SOULMATES_💙: ഭാഗം 6

SOULMATES

എഴുത്തുകാരി: SAHALA SACHU

"അത് ഞങ്ങൾക്ക് ഇടയിൽ പതിവാണ്... ബിസിനസിലും ഞങ്ങൾ ശത്രുക്കൾ ആയത് കൊണ്ട് രണ്ടുപേരും ഓരോ ഓഫറിനും വേണ്ടി മത്സരമാണ്......" എന്നൊക്കെ ഞാൻ പറഞ്ഞു നിർത്തി അവളെ നോക്കിയപ്പോ പെണ്ണ് കണ്ണ് മിഴിച്ച് എന്നെ നോക്കി നിൽപ്പാണ്..... "എന്തുവാടി പെണ്ണേ ഇങ്ങനെ കണ്ണ് മിഴിച്ച് നോക്കുന്നത്...." "ഹേയ്....ഒന്നുല്ല മാഷെ...." "അത് ചുമ്മാ....നിന്റെ മനസിൽ എന്തോ ഉണ്ടല്ലോ....എന്താണെങ്കിലും പറയെന്നെ...." "പറയട്ടെ...." "പറയ്...." "സത്യം പറയണോ....അതോ കള്ളം പറയണോ....?" "നീ സത്യം പറയ്...." അത് പറഞ്ഞതിന് എന്നെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചോണ്ട് അവൾ സൈറ്റ് അടിച്ചു.... "ഇതൊക്കെ കേട്ടപ്പോ പാവം ആ ദീക്ഷിയോട് എനിക്ക് വല്ലാത്ത സഹതാപം....

അവനോട് ഒരിഷ്ടം ഒക്കെ തോന്നുന്നുണ്ട്....അവനെ എന്റെ ഒറിജിനൽ ബോയ്ഫ്രണ്ട് ആക്കിയാലോ എന്നൊരു ആഗ്രഹം...." "അങ്ങനെ വല്ലതും സംഭവിച്ചാൽ കൊല്ലും നിന്നെ ഞാൻ...." എന്ന് പല്ല് കടിച്ച് പിടിച്ച് ഞാൻ പറഞ്ഞപ്പോ പെണ്ണ് പൊട്ടി ചിരിച്ചോണ്ട് എന്നെ നോക്കി.....ഞാൻ ആണെങ്കിൽ അവളെ പുച്ഛിച്ച് തള്ളി മുഖം തിരിച്ചു.... "ഹാ....എന്താ മാഷെ.....ഇങ്ങോട്ട് നോക്ക്...." "എന്തിന്.....?" "നീയെന്തിനാ മുഖം വീർപ്പിച്ച് നിൽക്കുന്നത്....ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞതല്ലേ....." എന്ന് അവൾ ചിരി അടക്കി പിടിച്ച് പറഞ്ഞപ്പോ ഞാൻ അവളെ തുറിച്ച് നോക്കി..... "ഇത്രേം കേട്ടിട്ടും നിനക്ക് അവനെ ആണ് പാവം ആയി തോന്നിയത്.... ഇതൊക്കെ അനുഭവിച്ച എന്നെ അല്ല.... പിന്നെ,,,,

നീ അവനെ പ്രേമിക്കുന്നതിന് ഞാൻ എന്തിനാ മുഖം വീർപ്പിച്ച് നിൽക്കുന്നത്.... ആരെ സ്നേഹിക്കണം എന്നത് നിന്റെ ഇഷ്ടം അല്ലെ....അതിലൊന്നും എനിക്ക് ഒരു കാര്യവുമില്ല....അതിൽ മൂഡോഫ് ആവാൻ വേണ്ടി നീയെന്റെ ആരാ....? ഇന്നലെ കണ്ട ഒരു ഫ്രണ്ട്.... അത്ര അല്ലെ ഉള്ളൂ....അതിൽ കൂടുതൽ ഒന്നും ഇല്ലല്ലോ......" "ഓഹോ....അതിന് മാഷെന്തിനാ ഇങ്ങനെ ചൂടാവുന്നത്...." "ഞാൻ ചൂടായോ....?" "ഇല്ലേ.....?" "ഇല്ല....നിന്നോടൊക്കെ സംസാരിക്കുന്നതിലും നല്ലത് മിണ്ടാതെ നിൽക്കുന്നതാണ്.....ഞാൻ പോകുവാ...." 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അത്രയും പറഞ്ഞു അവൻ നടന്നപ്പോ ഞാൻ അവനെ പിടിച്ചു നിർത്തി.... "അങ്ങനെ അങ്ങ് പോവല്ലേ.... നിൽക്ക്...

ഒന്നൂല്ലേലും എന്നെ ആദ്യ കാഴ്ചയിൽ തന്നെ ഹെല്പ് ചെയ്ത ആളല്ലേ.... ഇനിയും എന്തേലും എനിക്ക് ഹെല്പ് വേണേൽ മാഷിനെ അല്ലെ വിളിക്കാൻ പറ്റൂ....അതുകൊണ്ട് ആ നമ്പർ ഒന്ന് തന്നിട്ട് പൊക്കോ...." "നീ വിളിക്കുമ്പോ ഞാൻ ഓടി വരാൻ നിൽക്കുവല്ലേ....വേറെ പണി ഒന്നും ഇല്ലേ എനിക്ക്....എന്തേലും ഹെല്പ് വേണേൽ നീ നിന്റെ ബോസിനെ പോയി വിളിച്ചാൽ മതി....എന്നെ വിളിക്കേണ്ട....." എന്നും പറഞ്ഞു ചെക്കൻ മുഖവും ചുവപ്പിച്ച് പോയപ്പോ ഞാൻ അവിടുന്ന് ചിരിക്കാൻ തുടങ്ങി....ചിരി ഒക്കെ കഴിഞ്ഞു ഞാൻ ഫ്‌ളാറ്റിലേക്ക് പോകാൻ വേണ്ടി തിരിഞ്ഞപ്പോഴാണ് ഗൗതം അവന്റെ ഫ്‌ളാറ്റിന്റെ വാതിൽക്കൽ നിൽക്കുന്നത് കണ്ടത്.... "അവനെ ചൊടിപ്പിച്ച് വിട്ടു അല്ലെ...."

എന്റടുത്തേക്ക് നടന്ന് വന്ന് ചിരിയോടെ ഗൗതം ചോദിച്ചപ്പോ ഞാൻ ഒന്ന് തലകുലുക്കി.... "ദാ അവന്റെ നമ്പർ....സേവ് ചെയ്ത് വെച്ചേക്ക്...." അവന്റെ ഫോണിൽ നിന്ന് വിക്രമിന്റെ നമ്പർ എടുത്ത് കാണിച്ച് അവൻ എന്നോട് പറഞ്ഞപ്പോ അവനോട് ഒരു സോറിയും പറഞ്ഞു ഞാൻ വേഗം ആ നമ്പർ സേവ് ചെയ്ത് വെച്ചു.... "എന്തായിരുന്നു രണ്ടാളും സംസാരിച്ചത്... കുറെ നേരം ആയല്ലോ...." "കഴിഞ്ഞ കാര്യങ്ങളെ കുറിച്ചൊക്കെ പറഞ്ഞു തരുവായിരുന്നു അവൻ.... അവർക്ക് ഇടയിൽ ഉള്ള പ്രോബ്ലം ഒക്കെ...." "അതൊക്കെ നിന്നോട് വിക്രം പറഞ്ഞോ....?" ആശ്ചര്യത്തോടെ ഗൗതം എന്നെ നോക്കി ചോദിച്ചപ്പോ പറഞ്ഞു എന്ന രീതിയിൽ ഞാൻ തലകുലുക്കി....

"അവൻ ആരോടും അതിനെ കുറിച്ചൊന്നും പറയാൻ ഇഷ്ടപ്പെടാത്ത ആളാണ്....പക്ഷെ ഇത്രയും പെട്ടെന്ന് അവൻ തന്നെ നിന്നോട് ഇതൊക്കെ പറഞ്ഞെങ്കിൽ,,,നീ അവന് വളരെ സ്പഷ്യൽ ആയി മാറിയെന്ന് വേണം കരുതാൻ....." എന്ന് ഗൗതം പറഞ്ഞപ്പോ ഞാൻ ഒന്ന് ചിരിച്ചു.... "എന്റെ അവസ്ഥയും അത് തന്നെയാ ഗൗതം.....സത്യത്തിൽ ഒരൊറ്റ ദിവസം കൊണ്ടാണ് അവൻ എനിക്ക് ആരോ ആയി മാറിയത്....എന്തോ വല്ലാത്തൊരു അടുപ്പം എനിക്ക് അവനോട് തോന്നുന്നുണ്ട്...." "എന്തായാലും ഒരു കാര്യത്തിൽ എനിക്ക് സന്തോഷം ആയി....എന്റെ കൂടെ ഇനി താനും ഉണ്ടാവുമല്ലോ അവന്മാർക്ക് ഇടയിൽ....." "തീർച്ചയായും ഉണ്ടാവും....കുറച്ചു മുന്നേ വരെ ഇതിൽ നിന്നൊക്കെ ഒന്ന് രക്ഷപ്പെടാൻ ആയിരുന്നു എന്റെ ആഗ്രഹം....

പക്ഷെ എല്ലാം കേട്ട് കഴിഞ്ഞപ്പോ ഞാൻ ആ ആഗ്രഹം അങ്ങ് മാറ്റി....ഇനി ഗൗതമിന്റെ കൂടെ ഞാനും ഉണ്ടാവും....അവർക്ക് വേണ്ടി എന്തിനും.... നമ്മൾ രണ്ടുപേരും വിചാരിച്ചാൽ അവർക്ക് ഇടയിൽ ഉള്ള തെറ്റിദ്ധാരണ മാറ്റാൻ കഴിയും,,,,അത് മാറ്റിയാൽ അവർ രണ്ടും കൂടെ തന്നെ ഇതിനൊക്കെ പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കും...." "ഹ്മ്മ....ശരിയാണ്....അവന്മാർ രണ്ടും ഒരുമിച്ചാൽ എന്തിനെയും നേരിടാൻ അവർക്ക് പറ്റും.... പിന്നെ,,,,വിക്രമിനെ ചൂട് പിടിപ്പിക്കാൻ വേണ്ടിയാണ് നീ ദീക്ഷിയുടെ കാര്യം ഇടയിൽ എടുത്തിട്ടത് എന്നെനിക്ക് അറിയാം....എങ്കിലും അത് ഇനി പറയുമ്പോ ഒന്ന് സൂക്ഷിച്ചോ...." "അതെന്താ മാഷെ...." "അവന്റെ പിന്നാലെ ഒരുത്തി നടക്കാൻ തുടങ്ങീട്ട് നാള് കുറെയായി....അവള് നാളെ ഇവിടെ ലാന്റ് ചെയ്യും...." "ആരുടെ പിന്നാലെ.....?" "ദീക്ഷിയുടെ.... ആള് മറ്റാരും അല്ല,,,, എന്റെ പെങ്ങൾ ആണ്...ഗൗരി...."

"ആഹാ...അത് ശരി....അപ്പൊ പിന്നെ ഗൗരിയെയും നൈസായി നമുക്ക് ഇടയിലേക്ക് വലിക്കാം...." "അവൾ അതൊക്കെ മനസിൽ കരുതി തന്നെയാണ് ഇവിടേക്ക് വരുന്നത്.... വിക്രമും ദീക്ഷിയും തമ്മിലുള്ള വഴക്ക് അവൾക്കും സഹിക്കാൻ കഴിയുന്നില്ല.... വിക്രം എന്ന് വെച്ചാൽ അവൾക്ക് ജീവൻ ആണ്....ഞാൻ എങ്ങനെയാണോ,,,, അതുപോലെ ആണ് അവനും.... ദീക്ഷിയേ പിന്നെ അവൾക്ക് ഇഷ്ടം ആണല്ലോ.....അപ്പൊ അവന്മാർ രണ്ടും ഇങ്ങനെ കണ്ടാൽ കീരിയും പാമ്പും ആയി നടക്കുന്നത് അവൾക്ക് കണ്ണെടുത്താൽ കണ്ടൂടാ...." ** ഗൗതമിനോട് ബൈ പറഞ്ഞു ഞാൻ ഫ്‌ളാറ്റിലേക്ക് പോയപ്പോ ആമിയും അനുവും ടിവിയും ഓണ് ചെയ്ത് എന്തോ കൊറിച്ചോണ്ട് അതിന്റെ മുന്നിൽ ഇരിപ്പുണ്ട്...

എന്നെ കണ്ടതും അവളുമാർ ടിവി ഓഫ് ചെയ്ത് എന്നെ സോഫയിൽ പിടിച്ചിരുത്തി സ്നാക്‌സ് എനിക്ക് വെച്ചു നീട്ടി..... "എന്തായെടി....എന്തിനാ അവൻ നിന്നെ എടുത്തോണ്ട് പോയത്...." അനു ഭയങ്കര ക്യൂരിയോസിറ്റി കാണിച്ച് എന്നോട് ചോദിച്ചപ്പൊ ഞാൻ അവളെ നോക്കി നന്നായി ഒന്ന് ഇളിച്ചു.... "അതോ,,,,എന്നെ കെട്ടിപ്പിടിച്ചു ഒരുമ്മ തരാൻ...." "ശരിക്കും.....?" കണ്ണ് രണ്ടും പുറത്തേക്ക് തള്ളി പെണ്ണ് ചോദിച്ചപ്പോ ഞാൻ അവളെ കാലിന് നോക്കി ഒരു ചവിട്ട് വെച്ചു കൊടുത്തു.... "നീ മിണ്ടരുത്..അവൻ ചോദിച്ചപ്പോഴേക്ക് ഞാൻ ഒളിച്ചിരിക്കുന്നത് നീ പറഞ്ഞു കൊടുത്തില്ലേടി ദ്രോഹി...." "അതൊരു പ്രത്യേക സാഹചര്യത്തിൽ അങ്ങനെ പറ്റി പോയതല്ലേ ദിയാ.... നീ പിണങ്ങാതെ....എന്താ ഉണ്ടായതെന്ന് പറയ് പെണ്ണേ...."

എന്നവൾ കൊഞ്ചിയപ്പോ ഞാൻ അവളെ പിടിച്ചു തള്ളി ആമിയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു....ആമി ആണെങ്കിൽ ഇതൊക്കെ കണ്ടിട്ട് നല്ല ചിരിയാണ്.... ഞാൻ അവളെ തലക്കും ഒരു തട്ട് കൊടുത്ത് അനുവിനെ നോക്കി കൊഞ്ഞനം കുത്തി.... "നീ പറയ് ദിയാ....എന്താ ഉണ്ടായത്..." അവിടെ നടന്നതൊക്കെ ഞാൻ പറഞ്ഞപ്പോ രണ്ടും കൂടെ ഗാഢമായ ചിന്തയിൽ ആയി.... "എന്താടി രണ്ടും ഇരുന്ന് ചിന്തിക്കുന്നത്..." "അല്ലെടി,,,,അവൻ നിന്നെയും പൊക്കി കൊണ്ട് പോയപ്പോ ഞാൻ കരുതി ശരിക്കും നിന്നെ അവന്റെ ഗേൾഫ്രണ്ട് ആക്കാൻ ആണ് കൊണ്ട് പോയതെന്ന്... എന്തായാലും നിനക്ക് വിക്രമിനേക്കാൾ ചേരുന്നത് ദീക്ഷിത് സെർ ആണ്.... നീ സേറിനെ പ്രേമിച്ചോ....അതാണ് നല്ലത്....

" -ആമി "അയ്യടി മനമേ...എന്റെ കൊച്ചിന് വിക്രം തന്നെയാ ചേരുന്നത്....അവരെ ഒരുമിച്ച് കാണുമ്പോൾ തന്നെ എന്തൊരു ഭംഗിയാണ്..... ഡീ,,,,നിനക്ക് ദീക്ഷി ഒന്നും വേണ്ട.... വിക്രം മതി...." -അനു "ഒന്ന് പോടി....വിക്രമിനെ കുറിച്ച് നിനക്ക് വല്ലതും അറിയാവോ....അവൻ ഈ പുറമെ കാണിക്കുന്ന ജെന്റിൽമാൻ സ്വഭാവം ഒക്കെ വെറുതെ അഭിനയം ആണെങ്കിലോ...." -ആമി "അപ്പൊ ദീക്ഷിതോ....? അവനെ നിനക്ക് അറിയാവോ....നമ്മുടെ ബോസ് എന്നതിൽ ഉപരി നമുക്ക് അങ്ങേരോട് വേറൊരു പേഴ്‌സണൽ റിലേഷനും ഇല്ല... അവനും ജെന്റിൽമാൻ ആണെന്ന് എങ്ങനെ വിശ്വസിക്കും...." -അനു "സഭാഷ്‌,,,,,അപ്പോ വിക്രമിനെയും ദീക്ഷിയെയും വേണ്ടെന്ന് വെച്ച് ഞാൻ ഗൗതമിനെ എടുത്താലോ....

എന്താ അഭിപ്രായം.....?" എന്ന് ഞാൻ ചോദിച്ചതും,,,, "ആഹ്,,,,അത് നല്ല ഐഡിയ...." എന്ന് രണ്ടും ഒരുമിച്ച് പറഞ്ഞപ്പോ ഞാൻ രണ്ടിന്റെയും തല പിടിച്ച് പരസ്പരം കൂട്ടി മുട്ടിച്ചു.... "മിണ്ടാതിരുന്നോണം....അല്ലേൽ ചവിട്ടി കൂട്ടി പുറത്തേക്ക് എറിയും രണ്ടിനേം... ഹൗ...." "എങ്കിൽ അതൊക്കെ വിട്... അല്ലെടി,,,, നിനക്ക് അവരോട് ആരോടെങ്കിലും ചോദിക്കാമായിരുന്നില്ലേ എന്താണ് അവർക്ക് ഇടയിൽ ഉള്ള പ്രോബ്ലം എന്ന്....?" -ആമി "ചോദിച്ചു.... ഉത്തരവും കിട്ടി...." "ആണോ....എന്താ പറഞ്ഞത്...." -അനു വിക്രം പറഞ്ഞതൊക്കെ അവളുമാർക്ക് ഞാൻ പറഞ്ഞു കൊടുത്തപ്പോ ഞാൻ നിന്നത് പോലെ അവറ്റകളും കിളി പോയത് പോലെ ഇരിക്കുവാണ് ....

"അല്ലെടി....ഇതിലിപ്പോ നമ്മൾ ആരെയാ തെറ്റ് പറയുക....രണ്ടാളുടെ ഭാഗത്തും ശരിയില്ലേ....." "ഉണ്ട്.... അതാണ് കണ്ഫ്യുഷൻ ആയത് എനിക്കും....ഞാൻ അത് വിക്രമിനോട് പറഞ്ഞു,,,,രണ്ടാളെയും എനിക്ക് കുറ്റം പറയാൻ വയ്യെന്ന്....രണ്ടുപേർക്കും അവരുടേതായ ശരി ഉണ്ടെന്ന്...." "ഹ്മ്മ....എല്ലാം സോൾവ് ആകും പെണ്ണേ...." "ആവും....ആവണമല്ലോ.... സോൾവ് ചെയ്യാൻ ഒരാൾ കൂടി വരുന്നുണ്ട്...." "അതാരാ....?" "ഗൗതമിന്റെ സിസ്റ്റർ....ഗൗതമിന്റെ മാത്രമല്ല,,,,വിക്രമിന്റെ സിസ്റ്റർ കൂടിയാണ് ..." "അതെങ്ങനെടി ഗൗതമിന്റെ സിസ്റ്റർ വിക്രമിന്റെ സിസ്റ്ററും ആവുന്നത്...." "അവര് രണ്ടും കസിൻസ് ആണെടി.... സൊ,,,,അത് അങ്ങനെ ആണല്ലോ വരുന്നത്....ഗൗരി എന്നാണ് പേര്.... ദീക്ഷിയെ കൊത്തി കൊണ്ട് പോകാൻ കൂടിയാണ് അവൾടെ വരവ് ..." "മനസിലായില്ല...." -അനു "എടി,,,,അവൾക്ക് ദീക്ഷിയെ ഇഷ്ടാണ്.."

"ഹ്ഹ്ഹ്ഹ....ആമി,,,,നിന്റെ സെലക്ഷൻ തീരെ പോരാ.... കണ്ടില്ലേ,,,അവന് വേറെ പെണ്ണുണ്ട്....ഞാൻ പറഞ്ഞത് പോലെ വിക്രമിനുള്ളതാണ് ഇവൾ...." "ഓഹ് പിന്നെ....നീ പോടി...." അതും പറഞ്ഞു ആമി മുഖം കോട്ടി.... രണ്ടിനും ഓരോ ചവിട്ട് കൊടുത്ത് ഞാൻ റൂമിലേക്ക് പോയി... "ഡീ....നീ കഴിക്കുന്നില്ലേ....?" ആമി പുറത്ത് നിന്ന് വിളിച്ചു കൂവിയപ്പോ കുറച്ച് കഴിയട്ടെ എന്ന് മറുപടി പറഞ്ഞു ഞാൻ ബെഡിലേക്ക് വീണു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ഗൗരി】 "അമ്മാ....മതിയമ്മാ.....അവന്മാർക്ക് ഇതൊന്നും വേണ്ടാ....എനിക്കുള്ളത് മാത്രം മതി......" ഞാൻ അത് പറഞ്ഞതും അച്ഛനും അമ്മയും കൂടെ എന്നെ ഒരു നോട്ടം ആയിരുന്നു.....ഓഹ്,,,,പറഞ്ഞത് അബദ്ധം ആയിപ്പോയി....

അല്ലേലും എന്നെക്കാൾ ഇഷ്ടമാണ് ഇവർക്ക് ഏട്ടനെ....വിക്രമേട്ടനും ദീക്ഷിയേട്ടനും വരെ കഴിഞ്ഞേ ഉള്ളൂ ഞാൻ.... "എന്തിനാ നോക്കുന്നത്....ഞാൻ തനിച്ച് പോകുന്നത് കൊണ്ട് പറഞ്ഞതല്ലേ...." "ടി പെണ്ണേ....മക്കൾക്ക് നീ ഇതൊക്കെ വെച്ചുണ്ടാക്കി കൊടുക്കുമെങ്കിൽ ഇതൊന്നും നീ എടുക്കേണ്ട....അല്ലേൽ നീ മിണ്ടാതെ നിന്നോണം...." "അച്ഛാ....ദാ....അതൊക്കെ എടുത്ത് വെച്ചേക്ക്...ഞാനൊന്നും പറഞ്ഞുമില്ല.... നിങ്ങളൊന്നും കേട്ടതുമില്ല.... ഹൗ എന്റെ ദേവ്യെ....." എന്നും പറഞ്ഞോണ്ട് ഞാൻ നീങ്ങി നിന്നു.....എന്റെ സംസാരം കേട്ടിട്ട് അച്ഛനും അമ്മയും മുഖത്തോട് മുഖം നോക്കി ചിരിക്കുന്നുണ്ട്....ആഹ്,,,, ചിരിക്ക് ചിരിക്ക്....എന്റെ രോദനം ഞാൻ ആരോട് പറയാൻ....ആര് കേൾക്കാൻ.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

【ദിയ】 ബെഡിലേക്ക് വീണപ്പോ തന്നെ ഞാൻ നേരത്തെ നടന്ന കാര്യങ്ങൾ ഒക്കെ ഒന്ന് ഓർത്തതും എന്റെ ചുണ്ടിൽ ഞാൻ പോലും അറിയാതെ ഒരു ചിരി വിടർന്നു... വിക്രം മുഖം വീർപ്പിച്ച് പോയത് ഓർത്തപ്പോൾ എനിക്ക് ചിരി സഹിക്കാൻ പറ്റിയില്ല....ശരിക്കും ഞാൻ പറഞ്ഞത് ചെക്കന് ഫീൽ ആയി കാണുമോ എന്തോ.... അവനെ ചൊടിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ് എനിക്ക് ദീക്ഷിയോട് പാവം തോന്നുന്നു എന്ന്.... പക്ഷെ അതും പറഞ്ഞു അവൻ പിണങ്ങി പോകുമെന്ന് ഞാൻ കരുതിയില്ല..... പെട്ടെന്നാണ് ഗൗതം എനിക്ക് അവന്റെ നമ്പർ തന്നത് ഓർമ വന്നത്.... ഞാനപ്പോ തന്നെ വാട്‌സ്ആപ്പ് ഓപ്പണ് ചെയ്ത് അവൻ ഓണലൈനിൽ ഉണ്ടോ എന്ന് നോക്കിയപ്പോൾ ചെക്കൻ ഓണലൈനിൽ തന്നെ ഉണ്ട്......

ഞാനൊരു ഹായ് വിട്ടെങ്കിലും പത്ത് മിനിറ്റ് കഴിഞ്ഞിട്ടും ചെക്കൻ അതൊന്ന് റീഡ് ചെയ്തില്ല....അവനെ ഒന്ന് കളിപ്പിക്കാം എന്ന് കരുതി ഞാൻ അപ്പൊ തന്നെ കോൾ ചെയ്തു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ദീക്ഷിത്】 ഗൗതമിന്റെ ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിയപ്പോ തൊട്ട് എന്തോ മനസിനൊരു അസ്വസ്ഥത..... ഇനിയും വിക്രമിനോട് പിണങ്ങി നടക്കാൻ എനിക്ക് വയ്യ....പക്ഷെ അവന് തെളിയിച്ചു കൊടുക്കണം ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന്.... അതിന് എന്താണൊരു വഴി.....തെളിവ് എല്ലാം എനിക്ക് എതിരല്ലേ.....ഒരിക്കലും അവനെ ഞാൻ കുറ്റം പറയില്ല.... കാരണം അവന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിലും ആ ഒരു നിമിഷം അങ്ങനെയെ ചിന്തിക്കൂ......

പക്ഷെ അവനെന്നെ തെറ്റിദ്ധരിച്ചപ്പോ എനിക്ക് അത് സഹിക്കാൻ പറ്റിയില്ല.... ലൈഫിൽ അന്നും ഇന്നും എനിക്ക് ഒരുപാട് ഫ്രണ്ട്സിനെ കിട്ടിയിട്ടുണ്ട്.... പക്ഷെ ഒരിക്കലും ആരും വിക്രമിനെയും ഗൗതമിനെയും പോലെ ആയിട്ടില്ല.... എന്റെ SOULMATES ആണ് അവർ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.....ആണും പെണ്ണും തമ്മിലുള്ള റിലേഷനിൽ മാത്രമല്ലല്ലോ അങ്ങനൊരു ഫീൽ ഉണ്ടാവുന്നത്.... ഫ്രണ്ട്സിനിടയിലും ഉണ്ടാവും നമുക്ക് soulmate...നമ്മുടെ മനസ് അറിയുന്ന,,, നമ്മളെ ഒരുപാട് സ്നേഹിക്കുന്ന അങ്ങനൊരാൾ.... അതായിരുന്നു എനിക്ക് അവന്മാർ.... ലവിൽ മാത്രം അല്ല,,,,ഫ്രണ്ട്ഷിപ്പിലും ജലസും പൊസസീവ്നെസും ഉണ്ടെന്ന് ഞാൻ മനസിലാക്കിയത് അവന്മാരെ കിട്ടിയത് മുതലാണ്.....

അങ്ങനെ ഉള്ള ഒരുത്തനെ ആണ് ഇത്രേം നാൾ എനിക്ക് നഷ്ടമായത്.... എന്റെ ഒരു കണ്ണ് പോയത് പോലെ ആയിരുന്നു അവനെന്നെ വിട്ട് പോയപ്പോ.....അവന്റെ അവസ്ഥയും മറിച്ച് ആയിരുന്നില്ല.... എന്നെയും അവനെയും ഒരുപോലെ കണ്ടത് ഗൗതം ആണ്.....അവൻ പറഞ്ഞിരുന്നു ഒരിക്കൽ,,,,,ഈഗോ കാരണം നിങ്ങൾ രണ്ടും ഇങ്ങനെ നിൽക്കുമ്പോഴും,,,, എനിക്ക് അറിയാം മനസ് കൊണ്ട് ഒരിക്കലും നിങ്ങൾക്ക് തമ്മിൽ വെറുക്കാൻ കഴിയില്ലെന്ന്....നിങ്ങളുടെ വിഷമം നേരിൽ കണ്ടവനാണ് ഞാനെന്ന്.... ഞാൻ ഓരോന്ന് ആലോചിക്കുമ്പോഴാണ് പെട്ടെന്ന് എന്റെ വാട്സാപ്പിലേക്ക് മെസേജ് വന്നത്.... നോക്കിയപ്പോ ഗൗരി ആണ്.... അവളെ വിളിക്കാൻ വേണ്ടി മെസേജ് വിട്ടതാണ്.... ഞാനപ്പോ തന്നെ അവളെ വിളിച്ചു....

"എന്താടി കുരുട്ടെ...." "ആഹാ....ഞാൻ കരുതി വിളിക്കില്ലെന്ന്..." "ഓഹോ....എന്തെങ്കിലും അത്യാവശ്യം കാണുമെന്ന് കരുതി വിളിച്ചതാണ്.... അപ്പൊ ഓകെ...." "ഹാ....വെക്കല്ലേ വെക്കല്ലേ...എന്റെ പൊന്നോ....ഞാനൊരു കാര്യം പറയാൻ വേണ്ടിയാ വിളിക്കാൻ പറഞ്ഞത്...." "എന്താണെന്ന് വെച്ചാൽ പറയെടി..." "അതുപിന്നെ,,,,ഞാൻ നാളെ ഒരു യാത്ര പോകുവാ.....എന്റെ ചെറുക്കന്റെ അടുത്തേക്ക്...." "ങേ.....എവിടേക്ക്.....?" "എന്റെ ചെറുക്കൻ എവിടെയാണോ ഉള്ളത്,,,,അവിടേക്ക് തന്നെ...." "പറയുന്നത് മര്യാദക്ക് പറയെടി...." "ഞാൻ നാളെ മോണിംഗ് ഫ്ളൈറ്റിന് ദുബായിൽ എത്തും.....എന്റെ ചെക്കനെ ഇങ്ങനെ വിട്ടാൽ ഇനി പറ്റില്ല....

എന്താ എന്നെ ഇഷ്ടം അല്ലാത്തത് എന്ന് എനിക്ക് നേരിട്ട് ചോദിക്കണം....പിന്നെ,,,, അവിടെ ഞാൻ എത്തിയിട്ടും കക്ഷി സ്ഥിരം പല്ലവിയാണ് പറയുന്നത് എങ്കിൽ,,,, അവന്റെ പല്ലൊക്കെ ഞാൻ അടിച്ച് താഴെ ഇടും.....രണ്ടിലൊന്ന് തീരുമാനിക്കാൻ തന്നെയാണ് ഞാൻ വരുന്നത്...." എന്നവൾ പറഞ്ഞതും എന്റെ കിളികൾ ഒക്കെ പാറിപോയി.... അവൾടെ കുറവ് കൂടെ ഉണ്ടായിരുന്നു....ഇപ്പൊ പൂർത്തിയായി.....എന്റെ ശിവനെ.... "അല്ല,,,,നിങ്ങളെന്താ ഏട്ടാ മിണ്ടാതെ നിൽക്കുന്നത്...." "നിനക്ക് വേറൊരു പണിയും ഇല്ലേ ഗൗരി.....ദേ,,,, എന്റെ മനസ് ഇളക്കാൻ ആണെങ്കിൽ നീ കഷ്ടപ്പെട്ട് ഇങ്ങോട്ട് വരണം എന്നില്ല....എനിക്ക് പറയാൻ ഉള്ളത് ഞാൻ മുന്നേ പറഞ്ഞല്ലോ,,,, നീ കൊച്ചാണ്,,,,

ഈ പ്രായത്തിൽ ഇങ്ങനെ പലതും തോന്നും,,,,പിന്നെ,,,നിന്നെ എന്റെ ഗൗതമിന്റെ പെങ്ങൾ ആയല്ല,,,,എന്റെ പെങ്ങൾ ആയാണ് ഞാൻ കാണുന്നത്.... അതും നിനക്കറിയാം....പിന്നെന്തിനാ പെണ്ണേ എന്റെ പിന്നാലെ നടന്ന് നേരം കളയുന്നത്...." "മോനെ ദീക്ഷിതെ,,,, ഇനി ഇതൊന്നും പറഞ്ഞു എന്നെ അടക്കി നിർത്താം എന്ന് കരുതണ്ട....ഗൗരി ദീക്ഷിയെ സ്നേഹിച്ചിട്ടുണ്ടെൽ ഞാൻ നിന്നെയും കൊണ്ടേ പോകൂ....കേട്ടോ...." എന്നവൾ പറഞ്ഞതും നീ എന്തേലും ചെയ്യെന്ന് പറഞ്ഞോണ്ട് ഞാൻ കോൾ കട്ട് ചെയ്തു....ഈ പെണ്ണിന്റെ കാര്യം.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【വിക്രം】 ഞാൻ വാട്‌സ്ആപ്പിൽ ദീക്ഷിയേ ഓണലൈനിൽ നോക്കി കൊണ്ട് ഇരിക്കുവായിരുന്നു.....

എന്തോ,,, എന്റെ മനസ്സിന് ഒരു സുഖം ഇല്ല....അവനെ ഞാൻ ആവശ്യം ഇല്ലാതെ ആണോ ഇത്രയും നാൾ വേദനിപ്പിച്ചത് എന്നൊരു തോന്നൽ..... ആ സമയത്ത് അങ്ങനെ ഒക്കെ ബിഹേവ് ചെയ്തെങ്കിലും പിന്നീട് ഞാൻ എന്നൊട് തന്നെ ചോദിച്ചിരുന്നു അവൻ അങ്ങനെ ഒക്കെ ചെയ്യുമോ എന്ന്..... പക്ഷെ ഒന്നിനും എനിക്ക് വ്യക്തമായ ഒരു ഉത്തരം ലഭിക്കാത്തത് കൊണ്ട് ഞാൻ മാറ്റി ചിന്തിച്ചില്ല..... അങ്ങനെ ഓരോന്ന് ആലോചിച്ച് ഇരിക്കുമ്പോൾ ആയിരുന്നു ഗൗരിയുടെ വോയിസ് മെസേജ് വന്നത്....പെണ്ണ് നാളെ ഇവിടേക്ക് വരുന്നതിന്റെ ത്രില്ലിൽ ആണ്....അവളോട് ചാറ്റ് ചെയ്തോണ്ട് ഇരിക്കുമ്പോൾ ആണ് അറിയാത്ത നമ്പറിൽ നിന്നൊരു മെസേജ് വന്നത്.... പക്ഷെ ഞാൻ അത് ഓപ്പണ് ഒന്നും ചെയ്തില്ല..... കുറച്ച് നേരം കഴിഞ്ഞപ്പോ ആ നമ്പറിൽ നിന്ന് എനിക്ക് കോൾ വന്നതും ആരാണാവോ എന്ന് മനസ്സിൽ കരുതി ഞാൻ കോൾ അറ്റൻഡ് ചെയ്തു.................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story