SOULMATES_💙: ഭാഗം 22

SOULMATES

എഴുത്തുകാരി: SAHALA SACHU

【വിക്രം】 അവൾക്ക് നല്ല സങ്കടം ഉണ്ടായിരുന്നു ഞാൻ ഒന്നും മിണ്ടാതെ പോയതിൽ.... കുറെ പണിപ്പെട്ടു പെണ്ണിന്റെ പിണക്കവും സങ്കടവും ഒന്ന് മാറ്റി എടുക്കാൻ.....അവളും ആയുള്ള പ്രോബ്ലം ഒക്കെ സോൾവ് ചെയ്ത് പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഞാൻ ഒരു കിസും കൊടുത്ത് കോൾ കട്ട് ചെയ്തു.... അപ്പോഴാണ് അച്ഛൻ റൂമിലേക്ക് കയറി വന്നത്.....അച്ഛനെ കണ്ടപ്പോ ഞാൻ ഫോണ് അവിടെ വെച്ച് എഴുന്നേറ്റ് നിന്നു.... അച്ഛന്റെ മുഖഭാവം കണ്ടപ്പോൾ തന്നെ എന്തൊക്കെയോ പറയാൻ ഉണ്ടെന്നും ഒരുപാട് വിഷമം ഉള്ളിൽ ഉണ്ടെന്നും എനിക്ക് മനസിലായി.... എനിക്കും പറയാൻ ഉണ്ട് അച്ഛനോട്.... അച്ഛൻ ഒരു പുഞ്ചിരിയോടെ ബെഡിൽ വന്നിരുന്നപ്പോൾ ഞാൻ ഡോർ ലോക് ചെയ്തു....അത് കണ്ട് അച്ഛൻ എന്നെ ഒരു സംശയത്തോടെ നോക്കിയപ്പോൾ ഇത്രയും നേരം പിടിച്ചു വെച്ചിരുന്നു സങ്കടം എല്ലാം ഒറ്റയടിക്ക് പുറത്തേക്ക് വന്നു.... "അച്ഛൻ ഇനിയൊന്നും മനസിൽ കൊണ്ട് നടന്ന് ബുദ്ധിമുട്ടേണ്ട....എനിക്ക് അറിയാം എല്ലാം....എന്തിനാ അച്ഛാ എന്നോട് എല്ലാം മറച്ച് വെച്ചത് ഇത്രയും കാലം....ഞാൻ,,,,ഞാൻ അച്ഛന്റെയും അമ്മയുടെയും മോൻ അല്ലെന്ന് എന്തുകൊണ്ടാ നിങ്ങൾ ആരും എന്നോട് പറയാഞ്ഞത്..... തകർന്ന് പോയി അച്ഛാ ഞാൻ.... ഞാൻ നിങ്ങളുടെ ആരുമല്ലെന്ന് അറിഞ്ഞപ്പോ,,, ഞാൻ ഒരു അനാഥൻ ആണെന്ന് അറിഞ്ഞപ്പോ ചങ്ക് പൊടിഞ്ഞു പോയി..."

നിറഞ്ഞ കണ്ണുകളോടെ ഞാനത് പറഞ്ഞപ്പോ അച്ഛൻ ഒരു ഞെട്ടലോടെ ബെഡിൽ നിന്ന് എഴുന്നേറ്റ് എന്നെ നോക്കി.....ഒരു നിമിഷത്തെ മൗനത്തിന് ശേഷം,,,, "മോനെ...." എന്ന് ഇടർച്ചയോടെ അച്ഛൻ വിളിച്ചു.... അച്ഛന്റെ കണ്ണും നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല....ഞാൻ അച്ഛന്റെ അടുത്തേക്ക് നടന്ന് പോയി ആ കയ്യിൽ പിടിച്ചു.... "സ്വന്തം അല്ലാത്ത എന്നെ എന്തിനാ നിങ്ങൾ രണ്ടുപേരും ഇത്രയും സ്നേഹിച്ചത്....ഒരു കുറവും അറിയിക്കാതെ വളർത്തി വലുതാക്കിയില്ലേ....എന്നെ ഈ ഒരു നിലയിൽ എത്തിച്ചില്ലേ...എന്തിനാണ് ഇതൊക്കെ.... എല്ലാം അറിഞ്ഞപ്പോ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി..... ഒക്കെ ഇട്ടെറിഞ്ഞു പോരാൻ നിന്നതാണ്....പല ചിന്തയും മനസിലേക്ക് വന്നതാണ്....പക്ഷെ അപ്പോഴൊക്കെ എന്നെ സ്നേഹിക്കാൻ മാത്രം അറിയുന്ന നിങ്ങളുടെ രണ്ടുപേരുടെയും മുഖം മനസിലേക്ക് വന്നപ്പോൾ സഹിച്ചു നിന്നു...." "നീയെന്റെ രക്തത്തിൽ പിറന്ന മോൻ അല്ലായിരിക്കാം...പക്ഷെ,,,നീ എന്റെ മോൻ തന്നെയാടാ....ജന്മം കൊണ്ടല്ല നീയെന്റെ മകൻ ആയത്.....

ജന്മം കൊണ്ട് മകൻ ആയവൻ ഇന്നെനിക്ക് ഒരു വേദനയാണ്....പക്ഷെ നീ ഉള്ളപ്പോൾ ആ വേദന ഞാൻ മറക്കും....കാരണം,,,, സ്വന്തം മാതാപിതാക്കളോട് സ്നേഹം ഇല്ലാത്ത പത്ത് മക്കൾക്ക് പകരം ആണെടാ നിന്നെ പോലൊരു മകൻ...." എന്ന് അച്ഛൻ പറഞ്ഞതും ഞാൻ അച്ഛനെ കെട്ടിപ്പിടിച്ചു..... "എനിക്കറിയാം ഈ ഉള്ളുനിറയെ എന്നോട് ഉള്ള സ്നേഹം ആണെന്ന്.... പക്ഷെ ശരിക്കും ഞാൻ തകർന്ന് പോയത് എവിടെ ആണെന്ന് അച്ഛന് അറിയുമോ....അവൻ,,,,ആ വിവേക്,,,, അവനൊരു ഫ്രോഡ് ആണെന്ന് അറിഞ്ഞപ്പോ..... അങ്ങനൊരു ചെറ്റയെ ആണല്ലോ ഏട്ടാ എന്ന് വിളിച്ചത് എന്നാലോചിക്കുമ്പോൾ,, അവൻ കാരണം ഞാൻ എന്റെ ദീക്ഷിയെ തള്ളി പറഞ്ഞത് ആലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുവാ....അവനെ ജീവനോടെ കത്തിക്കാൻ തോന്നുന്നുണ്ട്.... പക്ഷെ ആരുടെയും ജീവൻ എടുക്കാൻ നമുക്ക് അധികാരം ഇല്ലല്ലോ.... പക്ഷെ അവനുള്ള പരമാവധി ശിക്ഷ കൊടുത്തിട്ടെ ഞാൻ അവനെ ജയിലിലേക്ക് പറഞ്ഞു വിടൂ....വെറുതെ വിടില്ല ഞാൻ അവനെ...." പകയോടെ ഞാൻ അത് പറഞ്ഞപ്പോ അച്ഛൻ എന്നെ അടർത്തി മാറ്റി എന്റെ മുഖത്തേക്ക് നോക്കി..... "വേണ്ടെന്ന് ഞാൻ പറയില്ല....എന്റെ മകൻ ആണെന്ന പരിഗണന നൽകാൻ ഞാൻ പറയില്ല....അമ്മയും പറയില്ല....

നിനക്ക് തോന്നുന്നത് പോലെ നിനക്ക് ചെയ്യാം....കൊന്നാൽ പോലും ഞങ്ങൾ സങ്കടപ്പെടില്ല.... ദൈവത്തിന് നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്ന ഇങ്ങനെയുള്ള മക്കൾ ഉണ്ടാവുന്നതിലും നല്ലത്,,അവനൊക്കെ മരിക്കുന്നതാണ്.." എന്ന് അച്ഛൻ പറഞ്ഞപ്പോ ഞാൻ അച്ഛനെ നോക്കി പുഞ്ചിരി തൂകി.... "നമ്മൾ ഇപ്പോൾ സംസാരിച്ചത് അവൻ അറിയേണ്ട....അച്ഛൻ പൊക്കോ...." എന്ന് ഞാൻ പറഞ്ഞപ്പോ അച്ഛൻ ഒന്ന് റിലാക്സ് ആയി ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി....ഞാൻ അപ്പൊ തന്നെ മഹിയെ വിളിച്ചു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ദീക്ഷിത്】 അച്ഛനോടും അമ്മയോടും സംസാരിച്ച് ഇരിക്കുമ്പോൾ ആണ് ഗൗതമും വിക്രമും കയറി വന്നത്....കൂട്ടത്തിൽ വേറൊരാൾ കൂടി ഉണ്ടായിരുന്നു.... ACP മഹീന്ദ്രൻ... അവൻ വിക്രമിന്റെ ഫ്രണ്ട് ആണ്.... വിവേകിന് എതിരേ ഉള്ള തെളിവുകൾ ഒക്കെ തയാറാക്കി വെച്ചിരിക്കുന്നത് മഹിയാണ്..... അച്ഛനോടും അമ്മയോടും സംസാരിച്ചതിന് ശേഷം അവർ എന്നെയും കൂട്ടി പുറത്തേക്ക് ഇറങ്ങി.... "അറിഞ്ഞതൊക്കെ വെച്ചു നോക്കുമ്പോൾ അവനൊരു നമ്പർ വൺ ഫ്രോഡ് ആണെന്ന് നമുക്ക് ഉറപ്പായതാണ്....പുറമെ കാണുന്ന മാന്യൻ അല്ല അവൻ അകത്ത്.... എന്ത് ചെറ്റത്തരവും ചെയ്യാൻ മടി ഇല്ലാത്ത ഒരു ക്രിമിനൽ ആണ്..അങ്ങനൊരുത്തനോട് നിങ്ങൾ ഏറ്റുമുട്ടുമ്പോൾ വളരെയധികം സൂക്ഷിക്കണം....

അതുകൊണ്ട് എന്റെ ഒപ്പീനിയൻ എന്താണെന്ന് വെച്ചാൽ,,,,നിങ്ങൾ ഇതിൽ നേരിട്ട് ഇടപെടാതിരിക്കുന്നത് ആവും നല്ലത്....ഞാൻ തന്നെ ഇത് ഡീൽ ചെയ്തോളാം...." മഹി അത് പറഞ്ഞപ്പോ വിക്രം അതിനെ എതിർത്തു.... "ഇല്ല മഹി...അങ്ങനെ ഒന്നും അറിയാത്തവനെ പോലെ നിൽക്കാൻ എനിക്ക് വയ്യ....ഇത്രയൊക്കെ കേട്ടിട്ടും ഈ നിമിഷം വരെ ഞാനൊന്നും മിണ്ടാതെ അവന് മുന്നിൽ ചിരിച്ചോണ്ട് നിന്നു....ഇനി എന്നിൽ നിന്ന് അതൊന്നും പ്രതീക്ഷിക്കേണ്ട....കണ്ട്രോൾ വിട്ട് കഴിഞ്ഞാൽ ഒറ്റയടിക്ക് തീർക്കും ചിലപ്പോ ഞാൻ അവനെ..... പിന്നെ,,,,ഞാനിപ്പോ ഒരാളെ കൂടി ഇങ്ങോട്ട് വിളിച്ചിട്ടുണ്ട്...." എന്ന് വിക്രം പറഞ്ഞു നിർത്തിയപ്പോൾ ഞങ്ങൾ ആരെ ആണെന്ന രീതിയിൽ അവനെ നോക്കി.... "ഒരാൾക്ക് ദേ ഇപ്പോഴും ഇവനോട് ദേഷ്യമാണ്.... ഇതിനൊക്കെ പിന്നിൽ ഇവൻ ആണെന്നാണ് ലച്ചു ഇന്നും വിശ്വസിക്കുന്നത്....അതിന് ഒരു പരിധി വരെ ഞാനും കാരണമാണ്....സൊ,,,, ഇന്ന് ആ തെറ്റിദ്ധാരണ എനിക്ക് മാറ്റി കൊടുക്കണം...." വിക്രം എന്നെ നോക്കി പറഞ്ഞപ്പോ ഞാൻ ഒന്ന് ചിരിച്ചു.... അൽപ നേരം കഴിഞ്ഞപ്പോൾ ലച്ചുവും അവളുടെ ഹസ്ബന്റും വന്നു.... ചിരിയോടെ ആണ് അവൾ വന്നത്.... പക്ഷെ അവരുടെ കൂട്ടത്തിൽ എന്നെ കണ്ടപ്പോൾ അവൾടെ മുഖം മങ്ങി.... ഗൗതമിനെ നോക്കി പേടിപ്പിക്കുന്നുമുണ്ട്....

അവൻ മാരേജിന് പോകാത്തതിന്റെ ദേഷ്യം അവൾക്ക് അവനോട് ഉറപ്പായും ഉണ്ടാവും..... "നീയെന്തിനാടി എന്നെ നോക്കി കണ്ണുരുട്ടി കാണിക്കുന്നത്....?" ഗൗതം അവളെ നോക്കി ചോദിച്ചപ്പോ അവൾ അവനെ ഒന്ന് പുച്ഛിച്ച് തള്ളി.... പിന്നെ വിക്രമിനെ നോക്കി ചിരിച്ചു.... അവൾടെ ഹസ്ബന്റ് വിക്രമിനെ ഒന്ന് ഹഗ് ചെയ്തു.... "എന്താടാ പെട്ടെന്ന് നാട്ടിലേക്ക് ഒരു വരവ്...." -ലച്ചു "വരേണ്ട ആവശ്യം ഉണ്ടായിപ്പോയി.... അതുകൊണ്ട് വന്നു....അല്ല,,,നിന്റെ വിശേഷം പറയ്....സുഖമല്ലേ രണ്ടാൾക്കും...." എന്നവൻ ചോദിച്ചതും എന്റെ ഫോണ് റിങ് ചെയ്തതും ഒരുമിച്ച് ആയിരുന്നു... നോക്കിയപ്പോ ഗൗരി ആണ്.... ഈ പെണ്ണിനെ ഞാൻ ഇത്തിരി മുന്നേ വിളിച്ചതല്ലേ ഉള്ളൂ....പിന്നെന്താണാവോ ഈ നേരത്ത് വീണ്ടും എന്ന് ചിന്തിച്ച് ഞാൻ അവരേ നോക്കിയപ്പോ ഗൗതമും വിക്രമും എന്നെ നോക്കി ആരാടാ എന്ന് ചോദിച്ചു.... "വേറാരാടാ....നിന്റെയൊക്കെ പെങ്ങൾ..." എന്ന് പറഞ്ഞോണ്ട് ഞാൻ അറ്റൻഡ് ചെയ്തു.... "എന്തുവാടി പെണ്ണേ..." "ആഹ്....എന്റെ രണ്ട് ആങ്ങളമാര് നിങ്ങടെ കൂടെ ഉണ്ടോ....?" "ഉണ്ടല്ലോ...." "ആഹ്...എത്ര നേരം കൊണ്ട് വിളിക്കുവാണെന്ന് അറിയോ ഞാൻ രണ്ടിനേം...." "കാര്യം എന്താണെന്ന് പറയെടി..." "അത്....എന്നെ ദിയ വിളിച്ചിരുന്നു.... വിക്രമേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നോ ഏട്ടൻ അറ്റൻഡ് ചെയ്യുന്നില്ലെന്നോ എങ്ങാനും പറഞ്ഞു പെണ്ണ് ബഹളം ആണ്....അവൾക്ക് ഏട്ടനെ കാണാതെ ഭ്രാന്ത് ആയെന്നാണ് എനിക്ക് തോന്നുന്നത്...."

"അയ്യോ....അവന്റെ ഫോണ് സൈലന്റിൽ ആയിരിക്കും ചിലപ്പോ.... ഞാൻ പറയാം...." എന്ന് അവളോട് പറഞ്ഞു ഞാൻ കോൾ കട്ട് ചെയ്ത് വിക്രത്തിനെ നോക്കി ചിരിക്കാൻ തുടങ്ങി....എനിക്ക് എന്തോ അവനെ കാണുമ്പോൾ ചിരി അടക്കാൻ പറ്റുന്നില്ല....ഇന്നലെ മുതലെ ഇതുതന്നെ ആണ് അവസ്ഥ....അവനെയും ഗൗതമിനെയും കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അറിയാതെ ചിരി വരും.... കാരണം വേറൊന്നും അല്ല,,,ഇവന്മാര് നാട്ടിലേക്ക് വന്നാൽ കാമുകിമാർ കണ്ണീർ പുഴ ഒഴുക്കും എന്നൊക്കെ ആയിരുന്നു രണ്ടിന്റെയും വിചാരം.... പക്ഷെ അവരോട് ഉള്ള ദേഷ്യത്തിന് അവളുമാര് രണ്ടും KFC കഴിക്കുന്ന ഫോട്ടോ എനിക്ക് ഗൗരി സെന്റ് ചെയ്ത് തന്നിരുന്നു.... "എന്തിനാടാ കോപ്പേ നീ ചിരിക്കുന്നത്..." -ഗൗതം "പിന്നെ ചിരിക്കാതെ...എന്തായാലും നീ പെട്ടെന്ന് അവൾക്ക് ഒരു മിസ്ഡ്കോൾ കൊടുക്ക്...." എന്ന് ഞാൻ പറഞ്ഞപ്പോ തന്നെ അവന് ഏകദേശം കാര്യം ഓടിയതും അവൻ അവിഞ്ഞ ഒരു ഇളി പാസാക്കി കൊണ്ട്,,, "ഫോൺ സൈലന്റിൽ ആയിരുന്നുടാ..." എന്നും പറഞ്ഞു പോക്കറ്റിൽ നിന്ന് ഫോണ് എടുത്ത് ഓണ് ചെയ്ത് അതിലേക്ക് നോക്കി... "ദേവ്യെ.....ഇരുപത് മിസ്ഡ്കോളോ....." എന്ന് പറഞ്ഞു കൊണ്ട് അവൻ കണ്ണ് തള്ളി അതിലേക്ക് നോക്കി....ശേഷം അവൻ ഞങ്ങളോട് ഒക്കെ എക്സ്ക്യൂസ്മി പറഞ്ഞു കൊണ്ട് അല്പം മാറി നിന്ന് അവൾക്ക് വിളിക്കുന്നത് കണ്ടതും ഞാനും ഗൗതമും പൊരിഞ്ഞ ചിരി ആയിരുന്നു..... "ആരാ ഗൗതം....?"

ലച്ചു ഞങ്ങളെ ഒക്കെ മാറി മാറി നോക്കി കൊണ്ട് ഗൗതമിനെ നോക്കി ചോദിച്ചപ്പോ,,,, "അത് നീ അവനോട് തന്നെ ചോദിച്ചാൽ മതി...." എന്ന് പറഞ്ഞോണ്ട് വീണ്ടും അവൻ ചിരി കണ്ടിന്യു ചെയ്തു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ദിയ】 ഓഫീസിലേക്ക് ഇറങ്ങുമ്പോൾ തൊട്ട് അവനെ വിളിക്കുന്നത് ആണ്....ചെക്കൻ ഒരു തവണ പോലും അറ്റൻഡ് ചെയ്യുന്നില്ല....ബിസി ആണെങ്കിൽ ജസ്റ്റ് ഒരു മെസേജ് വിട്ടാൽ പോരെ.... ഞാൻ പിന്നെ വിളിച്ച് ഡിസ്റ്റർബ് ചെയ്യുമോ.... സഹികെട്ടിട്ട് ആണ് ഞാൻ ഗൗരിയെ വിളിച്ചത്....അവളെ വിളിച്ച് ഒരു പത്ത് മിനിറ്റ് കഴിഞ്ഞില്ല....അപ്പോഴേക്ക് വന്നു അവന്റെ കോൾ....മിസ്ഡ്കോൾ കണ്ടപ്പോ ഒരൊറ്റ ചവിട്ട് കൊടുക്കാൻ തോന്നി എങ്കിലും പോട്ടെ പാവമല്ലേ എന്ന് കരുതി ഞാൻ അങ്ങോട്ട് വിളിച്ചു.... അറ്റൻഡ് ചെയ്‌തപ്പോ തന്നെ ഉള്ള അവിഞ്ഞ ഇളി കേട്ടപ്പോ എന്റെ സകല ദേഷ്യവും മെൽറ്റ്‌ ആയിപ്പോയി.... എന്തു ചെയ്യാനാ....ഞാനൊരു പാവം ആയി പോയി..... "ഞാൻ ബിസിയാണ്....ഈവനിംഗ് വിളിക്കാം...." എന്ന് ഞാൻ പറഞ്ഞതും,,,, "എന്താടി പെണ്ണേ....പിണക്കം ആണോ.." എന്നൊരു കൊഞ്ചലോടെ അവൻ ചോദിച്ചു....

"പിണക്കം ഒന്നുല്ല ചെക്കാ....ഞാൻ ഈവനിംഗ് വിളിക്കാം....ബൈ..." "ഓകെ മാഡം..." അവനത് പറഞ്ഞപ്പോ ഞാൻ ഒന്ന് ചിരിച്ചോണ്ട് കോൾ കട്ട് ചെയ്തു.... പെട്ടെന്ന് എന്റെ കണ്ണ് അഭിയുടെ നേരെ പോയപ്പോ എനിക്ക് അവന്റെ പരുങ്ങി കളി കണ്ടിട്ട് ചിരി വന്നു....കുറുക്കന്റെ കണ്ണ് കോഴി കൂട്ടിൽ തന്നെ എന്ന് പറഞ്ഞത് പോലെ ചെക്കൻ ആമിയെ നോക്കി ഇരിക്കുന്നുണ്ട്.... അവന്റെ നോട്ടം കണ്ടപ്പോ ഞാൻ അനുവിന് ഇട്ടൊരു ചവിട്ട് കൊടുത്തു... അപ്പൊ പെണ്ണ് എന്നെ നോക്കി പുരികം പൊക്കി കാണിച്ചതും ഞാൻ അവനെ നോക്കാൻ ആക്ഷൻ കാണിച്ചു.... അവൾ അവനെ നോക്കിയതും ഒന്ന് തലയാട്ടി കാണിച്ച് ചിരിച്ചോണ്ട് ആമിയുടെ അടുത്തേക്ക് നീങ്ങി.... "നല്ല ചോര കുടി ആണല്ലോ മോളെ നിന്റെ അഭി...." എന്നവൾ ആമിയോട് പറഞ്ഞപ്പോ ആമി അഭിയെ ഒളി കണ്ണിട്ട് നോക്കി....അവന്റെ നോട്ടം കണ്ടപ്പോ പെണ്ണിന് നാണം ആയെന്ന് തോന്നുന്നു....അവള് കണ്ടെന്ന് തോന്നിയപ്പോ അവനും പെട്ടെന്ന് കണ്ണ് മാറ്റി.... ഇതൊക്കെ കണ്ടിട്ട് ഞാനും അനുവും ചിരിക്കാതിരിക്കാൻ പാട് പെടുവാണ്..... എന്തായാലും ഇന്ന് ലഞ്ച് ബ്രെക്ക് ആയാൽ രണ്ടിനെയും കയ്യോടെ പൊക്കാൻ തീരുമാനിച്ച് തൽക്കാലം ഞങ്ങൾ വർക്കിൽ കോൺസണ്ട്രേഷൻ കൊടുത്തു............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story