SOULMATES_💙: ഭാഗം 8

SOULMATES

എഴുത്തുകാരി: SAHALA SACHU

"ഹ്മ്മ....ദിയ....ചോദ്യം നിന്നോടാണ്,,,,, നീയിപ്പോ ചെകുത്താനും കടലിനും നടുവിൽ ഇരിക്കുന്നത് കാണുമ്പോൾ എനിക്ക് വിഷമം ഉണ്ട്....സൊ,,,,നിനക്ക് തീരുമാനിക്കാം,,,,വിക്രമിനെ വേണോ ദീക്ഷിയെ വേണോ എന്ന്...." ഗൗതം ചോദിച്ചപ്പൊ ഞാൻ അവനെ നോക്കി ഇളിച്ചു കാണിച്ചു....ഗൗരിയെ നോക്കിയപ്പോ അവളും തമ്പ്സ്‌അപ് കാണിച്ചപ്പോ ഞാൻ വിക്രമിനെ ചേർത്തു പിടിച്ചു.... "എനിക്ക് ഈ ചെക്കനെ മതി...." ഞാൻ പറഞ്ഞപ്പോ തന്നെ വിക്രമും എന്നെ ചേർത്ത് പിടിച്ചു ഇപ്പൊ എങ്ങനെ ഉണ്ട് എന്ന മട്ടിൽ ദീക്ഷിയെ നോക്കി പുരികം പൊന്തിച്ചു.... ഞാൻ അപ്പൊ തന്നെ വിക്രമിന്റെ ചെവിക്ക് അടുത്തേക്ക് എന്റെ ചുണ്ട് കൊണ്ട് പോയി..... "ഇതൊന്നും സീരിയസ് ആക്കേണ്ട.... കേട്ടല്ലോ...."

എന്ന് ഞാൻ പറഞ്ഞതും ഇക്കിളി ആയ മട്ടിൽ ചെക്കൻ ഒന്ന് പിടിച്ചു....ങേ എന്ന രീതിയിൽ ഞാൻ അവനെ നോക്കിയപ്പോ ചെക്കൻ എന്നെ നോക്കി ചിരിച്ചു.... "ശേ....ഇതൊക്കെ നമ്മൾ ഒറ്റക്ക് ഇരിക്കുമ്പോ മതി പെണ്ണേ....ഇവരുടെ ഒക്കെ മുന്നിൽ വെച്ച് വേണോ...." എന്നവൻ ചോദിച്ചപ്പോ എന്ത് എന്ന മട്ടിൽ കണ്ണ് മിഴിച്ചു ഞാൻ അവനെ നോക്കി.... "എന്താടാ...അവളെന്താ നിന്റെ ചെവിയിൽ പറഞ്ഞത്....?" -ഗൗതം "ശേ...നീയങ്ങനെ ചോദിച്ചാൽ ഞാനത് ഇപ്പൊ എങ്ങനെയാടാ പറയുന്നത്..... എനിക്ക് നാണാവുന്നുണ്ട്..... " അതും പറഞ്ഞു ചുണ്ട് കടിച്ച് അവനെന്നെ നോക്കിയപ്പോ ഞാൻ അയ്യേ എന്ന മട്ടിൽ വാ പൊത്തി.... അപ്പൊ തന്നെ ആക്കിയ ചുമയും മൂളലും ഒക്കെ കേൾക്കാൻ തുടങ്ങിയപ്പോ ഞാൻ പകച്ച് പണ്ടാരടങ്ങി.... "

ഇവൻ തലക്ക് വെളിവില്ലാതെ ഓരോന്ന് വിളിച്ചു പറയുന്നത് കേട്ട് നിങ്ങളെന്നെ തെറ്റിദ്ധരിക്കരുത്.... ഞാൻ ആ വക കാര്യങ്ങൾ ഒന്നുമല്ല പറഞ്ഞത്....സത്യം..." "ഹ്മ്മ ഹ്മ്മ...." "ഓഹ്....എന്നെ ഒന്ന് വിശ്വസിക്ക്.... സത്യമാണ് ഞാൻ പറഞ്ഞത്...." "നീയെന്തിനാടി പെണ്ണേ അവരെ ബോധിപ്പിക്കുന്നത്....എന്നോട് അതൊക്കെ ചോദിക്കുന്നത് വല്യ അപരാധം ഒന്നുമല്ല....ഒന്നിച്ച് ജീവിക്കേണ്ടവരല്ലേ നമ്മൾ..." എന്നവൻ പറഞ്ഞപ്പോ നിന്നെ ഞാൻ ജീവിക്കാൻ വിടാടാ എന്ന് മനസ്സിൽ കരുതി അവനെ നോക്കി നന്നായി ഒന്ന് ഇളിച്ചു കാണിച്ച് ഞാൻ ഗൗരിയുടെ നേരെ തിരിഞ്ഞു..... "ഇവിടുത്തെ വിഷയം ഇതൊന്നും അല്ലല്ലോ....നീ ഇവന്മാരെ വിളിച്ചത് എന്തിനാണെന്ന് പറയ്...." "ആഹ്....ശരിയാ...അത് മറന്നു...."

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ഗൗരി】 ദിയ പറഞ്ഞപ്പോഴാണ് ഇവരെ ഇവിടേക്ക് വിളിപ്പിച്ചത് എനിക്ക് ഓർമ വന്നത്.... ഞാൻ അപ്പൊ തന്നെ രണ്ടിനെയും ഒന്ന് നോക്കി..... "രണ്ടാളോടും ആദ്യമേ ഞാനൊരു കാര്യം പറയാം....ഞാൻ പറയുന്നത് മുഴുവൻ ക്ഷമയോടെ കേട്ടിരിക്കണം.... ഇനി വല്യ ഷോ കാണിച്ച് ഇറങ്ങി പോകാൻ വല്ലോം നോക്കിയാൽ രണ്ടിനെയും ഞാൻ ശരിയാക്കും....അറിയാമല്ലോ എന്റെ സ്വഭാവം...." എന്ന് ഞാൻ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞപ്പോ രണ്ടും ഒരുമിച്ച് ഓഹ് എന്ന് പറഞ്ഞു.... "നിങ്ങൾക്ക് ഇടയിൽ ഉള്ള പ്രശ്നം എന്താണെന്ന് ഇവിടുള്ള എല്ലാവർക്കും അറിയാം....തെറ്റിദ്ധാരണ,,,,അതാണ് വിഷയം....വിക്രമേട്ടൻ ദീക്ഷിയേട്ടനെ തെറ്റിദ്ധരിച്ചു,,,,

ഒരിക്കലും ഏട്ടനെ അതിൽ കുറ്റം പറയാൻ സാധിക്കില്ല.... കാരണം,,,,ആ ഒരു അവസരത്തിൽ ആരായാലും അങ്ങനെ തന്നെ ചിന്തിക്കും.... വിക്രമേട്ടൻ ദീക്ഷിയേട്ടനെ തെറ്റിദ്ധരിച്ച വിഷമം ആണ് ദീക്ഷിയേട്ടന്.... ഏട്ടനെയും കുറ്റം പറയാൻ കഴിയില്ല.... കാരണം,,,,അത്രയും സ്നേഹിക്കുന്ന കൂട്ടുകാരൻ തന്നെ തെറ്റിദ്ധരിച്ചാൽ ആർക്കും സഹിക്കാൻ കഴിയില്ല.... അപ്പൊ ഞാൻ പറഞ്ഞു വരുന്നത്.... രണ്ടുപേരുടെ ഭാഗത്തും തെറ്റില്ല.... ന്യായം മാത്രമേ ഉള്ളൂ.... ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം....ഇതിന് പിന്നിൽ മറ്റൊരാൾ ഉണ്ട്....അതും നമ്മുടെ കൂട്ടത്തിൽ ഉള്ള ഒരാൾ...." അതും പറഞ്ഞു ഞാൻ ഏട്ടനെ(ഗൗതം) നോക്കിയപ്പോ അവൻ പെട്ടെന്ന് ഞെട്ടി കൊണ്ട് എന്നെ നോക്കി.... "കൂട്ടത്തിലോ....?"

"യെസ്....നമ്മുടെ കൂടെ ഉള്ളൊരാൾ.. എന്നുവെച്ചാൽ ഇവിടെ ഇപ്പൊ ഉള്ളവർ അല്ല....നാട്ടിൽ വെച്ച് നമ്മുടെ കൂടെ ഉണ്ടാവുന്നൊരാൾ....." "നീ എന്തൊക്കെയാ ഗൗരി പറയുന്നത്.... അങ്ങാനൊരാൾ ആരാ....? " "അത് പറയാം....പക്ഷെ പറഞ്ഞു കഴിഞ്ഞാൽ ഇപ്പൊ അറിഞ്ഞ ഭാവം നടിക്കരുത്....ഇത് എനിക്ക് ഉറപ്പുള്ള കാര്യമല്ല,,,," "എന്താണെന്ന് വെച്ചാൽ പറയെടി...." 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【വിക്രം】 "അത്......" ആളെ അവൾ പറഞ്ഞതും ഞങ്ങൾ ഞെട്ടലോടെ പരസ്പരം നോക്കി.... "What....? എന്താ....എന്താ നീ പറഞ്ഞത്..." "ഏട്ടാ....ഞാൻ പറഞ്ഞല്ലോ,,,,ഉറപ്പുള്ള കാര്യമല്ല,,,,എങ്കിലും ശരിയാവാൻ ആണ് ചാൻസ് കൂടുതൽ....നമ്മളൊന്നും അറിയാതെ ഇടയിൽ എന്തൊക്കെയോ നടക്കുന്നുണ്ട് ഏട്ടാ....

അതിന്റെ ഫലമാണ് അന്ന് നടന്നത് ഒക്കെ...." എന്നൊക്കെ തുടങ്ങി കുറച്ച് കാര്യങ്ങൾ അവൾ പറഞ്ഞപ്പോ ഞാൻ മരവിച്ചത് പോലെ ഇരുന്നു....കൂടുതൽ ഒന്നും കേൾക്കാൻ കഴിയാത്തത് കൊണ്ട് ഞാൻ അവിടുന്ന് എണീറ്റ് ബാൽക്കണിയിലേക്ക് പോയി..... കണ്ണ് നിറഞ്ഞു വരുന്നുണ്ട്.... കേട്ടതൊക്കെ സത്യം ആണെങ്കിൽ,,,,, ഞാൻ കൂടുതൽ തകർന്ന് പോവും.... എങ്കിലും ഇതിൽ കുറച്ചെങ്കിലും സത്യം ഇല്ലാതെ ഞങ്ങളോട് ഗൗരി ഇതൊന്നും പറയില്ല..... മനസിലൂടെ പല ചിന്തകളും കടന്ന് പോവുമ്പോൾ എന്റെ ഷോള്ഡറിൽ ആരുടേയോ കരസ്പർഷം ഏറ്റതും തിരിഞ്ഞു നോക്കാതെ തന്നെ എനിക്ക് മനസിലായി ആരാണെന്ന്....

കുറ്റബോധം കൊണ്ട് നീറിയ ഞാൻ പെട്ടെന്ന് തിരിഞ്ഞു അവനേ മുറുകെ ഹഗ് ചെയ്തതും അവനും അതുപോലെ എന്നെ ഹഗ് ചെയ്തു..... "സോറി ടാ....എനിക്ക്....എനിക്ക് അറിയില്ല നിന്നോട് എന്താ പറയേണ്ടതെന്ന്.... എല്ലാം എന്റെ തെറ്റാണ്....നീ പറയുന്നത് കേൾക്കാൻ പോലും കൂട്ടാക്കിയില്ല ഞാൻ.... " 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ദീക്ഷിത്】 എന്നൊക്കെ അവൻ എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞപ്പോ സന്തോഷം കൊണ്ട് എന്റെ കണ്ണൊക്കെ നിറഞ്ഞു വന്നു.... കാരണം ഈയൊരു ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്..... എന്നെങ്കിലും അവൻ എന്നെ മനസിലാക്കും എന്നെനിക്ക് അറിയാമായിരുന്നു.... ഇത് മതി എനിക്ക്.... "പോട്ടെടാ....സാരമില്ല....വിട്ടേക്ക്...."

"നിനക്ക് അത് പറയാം...പക്ഷെ,,,, ഈ കുറ്റബോധം എന്റെ മനസിൽ എന്നും ഉണ്ടാവും...." "അതിന്റെ ആവശ്യം ഇല്ല നിനക്ക്.... ഗൗരി പറഞ്ഞത് നീയും കേട്ടതല്ലേ.... നമ്മുടെ രണ്ടുപേരുടെ ഭാഗത്തും തെറ്റില്ലെടാ.... പിന്നെന്താ...." "ഹ്മ്മ...." അവൻ പിന്നൊന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നതും ഞാൻ ഒരു ചിരിയോടെ അവനെ ഒന്നൂടെ മുറുകെ പിടിച്ചു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ഗൗതം】 കേട്ടതൊന്നും സഹിക്കാൻ ആവാതെ വിക്രം പോയതും ഞാൻ ദീക്ഷിയേ നോക്കി.... "നോക്കി കൊണ്ട് ഇരിക്കാതെ പോടാ..." എന്ന് ഞാൻ അവനോട് പറഞ്ഞപ്പോ ഒന്ന് തലകുലുക്കി കൊണ്ട് അവനും വിക്രമിന്റെ പിന്നാലെ പോയി... അപ്പോഴും എന്റെ മനസിൽ ഗൗരി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു....

ഇനിയെങ്കിലും അവര് രണ്ടും തമ്മിൽ പ്രോബ്ലം സോൾവ് ആവണേ എന്ന് മനസ്സിൽ കരുതി കൊണ്ട് ഞാൻ ദിയയെയും ഗൗരിയെയും നോക്കി ഇപ്പൊ വരാമെന്നും പറഞ്ഞു അവന്മാരുടെ അടുത്തേക്ക് വിട്ടു..... ബാൽക്കണിയിൽ എത്തിയപ്പോ രണ്ടും കൂടെ ഹഗ് ചെയ്ത് നിൽക്കുന്നതാണ് കണ്ടത്.... അതു കണ്ടപ്പോ എനിക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത് ആയിരുന്നു.... അത്രേം ഹാപ്പി ആയിരുന്നു ഞാൻ.....ഒരുപക്ഷേ ഇവന്മാരെ ഇങ്ങനെ കാണാൻ ഇവരെക്കാൾ കൂടുതൽ ആഗ്രഹിച്ചത് ഞാൻ ആയിരിക്കും..... ഞാൻ കണ്ണ് തുടച്ച് ശബ്ദം ഉണ്ടാക്കാതെ അവിടെ തന്നെ നിന്നു....

"പാവം ഗൗതം....എപ്പോഴും ഞാൻ ചിന്തിക്കും നമ്മൾക്ക് രണ്ടിനും ഇടയിൽ അവനാണല്ലോ കഷ്ടപ്പെടുന്നത് എന്ന്.... ഇനിയെങ്കിലും അവന് സമാധാനം കിട്ടും....." "ഓഹ്....അപ്പൊ എന്നെ കുറിച്ച് ചിന്ത ഉണ്ടായിരുന്നു അല്ലെ....ഭാഗ്യം..." എന്ന് ഞാൻ പറഞ്ഞപ്പോ രണ്ടും എന്നെ നോക്കി....അപ്പൊ തന്നെ രണ്ടും ചിരിച്ചോണ്ട് എന്നെ പിടിച്ച് വലിച്ചതും ഞാൻ രണ്ടിനെയും ഒരുപോലെ ഹഗ് ചെയ്തു....അവന്മാർ തിരിച്ചും.... "മതിയെടാ.... എനിക്ക് ഇത് മതി.... ഇങ്ങനെ നിങ്ങൾ രണ്ടും ഒരുമിച്ച് നിൽക്കുന്നത് കാണാനാണ് ഇത്രയും നാൾ ഞാൻ കഷ്ടപ്പെട്ടത്....." 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ദിയ】 മൂന്നിന്റെയും പ്രകടനം കണ്ടപ്പോ എനിക്കും ഗൗരിക്കും ഒരുപോലെ കണ്ണ് നിറഞ്ഞു....ഞങ്ങൾ രണ്ടും മുഖത്തോട് മുഖം നോക്കി ചിരിച്ച് ഒന്നും കാണാത്തത് പോലെ അകത്തേക്ക് തന്നെ പോയി സോഫയിൽ ഇരുന്നു................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story