SOULMATES_💙: ഭാഗം 9

SOULMATES

എഴുത്തുകാരി: SAHALA SACHU

【ദിയ】 മൂന്നിന്റെയും പ്രകടനം കണ്ടപ്പോ എനിക്കും ഗൗരിക്കും ഒരുപോലെ കണ്ണ് നിറഞ്ഞു....ഞങ്ങൾ രണ്ടും മുഖത്തോട് മുഖം നോക്കി ചിരിച്ച് ഒന്നും കാണാത്തത് പോലെ അകത്തേക്ക് തന്നെ പോയി സോഫയിൽ ഇരുന്നു.... എങ്കിലും മനസിനൊരു സ്വസ്ഥത ഇല്ലായിരുന്നു.... ഗൗരി പറഞ്ഞ കാര്യങ്ങൾ തന്നെയാണ് മനസിൽ.... "ഗൗരി....നീ പറഞ്ഞതൊക്കെ ആയിരിക്കുമോ സത്യം....?" "ആവാനാണ് സാധ്യത കൂടുതൽ.... എനിക്കും ഷോക്കിങ് തന്നെയാണ്.... പറയാൻ എനിക്കും ബുദ്ധിമുട്ട് ഉണ്ടായിരുന്നു.... എങ്കിലും പറയാതിരുന്നാൽ അത് പിന്നീട് അബദ്ധം ആയാലോ എന്നു കരുതിയാണ് പറഞ്ഞത്....." പാവം,,,,കേട്ടതൊന്നും അവന് സഹിക്കാൻ കഴിഞ്ഞില്ല എന്ന് അവന്റെ മുഖം കണ്ടാൽ മനസിലാവും.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

【ഇതേ സമയം നാട്ടിൽ】 "ഗൗരി എല്ലാം മനസിലാക്കിയിട്ടാണോ അവന്മാരുടെ അടുത്തേക്ക് പോയത് എന്നൊരു സംശയം എനിക്കുണ്ട്...." "മനസിലാക്കിയെങ്കിൽ എനിക്കെന്താടാ....എന്തായാലും ഒട്ടും വൈകാതെ അവന്മാർ എല്ലാം അറിയും...ഞാനാണ് ഇതിന് പിന്നിൽ എന്ന്....അവന്മാർ ആയിട്ട് അറിഞ്ഞില്ലെങ്കിൽ ഞാൻ തന്നെ അറിയിക്കും....." "എങ്കിലും ഇപ്പൊ വിക്രം അറിഞ്ഞാൽ നിന്റെ ആവശ്യം നടക്കുമോ....?" "നടത്തിക്കും ഞാൻ....ലക്ഷ്മിയുടെയും അവന്റെയും എഡിറ്റഡ് ഫോട്ടോസ് എന്റെ കയ്യിൽ ഉള്ള കാലത്തോളം എനിക്ക് ഒന്നും പേടിക്കാൻ ഇല്ല.... എഡിറ്റഡ് ആണെങ്കിലും അത് പുറം ലോകം കണ്ടാൽ അവർക്ക് തന്നെയാടാ നാണക്കേട്....." "എങ്കിലും നീ ദീക്ഷിയെയും വിക്രമിനെയും തമ്മിൽ രണ്ടാക്കാൻ ഇങ്ങനെയൊക്കെ ഒപ്പിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല...." "രണ്ടിനോടും ഉണ്ട് എന്റെ പക....അത് പറഞ്ഞാൽ നിനക്ക് മനസിലാവില്ല...." 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

【വിക്രം】 ഫ്‌ളാറ്റിൽ എത്തിയിട്ടും എന്റെ മനസിലേക്ക് വന്നത് ഗൗരി പറഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നു..... * "എന്താണെന്ന് വെച്ചാൽ പറയെടി..." "അന്ന് ഞാൻ വിക്രം ഏട്ടന്റെ വീട്ടിലേക്ക് പോയിരുന്നു,,,,ചുമ്മാ അങ്കിളിനെയും ആന്റിയെയും കാണാൻ വേണ്ടി പോയതാണ്....ഫ്രണ്ട് ഡോർ തുറന്ന് വെച്ചത് കൊണ്ട് ഞാൻ കോളിങ് ബെൽ ഒന്നും അടിക്കാതെ ആണ് അകത്തേക്ക് കയറിയത്..... ആരെയും ഹാളിലും കിച്ചനിലും ഒന്നും കണ്ടില്ല,,,,,അതുകൊണ്ട് ഞാൻ അങ്കിൾ ആന്റി എന്നൊക്കെ വിളിച്ചെങ്കിലും അവര് അവിടെ ഇല്ലന്ന് എനിക്ക് തോന്നി....പിന്നെ തിരിച്ച് പോകാൻ നിൽക്കുമ്പോ ആണ് മുകളിൽ നിന്ന് വിവേകേട്ടന്റെ (വിക്രമിന്റെ ഏട്ടൻ)ശബ്ദം കേൾക്കുന്നത് പോലെ തോന്നിയത്....

ആരോ മുകളിൽ ഉണ്ടെന്ന് തോന്നിയപ്പോ ഞാൻ മുകളിലേക്ക് പോയതും അങ്കിളിന്റെ റൂമിൽ നിന്നാണ് ശബ്‌ദം കേൾക്കുന്നത് എന്ന് മനസ്സിലായി....അവിടേക്ക് പോയപ്പോ വിവേകേട്ടൻ അങ്കിളിനോടും ആന്റിയോടും വല്ലാതെ ദേഷ്യപ്പെടുന്നത് ആണ് കണ്ടത്..... അപ്പൊ ഞാൻ അകത്തേക്ക് പോകാതെ മറഞ്ഞു നിന്നപ്പോ കേട്ട കാര്യങ്ങൾ എനിക്ക് വിശ്വസിക്കാൻ കഴിയാത്തത് ആയിരുന്നു..... "ഓഹ്....ഒരു വിക്രം വിക്രം വിക്രം.... ദേ,,,, എന്റെ ക്ഷമ നിങ്ങൾ പരീക്ഷിക്കരുത്... അവനും ഞാനും ഒരു ചോര അല്ലെന്ന് എനിക്ക് അറിയാം.....ആദ്യം ഞാൻ കരുതിയത് അവനെ നിങ്ങൾക്ക് എവിടുന്നോ കളഞ്ഞു കിട്ടിയത് ആണെന്നാ....

പക്ഷെ,,,,ഈ കാണുന്നത് മുഴുവൻ അവന്റെ സ്വത്തുക്കൾ ആണെന്നും,,,,എനിക്ക് ഇതിലൊന്നും ഒരു പങ്കും ഇല്ലെന്ന് അറിഞ്ഞപ്പോ മുതൽ,,,,അവനെന്റെ ശത്രുവാണ്...." "വിവേക്.... നീ എന്തൊക്കെയാ മോനെ പറയുന്നത്.... നിന്റെ അനിയൻ അല്ലെടാ അവൻ...." "അനിയൻ....മിണ്ടരുത്.... അവനും അവന്റെ ആ ദീക്ഷിതും കാരണം എനിക്ക് ഉണ്ടായ നഷ്ടങ്ങൾ പറഞ്ഞാൽ നിങ്ങൾക്ക് മനസിലാവില്ല....കോടികൾ വിലമതിക്കുന്ന ബിസിനസ് ആണ് അവന്മാര് കാരണം എനിക്ക് നഷ്ടമായത്.....ജെറിൻ എനിക്ക് വേണ്ടി കുറ്റം ഏറ്റെടുത്തത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു.... അവൻ ജയിലിൽ ആയി... അവന്റെ ത്യാഗം കൊണ്ട് ആരും അറിഞ്ഞില്ല അതിന് പിന്നിൽ ഞാൻ ആണെന്ന്....എല്ലാം അവന്മാർ കാരണം അല്ലെ സംഭവിച്ചത്...."

"നീ വേണ്ടാത്ത കാര്യങ്ങളിൽ ഇടപെട്ടത് കൊണ്ടല്ലേടാ നിനക്ക് നഷ്ടം ഉണ്ടായത്... മാത്രവുമല്ല അവൻ അറിഞ്ഞിട്ടില്ല അതൊന്നും നിന്റേത് ആണെന്ന്... അറിഞ്ഞിരുന്നെങ്കിൽ,,,,," "അറിഞ്ഞിരുന്നെങ്കിൽ അവൻ അതൊക്കെ എനിക്ക് തിരിച്ച് തരുമായിരുന്നോ.... പറയ്...." "ഇല്ല....പക്ഷെ അവന്റെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന അവന്റെ ഏട്ടൻ ആണ് അതിന്റെ ഒക്കെ ഓണർ എന്ന് അറിഞ്ഞാൽ തകർന്ന് പോകും അവൻ..." "പക്ഷെ,,,, ഞാൻ ഇപ്പൊ ഏറ്റവും കൂടുതൽ വെറുക്കുന്നത് അവനെയാണ്.. അവനെ കൊല്ലാൻ പോലും ഞാൻ മടിക്കില്ല....അവനെ മാത്രമല്ല,,,,അവന്റെ ആ ദീക്ഷിതിനെയും..എന്റെ സ്വപ്നങ്ങൾ ഒക്കെ തകർന്നടിയാൻ കാരണം അവന്മാർ മാത്രമാണ്....

ഇനി ഈ സ്വത്ത് കൂടെ എനിക്ക് കിട്ടിയില്ലെങ്കിൽ എന്റെ സ്വഭാവം മാറും... അവന്റെ പക്കൽ നിന്നും ഇത് മുഴുവനും എനിക്ക് തരുന്നതാണ് നിങ്ങൾക്ക് നല്ലത്....അല്ലെങ്കിൽ ഞാനെന്താ ചെയ്യുക എന്ന് എനിക്ക് പോലും അറിയില്ല ...." എന്ന് പറഞ്ഞു വിവേകേട്ടൻ പുറത്തേക്ക് വരുന്നു എന്ന് തോന്നിയതും ഞാൻ പെട്ടെന്ന് റൂമിലേക്ക് കയറി ചെന്നു... ഒന്നും കേൾക്കാത്തത് പോലെ അവരുടെ മുന്നിൽ അഭിനയിക്കാൻ ഒരുപാട് ബുദ്ധിമുട്ടി.... "ഗൗ....ഗൗരി മോളെ...." വിവേകേട്ടന്റെ മുഖത്ത് എന്നെ കണ്ട ഞെട്ടൽ ഉണ്ടായിരുന്നു....അങ്കിളും ആന്റിയും പതർച്ചയോടെ എന്റെ പേര് വിളിച്ചു.... "മോള് നേരത്തെ വന്നോ..." "ഹേയ്....ഇല്ല ആന്റി....ഇപ്പൊ വന്നതെ ഉള്ളൂ.... താഴെ ആരെയും കാണാത്തത് കൊണ്ട് ഇവിടേക്ക് കയറിയതാണ്...

അല്ല,,,,വിവേകേട്ടന്റെ മുഖം കണ്ടിട്ട് എന്തോ ദേഷ്യത്തിൽ ഉള്ളത് പോലെ ഉണ്ടല്ലോ...." മനസിലെ പതർച്ച ഒക്കെ അടക്കി വെച്ച് ഒന്നും സംഭവിക്കാത്ത മട്ടിൽ ഞാൻ ഏട്ടനെ നോക്കി ചോദിച്ചപ്പോ ഏട്ടൻ ഒന്ന് ചിരിച്ചെന്ന് വരുത്തി അവിടുന്ന് പോയി... ആ സമയം മുതൽ എനിക്കൊരു ശ്വാസം മുട്ടൽ ആയിരുന്നു.... എന്റെ വിക്രമേട്ടൻ അങ്കിളിന്റെയും ആന്റിയുടെയും മോൻ അല്ലെന്ന് അറിഞ്ഞ നിമിഷം എനിക്ക് വല്ലാത്ത വിഷമം ആയിരുന്നു....വീട്ടിൽ എത്തിയിട്ടും എനിക്കൊരു സമാധാനവും ഉണ്ടായിരുന്നില്ല..... ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു മനസിൽ.... വിക്രമേട്ടൻ ആരാണ്...? ആരുടെ മോനാണ്....? അങ്കിളിന്റെയും ആന്റിയുടെയും അരികിൽ എങ്ങനെ എത്തി....?

വിവേകട്ടൻ വേണ്ടാത്ത രീതിയിൽ സഞ്ചരിക്കുന്ന ആളാണോ...? വിക്രമേട്ടനും ദീക്ഷിയേട്ടനും കൂടെ പൂട്ടിച്ചു എന്ന് പറഞ്ഞ ആ ബിസിനസ് എന്തായിരിക്കും....?അവരോട് ഉള്ള പകയിൽ വിവേകേട്ടൻ ആയിരിക്കുമോ ലച്ചു ചേച്ചിയുടെയും വിക്രമേട്ടന്റെയും ഫോട്ടോസ് എഡിറ്റ് ചെയ്‌തതും ദീക്ഷിയേട്ടനെ പ്രതി ആക്കിയതും....? ഇതൊക്കെ ആയിരുന്നു എന്റെ ചിന്ത.... ചിലതൊക്കെ മനസിൽ കണക്ക് കൂട്ടി ഞാൻ അച്ഛനോടും അമ്മയോടും ചോദിക്കാൻ തന്നെ തീരുമാനിച്ചു.... "അച്ഛാ....വിക്രമേട്ടനും ദീക്ഷിയേട്ടനും കൂടെ ഏതെങ്കിലും ബിസിനസോ മറ്റോ തകർത്തിരുന്നോ....?" "ആഹ്....ഒരു ഇല്ലീഗൽ ബിസിനസ് അവര് രണ്ടുപേരും കൂടെ പൂട്ടിച്ചിരുന്നു..." "ഇല്ലീഗൽ ബിസിനസ് എന്ന് പറയുമ്പോ...?"

"പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ചിലവന്മാർ ഉണ്ടല്ലോ...അങ്ങനെ ഉള്ളവന്മാർ ചെയ്യുന്ന ബിസിനസ് തന്നെ... സെക്‌സ് റാക്കറ്റ്....കോടികൾ സമ്പാദിക്കാൻ ഓരോരുത്തന്മാർ കണ്ടുപിടിക്കുന്ന വഴികൾ ആണ് അതൊക്കെ....." അച്ഛൻ പറയുന്നത് കേട്ടതും എന്റെ മനസിൽ വിവേകേട്ടനോട് വെറുപ്പ് തോന്നി തുടങ്ങി.... ഇത്രയും മോശം സ്വഭാവമുള്ള മനുഷ്യൻ ആണ് അയാൾ എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല....ഇത്രയും നാൾ അയാളോട് ഉണ്ടായ റെസ്പെക്റ്റും സ്നേഹവും ഒക്കെ ഒരു നിമിഷം കൊണ്ട് ഇല്ലാതായി..... "അച്ഛാ...ഞാൻ വേറൊരു കാര്യം കൂടെ ചോദിക്കട്ടെ....?" "ചോദിക്ക്...." "വിക്രമേട്ടൻ അങ്കിളിന്റെയും ആന്റിയുടെയും മോൻ അല്ലെ....?"

ഞാൻ ചോദിച്ചത് കേട്ടപ്പോൾ അച്ഛനും അമ്മയും ഞെട്ടി.... "മോളെന്താ ചോദിച്ചേ....? നിന്നോട് ആരോടെലും എന്തേലും പറഞ്ഞോ....." "ഞാൻ ചോദിച്ചതിന് ഉത്തരം പറയ് അമ്മാ....." "അല്ല,,,,ഏട്ടന്റെ ഉറ്റ കൂട്ടുകാരന്റെ മോൻ ആണ് അവൻ....അവന്റെ പ്രസവത്തോടെ അവന്റെ അമ്മ മരിച്ചിരുന്നു.... അവന് രണ്ട് വയസുള്ളപ്പോൾ അവന്റെ അച്ഛന്റെ ബിസിനസ് ഫീൽഡിലെ ശത്രുക്കൾ അവന്റെ അച്ഛനെ കൊന്നു....ഏട്ടന്റെ മുന്നിൽ വെച്ചായിരുന്നു അവന്മാർ അവന്റെ അച്ഛനെ കൊന്ന് കളഞ്ഞത്.... കണ്ണടയുന്നതിന് മുൻപേ അവന്റെ അച്ഛൻ ഏട്ടനോട് പറഞ്ഞത് അവനെ നോക്കാൻ ആയിരുന്നു....ഏട്ടനും ഏട്ടത്തിയും അവനെ സ്വന്തം മോനെ പോലെ തന്നെയാണ് ഇന്നും നോക്കുന്നത്.....

ആ കാണുന്ന സ്വത്തുക്കൾ ഒക്കെ അവന്റേത് മാത്രമാണ്.....അവന്റെ അച്ഛൻ അവന് വേണ്ടി സമ്പാദിച്ചത്..... ഇതൊന്നും അവന് അറിയില്ല... പാവമാണ് എന്റെ വിക്രം....അവന് എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ അറിയൂ....ഈ കാണുന്ന ആരും അവന്റെ സ്വന്തം അല്ലെന്ന് അറിഞ്ഞാൽ നെഞ്ചു പൊട്ടും അവന്റെ...." അമ്മ അതും പറഞ്ഞു കണ്ണ് തുടച്ചതും എനിക്കും സങ്കടം വന്നു....പിന്നെ ഒന്നും സംസാരിക്കാൻ നിൽക്കാതെ ഞാൻ അകത്തേക്ക് കയറിപ്പോയി.... വിവേകേട്ടൻ തന്നെ ആവും ഇതിനൊക്കെ പിറകിൽ എന്നെനിക്ക് തോന്നി തുടങ്ങി.... അതാണ് പെട്ടെന്ന് ഞാൻ ഇവിടേക്ക് ഒരു യാത്ര പ്ലാൻ ചെയ്‍തത്...." അവൾ അത് പറഞ്ഞതും ഞാൻ തളർന്ന് പോയിരുന്നു.... **

ഗൗതമും ദീക്ഷിയും ഗൗരിയും ദിയയും ഒക്കെ എന്നെ അവിടുന്ന് പരമാവധി ഹാപ്പി ആക്കാൻ നോക്കി....അവരെ കൂടെ വിഷമിപ്പിക്കേണ്ട എന്ന് കരുതി എനിക്കൊരു പ്രോബ്ലവും ഇല്ലെന്ന് പറഞ്ഞു ഇറങ്ങിയതാണ് അവിടുന്ന്.... നെഞ്ചിൽ ഒരു കല്ല് കയറ്റി വെച്ചത് പോലെ തോന്നുന്നുണ്ട്....കേട്ടത് ഒക്കെ അങ്ങനെയുള്ള കാര്യങ്ങൾ ആയിരുന്നല്ലോ..... ഞാൻ അവർക്ക് ആരും അല്ലെന്ന് അറിഞ്ഞപ്പോ മുതൽ ഒരു വിങ്ങലാണ് നെഞ്ചിൽ....പലപ്പോഴും അച്ഛൻ ആരോടൊക്കെയോ എന്റെ പേരും പറഞ്ഞു തട്ടി കയറുന്നത് ഞാൻ കേട്ടിട്ടുണ്ട്....പലപ്പോഴും അച്ഛനോട് കാര്യങ്ങൾ തിരക്കുമ്പോൾ അച്ഛൻ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറും....

ഞാനൊന്നും അറിയാതിരിക്കാൻ വേണ്ടി അച്ഛൻ കള്ളങ്ങൾ പറയുന്നത് പോലെയും തോന്നിയിട്ടുണ്ട്....പക്ഷെ ഇപ്പൊ എനിക്ക് തോന്നുന്നു എന്റെ യഥാർത്ഥ അവകാശികൾ ആവാം അച്ഛനുമായി വഴക്ക് ഉണ്ടാക്കുന്നത്.... എന്റെ യഥാർത്ഥ അച്ഛന്റെയോ അമ്മയുടേയോ ബന്ധുക്കൾ ആവാം.... എനിക്ക് ജന്മം തന്നവർ ഇന്ന് ഈ ഭൂമിയിൽ ജീവിച്ചിരിപ്പില്ല....അവരെ ഇന്നേവരെ കാണാൻ പോലും എനിക്ക് കഴിഞ്ഞിട്ടില്ല.... സത്യത്തിൽ ഇതിനേക്കാൾ ഒക്കെ ഞാൻ തകർന്നത് ഏട്ടന്റെ കാര്യം കേട്ടപ്പോൾ ആണ്.....എന്റെ ഏട്ടൻ എന്ന് ഞാൻ വിശ്വസിച്ച അവന് ഇത്രയും തരം താഴാൻ കഴിയുമോ....ഇത്രയും മോശമാണോ അവൻ....അന്ന് ഇതൊക്കെ അറിഞ്ഞിരുന്നെങ്കിൽ അവനെ തന്നെ ഞാൻ ജയിലിൽ കയറ്റിയേനെ....

ചെറ്റ.... ഏട്ടാ എന്ന് വിളിച്ച നാവ് കൊണ്ട് അവൻ തന്നെ പലതും വിളിപ്പിക്കും....പാവം പെണ്കുട്ടികളെ കൊലക്ക് കൊടുത്തതും പോരാഞ്ഞിട്ട് ഇപ്പൊ അവന് ബാക്കിയുള്ള സ്വത്ത് കൂടെ വേണമെന്ന്.....കൊടുക്കാം ഞാൻ അവന് എല്ലാം.... ഇതൊന്നും ഗൗരി ഊഹിച്ച് പറഞ്ഞ കാര്യങ്ങൾ അല്ല....പച്ചയായ സത്യം തന്നെയാണ്....അവൾ അവളുടെ ചെവി കൊണ്ട് കേട്ട സത്യം.... ഇതിനൊക്കെ പിന്നിൽ അവൻ ആണെങ്കിൽ എന്നെയും ദീക്ഷിയെയും കൊല്ലാൻ ഉള്ള പക അവനുണ്ടാവുമെന്ന് എനിക്കറിയാം....അതിന്റെ ഫലമാണ് ഞങ്ങൾ രണ്ട് വഴിക്ക് ആയതും..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ദീക്ഷി】 സത്യത്തിൽ എല്ലാം കേട്ടപ്പോ എനിക്ക് അതൊരു വല്ലാത്ത ഞെട്ടൽ ആയിരുന്നു....

കാരണം ഇങ്ങനൊന്ന് ഞങ്ങളാരും പ്രതീക്ഷിച്ചതല്ല....ഗൗരി പറഞ്ഞതിന് ശേഷമാണ് എനിക്ക് ഓർമ വന്നത്....ഒരു ദിവസം വിവേകേട്ടൻ എന്റെ വീട്ടിൽ വന്നിരുന്നു വിക്രമിന്റെ കൂടെ..... ആ സമയത്ത് എന്റെ ഐഡി പ്രൂഫിന്റെ കോപ്പി ടേബിളിൽ കണ്ടപ്പോ അതെടുത്ത് തിരിച്ചും മറിച്ചും നോക്കുകയും അതിലെ ഫോട്ടോ നോക്കി എന്നെ കളിയാക്കുകയും ഒക്കെ ചെയ്തിരുന്നു.... അവര് പോയതിന് ശേഷം ആ പേപ്പർ ഞാൻ അവിടെ കണ്ടില്ല.... ഫോട്ടോകോപ്പി ആയത് കൊണ്ട് ഞാനത് ശ്രദ്ധിച്ചും ഇല്ല..... എന്റെ പേരിൽ സിം എടുത്തത് അവൻ തന്നെ ആവുമെന്ന് ഇപ്പോൾ എനിക്ക് തോന്നുന്നുണ്ട്....അവന്റെ പരിചയത്തിൽ ആരെ കൊണ്ടെങ്കിലും ആ പ്രൂഫ് വെച്ച് എടുപ്പിച്ചതാവാം....

എങ്കിലും അവനിത്രയും വൃത്തികെട്ട പണിക്ക് നിൽക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.... അവനായിരുന്നു അപ്പൊ ജയിലിൽ പോകേണ്ടവൻ....അവന് വേണ്ടി വേറെ ഏതോ ഒരുത്തൻ കുറ്റം ഏറ്റെടുത്തത് ആണ്..... ഇതൊക്കെ കേട്ട് ഞാൻ ഞെട്ടി എങ്കിലും വിക്രം അവരുടെ ആരുമല്ലെന്നും സ്വത്ത് മുഴുവൻ അവന്റേത് ആണെന്നും കേട്ടപ്പോൾ ഞാൻ ഒട്ടും ഞെട്ടിയിരുന്നില്ല.... കാരണം,,,,ഒരുതവണ എന്റെ അച്ഛനും അവന്റെ അച്ഛനും തമ്മിൽ സംസാരിക്കുന്നത് ഞാൻ കേട്ടതാണ്.... ആ സംസാരത്തിൽ നിന്നെനിക്ക് വ്യക്തമായി അവൻ അവരുടെ മകൻ അല്ലെന്ന്.... എങ്കിലും ഞാൻ അവനോട് പറഞ്ഞിരുന്നില്ല ഒന്നും,,,,അവൻ വിഷമിക്കുന്നത് കാണാൻ എനിക്ക് വയ്യായിരുന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

【ഗൗതം】 "ഏട്ടാ....അപ്പൊ ദീക്ഷിയേട്ടന്റെയും വിക്രമേട്ടന്റെയും കൂടെ ഏട്ടൻ ഉണ്ടായിരുന്നില്ലേ....?" -ഗൗരി ഓരോന്ന് ചിന്തിച്ച് ഇരിക്കുമ്പോൾ ആണ് ഗൗരി അത് ചോദിച്ചത്.... "ഇല്ലെടി....എന്നെ അവന്മാർ അതിൽ ഉൾപ്പെടുത്തിയില്ല....കാരണം,,,,ഇങ്ങനെ ഉള്ളവരുമായി ഏറ്റുമുട്ടുമ്പോൾ അവരുടെ ശത്രുത വാങ്ങുമെന്നും ജീവന് ഭീഷണി ആണെന്നും നമുക്ക് അറിയാമല്ലോ..... മൂന്നുപേരോടും പക വെച്ച് മൂന്ന് പേരെയും ഇല്ലാതാക്കുന്ന ഒരവസരം ഉണ്ടാക്കേണ്ട എന്ന് പറഞ്ഞു അവന്മാർ ആണ് അതിൽ ഇടപെട്ടത്....ആ പ്രശ്‌നത്തിൽ ഒന്നും എന്റെ ഒരു നിഴൽ വെട്ടം പോലും അവര് കാണിച്ചിരുന്നില്ല... അവര് പറഞ്ഞത് പോലെ കണ്ടില്ലേ,,, അവരോട് ആണ് പക മുഴുവൻ....

അതിൽ ഞാൻ പെടാത്തത് അവര് അന്നെന്നെ അതിൽ നിന്ന് ഒഴിവാക്കിയത് കൊണ്ടാണ്.... പലതവണ ഞാൻ കൂടെ കൂടാൻ നോക്കി എങ്കിലും എന്നെ പറഞ്ഞു വിലക്കിയത് അവന്മാർ ആണ്....ഇപ്പൊ പ്രശ്നം അവർക്ക് രണ്ടുപേർക്കും മാത്രമായി.... ഞാൻ മാത്രം സേഫ്....." 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ദിയ】 തിരിച്ച് ഫ്‌ളാറ്റിൽ എത്തിയിട്ടും എന്റെ മുഖത്തൊരു തെളിച്ചം കാണാഞ്ഞിട്ട് ആമിയും അനുവും ഇടംവലം ഇരുന്ന് ഓരോന്ന് ചോദിക്കുന്നുണ്ട്....നടന്നത് ഒന്നും പറയാതെ എനിക്ക് സമാധാനം തരില്ലെന്ന് മനസിലായപ്പോ ഞാൻ അവളുമാരോട് എല്ലാം പറഞ്ഞു കൊടുത്തു..... ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ രണ്ടും കൂടെ വിക്രമിന്റെ ഏട്ടനെ തെറി വിളിക്കുകയും പ്രാകുകയും ഒക്കെ ചെയ്യുന്നുണ്ട്.... അത് കണ്ടപ്പോ എനിക്ക് ചിരി വന്നു.... വിക്രമിനെ ഒന്ന് വിളിക്കണം എന്നും,,,, വിളിക്കേണ്ട എന്നും ഉണ്ട്....

അഥവാ അവൻ സങ്കടത്തിൽ ആണെങ്കിൽ ഞാൻ വിളിച്ചാൽ ഡിസ്റ്റർബ് ആയാലോ എന്നൊരു തോന്നൽ,,,,ഇനി അഥവാ ഞാൻ വിളിച്ചാൽ അവന്റെ സങ്കടം കുറഞ്ഞാലോ.... ങേ....അതിന് ഞാനാരാ അവന്റെ.... പൊണ്ടാട്ടിയോ.... എന്നാലും ഒന്ന് വിളിച്ചു നോക്കുന്നത് കൊണ്ട് വല്യ പ്രോബ്ലം ഒന്നും ഇല്ലല്ലോ... അവന് സംസാരിക്കാൻ മൂഡ് ഇല്ലെങ്കിൽ വെച്ചോട്ടെ....അവിടെ പ്രശ്നം തീർന്നില്ലേ.....എന്തായാലും ഒന്ന് വിളിക്കാം..... അതും കരുതി ഞാൻ അവന്റെ നമ്പർ ഡയൽ ചെയ്തതും അവന്റെ കോൾ ഇങ്ങോട്ട് വന്നതും ഒരുമിച്ച് ആയിരുന്നു... അപ്പൊ തന്നെ ഞാൻ അറ്റൻഡ് ചെയ്തു.... "ദിയ,,,, എനിക്ക് നിന്നെ കാണണം.... ഞാൻ താഴെ കാറിൽ ഉണ്ട്....പെട്ടെന്ന് വാ...." എന്റെ മറുപടി പോലും കേൾക്കാൻ നിൽക്കാതെ അവൻ കോൾ കട്ട് ചെയ്ത് പോയപ്പോ ഉള്ള കിളികൾ ഒക്കെ പോയ മട്ടിൽ ഞാൻ ഫോണിലേക്ക് നോക്കി...

പിന്നെ സോഫയിൽ ഇരിക്കുന്ന രണ്ടിനെയും നോക്കി അവിഞ്ഞ ഒരു ഇളി പാസാക്കിയപ്പോ രണ്ടും എന്നെ നോക്കി നെറ്റി ചുളിച്ചു..... "എന്താടി ഒരു കള്ള ലക്ഷണം..." "അതോ,,,,അതുപിന്നെ,,,,എനിക്ക് അത്യാവശ്യം ആയി ഒന്ന് ഗൗരിയുടെ ഫ്‌ളാറ്റിൽ പോണം....പോയിട്ട് പെട്ടെന്ന് വരാം...." എന്നും പറഞ്ഞു ഞാൻ റൂമിലേക്ക് കയറാൻ നിന്നപ്പോ,,,, "അതിനിപ്പോ നീയെന്തിനാ റൂമിലേക്ക് പോകുന്നത്...." എന്ന് അവളുമാര് ചോദിച്ചു.... "ഡ്രെസ് മാറാൻ...." "ഡ്രെസ് മാറാനോ.... ഇവിടുന്ന് തൊട്ട് അപ്പുറം പോവുന്നതിന് നീയെന്തിനാ ഡ്രെസ് മാറുന്നത്..." പെട്ടല്ലോ..... "അത് വേറെ ആവശ്യം ഉണ്ട്...." എന്നും പറഞ്ഞു ഞാൻ റൂമിൽ കയറി വേഗം ഫ്രഷ് ആയി ഡ്രെസ് ഒക്കെ മാറി ഒന്ന് ഗ്ലാമർ ആയി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോ രണ്ടും എന്നെ അന്യഗ്രഹ ജീവിയെ നോക്കുന്നത് പോലെ നോക്കി....

"എന്താടി ഇത്....ഇവിടുന്ന് അവിടേക്ക് പോകുന്നതിന് ആണോ നീ ഇത്രക്ക് ഒരുങ്ങിയത്....?" -അനു സത്യത്തിൽ ഞാൻ എന്തിനാ ഇങ്ങനെ ഒക്കെ ഒരുങ്ങിയത്....അവൻ എന്നെ കാണണം എന്നല്ലേ പറഞ്ഞുള്ളൂ.... അല്ലാതെ എന്നെയും കൂട്ടി വേറെ എവിടെയെങ്കിലും പോകുന്നു എന്ന് പറഞ്ഞോ....ജസ്റ്റ് ഒന്ന് കണ്ടിട്ട് വരുന്നതിന് ഇത്രയൊക്കെ ഒരുങ്ങേണ്ട ആവശ്യം ഉണ്ടായിരുന്നോ എനിക്ക്... "അത്....ഞാൻ...." "അനുവേ,,,,അവൾടെ റെഡി ആവലും പരുങ്ങലും ഒക്കെ കണ്ടിട്ട് ആരുടെയോ കൂടെ ഡേറ്റിങ്ങിന് പോകുന്ന പോലെ ഉണ്ടല്ലോ...." "ഡേ.... ഡേ.... ഡേറ്റിങ്ങോ....?" "ഡേ ഡേ ഡേറ്റിങ് അല്ല.... ഡേറ്റിങ്...." "ഒന്ന് പോ പിള്ളേരെ....ഞാൻ ഇപ്പൊ വരാം..."

എന്നും പറഞ്ഞു പെട്ടെന്ന് അവിടുന്ന് ഞാൻ എസ്കേപ്പ് ആയി പുറത്ത് എത്തിയപ്പോ ഞാൻ ഗൗരിയുടെ ഫ്‌ളാറ്റിലേക്ക് ആണോ പോകുന്നത് എന്ന് രണ്ടും കൂടെ ഏന്തി വലിഞ്ഞു നോക്കുന്നുണ്ട്..... അത് കണ്ടപ്പോ ഞാൻ രണ്ടിനെയും നോക്കി ഒന്ന് ഇളിച്ചു.... "നോക്കണ്ട....വിക്രം താഴെ വെയിറ്റ് ചെയ്യുന്നുണ്ട്....പോയി വരാം...." എന്ന് ഞാൻ പറഞ്ഞപ്പോ രണ്ടും ഓഹ് ഓഹ് എന്ന് കോറസ് പാടി...രണ്ടിനെയും നോക്കി റ്റാറ്റ കൊടുത്ത് ഞാൻ താഴെ എത്തിയപ്പോ വിക്രമിന്റെ കാർ കണ്ടു.... ഞാൻ ഗ്ലാസ്സിൽ തട്ടിയതും അവൻ ഗ്ലാസ് താഴ്ത്തി എന്നെ നോക്കി.... "കയറ്...." എന്നവൻ പറഞ്ഞപ്പോ ഞാൻ ഒരു ചിരിയോടെ കാറിലേക്ക് കയറി..............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story