതാടാ പട്ടീ എന്ന രീതിയിൽ അവളെന്നെ നോക്കി പുച്ഛിച്ച് കാണിച്ചു.... "ആമീ....കോൾ കട്ട് ചെയ്യാതെ ഫ്രണ്ട് ക്യാമറ ആക്കി അവിടെ എന്റെ ഫോണ് സ്റ്റാന്റിൽ കൊണ്ട് വെക്ക്....ഞാനിപ്പോ വരാം..." എന്നവൾ പറഞ്ഞപ്പോ ആമി അതുപോലെ ചെയ്തു....ഇത്തിരി നേരം കഴിഞ്ഞപ്പോ അവൾ ഫുഡും ആയി റൂമിലേക്ക് വന്ന് ഡോർ ലോക് ചെയ്ത് ക്യാമറക്ക് മുന്നിൽ വന്നിരുന്നു.... "എന്നാലും നിന്നിൽ നിന്ന് ഇത് ഞാൻ പ്രതീക്ഷിച്ചില്ല...." "ഓഹ് പിന്നെ....എനിക്ക് വിശന്നാൽ കഴിക്കാൻ പാടില്ലേ....അത് കൊള്ളാലോ...." എന്നവൾ പറഞ്ഞപ്പോ ഞാൻ അവളെ തുറിച്ച് നോക്കി.... "നീ പക പോക്കുവാണല്ലേ.... ഞാൻ നിന്നെ ഒന്ന് നോക്കുക പോലും ചെയ്യാത്തതിന്റെ കലിപ്പിൽ അല്ലെടി നീ.....എനിക്ക് മനസിലായി..."

"മനസിലായെങ്കിൽ കണക്ക് ആയിപ്പോയി....." അതും പറഞ്ഞു അവൾ ഒരു ലെഗ് പീസ് കടിച്ചതും എന്തിന്റെ കുഞ്ഞാണോ എന്തോ എന്ന രീതിയിൽ ഞാൻ അവളെ നോക്കി ഇളിച്ചു....അവളെനിക്ക് തിരിച്ചും ഇളിച്ചു കാണിച്ച് തന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ഗൗതം】 നെറ്റ് ഓണ് ചെയ്തപ്പോ തന്നെ ചറപറ ആയി വന്നത് അനു അയച്ച ഫുഡിന്റെ ഫോട്ടോസ് ആയിരുന്നു.... ഇതെന്തൊന്നെടെ.... ഞങ്ങൾ നാട്ടിലേക്ക് വന്നത് ഇവളുമാര് ആഘോഷിക്കുവാണോ.... ഞാൻ അതും ആലോചിച്ച് അവൾക്ക് 🙄 ഈ ഒരു എമോജി വിട്ടപ്പോ നല്ല ക്ളോസപ്പ് ഇളി അവൾ എനിക്ക് തിരിച്ചു തന്നു.....ഞാൻ ഇവിടെ അവളെ കാണാൻ കഴിയാത്തതിൽ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോ പെണ്ണ് ചിരിക്കുവാ.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "എന്താടാ.... നിന്റെ മുഖത്തൊരു തെളിച്ചം ഇല്ലാത്തത്...നിന്റെ അനിയൻ വന്നില്ലേ...." "വന്നു...." "പിന്നെന്താടാ നിനക്ക് സന്തോഷം ഇല്ലാത്തത്....

ഇനി നിന്റെ പ്ലാൻ ഒക്കെ നടക്കാൻ പോകുവല്ലേ...." "എനിക്ക് അതിൽ സംശയം ഉണ്ട്.... " "സംശയം ഉണ്ടെന്നോ....?" "ഹ്മ്മ....അവൻ വരുന്നത് വരെ അങ്ങനെ ആണ് ഞാൻ കരുതിയത്...പക്ഷെ ഇപ്പൊ...." "ഇപ്പൊ എന്തുപറ്റി.....?" "അവന്മാര് മൂന്നും ഒരുമിച്ചാണ് വന്നത്..." "ഒരുമിച്ചോ.....? അപ്പൊ അവര് പ്രോബ്ലം സോൾവ് ചെയ്തോ...." "ഹ്മ്മ....ചെയ്തു...ഗൗതമും വിക്രമും മാത്രം ആയിരുന്നേൽ എനിക്ക് പ്രോബ്ലം ഇല്ലായിരുന്നു....പക്ഷെ ദീക്ഷിയും കൂടെ അവന്മാരുടെ കൂടെ വന്നതിൽ എന്തോ ഒരു പന്തികേട് ഉണ്ട്....." "ഞാൻ നിന്നോട് പറഞ്ഞില്ലേ,,,,ഗൗരി ചിലപ്പോ എല്ലാം മനസിലാക്കിയിട്ട് ഉണ്ടാവും...." അത് കേട്ടപ്പോ വിവേകിന്റെ മുഖം വലിഞ്ഞു മുറുകി.... "എന്റെ ആഗ്രഹം നടന്നില്ലെങ്കിൽ ഒന്നിനെയും ഞാൻ ജീവിക്കാൻ സമ്മതിക്കില്ല...." 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【വിക്രം】 അവൾക്ക് നല്ല സങ്കടം ഉണ്ടായിരുന്നു ഞാൻ ഒന്നും മിണ്ടാതെ പോയതിൽ.... കുറെ പണിപ്പെട്ടു പെണ്ണിന്റെ പിണക്കവും സങ്കടവും ഒന്ന് മാറ്റി എടുക്കാൻ.....അവളും ആയുള്ള പ്രോബ്ലം ഒക്കെ സോൾവ് ചെയ്ത് പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഞാൻ ഒരു കിസും കൊടുത്ത് കോൾ കട്ട് ചെയ്തു.... അപ്പോഴാണ് അച്ഛൻ റൂമിലേക്ക് കയറി വന്നത്.....അച്ഛനെ കണ്ടപ്പോ ഞാൻ ഫോണ് അവിടെ വെച്ച് എഴുന്നേറ്റ് നിന്നു...............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story