SOULMATES_💙: ഭാഗം 23

SOULMATES

എഴുത്തുകാരി: SAHALA SACHU

【ദിയ】 ഇതൊക്കെ കണ്ടിട്ട് ഞാനും അനുവും ചിരിക്കാതിരിക്കാൻ പാട് പെടുവാണ്..... എന്തായാലും ഇന്ന് ലഞ്ച് ബ്രെക്ക് ആയാൽ രണ്ടിനെയും കയ്യോടെ പൊക്കാൻ തീരുമാനിച്ച് തൽക്കാലം ഞങ്ങൾ വർക്കിൽ കോൺസണ്ട്രേഷൻ കൊടുത്തു.... ലഞ്ച് ബ്രെക്ക് ആയപ്പോൾ അഭി ആമിയുടെ നേരെ വരുന്നത് കണ്ടതും ഞാനും അനുവും ഒട്ടും ടൈം കളയാതെ അവൾടെ അടുത്തേക്ക് നീങ്ങി ഇരുന്നു... ഞങ്ങളെ കണ്ടപ്പോ അവനൊരു മടിയോടെ നിന്നു..... പിന്നെ എന്തോ ഒന്ന് ആലോചിച്ച് ഞങ്ങളുടെ നേരെ വന്നു.....അവനെ കണ്ടതും ആമിയുടെ കൈ എന്റെ കയ്യിൽ മുറുകി....ഞാൻ അപ്പൊ അവളെ പാളി നോക്കിയപ്പോ പെണ്ണ് എന്ത് വേണമെന്ന് മനസ്സിലാവാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ട്.... "ഹാ....അഭിയോ....? അഭി ഫുഡ് കഴിക്കുന്നില്ലേ.....?" ഞാൻ ഒന്നും അറിയാത്തത് പോലെ അവനെ നോക്കി ചിരിയോടെ ചോദിച്ചു... "ആഹ്....പോകുവാണ്.... നിങ്ങൾ കഴിക്കുന്നില്ലേ....?" "ഞങ്ങൾ കഴിച്ചോളാം...അല്ല...അഭിക്ക് എന്തെങ്കിലും പറയാനുണ്ടോ....?" " അത് പിന്നെ.....ഞാൻ ഇന്നലെ ആമിയോട് ഒരു കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു....."

എന്നവൻ മടിച്ചുമടിച്ച് പറഞ്ഞപ്പോൾ ഞാനും അനുവും ചിരി കടിച്ചു പിടിച്ചിരുന്നു..... "ആണോ....? എന്ത് കാര്യമാ ആമി അഭി നിന്നോട് സംസാരിച്ചത്....? എന്തേലും അർജൻറ് മാറ്റർ ആണെങ്കിൽ പെട്ടെന്ന് റിപ്ലൈ കൊടുക്ക്...." ഒന്നും അറിയാത്ത കുഞ്ഞിനെ പോലെ അനു അവളെ നോക്കി പറഞ്ഞപ്പോ പെണ്ണ് അവൾടെ കാലിന് നോക്കി ആഞ്ഞൊരു ചവിട്ട് കൊടുത്തു.... കിട്ടേണ്ടത് കിട്ടിയപ്പോൾ അവൾ അടങ്ങി ഇരുന്നു..... "അല്ല,,,,തിരക്ക് ഒന്നുമില്ല....അപ്പൊ ഞാൻ പോട്ടെ...." എന്ന് ഒരു ചമ്മലോടെ അവൻ പറഞ്ഞപ്പോ ഞാൻ അവനെ തടഞ്ഞു വെച്ചു.... "അങ്ങനെ പോകാൻ വരട്ടെ മാഷെ.... കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചയുടെ വിചാരം,,,, അത് പാല് കുടിക്കുന്നത് മറ്റാരും കാണില്ലെന്നാണ്....അതു പോലെയാണ് ഇപ്പൊ നിന്റെ അവസ്ഥ..." എന്ന് ഞാൻ പറഞ്ഞപ്പോ അവൻ ഒന്ന് ഇളിച്ചോണ്ട് എന്നെ നോക്കി.... "മനസിലായില്ല...." "അല്ല....ഞങ്ങൾ എല്ലാം അറിഞ്ഞു.... അതുകൊണ്ട് തൽക്കാലം മോൻ നിന്ന് ചമ്മണ്ട.... ഡീ ആമി....എന്താണെന്ന് വെച്ചാൽ പെട്ടെന്ന് പറഞ്ഞേക്ക്..... അല്ലെങ്കിൽ ചെക്കൻ ടെൻഷനടിച്ച് ചാവും....."

അതും പറഞ്ഞു ഞാനും അനുവും ചിരിക്കാൻ തുടങ്ങിയതും അഭി ചമ്മിപ്പോയി..... " ഞാനെന്തു പറയാനാ....എനിക്കൊന്നും പറയാനില്ല.... " ഞങ്ങൾ നോക്കി കണ്ണുരിട്ടി കാണിച്ച് ആമി പറഞ്ഞപ്പോൾ ഞങ്ങൾ ഓഹ് പിന്നെ എന്ന രീതിയിൽ അവളെ നോക്കി പുച്ഛിച്ചു..... " നീ പേടിക്കേണ്ട അഭി.... ഇന്ന് വൈകുന്നേരത്തിന് ഉള്ളിൽ ഇവൾ നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിരിക്കും..... അല്ലെങ്കിൽ ഞങ്ങൾ പറയിപ്പിച്ചിരിക്കും.... അങ്ങനെ ഇപ്പൊ ഇവൾ മാത്രം സിംഗിൾ ആയി നടന്നു വിലസേണ്ട....അത് ഞങ്ങൾ സമ്മതിച്ചിട്ട് വേണ്ടേ.... നീ ധൈര്യമായിട്ട് പോയി ഫുഡ് കഴിച്ചിട്ടു വാ..... " എന്ന് അനു അഭിയോട് പറഞ്ഞതും അഭി ഞങ്ങളെ നോക്കി ഒന്ന് തലയാട്ടി ചിരിച്ചു കൊണ്ടു പോയി.... അവൻ പോയതും ആമി ഞങ്ങളുടെ നേരെ തിരിഞ്ഞു..... " ഡീ....നിങ്ങൾ എന്തൊക്കെയാ വിളിച്ചു കൂവിയത്.... ഇന്ന് വൈകുന്നേരത്തിന് ഉള്ളിൽ ഞാൻ അവനോട് ഇഷ്ടമാണെന്ന് പറയും എന്നോ.... നോക്കിയിരുന്നോ....ഇപ്പൊ പറയും.... ഇഷ്ടമാണെന്ന് അല്ല....ഇഷ്ടം അല്ലെന്ന്.... "

കലി തുള്ളി കൊണ്ട് അവൾ അത് പറഞ്ഞപ്പോ ആണൊടി ചക്കരേ എന്ന് പറഞ്ഞോണ്ട് ഞാനും അനുവും അവളെ പിടിച്ചു ഇക്കിളി ആക്കാൻ തുടങ്ങി.... "അധികം ജാഡ ഇറക്കല്ലേ മോളെ.... നിന്റെ ഈ മുഖം കണ്ടാൽ ഞങ്ങൾക്ക് അറിയാം നീ അവനെ പ്രേമിക്കാൻ മുട്ടി നിൽക്കുവാണെന്ന്...." എന്ന് ഞങ്ങൾ പറഞ്ഞപ്പോ അവൾ ഞങ്ങളെ രണ്ടിനെയും പിടിച്ചു തള്ളി.... "ഓഹ് പിന്നെ.....മുഖം നോക്കി പറയാൻ നിങ്ങൾ രണ്ടും എന്തോന്ന് കാക്കോത്തിയോ....പോടി അവിടുന്ന്..." എന്നും പറഞ്ഞു എന്നെയും അനുവിനെയും പുച്ഛിച്ച് അവൾ പോയപ്പോ കിളി പോയ മട്ടിൽ ഞങ്ങൾ മുഖത്തോട് മുഖം നോക്കി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【വിക്രം】 അവൾ ബിസി ആണെന്ന് പറഞ്ഞു വെച്ചപ്പോ ഫോണ് പോക്കറ്റിലേക്ക് തിരുകി കൊണ്ട് ഞാൻ അവരുടെ അടുത്തേക്ക് നടന്നു....ഗൗതമും ദീക്ഷിയും ചിരിക്കുന്നത് കണ്ടപ്പോ ഞാൻ രണ്ടിനെയും നോക്കി തെറി വിളിച്ചു.... "ആരായിരുന്നു വിക്രം ഫോണിൽ....?" മഹി ചോദിച്ചപ്പോ ഞാൻ അവനെ നോക്കി സൈറ്റടിച്ച് കാണിച്ചു.... "ഹാ....ഇപ്പൊ മനസിലായി...കൊച്ചു കള്ളൻ....

അപ്പൊ അവിടെ ആരെയോ ഓകെ ആക്കി വെച്ചിട്ടുണ്ട് അല്ലെ...." എന്നവൻ പറഞ്ഞപ്പോ ഗൗതമും ദീക്ഷിയും എന്റെ ഷോള്ഡറില് കൂടെ കയ്യിട്ടു.... "മുടിഞ്ഞ പ്രേമം ആണ്....അവൾ ഇല്ലാതെ ഇവനും,,,, ഇവൻ ഇല്ലാതെ അവൾക്കും ഒരു നിമിഷം പോലും പറ്റില്ല.....ഹാർട്ട് റ്റൂ ഹാർട്ട് കണക്ഷൻ.... അല്ലെടാ...." എന്ന് പറഞ്ഞോണ്ട് ഗൗതം എന്നെ നോക്കിയപ്പോ ഞാൻ അതെയെന്ന മട്ടിൽ തല കുലുക്കി.... "ആഹാ...കുറെ നാൾ ആയോ തുടങ്ങിയിട്ട്...." -മഹി "എവിടെ.... ആകെപ്പാട് ഒരു മാസം ആയതെ ഉള്ളൂ....എന്റെ സ്റ്റാഫ് ആയി വന്ന കുട്ടിയാണ്....ഇവൻ അവളെ പാട്ടിലാക്കി....." എന്ന് ദീക്ഷി പറഞ്ഞപ്പോ ഞാൻ ഇളിച്ചോണ്ട് കണ്ണ് ചിമ്മി കാണിച്ചു.... "ആഹാ...ഇത്രയൊക്കെ നടന്നിട്ട് ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ വിക്രം...." എന്ന് ലച്ചു പറഞ്ഞപ്പോ ഞാൻ അവളെ നോക്കി ചിരിച്ചു... "നീ പല കാര്യങ്ങളും അറിയാൻ ഉണ്ട്.... എനിക്ക് മാത്രമല്ല,,,ദേ,,, ഇവന്മാർക്ക് രണ്ടിനും ഇപ്പൊ പ്രേമം തലക്ക് പിടിച്ചു നടക്കുവാ....ദേ ഈ മഹാൻ ഉണ്ടല്ലോ,,, ഇവൻ എന്റെ പെണ്ണിന്റെ ഫ്രണ്ടിനെ തന്നെ കറക്കി....പിന്നെ ദേ ഇവൻ,,,,

ഗൗരി ഇവന്റെ പിന്നാലെ വന്നത് കൊണ്ട് ഇവൻ ആണ് അവൾടെ വലയിൽ വീണത്...." എന്ന് ഞാൻ രണ്ടിനെയും കാണിച്ച് പറഞ്ഞു.... "അതൊക്കെ പോട്ടെ....നേരിൽ കണ്ടാൽ കൊല്ലാൻ നടക്കുന്ന ശത്രുക്കൾ ആയിരുന്നല്ലോ രണ്ടും...ഇപ്പൊ എന്തുപറ്റി....?" ദീക്ഷിയെ നോക്കി ഒരു പരിഹാസത്തോടെ ലച്ചു എന്നോടായി അത് ചോദിച്ചപ്പോ എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു.... "ഒരു തെറ്റിദ്ധാരണയുടെ പേരിൽ നമ്മൾ ഇവനെ ഒരുപാട് വേദനിപ്പിച്ചു.... സത്യാവസ്ഥ ഒക്കെ മനസ്സിലാക്കിയപ്പോൾ ഇവനെ ഒന്ന് ഫേസ് ചെയ്യാൻ പോലും കഴിയാതെ ആയിപ്പോയി ഞാൻ...." എന്ന് തുടങ്ങി നടന്നതൊക്കെ ഞാൻ ലച്ചുവിനോട് പറഞ്ഞപ്പോൾ അവൾടെ കണ്ണൊക്കെ നിറഞ്ഞൊഴുകി..... "വി...വിക്രം....ഇതൊക്കെ സത്യമാണോ... അപ്പൊ,,,,വിവേകേട്ടൻ ആയിരുന്നോ ഇതിനൊക്കെ പിന്നിൽ....?" അവൾ ഇടർച്ചയോടെ അത് ചോദിച്ചപ്പോ ഞാൻ അതെയെന്ന് തലയാട്ടി കാണിച്ചു....അപ്പൊ തന്നെ അവൾ അവൾടെ ഹസ്ബെന്റിന്റെ നെഞ്ചിലേക്ക് വീണപ്പോ അവൻ അവളെ ചേർത്ത് പിടിച്ച് ദീക്ഷിയെ നോക്കി....

"എനിക്കറിയാം പ്രോബ്ലം ഒക്കെ.... എല്ലാം അറിഞ്ഞിട്ടാണല്ലോ ഞങ്ങളുടെ വിവാഹം നടന്നത്....സോറി ദീക്ഷിത്,,, ഇവൾക്ക് വേണ്ടി ഞാൻ തന്നോട് ക്ഷമ പറയുന്നു....ഒരുപാട് തന്നെ ഇവൾ ഇതിന്റെ പേരിൽ വേദനിപ്പിച്ചു എന്നെനിക്ക് അറിയാം....തനിക്ക് അതൊക്കെ പൊറുക്കാൻ കഴിയുമോ എന്നെനിക്ക് അറിയില്ല....പക്ഷെ ഇപ്പൊ ഇവളുടെ ഈ കണ്ണീര് സത്യമാണ്.... തനിക്ക് പറ്റുമെങ്കിൽ അവളോട് ക്ഷമിച്ചു എന്നൊരു വാക്ക് പറയണം...." എന്ന് അവൻ പറഞ്ഞപ്പോ ദീക്ഷി ഒന്ന് ചിരിച്ചു.... "ഇവൾ അല്ല,,,,ദെ,,,ഈ തെണ്ടി ആണ് എന്നെ ഒരുപാട് വേദനിപ്പിച്ചത്.... എന്നിട്ട് ഞാൻ അവനോട് ക്ഷമിക്കാതെ നിന്നോ.....ഇല്ലല്ലോ....പിന്നെ ഞാൻ ലച്ചുവിനോട് ദേഷ്യം വെച്ചു നടക്കുമെന്ന് തോന്നുന്നുണ്ടോ തനിക്ക്...." എന്ന് ദീക്ഷി എന്നെ കാണിച്ച് പറഞ്ഞപ്പോ ഉള്ളിൽ എനിക്ക് കുറ്റബോധം നിറയാൻ തുടങ്ങി.... എന്റെ കണ്ണ് നിറഞ്ഞത് ശ്രദ്ധിച്ചപ്പോ ദീക്ഷി എന്നെ ഹഗ് ചെയ്തു.... "ഹോ...ഞാൻ ചുമ്മാ പറഞ്ഞതാടാ കോപ്പേ.....ഇനി അത് മനസിൽ വെച്ചു നടക്കേണ്ട....കേട്ടോ...." എന്നവൻ പറഞ്ഞപ്പോ ഞാൻ അവനെ ഒന്നൂടെ മുറുകെ കെട്ടിപ്പിടിച്ചു....

ലച്ചു അവനെ നോക്കിയപ്പോൾ അവൻ അവൾടെ അടുത്തേക്ക് നീങ്ങി നിന്നു.... അവൾക്ക് സങ്കടം കൊണ്ട് അവനെ നോക്കാൻ കഴിയാതെ ആയപ്പോൾ പെണ്ണ് തല താഴ്ത്തി.... "ദീക്ഷി....ഞാൻ...." എന്നവൾ പറഞ്ഞു തുടങ്ങിയപ്പോ അവൻ ഇടയിൽ കയറി... "പോട്ടെ പെണ്ണേ....കഴിഞ്ഞത് കഴിഞ്ഞു.. അതൊക്കെ ഒഴിവാക്ക്‌....പറഞ്ഞില്ലേ ഞാൻ,,,,എനിക്ക് ഒരു വിരോധവും ഇല്ല... പേടിക്കേണ്ട...." എന്നവൻ പറഞ്ഞപ്പോ അവൾ ചിരിയോടെ കണ്ണ് തുടച്ചു.... * ദിവസങ്ങൾ കടന്ന് പോയി... ഒരു ദിവസം ഞാൻ അവന്മാരുടെ കൂടെ ഇരിക്കുമ്പോൾ ആണ് അമ്മ വിളിച്ചത്.... പെട്ടെന്ന് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു... എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ടെന്ന് മനസിലായപ്പോൾ ഞാൻ അവന്മാരെയും കൂട്ടി വീട്ടിലേക്ക് വിട്ടു.... പോകുന്ന വഴിയിൽ ഞാൻ മഹിയോടും വീട്ടിലേക്ക് വരാൻ പറഞ്ഞു.... ഹാളിലേക്ക് കയറിയപ്പോൾ അച്ഛനും വിവേകും സോഫയിൽ ഇരിക്കുന്നത് കണ്ടു....അമ്മ ഒരു ഭാഗത്ത് നിൽക്കുന്നുണ്ട്....അച്ഛന്റെ കയ്യിൽ ഒരു ഫയൽ കണ്ടപ്പോൾ തന്നെ എനിക്ക് ഏകദേശം കാര്യങ്ങൾ ഒക്കെ പിടി കിട്ടി... എങ്കിലും ഞാൻ അതൊന്നും പുറമെ കാണിക്കാതെ നിന്നു.... "എന്താ അച്ഛാ....എന്തിനാ അമ്മ പെട്ടെന്ന് വരാൻ പറഞ്ഞത്.....?" എന്ന് ഞാൻ ചോദിച്ചപ്പോൾ അച്ഛൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.... ശേഷം ആ ഫയൽ അവിടെ വെച്ച് എന്നെയും വിവേകിനെയും നോക്കി പറയാൻ തുടങ്ങി.............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story