SOULMATES_💙: ഭാഗം 3

SOULMATES

എഴുത്തുകാരി: SAHALA SACHU

【ഗൗതം】 "ഗൗതം....അവര് രണ്ടും വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ....?" "ഹ്മ്മ....തോന്നുന്നുണ്ട്....വിക്രം ഉണ്ടെന്ന് ദീക്ഷിയോടും ദീക്ഷി ഉണ്ടെന്ന് വിക്രത്തിനോടും പറയാത്തത് കൊണ്ട് വരാനുള്ള ചാൻസ് ഉണ്ട്...." "വന്നാൽ തന്നെ അവര് തമ്മിലുള്ള പ്രോബ്ലം സോൾവ് ആകുമോ....? രണ്ടും കൂടി നിന്നെ തല്ലിയാലോ...." "ഇല്ലെടാ....വെറുമൊരു തെറ്റിദ്ധാരണയാണ് ഇതിനൊക്കെ കാരണം.... പരസ്പരം ഒന്ന് മനസ് തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ രണ്ടാൾക്കും.... അതിനുള്ള ഒരു ചാൻസ് ആണ് ഞാൻ ഉണ്ടാക്കാൻ ശ്രമിക്കുന്നത്.... നോക്കട്ടെ,,,, എന്ത് സംഭവിക്കുമെന്ന്..." ഫ്രണ്ടിനോട് അത്രയും പറഞ്ഞു ഡ്രിങ്ക്‌സും സ്നാക്സും ഫുഡും വാങ്ങി ഞാൻ നേരെ എന്റെ ഫ്‌ളാറ്റിലേക്ക് വിട്ടു....

രണ്ട് നായകന്മാരുടെയും പ്രശ്നം ഇന്ന് സോൾവ് ചെയ്യാൻ കഴിയുമെന്ന വിശ്വാസത്തോടെ..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "ഡി.... എന്നാലും അവനെന്താവും ഒന്നും ചിന്തിക്കാതെ നിന്നെ ഗേൾഫ്രണ്ട് ആക്കാൻ കാരണം.....കണ്ടപ്പോ തന്നെ നിന്നോട് സ്പാർക്ക് വല്ലോം അടിച്ച് ശരിക്കും അങ്ങനൊരു ആഗ്രഹം അവന്റെ മനസ്സിൽ വന്നു കാണുമോ....? അതായിരിക്കോ....?" "എന്റെ കയ്യിൽ കത്തിയാണ്...ഇത് എടുത്ത് ഒരേറ് ഞാൻ വെച്ചു തരും കോപ്പേ....എണീറ്റ് പോടി... അവൾടെ ഒരു സ്പാർക്ക്...." കയ്യിൽ ഇരിക്കുന്ന കത്തി കാണിച്ച് അനുവിനെ ഞാൻ ഭീഷണിപ്പെടുത്തിയപ്പോ ആമി അവളെ കളിയാക്കി ചിരിക്കാൻ തുടങ്ങി...

അത് കണ്ടിട്ട് ആണേൽ ഞാൻ ഇല്ലായെ എന്ന മട്ടിൽ എനിക്ക് കൈകൂപ്പി കാണിച്ച് തന്ന് അനു അവൾടെ പണി നോക്കി.... "അല്ല ദിയാ,,,,അബ്രോഡ് വർക്ക് ചെയ്യണം എന്ന് നിനക്ക് ഒരുപാട് ആഗ്രഹം ആയിരുന്നു എന്നല്ലേ പറഞ്ഞത്.... അതെന്താ അത്രയ്ക്ക് ഇഷ്ടം വരാൻ കാരണം....?" -ആമി "എന്താണെന്ന് അറിയില്ലടി.... ഭയങ്കര ഇഷ്ടായിരുന്നു പണ്ടേ....നാട്ടിൽ ഒരുപാട് ജോബ് ഓഫർ ലഭിച്ചിട്ടും ഞാൻ പോകാതെ നിന്നത് ഈയൊരു ആഗ്രഹം മനസിൽ ഉണ്ടായത് കൊണ്ടാണ്.... സത്യത്തിൽ അച്ഛനെയും അമ്മയെയും വിട്ട് നിൽക്കാൻ മനസ് വരാത്ത എനിക്ക് എന്താണ് ഈ കാര്യത്തിൽ ഇത്രയ്ക്ക് ആഗ്രഹം എന്നെനിക്ക് മനസിലാവുന്നില്ല...." അവളോട് അതും പറഞ്ഞു ഞാൻ ചിരിച്ചു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

【ഗൗതമിന്റെ ഫ്‌ളാറ്റ്】 "രണ്ടിനെയും കാണുന്നില്ലല്ലോ...ഇനി വരില്ലേ....?" ടൈം നോക്കി കൊണ്ട് ഗൗതം സ്വയം പറഞ്ഞപ്പോഴേക്ക് ആരോ കോളിങ് ബെൽ അടിച്ചു....അവൻ ഡോർ തുറന്നപ്പോ ദീക്ഷിത് ആയിരുന്നു... അകത്തേക്ക് കയറുന്നതിന് മുന്നേ അവൻ ഏന്തി വലിഞ്ഞു അകത്തേക്ക് ഒന്ന് നോക്കി....വിക്രം ഇല്ലെന്ന് മനസിലായപ്പോ അവൻ ഗൗതമിനെ നോക്കി നന്നായി ഒന്ന് ചിരിച്ചു കൊടുത്തു..... "നോക്കണ്ട കോപ്പേ....അവൻ ഇല്ലെന്ന് ഞാൻ പറഞ്ഞില്ലേ....നീ വാ...." അതിന് മറുപടി നൽകാതെ ദീക്ഷിത് അകത്തേക്ക് കയറി....ഗൗതം മനസിൽ ഒന്ന് ഊറി ചിരിച്ച് ഡോർ ലോക് ചെയ്ത് അവന്റെ ഓപ്പോസിറ്റ് ആയി സോഫയിൽ പോയി ഇരുന്നു...അവന് കുടിക്കാൻ ഡ്രിങ്ക്‌സ് കൊടുത്തു....

"നീയെന്താടാ ഇന്ന് പ്രത്യേകിച്ച് എന്നെ വിളിക്കാൻ കാരണം...." "അതെന്താടാ.... എനിക്ക് നിന്നെ വിളിക്കാൻ പാടില്ലേ....?" "അല്ല,,,,മിക്കപ്പോഴും നീ അവന്റെ കൂടെ ആണല്ലോ ഉണ്ടാവാറുള്ളത്....വർക്ക് ചെയ്യുന്നത് അവന്റെ കമ്പനിയിൽ,,,, കൂടാതെ കസിനും....അപ്പൊ പിന്നെ എന്നെക്കാൾ കൂടുതൽ നിനക്ക് അവനെയാണല്ലോ ആവശ്യം..." "ദെ,,,,എന്നെ ചുമ്മാ ചൊറിയാൻ നിൽക്കല്ലേ ദീക്ഷി....എനിക്ക് നീ എന്നോ അവനെന്നോ ഉണ്ടോ....ശരിയാണ്,,,, അവൻ എന്റെ ബോസ് ആണ്.... എന്റെ കസിൻ ആണ്...പക്ഷെ നിങ്ങൾ രണ്ടും എന്റെ ചങ്കുകളല്ലേ ടാ....അവിടെ എനിക്ക് പാർഷ്വാലിറ്റി ഉണ്ടെന്ന് നിനക്ക് എപ്പോഴേലും തോന്നിയിട്ടുണ്ടോ...?" "ഹാ....ഞാൻ ചുമ്മാ പറഞ്ഞതാടാ...."

"ഹ്മ്മ...." "അവൻ ലച്ചുവിന്റെ കല്യാണത്തിന് പോയിട്ടും നീയെന്താ പോവാതിരുന്നത്....?" "ഞാൻ കൂടെ പോയാൽ കമ്പനി ആര് നോക്കും...? ഒരാഴ്ച്ചത്തേക്ക് ആണെങ്കിലും അവൻ ഇല്ലെങ്കിൽ അവിടെ ഞാൻ എങ്കിലും വേണം.... അവൻ എന്നോട് പറഞ്ഞതാണ് കൂടെ പോകാൻ....ഞാനാണ് വേണ്ടെന്ന് പറഞ്ഞത്....പിന്നെ,,,,കൂട്ടത്തിൽ ഒരുത്തൻ ഇല്ലാതെ ഞങ്ങൾ രണ്ടും മാത്രം പോവുന്നതിനോട് എനിക്ക് എന്തോ യോജിപ്പും ഇല്ലായിരുന്നു...." "ഞാൻ പോകാമെന്ന് കരുതിയത് തന്നെയാടാ....പക്ഷെ എനിക്കെന്തോ ഒരു മടി,,,, ഞാൻ തെറ്റൊന്നും ചെയ്തില്ല എങ്കിലും,,,,ലച്ചുവിനെ ഞാൻ എങ്ങനെ ഫേസ് ചെയ്യുമെന്ന് ഓർത്തിട്ടാണ്...." "ഹ്മ്മ,,,,പോട്ടെടാ....വിട്ടേക്ക്...." "നീയെന്താടാ പെട്ടെന്ന് ഇവിടേക്ക് മാറിയത്....?

ആദ്യത്തെ ഫ്‌ളാറ്റ് അല്ലെ കമ്പനിക്ക് അടുത്ത്...." "ഇതെന്റെ ഫ്രണ്ടിന്റെ ഫ്‌ളാറ്റ് ആണെടാ... അവൻ UK യ്ക്ക് പോയി....ഇതിവിടെ അടച്ചിടാൻ താൽപ്പര്യം ഇല്ലാത്തത് കൊണ്ട് എന്നോട് ഇവിടെ താമസിക്കാൻ റിക്വസ്റ്റ് ചെയ്തു....പിന്നെ,,,,ഞാൻ ആദ്യം താമസിച്ച ഫ്‌ളാറ്റിനെക്കാൾ ഇത്തിരി കൂടി സൗകര്യം ഇവിടുണ്ട്...അതുകൊണ്ട് മാറിയതാണ്....." അവര് രണ്ടുപേരും സംസാരിച്ച് ഇരിക്കുമ്പോഴേക്ക് വിക്രം കോളിങ് ബെൽ അടിച്ചതും ദീക്ഷി ഡോറിന്റെ ഭാഗത്തേക്ക് നോക്കി....കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടതും ഗൗതമിന്റെ ഉള്ളിലൊരു ഭയം ഉണ്ടായെങ്കിലും അത് പുറമെ കാണിക്കാതെ ദീക്ഷിയേ നോക്കി ചിരിച്ചോണ്ട് അവൻ എണീറ്റ് പോയി....

ഡോർ തുറന്നതും ചിരിച്ചോണ്ട് നിൽക്കുന്ന വിക്രമിനെ അവനും ഒരു ചിരിയോടെ നോക്കി.... 'ഭഗവാനെ....ഇപ്പൊ കാണുന്ന ചിരി അടുത്ത സെക്കന്റിലും ഉണ്ടായാൽ മതിയായിരുന്നു....' അത്രയും മനസിൽ കരുതി കൊണ്ട് അവൻ വിക്രമിനെയും കൂട്ടി അകത്തേക്ക് കടന്ന് പെട്ടെന്ന് തന്നെ ഡോർ ലോക് ചെയ്തു.... സോഫയിൽ ഇരുന്ന ദീക്ഷി വിക്രമിനെ കണ്ടപ്പോൾ ഇരുന്നിടത്ത് നിന്ന് എണീറ്റു നിന്നു.... വിക്രം നേരെ നോക്കിയപ്പോൾ മുന്നിൽ നിൽക്കുന്ന ദീക്ഷിയേ കണ്ടതും അവന്റെ മുഖം വലിഞ്ഞു മുറുകി..... ദീക്ഷിയെ കണ്ടാൽ ആ സ്പോട്ടിൽ വിക്രം ഇറങ്ങി പോകുമെന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ് അവൻ അകത്ത് കടന്നപ്പോ തന്നെ ഗൗതം ഡോർ ലോക് ചെയ്‍തത്....

ദേഷ്യത്തോടെ വിക്രം ദീക്ഷിയിൽ നിന്ന് കണ്ണ് വലിച്ച് ഗൗതമിന്റെ കോളറയിൽ പിടിച്ചു.... "നിന്നോട് ഞാൻ പറഞ്ഞതല്ലേടാ കോപ്പേ ഇവനെങ്ങാനും ഇവിടെ ഉണ്ടേൽ നിന്നെ കൊല്ലുമെന്ന്.....നീ ഇവിടേക്ക് മാറിയതിന് ശേഷം ഒരു തവണ പോലും വന്നില്ലല്ലോ എന്നോർത്താണ് വിളിച്ചപ്പോ തന്നെ ഞാൻ ഇവിടേക്ക് വന്നത്.... കോപ്പ്....." അതും പറഞ്ഞു അവൻ ഗൗതമിനെ പിടിച്ച് തള്ളി.... "ഗൗതം.....നീയെന്തിനാ എന്നെ ഇവിടെ വിളിച്ചു വരുത്തിയത്.... ഇവന്റെ ഷോ കാണാനാണോ....? ഞാനും നീയും മാത്രമേ ഉള്ളൂ എന്ന് പറഞ്ഞത് കൊണ്ടല്ലേ ഞാൻ ഇവിടേക്ക് വന്നത്...." ദീക്ഷി അവനെ നോക്കി കലിപ്പോടെ പറഞ്ഞപ്പോൾ ഗൗതം ഒന്ന് നെടുവീർപ്പിട്ടു.... "പിന്നെ ഞാൻ വന്നത് നീ ഉള്ളത് കൊണ്ടാണോ....

നീയിവിടെ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇവിടേക്ക് വരുന്നതിനെ കുറിച്ച് ആലോചിക്കുക പോലുമില്ലായിരുന്നു....." "വിക്രം.... ഞാൻ പറയുന്നത് ഒന്ന് കേൾക്കെടാ...." വിക്രമിന്റെ ദേഷ്യം കണ്ടതും ഗൗതം അവനെ ഒന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചു.... "നീ മിണ്ടരുത്.... ഞാൻ പോകുവാ.... ഇനി മേലാൽ നീയെന്നെ ഇവിടേക്ക് വിളിച്ചു പോവരുത്....ബ്ലഡി...." പറഞ്ഞു പൂർത്തിയാക്കാതെ അവൻ ദേഷ്യത്തോടെ അവിടുന്ന് ഇറങ്ങി പോകാൻ നിന്നതും ഗൗതം അവനെ പിടിച്ചു നിർത്തി..... "ടാ....പ്ലീസ്....എനിക്ക് വേണ്ടി...." "വിടെടാ എന്നെ....അല്ലേൽ നിന്റെ മേൽ എന്റെ കൈ വീഴും..... വിടാൻ....

" -വിക്രം "ഗൗതം,,,ഞാൻ കാരണം നീ ആരുടെയും തല്ലൊന്നും കൊണ്ട് നിൽക്കേണ്ട ആവശ്യമില്ല....തൽക്കാലം എനിക്ക് ആരുമായും ഉള്ള പ്രോബ്ലം സോൾവ് ചെയ്യണം എന്നുമില്ല.... ഞാൻ പോകുവാ...." -ദീക്ഷിത് "എങ്കിൽ പോടാ....രണ്ടും പോ....എനിക്ക് വയ്യ നിങ്ങളുടെ രണ്ടിന്റേയും ഇടയിൽ ഇങ്ങനെ,,,,മതിയായി....മടുത്തു.... എത്ര കാലമായി ഞാൻ ഇതൊക്കെ കണ്ടോണ്ട് നിൽക്കുന്നു.....ഇനി എനിക്ക് വയ്യ...." സഹികെട്ട ഗൗതം രണ്ടാളെയും നോക്കി ഉറക്കെ പറഞ്ഞതും രണ്ടുപേരും ഒരു നിമിഷം ഞെട്ടി കൊണ്ട് ഗൗതമിനെ നോക്കി....കാരണം,,, ആദ്യമായിട്ടാണ് അവൻ ഇങ്ങനെ ബിഹേവ് ചെയ്യുന്നത്.... "ഒരുത്തനെ തെറ്റിദ്ധരിക്കാൻ മറ്റൊരുത്തൻ....

ആ തെറ്റിദ്ധാരണ മാറ്റാതെ കലിപ്പ് കേറ്റി നടക്കാൻ വേറൊരുത്തൻ....ഇതിനിടയിൽ ശ്വാസം മുട്ടുന്നത് ഞാനാണ്.....അതൊന്ന് തീർക്കാൻ വേണ്ടിയാണ് ഞാൻ ഇത്രയും കഷ്ടപ്പെടുന്നത്......നിനക്കൊക്കെ ഇനി തോന്നുന്നത് എന്തും ചെയ്തോ.... എന്നെ വിട്ടേക്ക്...." അത്രയും പറഞ്ഞു അവൻ ബാൽക്കണിയിലേക്ക് പോയി ഡോർ വലിച്ചടച്ചു.... അത് കവിളിൽ കിട്ടിയ ഒരടി ആയി തോന്നി രണ്ടുപേർക്കും..... എങ്കിലും ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല രണ്ടുപേരും..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ഗൗതം】 ദേഷ്യവും സങ്കടവും കാരണമാണ് ആദ്യമായി അവന്മാരോട് ഞാൻ ദേഷ്യപ്പെട്ടത്....അവര് രണ്ടും ഇങ്ങനെ മുഖത്തോട് മുഖം നോക്കാതെയും,,,,

കാണുമ്പോൾ കുത്തിന് പിടിക്കാനും ഒക്കെ നടക്കുമ്പോൾ ഏറ്റവും കൂടുതൽ വീർപ്പുമുട്ടുന്നത് ഞാനല്ലേ.... രണ്ടുപേരും എനിക്ക് ഒരുപോലെ വേണ്ടപ്പെട്ടവർ ആണ്....ഒരാൾക്ക് വേണ്ടി മറ്റൊരാളെ എനിക്ക് ഒഴിവാക്കാൻ കഴിയില്ല.... അങ്ങനെ ഒരിക്കലും ഞാൻ ചെയ്യുകയും ഇല്ല.... ഗൗതമിന്റെ ഇടം വലം എന്നും അവന്മാർ ഉണ്ടാവുമെന്ന് ഒരു അഹങ്കാരം ആയിരുന്നു.... പക്ഷെ,,,, ഏതോ ഒരു നിമിഷം അവര് രണ്ടും ശത്രുക്കൾ ആയി മാറിയതും അവരെക്കാൾ കൂടുതൽ തകർന്നത് ഞാൻ അല്ലെ.....രണ്ടുപേരെയും കുറ്റപ്പെടുത്താനോ ന്യായീകരിക്കാനോ കഴിയാത്ത ഒരു മാനസികാവസ്ഥയിൽ ആണ് ഞാൻ..അതൊന്നും അവന്മാർക്ക് പറഞ്ഞാൽ മനസിലാവില്ല....

ഓരോന്ന് ആലോചിച്ച് ഞാൻ തല ചെരിച്ച് നോക്കിയപ്പോഴാണ് അടുത്ത ഫ്‌ളാറ്റിലെ ബാൽക്കണിയിൽ നിന്ന് ഒരു പെണ്ണ് എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടത്.... ഇവളെ ഇവിടെ ഞാൻ കണ്ടിട്ടില്ലല്ലോ,,,, അല്ല,,,,അതിനിപ്പോ ആരെയാ ഞാൻ കണ്ടത്....ഇവിടേക്ക് താമസം മാറിയിട്ട് ഏകദേശം ഒരു മാസം ആയെങ്കിലും എന്റെ നെയ്ബേഴ്‌സ് ആരാണെന്ന് പോലും എനിക്കറിയില്ലല്ലോ....ഇത് തന്നെയല്ലേ ഇപ്പൊ പലരുടെയും അവസ്ഥ.... സ്വന്തം കാര്യവും,,,, തിരക്കും ഒക്കെ നോക്കി നടക്കുന്നതിനിടയിൽ,,,, തൊട്ട് അടുത്ത് താമസിക്കുന്നത് ആരാണെന്ന് പോലും നോക്കാൻ നമുക്ക് സമയം ഇല്ല...... "ഡീ....നിനക്ക് ഫുഡ് വേണ്ടേ....?"

അകത്ത് നിന്ന് വിളിച്ചു ചോദിച്ചതിന് ഉത്തരം ആയി അവൾ ആ വരുന്നു എന്നും പറഞ്ഞോണ്ട് എന്നെ നോക്കി ചിരിച്ചു...... "എന്തേലും ടെൻഷൻ ഉണ്ടോ....?" അവളെന്നെ നോക്കി ചോദിച്ചപ്പോ ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു.... "എനിക്ക് ടെൻഷൻ ഉണ്ടെന്ന് തനിക്ക് എങ്ങനെ മനസിലായി....?" "കുറച്ച് നേരമായി ഞാൻ ഇവിടെ നിൽക്കാൻ തുടങ്ങീട്ട്....ആ ഡോർ വലിച്ചടച്ച് വന്ന ശബ്ദം കേട്ടാൽ അറിഞ്ഞൂടെ ആരോടോ ഉള്ള ദേഷ്യം അതിനോട് തീർത്തത് ആണെന്ന്...." അവളത് പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു.... "അങ്ങനെ ഒന്നുമില്ലെടോ....അല്ല,,,താൻ ഇവിടെ താമസിക്കാൻ തുടങ്ങീട്ട് കുറെ ആയോ....?

ഞാൻ ഇവിടെ കുറച്ച് ദിവസം മുന്നേയാണ് വന്നത്....അതാണ് ട്ടോ ചോദിച്ചത്..." "ഞാൻ വന്നിട്ട് രണ്ട് ദിവസം ആയില്ല.... എന്റെ ഫ്രണ്ട്സ് ഇവിടെ താമസിക്കാൻ തുടങ്ങീട്ട് കുറച്ചായി....ഞാൻ ഇന്നലെയാണ് ഇവിടേക്ക് വന്നത്...." അതിന് അവൾക്കൊന്ന് ചിരിച്ചു കൊടുത്തു ഞാൻ.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ദീക്ഷിത്】 ഗൗതമിനെ കൂൾ ആക്കാതെ പോകാൻ കഴിയില്ലല്ലോ എന്നോർത്ത് ഞാൻ ഇരുന്നപ്പോ പെട്ടെന്ന് എന്റെ നോട്ടം വിക്രമിലേക്ക് പോയി.... അവനും എന്നെ നോക്കിയതും,,,,ഞങ്ങളുടെ മനസുകൾ തമ്മിൽ സംസാരിച്ചത് പോലെ രണ്ടുപേരും ഇരുന്നിടത്ത് എണീറ്റ് ഒന്നൂടെ മുഖത്തോട് മുഖം നോക്കി..... ആ സ്പോട്ടിൽ മുഖം തിരിച്ചെങ്കിലും രണ്ടുപേരും ഒന്നിച്ച് ബാൽക്കണി ലക്ഷ്യമാക്കി നടന്നു..... എനിക്ക് മാത്രമല്ല,,,, ഗൗതം പിണങ്ങി നിൽക്കുന്നത് വിക്രമിനും സഹിക്കില്ലെന്ന് എനിക്ക് നന്നായി അറിയാം....

അവനെ കൂൾ ആക്കാതെ പോയാൽ ഞങ്ങൾക്ക് രണ്ടിനും ഇന്ന് ഉറങ്ങാൻ കഴിയില്ലെന്നും അറിയാം.... കാരണം,,,,ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു പോലെ ആശ്വാസം അവനാണ്...... ഇപ്പോഴെന്നല്ല,,,പണ്ടേ അങ്ങനെയാണ്... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【വിക്രം】 ആശ്വാസം മാത്രമല്ല,,,,അവനും കൂടെ ഇല്ലെങ്കിൽ പിന്നെ ഞങ്ങൾ രണ്ടുപേരും ശരിക്കും ഒറ്റപ്പെട്ട് പോകുമെന്ന് ഞങ്ങൾക്ക് അറിയാം.... അന്നും ഇന്നും അവനായിരുന്നു ഞങ്ങൾക്ക് ഇടയിൽ ഉണ്ടായത്.... പണ്ടുതൊട്ടേ ഞങ്ങൾക്ക് ഇടയിൽ എന്ത് പ്രോബ്ലം ഉണ്ടെങ്കിലും അത് സംസാരിച്ച് സോൾവ് ആക്കി തന്നിരുന്നത് അവനായിരുന്നു..... അതു തന്നെയാണ് അവനിന്നും ട്രൈ ചെയ്‍തത്.... ദീക്ഷിയോട് ഉള്ള ദേഷ്യം കാരണം,,,,

അവനോട് ദേഷ്യം വെച്ചു നിൽക്കാൻ എനിക്ക് വയ്യായിരുന്നു... അതുകൊണ്ട് ആണ് ഞാൻ അവന്റെ ഒന്നിച്ച് ബാൽക്കണിയിലേക്ക് നടന്നത്....ഈഗോ കാരണം ഞാനിപ്പോ നിന്നാൽ എനിക്ക് ഗൗതമിനെയും നഷ്ടം ആവുമോ എന്നൊരു പേടി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ദിയ】 ഞാനും അവനും തമ്മിൽ പെട്ടെന്ന് തന്നെ കൂട്ടായി....ഗൗതം എന്നാണ് അവന്റെ പേരെന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് എനിക്ക് മനസിലേക്ക് വന്നത് അനു പറഞ്ഞ ഗൗതം ആയിരുന്നു.... വിക്രമിന്റെയും ദീക്ഷിയുടെയും ഇടയിൽ കിടന്ന് പെടാപ്പാട് പെടുന്നവൻ..... ഏതാണാവോ ആ ഗതികെട്ടവൻ.... പാവം.... ഞങ്ങൾ സംസാരിച്ച് നിൽക്കുമ്പോഴായിരുന്നു ഡോർ തുറന്ന് രണ്ടുപേർ അവന്റെ അടുത്തേക്ക് വന്നത്....

രണ്ടുപേരും അവന്റെ ഇടംവലം നിന്ന് അവന്റെ ഷോള്ഡറിൽ കൂടെ കയ്യിട്ടതും ഇവന്മാരെ എനിക്ക് നല്ല പരിചയം ഉണ്ടല്ലോ എന്ന മട്ടിൽ ഞാൻ രണ്ടിനെയും സൂക്ഷിച്ച് നോക്കി... സൈഡ് ഭാഗം മാത്രം കാണുന്നത് കൊണ്ട് പെട്ടെന്നങ്ങ് പിടി കിട്ടുന്നില്ല.... "സോറി ടാ....ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതല്ലേ...." അതിൽ ഒരുത്തൻ പറഞ്ഞപ്പോൾ ഗൗതം അവന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.... "നിനക്ക് അല്ലേലും ദേഷ്യം ആണല്ലോ.... സൈക്കോ സ്വഭാവം ആണ് രണ്ടിനും.... എനിക്ക് മതിയായി....ഇനി ഞാനില്ല രണ്ടിന്റേയും കൂടെ....പൊക്കോ... എന്താന്ന് വെച്ചാൽ ആയിക്കോ...." "ഹാ....എന്തോന്നെടാ ഇത്....റിയലി സോറി....സോറി സോറി...." വേറൊരുത്തൻ പറഞ്ഞത് കേട്ടപ്പോൾ ഗൗതം എന്നെ നോക്കി....

"താൻ എന്നോട് ചോദിച്ചില്ലേ എനിക്ക് ടെൻഷൻ ഉണ്ടോന്ന്....എന്റെ ടെൻഷന്റെ കാരണം ഈ രണ്ട് തെണ്ടികൾ ആണ്.... കോപ്പുകൾ...." അവന്മാരേ രണ്ടിനെയും കാണിച്ച് അവനെന്നോട് പറഞ്ഞപ്പോൾ രണ്ടും ഇവനിത് ആരോടാണ് സംസാരിക്കുന്നത് എന്ന മട്ടിൽ എന്റെ ഭാഗത്തേക്ക് തല ചെരിച്ചു നോക്കിയതും ഗൗതമിന്റെ ഇടംവലം നിൽക്കുന്ന ഈനാം പേച്ചിയെയും മരപ്പട്ടിയെയും കണ്ട് ഞാൻ ഞെട്ടി പണ്ടാരടങ്ങി.... "ദിയ....???!!!" എന്നെ കണ്ട സ്പോട്ടിൽ രണ്ടും കൂടെ ഒരേ സ്വരത്തിൽ ഒരുമിച്ച് അലറിയതും ഗൗതം ങേ എന്ന രീതിയിൽ എന്നെയും അവന്മാരെയും മാറി മാറി നോക്കി... അവന്മാരെ കണ്ട തരിപ്പ് മാറിയതിന് ശേഷം,,,,, "ഞാൻ നിങ്ങളുദ്ദേശിച്ച ആളല്ല..."

എന്നും പറഞ്ഞോണ്ട് അകത്തേക്ക് ഓരോട്ടം ആയിരുന്നു....രണ്ടും ഒരുമിച്ച് അവിടെ ഉള്ള സ്ഥിതിക്ക് മിക്കവാറും എനിക്ക് പണി കിട്ടുമെന്ന് തോന്നിയത് കൊണ്ടാണ് ഞാൻ ജീവനും കൊണ്ട് ഓടിയത്.... ഏത് ഗൗതമിനെയാണോ ഞാൻ ഗതികെട്ടവൻ എന്ന് വിശേഷിപ്പിച്ചത്,,,, അതേ ഗതികെട്ട ഗൗതമിനോട് ആയിരുന്നു ഞാൻ ഇത്രേം നേരം സംസാരിച്ചത് എന്നാലോചിച്ചപ്പോ ഞാൻ തല കുടഞ്ഞു.... ഇന്നൊരു ദിവസം കൊണ്ട് തന്നെ എനിക്ക് രണ്ടിനെയും മതിയായി... അവന്റെ അവസ്ഥ ആലോചിക്കുമ്പോ എനിക്ക് പാവം തോന്നുന്നുണ്ട്..... "എന്തോന്നെടി....നീ പട്ടി ഓടിച്ചത് പോലെ ഓടി വന്നത്....?"

ആമി ചോദിച്ചതിന് ഞാൻ സ്പോട്ടിൽ കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തതും,,,, "ഗൗതമോ.....??!!" എന്ന് രണ്ടും കൂടെ അലറി.... "പതുക്കെ അലറെടി കോപ്പുകളെ..." "അപ്പൊ അവൻ അവിടെയാണോ താമസം....? എന്നിട്ട് ഞങ്ങൾ അറിഞ്ഞില്ലല്ലോ...." -അനു "അവൻ വന്നിട്ട് കുറച്ച് ദിവസമേ ആയുള്ളൂ എന്നാണ് പറഞ്ഞത്.... എന്നാലും അവന്മാരെ രണ്ടിനെയും കണ്ടതിന്റെ ഞെട്ടൽ എനിക്ക് മാറിയില്ല ടി...." "പോട്ടെ... സാരമില്ല...." എന്നും പറഞ്ഞു രണ്ടും കൂടെ ഇരുന്ന് ചിരിക്കാൻ തുടങ്ങിയതും ഞാൻ രണ്ടിനും ഓരോ ചവിട്ട് വെച്ചു കൊടുത്തു.....ആ സ്പോട്ടിൽ ഞങ്ങടെ കോളിങ് ബെൽ അടിഞ്ഞപ്പോ ഞാൻ നെഞ്ചത്ത് കൈ വെച്ചു....

"എടി....ഉറപ്പായും അവരാവും....എന്നെ ചോദിച്ചാൽ ഞാൻ ഇവിടെ ഇല്ലെന്ന് പറഞ്ഞെക്ക്...." അതും പറഞ്ഞു ഞാൻ ബാത്റൂമിലേക്ക് ഓടി കയറി...വീണ്ടും കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടതും ഞാൻ മുഖം ചുളിച്ചു.... ആമി പറഞ്ഞത് എത്ര ശരിയാണ്,,,, ഒരു തവണ അവന്മാരുടെ ഇടയിൽ പെട്ടത് കൊണ്ട് ഇനി എനിക്ക് എസ്കേപ്പ് ആവാൻ പറ്റുമെന്ന് തോന്നുന്നില്ല..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【വിക്രം】 ഞാനൊട്ടും പ്രതീക്ഷിക്കാതെ ദിയയെ കണ്ടപ്പോൾ ഷോക്ക് ആയിപ്പോയി..... ആ സ്പോട്ടിൽ തന്നെ അവൾ അകത്തേക്ക് ഓടി കയറിയതും ഗൗതം ഞങ്ങളുടെ രണ്ടുപേരുടെയും നേരെ തിരിഞ്ഞു..... "നിങ്ങൾക്ക് അവളെ അറിയോ....?" "അറിയാതെ പിന്നെ,,,,

എന്റെ സ്റ്റാഫ് ആണ് അവൾ...."- ദീക്ഷി ദീക്ഷി പറഞ്ഞത്‌ കേട്ടപ്പോൾ ഗൗതം എന്നെ നോക്കി.... "ഞാൻ നിന്നോട് ഇന്ന് രാവിലെ പറഞ്ഞ ദിയ അവളാണ്....." എന്ന് ഞാൻ അവനോട് പറഞ്ഞപ്പോ അവനൊന്ന് തല കുലുക്കി....എന്നിട്ട് ഞങ്ങളെ രണ്ടിനെയും പിടിച്ച് വലിച്ച് അകത്തേക്ക് കൊണ്ടുപോയി..... "അവളോ....? അപ്പൊ എനിക്ക് പുറമെ നിങ്ങടെ ഇടയിൽ കഷ്ടപ്പെടുന്നത് അവളാണല്ലേ.....ഹ്ഹ്ഹ്ഹ്ഹ...." അവന്റെ ചിരി കണ്ടപ്പോ ഞാൻ അവന്റെ മോന്തക്ക് ഇട്ടൊരു തട്ട് കൊടുത്തു.... "ഇടയിൽ കഷ്ടപ്പെടാൻ ഉള്ള അവസ്ഥ എന്തായാലും അവൾക്ക് ഞാൻ ഉണ്ടാക്കില്ല....അങ്ങനെ അവളെ കഷ്ടപ്പെടുത്താൻ ഞാൻ സമ്മതിക്കുകയും ഇല്ല...."

-ഞാൻ "ഹ്മ്മ,,,,എന്നെ തോൽപിക്കാൻ വേണ്ടി ഇന്നലെ കണ്ടൊരു പെണ്ണിനെ ഗേൾഫ്രണ്ട് ആക്കിയത് തന്നെ അവളെ കഷ്ടപ്പെടുത്തുന്നത് പോലെയാണ്..." എന്ന് ദീക്ഷിത് പറഞ്ഞപ്പോൾ ഞാൻ അവനെ ഉറ്റുനോക്കി..... "ആരാടാ കള്ളം പറഞ്ഞത്...." ഞാൻ അവന്റെ നേരെ പോയി ചോദിച്ചപ്പോ അവൻ ഒന്ന് ചുണ്ട് കോട്ടി ചിരിച്ചു..... "നീയും അവളും തമ്മിൽ അങ്ങനൊരു ബന്ധവും ഇല്ലെന്ന് അവള് തന്നെയാണ് എന്നോട് പറഞ്ഞത്....." "ആഹാ....അവളങ്ങനെ പറഞ്ഞോ.... എങ്കിൽ ഞാൻ അവളെ ഒന്ന് കണ്ടിട്ട് വരാം.... " എന്നും പറഞ്ഞൊണ്ട് ഞാൻ പുറത്തേക്ക് പോയി അവൾടെ ഫ്‌ളാറ്റിലെ കോളിങ് ബെൽ അടിച്ചു....

ഇത്തിരി നേരം കഴിഞ്ഞപ്പോ അവൾടെ ഫ്രണ്ട് വന്ന് ഡോർ തുറന്നതും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..... "അവളെവിടെ.....?" "ആര്....?" "ദിയ എവിടെ എന്ന്.....?" "അവള് ഇവിടെ ഇല്ലെന്ന് പറയാൻ പറഞ്ഞു ബാത്റൂമിൽ കയറി നിൽപ്പുണ്ട്...." 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എന്റെ പുന്നാര ചങ്കിന്റെ നാക്ക് സത്യം മാത്രമേ വിളിച്ചു കൂവൂ എന്നത് ഞാൻ മറന്നു ....പറഞ്ഞത് അതുപോലെ പറയുന്ന ഇങ്ങനൊരുത്തിയെ എനിക്ക് തന്നതിന് നന്ദി ദൈവമേ.... "ദിയാ....നീ ഇവിടേക്ക് വരുന്നുണ്ടോ..... അല്ലേൽ ഞാൻ അകത്തേക്ക് കയറി വരും...." വിക്രം ആണ് വന്നതെന്ന് മനസിലായി... ഇവനെങ്ങാനും ഇനി പറഞ്ഞത് പോലെ കയറി വരുമോ.... "ദിയാ....."

എന്നവൻ വിളിച്ചു കൂവിയതും ഇനിയും ഇവിടെ നിന്നാൽ ശരി ആവില്ലെന്ന് കരുതി ഞാൻ ഒന്നും സംഭവിക്കാത്തത് പോലെ ബാത്റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു..... "ഹാ....വിക്രമോ....." "എന്റെ കൂടെ വാ....." "ങേ....എങ്ങോട്ട്.... ഞാൻ എങ്ങോട്ടും ഇല്ല...." "വരുന്നോ....ഇല്ലയോ....?" "ഇല്ലെന്ന് പറഞ്ഞില്ലേ വിക്രം.... നീ ഇരിക്ക്...നമുക്ക് ഇവിടുന്ന് സംസാരിക്കാം...." എന്ന് ഞാൻ പറഞ്ഞതെ എനിക്ക് ഓർമയുള്ളൂ....അപ്പോഴെക്കും അവൻ എന്നെയും എടുത്തോണ്ട് പോയിരുന്നു........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story